Mr. Rowdy : ഭാഗം 10

Mr. Rowdy : ഭാഗം 10

എഴുത്തുകാരി: കുറുമ്പി

“അന്നു….”അർജു ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു.കാർത്തിയും വിജയും നല്ല ഉറക്കം ആയിരുന്നു അവൻ അവരെ ഉണർത്താതെ എഴുനേറ്റു. “4 മണി ആയതെ ഉള്ളോ “അർജു ഫോൺ പോക്കറ്റിലേക്ക് ഇട്ട് ബുള്ളറ്റിന്റെ ചാവി എടുത്ത് പുറത്തേക്കിറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വണ്ടി ഓടിക്കുമ്പോഴും അർജുന്റെ മനസ്സ് നിറയെ അഞ്ചു ആയിരുന്നു അന്നെന്തോ അവളുടെ യഥാർത്ഥ കൊലയാളിയെ കണ്ടു പിടിക്കാൻ ശ്രമിക്കാത്തതിൽ അവന് അവനോട് തന്നെ പുച്ഛം തോന്നി. വീടിന്റെ മുന്നിൽ എത്തിയതും പോക്കറ്റിൽ നിന്നും കീ എടുത്ത് വാതിൽ തുറന്നതും കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന ശാമളയെ ആണ്.

അവൻ വാതിലടക്കുന്ന ശബ്‌ദം കേട്ടതും ശാമള എഴുനേറ്റിരുന്നു. “അമ്മ എന്താ ഇവിടെ കിടന്നത് “ശാമളയുടെ അടുത്തിരുന്നു അർജു ചോദിച്ചു. “നിനക്കിന്നു ഒറങ്ങാൻ പറ്റില്ലാന്ന് എനിക്ക് അറിയാമായിരുന്നു അതാ നിന്നെയും കാത്ത് ഇവിടെ ഇരുന്നത് പിന്നെ എപ്പോയോ ഉറങ്ങിപ്പോയി “അർജുന്റെ തലയിൽ തലോടിക്കൊണ്ട് ശാമള പറഞ്ഞു. “പറ്റുന്നില്ല എനിക്ക് ഓരോരുത്തരുടെയും പരിഹാസവും കുത്തുവാക്കുകളും മതിയായി എനിക്ക് “ശാമളയുടെ മടിയിൽ കിടന്നുക്കൊണ്ട് അർജു പറഞ്ഞു. “അയ്യേ എന്റെ rowdy മോൻ ഇത്രയെ ഉള്ളോ മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ പക്ഷേ ഈ അച്ഛനും അമ്മയും നിന്റെ കൂടെ തന്നെ ഇല്ലേ പിന്നെ ഇനി മുതൽ അമ്പിളിയും..”ശാമള അമ്പിളിയുടെ കാര്യം പറഞ്ഞതും അർജു ദേഷ്യത്തോടെ എഴുനേറ്റു.

“ഞാൻ പറഞ്ഞില്ലേ എനിക്ക് അവളെ ഒരു ഭാര്യ ആയി കാണാൻ കഴിയില്ലെന്ന് “അർജു ദേഷ്യത്തോടെ ശാമളയെ നോക്കി. “അവളെ ഒന്ന് അടുത്തറിയുക പോലും ചെയ്യാതെ എങ്ങനെയാ നീ അവളെ അങ്ങനെ കാണാൻ കഴിയില്ല എന്ന് പറയുന്നത് “ശാമള ദേഷ്യത്തോടെ ചോദിച്ചു. “അമ്മ എനിക്ക് അന്നു….”അർജു തപ്പിക്കൊണ്ട് പറഞ്ഞു. “എന്ത് അന്നു നീ ഒന്ന് മനസിലാക്ക് അർജു അന്നു എന്ന അദ്ധ്യായം വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണ് അവരൊക്കെ എവിടന്ന് പോലും അറിയില്ല. അതും അല്ല അത് ഒരിക്കലും ഒരു പ്രണയം അല്ല കുഞ്ഞുന്നാളിൽ നിനക്ക് നിന്റെ മനസ്സിൽ തോന്നിയ ചെറിയൊരു ഇഷ്ട്ടം അത്രയെ ഉള്ളു.”ശാമള പറഞ്ഞപ്പോൾ അർജു അത്യന്ദം ദേഷ്യത്തോടെ അവരെ നോക്കി.

