Mr. Rowdy : ഭാഗം 5

Mr. Rowdy : ഭാഗം 5

എഴുത്തുകാരി: കുറുമ്പി

“ഹോ ഈ അന്നു ആരാ “പാറു കാർത്തിയെ നോക്കി ചോദിച്ചു. “അവന്റെ കളിക്കുട്ടുകാരി “കാർത്തി. “കളിക്കുട്ടുകാരിയോ ഒന്ന് തെളിച്ചു പറ “പാറു കാർത്തിക്ക് നേരെ ലുക്ക്‌ വിട്ടു. “എടി എനിക്ക് കൃത്യായിട്ട് അറിയില്ല ഏതായാലും കുഞ്ഞു നാളിൽ അവന്റെ മനസ്സിൽ കേറിപ്പറ്റിയ പെണ്ണാ അത് ഇപ്പോഴും അവന്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ടെങ്കിൽ അവൾ അത്ര മാത്രം അവനെ സ്വാതിനിച്ചിട്ടുണ്ട് അല്ലാതെ വെറുതെ അവൻ ഒരാളെ ആലോചിച്ചോണ്ടിരിക്കില്ല “കാർത്തി മുന്നോട്ട് നോക്കി പറഞ്ഞു.

“ഹാ “പാറു “ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ എന്തിനാ ഇങ്ങനൊരു കല്യാണ നാടകം. നീ എന്നോട് കൂട്ട് കൂടിയത് തന്നെ അർജുനെ പറ്റി അറിയാനാണ് എന്നെനിക്കറിയാം. കല്യാണ സമയത്ത് ചെക്കനെ അവിടുന്ന് മാറ്റുക ആ സ്ഥാനത്തേക്ക് അർജുനെ കൊണ്ട് വരുക എന്താ നിന്റെ ഉദ്ദേശം “കാർത്തി രണ്ട് കയ്യും മാറിൽ പിണഞ്ഞു കെട്ടി പാറുനെ നോക്കി. പാറു കാർത്തിയെ നോക്കി ഒന്ന് ചിരിച്ചു. “ഈ കല്യാണത്തിന്റെ ഉദ്ദേശം എന്താണെന്ന് എനിക്കറിയില്ല പക്ഷേ അമ്പിളി അർജുന് ഉള്ളതാ. ഇതൊക്കെ എന്നെകൊണ്ട് ചെയ്യിപ്പിച്ചത് മദർ ആണ് മദർ പറഞ്ഞിട്ടാ ഞാൻ നിന്നോട് കൂട്ടുകുടിയതും അർജുനെ പറ്റി ചോദിച്ചതും എല്ലാം.

മദറിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല പക്ഷേ നല്ല ഉദ്ദേശത്തോട് കൂടിയ മദർ ഇതെല്ലാം ചെയ്യുന്നത്. പിന്നെ വേറൊരു കാര്യം കൂടി അറിയാം അമ്പിളി അനാഥ അല്ല. ഇടയ്ക്കിടെ മദറിന് വരുന്ന ഫോൺ കോൾസ് അമ്പിളിയെ തേടി വരുന്ന ഗിഫ്റ്റ് ഇതെല്ലാം അതിന് തെളിവാണ്. ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല ചിലപ്പോൾ ഈ അന്നുവും അമ്പിളിയും എല്ലാം ഒരാളായിരിക്കാനും ചാൻസ് ഉണ്ട്. “കാർത്തി എല്ലാം കേട്ട് നിന്ന് ഒന്ന് നെടുവിറപ്പിട്ടു. “അമ്പിളിക്ക് ഇതൊക്കെ അറിയോ “കാർത്തി. “അവൾക്ക് ഒന്നും അറിയില്ല കുറച്ച് കുറുമ്പ് കാണിക്കണം എന്ന ഒരൊറ്റ ചിന്തയെ അവക്കുള്ളു പുറത്ത് ഒരു കിറുക്കി ആണെങ്കിലും മനസ്സുകൊണ്ട് പാവ.

