രുദ്രവീണ: ഭാഗം 42

രുദ്രവീണ: ഭാഗം 42

എഴുത്തുകാരി: മിഴിമോഹന

ഒരു നിമിഷം.. രുദ്രൻ വീണയിൽ സത്യഭാമയെ കണ്ടു… അവളുടെ കഴുത്തിലേക്ക് പരാശക്തിയുടെ വാൾമുന ആഴന്നിറങ്ങാൻ തയാറായി നില്കുന്നു….. അതെ ചരിത്രം വീണ്ടും അവർത്തിക്കുമെന്നോണം അത് അവളുടെ ശങ്കു പോലത്തെ കണ്ഠം ചുംബിച്ചു തുടങ്ങിയിരുന്നു…….. വാവേ…… അരുത്….. അവന്റെ ശബ്ദം ഉയർന്നു പൊങ്ങി… വീണ ഒരുനിമിഷം ഞെട്ടി… രു… രു.. രുദ്രേട്ടൻ…. അവളുടെ കയ്യിൽ നിന്നും വാൾ താഴേക്കു വീണു.. ആ നിമിഷം ശ്രദ്ധ വിട്ടു പോയ ഗിരീഷ് തിരഞ്ഞപ്പോഴേക്കും അവന്റെ നെഞ്ചിൽ രുദ്രൻ ആഞ്ഞു ചവിട്ടിയിരുന്നു… ആ ചവുട്ടിൽ അയാൾ പുറകോട്ടു തെറിച്ചു വീണു തല അറയിലെ ഭിത്തിയിൽ ചെന്നിടിച്ചു താഴേക്കു ഊർന്നു വീണു…

മോളെ… വാവേ രുദ്രൻ ഓടി അവളുടെ ധാവണി എടുത്തു അവളെ ചുറ്റി… രുദ്രേട്ട… എന്റെ രുദ്രേട്ട… എന്റെ ചന്തുവേട്ടൻ അവൾ ഒന്നി പിടഞ്ഞു… അവനു ഒന്നും പറ്റിയില്ല ആർക്കും ഒരു കുഴപ്പം ഇല്ല… അപ്പോഴേകും ഗിരീഷ് നിലത്തു നിന്നും ചാടി എഴുന്നേറ്റിരുന്നു… രുദ്രന്റെ കണ്ണുകൾ കോപം കൊണ്ടു കത്തി… ആ കണ്ണുകളിലേക്കു ചുവപ്പ് രാശികൾ പടർന്നു അത് അഗ്നിക്ക് സാമാനം ആയി കത്തി….. ഗിരീഷ് ഒന്ന് ഭയന്നു വിറച്ചു അവൻ അറയിൽ നിന്നു പുറത്തേക്കു ഓടാൻ തുനിഞ്ഞത്തും രുദ്രൻ അവനെ ഇടം കാലിൽ വീഴ്ത്തി അവന്റെ ദേഹത്തെകു കയറി കഴിഞ്ഞിരുന്നു അവന്റെ പിടലി വലത്തോട്ടു തിരിച്ചു ഒടിച്ചു…. അവനെ തിരിച്ചിട്ടു.. രുദ്രന്റെ ആ ഭാവം വീണ ആദ്യം കാണുകയാണ് പക്ഷേ അവളിൽ ഭയം ഉണ്ടായില്ല…

