അസുരൻ 🔥: ഭാഗം 23

Asuran fanu

രചന: FANU

ദച്ചു.... " ആദി ദച്ചുവിനെ വിളിച്ചു... അവൾ അവനെ നോക്കി ബാക്കിയുള്ളവരും ആദിയെ നോക്കി..... "ഇനി ഞങ്ങൾക്ക് അറിയേണ്ടത് ഒന്നാണ് നീ എങ്ങനെ അവിടെ എത്തി.... " ആദി അവളോട് ചോദിച്ചതും.... എല്ലാവരും ദച്ചു വിലേക്ക് നോട്ടം തെറ്റിച്ചു..... ------Past ------- അത് ഞാൻ അന്ന് എന്റെ ഫ്രണ്ട്‌ന്റെ കൂടെ ഷോപ്പിംഗ് പോയത് ആയിരുന്നു....... ഷോപ്പിംഗ് എല്ലം കഴിഞ്ഞു ഇറങ്ങുബോൾ ആണ് അവളെ love വന്നത്..... "ടീ നീ വാ....." ദച്ചു വിനെ അവളുടെ frd വിളിച്ചു.... "ഇല്ല മോളേ നിങ്ങൾ പോയിക്കോ ഞാൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് അവനില്ല " ദച്ചു ഒരു കളിയല്ലേ പറഞ്ഞു..... "എടി എന്നാലും " അവളുടെ frd പറഞ്ഞു "ഒരു എന്നാലും ഇല്ല നിങ്ങൾ പോയിക്കോ.... ഞാൻ തനിയെ പൊയ്ക്കോളാം" അവൾ അവരെ നിർബന്ധിച്ചു പറഞ്ഞയച്ചു.... ഞാൻ സ്കൂട്ടി എടുത്തു വീട്ടിലേക്ക് വിട്ടു.... മെയിൻ റോഡ് ബ്ലോക്ക് ആണ് അറിഞ്ഞതും..... ഷോർട്ട് കാട്ടിലൂടെ പോകാം എന്ന് വിചാരിച്ചു.... അവിടുന്ന് കുറച്ച് തിരിച്ചുള്ള ചെറിയ വഴിയിലൂടെ.... വണ്ടിയോടിച്ചു.....

പെട്ടെന്ന് വണ്ടി ഒന്ന് സ്റ്റക്കായി..... "ഇതിന് ഇപ്പോൾ എന്തുപറ്റി .... " സ്കൂട്ടി നോക്കിക്കൊണ്ട് അവൾ തനിയെ ചോദിച്ചു ഒന്നൂടെ സ്റ്റാർട്ട് ആക്കാൻ നോക്കിയതും... അത് സ്റ്റാർട്ട് ആക്കാൻ കഴിയുന്നില്ലായിരുന്നു... പലതവണ അവള് നോക്കിക്കൊണ്ടിരുന്നു.... എന്നാൽ അതിനൊന്നും അത് സ്റ്റാർട്ട് ആയില്ല.... സമയം ഒരുപാട് ആയി എന്ന് അറിഞ്ഞത് സ്കൂട്ടി ഒരു സൈഡിലേക്ക് മാറ്റി വെച്ച് അത് നടക്കാൻ തുടങ്ങി.... അധികം പരിചയമില്ലാത്ത സ്ഥലമാണ്... എങ്ങോട്ട് പോകും എന്നൊന്നും അവർക്ക് അറിയില്ലായിരുന്നു... പക്ഷേ എങ്ങനെയൊക്കെയോ ഒരുപാട് ദൂരം നടന്നു.... ആകെ ക്ഷീണിച്ചിട്ടുണ്ട് ആയിരുന്നു...... ഗേറ്റ് തുറന്നിട്ട ഒരു വീട് കണ്ടെത്തും ..... അവൾ അവിടെ ആളുകൾ ഉണ്ടോ എന്ന് നോക്കി..... ദാഹിച്ചു വലഞ്ഞ് അതുകൊണ്ടുതന്നെ.... അവൾ ഒന്നും നോക്കാതെ ഗേറ്റ് കടന്നു ഉമ്മറത്തേക്ക് കയറി... വീടൊക്കെ തുറന്നിട്ടുണ്ട് ആയിരുന്നു..... " ചേച്ചി ആരെങ്കിലും ഉണ്ടോ...." അവൾ വിളിച്ചു നോക്കി.... എന്നാൽ പ്രതികരണം ഒന്നും ഇല്ലായിരുന്നു

