സിദ്ധവേണി: ഭാഗം 55

സിദ്ധവേണി: ഭാഗം 55

എഴുത്തുകാരി: ധ്വനി

“അയ്യെ എന്റെ കാന്താരി ഇത്രയേ ഉള്ളു . നീ കള്ളം പറഞ്ഞതിന് വെറുതെ ഞാൻ ഒന്ന് ജാഡ ഇട്ടതല്ലേ ” “എങ്കിൽ ഇപ്പോൾ എന്തിനാ എന്നോട് വന്നു മിണ്ടിയത് .” “നീ കിടന്ന് വേദനിക്കുന്നത് കാണുമ്പോൾ എന്റെ വാശിയും കാണിച്ചുകൊണ്ട് ഇരിക്കാൻ പറ്റുന്നതെങ്ങനെയാ പെണ്ണെ എനിക്കതിന് പറ്റുമോ എന്റെ പ്രാണനല്ലേ നീ… നീ വേദനിക്കുന്നത് നോക്കി നിൽക്കുന്നതെങ്ങനെയാ ഈ സമയത്ത് നീ അനുഭവിക്കുന്ന വേദനയും വിഷമങ്ങളും പെട്ടെന്ന് തോന്നുന്ന ദേഷ്യവും വാശിയും അങ്ങനെയുള്ള എല്ലാ mood swings നെ പറ്റി എനിക്ക് ഊഹിക്കാവുന്നതേയുള്ളു രണ്ട് ആൺമക്കൾ ആണെങ്കിലും ഇതിനെ പറ്റി എല്ലാം നന്നായി പറഞ്ഞു തന്നിട്ടുണ്ട് അമ്മ അതുകൊണ്ട് ഈ കുഞ്ഞു തല പുകക്കണ്ട ” അതും പറഞ്ഞു വേണിയെ സിദ്ധു നെഞ്ചോടുചേർത്തിരുത്തി നെറ്റിയിൽ ചുണ്ട് ചേർത്തു വേണിയുടെ കണ്ണും മനസും നിറഞ്ഞു അവളാ ചുംബനം സ്വീകരിച്ചു എത്ര വലിയ വഴക്കും ഒരു കരുതലിൽ അവസാനിക്കുമെങ്കിൽ വഴക്ക് നല്ലതല്ലേ 🤪😜

“ഏട്ടാ ഇനി എന്നോട് ഇങ്ങനെ പിണങ്ങി മിണ്ടാതെ നടക്കരുത്… എത്ര വഴക്കിട്ടാലും ഏട്ടനോട് മിണ്ടാതെ ഒരു നിമിഷം പോലും വയ്യന്നായി എനിക്കിപ്പോൾ ” “എന്റെ പെണ്ണെ സ്നേഹമുള്ള ഹൃദയങ്ങൾ തമ്മിൽ പിണങ്ങുന്നതും വഴക്കിടുന്നതും പിരിയാനല്ല ഒരിക്കലും പിരിയാനാവില്ല എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാ എന്നാലും നീ പഠിക്കാതിരിക്കാൻ എന്തൊക്കെ നുണകളാടി തട്ടി വിട്ടത്? ” “അത് ഏട്ടാ.. 😬😬” “മ്മ് ഇനി ഇതാലോചിക്കണ്ട കിടന്നുറങ്ങാൻ നോക്ക് good night ” “😊😊🌺🌺🌺🌺🌺 ഉറക്കത്തിനിടയിൽ എപ്പോഴോ ഉണർന്ന സിദ്ധു അടുത്ത് തപ്പി നോക്കിയിട്ടും വേണിയെ കണ്ടില്ല എഴുന്നേറ്റ് കണ്ണ് തുറന്ന് നോക്കിയപ്പോൾ തന്റെ അടുത്ത് വേണി ഇല്ലെന്ന് മനസിലായി ഫോൺ എടുത്ത് നോക്കിയപ്പോൾ സമയം 5.30 ആവുന്നതേയുള്ളു അവൻ പതിയെ ലൈറ്റ് ഇട്ട് എഴുന്നേറ്റു ബാൽക്കണിയിലേക്ക് ഉള്ള ഡോർ ചാരി ഇട്ടിട്ടേ ഉള്ളു എന്ന് കണ്ട് അങ്ങോട്ട് പോയി നോക്കി അവിടുത്തെ കാഴ്ച കണ്ട് സിദ്ധുവിന്റെ കിളികൾ എല്ലാം പറന്നു പോയി (ഇന്നലെ വേണിയുടെ കിളി പറന്നതല്ലേ ഇന്ന് സിദ്ധുവിന്റെ പറക്കട്ടെ )

