Mr. Rowdy : ഭാഗം 12

Mr. Rowdy : ഭാഗം 12

എഴുത്തുകാരി: കുറുമ്പി

“ആ…………….”ആരുടെയോ നിലവിളി കേട്ടാണ് അർജു കണ്ണ് തുറന്നത്. അവൻ പിടഞ്ഞു എഴുനേറ്റു റൂമിലേക്ക് ഓടി അവിടെ അമ്പിളിയെ കാണാതെ വന്നപ്പോൾ അവന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.പിന്നെ ഒട്ടും സമയം കളയാതെ ഹാളിലേക്ക് ഇറങ്ങി അപ്പോയെക്കും എല്ലാ റൂമിലും വെളിച്ചം വീണിരുന്നു. “എന്താ എന്താ ഇവിടെ “ശമള ഹാളിലേക്ക് വാന്നുക്കൊണ്ട് ചോദിച്ചു. “അമ്പിളി അവൾ റൂമിൽ ഇല്ല “അർജു കുറച്ച് ഭയപ്പാടോടെ പറഞ്ഞു. “ഇവിടെ ആരുടെ നിലവിളിയാ കേട്ടത് അത് അമ്പിളി ആണോ “വേണു. “അല്ലു എവിടെ “ആദി ചോദിച്ചതും ബാൻഡ് അടി ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു. എല്ലാവരുടെയും ശ്രദ്ധ സ്റ്റോറുമിലേക്ക് ആയി.

“ഡും ഡും….”അമ്പിളി ബാൻഡ് മുട്ടിക്കൊണ്ട് വന്നു പുറകെ സാന്റയുടെ വേഷത്തിൽ അല്ലുവും. “ഹാപ്പി ക്രിസ്മസ് “അല്ലു എല്ലാരേയും നോക്കി ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ആണ് എല്ലാരുടെയും ശ്വസം നേരെ വീണത്. “അമ്പിളി പ്ലേ സോങ് “അല്ലു അമ്പിളിയെ നോക്കി വയറു കുലുക്കി ഡാൻസ് കളിക്കാൻ തുടങ്ങി. “സാന്റെ കാതോർത്തുനിൽപ്പു ഞാൻ വരാത്തതെന്തെ സാന്റെ… ഇമ്പമുള്ള സമ്മാനം നീ എന്തെ തരുന്നതില്ല സാന്റെ……. റ്റിംഗിൾ റ്റിംഗിൾ…… റ്റിംഗിൾ “അമ്പിളി അത്രയും പാടി അല്ലുനെ നോക്കിയതും അല്ലു പല്ല് ഞെരിച്ചു നിൽക്കാണ്.ആദിയും മാളുവും ഒഴിച്ചു മറ്റുള്ളവർ അന്ദം വിട്ട് നിൽക്കാണ്. “നിന്നോട് ഞാൻ പാടാനല്ല പറഞ്ഞെ ആ റെക്കോർഡർ ഓൺ ആക്കാനാ നിന്റെ ഈ ഓഞ്ഞ കവിത കാരണം എന്റെ ചെവിടെ ബാലൻസ് പോയി

“അല്ലു ചെവി ഒന്ന് കുടഞ്ഞുക്കൊണ്ട് പറഞ്ഞു. “ഓഞ്ഞ കവിത നിന്റെത എന്റെ നല്ല കവിതയാണ് അല്ലേ അച്ഛാ “അമ്പിളി വേണുന്റെ മുഖത്തു നോക്കി പറഞ്ഞതും അയാൾ നെറ്റി ചുളുക്കി അമ്പിളി അത് കണ്ട് ചുണ്ട് പിളർത്തി. “എന്റെ അമ്പുമോൾടെ കവിതയ്ക്ക് എന്താടാ കുറവ് “അല്ലുന്റെ മുഖത്തുനോക്കി വേണു ചോദിച്ചു. “ഒരു കുറവും ഇല്ല എല്ലാം കൂടുതലാ എന്റെ അച്ഛാ അവൾക്ക് ഭ്രാന്ത ഇത് കവിത അല്ല മഞ്ജു വാര്യരെ പാട്ട് ആണ്”അല്ലു അമ്പിളിയെ ആകെ തുക വിക്ഷിച്ചുകൊണ്ട് പറഞ്ഞു. “ഓ മഞ്ജുചേച്ചി ഈ പാട്ട് പാടിന്ന് ഞാൻ എങ്ങനെ അറിയാന എനിക്ക് ഒരു മൊബൈൽ പോലും ഇല്ല.പിന്നെ നിനക്ക് അസൂയ്യ ആണ് എന്റെ ഈ കഴിവിൽ “അമ്പിളി മുഖം കൊട്ടിക്കൊണ്ട് പറഞ്ഞു. “അസുയ്യ എന്നെക്കൊണ്ട് ഒന്നും പറപ്പിക്കല്ലേ.