" ഹലോ.. " പിന്നെയും വിളിച്ചു നോക്കി.. ഹ്ഹ്ഹ് ..... ഒരു ഇനി കൊണ്ടുള്ള ശബ്ദം കേട്ടതും... അവൾ സംശയത്തോടെ ഉള്ളിലേക്ക് കയറി പക്ഷെ അവിടെയൊന്നും ആരെയും കാണാൻ ഇല്ലായിരുന്നു.... ഓരോ റൂമും തിരഞ്ഞുകൊണ്ടിരുന്നു.... പക്ഷേ സംശയമായി അന്നും കണ്ടില്ല..... അതുകൊണ്ടുതന്നെ തനിക്ക് തോന്നിയതാവും എന്ന് വിചാരിച്ച് അവിടെ നിന്ന് പെട്ടെന്ന് ഇറങ്ങി....... വെള്ളം പോലും കുടിക്കാതെ.... അവിടുന്ന് പിന്നെ ഞാനും കുറച്ച് നടന്നു.... അപ്പോഴാണ് ഒരു വണ്ടി കടന്നു പോകുന്നത് കണ്ടത്..... അതിന് കൈകാട്ടി..... അതൊരു പെൺകുട്ടിയായിരുന്നു "അതെനിക്ക് ഒന്നു ലിഫ്റ്റ് തരുമോ..... " അവൾ ആ പെൺകുട്ടിയോട് ചോദിച്ചു.... "ഹ്ഹ്ഹ് തരാം " ആ പെൺകുട്ടി ഒരു പുഞ്ചിരിയോടെ പറഞ്ഞതും ദച്ചു അവളുടെ പിറകിൽ കയറി.... " ചേച്ചി എങ്ങനെ ഇവിടെ എത്തി " ആ കുട്ടി ദച്ചു വിനോട് ചോദിച്ചു.... "ഞാൻ short കാട്ടിലൂടെ പോരുക ആയിരുന്നു.... പകുതി എത്തിയപ്പോൾ എന്റെ വണ്ടി ഒന്ന് അവിടെനിന്നും..... ഞാൻ ഒരുപാട് സ്റ്റാർട്ട്.....

ആക്കാൻ നോക്കി പക്ഷേ കഴിയുന്നില്ലയിരുന്നു... അപ്പോൾ അതൊന്നു അവിടെ മാറ്റിവെച്ചു.... നടക്കാൻ തുടങ്ങി.... നടന്നപ്പോൾ വഴി തെറ്റി.... ഇവിടെ വന്നാണ് എത്തിയത് ..... " ദച്ചു കാറ്റിൽ പാറുന്ന മുടികൾ ഒതുക്കി വെച്ചു കൊണ്ട് പറഞ്ഞു.... "ഓഊ അങ്ങനെയാണല്ലേ എത്തിയത്.. " മ്മ്മ് " അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ.... " ദച്ചു അവളോട് ചോദിച്ചു "എന്താ ചേച്ചി " " ഇവിടെ അതികം ആൾതാമസം ഒന്നുമില്ല...'" ദച്ചു ഒരു സംശയത്തോടെ ആ കുട്ടിയോട് ചോദിച്ചു . അതെന്താ ചേച്ചി അങ്ങനെ ചോദിച്ചേ.... "ഞാൻ ഇവിടെ വന്നപ്പോൾ അധികമൊന്നും വീടുകൾ കാണാൻ പറ്റിയില്ല.... അതുകൊണ്ട് ചോദിച്ചതാ" അവള് വീട്ടിൽ കയറിയതും... ഒന്നും പറയാതെ അങ്ങനെ പറഞ്ഞു ഓ അതാണോ ഇവിടെ അങ്ങനെ ആൾ താമസം ഒന്നുമില്ല....ഇവിടെ തന്നെ അങ്ങനെ ആരും വരാറുമില്ല... ഓ " ഇവിടെ നിർത്തിക്കോ മോളെ.... " ദച്ചു അവൾക്ക് എത്തേണ്ട സ്ഥലമെത്തിയപ്പോൾ ആ കുട്ടിയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.... ഹ്ഹ ആ കുട്ടി വണ്ടി സൈഡിൽ ഒതുക്കി

