തമസ്സ്‌ : ഭാഗം 40

തമസ്സ്‌ : ഭാഗം 40

എഴുത്തുകാരി: നീലിമ

വൈകിട്ട് വിനോദിന്റെ വരവിനോടാനുബന്ധിച്ചു കുറച്ചു കാര്യങ്ങൾ പ്ലാൻ ചെയ്യാനുണ്ടായിരുന്നു. അതിലേക്കായി ആൽവിയും ശരത്തും രാവിലെ തന്നെ എത്താം എന്ന് നേരത്തെ പറഞ്ഞിരുന്നതാണ്…. ആൽവിയെ വിളിച്ചപ്പോൾ അവൻ ഓൺ ദി വേ ആണെന്ന് പറയുകയും ചെയ്തു… ആ ധൈര്യത്തിലാണ് ജാനകി തന്നെ കതകു തുറക്കാനായി പോയതും….. എന്നാൽ വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളിനെക്കണ്ടു ജാനകി അക്ഷരാർത്ഥത്തിൽ ഞെട്ടി പിറകിലേയ്ക്ക് മാറി…..! “””””റോസമ്മേ…..”””””

കുഞ്ഞി ഓടി ജാനിയുടെ അരികിൽ എത്തി അവളെ ചുറ്റിപിടിച്ചു….പക്ഷെ അവൾ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല… അവളുടെ കണ്ണുകൾ കുഞ്ഞിയ്ക്ക് പിറകിലായി നിൽക്കുന്ന ആളിൽ തറഞ്ഞു നിൽക്കുകയായിരുന്നു…. ജയേട്ടൻ…..! കാണാൻ വല്ലാതെ കൊതിച്ച മുഖം! കുറച്ചു നാളുകൾക്ക് മുൻപ്… ഓർമ്മകൾ ഇരുളിൽ മറഞ്ഞിരുന്ന കാലത്ത് പല തവണ കണ്ടതാണ്…. അതൊന്നും ഇപ്പോൾ ഓർമയിൽ ഇല്ല….മൂന്ന് വർഷങ്ങളക്ക് ശേഷമുള്ള കൂടിക്കാഴ്ച…..അതും ബോധത്തോടെ….. ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ… സന്തോഷമാണോ സങ്കടമാണോ… പറഞ്ഞറിയിക്കാനാകാത്ത ഒരു വികാരം…!

ഓടിപ്പോയി ആ നെഞ്ചിലേയ്ക്ക് ചേരാൻ ഉള്ള് കൊതിക്കുന്നു…. പക്ഷെ കാലുകൾ ബന്ധനത്തിലാണ്… മനസ്സും…. ബുദ്ധി അവയെ ബന്ധിച്ചിരിക്കുന്നു…… പാടില്ല….ഞാൻ ജാനകി ആണെന്ന് അദ്ദേഹം അറിയാൻ പാടില്ല…..ജയേട്ടൻ ഒന്നും അറിയാൻ പാടില്ല…. മനസ്സിനെ അടക്കി നിർത്തുമ്പോഴും കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു….. “””””ഇതാരാ? കുഞ്ഞിപ്പെണ്ണോ? ഇങ്ങ് വന്നേ….””””” ജാനകിയെ ചുറ്റിപിടിച്ചു നിൽക്കുന്ന കുഞ്ഞിയെകണ്ടു അമ്മാമ്മ സെറ്റിയിൽ ഇരുന്ന് തന്നെ അവളെ കൈ കാട്ടി വിളിച്ചു .. ജാനകി തന്നെ ശ്രദ്ധിക്കാതെ നിൽക്കുന്നതിലെ പരിഭവമാണോ എന്തോ കുഞ്ഞി വേഗം അവരുടെ അടുത്തേയ്ക്ക് ഓടി….. എത്രയും വേഗം മോഹന്റെ മുന്നിൽ നിന്നും രെക്ഷപെടാനായിരുന്നു ജാനിയ്ക്കും ആഗ്രഹം….

