അൻപ്: ഭാഗം 26

അൻപ്: ഭാഗം 26

എഴുത്തുകാരി: അനു അരുന്ധതി

രാവിലെ ആദി കണ്ണു തുറക്കുമ്പോൾ തന്നോട് ചേർന്ന് കിടക്കുന്ന കനിയെ ആണ് കണ്ടത്… തന്നോട്‌ ചേർന്ന് ഒരു പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്ന പെണ്ണ്..കനിയെ നോക്കി വെറുതെ കിടന്നു… അന്ന് ആദ്യമായി അവളെ കണ്ടപ്പോൾ ദേഷ്യം ആണ് തോന്നിയത്… പക്ഷേ ഇപ്പോൾ താൻ പോലും അറിയാതെ ഇവൾ എന്റെ മനസ്സിൽ കയറി.. തന്റെ ഓരോ അണുവിലും ഒരേ ഒരു പേര് മാത്രം കനി.. ആദി പതിയെ കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു.. അവൾ ഒന്നു കുറുകി ആദിയോട് കുറച്ചു കൂടി അടുത്തു വന്നു…

കനി.. ആദി പതിയെ വിളിച്ചു.. കനി.. ഉം.. ടി… സാമ്പാർ വടെ… കനി പതിയെ കണ്ണുകൾ തുറന്നു എന്ന സാർ.. മതി എനിക്കു വയ്യ.. എന്തു… സാർ എനിക്കു ഉടമ്പ് വലിക്കത്.. അതു നീ അടങ്ങി കിടക്കാത്തതു കൊണ്ട് അല്ലേ.. സാർ..നിങ്ക ഇവ്വലോ മോശംന്നു ഇപ്പൊ താ പുരിഞ്ജതു.. അയ്യോ നീ വിചാരിക്കുന്ന അത്ര മോശം അല്ല ഞാൻ.. പിന്നെ.. അതിലും മോശം ആണ്.. അതും പറഞ്ഞു ആദി അവളെ ചേർത്തു പിടിക്കാൻ തുടങ്ങിയപ്പോൾ കനി വേഗം ചാടി എഴുന്നേറ്റു ഇരുന്നു.. ആദി അവളുടെ നേരെ നീങ്ങി വന്നു.. അയ്യോ വേണാ സാർ… എനക്ക് നിറയെ വേല ഇരുക്കു.. എനിക്കും…. അതും പറഞ്ഞു ആദി ഒരു വഷള ചിരിയോടെ അവളെ നോക്കി..കനി അതു കണ്ടിട്ടും കാണാത്ത മട്ടിൽ ആദിയെ തള്ളി മാറ്റി എഴുന്നേറ്റു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

രാവിലെ ഓരോ പണിയും തീർത്തു.. ചായയും കൊണ്ട് റൂമിൽ ചെന്നപ്പോൾ ആദി ഉറങ്ങുന്നതു കണ്ടു പിന്നെ വിളിക്കാൻ നിന്നില്ല…തിരികെ വന്നു… ബ്രേക്ഫാസ്റ്റ് ദോശയും ചമ്മന്തിയും ഉണ്ടാക്കി ചന്തുനു വിളമ്പി കൊടുത്തു കൊണ്ടിരുന്നപ്പോൾ ആണ് ആദി ഫോണും ചെയ്തു കൊണ്ട് അവിടേക്ക് വന്നത്.. കയ്യിൽ എന്തോ പേപ്പർ ഉണ്ടായിരുന്നു.. ആദി നേരെ വന്നു ഒരു ചെയർ വലിച്ചിട്ടു അതിൽ ഇരുന്നു… ടാ ചന്തു.. നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം.. എന്താ ആദി.. ദാ ഈ പേപ്പർ ജീവൻ സാറിനു കൊടുക്കണം..എന്നിട്ടു ഇതു ഒപ്പു മേടിച്ചു അഭിക്കു അയച്ചു കൊടുക്കണം.. എന്താ ടാ… അവന്റെ കേസ് അല്ലേ.. അതിന്റെ ഡീറ്റൈൽസ് ആണ്..ഞാൻ സാറിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്‌.. Ok.. ആദി കനിയുടെ നേരെ നോക്കി കനി വേഗം ആദിക്കു ഒരു പ്ലേറ്റ് എടുത്തു വച്ചു അതിൽ വിളമ്പി …

