പവിത്രയുടെ മാത്രം: ഭാഗം 18

പവിത്രയുടെ മാത്രം: ഭാഗം 18

എഴുത്തുകാരി: റിൻസി പ്രിൻസ്‌

തന്നെ കാണാൻ ആരോ വന്നിട്ടുണ്ട് എന്ന് വാർഡൻ പറഞ്ഞതനുസരിച്ചാണ് പവിത്ര വിസിറ്റിംഗ് റൂമിലേക്ക് ചെന്നത്…. അവിടെ ആനന്ദിനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്…. അവൻറെ അരികിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് പതിവിലും വേഗത കൂടി…. “സാർ… “ആ പവിത്ര ഞാൻ തന്നെ ഒന്ന് കാണാൻ വന്നതാ…. “എന്താണ് സാർ…. ” പവിത്ര എന്താ സ്റ്റഡി ടൂറിൽ പേര് കൊടുക്കാതിരുന്നത്…. ” അത് എനിക്ക് പോകേണ്ട സർ…. ” അതെന്താ പോകേണ്ടത്തത്….? “ഒരുപാട് പഠിക്കാൻ ഉണ്ടല്ലോ…. “പഠനത്തിന്റെ ഭാഗം ആണ് ഇത്…. വിനോദയാത്ര അല്ല… “ഒരുപാട് ഫീസ് ഒക്കെ ഉണ്ടല്ലോ സാർ… അവൾ വിക്കി വിക്കി പറഞ്ഞു…

” ഫീസ് ഇല്ലാത്തതുകൊണ്ടാണോ താൻ പോകണ്ട എന്ന് തീരുമാനിച്ചത്….? എനിക്ക് തോന്നി…. ” അതുകൊണ്ട് മാത്രമല്ല എനിക്ക് പോകണം എന്ന് ഇല്ലായിരുന്നു…. ” ഇതൊരു സ്റ്റഡി ടൂർ ആണ് നിങ്ങളുടെ പഠനത്തിന് ആവശ്യമായ കാര്യങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്…… കാശില്ലാത്ത കാരണം കൊണ്ട് താൻ പോകാതിരിക്കുന്നത് എന്ന് പറയുമ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നുന്നു….. എന്നോട് എന്തും ചോദിക്കാം എന്ന് ഞാൻ പറഞ്ഞതല്ലേ…… ഞാൻ ഏതായാലും തൻറെ പേര് എഴുതിയിട്ടുണ്ട് ടൂറിന് താൻ ഉണ്ടാവണം…… പവിത്ര തലയാട്ടി….. “എങ്കിൽ താൻ പോയിരുന്ന പഠിച്ചോ….? എനിക്ക് തൻറെ മൊബൈൽ നമ്പർ ഒന്ന് വേണം…..

മടിച്ചുമടിച്ചാണ് ആനന്ദ് പറഞ്ഞത്… അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു…. അവൾ നമ്പർ പറഞ്ഞു കൊടുത്തു… ആനന്ദ് അത്‌ ഫോണിൽ സേവ് ചെയ്തു….. ” തനിക്ക് കാശ് വല്ലതും വേണോ….? ” വേണ്ട അന്ന് തന്നത് ചെലവായില്ല എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്….. എനിക്കറിയില്ല പെൺകുട്ടികളുടെ ആവശ്യങ്ങളൊന്നും….. നിഷ്കളങ്കമായി ഉള്ള ആനന്തിന്റെ മറുപടികേട്ടപ്പോൾ പവിത്രക്ക് അവനോട് സ്നേഹമാണ് തോന്നിയത്….. തിരികെ റൂമിലേക്ക് ചെന്നപ്പോൾ വല്ലാത്ത സന്തോഷത്തിലായിരുന്നു അവൾ….. ആനന്ദ് മൊബൈൽ നമ്പർ വാങ്ങിയത് അവൾക്ക് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു…… രാത്രി ഭക്ഷണം കഴിഞ്ഞ് തിരികെ വന്ന് പഠിക്കാൻ ഇരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത്……

രാത്രിയായതിനാൽ അപരിചിതമായ നമ്പർ ആയതിനാൽ കോൾ അറ്റൻഡ് ചെയ്തില്ല…….. വീണ്ടും ബെൽ അടിച്ചു പവിത്ര കോൾ എടുത്തു….. ” ഹലോ ഞാൻ ആനന്ദാണ്…. മറുവശത്ത് നിന്ന് അത്രയും കേട്ടപ്പോൾ തന്നെ തൻറെ ഹൃദയതാളം കൂടുന്നത് പവിത്ര അറിയുന്നുണ്ടായിരുന്നു….. അവൾക്ക് എന്ത് പറയണം എന്ന് അറിയുമായിരുന്നില്ല….. ” ഹലോ പവിത്ര….. വീണ്ടുമാ ശബ്ദം കേട്ടു….. “പറഞ്ഞോളൂ സാർ…… അവളുടെ ശബ്ദത്തിൽ വിറയൽ കലർന്നിരുന്നു….. ” ഇത് എൻറെ നമ്പറാണ്…. താൻ സേവ് ചെയ്തു വച്ചോ….? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാല്ലോ…. ” ശരി സാർ….. ” താൻ ഭക്ഷണം കഴിച്ചോ…. ” കഴിച്ചു സാർ… “പഠിച്ചോ.. ” പഠിക്കാൻ തുടങ്ങുകയായിരുന്നു….. ” നല്ല കാര്യം എങ്കിൽ അത് നടക്കട്ടെ….. ഞാൻ ശല്യപ്പെടുത്തുന്നില്ല…..