“ഈ ജന്മത്തിൽ അന്നുനെ അല്ലാതെ വേറെ ആരെയും ഞാൻ ഈ നെഞ്ചിൽ കേറ്റില്ല ഇത് അർജുൻ വേണുഗോപാലിന്റെ വാക്കാ “അർജു ശാമളയെ ഒന്ന് കലിപ്പിച്ചു നോക്കി സ്റ്റെയർ കേറി. അർജുൻ ദേഷ്യത്തോടെ റൂമിന്റെ വാതിൽ തുറന്നതും കാണുന്നത് ശാന്തതയോടെ ഉറങ്ങുന്ന അമ്പിളിയെ ആണ്. അവൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. “എവിടെയൊക്കെയോ അന്നുന്റെ ഒരു കട്ട്‌… ചേ… ചേ ഇവൾക്കെങ്ങനെ എന്റെ അന്നുആവാൻ പറ്റും “അർജുൻ ഉയർന്നുവന്ന ദേഷ്യത്തോടെ വാതിൽ കൊട്ടിയടച്ചു. അമ്പിളി ഞെട്ടി പിടഞ്ഞുക്കൊണ്ട് എണിറ്റു. “അയ്യോ ഇയാൾ മിക്കവാറും എന്റെ ജീവനും കൊണ്ടെ പോവുള്ളുന്നു തോന്നുന്നു “അമ്പിളി നെഞ്ചിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു.

“എന്താടി നിനക്ക് ഞാൻ പറഞ്ഞത് അനുസരിക്കാൻ ഇത്ര മടി എന്റെ റൂമിൽ നിന്ന് എത്ര ഇറങ്ങി പോവാൻ പറഞ്ഞാലും വലിഞ്ഞു കേറി വന്നോളും “അർജു അമ്പിളിയെ കലിപ്പിൽ നോക്കിക്കൊണ്ട് പറഞ്ഞു. “ഹലോ 💕Mr. Rowdy💕 താൻ ഇപ്പോൾ എന്താ പറഞ്ഞത് വലിഞ്ഞു കേറി വന്നവൾ എന്നോ താൻ അല്ലെടോ എന്നെ ഇങ്ങോട്ടേക്കു വലിച്ചു കൊണ്ട് വന്നെ എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവൻ എന്റെ തലേൽ ഞാൻ വേണ്ട വേണ്ടന്ന് വെക്കുമ്പോ തലേൽ കേറി നിരങ്ങുന്നോ എന്റെ ചാള സ്വഭാവം പുറത്തെടുപ്പിക്കരുത് കേട്ടോ “അമ്പിളി ഒറ്റ ശാസത്തിൽ പറയുന്നത് കേട്ട് അർജു കണ്ണും മിഴിച്ചു അവളെ നോക്കി. “അവളുടെ അഹങ്കാരം കണ്ടില്ലേ നീ എന്ത് കണ്ട ഈ നെഗളിക്കുന്നെ “അർജു പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു.

