അൻപ്: ഭാഗം 41

അൻപ്: ഭാഗം 41

എഴുത്തുകാരി: അനു അരുന്ധതി

കയറി വാ ചേച്ചി… ഇതാ ഞങ്ങളുടെ കൊച്ചു വീട്.. ഗീതുവിന്റെ കൂടെ അവളുടെ വീട് കാണാൻ വന്നതാണ് കനി.. വീടിനു ചുറ്റും വയൽ ആണ് മൊത്തത്തിൽ ഒരു പച്ചപ്പ്‌ കാണാം… നല്ല അന്തരീക്ഷം കനി നോക്കിയപ്പോൾ മുൻപിൽ തന്നെ ഒരു കൊച്ചു കിണർ വല കൊണ്ടു മൂടി ഇട്ടിരിക്കുന്നതു കണ്ടു..കനി കിണറിന്റെ അടുത്തേക്ക് നടന്നു അതിലേക്ക് നോക്കിയപ്പോൾ കുറച്ചു ആഴമേ ഉള്ളൂ എന്നു കണ്ടു.. നിറയെ വെള്ളം ഉണ്ട്… കനി വേഗം അടുത്തു ഇരുന്ന കപ്പി എടുത്തു ഒരു കപ്പി വെള്ളം കോരി എടുത്തു.. എന്നിട്ട് ഗീതുനെ കൊണ്ട് കയ്യിലേക്ക് ഒഴിപ്പിച്ചു കുടിച്ചു… ഹാ.. എന്തൊരു തണുപ്പ് ആണ് ഗീതു.. ഇപ്പൊ തണുപ്പ്‌ കുറവാണ് ചേച്ചി.. വെളുപ്പിനു ആണ്… അമ്മേ സഹിക്കാൻ പറ്റില്ല.. നല്ല രസം അല്ലേ.. പിന്നെ രസം.. അയ്യോ വാ ചേച്ചി അകത്തേക്ക് ഇരിക്കാം..

ഉം.. അകത്തേക്ക് കയറിയ കനിയെ ഗീതു വീടു കാണിച്ചു കൊടുത്തു.. അവിടെ ചെന്നപ്പോൾ ആണ് അറിയുന്നത് ഗീതു നന്നായി പടം വരക്കും എന്നു.. അപ്പോ ഇതും ഉണ്ടല്ലേ കയ്യിൽ. യേ മുന്നാടി സോല്ലവെ ഇല്ലേ.. അതു പിന്നെ പറയാം എന്നു വച്ചു അതാ.. പിന്നെ ചേച്ചി ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം.. അയ്യോ അതൊന്നും വേണ്ട..ഗീതു. അതു പറ്റില്ല ആദ്യമായി അല്ലേ ഇവിടെ വരുന്നത്.. അപ്പൊ എന്തെങ്കിലും വേണം. ഇല്ലെങ്കിൽ അമ്മയും അച്ഛനും എന്നെ പിണങ്ങും ചേച്ചി.. ശരി എടുത്തിട്ട് വാ.. എന്താ.. വേണ്ടത്‌.. നിനക്ക് ഇഷ്ടം ഉള്ളത്.. OK.. ഗീതു അടുക്കളയിലേക്ക് പോയ നേരം കനി അവളുടെ മേശമേൽ ഇരുന്ന ഒരു ബുക്ക് എടുത്തു വെറുതെ ഒന്ന് തുറന്നു നോക്കി…എന്തൊക്കെയോ പെണ്ണ് കുത്തി കുറിച്ചു വച്ചിരിക്കുന്നതു കണ്ടു.. കുറച്ചു തപ്പി ആണെങ്കിലും എഴുത്തിയത്‌ വായിച്ചു..