അവൾ വേഗത്തിൽ തിരിഞ്ഞു നടക്കാനൊരുങ്ങി…. “””””””ജാനീ …!””””””” പിടിച്ചു കെട്ടിയത് പോലെ തറഞ്ഞു നിന്ന് പോയി ജാനകി…. കാലുകൾ തറയിൽ ഉറച്ചു പോയത് പോലെ…. ഒരു വിറയൽ ശരീരത്തിലൂടെ കടന്ന് പോയി… ആ വിളി….. കടലോളം സ്നേഹം ഒളിപ്പിച്ച അതേ വിളി….. ഒരുപാട് തവണ ആ നാവിൽ നിന്നും തനിക്കായി മാത്രം പൊഴിഞ്ഞു വീണ സ്നേഹത്തിൽ കുതിർന്ന രണ്ടക്ഷരങ്ങൾ…..! ജാനീ…….. വർഷങ്ങൾക്ക് ശേഷം കാതിൽ പതിഞ്ഞ ആ ശബ്ദം….! മുൻപത്തെക്കാൾ ആർദ്രമായിരുന്നു അത്….. ജയേട്ടൻ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു……! മടയി താനാണ്… മനസിലാകില്ല എന്ന് ധരിച്ചത് താനാണ്…. ജയനും ജാനിയും ഒന്നാണെന്ന് പറഞ്ഞിരുന്നത് വെറുതെ ആയിരുന്നില്ലലോ….? ജാനകിയുടെ ഓരോ ചലനവും ആ മനുഷ്യന് മനസിലാകും….

എത്ര അഭിനയിച്ചാലും ആ മുന്നിൽ ഞാൻ തളർന്നു പോകും…..തോറ്റു പോകും….. മനുഷ്യൻ എപ്പോഴും തോൽവി ഏറ്റു വാങ്ങാറുള്ളതും അവന്റെ മുഖം മൂടികൾ അഴിഞ്ഞു വീഴാറുള്ളതും സ്നേഹത്തിനു മുന്നിൽ ആണല്ലോ….. സ്നേഹത്തിന്റെ പ്രതിരൂപം മുന്നിൽ നിൽക്കുബോൾ ജാനകിയ്ക്ക് തോൽക്കാനെ കഴിയൂ ….. അവിടെ നിന്നും ഓടിപ്പോകണമെന്ന് മനസ്സ് പറയുന്നു…. ഇനിയും നിന്നാൽ കെട്ടിയാടിയ വേഷം പകുതി വഴിയിൽ വലിച്ചെറിഞ്ഞു പോകേണ്ടി വരും… പക്ഷെ കഴിയുന്നില്ല…. മാസ്തീഷ്കത്തിന്റെ നിർദ്ദേശം കാലുകൾ അനുസരിക്കുന്നില്ല……. ചലനശേഷി നശിച്ചത് പോലെ അവ തറയിൽ ഉറഞ്ഞു പോയിരിക്കുന്നു…..!

പാടില്ല… ജയേട്ടൻ ഇപ്പോൾ ഒന്നും അറിയാൻ പാടില്ല….. വിനോദിനുള്ള എല്ലാ കുരുക്കും ഒരുക്കി വച്ച ഈ അവസാന നിമിഷം……! പതറിപ്പോകരുത് മനസ്സേ….. നുണ പറയേണ്ടി വരും… ആ മുഖത്ത് നോക്കിത്തന്നെ….. തളർന്നു പോകരുത് അപ്പോൾ… കൂടെ ഉണ്ടാവണം….. മനസിനെ ധൈര്യപ്പെടുത്താൻ ഒരു പാഴ് ശ്രമം നടത്തി….. എന്തോ മനസ്സ് ഒന്നും കേൾക്കാത്തത് പോലെ….. ഇപ്പോഴേ പരാജയം സമ്മതിച്ചത് പോലെ അത് ഉഴറിക്കൊണ്ടിരുന്നു…….. പാടില്ല എന്ന് വീണ്ടും വീണ്ടും പറഞ്ഞു….. കൈ ഉയർത്തി മിഴികൾ ഒപ്പി….. ഒരു ദീർഘ നിശ്വാസം എടുത്തു……ധൈര്യം സംഭരിക്കാനായി….. പതിയെ തിരിഞ്ഞു…..മോഹൻ ജാനകിയെ തിരിച്ചറിയും എന്ന തോന്നൽ ഉണ്ടായപ്പോൾത്തന്നെ അമ്മാമ്മ കുഞ്ഞിയെ തന്ത്ര പൂർവ്വം അകത്തെ മുറിയിലേയ്ക്ക് കൊണ്ട് പോയിക്കഴിഞ്ഞിരുന്നു.

