മഴപോൽ: ഭാഗം 1

മഴപോൽ: ഭാഗം 1

എഴുത്തുകാരി: മഞ്ചാടി

“””ന്റെ അമ്പിളി നിനനക്ക് വട്ടുണ്ടോടി ഈ വിവാഹത്തിന് സമ്മതിക്കാൻ…. എടി നിന്റെ ഭാവി കെട്ട്യോനില്ലേ മനക്കലെ കാർത്തിക്ക് വർമ്മ…. അങ്ങേർക്ക് മുഴുത്ത ഭ്രാന്താ…. അടുത്തേക്ക് വരാൻ പോലും സമ്മതിക്കില്ല…. മാന്തും അല്ലെങ്കി കടിക്കും… നീ കണ്ടിട്ടുണ്ടോ അയാളെ…. ബ്വേ ഛർദിക്കാൻ വരും….. മുടിയും താടിയും നീട്ടി വളർത്തി…. അയാൾ കുളിച്ചിട്ട് തന്നെ ചിലപ്പോ വർഷങ്ങളായി കാണും….. നഖം പോലും വെട്ടാനറിയില്ല…… “” ഉണങ്ങാൻ വിരിച്ചിട്ടിരുന്ന തുണികളോരോന്നും അയലിൽ നിന്നും തിടുക്കത്തിലെടുക്കുമ്പോൾ ചെവിക്കുള്ളിൽ അത് മാത്രമായിരുന്നു…. ഇന്നേക്ക് രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അവൾ വിവാഹിതയാണ്…. അരയന്നം പോലെ നീണ്ട കഴുത്തിൽ ഇനിയൊരു താലി മാല കിടക്കും….

സീമന്ത രേഖ കുങ്കുമത്താൽ ചുവന്നിരിക്കും ….. ആലോചിക്കും തോറും അവൾ കൂടുതൽ അസ്വസ്ഥയായി….. മനക്കലെ തറവാട്ടിലെ ഭ്രാന്തനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്…. അടുത്ത് വരുന്നവരെയൊക്കെ മാന്തിപ്പറിച്ച് അലമുറയിടുന്ന ഭ്രാന്തനാണയാൾ…. വൃത്തിയൊട്ടുമില്ലാതെ കീറി പറിഞ്ഞ വസ്ത്രമിട്ട് പുഴുത്ത് നാറി നടക്കുന്നൊരു ഭ്രാന്തൻ…. കൊച്ചു പിള്ളേര് മാമുണ്ണാൻ മടി കാണിക്കുമ്പോൾ അമ്മമാർ മനക്കലെ ഭ്രാന്തന്റെ പേര് പറഞ്ഞ് പേടിപ്പിക്കുന്നതവൾ കേട്ടിട്ടുണ്ട്…. പക്ഷെ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അയാൾ അമ്പിളിയുടെ ഭർത്താവാണ്…ആ ഭ്രാന്തന്റെ കൂടെയാവും ഇനിയുള്ള അവളുടെ ജീവിതം… ജന്മം മുതലേ അയാൾ ഭ്രാന്തനാണോ……..

അതോ പിന്നീട് ഭ്രാന്ത് പിടിച്ചതാണോ…. ഒന്നും ആ ദാവണിക്കാരി അമ്പിളി പെണ്ണിനറിയില്ല….ഓർക്കും തോറും ആ പെണ്ണിന്റെ ഉള്ളിൽ വല്ലാത്ത ഭയം കുമിഞ്ഞു കൂടി…. “””അടുത്ത് വരാൻ പോലും സമ്മതിക്കില്ല…. മാന്തും അല്ലെങ്കി കടിക്കും…. “””” ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകി ഇറങ്ങുന്നുണ്ട്…… തല പെരുക്കുന്നത് പോലെ തോന്നിയവൾക്ക്….. മാനം ഓടി കറുത്തിരുന്നു… നല്ല മഴക്കോളുണ്ട്…. ഇടക്കെപ്പഴോ ഒരിടി മുഴങ്ങിയതുമവൾ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു….. ബാക്കി ഉള്ള തുണികൾ കൂടി വലിച്ചെടുക്കുമ്പോൾ മേഘക്കെട്ടിൽ നിന്നും ആദ്യത്തെ തുള്ളി ഭൂമിയിൽ വീണുടഞ്ഞിരുന്നു….

