Mr. Rowdy : ഭാഗം 11

Mr. Rowdy : ഭാഗം 11

എഴുത്തുകാരി: കുറുമ്പി

“വേണു സാറും അമ്പിളിടെ അച്ഛൻ മാധവനും ബിസിനെസ്സ് പാർട്ണർസ് ആയിരുന്നു. ശെരിക്കും ഒരു കുടുംബം പോലെയാ അവർ കഴിഞ്ഞിരുന്നത്. മാധവൻ സാറിനും അംബികക്കും ഒരു പെൺകുഞ്ഞു ജനിച്ചു അവർ അവൾക്ക് അനന്യ എന്ന് പേരിട്ടു അന്നുമുതൽ ആ വീടിലുള്ളവരുടെ അന്നുവായി അവൾ മാറി. അവളുടെ കുറുമ്പുകളിൽ ആ വീട് ഉണർന്നു.മൂന്ന് ആൺകുട്ടികൾ ഉള്ള വീട്ടിലേക്ക് ഒരു കുട്ടി കുറുമ്പി കൂടി വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അർജു ആയിരുന്നു അവന് എല്ലാം അവളായിരുന്നു കളിക്കാനും വഴക്കിടാനും ഭക്ഷണം കഴിക്കാനും എന്തിന് കുളിക്കാൻ പോലും അന്നു കൂട്ടിനു വേണമായിരുന്നു. അവൾ ഓരോ വികൃതി കാട്ടുമ്പോഴും അവളെ രക്ഷിക്കാനായി എല്ലാം അർജു ഏറ്റെടുക്കും അങ്ങനെ സന്തോഷത്തോടെ ജീവിക്കുമ്പോ ആണ് അവരുടെ ഇടയിലേക്ക് പുതിയ ഒരു അവതാരം അവതിരിച്ചത് ചന്ദ്രശേഖർ അന്ന് മുതൽ വേണുവിനെയും മാധവനെയും പിരിക്കാനായിരുന്നു ശേഖർന്റെ ഉദ്ദേശ്യം പക്ഷേ രണ്ടാളുടെയും ആത്മബന്ധം തകർക്കാൻ അയാൾക്ക് കഴിഞ്ഞില്ല. പിന്നിടുള്ള അയാളുടെ തന്ദ്രം മാധവന്റെ ജീവനായിരുന്നു. അതിൽ അയാൾ പൂർണമായി വിജയിച്ചു ഒരാക്സിഡണ്ടിൽ അത് അയാൾ നടപ്പിലാക്കി. പിന്നിടുള്ള ദിവസങ്ങൾ ആ വീട് പൂർണമായി ഉറങ്ങി. ഈ സമയം അയാൾ അടുത്ത പ്ലാനും നടപ്പിലാക്കി അംബികയെ അയാൾ കയ്യിലെടുത്തു മാധവന്റെ ഷെയർ തട്ടിയെടുക്കാനായി അംബികയെ അന്നുന്റെ പേരും പറഞ്ഞ് കല്യാണം കഴിച്ചു