ആരെയെങ്കിലും അടുത്തറിഞ്ഞാൽ പിന്നെ അവൾ വിടില്ല അത്രക്കും നിഷ്കു ആണ് പക്ഷേ ഇടഞ്ഞാൽ നല്ല പണി കിട്ടും. ചെറുപ്പത്തിൽ ഒറ്റപെട്ടു പോയത ഞങ്ങൾ ഒക്കെ എന്നെ പിന്നെ എന്റെ പപ്പയും മമ്മിയും ദത്ത് എടുത്തു. അമ്മയും അച്ഛനും ആരാന്ന് അറിയാതെ ആരും കളിക്കാനോ ചിരിക്കനോ കൂട്ടുകൂടാനോ ഇല്ലാതെ വരുന്ന ഒരവസ്ഥയുണ്ടല്ലോ ഈ ഒറ്റപ്പെടൽ അതിന്റെ വേദനയിൽ നിന്നും മുക്തി നേടാൻ അവൾ കണ്ട് പിടിച്ച മാർഗമാണ് അവളുടെ ഈ സ്വഭാവം. എപ്പോഴും ചിരിച്ച മുഖവുമായ അവൾ നടക്ക ബട്ട്‌ അവളുടെ കരയുന്ന മുഖം ആരും കണ്ടിട്ടില്ല അല്ലെങ്കിൽ അവൾ ഇതുവരെ ആരെയും കാണിച്ചിട്ടില്ല. അതാ ഞങ്ങളുടെ അമ്പിളി. ഒരുപാട് സങ്കടം മനസ്സിൽ ഉണ്ടെങ്കിലും പുറത്ത് ചിരിച്ചു കാണിക്കും “പറയുമ്പോ പാറുന്റെ കണ്ണുകൾ നിറഞ്ഞു.

“ഞാൻ പോട്ടെ കുറച്ചു പണി ഉണ്ട് “പാറു അവിടെ നിന്നും നടന്നകലുന്നതു നോക്കി കാർത്തി നടന്നു. “ആ ഒറ്റപ്പെടൽ ഒക്കെ കുറെ അനുഭവിച്ചതാ ഞങ്ങൾ “കാർത്തി സ്വയം പറഞ്ഞു. “എന്താണ് അളിയാ ഒരു ചുറ്റിക്കളി “വിജയ് കാർത്തിടെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു. “ഏയ്യ് ഒന്നുല്ലടാ “കാർത്തി വിജയിൽ നിന്നും ഒഴിഞ്ഞു മാറി പോയി. “ഇവനിതെന്താ പറ്റിയെ “വിജയ് “വിജയ് ഡാ വാ ഇന്ന് ഒരു പണിയുണ്ട് “അർജു ദൂരെ നിന്നും വിളിച്ചതും വിജയ് അവനടുത്തേക്ക് പോയി. _____ “അമ്മേ ആ കറി ഇങ് എടുക്ക് “ഉച്ചക്കത്തെ ഫുഡ്‌ കഴിക്കാണ് എല്ലാരും. അല്ലു അമ്പിളിക്ക് തൊട്ടടുത്തായി ഇരുന്നു. “ഇപ്പോൾ എങ്ങനുണ്ട് അല്ലു “മാളു ചോദിച്ചതും അല്ലു അമ്പിളിയെ ഇരുത്തി ഒന്ന് നോക്കി.

“നീ എന്ത് വിശാടി ആ ചായയിൽ ചേർത്തത് “അല്ലു അമ്പിളി കേൾക്കാൻ പാകത്തിന് ചോദിച്ചു. “ഈൗ 100 ചെറുനാരങ്ങയുടെ ശക്തി “അമ്പിളി ഇളിച്ചോണ്ട് പറഞ്ഞു. “എടി ദ്രോഹി വെറുതെ അല്ല എന്റെ ആമാശയം ആ പരസ്യത്തിലെ പാത്രം പോലെ വെട്ടിത്തിളങ്ങുന്നുണ്ടാവും എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു കത്തി ജ്വലിക്കുന്ന സുര്യനെ വിശ്വസിച്ചാലും ഈ അല്ലു ഈ അമ്പിളിയെ ഇനി വിശ്വസിക്കില്ല ഇത് സത്യം സത്യം സത്യം “അല്ലു അമ്പിളി കേൾക്കാൻ പാകത്തിന് പറഞ്ഞു. “നീ മിണ്ടില്ലെങ്കിൽ എനിക്ക് ഒന്നും ഇല്ല “അമ്പിളി അല്ലുനെ പുച്ഛിച്ചു. “അതെ ആ ചിക്കൻ കാല് എനിക്ക് വേണം “അമ്പിളിടെ പാത്രത്തിലിരിക്കുന്ന ചിക്കൻ പീസ് കാട്ടി അല്ലു പറഞ്ഞതും അമ്പിളി അവനെ തുറിച്ചു നോക്കി.