അവന്റെ മറുപടി അവളെ നിരാശയായിരുന്നു…. ഇനിയും കുറേ നേരം ആ ശബ്ദം കേൾക്കാൻ അവൾ ആഗ്രഹിച്ചു….. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കണം എന്ന് അവളുടെ മനസ്സിൽ ഉണ്ടായിരുന്നു……. പക്ഷേ എന്ത് കരുതും എന്ന് വിചാരിച്ച് അവള് ചോദിച്ചില്ല….. പിറ്റേന്ന് കോളേജിൽ വന്നപ്പോൾ പവിത്ര പതിവിലും സന്തോഷവതി ആയിരുന്നതിനാൽ മേഘ കാരണം തിരക്കി…… ” എന്താണ് ഇന്ന് ഭയങ്കര സന്തോഷം…? ” ഇന്നലെ ആനന്ദ്‌ സാർ കാണാൻ വന്നിരുന്നു….. “ഓഹോ ഭർത്താവ് കാണാൻ വന്നതിന്റെ സന്തോഷമായിരുന്നു ഭാര്യയുടെ മുഖത്ത്……. ” ഒന്ന് പോടീ സാർ ഇന്നലെ വൈകുന്നേരം എന്നെ ഫോൺ വിളിച്ചു….. അതാണ് സന്തോഷിക്കുന്നത്……

“ഒന്ന് ഫോണിൽ വിളിച്ചതിനു എന്തിനാ ഇത്ര സന്തോഷം….? ” അത് പിന്നെ അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായിട്ട് ആണ് ഇന്നലെ സാർ എന്നെ ഫോൺ വിളിച്ചത്….. “എന്ത് സംഭവം.. ? ” താലികെട്ട്…. പവിത്ര പതുക്കെ പറഞ്ഞു…. “കല്യാണം എന്ന് പറയാൻ നിനക്ക് എന്താണ് ഇത്ര ബുദ്ധിമുട്ട്….? വിളിച്ചിട്ട് പ്രിയതമന് എന്താ പറഞ്ഞത്….? ” എന്തു പറയാൻ ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചു…., പിന്നെ പഠിക്കാനും പറഞ്ഞു….. ” അയ്യേ ഇങ്ങരെ എന്തൊരു മനുഷ്യൻ ആണ് സ്വന്തം ഭാര്യയോടെ ഇങ്ങനെയാണോ സംസാരിക്കുന്നത്….? റൊമാൻറിക് ആയി ഇടയ്ക്ക് സംസാരിക്കേണ്ട….? ” ഒന്ന് പോടീ എൻറെ സാറേ ആള് പാവമാ….

അതുകൊണ്ട് ആണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്… ” എങ്ങനെ… എങ്ങനെ…. എന്ത് എന്റെ സാറോ? പിന്നീടാണ് പറഞ്ഞതിലെ അബദ്ധം പവിത്രയ്ക്ക് മനസ്സിലായത്…. എങ്കിലും അവള് അത്‌ അറിയാത്ത ഭാവത്തിൽ തന്നെ സംസാരിച്ചു…. “അതെ എന്താണ് എന്റെ സാർ അല്ലേ…? എന്റെ തന്നെ ആണ്… അവളുടെ കേട്ടാൽ മേഘ ഹൃദ്യമായി ചിരിച്ചു….. “പിന്നെ അടുത്ത പിരീഡ് ആനന്ദ് സാർ ആണ്… നീ അറിയാതെ പോലും മുഖത്തു നോക്കല്ലേ… വിളിച്ചു നിന്നെ വിരട്ടൻ തുടങ്ങും….. ” സാർ വരുമ്പോൾ എനിക്ക് ടെൻഷനായി അറിയാതെ ഞാൻ നോക്കി പോകും…. “നീ പിന്നെ നിൻറെ ഭർത്താവിനെ അല്ലാതെ വേറെ ആരെ നോക്കാനാ…. ആനന്ദ ക്ലാസിലേക്ക് കയറി വന്നതും പവിത്രയുടെ ഹൃദയത്താളം വല്ലാതെ ഉയരുന്നുണ്ടായിരുന്നു….