അതിനിടയിൽ ആണ് ചന്തു കുടിക്കാൻ ചായ ചോദിച്ചതു..കനി കയ്യിൽ ഉണ്ടായിരുന്ന പാത്രം വെക്കാനായി തുടങ്ങിയപ്പോൾ തന്നെ ആദി ഗ്ലാസ് എടുക്കാൻ കൈ നീട്ടി രണ്ടു പേരുടെയും കൈ തട്ടി കനിയുടെ കയ്യിൽ ഉണ്ടായിരുന്ന ചമന്തി പാത്രം നേരെ ആദിയുടെ ദേഹത്തേക്ക് മറിഞ്ഞു വീണു.. ടി.. അയ്യോ സാർ.. എവിടെ നോക്കി ആടി… ചന്തു നോക്കിയപ്പോൾ ആദി ചമ്മന്തി തുടച്ചു കളയുന്നതു കണ്ടു.. ആഹാ രാവിലെ ചമന്തി കൊണ്ടു കുളിയും കഴിഞ്ഞു ബ്രേക്ഫാസ്റ്റും കഴിഞ്ഞു…ഇതിനെ ആണ് എല്ലാം ചമ്മന്തി ആയി എന്നു പറയുന്നത്.. അല്ലേ ആദി.. ചന്തു വേണ്ട… ടി.. നീ എവിടെ നോക്കി ആടി വിളമ്പുന്നതു…കണ്ണു കണ്ടുടെ.. അതു ഞാൻ സാർ അല്ലേ എന്നെ.. ഹാ.. ഇനി അതു എന്റെ തലയിൽ വച്ചോ…

ആദിടെ വർത്താനം കേട്ടപ്പോൾ കനിക്കു കലി ആണ്‌ വന്നത്..മനപൂർവം അല്ല അറിയാതെ പറ്റിയത് ആണ് അതിനു കിടന്നു ചാടുന്നു… സാർ ഞാൻ കണ്ടില്ല.. മനപ്പൂർവ്വം അല്ല അറിയാതെ പറ്റിയതാ.. ആദി സാരമില്ലെടാ …പോട്ടെ.. എന്തു പോട്ടെന്നു ആണ് ചന്തു.. ഇവൾക്ക് ഇപ്പൊ കുറച്ചു നാക്ക് കൂടുതൽ ആണ്.. പിന്നെ അഹങ്കാരവും പിടിച്ചു രണ്ടെണ്ണം കൊടുക്കുവാ വേണ്ടത്.. സാരമില്ല ആദി.. എന്തു സാരമില്ല എന്നു .. നീ ചുമ്മാ ഇരിക്ക് ചന്തു..ടി നിനക്ക് പറ്റില്ല എങ്കിൽ വച്ചിട്ട് പോടി ഞാൻ വേറെ ആളെ നിർത്തിക്കോളാം.. വേണ്ടട.. ആദി എന്തു വേണ്ടെന്നു എന്റെ ദേഹത്തു വീണതു കൊണ്ടല്ല ഈ ഡോക്യൂമെന്റ്‌സിൽ എന്തെങ്കിലും പറ്റിയെങ്കിലോ… ഒന്നും പറ്റിയല്ലോ ആദി.. പറ്റിയെങ്കിൽ…കാണാം.. അതും പറഞ്ഞു ആദി കനിയെ കനത്തിൽ ഒന്നു നോക്കി..

പെട്ടെന്ന് ആണ് ചന്തുവിനു കോൾ വന്നത്.. ടാ ആദി ജീവൻ സാർ വിളിക്കുന്നു ഇപ്പൊ വരാം..നീ പോയി ഒന്നുടെ കുളിയ്ക്ക് പിന്നെ ഞാൻ വരാതെ പോകരുത് കേട്ടോ. ഇല്ല ഞാൻ വെയിറ്റ് ചെയ്യാം… ചന്തു പോയതും കയ്യിൽ ഉണ്ടായിരുന്ന പാത്രം കനി ടേബിളിൽ വച്ചു.. സാർ..ഞാൻ എന്തു ചെയ്തിട്ടാണ് എന്നെ ഇങ്ങനെ വഴക്ക് പറയുന്നത്.. അറിയാതെ അല്ലേ… അതേ എനിക്കു നിന്നോട് ചുമ്മാ സംസാരിക്കാൻ സമയം ഇല്ല.. ജോലിക്കു പോകാൻ ഉള്ളതാ.. ആദി വേഗം എണീറ്റ് കൈ കഴുകി അവളുടെ നേരെ വന്നു എന്നിട്ടു അവളുടെ സാരിയുടെ തുമ്പ് എടുത്തു.. കനി വേഗം അതിൽ പിടിച്ചു…ആദി ദേഷ്യത്തിൽ സാരി തുമ്പ് പിടിച്ചു വലിച്ചു എടുത്തു..ഡ്രെസ്സിൽ വീണ കറി തുടച്ചു കളഞ്ഞു… എന്നിട്ടു സാരി തുമ്പ് അവളുടെ നേരെ ഇട്ടു കൊടുത്തു… കനി വേഗം സാരി ചുരുട്ടി പിടിച്ചു.. ആദിയെ നോക്കി.. കനിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു..