ബാൽക്കണിയിലെ റെയ്‌ലിങ്ങിന് അടുത്തായുള്ള ചെറിയൊരു hanging സ്വിങ്ങിൽ ഇരുന്ന് വേണി ബുക്ക്സ് പിടിച്ചിരുന്നു പഠിക്കുകയായിരുന്നു… വേണി തന്നെയാണോന്ന് അറിയാൻ പല വട്ടം കണ്ണ് ചിമ്മി തുറന്ന് സിദ്ധു നോക്കി “വേണി ” “ആഹ് സിദ്ധു ഏട്ടൻ എപ്പോഴാ എഴുന്നേറ്റത്” “ഞാൻ ഇപ്പോഴാ എഴുന്നേറ്റെ നീ ഇതെപ്പോ എണീറ്റ് പോയി ഞാൻ അറിഞ്ഞില്ലല്ലോ ” “ഞാൻ 5 ആയപ്പോൾ അലാറം വെച്ച് എണീറ്റു ഏട്ടൻ നല്ല ഉറക്കത്തിൽ ആയിരുന്നത് കൊണ്ടാ വിളിക്കാഞ്ഞേ ” “പഠിക്കാതിരിക്കാൻ ഇന്നലെ തള്ളി മറിച്ചു വീട്ടിൽ പോവാൻ നോക്കിയവളാ ആ നീ തന്നെയാണോ വേണി ഇത് എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല ” “ഒരു അബദ്ധം ഒക്കെ ആർക്കും പറ്റും ഇനി മുതൽ ഞാൻ നല്ല hardworking ആയിരിക്കും ഏട്ടൻ പൊക്കോ എനിക്കൊത്തിരി പഠിക്കാൻ ഉണ്ട് ” “ആഹ് ok ” ഇല്ലാ ഇതെന്റെ വേണി അല്ല എന്റെ വേണി ഇങ്ങനെ അല്ല.. പാതിരാത്രി ഇവൾക്ക് തലക്കടി വല്ലതും കിട്ടിയോ ഇനി – സിദ്ധു ആത്മ 🌺🌺🌺🌺🌺

ക്ലാസ്സ്‌ കഴിഞ്ഞതുകൊണ്ട് സിദ്ധുവും വേണിയും വീട്ടിൽ തന്നെയുണ്ടായിരുന്നു സിദ്ധുവും അച്ചുവും കൂടി കഴിക്കാനായി വന്നിരുന്നപ്പോഴാണ് വേണിയുടെ അച്ഛനും അമ്മയും കൂടെ അശ്വിന്റെ ഫാമിലിയും അഥീനയും കൂടി അങ്ങോട്ടേക്ക് വന്നത് അശ്വിന്റെയും അഥീനയുടെയും എൻഗേജ്‌മെന്റും മാര്യേജ് ഉം ഫിക്സ് ചെയ്ത കാര്യം അറിയിക്കാനായി വന്നതാണവർ വേണിയുടെ വീട്ടിൽ ചെന്നപ്പോൾ അവരെയും കൂട്ടി ഇങ്ങോട്ടേക്കും വന്നു എല്ലാവരും വിശേഷങ്ങളൊക്കെ പറഞ്ഞു കഴിക്കാനിരുന്നപ്പോഴാണ് ഇന്നത്തെ ബ്രേക്ക്‌ഫാസ്റ്റ് വേണിയുടെ വക ആണെന്ന് ശ്രീദേവി പറഞ്ഞത് “ഈശ്വരാ ” അച്ചുവും അദുവും അത് കേട്ട് ഒരുപോലെ ഞെട്ടി പക്ഷെ അവരെപോലും അത്ഭുതപ്പെടുത്തി വേണി ഉണ്ടാക്കിയതിനെ പറ്റി എല്ലാവർക്കും നല്ല അഭിപ്രായം ആയിരുന്നു അത് കേട്ടതും അവരും ധൈര്യം സംഭരിച്ചു food കഴിച്ചു “വേണി നിന്റെ തലയിൽ ഇന്നലെ തേങ്ങ വല്ലതും വീണോ??

