അസുരൻ 🔥: ഭാഗം 25

Asuran fanu

രചന: FANU

"തുറന്നു നോക്ക് " അജു അത് പറഞ്ഞതും.... അവൾ അത് തുറന്നു നോക്കി... അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ പതിയെ അത് വായിച്ചു Divorce notice.... 💔 എല്ലാവരും ഞെട്ടി കൊണ്ട് എഴുന്നേറ്റു "നിനക്ക് എന്റെ ജീവിതത്തിൽ ഇങ്ങനെ കടിച്ചുതൂങ്ങി നിൽക്കേണ്ട ആവശ്യമില്ല...... ഞാൻ നിന്നെ പ്രതികാരത്തിനു വേണ്ടിയാണ് വിവാഹം കഴിച്ചത്....... നിനക്കിനി നിന്റെ വഴിക്ക് പോകാം...." അജു... എവിടേക്കോ നോക്കിക്കൊണ്ട് പറഞ്ഞു ദച്ചു നിറ കണ്ണാലെ അവനെ നോക്കി.... "അജു നീ എന്തൊക്കെയാ ഈ പറയുന്നേ " ശാരദ അമ്മയുടെ ശബ്ദം ഉയർന്നു.... "ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു.... ഇനി ഒന്നും എനിക്ക് പറയാനില്ല ഇവൾക്ക് ഇവിടെ നിൽക്കേണ്ട ആവശ്യമില്ല.... " അവൻ ശാരദാമ്മ യെ നോക്കി അങ്ങനെ പറഞ്ഞു.... "അജു നീ എന്താണ് ചെയ്യുന്നത്....." ആദി അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു " ഞാൻ എന്താ ചെയ്തത് എന്ന് നീ കണ്ടില്ലേ.... " മുഖത്ത് അധികം ഭാവം ഒന്നുമില്ലാതെ പറഞ്ഞു.... "

ഏട്ടാ ഏടത്തി പാവമല്ലേ....പിന്നെ ഇങ്ങനെയൊക്കെ ചെയ്യുന്നേ " ദിയ കരഞ്ഞുകൊണ്ടു പറഞ്ഞു.... "എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല ഇവൾ ഇപ്പോൾ ഈ വീട്ടിൽ ഇറങ്ങണം.... " അവൻ മുഖം തിരിച്ചു കൊണ്ടു പറഞ്ഞു എന്തായാലും നിങ്ങൾ ഇപ്പോൾ ഡിവോഴ്സ് തന്നത് നന്നായി ഇനി.... ഞങ്ങളുടെ മേൽ അവകാശം പറഞ്ഞു നിങ്ങൾ വരരുത് .... 💔 കണ്ണുകൾ തുടച്ചു കൊണ്ട്... ദച്ചു പറഞ്ഞു " ഞങ്ങൾ.... " അജു മനസ്സിലാവാതെ ചോദിച്ചു "അതെ ഞാനും എന്റെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞും.... " ദച്ചു അവനെ നോക്കി കൊണ്ടു പറഞ്ഞു.... എല്ലാവരും ഞെട്ടി കൊണ്ട് അജു വിനെയും യും ദക്ഷിണയും മാറി മാറി നോക്കി.... അജു അവൾ പറഞ്ഞ ഷോക്കിൽ നിൽക്കുകയായിരുന്നു..... അവൻ എന്തോ ബോധം വന്ന പോലെ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു.... "ഡി വെറുതെ നുണ പറഞ്ഞാൽ ഉണ്ടല്ലോ 😡😡😡" അവൻ കലിപ്പിൽ അവളോട് പറഞ്ഞു.... "ഞാൻ നുണ പറഞ്ഞു എന്നോ ഞാൻ ഒരു നുണയും പറഞ്ഞിട്ടില്ല.... പറഞ്ഞിട്ടില്ല എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് നിങ്ങളുടെ തന്നെയാണ്...." ദച്ചു തറപ്പിച്ചു കൊണ്ട് പറഞ്ഞു ടീ 😡😡