“എന്താടി നിനക്ക് ഞാൻ ചിക്കാനല്ലേ ചോദിച്ചുള്ളൂ നിന്റെ ചെക്കനെ ഒന്നും ചോതിച്ചില്ലല്ലോ “അല്ലു അമ്പിളിയെ നോക്കി പറഞ്ഞതും എല്ലാരും അമ്പിളിലേക്ക് നോട്ടം വിട്ടു. “നീ ചെക്കനെ ചോതിച്ചാൽ ഞാൻ തന്നനെ ബട്ട്‌ എന്റെ ചിക്കനെ തൊട്ട് കളിച്ചാൽ ഉണ്ടല്ലോ “അമ്പിളി അല്ലുനെ കുർപ്പിച്ച് നോക്കി. “ഈ ചിക്കൻ എനിക്ക് വേണം ഈ ചിക്കൻ നിങ്ങളെനിക്ക് തരണം ഈ ചിക്കൻ ഞാനിങ്ങു എടുക്ക “അല്ലു അമ്പിളിടെ പ്ലേറ്റിൽ നിന്നും ചിക്കൻ എടുത്തതും അമ്പിളി ആ ചിക്കനിൽ തുപ്പി. “ഡീ “അല്ലു അമ്പിളിടെ മുടി പിടിച്ചു വലിച്ചു അമ്പിളി ആണെങ്കിൽ അവന്റെ കയ്യിൽ പിച്ചി. പിന്നെ രണ്ടും നിലത്ത് കിടന്ന് പൊരിഞ്ഞ അടി ആയിരുന്നു. “ഈ പിള്ളേരെ കൊണ്ട് “ആദി പോയി ഒരു വടി എടുത്ത് വന്നു.

“അടി നിർത്തുന്നതാ നല്ലത് ഇല്ലെങ്കിൽ രണ്ടും എന്റെ അടുത്ത് നിന്ന് വാങ്ങിക്കും “ആദി ഒരു താക്കിദായി പറഞ്ഞതും വേണുവും മാളുവും ശാമളയും കാണിക്കളെ പോലെ നോക്കി നിന്നു. അവർ എന്നിട്ടും നിർത്താൻ കൂട്ടാക്കില്ല. ആദി അല്ലുന്റെ നഡും പുറം നോക്കി ഒന്ന് കൊടുത്തു. “അയ്യോ…”അല്ലു അലറി നോക്കുമ്പോ ആദി വടിയും പിടിച്ചു നിൽക്കാണ്. “ഞാനാണ് വീട്ടില് പാവം ഇവളാണ്.. എന്നെ വെറുതെ… ഇങ്ങനെ ഞാനാണ് പാവം “(ഡയലോഗ് തെറ്റാണെ )അല്ലു നിഷ്കു ആയി പറഞ്ഞു. “എടാ മിണ്ടാതിരിയെടാ അങ്ങനൊന്നും പറയാതെ “അമ്പിളിടെ മുഖത്തെ എക്സ്പ്രഷനും കൂടി ആയതും എല്ലാരും ചിരിക്കാൻ തുടങ്ങി. “ഈ പിള്ളേരെക്കൊണ്ട് “വേണു ചിരിച്ചോണ്ട് പറഞ്ഞു. “ഒരുമിച്ചു ജനിക്കേണ്ടവരായിരുന്നു മാറിപോയതാ ഇനാംബെച്ചിക്ക് മരപ്പട്ടി കൂട്ട് “ശാമള രണ്ടിനെയും നോക്കി പറഞ്ഞു രണ്ടാളും മുഖത്തോട് മുഖം നോക്കി ഒന്ന് ചിരിച്ചു.