ആദി ഒന്നും പറയാതെ പോകുന്ന കണ്ടപ്പോൾ രണ്ടും കല്പിച്ചു ആദിയെ വിളിച്ചു.. സാർ ഞാൻ അറിയാതെ പറ്റിയതിനു ഇത്ര പറയേണ്ട ആവശ്യം ഇല്ല.. മനപൂർവ്വം അല്ലല്ലോ.. പോയ ആദി ഒന്നു നിന്നു.. പിന്നെ തിരിച്ചു വന്നു .. കനിയുടെ വലതു കയ്യിൽ പിടിച്ചു അമർത്തി…കനി ചോദ്യഭാവത്തിൽ ആദിയെ നോക്കി സാർ ആരും ഇല്ലാത്തപ്പോൾ സ്നേഹവും ആരെങ്കിലും ഉള്ളപ്പോൾ ദേഷ്യവും ഇനി ഇതു പറ്റില്ല എന്തെങ്കിലും ഒന്നു മതി.. നീ എന്താ പറഞ്ഞതു.. അതു.. രണ്ടും ഒന്നിച്ചു പറ്റിലെന്നോ ഉം.. ആദി കനിയുടെ അടുത്തേക്ക്‌ കുറച്ചു കൂടി അടുത്തു വന്നു നിന്നു… ഹും… എനിക്കു നിന്നെ സ്നേഹിക്കാനും വേദനിപ്പിക്കാനും ആരുടെയും സമ്മതം വേണ്ട.. എന്തിനു നിന്റെ പോലും സമ്മതം വേണ്ട…രാവിലെ തന്നെ എന്നെ ചൊറിയാൻ വരരുത് കേട്ടോടി. ഞാൻ അല്ലല്ലോ..

സാർ അല്ലേ. എന്തു.. സാർ അല്ലേ ഓരോന്നും പറയുന്നതു ചെയുന്നതും. ഇപ്പൊ തന്നെ കാര്യം ഇല്ലാത്തതിനു ആണ് എന്നെ വഴക്ക് പറഞ്ഞതു… കാര്യം ഇല്ലാത്ത കാര്യമോ.. അതു എന്റെ അനിയന്റെ കേസിനു വേണ്ട ഇമ്പോര്ടൻറ് ഡോക്യൂമെന്റ്‌സ് ആണ്.. അതാണോ നിനക്കു കാര്യം അല്ലാത്തത്.. കൈ വിട് സാർ ..ഞാൻ അതു ഓർത്തു പറഞ്ഞതു അല്ല.. സാർ വേറെ.. ടി… എന്നെ പഠിപ്പിക്കാൻ വരരുത്.. വന്നാൽ അറിയാലോ.. ഉം… ആദി വേഗം അവളുടെ കൈ വിടുവിച്ചു എന്നിട്ട് തിരിഞ്ഞു നടന്നു.. കനി കൈയിലേക്ക് നോക്കിയപ്പോൾ ആദി പിടിച്ച ഭാഗം തനർത്തു കിടക്കുന്നതു കണ്ടു… കനി ഉച്ചക്ക് കഴിക്കാൻ ഉള്ളത് പാത്രത്തിൽ എടുത്തു കൊണ്ടിരുന്നപ്പോൾ ആണ് ചന്തു അടുക്കളയിലേക്ക് വന്നത്.. കനി.. അണ്ണാ..