“””””ആ…. ആരാ…..? ഞാ … ഞാൻ… ജാനകി അല്ല… റോസ്… റോസാണ്…..”””” ശബ്ദം വിറച്ചു പോയിരുന്നു….ആ കണ്ണുകളിൽ നോക്കാൻ അപ്പോഴും ധൈര്യം കിട്ടിയില്ല….. നോക്കിയാൽ ജാനകിയുടെ നുണകൾ അവിടെ അവസാനിക്കും എന്നറിയാമായിരുന്നു….. എനിക്കായുള്ള സ്നേഹത്തിന്റെ പാലാഴി ഒളിപ്പിച്ച ആ കണ്ണുകളിൽ നോക്കി അഭിനയിക്കാൻ ഈ ജാനകിയ്ക്ക് ഒരിക്കലും കഴിയില്ല…. “””””വീണ്ടും നുണയോ ജാനി …..? ഞാനിത് വിശ്വസിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ….? ഇത് പോലെ കുനിഞ്ഞ ശിരസുമായി എന്റെ മുന്നിൽ നിന്ന് മൂന്നര വർഷങ്ങൾക്ക് മുൻപ് നീ പറഞ്ഞ ഒരു നുണയാണ് നമ്മുടെ ജീവിതം തകർത്ത് കളഞ്ഞത് …. നമ്മുടെ മാത്രമല്ല നമ്മുടെ മോളുടെയും…..!! എനിക്ക് നിന്നോടുള്ള സ്നേഹത്തിൽ നീ വിശ്വാസം അർപ്പിച്ചിരുന്നുവെങ്കിൽ അന്ന് അങ്ങനെ ഒരു നുണ നീ പറയുമായിരുന്നില്ല…… ഇപ്പൊ വീണ്ടും അത് പോലൊരു നുണ…..!

എന്തിന് വേണ്ടി….? എന്നെ കണ്ട മാത്രയിൽ നിന്റെ കണ്ണുകളിൽ ഞാൻ കണ്ടത് അപരിചിതത്വം ആയിരുന്നില്ല….. മറിച്ചു ഒരുപാട് നാളായി കാണാൻ മോഹിച്ച ഒരാളെ തൊട്ട് മുന്നിൽ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം …..അതിൽ നിന്നുണ്ടായ ഞെട്ടൽ… അതായിരുന്നു…… ഇപ്പൊ നിന്റെ കണ്ണുകളിൽ കാണുന്ന നീര്തിളക്കം ഉണ്ടല്ലോ….? അത് നീ എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതിന്റെ തെളിവാണ്…… ഇനിയും… ഇനിയും നീയെന്നെ വിഢിയാക്കാൻ നോക്കുകയാണോ ജാനി ….?”””” മറുപടി പറയാനായില്ല അവൾക്ക്… അല്ല, പറയാൻ മറുപടി ഉണ്ടായിരുന്നില്ല ജാനാകിയ്ക്ക് ….! ഒരു പൊട്ടിക്കരച്ചിലോടെ നിലത്തേയ്ക്കിരുന്നു പോയി അവൾ… കൈകൾ കൊണ്ട് മുഖം മറച്ചു കരഞ്ഞു…. ഉറക്കെ… ഉറക്കെ…… ഹൃദയം നിലയ്ക്കുന്ന വാക്കുകൾ…!