“നീ വാ എഴുന്നേൽക്ക് “അല്ലു അമ്പിളിയെ കയ്യ് പിടിച്ചു എഴുന്നേൽപ്പിച്ചു. “ഇവിടിരുന്നു ഫുഡ്‌ കഴിച്ചാൽ ശെരിയാവില്ല നമ്മക്ക് അടുക്കളയിൽ ഇരിക്കാം “രണ്ടാളും പരസ്പരം താങ്ങി അടുക്കളയിലേക്ക് വിട്ടു. “ഇപ്പോൾ ആണ് ഈ വീട്ടിൽ ആളും അനക്കവും എല്ലാം ആയെ ഇല്ലേ ഡാഡി “ആദി പറഞ്ഞതും എല്ലാരും ശെരിവെച്ച. _____ “മാഡം ഇങ്ങനെ സങ്കടപെടല്ലേ “സോഫയിൽ ഇരുന്നു കരയുന്ന അംബികയെ നോക്കി സർവെൻഡ് പറഞ്ഞു. “നിങ്ങൾക്ക് സമദനിപ്പിക്കാൻ വേഗം കഴിയും പക്ഷേ എന്റെ അന്നു അവിടെ അനാഥയെ പോലെയാ കഴിയുന്നെ അറിയോ മരിക്കുമ്പോൾ അവളുടെ അച്ഛൻ എന്നോട് ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു അവളെ നന്നായി നോക്കണം എന്ന് പക്ഷേ ഞാൻ മാധവേട്ടന്റെ മരണത്തിനു കാരണക്കാരനായ ആ ദ്രോഹിയെ വിവാഹം കഴിച്ചു.

അയാളിൽ നിന്നും എന്റെ അന്നുനെ സംരക്ഷിക്കാൻ അവളെ അനാഥാലയത്തിൽ ആക്കേണ്ടിയും വന്നു എന്തൊരു തലവിധിയാ എന്റെ എന്റെ കുഞ്ഞിന്റെ മുഖം ഞാൻ കണ്ടിട്ട് 15 വർഷായി അറിയോ. അവളുടെ 4 ആം വയസ്സില ഞാൻ അവളെ ഉപേക്ഷിച്ചത്.”അംബിക എങ്ങി കരയാൻ തുടങ്ങി ചുണ്ടുകൾ അപ്പോഴും അന്നു അന്നുന്നു മന്ത്രിച്ചിരുന്നു. (നിങ്ങളുടെ സംശയം ശെരിയാ അർജുന്റെ അന്നുവാണ് നമ്മുടെ അമ്പിളി 😁) “മാഡം ദുഷ്ടറുടെ അന്ദ്യം സുനിചിതമാണ് നമ്മൾ ഈ മുംബൈ നഗരത്തിൽ വന്നിട്ട് 15 വർഷായി ഒരിക്കൽ പോലും മാഡത്തിന്റെ കണ്ണീർ ചോർന്നിട്ട് ഞാൻ കണ്ടിട്ടില്ല പക്ഷേ ഞാൻ ഒരു ഉറപ്പ് തരാം എല്ലാം ശുഭത്തിലെ കലാശിക്കു നമ്മുടെ അന്നുനെ സംരക്ഷിക്കാൻ ആരെങ്കിലും വരാതിരിക്കില്ല “സെർവന്റ്.

“അവളെ സംരക്ഷിക്കാൻ അർജുന് മാത്രേ സാധിക്കു എനിക്ക് ഉറപ്പുണ്ട് അർജു അവളുടെ കൂടെ ഉള്ളോടുത്തോളം എന്റെ അന്നുന് ഒന്നും പറ്റില്ല.”അംബിക കണ്ണീർ തുടച്ച് തെല്ലൊരു പുഞ്ചിരി ചുണ്ടിലേറ്റി. _____ “മാളു ഞാനൊന്ന് പുറത്തുപോയിട്ട് വരാം. അമ്പു അല്ലു നിങ്ങൾക്ക് എന്തേലും വേണോ “സോഫയിൽ ഇരുന്ന് ടീവി കാണുന്ന അമ്പിളിയെയും അല്ലുനെയും നോക്കി ആദി ചോദിച്ചു. “ഹാ വല്യേട്ട എനിക്ക് ഐസ് ക്രീം വേണം “അമ്പിളി. “എനിക്ക് ഒന്നും വേണ്ട ഏട്ടാ എന്റെ വയറു കുറച്ചുകൂടി ശെരിയാവനുണ്ട് “അല്ലു അമ്പിളിയെ രൂക്ഷമായി നോക്കി പറഞ്ഞതും അവളൊന്നും ഇളിച്ചു കൊടുത്തു. “എവിടെക്കാ ഈ രാത്രി “മാളു. “ഹോ അതോ നാളത്തെ ഫങ്ക്ഷന്റെ കാര്യം മറന്നോ ഓടിട്ടോറിയം ഒന്ന് പോയി നോക്കണം പിന്നെ ഡ്രസ്സ്‌ ഒക്കെ അമ്മ പോയി എടുത്തോണ്ട് കുഴപ്പം ഇല്ല.

