സിദ്ധവേണി: ഭാഗം 47

സിദ്ധവേണി: ഭാഗം 47

എഴുത്തുകാരി: ധ്വനി

“വേണിയേച്ചി .. വേഗം വാ നമുക്കൊന്ന് ഹോസ്പിറ്റൽ വരെ പോണം ഏട്ടനൊരു ആക്‌സിഡന്റ് ” പറഞ്ഞു കഴിഞ്ഞതും അവൻ പൊട്ടി കരഞ്ഞിരുന്നു പക്ഷെ എന്റെ കണ്ണുകൾ നിറഞ്ഞില്ല എന്റെ ഹൃദയം നിന്നുപോയതുപോലെ ശ്വാസം പോലും എടുക്കാനാവാത്ത ഞാൻ അവിടെ തറഞ്ഞു നിന്നു കയ്യിലുണ്ടായിരുന്ന ഡയറി നെഞ്ചോടടുക്കി എന്ത് ചെയ്യണമെന്നറിയാത്ത ഒരു നിമിഷം ഞാൻ അങ്ങനെ തന്നെ നിന്നു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ ഡയറി തൊട്ട് അടുത്തിരുന്ന എന്റെ ബാഗിലേക്ക് വെച്ചിട്ട് ഞാൻ അച്ചുവിനോടൊപ്പം പുറത്തേക്ക് നടന്നു 🌺🌺🌺🌺🌺

ഹോസ്പിറ്റലിൽ എത്തിയതും കണ്ടു പുറത്തെ കോറിഡോറിൽ കാത്ത് നിൽക്കുന്ന ആധിയേട്ടനെ ആദിയേട്ടനെ കണ്ടതും ഞാൻ അങ്ങോട്ടേക്ക് പാഞ്ഞടുക്കുകയായിരുന്നു അച്ചുവും എന്നോടൊപ്പം വന്നു അമ്മയെ സമാധാനിപ്പിച്ചു അച്ഛൻ പിന്നാലെയും “ആദിയേട്ട സിദ്ധു ഏട്ടൻ എന്താ പറ്റിയത്.. dr എന്ത് പറഞ്ഞു.. എനിക്കിപ്പോ കാണണം ഏട്ടനെ ” അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു “മോളെ വേണി നീ ഇങ്ങനെ ബഹളം വെക്കാതെ അതിന് മാത്രം ഒന്നുമില്ല ” “ഇല്ലാ ഏട്ടൻ വെറുതെ പറയുന്നതാ ” “അല്ലടാ ഒരു bike overtake ചെയ്ത് പോയപ്പോൾ എതിരെ വന്ന വണ്ടി ഇടിക്കാതിരിക്കാൻ വണ്ടി തിരിച്ചതാ പക്ഷെ പെട്ടെന്ന് നിയന്ത്രണം വിട്ട് പോയി മറ്റൊരു വണ്ടിക്കിട്ട് ഇടിച്ചു .

അവിടെ അടുത്തുള്ള തട്ടുകടയിൽ ഉള്ളവരൊക്കെ കണ്ടത് കൊണ്ട് വേഗം ഹോസ്പിറ്റൽ എത്തിച്ചു കാര്യമായ പരുക്കുകൾ ഒന്നുമില്ല ” “പിന്നെന്തിനാ icu വിൽ ആക്കിയിരിക്കുന്നത് ” “ആക്‌സിഡന്റ് അല്ലെ തലക്ക് ചെറിയൊരു മുറിവ് ഉണ്ട് അതുകൊണ്ടാ ഒബ്സെർവഷനിൽ ഇരിക്കട്ടേന്ന് dr പറഞ്ഞു കൊഴപ്പം ഒന്നുമില്ലെങ്കിൽ നാളെ തന്നെ റൂമിലേക്ക് മാറ്റും ” ആദിയേട്ടൻ പറഞ്ഞു തീർന്നപ്പോഴാണ് എന്റെ ശ്വാസം പോലും നേരെ വീണത് എല്ലാവരുടെയും മുഖത്ത് ആശ്വാസം നിഴലിച്ചു എങ്കിലും ഒന്ന് കാണാൻ ആയിട്ട് എന്റെ ഉള്ള് തുടിച്ചുകൊണ്ടിരുന്നു അപ്പോഴേക്കും എന്റെ അച്ഛനും അമ്മയും അങ്ങോട്ടേക്ക് എത്തിയിരുന്നു