ഇതിന് വേണു എതിരായിരുന്നു. പക്ഷേ അങ്ങനൊരു മാനസികാവസ്ഥയിൽ അംബിക ആ തീരുമാനത്തിൽ ഉറച്ചു നിന്നു.ഇതെല്ലാം മുതലെടുത്ത് ആ ചന്ദ്രശേഖർ അവരെയും കൂട്ടി ആ വീട്ടിൽ നിന്നും ഇറങ്ങി അയാൾക്ക് അവരുടെ സ്വത്തുക്കൾ മാത്രമായിരുന്നു ലക്ഷ്യം അതിന് വേണ്ടി അന്നുനെ കൊല്ലാൻ അയാൾ തീരുമാനിച്ചു അയാളുടെ ചതിയും നിക്കവും മനസിലാക്കിയ അംബിക അവളുടെ ജീവനെ എന്നെ ഏൽപ്പിക്കുകയായിരുന്നു. അതാണ് നമ്മുടെ അമ്പിളി അർജുന്റെ അന്നു. അവളെ അവന്റെ കയ്യിൽ ഏൽപ്പിക്കണം എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയാ ഈ കല്യാണ നാടകം എനിക്ക് കളിക്കേണ്ടി വന്നത്… “മദർ പറഞ്ഞ് നിർത്തിയതും പാറു അന്തം വിട്ട് നിൽക്കാണ് (നിങ്ങളുടെയും അവസ്ഥ ഇതായിരിക്കും 🤭🤭). “അല്ല മദർ എനിക്കൊരു ഡൗട്ട് പിന്നെ അയാൾ എന്തിനാ അമ്പിളിയെ അനേഷിച്ചു ഇപ്പോഴും നടക്കുന്നെ “പാറു. “ഇതൊക്കെ മുന്നിൽ കാണാതെ തന്നെ മാധവ് എല്ലാം സ്വത്തും അമ്പിളിടെ പേരിൽ ആക്കിയിരുന്നു അവൾക്ക് 20 വയസ്സ് തികയുന്നതോടെ ആ മുഴുവൻ സ്വത്തുക്കളും അവളിൽ അതിഷ്ഠിതമായിരിക്കും അതിന് ശേഷം അവൾക്കെന്തേലും പറ്റിയാൽ ആ മുഴുവൻ സ്വത്തുക്കളും അനാഥാലയത്തിലേക്ക് പോവും.20 വയസ്സ് ആവുന്നതിനു മുൻപ് അവൾ മരിച്ചാൽ ആ സ്വത്തുക്കൾ അമ്പികേടെ പേരിലാവും അതിനാണ് അവർ അമ്പിളിയെ കൊല്ലാൻ നോക്കുന്നത്. അമ്പിളിയ്ക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോയ എന്നെ ഏൽപ്പിച്ചത് അന്നുമുതൽ ബാക്കിയുള്ള അവളുടെ എല്ലാ ഓർമകളെയും ഞാൻ അവളിൽ നിന്നും പറിച്ചെടുത്തു.

അവളെ അന്നുവിൽ നിന്നും അമ്പിളിയിലേക്ക് പരിവർത്തനം ചെയ്തു. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തപോലെ ജീവിക്കാ പാവം ഇപ്പോഴും “മദർ പറഞ്ഞ് നിർത്തിയതും പാറു അവരെ തന്നെ ഉറ്റുനോക്കി. “എനിക്ക് ഇത്രയൊക്കെയെ അറിയൂ. അർജു അമ്പിളിയെ സ്നേഹിക്കണമെങ്കിൽ അവന്റെ അന്നുവാണ് അമ്പിളി എന്നവൻ അറിയണം പക്ഷേ അതിപ്പോൾ പുറത്തറിഞ്ഞാൽ അമ്പിളിടെ ജീവന് ആപത്ത അതുക്കൊണ്ട് ഒരു കാരണവശാലും നമ്മളല്ലാതെ വേറെ ആരും ഇതറിയരുത് “അത്രയും പറഞ്ഞ് മദർ എഴുനേറ്റ് പോയി. “അപ്പോൾ അർജുന്റെ അന്നു തന്നയാണ് അമ്പിളി എന്റെ ഊഹം തെറ്റിയില്ല “പാറു. _______ “അല്ലു ദേ നമുക്ക് ആ ഷോപ്പിൽ കേറാം “മുന്നിലുള്ള ഷോപ്പിലേക്ക് കയ്യ് ചൂണ്ടിക്കൊണ്ട് അമ്പിളി പറഞ്ഞു. “ഏയ്യ് ആ ഷോപ്പിൽ കേറണ്ട ഈ ഷോപ്പിൽ കേറാം അവിടെ ആവുമ്പോ എല്ലാ സാധനങ്ങളും ഉണ്ടാവും “വേറൊരു ഷോപ്പ് ചുണ്ടി അല്ലു പറഞ്ഞു. “എടാ നീ നോക്ക് ആ ഷോപ്പിലെ ചെക്കന്മാർ ഒന്നിനും കൊള്ളൂല ദേ നോക്കിയേ ആ ഷോപ്പിലെ ചുള്ളൻമാര “അമ്പിളി പറഞ്ഞതും അല്ലു അവളെ അടിമുടി ഒന്ന് നോക്കി. “നീ ഒരു നാടൻ കോഴി തന്നെ “അല്ലു പറഞ്ഞതും അമ്പിളി ഒന്ന് ചിരിച്ചു. “ഞാൻ നാടനല്ലേ നീ ബ്രോയിലർ ബെറ്റർ ഞാനാ വാ “അമ്പിളി ബൈക്കിൽ നിന്നും ഇറങ്ങി പുറകേ അല്ലുവും.അങ്ങനെ അന്നത്തെ ദിവസം മുഴുവൻ സാധനങ്ങൾ വാങ്ങി സമയം പോയി.വീട്ടിൽ എത്തിയതും നേരം രാത്രി ആയിരുന്നു. “നിന്റെ റൗഡി എത്തിയിട്ടില്ലെന്ന് തോന്നുന്നു “എല്ലാം പൊക്കി മുന്നിൽ നടക്കുന്ന അമ്പിളിയെ തോണ്ടി അല്ലു പറഞ്ഞു. “റൗഡി വരോ പോവോ എന്ത് വേണേൽ ചെയ്യട്ടെ നീ മിണ്ടാതെ നടക്ക് ആരേലും കണ്ടാൽ നമ്മുടെ സർപ്രൈസ് മൊത്തം പൊളിയും “അമ്പിളി പതിയെ ഒച്ച ഉണ്ടാക്കാതെ സ്റ്റോറൂമിലേക്ക് നടന്നു എല്ലാം അവിടെ അടുക്കി പെറുക്കി വെച്ച ശേഷം പുറത്തേക്കിറങ്ങി.

