അസുരൻ 🔥: ഭാഗം 27

Asuran fanu

രചന: FANU

മഹിമ എന്തോ ആലോചിച്ചത് പോലെ അവിടെ ഇരുന്നു.... പിന്നെ ദച്ചു വിനെ ഒന്ന് നോക്കി.... പുറത്തേക്ക് പോയി.... ദച്ചു അവൾ പോകുന്നത് നോക്കി നിന്നു.... **** "അജു...." നിരഞ്ജൻ അവനെ വിളിച്ചു.... "എന്താടാ " അവനു നേരെ തിരിഞ്ഞു കൊണ്ട് അജു ചോദിച്ചു.... ആദിയും ബാക്കിയുള്ളവരും നിരഞ്ജനെ നോക്കി "ദച്ചു ശരിക്കും പ്രഗ്നന്റ് ആണോ " അജു വിനെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു..... എന്നാൽ അവൻ നിശബ്ദമായി നിന്നു..... " ആ അങ്ങനെ ഒരു കാര്യം ഉണ്ടല്ലോ ഞാനും അത് മറന്നു.... അത് റിയൽ ആണോ " ആദി എന്തോ ഓർത്ത പോലെ പറഞ്ഞു..... അജു എന്നാൽ മൗനം പൂണ്ടു ഇരിക്കുകയായിരുന്നു..... " ടാ നിന്നോട ചോദിച്ചേ...." കാർത്തിക് പറഞ്ഞു.... അജു അവന്റെ കയ്യിലുള്ള ഒരു ഗ്ലാസ്‌ പെഗ് വലിച്ചു കുടിച്ചു..... എന്നിട്ട് അവരെ നോക്കി.... "ഡാ പറ " കാർത്തിക്ക് പിന്നെയും ആവർത്തിച്ചു.... " എനിക്കറിയില്ല " അജു അവരെ നോക്കിക്കൊണ്ട് പറഞ്ഞു " നിനക്ക് അറിയില്ല എന്തോ പിന്നെ എങ്ങനെ അവൾ പ്രഗ്നന്റ് ആയി.... " നിരഞ്ജൻ അവനെ നോക്കി പല്ലു കടിച്ചു കൊണ്ട് പറഞ്ഞു " എടാ എനിക്ക് ഓർമ്മയില്ല.... ഞാൻ അവൾ അങ്ങനെ... ഒക്കെ " അജു തലകുമ്പിട്ട് കൊണ്ട് പറഞ്ഞു , " നീ ഇനി മദ്യലഹരിയിൽ എങ്ങനെയെങ്കിലും... "

ആദി അവനെ നോക്കിക്കൊണ്ട് ചോദിച്ചു "എടാ പൊട്ടാ ദച്ചു പറഞ്ഞത് ഇവൻ മദ്യപിച്ച് അവളെ അങ്ങനെ ആക്കി എന്ന്... ആണ് " നിരഞ്ജൻ ആദിയുടെ തലക്ക് ഒരു മേടം കൊടുത്തുകൊണ്ട് പറഞ്ഞു..... " എങ്ങനെ ഉണ്ടായിരുന്നു അല്ലേ അത് ഞാൻ മറന്നുപോയി " ആദി ഇളിച്ചുകൊണ്ട് പറഞ്ഞു.... " എന്തായാലും കൺഗ്രാജുലേഷൻസ് അളിയാ.... " നിരഞ്ജൻ അജു വിന്റെ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു.... "പോടാ പട്ടി എനിക്ക് പോലും ഓർമ്മയില്ല എങ്ങനെയാ ഇത് പറ്റിയതെന്ന്..... എന്റെ ബലമായ സംശയം.... അവൾ കള്ളം പറയുകയാണെന്ന് ആണ് " അജു അവരെ നോക്കി കൊണ്ട് പറഞ്ഞു " ഇങ്ങനെ ഒരു കാര്യം കള്ളം പറയേണ്ട ആവശ്യം എന്താ അവൾക്ക് എനിക്ക് തോന്നുന്നില്ല അവൾ കള്ളം പറഞ്ഞതാണ് എന്ന് " നിരഞ്ജൻ അവൻ പറയുന്നത് യോജിക്കാതെ പറഞ്ഞു " അതും ശരിയാ" ബാക്കിയുള്ളത് ഏറ്റുപിടിച്ചു **** "അമ്മേ.... " രാഹുൽ വീട്ടിലേക്ക് കയറി അമ്മയെ വിളിച്ചു " എവിടെയായിരുന്നു കുട്ടാ നീ... " അമ്മ അവനെ കണ്ട് പരിഭവത്തിൽ ചോദിച്ചു....