ആദിയേട്ടൻ ഒരു വിധം അവരെയും പറഞ്ഞു സമാധാനിപ്പിച്ചു അച്ഛനെയും അമ്മയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടെങ്കിലും ഞാനും അച്ചുവും പോവാൻ കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്നു ഏട്ടനെ കാണണമെന്ന് പറഞ്ഞു അച്ചു എന്റെ മുന്നിലിരുന്ന് കരഞ്ഞപ്പോൾ എന്നാലവും വിധം അവനെ സമാധാനിപ്പിക്കാൻ ഞാൻ ശ്രെമിച്ചു പക്ഷെ അവനോടൊപ്പം ഞാനും കരഞ്ഞു പോയിരുന്നു ഇന്നത്തെ ദിവസം മുഴുവനും എനിക്ക് വേദനകളാണ് വേണ്ടാത്തതോരോന്ന് ചിന്തിച്ചും അതോർത്ത് കരഞ്ഞും ഞാൻ ആകെ തളർന്നു പോയിരുന്നു

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചെടുത്തു രാവിലെ തന്നെ സിദ്ധു ഏട്ടനെ ചെക്ക് ചെയ്ത് ഡോക്ടർ റൂമിലേക്ക് shift ചെയ്തു ആ മുഖം ഒന്ന് കണ്ടപ്പോൾ തന്നെ എന്റെ വയ്യായികകൾ പാതിയും ഞാൻ മറന്നിരുന്നു സിദ്ധുവേട്ടനെ നോക്കികൊണ്ട് ഞാൻ ഒരു മൂലയിൽ ചാരി നിന്നു പക്ഷെ അവിടെ നിന്ന് ഒരു നോട്ടം അറിയാതെ പോലും എനിക്കുനേരെ വരുന്നില്ല എന്നത് എന്നേ ഒരുപാട് നൊമ്പരപ്പെടുത്തി പക്ഷെ ഞാൻ ഇന്നലെ ചിന്തിച്ചു കൂട്ടിയതിന്റെയും പറഞ്ഞുപോയതിന്റെയും കുറ്റബോധം ഉള്ളിൽ ഉള്ളത്കൊണ്ട് സിദ്ധുവേട്ടന്റെ അടുത്തേക്ക് പോവാൻ പോലും എനിക്ക് കഴിഞ്ഞില്ല

മനസുകൊണ്ട് ഞാൻ അത് ഏറെ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടി 😔😒 ഒരു നോട്ടം കൊണ്ട് പോലും എന്നേ കടാക്ഷിച്ചില്ലെങ്കിലും ഞാൻ ആ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിയിരുന്നു “വേണി നീ അച്ചുവിനെയും കൂട്ടി വീട്ടിൽ പോയി ഫ്രഷ് ആയിട്ട് വാ ” അടുത്തു വന്നെന്നെ തട്ടി വിളിച്ചപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത് “ഇങ്ങനെ അവനെ തന്നെ നോക്കി ഇരിക്കേണ്ട വൈകിട്ട് തന്നെ അവനെ ഡിസ്ചാർജ് ആക്കും അത് കഴിഞ്ഞ് നീ എത്ര വേണേലും നോക്കിക്കോ.. ഇപ്പോൾ അച്ചുവിനെയും കൂട്ടി വീട്ടിൽ പോയിട്ട് വാ ” ആദിയേട്ടൻ പറഞ്ഞപ്പോൾ മനസില്ലാമനസോടെ ആണെങ്കിൽ കൂടി ഞാൻ പോകാനിറങ്ങി ഒരുദിവസത്തെ ആശുപത്രി വാസം അത്രമേൽ എന്നേ തളർത്തിയിരുന്നു പോകും മുന്നേ ആദിയേട്ടനോട് പറഞ്ഞു..