പരമേശ്വരനോട് ചേർന്ന ശ്രീ പാർവതിയെ പോലെ അവൾ ജ്വലിച്ചു… ആ ജ്വാല തന്റെ പ്രണയത്തിനു അവൾ പകർന്നു നൽകി….. മഹാദേവിയുടെ ഉടവാൾ അവന്റെ കൈയിലേക്ക് അവൾ നൽകി… ആാാ… ഗിരീഷ് അവിടെ കിടന്നു അലറി വിളിച്ചു…. ഒന്നും ചെയ്യരുതേ… അരുതേ ഞാൻ പൊയ്ക്കൊള്ളാം ഇനി ഒരിക്കലും കണ്മുൻപിൽ വരില്ല….. പക്ഷേ അവന്റെ വാക്കുകൾ രുദ്രന്റെ ചെവിയിൽ അണുവിട പോലും കടന്നു ചെന്നില്ല.. രുദ്രൻ ആ സംഹാരമൂർത്തി ആയി മാറിയിരുന്നു…. എന്റെ പെണ്ണിനെ തൊട്ട നിന്റെ ഈ കൈ അത് ഞാൻ അറുത്തെടുക്കാൻ പോകുവാണ്….. രുദ്രൻ ഒരുകാൽ അവന്റെ നെഞ്ചിൽ ചവുട്ടി അവന്റെ വലതു കൈ വലിച്ചു പൊക്കി പിടിച്ചു… അതിലേക്കു ആ വാള് അഴിന്നിറങ്ങി വലതു കയ്യിൽ മഹാമായയുടെ വാളും ഇടം കയ്യിൽ ഗിരീഷിന്റെ വലം കയ്യും ആയി അവൻ നിന്നു… സംഹാരമൂർത്തി”””””””

ആ രക്തം അവന്റെയും വീണയുടെയും ദേഹത്തേക്ക് തെറിച്ചു… ഗിരീഷ് താഴെ കിടന്നു ഉരുണ്ട്…രുദ്രൻ ആ കൈ വലിച്ചെറിഞ്ഞു എന്നിട്ടും രുദ്രന്റെ കലി അടങ്ങിയില്ല… അവന്റെ ദേഹത്തേക്ക് അവൻ ചാടി കയറി വാള് ഉയർന്നു പൊങ്ങി…….ഗിരീഷിന്റെ തല കണ്ഠത്തിൽ നിന്നും അറുത്തു മാറ്റപ്പെട്ടിരുന്നു.. മോനെ….ദുർഗാപ്രസാദും പുതുമനയും അകത്തേക്കു ഓടി വന്നു… രക്തത്തിൽ കുളിച്ചു കിടക്കുന്ന ഗിരീഷ്.. ആ രക്തത്തിൽ അഗ്നിശുദ്ധി വരുത്തി നിൽക്കുന്ന രുദ്രനും വീണയും… രുദ്രന്റെ ഇടം കൈയിൽ ഗിരീഷിന്റെ അറുത്തു മാറ്റപ്പെട്ട തല…. പുതുമന അറിയാതെ കൈ കൂപ്പി… മഹാദേവന്റെ സർവശക്തിയും രുദ്രനിൽ ആവാഹിച്ചിരുന്നു….. അവന്റെ കോപം നിയന്ത്രിക്കാൻ കഴിയാതെ അവൻ സമനില തെറ്റി അലറി…….

മോളെ അവനെ വിളിക്കു നീ നിനക്ക് മാത്രമേ അവനെ ശാന്തൻ ആക്കാൻ കഴിയു….. പുതുമനയുടെ വാക്കുകൾ കേട്ടതും വീണ അവന്റെ അരികിലേക്കു നീങ്ങി…. രുദ്രേട്ട വേണ്ട… അവളുടെ നിശ്വാസം ദേഹത്ത് തട്ടിയതും രുദ്രൻ ഒന്നു വിറച്ചു അവൾ ആ കൈയിലെ വാള് പിടിച്ചു വാങ്ങി… ഒരു കുഞ്ഞിനെ പോലെ അവൻ അതിൽ നിന്നും പിടി അയച്ചു…. ഒരു നിമിഷം പകച്ചു കൈയിൽ ഗിരീഷിന്റെ തല അവൻ അത് നിലത്തേക്ക് ഇട്ടു.. മോനെ ഇനി എന്ത് ചെയ്യും നമ്മൾ… ദുർഗ ആവലാതിയോടെ നോക്കി…. ധർമ്മം ജയിക്കാൻ രുദ്രൻ തിരഞ്ഞെടുത്ത മാർഗം തെറ്റ് ആണെങ്കിലും ഈ അധർമ്മിയുടെ മരണം അത് ദൈവഹിതം ആണ്…. നീ തെറ്റുകാരൻ അല്ല മോനെ…. നിന്റെ ലക്ഷ്യം അത് ഈ ജന്മം സാധിക്കണം… നിങ്ങളെ ആ മഹാശക്തി തുണച്ചു…