“ഇത്രയും സുന്ദരിഴും സുമുഗിയും സുശീലയും സർവോപരി സൽഗുണ സമ്പന്നയും ആയ എനിക്ക് കുറച്ച് അഹങ്കാരം ഉണ്ടെങ്കിൽ തനിക്കെന്താ തനിക്കെന്നോട് അസൂയ്യ അല്ലെടോ “അമ്പിളി അർജുനുനേരെ മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു. “ഈ ഒണക്ക കമ്പ് പോലെ ഉള്ള നിന്നോട് എനിക്ക് അസൂയ്യ ഒന്ന് പോയെടി “അർജു അമ്പിളിയെ നോക്കി ഒന്ന് പുച്ഛിച്ചുകൊണ്ട് ബെഡിലേക്ക് വിസ്തരിച്ചു കുടന്നു. “ഒണക്ക കമ്പ് തന്റെ….. വേണ്ട എങ്ങനെ പറഞ്ഞാലും അത് അവസാനം എന്റെ തലയിൽ തന്നെ ആവും “അമ്പിളി ബെഡിന്റെ ഓരം ചേർന്ന് കിടക്കാൻ നോക്കിയതും അർജു കയ്യ് എടുത്ത് അവിടെ വെച്ചു. “റൗഡി….”അമ്പിളി പല്ല് ഞെരിച്ചുകൊണ്ട് വിളിച്ചു. “ഇത് എന്റെ റൂം എന്റെ ബെഡ് ഞാൻ ഇവിടെ കിടക്കും നീ വേണേൽ ആ തറയിൽ പോയി കിടന്നോ “അർജു കാലും കയ്യും വിടർത്തി കുമ്പിട്ടു കിടന്നു കണ്ണടച്ചു.

പുറത്തെന്തോ ഭാരം അനുഭവപ്പെട്ടതും അവൻ പതിയെ കണ്ണ് തുറന്ന് നോക്കി. അമ്പിളി അവന്റെ പുറത്ത് വിസ്‌തരിച്ചു കിടക്കാണ്. “ഡീ… എഴുന്നേക്കെടി “അർജു തലപൊക്കി പല്ല് ഞെരിച്ക്കൊണ്ട് പറഞ്ഞു. “അയ്യോ പറ്റില്ല നേരത്തെ എന്താ പറഞ്ഞെ എന്റെ ബെഡ് എന്റെ റൂം എന്നൊക്കെ അല്ലേ അപ്പോൾ ഒരു കാര്യം ഞാനും പറയാം ഇത് എന്റെ ഭർത്താവ് ആണ് അപ്പോൾ ഞാൻ എന്റെ ഭർത്താവിനെ എന്ത് വേണേൽ ചെയ്യും “അമ്പിളി കയ്തിരിച്ചു അർജുന്റെ അരയിൽ ഒന്ന് പിച്ചി അതിന്റെ വേദനയിൽ അർജു തിരിഞ്ഞതും ദേ കിടക്കുന്നു അമ്പിളി നിലത്ത്. “ഈ കാലമാടാൻ എന്നെ കൊല്ലുന്ന തോന്നുന്നെ “അമ്പിളി ഊരക്ക് തടിവിക്കൊണ്ട് എഴുനേറ്റു. “നിനക്ക് നാണം മാനം എന്ന് പറയുന്നത് ഒന്നുണ്ടോ ഇപ്പോൾ എനിക്ക് നല്ല സംശയം ഉണ്ട് നീ പെണ്ണാണോന്ന് “അർജു അമ്പിളിയെ ആകെത്തുക വിക്ഷിച്ചുകൊണ്ട് പറഞ്ഞു.

“അതെന്താ എന്നെ കണ്ടിട്ട് പെണ്ണാന്നു തോന്നുന്നില്ലേ “അമ്പിളി അവളെ തന്നെ ആകെത്തുക വീക്ഷിക്കാൻ തുടങ്ങി. “ഹോ ഇങ്ങനൊരു കഴുത.നീ എനിക്ക് കുറച്ച് സമാദാനം തരോ “അർജു അമ്പിളിയെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു. “സോറി നിങ്ങളെ കെട്ടിയപ്പോയേ എന്റെ ഉള്ള സമാദാനം പോയി ഇനി എന്റെ കയ്യിൽ സ്റ്റോക്ക് ഇല്ല “അമ്പിളി അർജുനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “ഹോ ഷിറ്റ് എന്തൊരു ഇറിറ്റേറ്റിങ് ആണ് ഇത് “അർജു അമ്പിളിയെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞു. “അതികം പല്ല് ഞെരിക്കേണ്ട അവസാനം പല്ല് മൊത്തം പോയിട്ട് പല്ലില്ലാത്ത മുത്തശ്ശി എന്ന് പറയുന്ന പോലെ പല്ലില്ലാത്തൊരു റൗഡി അത് പൊളിക്കും “അമ്പിളി ചിരിച്ചോണ്ട് പറഞ്ഞതും അർജുന് ദേഷ്യം ഇരട്ടിച്ചു അവൻ മുഷ്ട്ടി ചുരുട്ടി അവളെ നോക്കി.ദേഷ്യത്തിൽ ബാൽക്കണിയിലേക്ക് നടന്നു. “അയ്യോ ഹമ്മോ ഈ പന്നി കാരണം എന്റെ ഊര പോയി