ഇനിയും എന്നെ വിഢിയാക്കുകയാണോ എന്ന ആ ചോദ്യം…..! സഹിക്കാനായില്ല അവൾക്ക്….. അഭിനയിക്കാൻ ആകില്ല… ഈ മുന്നിൽ മാത്രം പിടിച്ചു നിൽക്കാൻ ആകില്ല. ഇനിയും അതിന് കഴിയില്ല……. ഹൃദയം കൊതിക്കുമ്പോഴും മനസ്സ് ഭയന്നിരുന്നത് ഈ കൂടിക്കാഴ്ച്ചയാണ്….. നിയന്ത്രിക്കാനാകാത്ത വിധം സങ്കടം ഉള്ളിൽ തിങ്ങി നിറയുന്നു…. അത് കണ്ണുകളിലൂടെ അണ പൊട്ടി ഒഴുകിക്കൊണ്ടിരുന്നു….. മോഹൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു….. അവൾ ഇങ്ങനെ കരയുമെന്ന് ഒരിക്കലും കരുതിയില്ല… പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ… വീണ്ടും അഭിനയിക്കുകയാണെന്ന് തോന്നിയപ്പോൾ പറഞ്ഞു പോയതാണ്…. റോസമ്മ കുഞ്ഞിയോട് വല്ലാത്ത അടുപ്പം കാണിക്കുന്നു എന്ന് പറഞ്ഞപ്പോഴേ സംശയത്തിന്റെ വിത്തുകൾ ഉള്ളിൽ മുള പൊട്ടിയിരുന്നു.

അവൾ മായയുടെ അമ്മാമ്മയുടെ വീട്ടിൽ ആണെന്ന് പറഞ്ഞത് കൊണ്ടാണ് കൂടുതൽ സംശയിക്കാതിരുന്നത്….. ജാനകിയെക്കുറിച്ച് ദേഷ്യത്തോടെ സംസാരിച്ചിരുന്നവർ അവളെ സംരെക്ഷിക്കും എന്ന് കരുതിയില്ല … പിന്നേ കുഞ്ഞി പറഞ്ഞ റോസിന്റെ രൂപവും വ്യത്യസ്തം ആയിരുന്നല്ലോ? മുന്നിൽ ഇരുന്ന് മുഖം പോത്തി കരയുന്നവളെ ഒരിക്കൽക്കൂടി നോക്കി…. അവളിൽ നിന്നുയിരുന്ന കരച്ചിലിന്റെ ചീളുകൾ ഹൃദയത്തിലാണ് തുളച്ചു കയറുന്നതെന്നു തോന്നി….. ഹൃദയം ആഴത്തിൽ മുറിഞ്ഞു നീറുന്നു….. ഇപ്പോഴും ആ കണ്ണുനീർ സഹിക്കാനാകുന്നില്ല… നെഞ്ചോട്‌ ചേർത്തൊന്നു പൊതിഞ്ഞു പിടിക്കണം….

ഹൃദയം പറഞ്ഞത് അങ്ങനെ ആണ്. മുന്നിലേയ്ക്ക് ചലിച്ച കാലുകൾ പെട്ടന്ന് നിശ്ചലമായി… മനസ്സിൽ ഒരു മുഖം തെളിഞ്ഞു വന്നു…. വിനോദിന്റെ മുഖം…! അവളുടെ മനസ്സിൽ അവൾ എപ്പോഴെങ്കിലും അവന് ഇടം കൊടുത്തിട്ടുണ്ടാകുമോ? ആ ചിന്ത പോലും മോഹന് ദുസഹമായി തോന്നി…. “”””””അവളോടൊന്നും ചോദിക്കല്ലേ മോഹനേട്ടാ… ഞങ്ങൾ പറയാം എല്ലാം…”””” തൊട്ട് പിന്നിൽ നിന്നും മായയുടെ ശബ്ദം കേട്ടപ്പോൾ മാത്രമാണ് മായയും ആലവിനും അവിടെ എത്തിയത് പോലും മോഹൻ അറിയുന്നത്. മോഹനോട് അത്രയും പറഞ്ഞു മായ അവനെക്കടന്നു ജാനകിയുടെ അരികിലേയ്ക്ക് പോയി…. മായയുടെ ശബ്ദം കേട്ടിട്ടും ജാനകി അതേ ഇരിപ്പു തുടരുന്നുണ്ടായിരുന്നു….