"എന്താ നിന്റെ പേര്.... " അനഘ ഓ.... " എന്നാ ശരി മോളെ... " " ഒക്കെ ശരി എന്നാൽ ഞാൻ പോവാ.... " ആ കുട്ടി അതും പറഞ്ഞു വണ്ടിയെടുത്തു പോയി..... ദച്ചു അവളെ ഒന്നു നോക്കി.... അവളുടെ വീട്ടിലേക്ക് നടന്നു..... ദച്ചു പറഞ്ഞു നിർത്തി കൊണ്ട് ആദിയെ നോക്കി... " അതാണ് അവിടെ സംഭവിച്ചത്... അല്ലാതെ എനിക്ക് അറിയില്ലായിരുന്നു നന്ദു ആണ് അവിടെ എന്ന് 🥺🥺🥺🥺... ഞാനൊരിക്കലും അവളെ " " ദച്ചു....ഞങ്ങൾക്കറിയാം പക്ഷേ അജു അവൻ തെറ്റിദ്ധരിച്ചിരിക്കുകയാണ്..... അത് ആദ്യം നമുക്ക് മാറ്റിയെടുക്കണം.. " ആദി എല്ലാവരോടുമായി പറഞ്ഞു... " അപ്പോൾ രാഹുൽ ഏട്ടൻ ആണ് ഇങ്ങനെയൊക്കെ ചെയ്തത്.... " ദിയ അവളുടെ സംശയം ചോദിച്ചു.... " ഇല്ല രാഹുലിന് ഒരിക്കലും ഇങ്ങനെ ചെയ്യില്ല " ദച്ചു തറപ്പിച്ചു കൊണ്ട് പറഞ്ഞു "അതെങ്ങനെ നിനക്ക് ഇത്രയും ഉറപ്പിൽ പറയാൻ കഴിയും..." നിരഞ്ജൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു " ഞാൻ കൂടെയുള്ളപ്പോൾ എന്നെ ഒന്ന് തെറ്റായ രീതിയിൽ നോക്കുകയും തൊടുകയും ചെയ്തിട്ടില്ല.......

ഞാൻ പറയാറുണ്ട് എന്റെ കയ്യിൽ പിടിച്ചാൽ ഒന്നും പറ്റുക ഒന്നുമില്ല എന്ന്.... അപ്പോൾ എന്നോട് പറയുക നീ എന്റെ ത് ആയിട്ടേ .... നിന്നെ ഞാൻ സ്പർശിക്കുന്ന്...... ഇങ്ങനെ എന്നോട് പറഞ്ഞു ഒരാൾ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ പറ്റില്ല.... " ദച്ചു ഉറപ്പോടെ പറഞ്ഞു.... ആദിയുടെ മനസ്സിലപ്പോൾ തന്റെ പെങ്ങളെ പിന്നെ ആരാണ് അങ്ങനെ ചെയ്തത് എന്നായിരുന്നു.... "എന്തായാലും നിങ്ങൾ ഇപ്പോൾ അടിയിലേക്ക് പൊയ്ക്കോ.... മഹി നിനക്ക് വീട്ടിലേക്ക് പോകണ്ടേ... " അവരോടായി പറഞ്ഞു മഹിമയുടെ നേരെ തിരിഞ്ഞു കൊണ്ട് ആദി ചോദിച്ചു... "ഹ്ഹ്ഹ് " അവൾ ഒന്നു മൂളി "എന്നാ പോകാം ഞാൻ ആക്കി തരാം... " ആദി അതും പറഞ്ഞ് എഴുനേറ്റു..... മഹിമ ദച്ചു വിനോടും എല്ലാവരോടും യാത്ര പറഞ്ഞു.... ഇറങ്ങി.... അവർ പോയപ്പോൾ ദച്ചു എന്തൊക്കെയോ ആലോചനയിലായിരുന്നു..... " ഏട്ടത്തി എന്താണ് ആലോചിക്കുന്നത് " ദിയ അതും ചോദിച്ചു അവളുടെ അടുത്തേക്ക് വന്നു "ഒന്നുമില്ല ഓരോന്ന് പിന്നെ ദിയ നമുക്ക് അമ്പലം വരെ ഒന്ന് പോണം..... "