പിന്നെ ഇങ്ങനൊരു സാധനം ഇവിടെ ഉള്ള കാര്യം അടുത്ത വീട്ടിലെ ആൾക്കാരൊന്നും അറിയില്ല അപ്പോൾ ഒരു ബിൽഡപ്പിന് വേണ്ടി ഒരു ഗ്രാൻഡ് ഫങ്ക്ഷൻ തന്നെ വേണ്ടേ. എല്ലാരുടെയും വിചാരം കമ്പനി ഇന്റർനാഷണൽ ലെവലിൽ എത്തിയതിന്റെ ഫങ്ക്ഷൻ ആണെന്ന ബട്ട്‌ അവിടെ എത്തുമ്പോൾ എല്ലാരേയും ഒന്ന് ഞെട്ടിക്കണം അതിന് റൗഡി കൂടി ഒന്ന് കനിയണം എന്താവോ എന്തോ “ആദി അതും പറഞ്ഞു പുറത്തേക്ക് പോയി. “എങ്ങനെയാ റൗഡിയെ ഓഡിറ്റോറിയത്തിൽ എത്തിക്ക “മാളു അല്ലുനെ അമ്പിളിയെയും നോക്കി ചോദിച്ചു. “അതിനൊരു വഴി ഉണ്ട് ഒരു ഇൻട്രോ മ്യൂസിക് വേണം ഇതെങ്ങനെ അവതരിപ്പിക്കും “അല്ലു ചിന്തയിൽ ആണ്.”ഹെലോ 💕Mr. Rowdy💕നാളെ ആണ് ഫങ്ക്ഷൻ തലേന്ന് തന്നെ വരണം പുറത്തുന്നാരെയും കുട്ടണ്ട മാന്തലാണ് മീൻ നുള്ളി നുള്ളി തിന്നണം…. എങ്ങനുണ്ട് “അമ്പിളി കയ്യ് മാറിൽ പിണഞ്ഞു കെട്ടിക്കൊണ്ട് ചോദിച്ചു.

മാളു എന്തോ കണ്ട് പേടിച്ചപോലെ അടുക്കളയിലേക്ക് കേറി. “ഈ പാട്ട് ഞാൻ എവിടെയോ കെട്ടിക്കോ 🤔”അല്ലു ഭയങ്കര ചിന്തായിലാണ്. “ആ റൗഡിക്ക് ഈ ഇൻട്രോ ഒക്കെ മതി “അമ്പിളി അർജുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. അല്ലു എന്തോ കണ്ട് പേടിച്ചപോലെ എഴുനേറ്റു നിന്നു. “അല്ലു എന്റെ പാട്ട് കേട്ട് നിനക്കെന്നോട് ഇത്രക്കും ബഹുമാനവോ “അമ്പിളി വലിയ ഗമയിൽ പറഞ്ഞു. അല്ലു ദയനീയമായി അവളെ നോക്കി പുറകോട്ട് നോക്ക് എന്ന് ആക്ഷൻ ഇട്ടു. “നിനക്കെന്താ പറ്റിയെ അല്ലു “അമ്പിളി “അല്ലു…. ന്തോ ഞാനിതാ വരുന്നേ “അല്ലു നേരെ അടുക്കളയിലേക്ക് ഓടി. “ഇവനിതെന്ത് പറ്റി “അമ്പിളി എഴുനേറ്റ് തിരിഞ്ഞതും കാണുന്നത് എക്സ്ട്രീം കലിപ്പിൽ നിൽക്കുന്ന അർജുനെ ആണ്. അർജുനെ കണ്ടതും അമ്പിളി കാറ്റ് പോയ ബലുൺ പോലെയായി. “വേഗം തന്നെ ഒരു ഓലകിറും വെള്ളത്തുണിയും എടുത്തോളൂ………..തുടരും………

Mr. Rowdy : ഭാഗം 4

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story