“അങ്ങനെ നാളത്തെ ക്രിസ്ത്മസ് നമ്മക്ക് പൊളിക്ക “അല്ലു നടു ഒന്ന് നിവർത്തിക്കൊണ്ട് പറഞ്ഞു. “ഹാ എന്റെ കവിത കൂടി ഉണ്ടേൽ പൊളിക്കും “അമ്പിളി പറഞ്ഞതും അല്ലു ഞെട്ടി “എന്തിനാ നീ എന്നെ ഇങ്ങനെ ഇഞ് ഇഞ്ചായി കൊല്ലുന്നെ താ കഴുത്ത് ഞെരിച്ചു അങ്ങ് കൊല്ല് “അല്ലു കഴുത്ത് നീട്ടിക്കൊണ്ട് പറഞ്ഞു. “എന്റെ അല്ലു ഈ കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല “അത്രയും പറഞ്ഞ് അമ്പിളി അകത്തേക്ക് കേറി. “എന്റെ ഭഗവാനെ എന്നെ അങ്ങ് കൊല്ല് “അല്ലു സോഫയിലേക്ക് കിടന്നു. _______ “അല്ല മാളു നമ്മക്കും വേണ്ടെ ഒരു ജീവിതം “സാരി അടുക്കി വെക്കുന്ന മാളുന്റെ സാരിതുമ്പിൽ പിടിച്ചുകൊണ്ട് ആദി പറഞ്ഞു. “നമ്മൾ ഇപ്പോയെന്താ ജീവിക്കുക അല്ലേ “ആദിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മാളു പറഞ്ഞു. “അതല്ല നമ്മക്കും പാടേണ്ടെ രാരി രാരം “ആദി കുറച്ച് നാണം ഫിറ്റ്‌ ചെയ്തുക്കൊണ്ട് പറഞ്ഞു. അത് കേട്ടതും മാളു തിരിഞ്ഞ് നിന്ന് ആദിയെ ഒന്ന് ആകമാനം വിക്ഷിച്ചു. “ഈ ചാട്ടം കണ്ടപ്പോയെ എനിക്ക് തോന്നി അവസാനം ഇതിൽ ചെന്ന് അവസാനിക്കും എന്ന് “മാളു പറഞ്ഞതും ആദി ഒന്ന് ചിരിച്ചു. “അന്ന് നമ്മുടെ first നൈറ്റിന്റെ അന്ന് എന്നോട് എന്താ പറഞ്ഞെ അനിയന് ഒരു ജീവിതം ഉണ്ടായിട്ട് മതി നമുക്കൊരു ജീവിതം എന്ന് അല്ലേ “മാളു ഊരക്ക് കയ്യ് കൊടുത്തുക്കൊണ്ട് ചോദിച്ചു. “ഈ അത് അന്നല്ലേ ഇപ്പോൾ അർജുന്റെ ജീവിതത്തിലേക്ക് അമ്പിളി വന്നാല്ലോ അപ്പോൾ നമുക്ക്…..”ആദി മാളുന്റെ അരയിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു. “അത് വേണ്ട മോനെ ഞാനും ഇപ്പോൾ ഒരു തിരുമാനം എടുത്തു ഞാൻ ഒറ്റ മോളല്ലേ എനിക്ക് ഒരനിയത്തിയോ അനിയനോ വേണോന്ന് വലിയ ആഗ്രഹമായിരുന്നു അത് രണ്ടും സാധിച്ചു അല്ലുവും അമ്പുവും.