നീ ഞങ്ങളുടെ കൂടെ വരുന്നുണ്ടോ.. അതു ആദി സാർ എന്നെ കൊണ്ട് പോകുമോ എന്നു അറിയില്ല.. അതൊന്നും പേടിക്കണ്ട ഞാൻ കൂടെ ഇല്ലേ.. ഉം.. ഞാൻ പോയ ശേഷം അവൻ എന്തെങ്കിലും പറഞ്ഞൊ.. ഇല്ല.. ഒന്നും പറഞ്ഞില്ല.. ഈ പറഞ്ഞതു എന്റെ നേരെ നോക്കി പറ കനി.. അണ്ണാ.. ഞാൻ …എനിക്കു സഹിക്കാൻ പറ്റുന്നില്ല.. ആദി സാർ എന്താ എന്നോട്‌ ഇങ്ങനെ.. കനി. അറിയില്ല അണ്ണാ …ഞാൻ എന്ത് ചെയ്തിട്ടാണ് സാർ എന്നോട് ഇങ്ങനെ എന്ന് ഞാൻ ശരിക്കും കണ്ടില്ല. അല്ലാതെ ആ പേപ്പർ മനപൂർവ്വം കളയാൻ നോക്കിയത് അല്ല… കരയല്ലേ കനി… അഭിടെ കാര്യം ആയതു കൊണ്ട് ആകും അവൻ അങ്ങനെ.. പോട്ടെ..കണ്ണു തുടക്ക് ഞാൻ അവനെ കൊണ്ടു മാപ്പു പറയിപ്പിക്കാം.. വേണ്ട അണ്ണാ.. ഒന്നും വേണ്ട… എന്നെ ദ്രോഹിക്കാൻ ആകും സാറിന്റെ ആഗ്രഹം.. നടക്കട്ടെ എത്ര പോകും എന്ന് ഞാനും നോക്കട്ടെ…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി ഷർട്ട് മാറി കൊണ്ടിരുന്നപ്പോൾ ആണ് ഫോൺ റിങ് ചെയ്തത്.. ചെന്നു എടുത്തു നോക്കിയപ്പോ ഉണ്ണി അങ്കിൾ വിളിക്കുന്നു.. ഹെലോ അങ്കിൾ.. ആദി.. ടാ.. അങ്കിൾ എന്തു പറ്റി ഈ നേരത്തു സാദാരണ വിളി ഇല്ലല്ലോ… വൈകിട്ട് അല്ലേ വിളിക്കാറ്.. മോനെ ചേച്ചി.. ചേച്ചിക്ക്.. അമ്മക്ക് എന്താ.. അവൾക് വയ്യ ഹോസ്പിറ്റലിൽ അഡ്മിറ് ആണ്… നീ ഒന്നു ഇവിടെ വരെ വന്നിട്ടു പോകു ആദി.. അങ്കിൾ.. വന്നില്ലെങ്കിൽ പിന്നെ അത് ഓർത്തു പിന്നിട് ദുഃഖിക്കാൻ ഇടവരരുത് അതാ. അങ്കിൾ.. ഞാൻ.. ഞാൻ വരാം.. നല്ലതു മോനെ..വെക്കട്ടെ.. ഉം… അങ്കിൾ ഫോണ് വച്ച ശേഷവും ആദി ഫോണും പിടിച്ചു നിന്നു… അമ്മ…

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തുവും കനിയും കൂടി സംസാരിച്ചു നില്ക്കുമ്പോൾ ആണ് ആദി അവിടേക്ക് ചെന്നത്.. ചന്തു..ടാ.. എന്താ ആദി.. ടാ. ഉണ്ണി അങ്കിൾ വിളിച്ചു അമ്മക്ക് തിരെ വയ്യ ഹോസ്പിറ്റലിൽ അഡ്മിറ് ആണെന്..എന്നോട് വേഗം ചെല്ലാൻ.. അയ്യോ..എന്തു പറ്റി ആദി.. അതോ‌ക്കെ പിന്നെ പറയാം.. ഞാൻ ഇറങ്ങുവാ കോളേജിൽ വിളിച്ചു ലീവു പറഞ്ഞു… അയ്യോ ആദി എനിക്കു വരാൻ പറ്റില്ലലോട ഇന്ന് ഒരു ക്രിമിനൽ കേസ് സെക്കന്റ് അപ്പീൽ അഡ്മിഷൻ വന്നിട്ടുണ്ട്‌..ജീവൻ സാർ എന്നെ ആണ് ഏൽപ്പിച്ചത്.. അതു സാരമില്ല ചന്തു.. ഞാൻ പൊക്കോളാം..നീ ആ ഡോക്യൂമെന്റ്‌സ് സാറിനു കൊടുക്കണം അറിയാലോ അഭി.. അവനു ഒന്നും സംഭവിക്കരുത്.. ഞാൻ ഏറ്റു ആദി.. ചന്തു നീ വരുന്നുണ്ടോ ഞാൻ നിന്നെ ഓഫീസിൽ ഇറക്കാം..