വരും വരാതെ ഇരിക്കില്ല കാത്തിരിപ്പിനോളം വലിയ പ്രാർത്ഥന ഇല്ല.. M T…മഞ്ഞ് ഇവള് ആള് കൊള്ളാലോ ..ആരെ ആകും കാത്തിരിക്കുന്നത്…കുറച്ചു കൂടി പേജുകൾ മറിച്ചു നോക്കിയപ്പോൾ നടുവിലെ ഒരു പേജ് മടക്കി വച്ചിരിക്കുന്നതു കണ്ടു.. കനി അവൾ വരുന്നുണ്ടോ എന്ന്‌ പുറകിലേക്ക് നോക്കിയിട്ട് ആ പേജ് പതിയെ തുറന്നു നോക്കി..അയ്യോ ഇതു ചന്തു അണ്ണന്റെ ഫോട്ടോ അല്ലേ.. അടി പാവി..എങ്കിട്ടേ എന്ന സോന്നത്.. കനി എടുത്ത പേജ് അതുപോലെ തന്നെ വച്ചു.. എന്നിട്ട് റൂമിൽ നിന്നും ഇറങ്ങി.. അടുക്കളയിൽ എത്തിയപ്പോൾ ഗീതു എന്തോ ഗ്ലാസിലേക്ക് പകർത്തുന്നതു കണ്ടു… ഹാ.. ചേച്ചി വന്നോ.. ഉം.. എന്ന ഇതു.. നാരങ്ങാ വെള്ളം.. നിനക്ക് ഇതൊക്കെ അറിയാമോ.. പോ ചേച്ചി..ഇതു ഈസി അല്ലേ.. മധുരം വേണോ ഉപ്പ് വേണോ.. ഉം.. മധുരം മതി..

കനി നോക്കിയപ്പോൾ അവൾ ഒരു റ്റിൻ എടുത്തു പഞ്ചസാര ഗ്ലാസ്സിൽ ഇടുന്നതു കണ്ടു.. എന്നിട്ട് കനിയുടെ നേരെ നീട്ടി.. കനി അതു മേടിച്ചു ഒരീറക്ക് കുടിച്ചേ ഉള്ളൂ.. വായ പൊത്തി പുറത്തേക്ക് ഒറ്റ ഒറ്റ ആയിരുന്നു.. അയ്യോ ചേച്ചി.. എന്തു പറ്റി ഗീതു എന്റെ പുറം ഒന്നു തിരുമ്മി തരുമോ.. ഹാ.. ചേച്ചി.. കുറച്ചു സമയം കഴിഞ്ഞപ്പോൾ കനി എണീറ്റു.. ഇപ്പൊ എങ്ങനെ ഉണ്ട് ചേച്ചി.. ഹോ..വല്ലാത്ത മധുരം ആയിരുന്നു ഗീതു.. ഇങ്ങനെ അയാൽ നിന്നെ കെട്ടുന്ന ചെക്കന് ഒരു ഗ്ലാസ് വെള്ളം കുടിക്കാൻ നല്ല പാട് പെടും.. അതിനു ഞാൻ കെട്ടുന്നില്ലല്ലോ.. പിന്നെ.. എനിക്കു വയ്യ.. ഉം.. ഇതു തന്നെ എപ്പോഴും പറയണം കേട്ടോ.. അതു പോട്ടെ ഇപ്പൊ എങ്ങനെ ഉണ്ട് ചേച്ചി.. കുഴപ്പം ഒന്നും ഇല്ല .എന്നാലും ഒരു തളർച്ച.. ആണോ.. ഹോസ്പിറ്റലിൽ പോണോ.. എന്തിന്.. അവിടെ ചെന്നാൽ കുത്തി വെക്കും വേണ്ട..

