അസുരൻ 🔥: ഭാഗം 26

Asuran fanu

രചന: FANU

"പ്രണയം വൃദ്ധനെ 16 കാരൻ ആക്കുന്ന.... അസുരനെ സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം ❤️..... ഈ അസുരനിൽ ഉം വന്നിരിക്കുന്നു... ലെ... ❤️" ആദവ് അവനോട് ആയി പറഞ്ഞു.... അതിന് അർജുൻ ഉറക്കെ പൊട്ടിച്ചിരിച്ചു.... അതെ ദച്ചുവിന്റെ രാക്ഷസനിലും പ്രണയം വന്നിരിക്കുന്നു ❤️..... *** "മോളെ ദച്ചു.... " ദച്ചു വിന്റെ അമ്മ അവളെ വിളിച്ചു "എന്താ അമ്മ " അവൾ വിളികേട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി.... "ഭക്ഷണം എടുത്തുവച്ചിട്ടുണ്ട് നീ വാ..... " അതും പറഞ്ഞു അടുക്കളയിലേക്ക് പോയി അമ്മ ദച്ചു ഡൈനിംഗ് ഹാളിലേക്ക് നടന്നു..... അവിടെ മഹിമയും അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു..... ഒരു കസേര വിളിച്ചിട്ട് ദച്ചു അവരുടെ കൂടെ ഇരുന്നു..... അച്ഛനും മഹിമയും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു .... അമ്മ ഫുഡ് കൊണ്ടുവന്നു വെച്ചതും.... ദച്ചു എടുത്തു... കഴിക്കാൻ തുടങ്ങി.... " ദച്ചു " ദച്ചു വിന്റെ അച്ഛൻ അവളെ വിളിച്ചു "എന്താ അച്ഛാ.... " അവൾ ഫുഡ് ഇലേക്ക് തന്നെ ശ്രദ്ധചെലുത്തി... മറുപടി പറഞ്ഞു.... "അല്ല നീയെന്താ ഒരു മുന്നറിയിപ്പുമില്ലാതെ വന്നേ.... "

അച്ഛൻ അവളോട് ചോദിച്ചു "അതെന്താ ഞാൻ വന്നത് അച്ഛനെ ഇഷ്ടമായില്ലേ.... " അച്ഛന്റെ മുഖത്തേക്ക് നോക്കി പിരികം പൊന്തിച്ച് ചോദിച്ചു.... " ഹോ എന്റെ പൊന്നുമോളെ എനിക്ക് നീ വരുന്നത്തിൽ എന്താ പ്രോബ്ലം... അജു നിന്നെ വിടാറില്ല ല്ലോ അതാ ഞാൻ ചോദിച്ചത് " അച്ഛൻ തലയിൽ കൈ വച്ച് കൊണ്ട് അടിച്ചു പറഞ്ഞു... " ഓ അതായിരുന്നോ അച്ഛന്റെ മരുമോൻ പെട്ടെന്ന് എന്നോട് സ്നേഹം അപ്പോൾ എന്നോട് പറഞ്ഞു വീട്ടിലേക്ക് പോകാൻ... അപ്പോൾ ഞാൻ അങ്ങ് വന്നു... " ദച്ചു അതും പറഞ്ഞ് എഴുന്നേറ്റു . ചവിട്ടി തുള്ളി പോയി ... " ഈ പെണ്ണ് ഇത് എന്തൊക്കെയാ പറയുന്നേ...... " അവൾ പോകുന്ന നോക്കി അമ്മ അവരോട് ചോദിച്ചു.... അച്ഛനും മഹിമയും കൈകൾ മലർത്തി..... **** " ഡാ അജു എന്താ നിന്റെ പ്ലാൻ...." അജു വിന്റെ അടുത്തിരുന്ന നിരഞ്ജൻ ചോദിച്ചു... അവിടെ സ്ഥിരം വരുന്ന സ്ഥലത്ത് ഇരുന്നു കൊണ്ടായിരുന്നു.... അവരുടെ സംഭാഷണം....... "ആകാശ് അവനെ ആദ്യം കിട്ടണം..... " അജു മറുപടി പറഞ്ഞു " രാഹുൽ അവനിപ്പോൾ എവിടെയാണ്... " രാഹുലിനെ നോക്കിക്കൊണ്ട് ആദി ചോദിച്ചു