പിന്നേ ചറ പറേന്നൊരു മഴ പെയ്തു…. എടുത്ത തുണികളോക്കെയും തോളിലിട്ടവൾ അടുക്കള തിണ്ണയിലേക്ക് ഓടി കയറി…. കാലിലെ ഇരുണ്ട വെള്ളികൊലുസ്സിന്റെ ആവാസനത്തെ മണിയും ആ ഓട്ടത്തിൽ വീണുപോയതവൾ അറിഞ്ഞിരുന്നു… തുണികൾ അടുത്തുള്ള കൊട്ടയിലിട്ട് ആ പെണ്ണ് നിലത്ത് ചമ്രം പടിഞ്ഞിരുന്നു…. പഴക്കം ചെന്ന് ഇരുണ്ടു പോയ വെള്ളികൊലുസ്സിൽ മെല്ലെ ഒന്ന് തലോടി…. പണ്ടൊരിക്കൽ അച്ഛന്റെയും അമ്മയുടെയും കൂടെ പോയി തട്ടാന്റെ കയ്യിൽ നിന്നും വേടിച്ചതാണ്…. അച്ഛനാണ് കാലിൽ ഇട്ടു തന്നത്….അന്നൊക്കെ ആ പെണ്ണിന്റെ കാലിലെ വെള്ളി കൊലുസ്സിലെ കൊഞ്ചുന്ന കിലുക്കവും ചേലുള്ള പൊട്ടിച്ചിരികളുമായിരുന്നു ചുറ്റും…. വെള്ളി നിറത്തിലുള്ള നിറയെ മണികളുള്ള നല്ല മൊഞ്ചുള്ളൊരു കൊലുസ്സായിരുന്നു…… ഇന്നതിലെ അവസാന മണിയും വീണു പോയി…

ആകെ കറുത്തിരുണ്ട് ഒരു ചിരഡ് പോലെ അതങ്ങനെ കാലിൽ കിടക്കുന്നു…. ഈ കൊലുസ്സ് പോലെ ആയിരുന്നവളുടെ ജീവിതവും….. വായ അടച്ചുവെക്കാതെ കലപില കൂട്ടുന്നൊരു കിലുക്കാം പെട്ടി…. ഇന്നവൾ ഒരുപാട് മാറി…. ചിരി മാത്രം നിറഞ്ഞു നിന്നിരുന്ന ചുണ്ടുകൾക്കിന്ന് വിതുമ്പാൻ മാത്രമേ അറിയൂ…. അച്ഛനും അമ്മയും പോയതിൽ പിന്നേ അപ്പച്ചിയുടെ വീട്ടിൽ നരകി ജീവിക്കുന്നു… മനക്കലെ തറവാട്ടിൽ നിന്നും ഒരുപാട് എണ്ണി വേടിച്ചാണ് അപ്പച്ചി കല്യാണത്തിന് സമ്മതിച്ചത്…. ആ പെണ്ണിനോട് ഒരു വാക്ക് പോലും ചോദിച്ചില്ല…. വിവാഹം കഴിഞ്ഞാലെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമെന്ന് കരുതിയിരുന്നു…പൊന്നും പുടവയും കൊണ്ട് മൂടിയില്ലെങ്കിലും സ്നേഹിക്കാനറിയുന്ന ഒരുത്തനെ മാത്രമേ അവൾ മോഹിച്ചിരുന്നൊള്ളു….