സിദ്ധു ഏട്ടന്റെ അടുത്തേക്ക് ചെന്ന് പോകുന്നു എന്ന് പറഞ്ഞെങ്കിലും അത് കേട്ട ഭാവം നടിചില്ല മറുപടി ഒന്നും പറയാതെ എങ്ങോട്ടോ നോക്കിയിരുന്നു വിഷമം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ വീട്ടിലേക്ക് പോയി ഞാനും അച്ചുവും വീട്ടിൽ ചെന്ന് ഫ്രഷ് ആയി അപ്പോഴേക്കും അച്ഛനും അമ്മയും ഹോസ്പിറ്റലിലേക്ക് പോവാൻ റെഡി ആയിരുന്നു കൂടെ ചെല്ലാമെന്ന് പറഞ്ഞെങ്കിലും എന്നോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞു അവരോടൊപ്പം അച്ചുവും പോയി മുറിയിലേക്ക് വന്നപ്പോഴാണ് പെട്ടെന്ന് ആ ഡയറിയുടെ കാര്യം ഓർമ വന്നത് വേഗം അത് ഞാൻ കയ്യിലെടുത്തു ഇന്നലെ എന്നേ അത്ഭുതപെടുത്തിയ ഞാൻ പോലും അറിയാതെ എടുത്ത എന്റെ ആ ഫോട്ടോയിലേക്ക് ഞാൻ ഉറ്റുനോക്കി

ആ ഫോട്ടോ ഓർത്തെടുക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല അതിലേക്ക് നോക്കും തോറും എന്റെ ഉള്ളിൽ സന്തോഷം വന്നു നിറഞ്ഞു ഞാൻ പതിയെ ആ ഡയറിയുടെ ആദ്യത്തെ താൾ മറിച്ചു അതിൽ “എന്റെ വേണിക്ക് ” എന്ന് എഴുതിയതിലൂടെ ഞാൻ വിരലോടിച്ചു എന്നേ ആദ്യമായി കണ്ടതുൾപ്പടെ എല്ലാം അതിൽ എഴുതിയിരുന്നു ( ഒരു ചിന്ന ഫ്ലാഷ് back ) സിദ്ധാർഥ്, പൂവള്ളിയിൽ രഘുനാഥ്‌ വർമ്മയുടെയും ശ്രീദേവിയുടെയും മൂത്ത മകൻ.. higher studies കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോഴാണ് കോളേജിലെ അടുത്ത ഫ്രണ്ട്‌സ് അവി and ധ്രുവ് കൂടി ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തത് (ഡയറിയിൽ എഴുതിയത് പോലെ വായിക്കണേ )

തേയിലത്തോട്ടങ്ങളും പുൽത്തകിടികളും പൈൻമരങ്ങളും കോടമഞ്ഞും ഷോലാമലകളും ചേർന്ന് ചാരുത കൂട്ടുന്ന വാഗമണ്ണിലേക്ക് ഒരു യാത്ര Dust allergic ആയ എന്നേ അതിൽനിന്നും പിന്തിരിപ്പിക്കാൻ അമ്മ ഒരുപാട് നോക്കിയപ്പോഴും മാസ്ക് മുഖത്തു നിന്ന് മാറ്റില്ലെന്നുറപ്പോടെ പോവാനുള്ള സമ്മതം ഞാൻ വാങ്ങിച്ചെടുത്തു തങ്ങൾ മല മുരുകൻ മല കുരിശുമല എന്നിങ്ങനെ മൂന്ന് മലകൾ ചേർന്ന മലമ്പാതയിലൂടെ ബൈക്ക് റൈഡ് (വാഗമൺ പോയതിന്റെ വർഷങ്ങൾ പഴകിയ travel experience ൽ നിന്നും ഞാൻ ചുരണ്ടി എടുത്തതാ തെറ്റ് ഉണ്ടേൽ ക്ഷമിക്കണേ ) അവിടുന്ന് മൂന്നാറിലേക്കും കൊടൈക്കനാലിലേക്കും യാത്ര കഴിഞ്ഞു തിരിച്ചു വരുന്നു അച്ഛന്റെ ബിസിനസ്‌ സാമ്രാജ്യം നെഞ്ചിലേറ്റുന്നു ഇതായിരുന്നു ആകെ മൊത്തത്തിൽ പ്ലാൻ..

