ഉറവിടം: ഭാഗം 46

ഉറവിടം: ഭാഗം 46

എഴുത്തുകാരി: ശക്തി കല ജി

“എനിക്കിവിടെ ഒരു പ്രോഗ്രാം ഉണ്ട്.. അച്ഛൻ പറഞ്ഞു ഇവിടെ താമസിക്കാൻ .. അതു കൊണ്ട് വന്നതാണ് ” മീനാക്ഷി പറഞ്ഞു.. അവൾ ബാഗെടുത്ത് അവൻ്റെ പുറകെ കയറി.. അവന് സന്തോഷം കൊണ്ട് തുള്ളി ചാടണമെന്ന് തോന്നി.. അവളെ തന്നോട് ചേർത്ത് പിടിക്കണമെന്ന് തോന്നി.. പക്ഷേ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയം തോന്നി.. “എനിക്ക് ഓഫീസിൽ കുറച്ച് തിരക്ക് ഉണ്ട് വൈകിട്ട് കാണാം ” എന്ന് പറഞ്ഞവൻ തിരിഞ്ഞ് നടന്നു.. “ഓഫീസിൽ പോകുന്നത് ഒക്കെ കൊള്ളാം… മര്യാദയ്ക്ക് വേഗം തിരിച്ചു വന്നേക്കണം.. കണ്ട പെണ്ണുങ്ങളുടെ കൂടെ കറങ്ങാൻ നടന്നാൽ ഞാൻ ഭദ്രകാളിയായി മാറും.. അത് എപ്പോഴും മനസ്സിൽ വേണം ” അവൾകുസൃതിയോടെ പറഞ്ഞു.. അവളുടെ മറുപടി അവൻ്റെ മനസ്സിൽ സന്തോഷം നിറഞ്ഞു..

തിരിഞ്ഞുനടക്കാൻ ഒരുങ്ങിയ സഞ്ജയ് അവളുടെ കൈ പിടിച്ച് മുറിയിലേക്ക് നടന്നു.. മുറിയിലെത്തി വാതിൽ ചാരി.. മീനാക്ഷിയുടെ മുഖത്ത് കുസൃതി മാറി പരിഭ്രമം തെളിഞ്ഞു… സഞ്ജയ് അവളെ ചുറ്റിപിടിച്ചു തൻ്റെ നെഞ്ചോട് ചേർത്തു.. അവൾ അനുസരണയോടെ നിന്നു… “ശരിക്കും കുശുമ്പ് ഉണ്ടല്ലേ .എന്ത് ചെയ്യാനാ എനിക്ക് ഇത്തിരി സൗന്ദര്യം കൂടിപ്പോയി .എല്ലാ പെണ്ണുങ്ങളും എൻ്റെ പുറകെ നടക്കുകയാണ്.. അതിനു ഞാൻ എന്ത് ചെയ്യാൻ പറ്റും.. ൻ്റെ മീനൂട്ടി “കുസൃതിയോടെ മറുപടി പറഞ്ഞു കൊണ്ട് ചെവിയിൽ മൃദുവായ് കടിച്ചു… .. സഞ്ജയിൽ നിന്നും ഇങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല .അന്നത്തെ സംഭവത്തിന് ശേഷം മനസ്സിൽ ഒരു പേടി കാണും എന്നാണ് കരുതിയത് .. വെറുതെ അവനിൽ നിന്ന് രക്ഷപ്പെടാൻ പാഴ്ശ്രമം നടത്തി . “പിന്നെ ഒരു സൗന്ദര്യം കാരണം പെണ്ണുങ്ങൾ നിൽക്കുകയല്ലേ ..ആർക്കറിയാം പെണ്ണുങ്ങളുടെ പുറകേ നടക്കുകയാണോ എന്ന് ” അവൾ പറഞ്ഞു.

“എന്നെക്കുറിച്ച് അങ്ങനെയാണോ വിചാരിച്ചിരിക്കുന്നത് … ൻ്റെ പെണ്ണ് നീയില്ലെ.. “കാതോരം പറഞ്ഞപ്പോൾ ഹൃദയത്തിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയത് പോലെ തോന്നി. അവൾ കണ്ണടച്ചു ദീർഘനിശ്വാസമെടുത്തു. “കണ്ണുകൊണ്ട് കണ്ടതല്ലേ വിശ്വസിക്കാൻ കഴിയു.. വാ കൊണ്ട് പറയുന്നത് എങ്ങനെ വിശ്വസിക്കും. .. ഞാൻ നേരിട്ട് ഫോണിൽ കണ്ടതല്ലേ .. എന്ത് ചെയ്യാനാണ് സഹിച്ചല്ലേ പറ്റൂ… എനിക്കാരുമില്ലല്ലല്ലോ… അതു കൊണ്ട് എന്തു വേണേലും ആകാമല്ലോ ” എന്ന് പറയുമ്പോൾ അവളുടെ ശബ്ദമിടറി തുടങ്ങിയിരുന്നു.. അവൾ പറഞ്ഞത് കേട്ട് സഞ്ജയ് അവളിൽ നിന്നു മാറി നിന്നു.. ” എന്നെ ഇപ്പോഴും നിനക്ക് വിശ്വാസമില്ലേ .. പിന്നെ ഇത്രയും വർഷങ്ങൾ കൊണ്ട് മനസ്സിലാക്കിയിട്ടുള്ളത് ഇത്രേയുള്ളു.. ഇനി ഇവിടെ നിന്നാൽ ശരിയാവില്ല.. ഞാൻ പോട്ടെ.. ഇനി ഇവിടെ നിന്നാൽ വഴക്കുണ്ടാക്കി അടുത്ത ഫ്ലൈറ്റ് തിരിച്ചു പോകേണ്ടി വരുമെന്ന് തോന്നുന്നു.

Share this story