പക്ഷെ വിധി അവൾക്കായി കാത്തു വെച്ചത് ഒരു ഭ്രാന്തനെയാണ്…. മനക്കലെ തറവാട്ടിലും ചിലപ്പോ അവളെ കാത്തിരിക്കുന്നത് ഒരു നരകമാകാം…. അതായിരിക്കും കൊലുസ്സിലെ അവസാന മണിയും വീണു പോയത്… “””അമ്പിളി ചേച്ചീ….. അപ്പു മോന്റെ നീട്ടിയുള്ള വിളി കേട്ടതും നിറഞ്ഞ കണ്ണുകൾ തുടച്ചവൾ എഴുന്നേറ്റു….. അപ്പോഴേക്കും ആ കൊച്ചു പയ്യൻ അവളുടെ അടുത്ത് ഓടി എത്തിയിരുന്നു…. “””അമ്പിളി ചേച്ചി ഇന്നും കരഞ്ഞോ…. അപ്പു മോൻ പറഞ്ഞിട്ടില്ലേ കരയാൻ പാതില്ലാന്ന്…… ഇനി കരഞ്ഞ… അപ്പു മോൻ തെറ്റും… “””അമ്പിളി ചേച്ചി കരഞ്ഞിട്ടില്ലടാ കണ്ണാ….. ന്റെ അപ്പൂസിന് തോന്നുന്നതാ….അയ്യോ അമ്പിളി ചേച്ചിയോട് തെറ്റല്ലെട്ടോ….. “””അപ്പു മോന് ഈ കതലാസോണ്ട്…. തോണി ഇണ്ടാക്കി തരോ….. ന്നാ അപ്പൂസ് മുണ്ടാ…. മഴ മാറീട്ട് മ്മക്ക് രണ്ടാൾക്കും അപ്പർത്തെ തോട്ടിൽ തോണി ഇട്ട് കളിച്ചാ……

അമ്പിളി ചേച്ചി…. ഇണ്ടാക്കി തരോ….. കയ്യിലെ പഴയ പത്രങ്ങളുടെ ഒരു ചെറിയ കെട്ട് ആ കൊച്ചു പയ്യൻ അവളുടെ കയ്യിൽ വെച്ചു കൊടുത്ത് ആകാംഷയോടെ നോക്കി…. “”ആണോ…. അപ്പൂസിന്…. കൊറേ തോണി ഇണ്ടാക്കി തരാട്ടോ….. അപ്പൂസ്…. ചേച്ചിക്ക് ഉമ്മ തന്നെ…. കുഞ്ഞരി പല്ല് കാണിച്ചവൻ കുലുങ്ങി ചിരിച്ചു…. ഓടി ചെന്നവളുടെ കവിളിൽ നനുത്തൊരു ചുംബനമേകി… മനസ്സ് നിറഞ്ഞത് പോലെ തോന്നി ആ അനാഥ പെണ്ണിന്….അപ്പു മോന്റെ കൊഞ്ചലോടെയുള്ള ചിരിയും കളിയും ഉള്ളിലെ വിഷമത്തെ പാടെ തുടച്ച് നീക്കി…. നിലത്തിരുന്ന് പത്രം തുറന്ന് ചെറിയ കഷ്ണങ്ങളായി കീറി എടുത്തവൾ… പിന്നേ ഭംഗിയിൽ മടക്കി നിറയെ തോണികളുണ്ടാക്കി….