"അവൻ ഇപ്പോൾ ബാംഗ്ലൂരിൽ എവിടെ പോയതാ.... എന്തായാലും ഒരാഴ്ചക്കുള്ളിൽ വരും..... എന്നിട്ട് വേണം എനിക്ക് പന്ന ".......... മോനെ ഒന്ന് കാണാൻ...." വലിഞ്ഞുമുറുകിയ മുഖവുമായി രാഹുൽ പറഞ്ഞു...... " ഞങ്ങൾക്കും.... " "എന്നാ ശരി ഡാ ഞാൻ ഇറങ്ങ.... അമ്മ വീട്ടിൽ തന്നെയാണ്.... " രാഹുൽ അതും പറഞ്ഞു എഴുന്നേറ്റു..... "ഓക്കേ ഡാ ശരി.... " രാഹുൽ അവിടെനിന്ന് അവരോട് യാത്ര പറഞ്ഞു പോയി ****** " ദച്ചു... " ദച്ചു വിന്റെ റൂമിലേക്ക് വന്നു മഹിമ വിളിച്ചു.... എന്തോ ആലോചനയിൽ ഇരുന്ന് ദച്ചു അത് കേട്ട് ഇല്ലായിരുന്നു.... മഹിമ അവളുടെ അടുത്തിരുന്ന അവളെ തട്ടിവിളിച്ചു.... "ചേച്ചി ചേച്ചി എപ്പോൾ വന്നു..." " ഞാൻ വന്നിട്ട് പത്ത് 21 കൊല്ലമായി...." മഹിമ അവളെ നോക്കി പല്ലു കടിച്ചു കൊണ്ട് പറഞ്ഞു ദച്ചു അതിനൊന്നു ഇളിച്ചു കാട്ടി... മഹിമ അവളെത്തന്നെ നോക്കിയിരുന്നു... "നീ എന്താ ചേച്ചി എന്നെ ഇങ്ങനെ നോക്കി നിൽക്കുന്നത്.... " ദച്ചു പിരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.. " ഇനി പറ.. " അവളെ നോക്കിക്കൊണ്ട് മഹിമ പറഞ്ഞു " എന്ത്..."

ദച്ചു മനസ്സിലാകാതെ ചോദിച്ചു...1. " എന്താ മോൾ ഇങ്ങോട്ട് വന്നത് അജു നിന്നെ ഇറക്കി വിട്ടോ.... " അവളെ നോക്കിക്കൊണ്ട് മഹിമ ചോദിച്ചു അതിന് അവൾ 32 പല്ലും കാട്ടി ഇളിച്ചു.... "പറ.... " അത്... ദച്ചു അവിടെ ഉണ്ടായതെല്ലാം പറഞ്ഞു..... മഹിമ അവൾ പറയുന്നത് കേട്ടിരുന്നു..... " അപ്പോൾ ആകാശ് ആണോ ഇതെല്ലാം ചെയ്തത്.... " മഹിമ വിശ്വാസം വരാതെ ചോദിച്ചു "Mമ്മ് അവൻ തന്നെ.... " ദച്ചു പറഞ്ഞു.... മഹിമ ദച്ചുവിന്റെ വയറിൽ കൈ വെച്ചു..... "ഇവിടെ ഒരു കുഞ്ഞുവാവ വരുന്നുണ്ടോ.... " മഹിമ ആകാംക്ഷയോടെ ചോദിച്ചു.... അതിന് ദച്ചു വെളുക്കനെ ഒന്ന് ഇളിച്ചു കാട്ടി.... മഹിമ അവളെ നെറ്റിചുളിച്ചു നോക്കി..... " അത് പിന്നെ എന്നെ അവിടെ നിന്നു.. ഇറക്കി വിടുകയാണെന്ന് പറഞ്ഞപ്പോൾ.... ഒരു ചെറിയ വലിയ കള്ളം പറഞ്ഞു.... " അവൾ ഇളിച്ചു കൊണ്ട് പറഞ്ഞു.... "അപ്പോൾ കുഞ്ഞുവാവ തിരിഞ്ഞില്ല.... " ഞെട്ടി കൊണ്ട് മഹിമ ചോദിച്ചു.... ""അതിന് അങ്ങനെയൊന്നും നടന്നിട്ടില്ല.... ഇടക്കിടക്ക് ഒരു ഫ്രഞ്ച് ഒക്കെ കിട്ടും എന്നല്ലാതെ നിങ്ങൾ വിചാരിച്ച ഒന്നും നടന്നിട്ടില്ല..... "