"നമ്മുക്ക് പോവാം..." ദിയ അതും പറഞ്ഞ് പോയി ദച്ചു നേരെ നന്ദുവിനെ റൂമിലേക്ക് ചെന്നു.... നന്ദു കണ്ണുകളടച്ച് കിടക്കുകയായിരുന്നു...... "നന്ദു...." അവൾ ഒന്ന് ആർദ്രമായി വിളിച്ചു.... "ഇന്ന് എല്ലാം കലങ്ങി തെളിയും നന്ദു നിന്നെ ആരാണ് ഈ.... അവസ്ഥയിൽ എത്തിച്ചത് ഞാൻ പുറത്തേക്ക് കൊണ്ടുവരും......" അതും പറഞ്ഞ് അവളുടെ നെറുകയിൽ ഉമ്മ വെച്ചു... അവൾ പുറത്തേക്ക് പോയി... വൈകുന്നേരമായപ്പോൾ ദച്ചു അമ്പലത്തിൽ പോകാൻ താഴേക്കിറങ്ങി വന്നു.... സെറ്റ് സാരി ആണ് വേഷം റോസ് കളറുള്ള ബ്ലൗസും.... വിടർത്തിയിട്ട മുടി യും... മുടിയുടെ നടക്കി ലായി തുളസി കതിരൂ... പിരിക കൂടുകളുടെ ഇടയിൽ ഒരു കുഞ്ഞു കറുപ്പ് പൊട്ടും....... സീമന്തരേഖയിൽ ഒരുനുള്ള് സിന്ദൂരവും..... മുഖത്തെ ചമയങ്ങൾ ഒന്നുമില്ല.... ... അവിടെ ഇരിക്കുന്നവർ ഒരു നിമിഷം ദച്ചു വിനെ നോക്കി.... നിന്നുപോയി.... " ദിയ പോവാം... " ദച്ചു ദിയ യുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.... "എന്റെ ഏടത്തി നിങ്ങളെ കാണാൻ എന്തൊരു ഭംഗിയാ ... "

ദച്ചു....ചോദിച്ചതിനു മറുപടി കൊടുക്കാതെ ദിയ അവളുടെ സൗന്ദര്യത്തെ കുറിച്ച് പറഞ്ഞു.... " ഒന്ന് പോ പെണ്ണെ... " അവളുടെ തലക്ക് കൊട്ടി കൊണ്ട് പറഞ്ഞു.... 😁😁😁 "എന്നാ ഞങ്ങൾ പോവാ.... " അവർ എല്ലാവരോടും പറഞ്ഞു ഇറങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അജു ന്റെ കാർ ഗെയ്റ്റ് കടന്നു വന്നത്.... "ഇവൻ പോയില്ലേ 🙄... " നിരഞ്ജൻ പറഞ്ഞു "നിങ്ങൾ എങ്ങോട്ടാ.... " ദിയ യെയും ദച്ചു വിനെയും നോക്കിക്കൊണ്ട് അവൻ ചോദിച്ചു... "അത് ഞങ്ങൾ അമ്പലത്തിലേക്ക്.... പെട്ടെന്ന് വരാം " "എന്നാ വേഗം പോയി വാ.... " അജു അങ്ങനെ പറഞ്ഞതും അവർ രണ്ടുപേരും വേഗം നടന്നു... "എന്നാലും ഈ ഏട്ടൻ ഇന്ന് തന്നെ വന്നോ.... " " ദിയ ദച്ചു വിനോട് ചോദിച്ചു" "അറീല" ഡച്ചു എവിടേക്കോ നോക്കിക്കൊണ്ട് മറുപടി പറഞ്ഞു "മം " **** " എടാ നീ എന്താ പെട്ടെന്ന് വന്നത്... " കാർത്തി അജു നോട് ചോദിച്ചു " എന്തോ പോവാൻ തോന്നിയില്ല അപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു.... " അജു വലിയ താൽപര്യമില്ലാത്ത പറഞ്ഞു "എടാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ" നിരഞ്ജൻ ചോദിച്ചു