” അദു “അതെന്താ അദുവേച്ചി അങ്ങനെ ചോദിച്ചത് ” അച്ചു “അല്ല ഇവൾക്ക് ആകെപ്പാടെ ഒരു മാറ്റം ” അദു “എന്ത് മാറ്റം മോളെ.. അവൾക്കൊരു മാറ്റവും ഇല്ലാ ” ശ്രീദേവി “അല്ല ആന്റി ദേ കണ്ടില്ലേ അവളുടെ വേഷം സെറ്റും മുണ്ടും.. പിന്നെ ദേ കുക്കിംഗ്‌.. കല്യാണത്തിന് മുൻപേ മാഗ്ഗി ഉണ്ടാക്കുമ്പോൾ ഉപ്പും മുളകും വേണ്ടേ എന്ന് ചോദിച്ചവളാ അതുകൊണ്ടാ ” അത് കേട്ടതും അവിടെ ഇരുന്നവർ എല്ലാം ഒന്ന് ചിരിച്ചു അത് കണ്ടതും വേണിക്ക് ദേഷ്യം വന്നു “അതൊക്കെ പണ്ട് അഥീന പഴയ അഥീന ആയിരിക്കും പക്ഷെ വേണി പഴയ വേണി അല്ല ” “ഈ ഡയലോഗ് ഞാൻ എവിടെയോ ” അച്ചു “എല്ലാരോടും ആയി പറയുവാ ആ പഴയ സ്വഭാവം വെച്ച് ഇനി എന്നേ underestimate ചെയ്യരുത് ഇനി അങ്ങോട്ട് ഞാൻ നല്ലൊരു കുടുംബിനി ആയിരിക്കും ” അത് കേട്ടതും സിദ്ധുവും വേണിയുടെ അച്ഛനും ചിരിച്ചുകൊണ്ട് എഴുന്നേറ്റു “കളിയാക്കിക്കോ കളിയാക്കിക്കോ പക്ഷെ ഞാൻ കാണിച്ചു തരാം ഹും ”

വാശി കേറി വേണി മുറിയിലേക്ക് പോയി കുറച്ച് കഴിഞ്ഞതും അദുവും അശ്വിനുമെല്ലാം ഇറങ്ങി വേണിയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു സിദ്ധു അവിടെ തന്നെയിരുന്നു വേണി കുറിഞ്ഞിയെ എടുത്തുകൊണ്ട് വന്നു അവൾക്ക് പാലൊഴിച്ചുകൊടുത്തു “ഇവിടെ ആർക്കും നമ്മളെ ഒരു വിലയും ഇല്ലാ കുറിഞ്ഞി ഒന്ന് നന്നാവാമെന്ന് വെച്ചപ്പോൾ എല്ലാരും കൂടി എന്നേ അവഹേളിക്കുന്നു എന്തിന് നമ്മുടെ കണവൻ പോലും കളിയാക്കി ചിരിച്ചു ” “മ്യാവൂ മ്യാവൂ ” ഇടക്ക് പുറത്ത് നിന്നൊരു പൂച്ചയുടെ ശബ്ദം കേട്ടതും വേണി പുറത്തേക്ക് നോക്കി അവിടെ ഒരു പൂച്ചയെ കണ്ട് വേണിയുടെ കയ്യിൽ നിന്നും കുറിഞ്ഞി അങ്ങോട്ടേക്കായി ചാടി പക്ഷെ aa പൂച്ചയെ വേണി കല്ലെടുത്ത് എറിഞ്ഞോടിച്ചു “എടി ഒരുമ്പെട്ടോളെ നിന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടില്ലേ പേരുദോഷം കേൾപ്പിക്കരുതെന്ന് നിന്നെ അന്വേഷിച്ചു ഇവൻ ഇവിടെ വരെ വന്നോ ” കുറിഞ്ഞിയുടെ പിന്നാലെ ഓടി ഓടി അവസാനം അവിടെ കണ്ട മാവിലേക്ക് കുറിഞ്ഞി ഓടി കേറി “മര്യാദക്ക് ഇറങ്ങി വന്നോ ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും ”