തന്നെ നോക്കാതിരിക്കാൻ അവൾ ശ്രമിക്കുന്നത് കണ്ട് അയാൾക്ക് ചിരിയാണ് വന്നത്… പ്രിയയുടെ നോട്ടം ആനന്ദിൽ എത്തുന്നത് കണ്ടപ്പോൾ പവിത്രക്ക് ഹൃദയത്തിൽ കടര തറയ്ക്കുന്ന വേദന ഹൃദയത്തിൽ കടക്കുന്നത് പോലെ തോന്നിയത്….. അറിയാതെ പോലും ആരും സാറിനെ നോക്കുന്നതു തനിക്കിപ്പോൾ സഹിക്കുന്നില്ല….. മേഘ പറഞ്ഞതുപോലെ തന്റെ മാത്രം ആണ്… പക്ഷേ അങ്ങനെ വാശിപിടിക്കാൻ എന്താ അവകാശമുണ്ട് തനിക്ക്…? ഔദാര്യം കിട്ടിയതാണ് ജീവിതം? തൻറെ ജീവിതം കണ്ടു സഹതാപം തോന്നുയാണ് തന്നെ വിവാഹം കഴിച്ചത്…. ഒരിക്കലും ആഗ്രഹിച്ച തന്നെ ജീവിതത്തിലേക്ക് കൂട്ടിയത് ആയിരിക്കില്ല…. സാഹചര്യം കൊണ്ട് തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ്….

അതുകൊണ്ട് തന്നെ അമിതമായി ഒന്നും തനിക്ക് ആഗ്രഹിക്കാൻ കഴിയില്ല….. വേദനയോടെ പവിത്ര ഓർത്തു…. പിറ്റേദിവസം എല്ലാവരും സ്റ്റഡി ടൂർ പോകുന്ന തിരക്കിലായിരുന്നു….. കോളേജിൽ നിന്നും ബസ്സ് ഉണ്ടായിരുന്നു…. ഒരു വൺഡേ ടൂർ ആയിരുന്നു എന്ന് വരും പ്ലാൻ ചെയ്തിരുന്നത്…. തിരുവനന്തപുരത്തേക്ക് ആയിരുന്നു ടൂറ്…… ചരിത്രമുറങ്ങുന്ന കൊട്ടാരങ്ങളും അവയുടെ ഐതിഹ്യങ്ങളും ആയിരുന്നു യാത്രയുടെ ലക്ഷ്യങ്ങൾ…. ബിഎ കാരുടെ മാത്രം ടൂർ ആയിരുന്നതിനാൽ രണ്ടുമൂന്ന് ടീച്ചേർസും രണ്ട് സാറന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ….. വണ്ടി വിട്ടപ്പോൾ തന്നെ കുട്ടികളെല്ലാം ഡാൻസും പാട്ടുമൊക്കെ തുടങ്ങിയിരുന്നു….. സാറന്മാർ എല്ലാം അത് എൻജോയ് ചെയ്യ്തു…. പവിത്ര ഇടയ്ക്കിടെ ആനന്ദിനെ നോക്കുന്നുണ്ടായിരുന്നു…..

അവന്റെ നോട്ടവും അവലിലേക്ക് ഇടയ്ക്ക് എത്താറുണ്ടായിരുന്നു….. ഇടയ്ക്കിടെ പ്രിയയുടെ കണ്ണുകൾ ആനന്ദിനെ വലയം ചെയ്യൂമ്പോൾ പവിത്രയുടെ ഹൃദയം കൊളുത്തി വലിക്കുന്നതായി അവൾ അറിയുന്നുണ്ടായിരുന്നു…. പക്ഷേ മേഘയോട് പോലും അത് പറയാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല…. യാത്രയിലുടനീളം അവൾ അത് മനസ്സിലാക്കി…. പവിത്ര ആനന്ദിനെ തന്നെ നോക്കുകയായിരുന്നു…… അത് മനസ്സിലാക്കി എന്നോളം ആനന്ദ് അവളെ നോക്കി….. ആ ചുണ്ടുകളിൽ അവൾക്ക് വേണ്ടി മാത്രമായി ഒരു പുഞ്ചിരി തത്തിക്കളിച്ചു…… അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു….. പവിത്രയ്ക്ക് സന്തോഷിക്കാൻ അത്‌ ധാരാളമായിരുന്നു….. അതിൽ കൂടുതൽ ഒന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല….. അവളുടെ മനസ്സ് നിറഞ്ഞു കഴിഞ്ഞിരുന്നു……