വരുന്നു ആദി ഒരു ഫയൽ എടുത്തോട്ടെ.. ഞാൻ താഴെ പാർക്കിങ് ഏരിയയിൽ കാണും.. ഉം.. ചന്തു നോക്കിയപ്പോൾ ആദി വണ്ടിയുടെ താക്കോലും എടുത്തു പുറത്തേക്ക് പോകുന്നതു കണ്ടു.. കനി.. അണ്ണാ.. നീ വേഗം റെഡി ആക്‌.. മൂന്നു നാലു ജോഡി ഡ്രെസ്സ് എടുത്തോളൂ. എന്നാ അണ്ണാ.. ഇന്ന് നിയും ആദിയുടെ കൂടെ നാട്ടിൽ പോകുന്നു. അണ്ണാ.. വേഗം കനി നിക്കാൻ സമയം ഇല്ല.. ഞാൻ കൂടെ പോയാൽ ആദി സാറിനു പിടിക്കില്ല.. കനി ഇപ്പൊ ഒന്നിനും സമയം ഇല്ല ഞാൻ പറയുന്നത് കേൾക്കൂ..പ്ളീസ്.. അപ്പൊ ബുക്ക് ഷോപ്പ് വേല.. അവിടെ ഞാൻ വിളിച്ചു പറയാം.. വേഗം ആയിക്കോട്ടെ ശരി അണ്ണാ… കനി വേഗം റൂമിലേക്ക് ചെന്നു ആദിയുടെയും തന്റെയും മൂന്നു നാല് ജോടി ഡ്രെസ്സ് എടുത്തു ഒരു ബാഗിൽ കുത്തി നിറച്ചു..പോരുന്ന നേരം ആദി മേടിച്ചു തന്ന ഫോൺ എടുത്തു ബാഗിലെക്കു വച്ചു…എന്നിട്ടു വേഗം പുറത്തേക്ക് നടന്നു.. ഹാളിൽ എത്തിയപ്പോൾ ചന്തു നിൽക്കുന്നതു കണ്ടു..ചന്തു വന്നു ബാഗ് മേടിച്ചു. രണ്ടു പേരും വേഗം തന്നെ ഫ്ലാറ്റ് പൂട്ടി ഇറങ്ങി..

കനി സമയം ഇല്ല ലിഫ്റ്റിൽ പോകാം.. പോകാം അണ്ണാ പേടി ഉണ്ടോ . കൊഞ്ചം.. പറവായില്ലേ. എങ്കിൽ വാ.. താഴെ ചെന്നപ്പോൾ ആദി വണ്ടിയിൽ ഇരിക്കുന്നത്‌ കനി കണ്ടു.. മുഖത്തു നല്ല ടെൻഷൻ ഉണ്ട്.. കണ്ടപ്പോൾ പാവം തോന്നി..ചന്തു വേഗം കയ്യിൽ ഇരിക്കുന്ന ബാഗ് പുറകിലെ ഡോർ തുറന്നു അകത്തേക്ക്‌ വച്ചു. എന്താ ചന്തു ഈ ബാഗിൽ. അതു നിങ്ങൾക്ക് ഉള്ള ഡ്രെസ്സ് ആണ്. എന്നു വരും എന്ന് അറിയില്ലല്ലോ ഞങ്ങളോ. ഹാ .നിയും കനിയും.. ചന്തു.. ഇവളെ.. ആദി ഒന്നും പറയണ്ട കനി നിന്റെ കൂടെ വരുന്നു.. ഇപ്പൊ തർക്കിക്കാൻ ഉള്ള സമയം അല്ല.. വേഗം അമ്മയുടെ അടുത്തു എത്താൻ നോക്കു.. ഉം… കനി.. അണ്ണാ.. വേഗം കയറു.. ഉം… കനികൂടി കയറി.. ആദി വേഗം വണ്ടി എടുത്തു..പോകുന്ന വഴിയിൽ ചന്തുവിനെ ഓഫീസിൽ ഇറക്കി…ആദി വണ്ടി ഡ്രൈവ് ചെയുന്ന കണ്ടപ്പോൾ കനിക്കു പേടി തോന്നി എങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 25

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story