“”””ജാനി….എന്റെ ഒപ്പം വന്നേ…..”””” അവൾ ജാനകിയെ ബലമായിത്തന്നെ എഴുന്നേൽപ്പിച്ചു….. അവളെ ചേർത്ത് പിടിച്ച് അകത്തേയ്ക്ക് നടന്നു…… ഓരോ ചുവട് മുന്നിലേയ്ക്ക് വയ്ക്കുമ്പോഴും മനസ്സ് പോലെ ശരീരത്തിന്റെയും ഭാരം വല്ലാതെ വർധിക്കുന്നതായി തോന്നി ജാനിയ്ക്ക്….. കാലുകൾ മുന്നിലേയ്ക്ക് ചലിയ്ക്കാത്തത് പോലെ….അപ്പോഴും മുഖം ഉയർത്തി മോഹനെ നോക്കാൻ അവൾ ആശക്ത ആയിരുന്നു. ഭാരം കൂടിയ കാലുകൾ വലിച്ച് വച്ച് അവൾ മായയോടൊപ്പം നടന്നു…. “””””ഒന്നും അറിയാത്തത് ഞാൻ മാത്രമായിരുന്നു അല്ലേടാ? “”””” വേദന നിറഞ്ഞ വാക്കുകൾ… “””””അവൾ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന് തന്നെ ഞാൻ വിശ്വസിച്ചിരുന്നില്ലേ…? അല്ല നിങ്ങൾ എന്നെ വിശ്വസിപ്പിച്ചതല്ലേ? അവളെക്കുറിച്ച് അന്വേഷിക്കുമ്പോൾ നീയും ശരത് സാറും ഒരുപോലെ എന്നെ പറ്റിച്ചില്ലേ? എന്തിനായിരുന്നെടാ എന്നെ ഇങ്ങനെ മണ്ടൻ ആക്കിയത്…..?

നീയും അവരുടെ ഒപ്പം കൂടി അല്ലെ? എന്നെ വിഢിയാക്കാൻ…?””””” പറ്റിക്കപ്പെടുകയായിരുന്നു എന്ന തോന്നലിൽ നിന്നും മുള പൊട്ടിയ വാക്കുകൾ ….. അതും ആൾവിനിൽ നിന്ന് കൂടി ആകുമ്പോൾ മോഹന് എങ്ങനെ സഹിക്കാനാകും…? അവൻ മോഹന് സുഹൃത്തിനേക്കാൾ ഉപരി സഹോദരൻ തന്നെ ആയിരുന്നല്ലോ… “”””എടാ…. ഞാൻ…..”””” “””””വേണ്ടെടാ… നിനക്ക് നിന്റേതായ ന്യായങ്ങൾ ഉണ്ടാകും…. കുറ്റപ്പെടുത്തുന്നില്ല ഞാൻ…. പക്ഷെ നിനക്ക് എന്റെ ഭാഗത്ത്‌ നിന്ന് കൂടി ഒന്ന് ചിന്ദിക്കാമായിരുന്നു…..”””” “””””സോറി ട… പറ്റിപ്പോയി…. തൽക്കാലം നീ ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത് എന്ന് ശരത് സാറും കൂടി പറഞ്ഞപ്പോൾ അതാണ്‌ നല്ലത് എന്ന് എനിക്കും തോന്നി. ജാനിയ്ക്ക് ഓർമ്മകൾ തിരികെ കിട്ടി എന്ന് പറയേണ്ടി വന്നാൽ അവൾ അനുഭവിച്ചു തീർത്ത യാതനകൾ കൂടി പറയേണ്ടി വരില്ലേ? എന്നായാലും നിന്നോട് ഒക്കെ തുറന്നു പറയേണ്ടി വരും എന്ന് അറിയാഞ്ഞിട്ടല്ല….