തിരുവനന്തപുരത്ത് എത്തിയതും കൊട്ടാരങ്ങളിലും മറ്റും കാഴ്ചകൾ കാണാനായി പോയപ്പോൾ എല്ലാം പ്രിയ മനപ്പൂർവം ആനന്ദിനോട് ചേർന്ന് നടക്കാനാണ് ശ്രമിച്ചത്……. ആനന്ദിന് അത് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. പക്ഷേ അവർ ഒരുമിച്ച് നടത്തുന്ന നേരങ്ങളിൽ എല്ലാം പവിത്രയുടെ ഹൃദയത്തിൽ ഒരു വേദന പടരുന്നുണ്ടായിരുന്നു…. അവൾക്ക് വല്ലാത്ത മാനസികമായ സങ്കടം തോന്നി… പക്ഷേ ഒന്ന് പ്രതികരിക്കാൻ പോലും അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല….. ഇടയ്ക്കിടെ ആനന്ദ് നോട്ടം അവളിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു….. അവളുടെ മുഖം മങ്ങിയതും അവളുടെ മനസ്സിലെ വേദനയും അവൻ അറിയുന്നുണ്ടായിരുന്നു……

പക്ഷേ അതിൻറെ കാരണം മാത്രം അവന് അറിയുമായിരുന്നില്ല…. അവൾ നോക്കുമ്പോഴെല്ലാം അവൾക്കായി അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു…. അവളുടെ തകർന്ന ഹൃദയത്തിന് ഒരു ആശ്വാസമായിരുന്നു ആ പുഞ്ചിരി…. പക്ഷേ അവളുടെ മുഖത്തെ വിഷമം മാറ്റാൻ അതിനും കഴിഞ്ഞിരുന്നില്ല…. എന്താടി എന്ത് പറ്റി മേഘ ചോദിച്ചു… “ഹേയ് “നിന്റെ മുഖം എന്താണ് വല്ലാതെ? അവൾ പ്രിയ പറഞ്ഞ കാര്യങ്ങൾ എല്ലാം മേഘയോട് പറഞ്ഞു… “അവൾ കൂടെ നടന്നു എന്ന് വച്ചു അങ്ങേര് നിന്റെ കെട്ടിയോൻ അല്ലാതെ ആകുമോ… നീ വാടി പെണ്ണെ.. അതൊന്നും മൈൻഡ് ആകാതെ…. മേഘ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം തോന്നി…. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കയറിയ സമയത്തും ആനന്ദ് കുട്ടികളുടെ എല്ലാം ലിസ്റ്റ് എടുക്കുക ആയിരുന്നു…

പവിത്ര യുടെ ഊഴം വന്നപ്പോൾ ആനന്ദ് പതിയെ അവളുടെ അരികിൽ നിന്ന് അവൾക് മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു… “എന്താണ് മുഖത്ത് ഒരു സങ്കടം…? പവിത്ര അദ്ഭുതത്തോടെ അവനെ നോക്കി… “ആനന്ദ് സാറെ…. രേവതി ടീച്ചർ വിളിച്ചപ്പോൾ ആനന്ദ് അവരുടെ അടുത്തേക്ക് ചെന്നു… കുറച്ച് കഴിഞ്ഞ് അവളുടെ അരികിൽ വന്നു പറഞ്ഞു… “പോയി കഴിക്ക്…. അവൾ അവനെ നോക്കി പുഞ്ചിരിച്ചു…. ആനന്ദ് ഇരിക്കാതതിനാൽ പ്രിയ പരുങ്ങി പുറകിൽ മാറിനിൽക്കുന്നത് പവിത്ര ശ്രദ്ധിച്ചിരുന്നു….. മേഘ നിർബന്ധിച്ചതിന് അവൾ മേഘയുടെ ഒപ്പം നടന്നിരുന്നു…. കുറെ കുട്ടികളും ടീച്ചേഴ്സും ഉള്ളതുകൊണ്ട് തന്നെ അവർ കഴിക്കാൻ കയറിയ ഹോട്ടൽ പെട്ടെന്ന് തന്നെ ഫുൾ ആവുകയായിരുന്നു…..

ഏറ്റവും പുറകിലായി വന്ന ആനന്ദിനും പ്രിയയ്ക്കും അടുത്തടുത്ത സീറ്റുകൾ ആയിരുന്നു ലഭിച്ചത്…. ഭക്ഷണം കഴിക്കുന്നതിനു മുൻപ് എല്ലാവർക്കും ഉള്ള ബില്ല് പേ ചെയ്യുന്നതിനാലും മറ്റുമാണ് ആനന്ദ് താമസിച്ചത്…. മുൻപിലിരിക്കുന്ന ഭക്ഷണം തൊണ്ടക്കുഴിയിൽ നിന്നും പവിത്രയ്ക്ക് ഇറങ്ങുന്നു ഉണ്ടായിരുന്നില്ല….. ഈ കാഴ്ചകളൊക്കെ തന്നെ വല്ലാതെ തളർത്തുന്നു എന്ന് പവിത്രയ്ക്ക് തോന്നി….. അവൾ മെല്ലെ അവളുടെ താലിയിൽ മുറുക്കിപ്പിടിച്ചു അറിയാതെ അവൾക്ക് കരച്ചിൽ പൊട്ടുന്നു ഉണ്ടായിരുന്നു…… പക്ഷേ പവിത്ര സ്വയം നിയന്ത്രിച്ചു……. പവിത്രയും മേഘയും രണ്ട് ടീച്ചേഴ്സും ഇരിക്കുന്ന ടേബിളിന് ഇപ്പുറത്തെ ആയിരുന്നു ആനന്ദു പ്രിയയും ഇരുന്നിരുന്നത്…. ആരാധനയോടെ ആനന്ദിനെ തന്നെ നോക്കുകയാണ് പ്രിയ…