പക്ഷെ നമ്മുടെ ജീവിതത്തിൽ എന്ത് എപ്പോ സംഭവവിക്കണം ആരൊക്കെ നമ്മുടെ ജീവിതത്തിൽ വരണം എന്ന് നേരത്തെ എഴുതി വെച്ചിട്ടുണ്ടല്ലോ എന്നിട്ട് ആ മഹാസംഭവത്തിന്‌ ഒരു വിളിപ്പേരും “വിധി ” അങ്ങനെയൊരു വിധിയുടെ പേരിലായിരിക്കാം ഞാൻ അവളെ കണ്ട് മുട്ടിയത് കണ്ടമാത്രയിൽ തന്നെ എനിക്ക് വേണ്ടി ജനിച്ചതെന്ന് ഒരുപാട് വട്ടം എന്റെ മനസ് എന്നോട് മന്ത്രിച്ച എന്റെ പെണ്ണ് (ഇനി സംഭവിച്ച കാര്യം അതുപോലെ തന്നെ) കൊടൈക്കനാലിലെ Syamantac റിസോർട്ട് ആയിരുന്നു ഞങ്ങളുടെ destination പൈൻ ഫോറെസ്റ്റിൽ നിന്ന് ഫ്രണ്ട്‌സ്നെ ചേർത്തു നിർത്തി ഫോട്ടോസ് എടുത്തുകൊണ്ട് ഇരുക്കുകയായിരുന്നു

ധ്രുവ്ന്റെ തലയിലേക്ക് ഐസ്ക്രീം വീണത് അത് കണ്ടാണ് ഞാൻ ക്യാമറയിൽ നിന്നും ഫോക്കസ് മാറ്റിയത് പക്ഷെ ക്യാമറ മാറ്റി നോക്കിയതും ചിരി കടിച്ചുപിടിക്കാൻ പെട്ടപാട് തലയിലും മുഖത്തും ഒലിച്ചിറങ്ങുന്ന ഐസ്ക്രീം ഉം രണ്ട് സൈഡിലേക്കും നിൽക്കുന്ന കോൺ top അതുകണ്ട് ചിരിയടക്കി അങ്ങോട്ടേക്ക് നടന്നപ്പോഴാണ് അതിലും വലിയ രസം ഇങ്ങോട്ട് വന്നു അവന്റെ തലയിൽ ഐസ്ക്രീം ഇട്ടിട്ട് താൻ എന്റെ ഐസ് ക്രീം കളഞ്ഞതെന്തിനാ എന്ന് ചോദിച്ചു വഴക്കടിക്കുന്ന പെൺകുട്ടി അത് നോക്കികൊണ്ട് നിന്നപ്പോഴാണ് അവർ തമ്മിലുള്ള അടി മൂക്കുന്നതും അവളവനു നേരെ കയ്യോങ്ങുന്നതും

പക്ഷെ അവന്റെ കവിളിൽ പതിക്കും മുന്നേ അവളെ ഞാൻ തടഞ്ഞിരുന്നു തിരിഞ്ഞു നോക്കിയ അവൾ കണ്ണുകൂർപ്പിച്ചു നോക്കുന്നത് ഞാൻ നോക്കിനിന്നു മറ്റൊന്നുമല്ല cooling glass വെച്ച് ടവൽ കൊണ്ട് മുഖം മറച്ചിരിക്കുന്നതിനാൽ അവൾ എന്നേ അത്ഭുത ജീവിയെപോലെ നോക്കി പക്ഷെ പെട്ടെന്ന് തന്നെ എന്റെ നേരെ അവൾ തിരിഞ്ഞു എന്റെ കയ്യിൽ നിന്നും ബലമായി അവളുടെ കൈ മോചിപ്പിക്കാൻ നോക്കി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിയതും അറിയാതെ എന്റെ കൈ അയഞ്ഞിരുന്നു ദേഷ്യം കൊണ്ട് തുടുത്ത മുഖവും കോപം നിറഞ്ഞ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിക്കാൻ ആവാതെ അവിടെ തന്നെ ഞാൻ നിന്നുപോയി