പക്ഷെ…. അതിന് മുൻപ് ഞങ്ങൾക്ക് ചെയ്തു തീർക്കാൻ കുറച്ചു ഏറെ ജോലികൾ ബാക്കി ഉണ്ടായിരുന്നു……””””” ആൽവി പറഞ്ഞു നിർത്തുമ്പോൾ തീർത്തും നിശബ്ദനായിരുന്നു മോഹൻ…. അവന്റെ മനസ്സ് ആൽവി പറഞ്ഞു ഒരു വാചകത്തിൽ കുരുങ്ങിക്കിടക്കുകയായിരുന്നു…. “””””””””അവൾ അനുഭവിച്ചു തീർത്ത യാധനകൾ…..””””””””” അതിനർത്ഥം തന്റെ ചിന്തകൾ ശെരിയായിരുന്നു എന്ന് തന്നെ അല്ലെ…? വിനോദ് അവൻ ഒരു ചതിയനായിരുന്നു എന്നല്ലേ…? അതോ വിനോദിനെ അപകടപ്പെടുത്തി മാറ്റാരെങ്കിലും ജാനകിയെ മോശം അവസ്ഥയിൽ എത്തിച്ചതാണോ? ഏയ്… അല്ല…. അങ്ങനെ അല്ല എന്നതിന് തെളിവാണ് ആൽവിയുടെ സംസാരം…. ജാനകി തന്നെ ചതിച്ചു എന്ന വിശ്വാസത്തിൽ അവളെക്കുറിച്ചുവളരെ മോശമായി മാത്രം പറഞ്ഞിരുന്ന…. അവളെ ചീത്ത വിളിച്ചിരുന്നവനാണ് ഇപ്പോൾ മുന്നിൽ നിന്നും അവളെ ന്യായീകരിച്ചു സംസാരിക്കുന്നത്…..

“”””ക്ഷമിക്കെടാ… നീ ഇങ്ങനെ ഒന്നും മിണ്ടാതെ നിൽക്കാതെ …. ഞാൻ പറയാം.. ഒക്കെ പറയാം…. അവളോട് ഒന്നും ചോദിക്കരുത് നീ…. അതൊന്നും അവൾക്ക് നിന്നോട് പറയാൻ കഴിഞ്ഞു എന്ന് വരില്ല…. അല്ല… പറയാൻ കഴിയില്ല…. അവൾ ഞങ്ങളോട് പോലും പറയാൻ മടിച്ചതാണ് ഒക്കെയും… ശരത് സാറിനോടും മദറിനോടും പറയുന്നത് അവൾ പോലും അറിയാതെ കേട്ടതാണ് ഞങ്ങൾ…. യാദൃശ്ചികമായി…. ഒക്കെ ഞാൻ നിന്നോട് പറയാം… ഇനി ഒന്നും മറച്ചു പിടിക്കേണ്ടതില്ലല്ലോ..”””” ഒരു ക്ഷമാപണം പോലെ ഉണ്ടായിരുന്നു അവന്റെ വാക്കുകൾ…. “”””എനിക്ക് ഒന്ന് മാത്രമേ അറിയേണ്ടതുള്ളൂ ആൽവി….. എന്റെ ഊഹം പോലെ വിനോദ് ഒരു ചതിയനായിരുന്നോ? എപ്പോഴെങ്കിലും ജാനിയുടെ മനസിൽ അവനൊരു സ്ഥാനം ഉണ്ടായിരുന്നോ? അത്ര മാത്രം എനിക്ക് അറിഞ്ഞാൽ മതി….