അത്‌ ശ്രദ്ധിക്കാതെ കുട്ടികളുടെ ലിസ്റ്റ് എഴുതി എടുക്കുകയാണ് ആനന്ദ്…. അപ്പോഴാണ് ഹോട്ടലിൽ നിന്നും വെയിറ്റർ വന്ന് പറയുന്നത്…. “സോറി സാർ ഭക്ഷണം തീരാറായി…. ഒരാൾക്കുള്ള ചോറ് മാത്രമേ ഉള്ളൂ…. ” ആണോ? എടുത്തോളൂ.. ആനന്ദ് പറഞ്ഞ ” പ്രിയ കഴിച്ചോളൂ ആനന്ദ് അവളോട് പറഞ്ഞു…. ” നമുക്ക് ഷെയർ ചെയ്തു കഴിക്കാം സാർ…. പ്രിയയുടെ മറുപടി കേട്ടതും പവിത്രയുടെ നെഞ്ചിൽ കൊള്ളിയാൻ മിന്നുന്നത് പോലെ തോന്നി….. ” വേണ്ട പ്രിയ കഴിച്ചോളൂ…. എനിക്കിപ്പോ കഴിച്ചില്ലെങ്കിലും കുഴപ്പമൊന്നുമില്ല…. ലൈറ്റ് ആയിട്ട് ജ്യൂസ് മറ്റോ കുടിച്ചോളാം…. ആനന്ദ് പറഞ്ഞു “എങ്ങനെ ജ്യൂസ് കുടിച്ചു വയറു നിറയ്ക്കുന്നത്….

നമുക്ക് ഒരുമിച്ച് ഷെയർ ചെയ്യാം… ചേട്ടാ ഒരു പ്ലേറ്റ് കൂടി കൊണ്ടുവന്നാൽ മതി…. പ്രിയ അപ്പോഴേക്കും തീരുമാനിച്ചു കഴിഞ്ഞിരുന്നു…. ആനന്ദിന് മറുത് പറയാൻ തോന്നിയില്ല…. ഇടയ്ക്ക് ആ കണ്ണുകൾ പവിത്രയുടെ മുഖത്തേക്ക് പാളി നോക്കി…. അവളുടെ കണ്ണുകൾ കരയാൻ വെമ്പി നിൽക്കുകയാണ്… എന്താണ് കാരണം എന്ന് മനസ്സിലാകുന്നില്ല…. അവൻ ഒരിക്കൽ കൂടി അവളെ നോക്കി…. ഒന്ന് സംസാരിക്കണം എന്ന് തോന്നി…. പക്ഷേ ആരേലും കണ്ടാൽ അത് മോശമാണ്…. അതുകൊണ്ട് കോളേജിൽ വരുമ്പോൾ കാരണം തിരക്കാം എന്ന് മനസ്സിൽ വിചാരിച്ചു…. ഭക്ഷണം എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി പവിത്ര എഴുന്നേറ്റു…. അവളുടെ വേഗത കണ്ടപ്പോൾ തന്നെ മേഘക്ക് കാര്യം മനസ്സിലായി…. ” എന്താടീ അവർ ഒരുമിച്ച് നിൽക്കുന്നതാണോ? നിൻറെ പ്രശ്നം?

” അങ്ങനെയൊന്നുമില്ല ” സംസാരിക്കട്ടെ ഞാൻ സാറിനോട്…? മേഘയുടെ ആ ചോദ്യം കേട്ടപ്പോൾ പവിത്രയ്ക്ക് പേടി തോന്നി…. മേഘ എന്തെങ്കിലും സാറിനോട് സംസാരിച്ചാൽ മോശമാണ്…. സാർ എന്ത് വിചാരിക്കും…. താൻ ഇത്തരത്തിൽ ഒരു പെൺകുട്ടിയാണെന്ന് കരുതുകയില്ലേ… ” അങ്ങിനെയൊക്കെ സംസാരിച്ചാൽ ഞാൻ അവകാശം സ്ഥാപിക്കാൻ നോക്കുക്ക ആണെന്ന് കരുതും…. വേണ്ട…. അവളുടെ മറുപടികേട്ടപ്പോൾ ആനന്ദിനോട് താൻ സംസാരിക്കേണ്ടത് ശരിയല്ല എന്ന് മേഘക്ക് തോന്നി….. പിന്നീട് പവിത്ര ആനന്ദിനെ നോക്കിയതേയില്ല….. ഇടയ്ക്കിടെ അവൻറെ നോട്ടം അവളിൽ വീഴുമ്പോൾ അവൾ മനപ്പൂർവ്വം അത് അവഗണിച്ചു…..