"ഇല്ലെടാ " ഹ്ഹ്ഹ് ***** അമ്പലത്തിൽ എത്തിയതും രണ്ടുപേരും കണ്ണടച്ചു പ്രാർത്ഥിച്ചു..... തിരുമേനി വന്ന് പ്രസാദം അവർക്ക് കൊടുത്തു.... അതിലെ ചന്ദനം രണ്ടുപേരും നെറ്റിയിൽ തൊട്ടു.... അമ്പലത്തിലെ ദേവിയെ നോക്കി.... അവർ പുറത്തേക്കിറങ്ങി..... ഊരിവെച്ച ചെരിപ്പിട്ട് തിരിഞ്ഞപ്പോൾ കാണുന്നത്..... ആൽത്തറയിൽ ഇരിക്കുന്ന രാഹുലിനെയും സുമേഷിനെ യുമാണ് ( സുമേഷ് രാഹുലിനെ ഫ്രണ്ട്.... സുമേഷ് തന്നെയാണോ പേര് എനിക്ക് ഓർമ്മയില്ല ട്ടോ 😁) " ദിയ അതിന്റെ കൂടെ ഒന്ന് വന്നു .... " ദിയയുടെ കയ്യിൽ പിടിച്ചുകൊണ്ട്... ദച്ചു പറഞ്ഞു.... " എവിടേക്കാണ് ഏട്ടത്തി... " ദിയ സംശയത്തോടെ ചോദിച്ചു... " അത് പറയാം നീയൊന്നു വാ...." എന്നും പറഞ്ഞ് അവളെ പിടിച്ചു വലിച്ചു കൊണ്ടു പോകാൻ തുടങ്ങി... അവർ നേരെ പോയത് രാഹുലിനെ മുൻപിലേക്ക് ആണ്....

" ഏട്ടത്തി വേണ്ടാ.... " ദിയ ദച്ചു കേൾക്കാൻ പാകത്തിൽ പതിയെ പറഞ്ഞു.... എന്നാൽ ദച്ചു അതു കേട്ടതായി ഭാവിച്ചില്ല രാഹുലിന്റെ മുൻപിൽ ഒരു ആളനക്കം കണ്ടപ്പോഴാണ് അവൻ തലയുയർത്തി നോക്കിയത്.... മുൻപിൽ നിൽക്കുന്നത് ദച്ചുവിനെ കണ്ട് അവൻ ഒന്നും മിഴിച്ചുനോക്കി... കൂടെ സുമേഷും "രാഹുൽ ഏട്ടാ....' Dachu അവനെ വിളിച്ചു... "എന്താ dachu എന്നെ കാണാൻ വന്നിരിക്കുന്നത്.... " "എനിക്ക് നിങ്ങളോട് കുറച്ചു കാര്യം പറയാനുണ്ട് അതിനുമുമ്പ് നിങ്ങൾ എന്റെ കൂടെ ഒരു സ്ഥലം വരെ വരണം " ദച്ചു പറഞ്ഞതും അവൻ സംശയത്തോടെ അവളെ നോക്കി.... "അറിയാം സംശയം ഒക്കെ ഉണ്ടാവുമെന്ന് പക്ഷേ എന്റെ കൂടെ വരണം Pls" അവൾ ഒരു അപേക്ഷയോടെ പറഞ്ഞു.... അത് കേട്ടതും അവൻ തലയാട്ടി സമ്മതിച്ചു.... അജു വിന്റെ വീടിനു മുൻപിൽ എത്തിയതും.... അവൻ കയറണോ വേണ്ടയോ എന്ന് ചിന്തിച്ചു..... "എന്താ അവിടെ നിൽക്കുന്നത്.... വാ....." ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story