ഇതൊക്കെ അവളോട് നേരിട്ട് ചോദിക്കേണ്ടതായിരുന്നു. പക്ഷെ കുറച്ചു മുൻപ് ഞാൻ കണ്ട ജാനകിയോട്… അവളുടെ ആ അവസ്ഥയിൽ ഞാൻ എങ്ങനെ….? എന്റെ ചോദ്യങ്ങൾ അവളെ കൂടുതൽ വേദനിപ്പിക്കുകയെ ഉള്ളൂ…..”””” “””””നിന്റെ ഊഹങ്ങൾ എല്ലാം ശെരിയായിരുന്നെടാ….നീ ഇത് വരെ വിശ്വസിച്ചത് പോലെ ഇപ്പോഴും വിശ്വസിക്കുന്നത് പോലെ ജാനകി മോഹനെ ചതിച്ചിട്ടില്ല… നിന്റെ ജാനിയക്ക് അതിന് കഴിയില്ലെടാ…… വിനോദ് അവളെ കുരുക്കിയതാ…..അവൾ എന്തൊക്കെ അനുഭവിച്ചു എന്നറിയുമോ നിനക്ക്…..? അന്ന്……”””” “””മതി…..”””” കൂടുതൽ പറയാൻ തുടങ്ങിയ ആൽവിനെ മോഹൻ കൈ എടുത്ത് വിലക്കി…. “”””മതിയെടാ… കൂടുതൽ ഒന്നും എനിക്ക് കേൾക്കണ്ടാ ….

ശരത് സാർ അവളെ കണ്ടെത്തിയ സാഹചര്യത്തിൽ നിന്നും എനിക്ക് ഊഹിക്കാൻ കഴിയും അവൾ അനുഭവിച്ചത് എന്തൊക്കെ ആയിരിക്കുമെന്ന്….. അതൊന്നും…. അതൊന്നും എനിക്ക് കേൾക്കാൻ കഴിയില്ലെടാ…. നിന്റെ നാവിൽ നിന്നായാൽപ്പോലും….. “””” തളർച്ചയോടെ അവൻ അടുത്തുള്ള കസേരയിലേയ്ക്ക് ഇതുന്നു….. ജയമോഹന്റെ ജീവൻ ആയ ജാനകി വേദന തിന്ന് നീന്തി കയറിയ ദുരിതക്കടലിലേയ്ക്ക് ആൽവിന്റെ വാക്കുകളിലൂടെ ഒന്ന് എത്തി നോക്കാൻ പോലും മോഹനിലെ ഭർത്താവിന് കഴിയുമായിരുന്നില്ല…… ശരത് അവളെ കണ്ടെത്തിയ നാൾ മുതൽക്കേ മനസ്സിൽ ഒരു കനൽ എരിയാൻ തുടങ്ങിയതാണ്…. അപ്പോഴൊക്കെ മനസിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു…. അവളെ വിനോദ് ചതിച്ചതാകില്ല എന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു….. എന്നാൽ ഇപ്പോൾ ആ കനൽ പുകഞ്ഞു കത്താൻ തുടങ്ങിയിരിക്കുന്നു….. ആ പുകച്ചുരുളുകൾ തന്നെ ആകെ വന്ന് മൂടുന്നു……

കണ്ണുകൾ ഇറുകെ പൂട്ടി മോഹൻ…. പികചുരുളുകൾ പതിയെ മായുന്നു…. അവിടെ ഒരു മുഖം തെളിന്ന് വരുന്നു…. വിനോദ്…! കണ്ണുകൾ പെട്ടന്ന് തുറന്നു അവൻ…. വിഷാദം നിറഞ്ഞ മുഖം ദേഷ്യം കൊണ്ട് ചിവന്നു….. ഉള്ളിൽ വിനോദിനോടുള്ള ദേഷ്യവും പകയും നിറയുന്നതറിയുന്നുണ്ടായിരുന്നു അവൻ…. മനസ്സിൽ ഒരിക്കൽക്കൂടി അവന്റെ മുഖം ആവാഹിച്ചു…. “””””അവൻ എവിടെ ഉണ്ടെന്ന് അറിയുമോടാ….? ആ വിനോദ്….. കൊത്തി അരിയേണ്ടെടാ നമുക്ക് അവനെ….”””” ആൽവിയുടെ മുഖത്ത് നോക്കാതെ തറയിലേയ്ക്ക് ദൃഷ്ടി ഉറപ്പിച്ചാണ് അവൻ അത് പറഞ്ഞത്…. മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നതും വിറയ്ക്കുന്നതും ദേഷ്യം അടക്കാനെന്നോണം കൈ ചുരുട്ടി പിടിക്കുന്നതുമൊക്കെ ആൽവി കാണുന്നുണ്ടായിരുന്നു….