അപ്പൊ പേടി ആണല്ലേ.. ഉം.. കനി ചേച്ചി .. എന്ന ഗീതു.. അതു കാലത്തു ഞാൻ ഉണ്ടാക്കിയ അവിയൽ ഉണ്ട് നമുക്കു ഊണ് കഴിച്ചാലോ.. ഗീതു അതു പറഞ്ഞപ്പോൾ കനി അവളുടെ ചെവിയിൽ പിടിച്ചു ഒന്നു പതിയെ തിരിച്ചു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ജിന തന്റെ റൂം തുറന്നു നേരെ നടന്നു താഴെ എത്തി എന്നിട്ടു ആരും കാണാതെ അമ്മയുടെ റൂമിനു അകത്തു കയറി.. അമ്മയെ അവിടെ കണ്ടില്ല ..വേഗം തന്നെ അമ്മയുടെ മരുന്നുകൾ വച്ചിരിക്കുന്ന ബോക്സ് എടുത്തു അതിലേക്ക് തന്റെ കയ്യിൽ ഇരിക്കുന്ന ഗുളിക വച്ചു… അന്ന് അഭിയുടെ കൂടെ പോയപ്പോൾ അവൻ അറിയാതെ മേടിച്ചതാ..ഒരെണ്ണം അകത്തു പോയാൽ മതി ബോധം പോയ പോലെ കിടക്കും സൈലന്റ് അറ്റാക്ക്.. ആരും അറിയാതെ അമ്മയുടെ ബോക്സിൽ ഇരുന്ന ഗുളിക നേരത്തെ എടുത്തു കളഞ്ഞിരുന്നു..

.ഇനി ഈ ഗുളിക അമ്മക്ക്.. ഗുളിക വച്ചു തിരിയുമ്പോൾ ആണ് ആരുടെയും കാൽ പെരുമാറ്റം ജിനി കേട്ടത്..അയ്യോ എന്തു ചെയ്യും.. ജിനി മോളെ.. ഇതു എന്ത് എടുക്കുവാ.. ഇവിടെ.. എല്ലാരും ദേ കഴിക്കാൻ ഇരിക്കുന്നു.. വാ. ജിനി നോക്കിപ്പോ സുധചേച്ചി പുറകിൽ ഹോ.. ഇവരായിരുന്നോ..പേടിച്ചു പോയി.. ഹാ ചേച്ചി.. ദാ വരുന്നു.. അല്ല സുധാന്നു അല്ലേ പേര് .. ചേച്ചി എന്താ ഇവിടെ.. ഞാൻ ഈ ജഗ്ഗ് എടുക്കാൻ വന്നതാ.. ഓഹോ..ചേച്ചി പൊക്കോ ഞാൻ കൊണ്ടുവരാം.. ശരി മോളെ.. സുധ റൂമിനു പുറത്തു ഇറങ്ങി ഒരു നിമിഷം നിന്നു.. ഹോ.. ഈ കൊച്ചിനു എന്തു പറ്റി പോലും ഇന്നലെ വരെ കണ്ടപ്പോൾ നേരെ നോക്കാതെ ഇരുന്ന പെണ്ണു എന്റെ പേര് ചോദിച്ചു പോലും.. എന്തിയിരിക്കും.. അല്ല ഞാൻ ഇതെന്താ ആലോചിച്ചു കൂട്ടുന്നത്.. എന്തെലും ആകട്ടെ.. കഴിക്കാൻ ഇരിക്കുമ്പോൾ ജിനി ആണ് എല്ലാർക്കും വിളമ്പാൻ മുൻപിൽ നിന്നതു..

അമ്മക്ക് വിളമ്പി കൊടുത്ത ശേഷം ജിനി കനിയുടെ നേരെ തിരിഞ്ഞു കനി ഏട്ടത്തി.. കുറച്ചു കൂടി രസ ഒഴിക്കട്ടെ… ജിനിയുടെ ഏട്ടത്തി എന്ന വിളി കേട്ടപ്പോൾ കനി ഞെട്ടി പോയി.. ഏട്ടത്തി.. എന്താ ഇങ്ങനെ നോക്കുന്നത്.. ഞാൻ ചോദിച്ചത് കേട്ടില്ലേ… ആ.. ന്നാ.. ജിനി കനിയുടെ പ്ലെറ്റിലേക്ക് കുറച്ചു രസം എടുത്തു കൊടുത്തു.. എനിക്ക് അറിയാം ഏട്ടത്തി എന്നെ നോക്കുന്നത് എന്താണ് എന്ന്.. ഇത്ര ദിവസം ഇവിടെ വന്നിട്ട് ഞാൻ ഇന്ന് അല്ലേ മിണ്ടുന്നത്…എല്ലാരും എന്നോട്‌ ക്ഷമിക്കണം കേട്ടോ.. ആരെയും പരിചയപെടാൻ പറ്റിയില്ല.. എല്ലാരുടെയും മുഖത്ത് അമ്പരപ്പ് ഉണ്ടായിരുന്നു.. ഗീതുവും കനിയും നേരെ നോക്കി ഇരുന്നു.. അതിനു എന്താ മോളെ ഇനിയും സമയം ഉണ്ടല്ലോ..ഇവിടെ എല്ലാരും മോളുടെ കൂടെ ഉണ്ട്.. അല്ലേ കനിമോളെ.. അമ്മ അങ്ങനെ പറഞ്ഞപ്പോൾ ജിനി ചിരിച്ചു കൊണ്ട് കനിയെ നോക്കി..കനിയും തിരികെ ചിരിച്ചു കാണിച്ചു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