"ഞാൻ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നു... " അവൻ അമ്മയുടെ കവിളിൽ മുത്തി കൊണ്ട് പറഞ്ഞു.... "എന്താണ് എന്റെ കുട്ടൻ ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ " അവന്റെ മുഖത്ത് വിരിയുന്ന സന്തോഷം കണ്ട് അമ്മ ചോദിച്ചു.. "അതൊക്കെ ഉണ്ട്.... ഇവിടെ ഇരിക്ക്.." അമ്മയെ പിടിച്ചിരുത്തി കൊണ്ട് അവൻ പറഞ്ഞു "നീ ഭക്ഷണം കഴിച്ചോ " അമ്മ അവനോട് പെട്ടെന്ന് എന്തോ ഓർത്ത് പോലെ പറഞ്ഞു "അതൊക്കെ ഞാൻ കഴിച്ചു എന്റെ അമ്മ... " അവൻ അമ്മയോട് പറഞ്ഞു "ഞാനൊരു പറയാൻ പോകുന്ന കാര്യം അമ്മ ശ്രദ്ധിച്ചു കേൾക്കണം.... " അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു "എന്താ മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ " അമ്മ അവനോട് ആധിയോടെ ചോദിച്ചു " എന്റെ അമ്മയെ ഒരു പ്രശ്നവുമില്ല... " അവൻ അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു " പിന്നെ എന്താടാ " "അമ്മ എനിക്ക് ഒരു കുട്ടിയെ ഇഷ്ടം ആയിരുന്നു..

 ഇങ്ങനെയൊക്കെ അവളുടെ ജീവിതത്തിൽ നടന്നിട്ടുണ്ട് " അവൻ അമ്മയെ നോക്കി പറഞ്ഞു നിർത്തി.... അമ്മ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു " അമ്മേ എനിക്ക് അവളെ കൈവിടാൻ കഴിയില്ല..... എനിക്ക് അത്രയും ഇഷ്ടമാണ് അവളെ """ അവൻ അമ്മയോട് പറഞ്ഞു..... അമ്മ അവനെ ഒന്ന് നോക്കി മുറിയിലേക്ക് കയറിപ്പോയി.... വാതിലടച്ചു അമ്മയിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട് തന്നെ അവന് ഒരുപാട് വിഷമമായി...... അവൻ അമ്മ പോയ വഴിയെ നോക്കിക്കൊണ്ട് നിന്നു *** രാത്രി രണ്ടുമണി.... ദച്ചു വിന്റെ വീടിന്റെ മതിലിൽ രണ്ടുപേരുടെ കൈകൾ പതിഞ്ഞു.... രണ്ടുപേരും കയറി..... "ഇനി എന്താടാ ചെയ്യുന്നേ " അടുത്തുള്ളവനെ നോക്കിക്കൊണ്ട് ഒരുവൻ പറഞ്ഞു.... " എന്തുചെയ്യാൻ എടുത്തുചാടി കോ..... " അവൻ കൂസലുമില്ലാതെ മറ്റ് അവനോട് പ റഞ്ഞു രണ്ടുപേരും ചാടി..... നോക്കണ്ട ഉണ്ണികളെ ഇത് നമ്മുടെ അസുരനും ആദിയും ആണ്.... ഉറങ്ങുന്ന ആദിയെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവന്നതാണ് നമ്മുടെ അസുരൻ.... ചെക്കൻ ഇപ്പോൾ പ്രണയത്തിന്റെ അല്ലെ അതുകൊണ്ട് എന്താ ചെയ്യുന്നത്.... അവനെ തന്നെ അറിയുന്നില്ല "എടാ എങ്ങനെ ഉള്ളിലേക്ക് കയറും" ഒരുവൻ മറ്റ് അവനോട് ചോദിച്ചു

" അപ്പോൾ അവൻ മുകളിലേക്ക് നോക്കി.... " " നീയെന്താടാ മുകളിലേക്ക് നോക്കുന്നേ.... " ആദി സംശയിച്ചു കൊണ്ട് അർജ്ജുനനോട് ചോദിച്ചു " ഓട് തുറന്നു ഉള്ളിലേക്ക് ചാടുക.... " അജു ഒരു കൂസലുമില്ലാതെ പറഞ്ഞു "എന്ത് ഓട് തുറന്നിട്ടുണ്ടോ..... " ഞെട്ടി കൊണ്ട് ആദി പറഞ്ഞു "യാ...." " നീ ഇവിടെ നിന്നോ ഞാൻ കയറിട്ടു വരാം " "അജു ഇളിച്ചുകൊണ്ട് പറഞ്ഞു " "എടാ പട്ടി മര്യാദക്ക് ഉറങ്ങിക്കൊണ്ടിരുന്ന എന്നെ പിടിച്ചുവലിച്ച് ഇവിടെ കൊണ്ടു വന്നിട്ട് എനിക്ക് ചോറില്ല എന്നോ " അജുവിന് നോക്കി പല്ല്കടിച്ചു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു " എന്നാ നീയും പോര് " " ഹാ അങ്ങനെ വാ" " എങ്ങനെ മുകളിലേക്ക് കയറും " ആദി സംശയിച്ചു കൊണ്ട് ചോദിച്ചു " ഈ മരത്തിൽ വലിഞ്ഞു കയറും" അടുത്തുള്ള മരം കാണിച്ചുകൊണ്ട് പറഞ്ഞു.... ആ മരം ദച്ചുവിന്റെ വീട്ടിലേക്കു ചാഞ്ഞു കൊണ്ടാണ് നിൽക്കുന്നത്.... അതുകൊണ്ടുതന്നെ അവർക്ക് വീട്ടിലേക്ക് കടക്കാൻ എളുപ്പമാണ് രണ്ടുപേരും മരത്തിൽ വലിഞ്ഞുകയറി.... എന്നിട്ട് പതിയെ ഓടിൽ ചവിട്ടി കൊണ്ട് ഉള്ളിലേക്ക് കയറി..... ഒരു ഭാഗത്തെ ഓട് തുറന്നു........