ഇവന്റെ ശരീരം അത് ഈ അറയിൽ തന്നെ കുഴിച്ചു മൂടാം ഇവനെ പോലുള്ള ക്രിമിനൽസ് നു എൻകൗണ്ടർ ചെയ്യുന്നു എന്നു വിചാരിച്ചാൽ മതി….. രുദ്രേട്ട…. വീണ അവന്റെ അരികിലേക്ക് ചെന്നു അവൻ അവളെ നെഞ്ചോട് ചേർത്തു നെറുകയിൽ ചുണ്ട് അമർത്തി… പേടിച്ചു പോയോ എന്റെ മോള്… മ്മ്മ്…. നിങ്ങൾ രണ്ടു പേരും എന്നെ വിട്ടു പോയി എന്ന ഞാൻ വിചാരിച്ചത്… അവൾ കരഞ്ഞു കൊണ്ടു അവന്റെ ദേഹത്തേക്ക് വീണു…. രുദ്രൻ പുതുമനയെ നോക്കി… അയാൾ രണ്ടു കയ്യും ഉയർത്തി അവനെ കാണിച്ചു…. മുഖത്തു എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷം….. ഗിരീഷ് എന്ന ആ അധർമ്മിയുടെ ശരീരം ആരോരും അറിയാതെ ആ അറയിൽ മൂടപ്പെട്ടു കഴിഞ്ഞിരുന്നു….. രാജശേഖര റെഡിയുടെ പുനർജന്മം ഇന്ന് ഇന്ദുചൂഢന്റെ പുനർജന്മത്തിനാൽ ഇല്ലാതായിരിക്കുന്നു…

അവർ അര പൂട്ടി പുറത്തു വന്നു…. ഒരു ശുദ്ധികലശം അത് കൂടെ നമുക്ക് നടത്തണം ദുർഗ…… പുതുമന ദുർഗയെ നോക്കി…. തിരുമേനി എന്റെ കുഞ്ഞു…. ഈ രക്ഷ അവരുടെ കൈയിൽ തന്നെ കിടക്കട്ടെ അത് കൊണ്ടു മാത്രം ആണ് ഇന്ന് ഈ കുഞ്ഞുങ്ങൾ ജീവനോടെ നമ്മുടെ മുൻപിൽ നിക്കുന്നത്… ആ… പരംപൊരുൾ ഒന്ന് നിശ്ചയിച്ചിട്ടുണ്ട്….അതേ നടക്കു…. അയാൾ ഒന്നു നെടുവീർപ്പിട്ടു…. ആവണിയുടെ മടിയിൽ ബോധരഹിതൻ ആയി ഉണ്ണി കിടക്കുവാന്….. സമീപം ആലിനോട് ചേർന്നു ചന്തുവും അവന്റെ തലയിൽ ആവണി തന്റെ സാരി തുമ്പ് കീറി ആ ഒലിച്ചു വന്ന രക്തത്തെ പ്രതിരോധിച്ചിരുന്നു.. ഉണ്ണി… മോനെ… രുദ്രൻ അവനെ തട്ടി വിളിച്ചു…. രുദ്രേട്ട…. അവൻ കണ്ണ് തുറന്നു നോക്കി… മോളെ…. രുദ്രൻ വീണയെ നോക്കി അവിൾ പതുക്കെ അവന്റെ അടുത്തേക് ചെന്നു….