“അമ്പിളി പതിയെ ഒന്ന് ഊര നിവർത്തി ബെഡിലേക്ക് ചാഞ്ഞു. “അയ്യോ ഇല്ല പറ്റൂല ഊര പോയിന്ന തോന്നുന്നെ ഉറക്കവും പോയി ഇയാൾ എന്റെ പരിപ്പ് കണ്ടെ അടങ്ങു “അമ്പിളി ബെഡിലേക്ക് ചാഞ്ഞിരുന്നു കണ്ണടച്ചപ്പോൾ തന്നെ നിദ്ര ദേവി അവളെ പുൽകി കുറെ വായിട്ടലച്ചതല്ലേ. അർജു ബാൽക്കണിയിലെ ചെയറിൽ ഇരുന്നു. അവന് കണ്ണ് അടക്കുമ്പോ അഞ്ചുന്റെ ചലനം അറ്റ ശരീരം മുന്നിൽ തെളിഞ്ഞു അവൻ കണ്ണുകൾ വലിച്ചു തുറന്നു. “ഇനിയും വയ്യ എനിക്ക് യഥാർത്ഥ കുറ്റവാളിയെ കണ്ട് പിടിച്ചേ പറ്റു എന്റെ നിരപരാധിത്തം തെളിയിക്കാൻ അല്ല നിന്റെ ഗാധകനെ എന്റെ ഈ കയ്ക്കൊണ്ട് അവസാനിപ്പിക്കണം ഇനി ഈ അർജു പേടിച് പിന്മാറില്ല “അർജു ഉറച്ച തീരുമാനത്തോടെ ചെയറിലേക്ക് തല ചായ്ച്ചിരുന്നു. പതിയെ അവന്റെ കണ്ണുകൾ ഉറക്കത്താൽ മൂടപെട്ടു. ______ “ഹയ്യോ ഇത്രപെട്ടന്ന് രാവിലെ ആയോ

“അമ്പിളി ഒന്ന് മൂരി നിവർന്നു കൊണ്ട് എഴുനേറ്റു. “ഇന്ന് കോളേജിലേക്ക് പോണല്ലോ ഹോ കുളിക്കണോ വേണ്ട പല്ല് തേക്കാം കുളിക്കൽ നാളെ “അമ്പിളി നേരെ ബാത്‌റൂമിലേക്ക് കേറി. “ഹോ ആ ഒണക്ക കമ്പ് കാരണം എന്റെ ഉറക്കവും പോയി “അർജു ചെയറിൽ നിന്നും എഴുനേറ്റ് റൂമിലേക്ക് കേറി.അപ്പോയെക്കും അമ്പിളി ബാത്‌റൂമിൽ നിന്നും ഇറങ്ങി. “നിനക്ക് കുളിയും നനയും ഒന്നും ഇല്ലേ “അമ്പിളിയെ അടിമുടി നോക്കികൊണ്ട് അർജു ചോദിച്ചു. “അതെ ഈ കുളിക്കുകയും നനക്കുകയും ചെയ്തിട്ട് നന്നായ ഒരാളുടെ പേര് പറഞ്ഞു തരോ എന്നാൽ ഞാൻ കുളിക്ക “അമ്പിളി രണ്ട് കയ്യും കെട്ടി നിന്നുകൊണ്ട് ചോദിച്ചു. “ഓ പിന്നെ നീ കുളിച്ചിട്ടല്ലേ എനിക്കിപ്പോ “അമ്പിളിയെ ഒന്ന് പുച്ഛിച്ച് അർജു ബാത്റൂമിലേക്ക് കേറി