അതുക്കൊണ്ട് തന്നെ അമ്പിളിക്ക് ഒരു കുഞ്ഞുണ്ടായിട്ടെ ഞാൻ നമ്മുടെ കുഞ്ഞിനെ പറ്റി ആലോചിക്കുള്ളു “മാളു ആദിടെ കയ്യ് മാറ്റിക്കൊണ്ട് പറഞ്ഞു. “എടി പെണ്ണെ അമ്പുന് പ്രണയം എന്താന്ന് പോലും അറിയുല പിന്നെയാണ് കുട്ടി അവർക്ക് കുട്ടി ഇണ്ടാവുമ്പോയേക്കും ഞാൻ മൂത്തു നരക്കും “ആദി മാളൂനെ ദയനീയമായൊന്നു നോക്കി. “അത് ഒന്നും കുഴപ്പം ഇല്ല നമുക്ക് അപ്പോൾ നോക്ക “ആദിടെ മീശയിൽ പിടിച്ചോണ്ട് മാളു പറഞ്ഞു. “ഹും പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ മുന്നിൽ ചിക്കൻ ബിരിയാണി കൊണ്ട് കൊടുത്തിട്ട് എന്ത് കാര്യം “ആദി നിരാശയോടെ ബെഡിലേക്ക് ഇരുന്നു.മാളു ചിരിച്ചോണ്ട് റൂമിൽ നിന്ന് ഇറങ്ങി. “ഹോ ജീവിതം നായി നക്കിന്ന് കേട്ടിട്ടേ ഉള്ളു ഇപ്പോൾ അനുഭവിച്ചു അമ്പിളി വരുന്നത് നേരത്തെ അറിയാമെങ്കിൽ ഞാൻ ഇപ്പോൾ മിനിമം 2 കുട്ടികളുടെ അച്ഛൻ ആയാനെ ഇതിപ്പോൾ ഇങ്ങനെ പോവാണെങ്കിൽ ഒന്നിന്റെ അച്ഛൻ പോലും ആവൂലാന്ന തോന്നുന്നെ ” ആദി നിരാശയോടെ മാളുന്റെ പിറകെ പോയി. “നിങ്ങൾ വന്നോ കഴിച്ചോ രണ്ടാളും “അല്ലുനെ നോക്കി ശാമള ചോദിച്ചു. “ഹാ അമ്മ കഴിച്ചു “അല്ലു നേരെ ഇരുന്ന് കൊണ്ട് പറഞ്ഞു. “അല്ല രാവിലെ പോയ നിങ്ങൾ എന്താ ഇത്രേം വൈകിയെ “ആദി അല്ലുന്റെ അരികിൽ ഇരുന്ന് കൊണ്ട് ചോദിച്ചു. “അ… അത്…”അല്ലു തപ്പി തടഞ്ഞു. “എന്താടാ ഒരു കള്ള ലക്ഷണം “മാളു അല്ലുനെ ആകെ തുക വിക്ഷിച്ചുകൊണ്ട് പറഞ്ഞു. “ഏയ്യ് അതൊന്നുല്ല മാളു ചേച്ചി ഞങ്ങൾ ബീച്ചിലൊക്കെ പോയി വന്നു അതാ “അമ്പിളി അല്ലുനെ തുറിച്ചുനോക്കിക്കൊണ്ട് പറഞ്ഞു. “ഹോ എന്നാൽ എല്ലാരും കിടന്നോ നാളെ ഒരു നല്ലദിവസം ആണ് മൂട്ടിൽ വെയിൽ അടിക്കുന്ന വരെ കിടന്ന് ഉറങ്ങണ്ട “അത്രയും പറഞ്ഞ് ശാമള അടുക്കലേക്ക് പോയി. “ആഹാ നിങ്ങൾ കിടന്നോ ഞാൻ എന്റെ പ്രിയതമൻ റൗഡി വരുമോന്ന് നോക്കട്ടെ “അമ്പിളി പുറത്തേക്ക് നോക്കി പറഞ്ഞു.