എനിക്ക് ഒന്നും ഇല്ല ഉണ്ണിയേട്ടാ…. രുദ്രൻ ഉണ്ണിയെ കൈകൾ താങ്ങി എടുത്തു…. ദുർഗാപ്രസാദ പുതുമനയും ചന്തുവിനെ താങ്ങി പിടിച്ചു വല്യൊത്തേക്കു അവർ ചെല്ലുമ്പോൾ ഒന്നും അറിയാതെ എല്ലാവരും നില്കുവാണ്… എന്താ എന്റെ കുഞ്ഞുങ്ങൾക്ക് പറ്റിയത് അവർ ഒന്നോടെ കരഞ്ഞു കൊണ്ടു ഓടി വന്നു… ഏയ് ഒന്നും ഇല്ല അമ്മ..എല്ലാം പതുക്കെ പറയാം അച്ഛാ കാർ എടുക് ഉണ്ണിയേയും ചന്തുവിനെയും ഹോസ്പിറ്റൽ എത്തിക്കു… മോളെ ആവണി നീ കൂടെ കയറു…… രുദ്രൻ എല്ലാവരെയും ആശ്വസിപ്പിച്ചു മോനെ നീ നിനക്കും നല്ലത് പോലെ ഹേമം തട്ടിയിട്ടുണ്ട്….. ദുര്ഗാ അവന്റെ ഉറച്ച നെഞ്ചിൽ തലോടി….. അച്ഛ എനിക്ക് കുറച്ചു കാര്യം കൂടെ ചെയ്തു തീർക്കാൻ ഉണ്ട് അത് കഴിഞ്ഞു ഞാൻ വന്നോളാം…..

ചന്തുവിന്റെ മുഖത്തു ഒരു ചിരി മഞ്ഞു അവൻ രുദ്രനെ നോക്കി …. രുദ്രൻ ചന്തുവിനെ കണ്ണ് ചിമ്മി കാണിച്ചു….. ദുർഗാപ്രസാദ്‌ കാർ കൊണ്ടു പോയതും രുദ്രൻ കൈകൾ കോർത്തു മുൻപോട്ടു നീട്ടി ഞൊട്ട പൊട്ടിച്ചു….പുറം ലോകം അറിയാതെ രണ്ട് ആത്മാക്കൾ കൂടെ….. അവൻ ഒന്ന് ചിരിച്ചു…. രുദ്രൻ വീണയെ കൊണ്ടാണ് രാത്രി ഹോസ്പിറ്റലിൽ പോയത് അവർ ചെല്ലുമ്പോൾ ഉണ്ണിയെ icu കയറ്റിയിരുന്നു… ചന്തുവുന്റെ തലയിൽ സ്റ്റിച് ഇട്ടു മുറിയിലേക്കു മാറ്റി.. . ചന്തു…. രുദ്രൻ ഓടി ചന്തുവിന്റെ അടുത്തേക് ചെന്നു…. വേദനിച്ചോടാ…… ഈ ഇരുമ്പു വടിക് അടി കിട്ടിയാൽ നല്ല സുഖം അല്ലെ… ആഹാ മോൻ കുളിച്ചു സുന്ദര കുട്ടപ്പൻ ആയല്ലോ…. അത് പിന്നെ ആത്മാക്കളാകു മോക്ഷം കൊടുത്തു കഴിഞ്ഞാൽ പിന്നെ കുളിക്കണം എന്നാണല്ലോ….