നോക്കാതിരുന്നാൽ താൻ ഇതൊന്നും കാണണ്ടല്ലോ എന്ന ഭാവമായിരുന്നു പവിത്രയുടെ മനസ്സിൽ….. എന്താണെങ്കിലും തന്നോടുള്ള വിരോധമാണ് പവിത്രയ്ക്ക് എന്ന് ആനന്ദിന് മനസ്സിലായി….. പക്ഷേ എന്താണ് കാരണം….? അവളുടെ കണ്ണുകൾ അവനെ തേടി വരാതെ ഇരുന്നപ്പോൾ എന്തോ ഒരു വേദന ആനന്ദിന്റെ ഹൃദയത്തിൽ ഉടലെടുത്തു…. വൈകുന്നേരം കുട്ടികളുടെ എല്ലാവരുടെയും താൽപര്യപ്രകാരം ഒരു തട്ടു കടയിൽ നിന്നാണ് ചായ കുടിക്കാൻ തീരുമാനിച്ചത്…… എല്ലാവരും ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആനന്ദിനെ ഫോണിൽ ഒരു ഫോൺ കോൾ വന്നു അവൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് പ്രിയ പുറകിൽ വന്നത് പെട്ടെന്ന് പ്രിയയുടെ കൈതട്ടി ആനന്ദ് കയ്യിൽ നിന്നും ചായ അവൻറെ ഷർട്ടിൽ വീണു….

” ഞാൻ കണ്ടില്ല സാർ സോറി… അവൾക്ക് സങ്കടം തോന്നി…. അവൾ പെട്ടെന്ന് തന്നെ ഷർട്ടിലെ ചായ ഷോൾ കൊണ്ട് തുടച്ചു കളഞ്ഞു…. ഈ കാഴ്ചകൾ ഇനിയും തനിക്ക് പിടിച്ചുനിൽക്കാനാവില്ല എന്ന് മനസ്സിലായത് ചായ അവിടെ വെച്ച് പവിത്ര ബസ്സിൽ പോയി ഇരുന്നു….. അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…. കണ്ണാടിയിലൂടെ അവൾ കാണുന്നുണ്ടായിരുന്നു….. ആനന്ദിന്റെ നെഞ്ചിലേക്ക് ഊർന്നുവീഴുന്ന ചായ തൻറെ ഷാൾ കൊണ്ട് തുടച്ചു കൊടുക്കുന്ന പ്രിയേ ” കുഴപ്പമില്ല…. ആനന്ദ് പറഞ്ഞു… അവൾക്ക് പൊട്ടിക്കരയണം എന്നു തോന്നി….. അപ്പോഴാണ് പവിത്രയുടെ കാര്യം ആനന്ദ് ഓർത്തത്….. ആനന്ദ് കുട്ടികൾക്കിടയിൽ പവിത്രയെ തിരഞ്ഞു…..

അവളെ കാണാൻ സാധിക്കുന്നില്ല….. പെട്ടെന്നാണ് പവിത്ര ബസിൽ ഇരിക്കുന്നത് ആനന്ദ് കണ്ടത്….. അവൾ ഒറ്റയ്ക്ക്യാണല്ലോ കാരണം തിരക്കാണെന്ന് കരുതി ആനന്ദ് അവിടേക്ക് നടന്നപ്പോഴാണ്….. ഹിസ്റ്ററി ടീച്ചർ മിനി ബസ്സിലേക്ക് കയറുന്നത് കണ്ടത്…. അപ്പോൾതന്നെ ആനന്ദാശ്രമം ഉപേക്ഷിച്ചു. തിരിച്ചു വൈകുന്നേരത്തോടെ കുട്ടികളും സാറന്മാരും അടങ്ങുന്ന സംഘം കോളേജിൽ തിരിച്ചെത്തി….. ഹോസ്റ്റലിലേക്ക് പോകുന്നതിനു മുൻപ് പവിത്രയെ കണ്ടു ഒന്ന് സംസാരിച്ചെ മടങ്ങുവെന്ന് ആനന്ദ് തീരുമാനമെടുത്തിരുന്നു….. തിരിച്ചു കുട്ടികൾ കോളേജിലെത്തിയപ്പോൾ ആറു മണി കഴിഞ്ഞിരുന്നു…. തന്നെ ഹോസ്റ്റലിൽ ആക്കാമോ എന്ന് മേഘയോടെ പവിത്ര ചോദിച്ചു…. അവൾ പവിത്ര യെ ഹോസറ്റലിൽ കൊണ്ടു വിടാൻ ആയി വണ്ടി ഇറക്കി….