. “ഓ ഇത് ഫുൾ പുച്ഛം ആണല്ലോ “അർജു പോവുന്നത് നോക്കി പറഞ്ഞ് അമ്പിളി പുറത്തേക്കിറങ്ങി. “എന്ത് പറഞ്ഞാലും നീ എന്റെതല്ലേ വാവേ നിന്നു പിണങ്ങാതെ…. അല്ല നീ ഇതെങ്ങോട്ടാ ഈ രാവിലെ തന്നെ “സ്റ്റെയർ ഇറങ്ങി വരുന്ന അമ്പിളിയെ തന്നെ ഉറ്റു നോക്കിക്കൊണ്ട് അല്ലു ചോദിച്ചു. “കോളേജിൽ പോണ്ടെ നീ എന്താ റെഡി ആവാത്ത “അല്ലുനെ നോക്കി അമ്പിളി ചോദിച്ചു. “ഈ ക്രിസ്ത്മസ് അവധിക്ക് നിന്റെ റൗഡി തുറന്നിക്കോ കോളേജ് “അല്ലു അമ്പിളിയെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു. “നിങ്ങളല്ലേ നാളെ തൊട്ട് കോളേജിൽ പോണെന്ന് പറഞ്ഞെ “അമ്പിളി അല്ലുനെ തുറിച്ചുനോക്കിക്കൊണ്ട് ചോദിച്ചു. “എടി ഡാഡിയോടും മറന്നു പോയതായിരിക്കും അല്ല പറയാൻ കാത്തു നിന്നപോലെ നിന്നോടാരാ ഇറങ്ങി പുറപ്പെടാൻ പറഞ്ഞെ “അല്ലു. “ഹോ രണ്ട് ചെക്കന്മാരെ വായ് നോക്കാം എന്ന് കരുതിയതായിരുന്നു ആ പ്രതിക്ഷയും പോയി

“അമ്പിളി അല്ലുന്റെ അടുത്തിരുന്നുകൊണ്ട് പറഞ്ഞു. “ആഹാ നീ റെഡി ആയോ നിക്ക് ഞാൻ ചായ എടുക്ക “അമ്പിളിയെ നോക്കി ശാമള പറഞ്ഞതും അവൾ അവരെ തടഞ്ഞു. “ഇത് ക്രിസ്ത്മസ് അവധിയാ ഇനി ക്രിസ്ത്മസ് കഴിഞ്ഞു പോയാൽ മതി “അമ്പിളി “ഹോ ഞാൻ അങ്ങ് മറന്നു നീ ഏതായാലും ഒരുങ്ങി ഇല്ലേ അല്ലുനെയും കൂട്ടി ഒന്ന് പുറത്ത് പോയിട്ട് വാ “അമ്പിളിയെയും അല്ലുനെയും നോക്കി പറഞ്ഞുക്കൊണ്ട് ശാമള അടുക്കളലേക്ക് പോയി. “അല്ലു നാളെ ക്രിസ്ത്മസ് അല്ലേ നമ്മക്ക് ആഘോഷിക്കണ്ടേ “അമ്പിളി അല്ലുനെ ആവേശത്തോടെ നോക്കി. “പിന്നല്ല നമ്മക്ക് സ്പെഷ്യൽ ആയി എന്തേലും ചെയ്യണ്ടേ അതിന് ആദ്യം ഒരു സോങ് വേണം വെറൈറ്റി ആയിട്ട് “അല്ലു പറഞ്ഞതും അമ്പിളി ഒന്ന് ചിരിച്ചു .