നീ കാരണം ഈ ക്രിസ്മസ് പോയി “അല്ലു ദേഷ്യത്തോടെ പറഞ്ഞു. “നിനക്കറിയോ ഞാൻ ആണ് എല്ലാ കൊല്ലവും പള്ളിയിൽ കരോൾ ഗാനം പാടിയത് ആ എന്നയാണോ നീ പുച്ഛിക്കുന്നെ “അമ്പിളി “ഹോ ഈ തള്ളിന്റെ കൂടി കുറവെ ഉള്ളയിനും അതും പൂർത്തിയായി “അല്ലു അമ്പിളിയെ നോക്കി പറഞ്ഞു. “നിന്നോട് ഞാൻ മിണ്ടില്ല പോ “അമ്പിളി മുഖം കൊട്ടി. “നിന്നോട് അല്ലേലും ആര് മിണ്ടുന്നു “അല്ലുവും അമ്പിളിയും രണ്ട് വഴിക്ക് പോയി. “ഇവിടിപ്പോ എന്താ ഉണ്ടായെ “ആദി ഒന്നും തിരിയാതെ ചോദിച്ചു. “അത് ഞങ്ങൾക്കും മനസിലായിട്ടില്ല “വേണു “എന്തായാലും നീ ഭാഗ്യം ചെയ്തവനാ അർജു നിനക്ക് പറ്റിയ ഭാര്യ ആണ് അമ്പിളി “അർജുനെ നോക്കി ആദി പറഞ്ഞതും അർജു അവനെ ദഹിപ്പിച്ചോന്ന് നോക്കി. “ദേ മനുഷ്യ അനിയന്റെ കയ്യിൽ നിന്നും അടി വാങ്ങണ്ടെങ്കിൽ ഇങ് പോര്

“മാളു ആദിയെ ഒന്ന് നോക്കി നടന്നു. “അപ്പോൾ ഞാൻ അങ്ങോട്ട്…. ഹി….. ഉറക്കം “ആദി അവിടെ നിന്ന് നൈസ് ആയിട്ട് ഒഴിഞ്ഞു.പുറകെ ശാമളയും വേണുവും. “ഹോ ഷിറ്റ് “അർജു ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു.മുറിയിലേക്ക് കേറിയതും മുഖം വീർപ്പിച്ചിരിക്കുന്ന അമ്പിളിയെ ആണ് കാണുന്നത്.ആ ചുമന്നിരിക്കുന്ന കവിളുകൾ കണ്ടതും അർജു ഒരു നിമിഷം അന്നുവിന്റെ ഓർമയിലേക്ക് പോയി.അന്നുന്റെ കുഞ്ഞ് കവിളുകൾ അവന്റെ മനസ്സിലേക്ക് ഓടി എത്തി.അവൻ കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്നു. “ഈ റൗഡി എന്താ ഇങ്ങനെ നോക്കുന്നെ ഇനി റൗഡിടെ റിലെ വല്ലതും പോയോ “അമ്പിളി സംശയത്തോടെ അർജുനെ വിക്ഷിച്ചു. “ഇനി ഇങ്ങേർ വല്ല കഞ്ചാവും ആയിരിക്കോ പറഞ്ഞൂടാ സാധ്യത ഉണ്ട് എന്റെ അമ്പിളി പുതച് മൂടി കിടന്നോ “അമ്പിളി പുതപ്പ് തലയിലൂടെ ഇട്ട് കിടന്ന്.ഈ സമയം ആണ് അർജു ബോധമണ്ഡലത്തിൽ എത്തിയത്.