ദച്ചു അവളെ നോക്കിക്കൊണ്ട് പറഞ്ഞു "പിന്നെ നീ എന്തിനാ കള്ളം പറഞ്ഞെ... " മഹിമ എടുത്ത് അടിച്ചത് പോലെ ചോദിച്ചു.... ..." അതു പിന്നെ എനിക്ക് ആദ്യം രാക്ഷസനെ ഇഷ്ടമല്ലായിരുന്നു.... പിന്നെ പതിയെ പതിയെ ഇഷ്ടമായി തുടങ്ങി.... അതിന്റെ ഇടക്ക് എല്ലാം കലങ്ങി തെളിഞ്ഞു.... ഞാൻ ഒരിക്കലും വിചാരിച്ചില്ല ആയിരുന്നു എന്നെ അവിടെ നിന്നും ഇറക്കി വിടും എന്ന്..... അവിടെ പിടിച്ചു നിൽക്കാൻ വേണ്ടി ഞാൻ..... എനിക്ക് വയറ്റിൽ ഉണ്ടെന്ന് പറഞ്ഞു.... ഇതു പറയുമ്പോൾ അയാൾ ഷോക്കായി എന്നെ അവിടെ പിടിച്ചുനിർത്തും എന്ന് വിചാരിച്ചു...... പക്ഷേ ആ ത** എന്നിട്ടും പറയാ എന്നോട് പോകാൻ...... " ആദ്യം സന്തോഷത്തിലും... പിന്നെ ചെറിയ സങ്കടത്തിലും... പിന്നെ അജു വിനോടുള്ള ദേഷ്യത്തിനും ആയി പറഞ്ഞു..... മഹിമ അവളെ തന്നെ നോക്കി നിന്നു.... " അപ്പോൾ നിനക്ക് ശരിക്കും അജു ഏട്ടനെ ഇഷ്ടമാണോ..... " മഹിമ ആവേശത്തോടെ ചോദിച്ചു "അങ്ങനെ ചോദിച്ചാൽ ഒരിത്തിരി ഇഷ്ടം ഒക്കെയുണ്ട്.... " നഖം കടിച്ചു കൊണ്ട് ദച്ചു പറഞ്ഞു.... "എന്നാലും നീ കള്ളം പറയണ്ടായിരുന്നു.... "