പണ്ടിതുപോലെ അച്ഛന്റെ കൂടെ ഇരുന്ന് തോണി ഉണ്ടാക്കി കളിച്ചിട്ടുണ്ട്…. ചില ഓർമ്മകൾ എത്ര മനോഹരമാണല്ലേ…. “””എടി….. അമ്പിളി……. എവിടെ പോയി കിടക്കുവാടി നീ…… ഡീ അസത്തെ…. ഇവിടെ നൂറൂട്ടം പണിയുണ്ട്…….നിലം അടിച്ചു വാരി തുടച്ചിട്ടില്ല….. കണ്ടില്ലേ അടുക്കള വൃത്തി കേടായി കിടക്കുന്നത്…… ഹോ അതെങ്ങനെയാ മേലനങ്ങി പണിയെടുക്കാൻ അറിയില്ലല്ലോ… മടിച്ചി….. നാല് നേരം വെട്ടി വിഴുങ്ങുന്നുണ്ടല്ലോടി അസത്തെ നീ…. എന്നിട്ട് പണിയെടുക്കാൻ മേല…. ഇങ്ങോട്ട് വാടി… ആശ്രീകരം…. ഒന്ന് ഒഴിഞ്ഞു പോയാ മതിയായിരുന്നു….. എല്ലാ ദിവസവും ഇങ്ങനെയാണ് തുടങ്ങുന്നത്…. അപ്പച്ചിയുടെ ശാപം നിറഞ്ഞ വാക്കുകൾ കൊണ്ട്… എല്ല് മുറിയും വരെ പണിയെടുത്താലും ഒരു നല്ല വാക്ക് ആ സ്ത്രീയുടെ വായിൽ നിന്ന് ചാടില്ല….. “””എവിടെ പോയി ചത്ത് കിടക്കുവാടി…..

അപ്പച്ചിയുടെ ശബ്ദം അടുത്തേക്ക് എത്തിയതും തട്ടി പിടഞ്ഞെഴുന്നേറ്റു… ഉണ്ടാക്കിയ തോണികൾ അപ്പു മോന്റെ കയ്യിൽ കൊടുത്തു…. “””ചേച്ചീ…. ഇനിയും വേണം നിക്കി തോണി… അമ്മയോട് ഞാൻ പറഞ്ഞോളാം……. “””ബാക്കി ചേച്ചി വൈകുന്നേരം ഉണ്ടാക്കി തരാട്ടോ അപ്പൂസേ… നിന്റെ അമ്മ കണ്ടാ വഴക്ക് പറയും…. അമ്മ കാണാതെ അപ്പുറത്തേക്ക് പൊയ്ക്കോ…. ചേച്ചീടെ പണികള് കഴിഞ്ഞിട്ട് ചേച്ചി വരാട്ടോ….. അപ്പു മോനെ തള്ളി ഉമ്മറത്തേക്ക് ആക്കി കൊടുത്തു… ഇത് കണ്ടോണ്ട് അപ്പച്ചി എങ്ങാനും വന്നാൽ അത് മതി….. ആ കുഞ്ഞി ചെക്കന്റെ ചെവി പൊന്നാക്കും…. തനിക്കുള്ളത് വേറെ പത്തിരട്ടിക്ക് കിട്ടും…. വേഗത്തിൽ കുട്ടയിലുള്ള തുണികളൊക്കെ മടക്കി വെച്ചു….. നിലം തൂത്തു വാരി അടിച്ചു തുടച്ചു…. കറികൾക്ക് വേണ്ടതൊക്കെ ഒരുക്കി കഴിഞ്ഞതും അടുപ്പത്തിരുന്ന അരി വെന്ത് പാകമായിരുന്നു…… അടുപ്പിലേക്ക് ഊതി….