അവൻ ഒന്ന് ചിരിച്ചു. “അജു നിനക്കിതെന്താ പറ്റിയെ ചിരിക്കുന്നോ അതും ഒരു പെണ്ണ് കാരണം ഇല്ല ആർക്കും എന്നെ മാറ്റാൻ കഴിയില്ല “ഞൊടിയിടയിൽ അർജുന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു ദേഷ്യം ഇടം പിടിച്ചു. ______ “ഇനി ഏറി പോയാൽ 3 ആഴ്ച്ച കൂടി എനിക്ക് ആലോചിക്കുമ്പോൾ തന്നെ ഭ്രാന്താവുണ് “ശേഖർ മുടി രണ്ട് കയ്യും കോർത്തു പിടിച്ചുകൊണ്ട് പറഞ്ഞു. “കൂൾ ഡൗൺ ശേഖർ അഥവാ അവൾക്ക് വയസ്സ് പൂർത്തിയായി കഴിഞ്ഞുന്നു തന്നെ ഇരിക്കട്ടെ ഈ കണ്ട സ്വത്ത്‌ വകകളൊക്കെ ചോദിച്ചു അവൾ വരാൻ ചാൻസ് ഇല്ല താൽ ഇങ്ങനെ ടെൻഷൻ അടിക്കാതെ താ ഇതൊരെണ്ണം പിടിപ്പിക്കു”രാജ് ഒരു ഗ്ലാസ്സ് മദ്യം നീട്ടിക്കൊണ്ട് പറഞ്ഞു.

ശേഖർ ദേഷ്യത്തോടെ അത് തട്ടി മാറ്റി. “എനിക്ക് അങ്ങനെ സമാധാനിക്കാൻ പറ്റില്ല ആ സ്വത്തുക്കൾ എന്റെ മോൾക്ക് ഉള്ളതാ അല്ലാതെ അവൾക്കുള്ളതല്ല അവളെ എത്രേം വേഗം കണ്ട് പിടിച്ചേ പറ്റു “ശേഖർ ദേഷ്യത്തോടെ ചെയറിലേക്ക് ഇരുന്നു. “അഥവാ അവളെ കണ്ട് പിടിക്കാൻ പറ്റിയില്ലെങ്കിൽ എന്റെ മനസ്സിൽ വേറെ വഴി ഉണ്ട് “ശേഖർ ഒരു ക്രൂര ചിരി ചിരിച്ചോണ്ട് ഒരു ഗ്ലാസ്സ് മദ്യം വായിലേക്ക് കമയ്ത്തി. _____ അർജു രാവിലെ എഴുനേറ്റ് റൂമിലേക്ക് കേറിയതും അമ്പിളി അവിടെ ഇല്ലായിരുന്നു അവൻ വേഗം തന്നെ ബാത്‌റൂമിൽ കേറി.റെഡി ആയി ഹാളിലേക്ക് ഇറങ്ങിയതും കാണുന്നത് കേക്ക് set ആക്കുന്ന മാളൂനെ ആണ്. “ഹാ അർജു നീ പോവല്ലേ കേക്ക് മുറിക്കാതെ നിന്നെ വിടരുതെന്ന് ഡാഡിടെ ഓർഡർ ഉണ്ട് “മാളു പറഞ്ഞതും അർജു ഷർട്ടിന്റെ കയ്യ് ഒന്ന് മടക്കി അവിടെ നിന്നു.അപ്പോയെക്കും എല്ലാരും ഹാളിലേക്ക് കടന്നിരുന്നു.