എല്ലാം കഴിഞ്ഞതിനു ശേഷം അവൾ ഒന്നും കൂടെ പറഞ്ഞു... " അത് പിന്നെ ആ ത** എന്നെ അവിടെ പിടിച്ചുനിർത്തും എന്ന് വിചാരിച്ചിട്ട് പറഞ്ഞത്..... പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തച്ചുടച്ചു കൊണ്ട് അവൻ എന്നോട് ഇറങ്ങിപ്പോകാൻ പറഞ്ഞത്.... " മൂക്ക് വലിച്ചു കൊണ്ട് ദച്ചു പറഞ്ഞു.... "സാരമില്ലടാ പോട്ടെ എല്ലാം ശരിയാവും.... " മഹിമ അവളെ ആശ്വസിപ്പിച്ചു " ഇനി അത് അല്ലേ പറയാൻ പറ്റൂ... " ദച്ചു ഒരു നടു വീർപ്പ് കൊണ്ട് പറഞ്ഞു മഹിമ അത് കണ്ട് ചിരിച്ചു പോയി " അല്ല ചേച്ചി എങ്ങനെ ആദി ഏട്ടനെ വളച്ചു.... " ദച്ചു അവളോട് ചോദിച്ചു.... അതുവരെ ചിരിച്ചുകൊണ്ടിരുന്നു മഹിമയുടെ മുഖം പെട്ടെന്ന് മാറി..... "എന്താ ചേച്ചി... " അവളുടെ അടുത്തേക്ക് ഒന്ന് വന്നിരുന്നു കൊണ്ട് ദച്ചു ചോദിച്ചു "ഒന്നും ഇല്ലടി.... " ഒഴിഞ്ഞുമാറി കൊണ്ട് മഹിമ പറഞ്ഞു "ചേച്ചിക്ക് ആദി ഏട്ടനെ ഇഷ്ടം അല്ലെ... " മഹിമയുടെ മുഖമുയർത്തി കൊണ്ട് ദച്ചു ചോദിച്ചു.... മഹിമയിൽ നിന്ന് ഒരു മറുപടി ഇല്ലായിരുന്നു.... " ചേച്ചി ചേച്ചിയ ആദ്യത്തെ ജീവിതമാണ് അലട്ടുന്നത്"

മഹിയുടെ മുഖം കൈകളിൽ കോരിയെടുത്ത് കൊണ്ട് ദച്ചു ചോദിച്ചു... മഹിമ തലയാട്ടി " എന്റെ ചേച്ചി ആദി ചേട്ടൻ.... ഒരു നല്ല ഒരു ആളാണ്.... ചേച്ചിയെ പൊന്നുപോലെ നോക്കാൻ കഴിയും.... അതെനിക്ക് ഉറപ്പാണ്....." ദച്ചു അവളെ നോക്കിക്കൊണ്ട് പറഞ്ഞു.... "മോളെ എനിക്ക്... " മഹിമ വിങ്ങി " എനിക്കറിയാം ചേച്ചിയുടെ സങ്കടം.... ആദ്യം ജീവിതം അത് ചേച്ചിക്ക് കയ്പ്പു നിറഞ്ഞ ജീവിതമായിരുന്നു ...... പക്ഷേ ഈ ജീവിതം ചേച്ചിക്ക് അതുപോലെയല്ല..... മധുരം നിറഞ്ഞ ഒരു ജീവിതം അതെനിക്ക് ഉറപ്പാ...." ❤️ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ലൈഫ് പ്രാർത്ഥനയാണ് ചേച്ചിക്ക് കിട്ടിയത് ❤️..... ആദി ഏട്ടൻ ചേച്ചിയെ പൊന്നുപോലെ നോക്കും എനിക്ക് ഉറപ്പാ.... ഞാൻ പറഞ്ഞെന്നു വച്ച് പെട്ടെന്ന് സ്നേഹിക്കണം എന്ന് ഒന്നുമില്ല..... ഉള്ളിലെ വേണ്ടാത്ത ചിന്തകൾ എല്ലാം ഒന്ന് കളഞ്ഞു .... മനസ്സ് ഇരുത്തി കൊണ്ട് ആലോചിക്ക്.... ഒരു നല്ല തീരുമാനം എടുക്കാൻ കഴിയും... 😊 മഹിമയുടെ മുഖത്ത് തലോടിക്കൊണ്ട് ദച്ചു പറഞ്ഞു..... മഹിമ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി..... " എന്നാ ശരി ചേച്ചി എനിക്ക് ഉറക്കം വരുന്നുണ്ട്..... " ദച്ചു അതും പറഞ്ഞു കിടന്നു.... മഹിമ എന്തോ ആലോചിച്ചത് പോലെ അവിടെ ഇരുന്നു.... പിന്നെ ദച്ചു വിനെ ഒന്ന് നോക്കി.... പുറത്തേക്ക് പോയി.... ദച്ചു അവൾ പോകുന്നത് നോക്കി നിന്നു.........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story