ആ രണ്ട് ആത്മാക്കൽകും മോക്ഷം കൊടുത്തോ…. മ്മ്മ്മ്… കൊടുത്തു…… രുദ്രൻ ഒരു കള്ള ചിരി ചിരിച്ചു…. രുദ്ര നിനക്ക് എന്തേലും വയ്യഴക ഉണ്ടോ ഡാ നമുക്ക് ഡോക്ടറെ ഒന്ന് കാണാം ചന്തു അവന്റെ മുഖത്തേക്കു നോക്കി…. ദാ എന്റെ പെണ്ണ് എന്റെ അടുത്തു ഉള്ളപ്പോൾ എനിക്ക് ഒരു വയ്യാഴ്ക ഇല്ലടാ.. ഇവളെയും നിന്നെയും എനിക്ക് തന്നിലെ തിരികെ അത് മതി രുദ്രൻ വീണയെ ഒരു കൈ കൊണ്ട് ചേർത്തു പിടിച്ചു മറു കൈ കൊണ്ടു ചന്തുവിന്റര് കയ്യിൽ പിടിച്ചു… രുദ്ര….. ഉണ്ണീടെ കാര്യം അത് കഷ്ടം ആയി അല്ലേടാ… അതേ…. ഫിസിയോതെറാപ്പി ചെയ്തു അല്പം മാറ്റം വന്നതാണ് പക്ഷേ… ഇനി ഇപ്പോ ഒന്നും അറിഞ്ഞു കൂടാ ഞാൻ എന്തായാലും അങ്ങോട്ടു ചെല്ലട്ടെ.. രുദ്രൻ icu ന്റെ മുൻപിൽ ചെല്ലുമ്പോൾ ദുർഗാപ്രസാദിന്റെ തോളിൽ തല വച്ചു ആവണി കിടക്കുവാന്…. ആവണി മോളെ… അവൻ അവളെ വിളിച്ചു… രുദ്രേട്ട… ഉണ്ണിയേട്ടൻ… എന്റെ ഉണ്ണിയേട്ടൻ…

അവൾ കരഞ്ഞു കൊണ്ടു അവന്റെ നെഞ്ചിലേക്കു വീണു…. മോള് കരയാതെ രാവിലെ ഞാൻ ഡോക്ടറെ ഒന്ന് കാണാം ഇപ്പോൾ വാ റൂമിൽ ഡ്രെസ് ഒക്കെ കൊണ്ടു വന്നിട്ടുണ്ട് വാവയും ഉണ്ട് ഒന്ന് ഫ്രഷ് ആകു… അവൻ അവളുടെ നെറ്റിയിലെ മുറിവിൽ തലോടി… “”””ഏട്ടന്റെ മോൾക് വേദനിച്ചോ… ചെയ്ത തെറ്റിനു ഉള്ള ശിക്ഷകൾ ഇനിയും ഞങ്ങളെ പിന്തുടരുവാണോ ഏട്ടാ…. ഏയ്‌ എന്താ മോളെ ഇത്‌… ഉണ്ണിയെ നമുക്ക് വീണ്ടും പഴയ പോലെ എഴുന്നേൽപ്പിച്ചു നടത്താൻ പറ്റും ഞാൻ അത് ച്യ്തിരിക്കും അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു… ആവണിയെ കൊണ്ടു മുറിയിൽ വരുമ്പോൾ ചന്തു ഫ്രഷ് ആയി വന്നിരുന്നു…. വീണ അവനു കഞ്ഞി വാരി കൊടുക്കുവാണ്.. . ഓ കുഞ്ഞ് വാവക് തനിയെ വാരി കഴിക്കൻ വയ്യ അല്ലെ… രുദ്രൻ അവനെ കളിയാക്കി..

നീ പോടാ…. നീ വാരി തന്നോ മോളെ… നല്ല വിശപ്പു അവൻമാര് വിശപ്പിന്റെ മര്മ്മം വല്ലോം ആണോ അടിച്ചു പൊട്ടിച്ചത്…. ചന്തു ആ കെട്ടിൽ ഒന്ന് തൊട്ടു.. ചേച്ചി ഡ്രെസ് ആ ബാഗിൽ ഉണ്ട് പോയി കുളിച്ചിട്ടു വന്നു കഴിക്കു… വീണ ചന്തുവിന് കഞ്ഞി കോരി കൊടുത്തു കൊണ്ടു പറഞ്ഞു…. ആവണി ബാത്‌റൂമിൽ കയറിയതും രുദ്രനും അവളുടെ മുൻപിൽ വാ തുറന്നു ഇരുന്നു… എനിക്ക് കൂടെ… അവന്റെ അസൂയ കണ്ടിലെ… എന്റെ പെങ്ങൾ എനിക്ക് അല്പം കഞ്ഞി വാരി തന്നതിന്…അവനും കോരി കൊടുക്ക്… വീണ അപ്പോഴും ചെറുതായി ഒന്ന് ചിരിച്ചു കൊണ്ടു കഞ്ഞി രുദ്രന്റെ വായിലേക്ക് വച്ചു… അവളുടെ നിർവികാരത അവർക്ക് മനസ്സിൽ ആയി… ചന്തു അവളുടെ കൈയിൽ പിടിച്ചു… മോളെ പേടി മാറിയില്ലേ ഇത്‌ വരെ…. അവനിൽ നിന്നും അത് കേൾക്കാൻ നോക്കി ഇരുന്നോണം അവൾ കരഞ്ഞു കൊണ്ടു ചന്തുവിനെ കെട്ടി പിടിച്ചു…..