“താൻ എന്തിനാ എന്റെ കയ്യിൽ കേറി പിടിച്ചേക്കുന്നേ ” ആ ചോദ്യത്തിൽ പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചുവന്നു അവനെ തല്ലാൻ തുടങ്ങിയത് എന്തിനാണെന്ന് ചോദിച്ചപ്പോഴാണ് അവളുടെ കയ്യിൽ മുറുക്കിയ അവന്റെ കൈ ഞാൻ കാണുന്നത് അനുവാദം ഇല്ലാതെ ആരെങ്കിലും തൊട്ടാൽ ഏത് പെണ്ണും react ചെയ്യും അതേ അവളും ചെയ്തോള്ളൂ എന്നെനിക്ക് തോന്നി ഒരുവിധം പറഞ്ഞു പ്രശ്നം സോൾവ് ആക്കാൻ ശ്രമിക്കുമ്പോഴും അവൾ വിടുന്ന ലക്ഷണം ഉണ്ടായിരുന്നില്ല അവളുടെ ഐസ്ക്രീം പോയി പകരം ഐസ്ക്രീം വേണമെന്ന് പറഞ്ഞു വാശി പിടിക്കുന്ന അവളെ വല്ലാത്തൊരു കൗതുകത്തോടെ ആണ് ഞാൻ നോക്കി നിന്നത്

കണ്ടമാത്രയിൽ തന്നെ കാന്തം പോലെ എന്നേ ആകർഷിക്കുന്ന എന്റേതെന്നു മനസ് ഉരുവിടുന്ന ഇവൾ ആരാണെന്ന് ഉള്ള ചോദ്യത്തിൽ ഉഴറുകയായിരുന്നു എന്റെ മനസ് “വേണി ” ആ വിളിയിൽ ഒരു പുഞ്ചിരി എന്റെ മുഖത്തു തെളിഞ്ഞിരുന്നു തേടി നടന്നെന്തോ കയ്യിൽ കിട്ടിയതുപോലെ ഒരുവിധം അവളെ അവിടെ നിന്ന് പിടിച്ചു കൊണ്ടുപോകാൻ നോക്കുന്ന അവളുടെ കൂട്ടുകാരിയിൽ നിന്നും ഉണങ്ങി കിടന്ന ഇലകളിൽ തെന്നി വീഴാൻ തുടങ്ങിയ അവളെ കൈകൊടുത്തു താങ്ങുമ്പോൾ എന്റെ കൈകൊണ്ട് ഞാൻ അവളുടെ വിരലുകളെ പൊതിഞ്ഞിരുന്നു ഇനി ഒരിക്കലും കൈവിടില്ലെന്നപോലെ വീഴാൻ പോയതിന്റെ ചമ്മലിൽ ആണെന്ന് തോന്നുന്നു

അധികം നേരം വഴക്ക് പിടിക്കാതെ അവളവിടെ നിന്നും പോയി പക്ഷെ ആരെന്നറിയില്ലെങ്കിലും എന്റെ മനസ് അവളെ കണ്ട ആ നിമിഷത്തിൽ തറഞ്ഞു തന്നെ നിൽക്കുകയായിരുന്നു “ഏതാണോ ആവോ ഈ കുട്ടിപിശാശ്.. എവിടുന്ന് കുറ്റിയും പറിച്ചു വരുന്നോ എന്തോ ” കയ്യിലിരുന്ന ബോട്ടിലിലെ വെള്ളത്തിൽ മുഖത്ത് പറ്റിയ ഐസ്ക്രീം കഴുകുന്നതിനിടയിൽ ധ്രുവ് പറഞ്ഞു “ഏത് കുട്ടിപിശാശ് ആയാലും എനിക്കിഷ്ടായി ❤” “ഏഹ് ഏഹ് എന്തോന്ന് എന്തോന്ന് നിനക്ക് അല്ലർജി ഉള്ളതാണല്ലോ ഇതെല്ലാം അതൊക്കെ മാറിയോ ഇത്രവേഗം ” അവി “ടാ സൂക്ഷിച്ചു വേണം ട്ടോ ആ പോയത് ഒരൊന്നൊന്നര കാന്താരി മുളകാ..