“”””ഇന്ന് കിട്ടുമെടാ നമുക്ക് അവനെ… നമ്മുടെ കയ്യിൽ…. ഒരുപക്ഷെ അവനെ കിട്ടുമ്പോൾ നീ ഒപ്പം ഉണ്ടാകണം എന്നുള്ളത് ഈശ്വര നിശ്ചയം ആയിരുന്നിരിക്കാം….. അതല്ലേ ഇന്ന് തന്നെ നീ ഇവിടെ വന്നത്….””” ആൽവി മോഹനരികിലുള്ള ചെയറിലേയ്ക്ക് ഇരുന്ന് കൊണ്ട് ഒരു കൈ അവന്റെ തോളിലായി വച്ചു… “”””എങ്ങനെ? ശരത് സാറിനു അവനെ കിട്ടിയോ?”””” മോഹൻ സംശയഭാവത്തിൽ തല ചരിച്ചു ആൾവിയെ നോക്കി…. “”””അല്ല…. അവനെ പൂട്ടിയത് ജാനി തന്നെയാണ്….”””” “”””ജാനിയോ?”””” ഞെട്ടൽ ആയിരുന്നു മോഹന്…. ജാനി റോസ് ആയി വിനോദിനെ കുരുക്കിലാക്കിയതൊക്കെ അവൻ മോഹനോട് പറഞ്ഞു….. എന്ത്‌ കൊണ്ടോ അത് അംഗീകരിക്കാൻ മോഹന് കഴിഞ്ഞില്ല…. “””””റോസ് ആയിട്ട് അഭിനയിക്കാനും അവന്റെ മുന്നിൽ ചെല്ലാനും നിങ്ങൾ അവളെ അനുവദിച്ചോ? എന്താടാ….? നിങ്ങൾക്കും ബോധം ഇല്ലാതായോ….?

അവളുടെ മാനസികാവസ്ഥ അതായിരുന്നു എന്ന് പറയാം…. നോർമൽ ആയി ചിന്ദിക്കാനുള്ള ബോധത്തിലേയ്ക്ക് അവൾ എത്തിയിട്ടുണ്ടാകില്ല…. നിങ്ങളൊക്കെ അത് അനുവദിച്ചു കൊടുത്തു എന്നുള്ളതാണ് എനിക്ക് മനസിലാക്കാൻ കഴിയാത്തത് … അവനെങ്ങാനും അവളെ തിരിച്ചറിഞ്ഞിരുന്നെങ്കിലോ? എന്താകുമായിരുന്നു അവസ്ഥ? അവളെ സേവ് ചെയ്യാൻ ശ്രമിക്കുന്നതിനു പകരം……? അവനെ കയ്യിൽ കിട്ടാൻ ഇതല്ലാത്ത വേറെ മാർഗങ്ങൾ ഒന്നും നിങ്ങൾ കണ്ടില്ലേ….?””””” ചോദ്യങ്ങൾക്ക് മേലെ ചോദ്യങ്ങളുമായി മോഹൻ മുന്നിൽ നിന്നു. ആൽവിൻ അവനുള്ള മറുപടി നൽക്കാൻ തുടങ്ങുമ്പോഴാണ് പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം കേട്ടത്…………. തുടരും………….

തമസ്സ്‌ : ഭാഗം 39

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story