അവൻ അലറി "കള്ളും കുടിച്ച് ലക്കുകെട്ട് പിന്നെ മനുഷ്യന് ഗർഭിണിയാക്കിയ ട്ട് നിങ്ങളുടെ അല്ലാന്ന്.... 😡😡... ഇത് നിങ്ങളുടെ തന്നെയാണ് പക്ഷേ ഇതിനൊരു അവകാശം പറഞ്ഞു നിങ്ങൾ വരരുത്.... " ഡച്ച് ദേഷ്യത്തിൽ അതും പറഞ്ഞ് ഡിവോസ് പേപ്പറിൽ സൈൻ ചെയ്തു.... ഇതെല്ലാം ഒരു നിർവികാരതയോടെ എല്ലാവരും നോക്കിയിരിക്കുകയായിരുന്നു.... "മോളെ നീ എന്തൊക്കെയാ ഈ പറയുന്നത് പോവല്ലേ മോളെ " ശാരദാമ്മ അവളുടെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു.... " Sorry അമ്മ എനിക്കിവിടെ നിൽക്കാൻ കഴിയില്ല.... ഞാൻ പോകുകയാണ്.... ഇനിയൊരു തിരിച്ചു വരവ് ഉണ്ടാവില്ല..... ആകെ ഉള്ള അപേക്ഷ എന്നു പറയുന്നത്.... എന്നെയും എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെയും ഈ മനുഷ്യൻ അന്വേഷിച്ചു വരാൻ പാടില്ല... നിങ്ങൾക്കൊക്കെ എപ്പോൾ വേണമെങ്കിലും എന്നെ വന്ന് കാണാം...... " ശാരദ അമ്മയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു....

ശാരദാമ്മ കരഞ്ഞുപോയി ദച്ചു നേരെ ദിയയുടെ അടുത്തേക്ക് ചെന്നു..... "ഞാൻ പോവുകയാണ്.... " അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ദച്ചു പറഞ്ഞു.... " ഏട്ടത്തി പ്ലീസ് പോവല്ലേ.... " ദിയ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.... "പറ്റില്ല മോളെ പോണം...... " ദിയ യെ അവളിൽ നിന്ന് മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു ദച്ചു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.... ദച്ചു നേരെ പോയത് അവളുടെ വീട്ടിലേക്കാണ്..... അവളെ കണ്ടതും എല്ലാവരും എഴുന്നേറ്റു നിന്നു...... "ദച്ചു മോളേ... " അവളുടെ അമ്മ അവളുടെ അടുത്തേക്ക് വന്നു വിളിച്ചു.... "അമ്മ " എന്നും വിളിച്ച് അമ്മയെ കെട്ടിപ്പിടിച്ചു "എന്താ മോളെ വന്നത് " അമ്മ അവളോട് ചോദിച്ചു " അതെന്താ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല... " " അതല്ല മോളെ അങ്ങനെ ചോദിച്ചത് അജു അവൻ ഇങ്ങോട്ട് വിട്ടോ.... " അമ്മ അവളോടായി ചോദിച്ചു... "മം ഇനിമുതൽ ഞാൻ ഇവിടെ ഉണ്ടാകും.... " അവൾ അതും പറഞ്ഞ് ഉള്ളിലേക്ക് കയറി പോയി.... അമ്മയും അച്ഛനും മഹിമയും....

അവൾ പോകുന്നത് നോക്കി നിന്നു.... *** നന്ദു കണ്ണുതുറന്നപ്പോൾ കാണുന്നത്.... അവളുടെ അടുത്ത് ഇരിക്കുന്ന അജു വിനെ ആണ്... "ഏട്ടാ.... " അവൾ പതിയെ വിളിച്ചു.... അവളുടെ ശബ്ദം കേട്ടതും അവൻ തലയുയർത്തി അവളെ നോക്കി "മോളെ.... " അവൻ അവളെ വിളിച്ചു അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി..... കുറച്ചുനേരം അവർ സംസാരിച്ചിരുന്നു..... അപ്പോളാണ് രാഹുലും ആദിയും ഒക്കെ... അവിടേക്ക് കയറി വന്നത്... രാഹുലിനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ച്ചു...... രാഹുൽ അവളുടെ അടുത്ത് പോയി ഇരുന്നു "നന്ദു... " അവൻ അവളുടെ നെറുകിൽ തലോടിക്കൊണ്ട് വിളിച്ചു... അവൾ നിറ കണ്ണാലെ അവനെ നോക്കി.... " കരയേണ്ട ടാ ഒന്നുമില്ല.... ഞാനില്ലേ കൂടെ " അവൻ ആശ്വസിപ്പിച്ചു...... " മോളെ നിന്നെ ആരാ ഇങ്ങനെ ആക്കിയത്..". ആദി അവളോട് ചോദിച്ചു... "ആകാശ്...." ഒരു വിറയലോടെ അവൾ പറഞ്ഞു "എങ്ങനെ..." കാർത്തിക്ക് സംശയത്തോടെ ചോദിച്ചു....