ഒരു വിധേനയും കുറിഞ്ഞി ഇറങ്ങാതിരുന്നപ്പോൾ വേണി പതിയെ കൊമ്പിൽ ചവിട്ടി ചവിട്ടി അങ്ങോട്ടേക്ക് കേറി.. കേറി കഴിഞ്ഞ് പൂച്ചയെ പിടിക്കാൻ തുടങ്ങിയതും പൂച്ച ചാടി താഴേക്കിറങ്ങി പക്ഷെ അവളോടൊപ്പം ഇറങ്ങാൻ വേണിക്ക് പറ്റിയില്ല “ദുഷ്ട ഉണ്ടചോറിനും കുടിച്ച പാലിനും നന്ദി ഇല്ലാത്തവൾ ” (പൂച്ചയെ കുറിച്ചാ😌😌) സെറ്റും മുണ്ട് ആയതുകൊണ്ട് തന്നെ അവിടുന്ന് താഴേക്ക് ചാടാനും ഇറങ്ങാനും വേണിക്ക് പേടി തോന്നി എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും ഇറങ്ങാൻ പറ്റിയില്ല ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ രക്ഷകനെ വിളിക്കാമെന്ന് കരുതി വേണി ഫോൺ എടുത്തു “ടാ അച്ചു ഇങ്ങോട്ടൊന്നും ചോദിക്കേണ്ട നീ ആ ഏണി എടുത്തുകൊണ്ടു വേഗം മാവിന്റെ അങ്ങോട്ടേക്ക് വാ ” അവനെന്തേലും പറയും മുന്നേ ഫോൺ cut ആയിരുന്നു “ഈശ്വരാ ഉടനെ എങ്ങും ഇങ്ങോട്ടേക്കു ആരും വരല്ലേ ” അച്ചു വരുന്നതും നോക്കി ഇരുന്ന വേണി കാണുന്നത് മുറ്റത്തേക്ക് ഇറങ്ങി വരുന്ന വേണിയുടെ അച്ഛനെയും അമ്മയെയ്യും ശ്രീദേവിയെയും ഒക്കെയാണ് “ഈശ്വരാ രക്ഷകൻ പാര ആയോ ”

പിന്നാലെ തന്നെ അച്ചുവിന്റെ ചെവിക്ക് പിടിച്ചു സിദ്ധുവും വരുന്നുണ്ടായിരുന്നു അതോടെ ഏകദേശം കാര്യം പിടിക്കിട്ടി അവൾ അവിടെ തന്നെയിരുന്നു ഫുൾ ഫാമിലി ഉണ്ടല്ലോ അശ്വിനും അഥീനയും പോയില്ലായിരുന്നെങ്കിൽ അവരെ കൂടി വിളിക്കാമായിരുന്നു – വേണി ആത്മ “എന്താ എന്റെ കുടുംബിനി ആയ മോൾ മാവിന്റെ മുകളിൽ ” “😁😁😁😁 അത് പിന്നെ അച്ഛാ അകത്തു ഭയങ്കര ചൂട് ഇവടാകുമ്പോൾ നല്ല തണുപ്പ് ആ അച്ഛൻ വരുന്നോ ഇവിടെ സ്ഥലം ഉണ്ട് ” “ഓഹ് വേണ്ടാ ഞങ്ങൾക്ക് വല്യ ചൂടൊന്നുമില്ല.. അവിടെ തണുപ്പത്ത് ഇരുന്നിട്ടും നീ എന്താ വിയർക്കുന്നെ ” ശോഭ “അമ്മേ അമ്മയും 😪” “ഇപ്പോഴത്തെ കുടുംബിനികൾ ഒക്കെ ഇങ്ങനെയാ ശോഭേ ” പിള്ളേച്ചാ☹☹ അച്ഛനായി പോയി ഇല്ലെങ്കിൽ ഉണ്ടല്ലോ 😬😬- വേണി ആത്മ അവരുടെ സംസാരം കേട്ട് ചിരിക്കുന്ന ശ്രീദേവിയെയും സിദ്ധുവിനെയും കൂടി കണ്ടപ്പോൾ വേണിക്ക് ആകെ ദേഷ്യം കേറി അവൾ മുഖം വെട്ടിച്ചു