ഒന്ന് യാത്ര പോലും പറയാതെ പവിത്ര പോകുന്നത് കണ്ടപ്പോൾ ആനന്ദിനെ ഹൃദയത്തിൽ ഒരു നൊമ്പരം തോന്നിയിരുന്നു….. നാളെ സംസാരിക്കാം എന്ന പ്രതീക്ഷയിൽ ആനന്ദ് തിരിച്ച് മടങ്ങി…. പ്രിയ അത് വളരെ സന്തോഷവതിയായിരുന്നു അവൾ ഹോസ്റ്റലിൽ ചെന്നതും നടന്ന സന്തോഷത്തെക്കുറിച്ച് പ്രിയ വാചാലയായി…… അവൾക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു….. ദേഷ്യമാണോ സങ്കടമാണോ തന്നെ വലയം ചെയ്യുന്ന വികാരം എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….. പിറ്റേന്ന് കോളേജിൽ വന്നപ്പോൾ ആദ്യത്തെ ക്ലാസ്സ് തന്നെയായിരുന്നു ആനന്ദിന്റെ…….

ക്ലാസിൽ അലക്ഷ്യമായി ഇരിക്കുന്ന പവിത്രയെ തന്നെയാണ് ആനന്ദ് നോക്കിയത്…… നോക്കാതിരിക്കാൻ തന്നെയാണ് പവിത്ര ശ്രമിച്ചത്….. അവൾ ഒരുവട്ടം പോലും ആനന്ദ മുഖത്തേക്കു നോക്കിയില്ല….. ക്ലാസ്സിലും അവൾ ശ്രേദ്ധിച്ചില്ല… അവന് ദേഷ്യം തോന്നി…. ക്ലാസ്സ് കഴിഞ്ഞതും മേഘയെ ആനന്ദ് വിളിച്ചു….. “പവിത്രയോട് സ്റ്റാഫ് റൂമിലേക്ക് വരാൻ പറയണം…. ” നിന്നെ സാർ വിളിക്കുന്നുണ്ട്…. സ്റ്റാഫ് റൂമിലേക്ക്… ” എന്തിനാ…? “ഞാൻ എങ്ങനെ അറിയുന്നത്? നിങ്ങൾ ഭർത്താവിനും ഭാര്യയ്ക്കും എന്തെല്ലാം രഹസ്യങ്ങൾ കാണും…? ” പിന്നെ ഒരു ഭർത്താവ്… പവിത്ര പറയുന്നത് കേട്ടപ്പോൾ മേഘക്ക് ചിരിയാണ് വന്നത്….. ”

നിനക്ക് എന്താണ് കാര്യം എന്ന് അറിയാമല്ലോ പോയി നോക്ക് മേഘ അവളെ പറഞ്ഞുവിട്ടു…. സ്റ്റാഫ്‌ റൂമിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകളുടെ എവേഗം കുറയുന്നതായി അവൾക്ക് തോന്നി…. അവൾ സ്റ്റാഫ് റൂമിൽ ചെല്ലുമ്പോൾ അവിടെ എല്ലാവരും ഉണ്ടായിരുന്നു ആനന്ദ് പുറത്തേക്ക് വന്ന പവിത്രതയോടെ പറഞ്ഞു…. ” ഉച്ചക്ക് ലഞ്ച് ടൈമിൽ വന്നാൽമതി…. അത്രയും പറഞ്ഞ് ആനന്ദ അകത്തേക്ക് കയറി…. അവൾ തിരികെ ക്ലാസ്സിലേക്ക് നടന്നു….. ഉച്ചയ്ക്ക് ആനന്ദ് പറഞ്ഞതുപോലെ മേഘയോട് പറഞ്ഞിട്ട് പവിത്ര സ്റ്റാഫ് റൂമിലേക്ക് ചെന്നു…. അപ്പോൾ അവിടെ ആനന്ദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ….. ”

എന്താണ് സാർ പവിത്ര അവൻറെ മുഖത്ത് നോക്കാതെ ചോദിച്ചു…. ” തനിക്കെന്താണ് പറ്റിയത്…? ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു… എന്തോ ഒരു വിഷമം പോലെ…? എന്നാണ് കാരണം….? ഇന്നലെ ടൂറിന് സമയത്തും അതൊന്നും താൻ ഒട്ടും ആസ്വദിച്ച് ഇല്ല എന്ന് തോന്നി….. ആനന്ദ് പറഞ്ഞു. പവിത്ര മറുപടി ഒന്നും പറഞ്ഞില്ല താഴേക്ക് മുഖം താഴ്ത്തി നിന്നതേയുള്ളൂ…. “ക്ലാസ്സിൽ വളരെ മോശമായിട്ടാണ് ഇരുന്നത്…… എത്ര തവണ ഞാൻ തന്നോട് പറഞ്ഞു…… അങ്ങനെ എൻറെ ക്ലാസ്സിൽ ഇരിക്കരുതെന്ന്….. എനിക്ക് ഇഷ്ടമല്ല ഇനി അങ്ങനെ ഉണ്ടായാൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല…. പവിത്ര ഞാൻ തന്നെ ക്ലാസിനു വെളിയിൽ ആകും….. അവൾ അതിനു മറുപടി പറഞ്ഞില്ല….. അവന് ദേഷ്യം വന്നു….. “പവിത്ര……ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ അവന്റെ ശബ്ദം ഉയർന്നു…..