നല്ല എരിവ് ഉണ്ടാവും ” ധ്രുവ് ” ഹാ ഇത്രയും കാലം ഷുഗറും ആയിട്ട് ഇവന്റെ അടുത്തേക്ക് വന്ന ഒരെണ്ണത്തെയും ഇവൻ mind ആക്കിയിട്ടില്ലല്ലോ അതുകൊണ്ടാവും ഈ എരിവുള്ളതിനെ ഇഷ്ടപെട്ടത് ” അവി “എനിക്കിത്തിരി spicy ആണളിയാ ഇഷ്ടം ” “Sidhu are you fall in love?? ” “എന്ന് ചോദിച്ചാൽ i don’t know but ” “But?? ” “അവളുടെ ആ ഉണ്ടക്കണ്ണുകൾ എന്നേ കൊത്തി വലിക്കും പോലെ ആ ഉണ്ടകണ്ണുരുട്ടിയുള്ള നോട്ടത്തോടും അവളോടും അവളുടെ ദേഷ്യത്തോടു പോലും വല്ലാത്തൊരിഷ്ടം ” “എങ്കിൽ വാടാ അവർ പോവും മുന്നേ ഏതാ എവിടുന്നാ എന്നൊക്കെ നോക്കാം ” അവർ ചെന്നപ്പോഴേക്കും ടൂറിസ്റ്റ് ബസ്സിൽ ലിസ്റ്റ് അനുസരിച്ചു കുട്ടികളെ കേറ്റികൊണ്ട് ഇരിക്കുകയായിരുന്നു ബസ് ന്റെ ഫ്രണ്ടിൽ കോളേജിന്റെ പേര് എഴുതിയിരിക്കുന്നത് ധ്രുവ് കാണിച്ചു കൊടുത്തു

“Mar sleeva’s college alapuzha ” (ആലപ്പുഴയിൽ ഇങ്ങനൊരു കോളേജ് ഉണ്ടോന്ന് അറിയില്ല ഞാൻ തല്ക്കാലം അവിടോരെണ്ണം പണിതു 😌) തിരിച്ചുള്ള യാത്രയിൽ ആണ് അറിയാതെ അവളുടെ മുഖം പതിഞ്ഞ aa ഫോട്ടോസ് കാണുന്നത് പിന്നീട് അവളുടെ നാടും അത്യാവശ്യം ഡീറ്റെയിൽസ് എല്ലാം അവി സങ്കടിപ്പിച്ചിരുന്നു Veni raghav 1st year bsc. Chemistry student @marsleeva’s college alappuzha ആകെ കിട്ടിയത് ഇതാണ് അവളെ വീണ്ടും കാണാനായ് തന്നെ തീരുമാനിച്ചു മാസ്റ്റേഴ്സ് ചെയ്തത് കൊണ്ട് തന്നെ അധ്യാപകനായി ആ കോളേജിലേക്ക് പോവാനും ഞാൻ ഡിസൈഡ് ചെയ്തു  പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ മുഴുവനും അവൾക്കായുള്ള കാത്തിരിപ്പായിരുന്നു

അവളിലേക്ക് ഓടി അടുക്കാനുള്ള കാത്തിരിപ്പ് അച്ഛന്റെ ബിസിനസ് ഏറ്റെടുക്കുന്നതിൽ നിന്നും ഞാൻ പിന്മാറി.. അതെനിക്കൊരു ടാസ്കേ അല്ലായിരുന്നു എന്റെ താല്പര്യങ്ങൾ എന്താണോ എനിക്കേത് വഴി വേണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അച്ഛൻ എനിക്ക് തന്നിരുന്നു ഇതിനു പുറമേ corporate life ൽ നിന്നും ഒരു റിലീഫ് അച്ഛനും ആഗ്രഹിച്ചിരുന്നു എല്ലാം എന്നേ ഏല്പിച്ചിട്ട് വിശ്രമിക്കാമെന്ന് കരുതിയ അച്ഛനെ aa കാര്യത്തിൽ ഞാൻ നിരാശപെടുത്തിയിട്ടുണ്ട് പക്ഷെ ഒരിക്കൽ പോലും അതിന്റെ പേരിൽ എന്നേ കുറ്റപെടുത്തിയിട്ടില്ല അച്ഛന്റെ ബിസിനസ്‌ എല്ലാം എന്റെ സുഹൃത്തുക്കളെ ഏൽപ്പിച്ചു അച്ഛൻ വീട്ടിലിരുന്നു  തന്നെ എല്ലാം കണ്ട്രോൾ ചെയ്യാൻ പറ്റുന്ന രീതിയിൽ ഞാൻ സെറ്റ് ചെയ്തിരുന്നു പിന്നീടാണ് ഈ നാട്ടിലേക്ക് ഒരു പറിച്ചുനടൽ തറവാട്ടിലേക്ക് ആകാം എന്ന് ആദ്യം തീരുമാനിച്ചെങ്കിലും