“മതി എന്റെ മോളെ എല്ലാവരും കൂടി കളിയാക്കിയത് സിദ്ധു മോളെ വേഗം താഴെ ഇറക്ക് ” ശ്രീദേവി ആദ്യം ഇറങ്ങാൻ മടിച്ചെങ്കിലും ഒരുവിധം താഴത്തെ കൊമ്പിലേക്കിരുന്ന് സിദ്ധുവിന്റെ നേരെ അവൾ ചാടി കൃത്യമായി അവനവളെ പിടിച്ചു അവന്റെ ദേഹത്തുകൂടി ഊർന്ന് അവൾ താഴേക്കിറങ്ങി ഒരു നിമിഷം രണ്ടുപേരുടെയും കണ്ണുകൾ ഇടഞ്ഞു അച്ചുവിന്റെ ചുമയും അച്ഛന്റെയും അമ്മയുടെയും അടക്കിപ്പിടിച്ച ചിരിയും കേട്ടപ്പോൾ രണ്ടുപേരും നോട്ടം പിൻവലിച്ചു വേഗം തന്നെ വേണി മുറിയിലേക്കോടി ചമ്മൽ ഒളിപ്പിച്ചു സിദ്ധു അകത്തേക്കും 🌺🌺🌺🌺🌺🌺 എല്ലാവരും പോയി കഴിഞ്ഞു സിദ്ധു മുറിയിലേക്ക് ചെന്നതും കാണുന്നത് മുഖം വീർപ്പിച്ചിരിക്കുന്ന വേണിയെ ആണ് “മ്മ് എന്ത്പറ്റി ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നത്? ” വേണിയുടെ വീർത്തിരിക്കുന്ന കവിളിലേക്ക് കൈകുത്തി സിദ്ധു ചോദിച്ചു “എന്നേ കളിയാക്കിയപ്പോൾ എല്ലാവരുടെയും കൂടെയിരുന്ന് ചിരിച്ചില്ലേ ”

“പിന്നല്ലാതെ എന്തൊക്കെയാ നീ കാണിച്ചുകൂട്ടിയത് മ്മ്?? കുടുംബിനി ആകാനായിട്ട് ഉള്ള ചുവട് വെയ്പ്പുകൾ അല്ലെ ഞാൻ അത് കണ്ട് രസിക്കുവായിരുന്നു ” “സിദ്ധു ഏട്ടാ 😬😬” “എന്റെ വേണി.. നല്ല മരുമകൾ ആണെന്നും നല്ല ഭാര്യ ആണെന്നും കാണിക്കാൻ ആയി ഇങ്ങനത്തെ പരീക്ഷണങ്ങൾ ഒന്നും ഇനി വേണ്ടാ നിന്നെ ഞാൻ ആദ്യം കണ്ടതുമുതൽ നീ എങ്ങനെ ആണോ അങ്ങനെ തന്നെ മതി ഇനി അങ്ങോട്ടും ആർക്കും വേണ്ടി നീ മാറേണ്ട കാര്യമില്ല നീ എങ്ങനെ ആണോ അങ്ങനെ തന്നെ നിന്നെ സ്നേഹിക്കാനാണെനിക്കിഷ്ടം കണ്ട നിമിഷം മുതൽ ഈ നിമിഷം വരെ നിന്റെ കുറുമ്പുകളും കുസൃതിയും ഞാൻ ആസ്വദിച്ചിട്ടേ ഉള്ളു ഇനിയങ്ങോട്ടും അതെല്ലാം എനിക്ക് ആസ്വദിക്കണം നിന്റെ കുറുമ്പും കുസൃതിയും പങ്കുവയ്ക്കാൻ എനിക്കല്ലാതെ വേറെ ആർക്കാടി അവകാശം ഈ വേണിയെയാ ഞാൻ സ്നേഹിച്ചത് ”