അവന്റെ ഷർട്ട്‌ അവളുടെ കണ്ണുനീരിനാൽ നനഞ്ഞു…. ചന്തു പതുക്കെ അവളുടെ മുഖം ഉയർത്തി… ആ മുഖത്തേക്കു ഉറ്റു നോക്കി.. ഞാൻ…. ഞൻ വിചാരിച്ചു ചന്തുവേട്ടൻ എന്നെ… എന്നെ…. വിട്ടു… അവൾ പൂർത്തി ആക്കാതെ ചന്തുവിന്റെ മാറിലേക്കു കിടന്നു അവന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കരഞ്ഞു… രുദ്രനും ചന്തുവിന്റെ ഒരു വശത്തെ മാറിലേക്കു ചാഞ്ഞു… ഒരു നിമിഷം കണ്ണുകൾ അടച്ചു… “””എന്റെ ചന്തു എന്റെ വാവയെ പോലെ തന്നെ ആണ് എനിക്ക് അവൻ ഇല്ലങ്കിൽ ഞാൻ ഇല്ല അവനെ എനിക്ക് നഷ്ടപ്പെട്ടു എന്ന് സ്വയം വിശ്വസിച്ച നിമിഷം ആണ് എന്റെ തലയിൽ ഒരു പെരുപ്പ് കയറി ഞാൻ താഴേക്കു വീണത്… എന്നെ വിട്ടു പോയി എന്നാണല്ലോടാ ഞാൻ വിചാരിച്ചതു “”””രുദ്രന്റെ കണ്ണുനീരിന്റെ നനവ് ചന്തുവിൽ പടർന്നു… അത് ശരി ആങ്ങളയും പെങ്ങളും കൂടെ എന്റെ ഷർട്ട്‌ നനച്ചു കൂട്ടും… ചന്തു……

നീ ഇല്ലങ്കിൽ ഞാൻ ഇല്ലടാ നീ ആണെടാ എന്റെ ശക്തി… രുദ്രനു കണ്ണുനീരിനെ അടക്കാൻ ആയില്ല… എടാ നമ്മൾ പിരിയില്ലടാ ആർക്കും പിരിക്കാൻ കഴിയില്ല നമ്മളെ ചന്തു രണ്ടുപേരുടെയും നെറുകയിൽ മാറി മാറി ചുണ്ട് അമർത്തി… അതേ രണ്ടു കൂടെ എന്റെ നെഞ്ചത്തോട്ടു ഇങ്ങനെ കിടക്കാതെ നിന്റെ വെയിറ്റ് താങ്ങാണെൽ എന്നെ പോലെ രണ്ട് പേരും കൂടെ വേണം ചന്തു ഒന്ന് ചിരിച്ചു…. ഈ സമയത്തും ഇങ്ങനെ ചളി പറയാൻ നീ കഴിഞ്ഞിട്ടേ ഉള്ളൂ മോനെ രുദ്രൻ ചന്തുവിന്റര് നെഞ്ചിൽ ഒന്ന് കുത്തി…. അപ്പോഴും ചന്തുവിന്റെ നെഞ്ചിൽ തല വച്ചു കിടക്കുവാന് വീണ രുദ്ര നീ ഇവളെ ഒന്ന് പുറത്തേക്കു കൊണ്ടു പോയെ…. നിനക്ക് മാത്രമേ ഇവളെ ആശ്വസിപ്പിക്കാൻ പറ്റു… വാ മോളെ… രുദ്രൻ അവളെ ചേർത്തു പിടിച്ചു പുറത്തേക്കു കൊണ്ടു പോയി… രുദ്രേട്ട ചന്തുവേട്ടന്റെ തലക് അയാൾ അടിക്കുന്നത് മാത്രമേ എനിക്ക് ഓർമ്മ ഉള്ളൂ..