“നിനക്ക് എന്താ ഒരു മാറ്റം ഒക്കെ “അല്ലു അമ്പിളിയെ സംശയത്തോടെ നോക്കി. “നീ കേട്ടിട്ടില്ലേ പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കൾ ആവുന്നു ഭാര്യ “അമ്പിളി കുറച്ച് നാണം കലർത്തി പറഞ്ഞു. “നിനക്ക് നാണം ഒക്കെ വരുമോ അമ്പു “ആദി “പിന്നല്ല “അമ്പിളി ആദിയെ നോക്കി കളം വരച്ചോണ്ട് പറഞ്ഞു. എല്ലാരും അവളെ അടിമുടി ഒന്ന് നോക്കി.അങ്ങനെ ഓരോരുത്തർ അവരുടേ റൂമിലേക്ക് പോയി. “ഈ റൗഡി ന്താ വരാത്തെ “അമ്പിളി വിരലുഴിഞ് ഇരുന്നു. പുറത്ത് ഒരു വണ്ടിടെ സൗണ്ട് കേട്ടതും അവൾ ഉറപ്പിച്ചു അത് അർജു ആണെന്ന്. അർജു അകത്തേക്ക് കേറിയതും കാണുന്നത് അമ്പിളിയെ ആണ് അവൻ അവളെ mind ആകാതെ സ്റ്റെയർ കേറി. “ഹും ജാഡ തെണ്ടി എന്നെ ഒന്ന് മൈൻഡ് ചെയ്‌താൽ എന്താ മിണ്ടൂല പോ “അമ്പിളി മുഖം തിരിച് ഇരുന്നു. “ഇനി ഞാൻ ആരെ കാത്തിരിക്കാ “അമ്പിളി നേരെ റൂമിലേക്ക് വിട്ടു. റൂമിൽ കേറിയതും അവൾ കാണുന്നത് സോഫയിൽ ഷിറ്റ് വിരിക്കുന്ന അർജുനെ ആണ്. “ഹോ ഹിന്ദി സീരിയലിൽ കാണുന്ന അതെ സീൻ “അമ്പിളി വാതിൽ പൂട്ടി ബെഡിൽ കിടക്കാൻ നോക്കി. “എങ്ങോട്ടാ മാഡം ദ ഈ സോഫയിൽ കിടന്നോ നിനക്ക് വേണ്ടിയാ ഇത് “അർജു പറഞ്ഞതും അമ്പിളി ഒന്ന് സ്റ്റെക് ആയി. “എന്റെ റൗഡി എല്ലാ സീരിയലിലും പെൺകുട്ടികൾ ആണ് സോഫയിൽ കിടക്കുന്നത് ഫോർ എക്സാമ്പിൽ മൗനം സമ്മദം പിന്നെ കുറച്ച് സീരിയലിലെ ഇത് തിരിച്ചു സംഭവിച്ചിട്ടുള്ളു അപ്പോൾ ഒരു വെറൈറ്റിക്ക് വേണ്ടി റൗഡി കിടന്നോ “അമ്പിളി അർജുനെ ഒന്ന് നോക്കി ബെഡിലേക്ക് കേറി കിടന്നു. “ഈ ജന്തുനെ കൊണ്ട് ഞാൻ പറഞ്ഞാൽ കൂടി പോവും “അത്രയും പറഞ്ഞ് ബാൽക്കണിയിലേക്ക് പോയി.

“ബാൽക്കണിയിൽ ഇങ്ങേരുടെ ഭാര്യ പെറ്റു കിടക്കുന്നുണ്ടോ ഹോ ഞാനല്ലേ അങ്ങേരുടെ ഭാര്യ മറന്നു “അമ്പിളി തന്റെ മാറിലെ ചൂട്ഏറ്റു കിടക്കുന്ന താലിമാല പുറത്തെടുത്തു. “ഹോ ഇത് കാണുമ്പോ ഒരു ഊർജം കിട്ടും. എനിക്ക് ആ മനസ്സിൽ എന്നെലും ഒരു സ്ഥാനം കിട്ടോ….. ഒരു പ്രതിക്ഷ ഇപ്പോഴും ബാക്കി ഉണ്ട് “അമ്പിളി ഒന്ന് ആഞ്ഞു ശ്വസം വലിച്ച് ബെഡിലേക്ക് ചാഞ്ഞു. അർജു മുഴുവൻ ചിന്തയിൽ ആയിരുന്നു. “ഇതുവരെ ഒരു ക്ലൂ പോലും കിട്ടിയില്ല എങ്ങനെയാ എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല “അർജു പല ചിന്തയിൽ ആയിരുന്നു. എപ്പോയോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു. “ആ…………….”ആരുടെയോ നിലവിളി കേട്ടാണ് അർജു കണ്ണ് തുറന്നത്. അവൻ പിടഞ്ഞു എഴുനേറ്റു റൂമിലേക്ക് ഓടി അവിടെ അമ്പിളിയെ കാണാതെ വന്നപ്പോൾ അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.പിന്നെ ഒട്ടും സമയം കളയാതെ ഹാളിലേക്ക് ഇറങ്ങി അപ്പോയെക്കും എല്ലാ റൂമിലും വെളിച്ചം വീണിരുന്നു……………..തുടരും….

Share this story