വേണിയെ നെഞ്ചോടുചേർത്ത് സിദ്ധു അവളുടെ നെറുകയിൽ ചുണ്ടുചേർത്തു പരസ്പരം കണ്ണുകൾ തമ്മിലുടക്കി പതിയെ പതിയെ നോട്ടത്തിന്റെ തീവ്രതയേറി സിദ്ധുവിന്റെ അധരങ്ങൾ വേണിയുടെ അധരങ്ങളെ കവർന്നു അവളെ ഗാഢമായി തന്നെ ചുംബിച്ചു ദീർഘനേരം നീണ്ടു നിന്ന ചുംബനത്തിനൊടുവിൽ രണ്ടുപേരും വിട്ടുമാറി വീണ്ടും സിദ്ധു അവളെ നെഞ്ചോടടക്കി പിടിച്ചു ആ നിമിഷം വേണി മനസിൽ ഒന്നുകൂടി ഉറപ്പിച്ചു തന്റെ തീരുമാനം തെറ്റിയിട്ടില്ലായിരുന്നെന്ന് താൻ കണ്ടെത്തി സ്വന്തമാക്കിയ ഈ കടുവ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശരിയായിരുന്നെന്ന് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു നമ്മളെ മാറ്റാൻ ശ്രമിക്കാതെ നാം എങ്ങനെ ആണോ അങ്ങനെ തന്നെ നമ്മളെ സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം 🌺🌺🌺🌺🌺

” വേണി നീ വന്നു കിടക്കുന്നുണ്ടോ ഇല്ലയോ ” “സിദ്ധു ഏട്ടൻ കിടന്നോ ഞാൻ ഇപ്പോൾ ഇല്ലാ ” “ഡീ നിനക്കിതെന്താ … ഞാൻ അങ്ങനെ ഒക്കെ പറഞ്ഞെന്ന് വെച്ച് അന്ന് മുതൽ തുടങ്ങിയതല്ലേ ഈ പഠിത്തം ” “അതേ സിദ്ധു ഏട്ടൻ നാണക്കേട് ഉണ്ടാക്കല്ലെന്ന് അല്ലെ പറഞ്ഞത് അതിന് വേണ്ടിയാ ഞാൻ കഷ്ടപ്പെട്ട് പഠിക്കുന്നത് ” “അതൊക്കെ സമ്മതിച്ചു ഞാൻ അങ്ങനെ പറഞ്ഞത് ശരിയാ .. എന്ന് വെച്ച് ഇങ്ങനെ ഉണ്ടോ ?? ഇടക്ക് റസ്റ്റ്‌ ഒക്കെ എടുക്കാം കുഴപ്പമില്ല ..നീ വാ നമുക്ക് കിടക്കാം ” “Very sorry mr.sidharth varma … ” “അപ്പോൾ ഇന്നും പട്ടിണി ആണല്ലേ ” “എക്സാം കഴിയുന്നത് വരെ നമ്മൾ ഇത് ഫോള്ളോ ചെയ്യും” “ടി നാളെ കഴിഞ്ഞ് അശ്വിന്റെയും അദുവിന്റേയും നിശ്ചയമല്ലേ നാളെ മുതൽ ഒരുക്കങ്ങൾ ഒക്കെ ആയി ഓടി നടക്കേണ്ടി വരും അതുകൊണ്ട് പറയുന്നത് കേൾക്ക് വന്നു കിടക്കാൻ നോക്ക് ”

അതും പറഞ്ഞിട്ടും വേണി mind ചെയ്തില്ല ഇതിനെയാണ് അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴുക എന്ന് പറയുന്നത് – സിദ്ധു ആത്മ സിദ്ധു തിരിഞ്ഞു കിടന്നു അവന്റെ കാട്ടായം കണ്ട് വന്ന ചിരി അമർത്തി പിടിച്ചു അവൾ ഇരുന്നു .. കുറച്ച് നേരം കൂടി ഇരുന്ന് വായിച്ച ശേഷം വേണി ബുക്ക്സ് മാറ്റി വെച്ച് കിടക്കാനയൊരുങ്ങി സിദ്ധുവിന്റെ അടുത്ത് വന്നിരുന്നു അവനുറങ്ങി എന്ന് കണ്ടതും പതിയെ അവന്റെ മുഖത്തോട് മുഖം അടുപ്പിച്ചു അവന്റെ കവിളിൽ അവൻ ചുണ്ടുചേർത്തു ഉറക്കം നടിച്ചു കിടന്ന സിദ്ധുവിന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു അവന്റെ തലയിൽ ഒന്ന് തലോടി വേണി അവന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു അവനെ ഇറുകെ പുണർന്നു നിദ്രയിലേക്കാണ്ടു….. തുടരും………..

Share this story