ഊതി കരിവാളിച്ചിരുന്ന മുഖം ആ പെണ്ണ് ദാവണി തുമ്പാൽ തുടച്ചെടുത്തു….. പണികളൊക്കെ ഒരുക്കി വെച്ച് കുളി കഴിഞ്ഞിറങ്ങിയതും നേരം രണ്ടര കഴിഞ്ഞിരുന്നു…. കുറച്ച് നേരം പായയിൽ വെറുതെ കിടന്നു ആ പെണ്ണ്…. സൂക്ഷിച്ചു വെച്ചിരുന്ന അച്ഛന്റെയും അമ്മയുടേയും ഫോട്ടോ കയ്യിലെടുത്തു…. ‘””എന്തിനാ രണ്ടാളും കൂടി ഒറ്റക്ക് പോയത്…. പോയപ്പോ ഈ അമ്പിളി പെണ്ണിനേം കൂടി കൂടെ കൂട്ടായിരുന്നില്ലേ…. വല്ലതും അറിയുന്നുണ്ടോ നിങ്ങള്…. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അമ്പിളി കല്യാണ പെണ്ണാ…. മനക്കലെ ഭ്രാന്തനാ ന്റെ ചെക്കൻ… നിക്ക് പേടിയാ…. ന്നെ പിച്ചും മാന്തും ഒക്കെ ചെയ്താലോ…. നിക്ക് പേടിയാ….. അച്ചേ…… പദം പറഞ്ഞു കുറെ നേരം വിങ്ങി കരഞ്ഞു…. കൂട്ടുകാരി മേഘ നീട്ടി വിളിച്ചതും എഴുന്നേറ്റ് മുഖം കഴുകി…. പുറത്തേക്ക് നടന്നു…. “”””ന്റെ അമ്പിളീ നീ ഇത് എവിടെയായിരുന്നു….

വേഗം വായോ…. ഇന്ന് രണ്ടരക്ക് ചെല്ലാൻ പറഞ്ഞതാ….. ആ തയ്യൽകാരി ചേച്ചി…. “””” അകത്തേക്ക് ഒന്ന് എത്തി നോക്കി…. അപ്പച്ചിയും അപ്പു മോനും ഉറക്കത്തിലാണ്…. വാതിൽ പൂട്ടി കുടയെടുത്തിറങ്ങി….. “”നീയ് ആ കല്യാണത്തിന് സമ്മതിച്ചോ പെണ്ണെ…. “””മ്മ്.. വെറുതെ ഒന്ന് മൂളുക മാത്രം ചെയ്‌തു… “”സാരല്ല്യ എല്ലാം ദെയ്‌വ നിശ്ചയം ആണെന്ന് കരുതി സമാധാനിച്ചോ….ഒരു കണക്കിന് അതാ നല്ലത്…. നിന്റെ അപ്പച്ചീടെ അടുത്ത് നിന്ന് രക്ഷപെടാലോ… പിന്നെ ഭദ്രന്റെ ശല്യം കുറയും……മനക്കലെ തറവാട്ടിലെ മരുമോളെ തൊടാൻ ആ ഭദ്രന് പേടി കാണും…. തയ്‌പ്പിച്ച ചുരിദാർ വാങ്ങി തിരിച്ചു പോരുന്ന വഴി നല്ല മഴയായിരുന്നു…..മനക്കലെ തറവാഡിന്റെ അടുത്തെത്തിയതും പെണ്ണിന്റെ നെഞ്ചോന്ന് പിടച്ചു….

എന്നും ഗേറ്റ് അടഞ്ഞു കിടക്കുന്നത് കൊണ്ട് അകത്തേക്ക് കാണാനേ പറ്റില്ല …. ഇന്ന് തുറന്നിട്ടുണ്ട്….. വെറുതെ അവളൊന്ന് എത്തി നോക്കി… ആ പെരുമഴയത്ത് ഒരു രൂപം കിടന്ന് തുള്ളി കളിക്കുന്നു… അതെ മനക്കലെ ഭ്രാന്തൻ….. ചാടി ഓടി കളിക്കുന്നുണ്ട് കൊച്ചു കുട്ടികളെ പോലെ…. അവളുടെ ഭാവി വരൻ… തുടരും…

അറിയില്ല…. നിങ്ങൾക്ക് ഇഷ്ട്ടായോ… പിന്നെ ഇഷ്ട്ടായാൽ ഞാൻ അടുത്ത പാർട്ടിടാം…. നല്ലതാണേലും മോശമാണേലും കമന്റ്‌ പറയൂ…. ഒരു ചെറു കഥയാണ്…. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് തുടങ്ങിയതാണ്…. ✍മഞ്ചാടി

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story