“ഈ കവിയത്രി ഇവിടുള്ളപ്പോൾ നീ എന്തിനാ സങ്കടപ്പെടുന്നേ “അമ്പിളി പറഞ്ഞതും അല്ലു അവളെ നോക്കി. “എന്ന നീ ഉണ്ടാക്ക് കേക്കട്ടെ “അല്ലു പറഞ്ഞു തീരുമ്പോയേക്കും മാളുവും ആദിയും അവിടേക്ക് വന്നു. “എന്താണ് രാവിലെ തന്നെ ഡിസ്‌കസ് “ആദി അമ്പിളിടെ അടുത്തിരുന്നുക്കൊണ്ട് ചോദിച്ചു. “അമ്പിളിടെ ക്രിസ്ത്മസ് സ്പെഷ്യൽ സോങ് ഉണ്ട് കേട്ടു നോക്ക് അമ്പിളി നീ പാട് “അല്ലു അമ്പിളിയെ നോക്കിയതും അവൾ തൊണ്ട ഒന്ന് ശെരിയാക്കി. “മ്മ്…. ആ…. ക്രിസ്ത്മസ് വന്നല്ലോ അപ്പുപ്പൻ വന്നല്ലോ സമ്മാനം തന്നല്ലോ ഞങ്ങൾക്ക് മുട്ടായി തന്നല്ലോ… എങ്ങനെ ഉണ്ട് “അമ്പിളി പാടി കഴിഞ്ഞതും ആദിയും മാളുവും ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ ആയിരുന്നു. “സന്തോഷായി അമ്പു എനിക്ക് ഞാൻ വിചാരിച്ചു ഈ ലോകത്തിലെ ഏറ്റവും വലിയ തോൽവി ഞാൻ ആണെന്ന് പക്ഷേ നീ എന്റെ പ്രതീക്ഷ തെറ്റിച്ചു വെൽഡൺ my ഗേൾ വെൽഡൻ…..

പിന്നെ മുട്ടായി അല്ല മൊട്ടായി എന്നാണ് പറയുക “അല്ലു അമ്പിളിയെ നോക്കി പറഞ്ഞതും അമ്പിളി അവന്റെ കൈ തട്ടി മാറ്റി. “നീ എന്നെ പഠിപ്പിക്കണ്ട മുട്ടായി ആണ് മൊട്ടായി അല്ല “രണ്ടും അവിടുന്ന് പൊരിഞ്ഞ കച്ചറ. “ഹോ നമ്മടെ റൗഡി മിക്കവാറും വെള്ളം കുടിക്കും “ആദി മാളൂനെ നോക്കി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു. _______ “ഹലോ മദർ ഇത് ഞാനാ അംബിക “അംബിക ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് പറഞ്ഞു. “ഹാ മനസിലായി അവൾ അവിടെ സേഫ് ആണ് ഞാൻ പറഞ്ഞില്ലേ “മദർ “അതല്ല മദർ ഇവിടെ ഇയാൾ അമ്പിളിയെ അന്നെഷിക്കാൻ വേണ്ടി അങ്ങോട്ടേക്ക് അയച്ചിട്ടുണ്ട് ഇനി കുറച്ച് കൂടി ശ്രദ്ധിചേ പറ്റു “അംബികയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞു.

“ഇത്രേം കാലം എല്ലാം ഒളിപ്പിക്കാൻ പറ്റി എങ്കിൽ ഇനിയും നമ്മൾ അത് ആവർത്തിക്കും നീ ഫോൺ വെച്ചോ അവിടെ ആരുടേയും സംശയത്തിന് ഇട ആക്കണ്ട “മദർ അതും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്തു തിരിഞ്ഞതും കാണുന്നത് തന്നെ തന്നെ നോക്കുന്ന പാറുനെ ആണ്. “മദർ പ്ലീസ്‌ ആരാ ഈ അംബിക എന്താ അവരും അമ്പിളിയും തമ്മിൽ ബന്ധം ഇനി എങ്കിലും എന്നോട് തുറന്ന് പറഞ്ഞൂടെ “പാറു മദറിനെ ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. “അംബിക അമ്പിളിടെ അമ്മ ആണ് “മദർ പറഞ്ഞതും പാറു ഞെട്ടി. “വാട്ട്‌…..”പാറു. “നീ ചോദിച്ച ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകാം പക്ഷേ ഇത് നീയും ഞാനും അല്ലാതെ വേറെ ആരും അറിയാൻ പാടില്ല അമ്പിളി പോലും “മദർ പറഞ്ഞതും പാറു തല ആട്ടി. മദർ പറഞ്ഞ് തുടങ്ങി……………..തുടരും………

Mr. Rowdy : ഭാഗം 9

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story