അന്ന് രാഹുൽ ഏട്ടനെ കാണാൻ പോയപ്പോൾ.... എന്നെ ആകാശ് വിളിച്ചു... രാഹുൽ ഏട്ടൻ അവന്റെ കൂടെ ഉണ്ടെന്നു.. ലൊക്കേഷൻ അയക്കാം അവിടേക്ക് വരാൻ പറഞ്ഞു..... രാഹുൽ ഏട്ടൻ എവിടെ എന്ന് ചോദിച്ചപ്പോൾ.... അവൻ ഇവിടെയുണ്ട്.... ഫോണിൽ ബാലൻസ് ഇല്ലാത്തതുകൊണ്ടാണ് വിളിക്കാത്തത് ആണെന്ന് പറഞ്ഞു..... അവൻ പറഞ്ഞത് സത്യമാണ് എന്ന് വിചാരിച്ചു ഞാൻ അവിടേക്ക് പോയി.... " പക്ഷേ ഞാൻ പിന്നെ അറിയുന്നത് അത് അവന്റെ ചതിയാണെന്ന്..... അവൻ എന്നെ അവിടെനിന്ന്..... അതും പറഞ്ഞ് അവൻ കരഞ്ഞു...." " നന്ദു കരയിൽ എടാ ഞാൻ ഇല്ലേ " രാഹുൽ അവളെ ആശ്വസിപ്പിച്ചു " വേണ്ട രാഹുൽ ഞാൻ ചീത്തയാ.... എന്നെപ്പോലെ ഒരു പെണ്ണിനെ രാഹുൽൻ ചെരില്ല..... " "നന്ദു എന്താ കുഴപ്പം ഞാൻ സ്നേഹിച്ചത് നിന്നെ ആണ് അല്ലാതെ നിന്റെ ശരീരത്തിനെ അല്ല.... ഇനി ഒരിക്കലും നിന്റെ നാവിൽ നിന്ന് അങ്ങനെ വരരുത് " രാഹുൽ ദേഷ്യം കൊണ്ട് വിറച്ചുകൊണ്ട് പറഞ്ഞു.... നന്ദു തലകുലുക്കി ****** "താൻ അയാളെ പ്രണയിച്ചിരുന്നോ.... എന്തിനാണ് നീ ഇങ്ങനെ വിഷമിക്കുന്നത്..... എന്തിനാണ് നിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത്.... "

ദച്ചു അവളോട് തന്നെ ചോദിച്ചു..... നീ പ്രണയിക്കുന്നുണ്ട് ദച്ചു അത് അന്നുതന്നെ ഉറപ്പാക്കിയത് മാണ്.... അവളുടെ മനസ്സ് അവളോട് പറഞ്ഞു " എന്തിനാ അയാൾ എന്നെ ഇറക്കിവിട്ടത്.... കാണിച്ചു തരാം രാക്ഷസ ഞാൻ നിങ്ങൾക്ക്... നോക്കിക്കോ.. ഈ ദച്ചു ആരാണെന്ന് നിങ്ങൾക്കറിയില്ല.... " അവൾ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി **** " അജു... " ആദി അവനെ വിളിച്ചു "എന്ത... " "നീയെന്താ അവൾക്ക് ഡിവോഴ്സ് കൊടുത്തത്.... " ആദി ചോദിച്ചതു അജു ഒന്നും മിണ്ടിയില്ല.... " നിന്നോടാണ് ചോദിച്ചത്.... " ആദിയുടെ ശബ്ദമുയർന്നു "കൊടുക്കണം എന്ന് തോന്നി കൊടുത്തു... " വലിയ ഭാവമാറ്റം ഇല്ലാതെ അവൻ പറഞ്ഞു " അജു നിനക്ക് വട്ടാണോ അവളുടെ വയറ്റിൽ നിന്റെ കുഞ്ഞ് ആണുള്ളത് എന്നിട്ട് നീ പിന്നെ എന്തിനാ അത് സമ്മതിച്ചു ..... " ആദി കലിതുള്ളി ചോദിച്ചു അവന്റെ അടുത്ത് മറുപടി ഒന്നും ഇല്ലായിരുന്നു.... " എന്താടാ നിന്നെ നാവിറങ്ങിപ്പോയോ.... " നിരഞ്ജൻ.... "അജു.... " രാഹുൽ അവനെ വിളിച്ചതും അവനവന്റെ മുഖത്തേക്ക് നോക്കി.... "ദച്ചു വളരെ നല്ല കുട്ടിയാണ്.... ഒരു മാണിക്യമാണ് തന്നെ പറയാം..... എന്തിനാടാ നീ അവളെ വിട്ടു കളയുന്നത്.... " ""അതിന് ആര് വിട്ടുകളയുന്നു....