ഞാൻ ആ നിമിഷം തകർന്നു പോയിരുന്നു പിന്നെ ഞാൻ ഓർമ വരുമ്പോൾ അറയിലാണ് ഞാൻ വിചാരിച്ചു എനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്ന്… ഇപ്പോഴും എനിക്ക് യാഥാർഥ്യം തിരിച്ചു അറിയാൻ പറ്റുന്നില്ല ഏട്ടാ….. ഇത്‌ നമുക്ക് ഒരു പുനർജ്ജന്മം ആണ്…. ഒരു ദുസ്വപനം കണ്ടു ഉണർന്നു അത്രമാത്രം അങ്ങനെ വിശ്വസികാം..അവൻ അവളെ നെഞ്ചോട് ചേർത്തു.. വീണ ഇപ്പോഴും പേടിയിൽ നിന്നും വിമുക്ത ആയിട്ടില്ല എന്ന് അവനു മനസ്സിൽ ആയിരുന്നു… രുദ്രന്റെ നെഞ്ചോട് ചേർന്നു നേരം പുലരും വരെ അവൾ ആസ്പത്രിയിലെ വരാന്തയിലെ കസേരയിൽ ഇരുന്നു ഉറങ്ങി…. ഒരു കുഞ്ഞിനെ പോലെ രുദ്രന്റെ മാറിൽ കിടക്കുന്ന വീണയെ കണ്ടപോൾ അവന്റെ കണ്ണ് നിറഞ്ഞു…. ഡോക്ടർ ഉണ്ണിയെ പഴയ പോലെ നമുക്ക് കൊണ്ടു വരാൻ എന്തെങ്കിലും സ്കോപ്…?  രുദ്രൻ പ്രതീക്ഷയോടെ ഡോക്ടറുടെ മുഖത്തേക്കു നോക്കി…..

സർ ഇത്രയും നാൾ ഫിസിയോ തെറാപ്പിയിലൂടെ ഒരു പരിധി വരെ സെല്ലുകൾക് ജീവൻ നൽകി കൊണ്ടു വരുമ്പോൾ എനിക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു പൂർണമായും അല്ലങ്കിലും പരസഹായം കൂടാതെ അയാളെ എഴുനേൽക്കാൻ പ്രാപ്തൻ ആക്കാൻ എനിക്ക് കഴിയും എന്ന്… പക്ഷേ ഇപ്പോൾ…. ഡോക്ടർ… നിരാശയോടെ രുദ്രൻ ഡോക്ടർ നോക്കി… ഒരു അലോപ്പതി ഡോക്ടർ എന്ന നിലയിൽ എനിക്ക് സജെസ്റ് ചെയ്യാമോ എന്ന് അറിയില്ല എങ്കിലും ഞാൻ എന്റെ അഭിപ്രായം പറയാം നമുക്ക് അങ്ങനെ ഒരു വഴി അത് കൂടെ നോകാം… രുദ്രൻ പുരികം ഉയർത്തു അയാളെ നോക്കി…. ഒരുമണിക്കൂർ യാത്ര ഉണ്ട് ഇവിടെ നിന്നു വാവൂർ എന്ന സ്ഥലത്തു ഇരിക്കത്തൂർ മന…. “””ഇരിക്കത്തൂർ മന…”””””.അത് എവിടെയോ കേട്ടിട്ടുണ്ടല്ലോ… രുദ്രൻ ഓർത്തെടുക്കാൻ ശ്രമിച്ചു…അതേ പണ്ട് ഇപ്പോഴോ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു… മരണത്തിലേക്ക് പോയവരെ പോലും തിരിച്ചു കൊണ്ടു വന്ന ചരിത്രം ഉറങ്ങുന്ന മന അവിടുത്തെ ചികിത്സാവിധികൾ അത് നിർവചിക്കാൻ കഴിയുന്നതിനും അപ്പുറം ആണ്..