പവിത്ര ഭയന്നു…. ആദ്യമായാണ് ഇത്രയും ദേഷ്യത്തിൽ സംസാരിക്കുന്നത്…. താൻ കേൾക്കുന്നത്…. അവൾ പേടിയോടെ ആനന്ദിനെ നോക്കി….. ദേഷ്യത്താൽ അവൻറെ മുഖം ചുവന്നു തുടുത്തിരുന്നു….. ” ഞാൻ ചോദിച്ചത് നീ കേട്ടില്ലേ എത്ര തവണ ചോദിക്കണം ഒരു കാര്യത്തിന് മറുപടി പറയാൻ…… ആനന്ദ് വീണ്ടും ദേഷ്യപ്പെട്ടു….. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി അവൾ ഇപ്പോൾ പൊട്ടിക്കരയും എന്ന ആനന്ദ് തോന്നി….. മറ്റു ടീച്ചേർസ് എപ്പോഴാണ് വരുന്നത് എന്ന് അറിയില്ല…. ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് ആനന്ദിന് തോന്നി…. ” വരൂ….. ആനന്ദ് അവളെ വിളിച്ച് ഒപ്പം നടന്നു…. ” വരൂ പവിത്ര….. ആനന്ദ് ഒരിക്കൽ നടക്കാൻ മറന്ന അവളെ വിളിച്ചു….. അവൾ യാന്ത്രികമായി അവന്റെ മുൻപിലൂടെ നടന്നു….

ആളൊഴിഞ്ഞ ഒരു ക്ലാസ് റൂമിലേക്ക് ആനന്ദ് കയറി…. പവിത്ര ഒപ്പം കയറി…. ആനന്ദ് ഒരു ബെഞ്ചു ചൂണ്ടി അവളോട് ഇരിക്കാൻ പറഞ്ഞു… ആനന്ദ ദേഷ്യപ്പെടുമോ എന്ന് ഭയന്ന് അവൾ അവിടെ ഇരുന്നു….. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു….. ആ കാഴ്ച കണ്ടപ്പോൾ ആനന്ദിന് വേദന തോന്നി….. “ഇനി പറ…. എന്തുപറ്റി എന്താ തനിക്ക് ഒരു വിഷമം പോലെ…. അമ്മയെ കാണാൻ തോന്നിയത് ആണോ? ആനന്ദ് അവളോട് ചോദിച്ചു. അവൾ ഒന്നും മിണ്ടിയില്ല നിലത്തേക്ക് നോക്കി കണ്ണുനീർ വാർത്ത് കൊണ്ടിരുന്നു… ദേഷ്യം വരുന്നുണ്ടെങ്കിലും അവന് സ്വയം നിയന്ത്രിച്ചു… ” എന്താണെങ്കിലും പറഞ്ഞാലേ അറിയൂ…. ഒന്നുകൂടി കട്ടിയായി അവൻ പറഞ്ഞു….

” തൻറെ പ്രശ്നം എന്താണെന്ന് അറിഞ്ഞാൽ അല്ലേ പരിഹാരം ചെയ്യാൻ പറ്റൂ…. കാരണം പറയു… ” എനിക്ക്…… എനിക്കിഷ്ടമല്ല…… അവൾ കരച്ചിനോട് ഒപ്പം വിക്കിവിക്കി പറഞ്ഞു…. ” എന്ത്….? എന്നെയോ….? അവൻറെ ആ ചോദ്യം കേട്ടതും അരുതാത്തതെന്തോ കേട്ടതുപോലെ അവൾ മുഖമുയർത്തി അവനെ നോക്കി…. ” അല്ല…. “അല്ലേ…? ” അയ്യോ അങ്ങനെയല്ല…. ” പിന്നെ എന്താ നിൻറെ പ്രശ്നം…. എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടായിരിക്കുല്ലോ എൻറെ ക്ലാസ്സിൽ ഇരിക്കാൻ താല്പര്യം ഇല്ലാത്തത്….. “അങ്ങനെ പറയരുതേ….. എനിക്ക് പഠിക്കാൻ പറ്റുന്നില്ല….. ” അതെന്താ പഠിക്കാൻ പറ്റാത്തത് ” എനിക്കിഷ്ടമല്ല “എന്താണെന്ന് പറ…. എന്താണ് നിനക്ക് ഇഷ്ടമല്ലാത്തത്… ” പ്രിയ യോട്…. പ്രിയയോട് കൂടുതൽ അടുപ്പം കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല….. വിക്കിവിക്കി പവിത്ര അത്രയും പറഞ്ഞപ്പോൾ ആനന്ദ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി…………………………… (തുടരും)…. ഒത്തിരി സ്നേഹത്തോടെ ❤ ✍റിൻസി.

പവിത്രയുടെ മാത്രം: ഭാഗം 17

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story