അത് വേണ്ടെന്നുള്ളത് അച്ഛന്റെ തന്നെ തീരുമാനമായിരുന്നു തറവാട്ടിൽ നിന്നും ഒരുപാട് അകലെയല്ലാതെ വാങ്ങിയിട്ടിരുന്ന പുതിയ വീട്ടിൽ കുറച്ചൂടി പണികൾ അവശേഷിച്ചിരുന്നു അതുവരെ താമസിക്കാൻ നല്ലൊരു വാടക വീടും അവൾ പഠിക്കുന്ന കോളേജിലേക്ക് എത്തിപെടാനും എല്ലാത്തിനും കൂടി ഒരു വർഷത്തോളം വേണ്ടി വന്നു പക്ഷെ അന്നത്തെ ആ കണ്ടുമുട്ടൽ… അതുവരെ നടന്നത് അത്രയും എന്റെ പ്ലാനിങ് ആയിരുന്നെങ്കിൽ എനിക്ക് വേണ്ടി ധ്രുവും അവിയും ഒരുക്കിയ സർപ്രൈസ് ആയിരുന്നു അവളുടെ വീടിനടുത്ത് തന്നെ എന്നേ കൊണ്ടെത്തിച്ചത് അന്ന് ആദ്യം അവളെ കണ്ടപ്പോൾ ആ കോലത്തിൽ ആയിട്ട് കൂടി ഞാൻ അവളെ തിരിച്ചറിഞ്ഞിരുന്നു കാരണം കഴിഞ്ഞ നാളുകളത്രയും ഞാൻ അവളെ സ്നേഹിച്ചു കൊണ്ടേയിരിക്കുകയായിരുന്നു എന്റെ ഓരോ പകലുകളും രാത്രികളും എല്ലാം തുടങ്ങുന്നതും അവസാനിക്കുന്നതും

അവളിൽ നിന്നായിരുന്നു അവളിലേക്ക് എത്താൻ കഴിയില്ലെന്ന് തോന്നിയപ്പോഴെല്ലാം മറക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷെ പതിന്മടങ്ങാഴത്തിൽ അവൾ എന്റെ ഉള്ളിൽ പതിയുകയാണ് ചെയ്തത് ഇനി അവളെ സ്വന്തമാക്കാനുള്ള യാത്ര ഞാൻ തുടങ്ങാൻ പോവുകയാ പിന്നത്തെ പേജ് മറിച്ചതും അത് ശൂന്യമായി കിടക്കുന്നത് കണ്ട് വേണിക്ക് ആകേ പരിഭ്രാന്തി ആയി ഒരുപാട് സംശയങ്ങൾ അവളുടെ ഉള്ളിൽ മൊട്ടിട്ടിരുന്നു അതിനുള്ള ഉത്തരം ആര് തരും എന്നറിയാതെ അവളവിടെ ഇരുന്നു തന്നോടുള്ള സിദ്ധുവിന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞത് മുതൽ അവനെ കാണാനായി അവളുടെ ഉള്ളു തുടിച്ചു ഇനിയുള്ള തന്റെ ചോദ്യത്തിന്റെ ഉത്തരം തരാൻ അവന് മാത്രമേ കഴിയു എന്നവൾക്ക് അറിയാമായിരുന്നു………… തുടരും………..

സിദ്ധവേണി: ഭാഗം 46

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story