" ഒരു ചിരിയോടെ അവൻ പറഞ്ഞു..... " എന്താണ് നീ പറയുന്നത്.... " മനസ്സിലാവാതെ കാർത്തിക് ചോദിച്ചു.... " എന്റെ പ്രണയത്തെ ഞാൻ വിട്ടുകളയുകയും ഒന്നുമില്ല...... " ഒരു പുഞ്ചിരിയോടെ അവൻ അത് പറഞ്ഞതും എല്ലാവരും അവനെ തന്നെ നോക്കി.... വെറുപ്പായിരുന്നു ദേഷ്യമായിരുന്നു...... എന്തോ നന്ദുവിനെ അങ്ങനെ അവസ്ഥ ആക്കിയത് അവൾ ആണ് എന്ന് കരുതിയിട്ടാണ് .... അവളോട് വെറുപ്പും ദേഷ്യവും ആയിരുന്നത്..... പതിയെ പതിയെ അത് മാറാൻ തുടങ്ങി.... എന്റെ ഈ നെഞ്ചിൽ ആയി വന്നവൾ..... പക്ഷേ എന്തോ അവളോടുള്ള സ്നേഹം പുറത്തു കാണിക്കാൻ കഴിയുന്നില്ലായിരുന്നു..... സ്നേഹം ഉള്ളിൽ കുമിഞ്ഞു കൂടുമ്പോൾ.... പുറത്തു ഞാൻ അവളെ ദ്രോഹിച്ചു കൊണ്ടിരുന്നു..... ഇടക്കിടക്ക് എന്റെ മനസ്സ് എന്നോട് തന്നെ പറയാറുണ്ടായിരുന്നു.... അവൾ ഒന്നും ചെയ്തിട്ടില്ല എന്ന് പക്ഷേ എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല ആയിരുന്നു..... 💔 "പിന്നെ എന്തിനാ നീ ഡിവോഴ്സ് കൊടുത്തത് " കാർത്തിക്ക് മനസ്സിലാകാതെ ചോദിച്ചു.... ,

ആകാശ് അവനു ദച്ചു വിനെ ആണ് വേണ്ടത്.... അപ്പോൾ അവൻ ഏതായാലും കളത്തിലിറങ്ങാൻ ഇരിക്കില്ല.... അതിലൂടെ ഞാൻ അവനെ പിടിക്കും.... അവന്റെ നല്ലവനായ ആ മുഖം മൂടി ഞാൻ വലിച്ചു കീറും.... " അവൻ കലിപ്പിൽ പറഞ്ഞു നിർത്തി.... " ഞങ്ങൾ രണ്ടും പിരിഞ്ഞു എന്ന് അറിഞ്ഞാൽ.... അവന്റെ ദച്ചു വിന്റെ അരികിലേക്ക് വരും.... " "ഓ അപ്പോൾ അങ്ങനെയാണ്..." കാർത്തിക് അവനോട് ചോദിച്ചു മ്മ്മ് "നിനക്ക് അവളെ ഇഷ്ടമാണ്ലെ ...." നിരഞ്ജൻ അവനെ നോക്കിക്കൊണ്ട് പറഞ്ഞു " അതെ പ്രണയം ആണ്.... " അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു "പ്രണയം വൃദ്ധനെ 16 കാരൻ ആക്കുന്ന.... അസുരനെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം ❤️..... ഈ അസുരനിൽ ഉം വന്നിരിക്കുന്നു... ലെ... ❤️" ആദവ് അവനോട് ആയി പറഞ്ഞു.... അതിന് അർജുൻ ഉറക്കെ പൊട്ടിച്ചിരിച്ചു.... അതെ ദച്ചുവിന്റെ രാക്ഷസനിലും പ്രണയം വന്നിരിക്കുന്നു ❤️..... ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story