ഉണ്ണിയെ നമുക്ക്… ഡോക്ടർ ഒന്ന് നിർത്തി…. വീണ്ടും തുടർന്നു…നാഡി സ്പര്ശനത്തിലൂടെ അവർ ചികിത്സാ നിശ്ചയിക്കുന്നത് ആദ്യ സ്പര്ശനത്തിൽ അവർ പറയും ചികില്സിക്കണോ അതോ വേണ്ടയോ എന്ന്… അവിടെ ആണ് അവരുടെ തീരുമാനം നമ്മുടെ പ്രതീക്ഷയും…. കൊണ്ടു പോകാം ഡോക്ടർ ഞാൻ കൊണ്ടു പോകാം അവനെ എന്റെ കുട്ടിയെ എനിക്ക് തിരിച്ചു വേണം അവനെ കാത്തു ഒരു ജന്മം കളയുന്ന ആ പെൺകുട്ടിക് അവനെ എനിക്ക് തിരിച്ചു കൊടുക്കണം…. ഡോക്ടറുടെ ക്യാബിനിൽ നിന്നും ഉറച്ച തീരുമാനം എടുത്തു കൊണ്ടു രുദ്രൻ പുറത്തു ഇറങ്ങി….. പ്രതീക്ഷയോടെ അവർ ഇരിക്കത്തൂർ മനയിലേക്കു തിരിച്ചു…. ചന്തുവും രുദ്രനും മുൻപിൽ കയറി ആവണിയുടെ മടിയിൽ തല വച്ചു ഉണ്ണിയും…. വീണയും രുക്കുവും പുറകിലും കയറി…. ഇരിക്കത്തൂർ മനയിലേക്കുള്ള യാത്രയിൽ മുഴുവൻ സ്റ്റീയറിങ്ങിൽ പിടിച്ചു രുദ്രൻ ആലോചനയിൽ ആണ് ഡോക്ർ പറഞ്ഞ വാക്കുകൾ….

മനയിൽ നിന്നും നിരാശയോടെ തങ്ങൾക് തിരിച്ചു പോകേണ്ടി വരുമോ….. അവൻ ആകെ അസ്വസ്ഥം ആയി…….. ഇരികത്തൂർ മനയുടെ മുൻപിൽ ആ കാർ വന്നു നിന്നു…. പ്രൗഢ ഗാംഭീര്യത്തോടെ തല ഉയർത്തി നിൽക്കുന്ന എട്ടു കെട്ടു… ചുറ്റിലും പച്ച മരുന്നിന്റെ മണം…. നിറയെ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു….. അവരുടെ മിഴികൾ മനയുടെ വലതു വശത്തേക്കു തിരിഞ്ഞു….. പത്തടിയിൽ കൂടുതൽ വലുപ്പത്തിൽ “”കാലഭൈരവന്റെ “””ശിലാ രൂപം രുദ്രൻ അതിനു അടുത്തേക് നടന്നു പുറകെ വീണയും…. അവരുടെ സാന്നിധ്യം കാലഭൈരവന്റെ മുൻപിൽ കത്തിയിരുന്ന കെടാ വിളക്ക് കൂടുതൽ ശോഭയോടെ തിളങ്ങി…. കാലഭൈരവന്റെ ആ ശിലക്കുള്ളിൽ ഇന്ദുചൂഢന്റെ “”അമ്പിളി കലയിലെ മുത്തു “”””കൂടുതൽ ശോഭയോടെ തിളങ്ങി… അത് പുറത്തു വരാൻ ആയി വെമ്പൽ കൊണ്ടു……………….. (തുടരും) ……………….

രുദ്രവീണ: ഭാഗം 41

എല്ലാ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story