“ഹാ അർജു നിങ്ങളുടെ കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ക്രിസ്മസ് ആണ് അതുക്കൊണ്ട് നിങ്ങൾ രണ്ട് പേരും കൂടി കേക്ക് കട്ട്‌ ചെയ്തോ “വേണു പറഞ്ഞതും അർജു അമ്പിളിയെ നോക്കി അവളുടെ മുഖത്ത് പതിവ് പുച്ഛം തന്നെ അർജു അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി. “നീ ഇനി മുടക്ക് പറയാൻ നിക്കണ്ട നല്ലൊരു ദിവസായിട്ട് “ശാമള പറഞ്ഞതും അർജു കേക്കിന്റെ മുന്നിലേക്ക് നീങ്ങി നിന്നു. ശെരിക്കും എല്ലാരും അത് കണ്ട് ഞെട്ടി അവൻ എന്തേലും പറയും എന്ന് കരുതിനിന്ന എല്ലാരും അവന്റെ ഈ പ്രവർത്തിയിൽ അടി മുടി തരിച് നിന്നു. “എടി നീ എന്നെ ഒന്ന് പിച്ചിക്കെ ഇത് സത്യം ആണോന്ന് നോക്കാന “ആദി മാളുന്റെ അരികിൽ ചേർന്നുനിന്നുക്കൊണ്ട് ചോദിച്ചു. “ഒന്ന് മിണ്ടാതിരിക്ക് മനുഷ്യ “മാളു “ഒന്ന് വേഗം “അർജു പറഞ്ഞതും അമ്പിളി കത്തി പിടിച്ചു അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.

അവൻ അവളുടെ കയ്യുടെ മുകളിൽ കയ്യ് പിടിച്ചു. എന്തോ അവന്റെ സ്പർശനം ഏറ്റതും അവളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു അവന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. അർജു അമ്പിളിയുടെ കയ്യേ പൊതിഞ്ഞു മുറുക്കി പിടിച്ചു. അവൾ വേദനക്കൊണ്ട് മുഖത്തു നവരസങ്ങൾ വരുത്താൻ തുടങ്ങി. അർജു അവളുടെ കയ്യ് പിടിച്ചോണ്ട് കേക്ക് കട്ട്‌ ചെയ്തു. വേദനക്കൊണ്ട് അമ്പിളിടെ കണ്ണൊക്കെ നിറഞ്ഞു. “എന്താ മോളെ കണ്ണ് നിറഞ്ഞിരിക്കുന്നെ “ശാമള ചോദിച്ചതും അമ്പിളി അർജുനെ ദഹിപ്പിച്ചോന്ന് നോക്കി. “അത് സന്തോഷം കൊണ്ട അമ്മേ “അർജുനെ നോക്കി പല്ല് ഞെരിച്ചോണ്ട് അമ്പിളി പറഞ്ഞു. “എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും

“അർജു അമ്പിളി കേക്കാൻ പാകത്തിന് പറഞ്ഞു. “ഞാൻ പോവാ “ആ കേക്ക് ഒരു കഷ്ണം പോലും കഴിക്കാതെ അർജു പുറത്തേക്ക് ഇറങ്ങി ശാമള അവനെ വിളിക്കാൻ ആഞ്ഞതും വേണു തടഞ്ഞു. “ഇത് മുറിച്ചത് തന്നെ വലിയ കാര്യം അവനെ വിട്ടേക്ക് നിക്കില്ല “വേണു പറഞ്ഞതും ശാമള മുഖത്തൊരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു. “ഹോ എനിക്ക് പണി തന്നതാണല്ലേ ഞാൻ കാണിച്ചു തര “അമ്പിളി കെർവോടെ മുഖം തിരിച് എല്ലാരും കേക്കും കഴിച്ചു അവരുടെ പണികളിലേക്ക് തിരിഞ്ഞു. “മാളുചേച്ചി ഈ നമ്പറിൽ ഒന്ന് വിളിച്ചു തരോ “മാളുവിന്റെ കയ്യിൽ ഒരു പേപ്പർ കൊടുത്തുക്കൊണ്ട് അമ്പിളി പറഞ്ഞു. “ഹ ദ “നമ്പർ ഡയൽ ചെയ്ത് അമ്പിളിക്ക് കൊടുത്തു ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു. “ഹലോ “പാറു “ഹാ പാറു മദർ എവിടെ ഹാപ്പി ക്രിസ്ത്മസ് “അമ്പിളി ആവേശത്തോടെ പറഞ്ഞു. “ഹാ അമ്പിളി ആണോ ഹാപ്പി ക്രിസ്ത്മസ് ഡീ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് “പാറു ചുറ്റിലും ഒന്ന് കണ്ണോടിച്ചു. “എന്താടി “അമ്പിളി. “അത്…”പാറു……………..തുടരും………

Mr. Rowdy : ഭാഗം 11

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story