കഴിച്ച ശേഷം റൂമിലേക്ക് വന്ന അമ്മക്ക് കനിയാണ് ഗുളിക എടുത്തു കൊടുത്തതു.. മോളെ.. ആദി വിളിച്ചോ.. ഇല്ല അമ്മേ ഞാൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല.. തിരക്ക് ആകും ഉം.. എന്തോ അവൻ പോയത് മുതൽ വല്ലാത്ത പോലെ തോന്നുന്നു. മനസ്സു എന്തോ പോലെ ആദിയെ കാണാൻ തോന്നുന്നു.. വൈകിട്ടു വരും എന്ന് പറഞ്ഞു ആണ് പോയത്.. ഉം.. അമ്മ കിടന്നോ.. വരുമ്പോൾ ഞാൻ പറയാം.. ഉം.. പിന്നെ മോളെ ജിനി മോൾക്ക് വന്ന പോലെ അല്ല നല്ല മാറ്റം ഉണ്ടല്ലോ…ഇന്ന് സംസാരിച്ചതു കേട്ടില്ലേ.. ശരിയാ അമ്മേ.. സ്നേഹം കൊണ്ട് ആരെയും മാറ്റം മോളെ.. അമ്മ പറഞ്ഞതു മനസിലായോ.. ഉം.. ഞാൻ ഒന്ന് കിടക്കട്ടെ ഗുളിക കഴിച്ച ഷീണം ആകും ഉറക്കം വരുന്നു.. വെള്ളം വേണോ അമ്മേ.. വേണ്ട മോളെ.. അമ്മ കിടന്നു ശേഷം കനി റൂമിൽ ഡോർ പതിയെ ചാരി അവിടെനിന്നും ഇറങ്ങി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 മുകളിൽ എത്തിയപ്പോൾ ദേ ആദിടെ ഫോൺ വന്നു… കനി വേഗം ഫോൺ എടുത്തു.. ആദി ഏട്ടാ.. കനി.. എന്താ വിളിക്കാതെ ഇരുന്നതു.. ഞാൻ എത്ര നേരമായി കാത്തിരിക്കുന്നു..

കനി.. wait.. ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ.. എന്താ ആദി ഏട്ടാ.. അതു എന്റെ കൂടെ ജോലി ചെയുന്ന മാധവൻ സാറിനു ഒരു അറ്റാക്ക് ഇപ്പൊ ഹോസ്പിറ്റലിൽ ആണ് ഇന്ന് വരുന്ന കാര്യം സംശയം ആണ്.. ആണോ.. ഉം.. പിന്നെ അമ്മ എന്തു എടുക്കുന്നു.. അമ്മ ഗുളിക കഴിച്ചു ഉറക്കം വരുന്നു എന്ന് പറഞ്ഞു കിടക്കുവാ.. ആണോ.. അമ്മ എനിക്കുമ്പോൾ നിയ് പറഞ്ഞാൽ മതി .. ഉം.. ശരി ഞാൻ പിന്നെ വിളിക്കാം.. ഉം.. ശോ ആദി ഏട്ടൻ ഇന്ന് വരില്ല എന്നു.. കനി ഫോണും പിടിച്ചു ബെഡിൽ വന്നിരുന്നു..ശോ ജിനിയുയും ഗീതുവിന്റെയും കാര്യം ഒന്നും പറയാൻ പറ്റിയില്ല..എന്നാലും ചന്തു അണ്ണൻ ആള് കൊള്ളാം.. ഇങ്ങോട്ടു വരേട്ട ശരിയാക്കി തരാം.. കുറച്ചു നേരം ഇരുന്നപ്പോൾ കനിക്ക് തല കറങ്ങുന്ന പോലെ തോന്നി ബെഡിലേക്ക് കിടന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ഉറക്കത്തിൽ ആരോ തട്ടി വിളിക്കുന്നപോലെ തോന്നി കനി കണ്ണുകൾ തുറന്നപ്പോൾ ആണ് മുൻപിൽ ആദി നിൽക്കുന്നതു കണ്ടത്.. ആദി ഏട്ടാ.. എന്തു ഉറക്കം ആടി… എപ്പോ തൊട്ടു വിളിക്കുന്നു.. ഇന്ന് വരില്ല എന്നു പറഞ്ഞു.. മാധവൻ സാറിന്റെ ബന്ധുക്കൾ വന്നു പിന്നെ ഞാൻ ഇങ്ങോട്ട് പൊന്നു… ആണോ…നീങ്ക വരമാട്ടേന്നു നെനച്ചേ.. ചായ എടുക്കട്ടെ.. ടി.. ഞാൻ വന്നു കുറെ നേരം ആയി ഇവിടെ കുളിച്ചു, ചായ കുടിച്ചു..നിയ് ആണെങ്കിൽ നല്ല ഉറക്കം.. അമ്മയെ കണ്ടോ ആദി ഏട്ടാ.. ഉം.. ചെന്നപ്പോൾ അമ്മ നല്ല ഉറക്കം.. ശല്യപ്പെടുത്താതെ ഇങ്ങോട്ട് പൊന്നു.. ടി നിയ് ഒന്നു എണീറ്റ് വാ കുറെ നേരം ആയല്ലോ ഈ ഇരിപ്പ് തുടങ്ങിയിട്ടു..

എന്താ സുഖമില്ലേ.. ആദി കൈ കൊണ്ട് കനിയുടെ നെറ്റിയിലും കഴുത്തിലും തോട്ടു നോക്കി.. ആദിയുടെകൈ തന്റെ കഴുത്തിൽ എത്തിയപ്പോ കനി ഒന്നു പിടഞ്ഞു ..അതു കണ്ടു ആദി അവളെ കുസൃതിയോടെ നോക്കി..എന്നിട്ടു പതിയെ അവളുടെ അടുത്തേക്ക്‌ ചെന്നിരിരുന്നു.. ആദി ഏട്ടാ.. ഒരു കാര്യം പറയട്ടെ.. ഉം.. ജിനി എന്നോട് സംസാരിച്ചു.. എന്തു.. നടന്ന സംഭവം കനി ആദിയോട്‌ പറഞ്ഞു.. എല്ലാം കേട്ടപ്പോൾ ആദിക്കു സംശയം തോന്നി.. ഇതുവരെ ഇല്ലാത്ത സ്നേഹം പെട്ടെന്ന് എവിടെ നിന്നും വന്നു.. എന്തെങ്കിലും പണി ഒപ്പിക്കാൻ ആകും..ആദി വേഗം ഇരുനിടത്തു നിന്നും എണീറ്റു.. എന്താ ആദി ഏട്ടാ.. ഞാൻ ഇപ്പൊ വരാം.. കനി എവിടെ പോകുവാ.. ജിനിയെ ഒന്നു കാണണം.. എന്താ.. അല്ല അവൾ ഇവിടെ വന്നിട്ട് ഒന്നു സംസാരിക്കാൻ പറ്റിയില്ല അതാ.. ഉം…………………………..🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 40

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story