"എടാ ഇനി എങ്ങനെ ഇറങ്ങും.... " ആദിയുടെ ഉള്ളിലുള്ള സംശയം അജു വിനോട് ചോദിച്ചു.... "ഇതാ ഇതുകൊണ്ട് ഇറങ്ങും..." കൈയ്യിലുള്ള കയറ് കാണിച്ചുകൊണ്ട് അജു പറഞ്ഞു.... "നീ എല്ലാം സെറ്റ് ആക്കി കൊണ്ടാണോ വന്നതാ " ആദി അവനെ നോക്കിക്കൊണ്ട് ചോദിച്ചു അവൻ അതെ എന്നർത്ഥത്തിൽ തലയാട്ടി... ഒരു ഭാഗം കയർ.... മരത്തിൽ കെട്ടി.... ഒരു ഭാഗം അജ്ജു വിന്റെ.... അരയിലും കെട്ടി.... എന്നിട്ട് ആദിയെ ഒന്ന് നോക്കി.... മൊബൈൽ ഫ്ലാഷ് ഓണാക്കി അത് വായിൽ വച്ചു അവന്റെ നോട്ട ത്തിന്റെ അർത്ഥം മനസ്സിലായ ആദി കയറിൽ മുറുകെ പിടിച്ചു... അജു പതിയെ ഉള്ളിലേക്ക് ഇറങ്ങി.... വായിൽ വെച്ച് മൊബൈൽ എടുത്തു.... എന്നിട്ട് അരയിൽ ഉള്ള കയറൂരി... മുകളിലേക്ക് എറിഞ്ഞു കൊടുത്തു.... അത് കൃത്യമായി ആദി പിടിക്കുകയും അതുപോലെതന്നെ അവൻ ഇറങ്ങുകയും ചെയ്തു..... " അജു നിനക്ക് നല്ല എക്സ്പീരിയൻസ് ഉണ്ടല്ലോ.... നീ എവിടേക്കാണ് കക്കാൻ പോകാറ് " ഇറങ്ങി വന്ന ആദി അവനെ നോക്കിക്കൊണ്ട് പറഞ്ഞു "ഇതിൽ ഏതാ വോ എന്റെ പെണ്ണിന്റെ മുറി " അജു സംശയത്തോടെ അവിടെയുള്ള മൂന്ന് മുറി നോക്കിക്കൊണ്ട് പറഞ്ഞു.... "വിവാഹം കഴിഞ്ഞ് ഭാര്യ വീട്ടിലേക്ക് വരണം എന്നാലേ ഏത് മുറി...എന്ന് അറിയാൻ പറ്റും " അവനെ നോക്കി പല്ലിളിച്ചു കൊണ്ട്....

ആദി പറഞ്ഞു "ഓ വിവാഹം കഴിയാത്ത മോൻ അതൊക്കെ അറിയാമല്ലോ.... " അജു അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു "എനിക്കറിയാം ആ മുറിയാണ് മഹിയുടെ ഞാൻ അവിടേക്ക് പോവുകയാണ്.... " അജു വിനോട് പറഞ്ഞ് നല്ല സ്റ്റൈൽ ആയിട്ട് നടന്നു "ഡ പട്ടി ഒച്ച ഉണ്ടാകാതെ പോടാ.... " അജു അവയെ നോക്കി പതിയെ വിളിച്ചുപറഞ്ഞു അതിനു ഒന്ന് ഇളിച്ചു കൊടുത്തത് അവൻ പതിയെ ഡോർ തുറന്നു ഉള്ളിലേക്ക് കയറി..... അജു ഒന്ന് നിഷേധിച്ചുകൊണ്ട് .... മറ്റേ മുറി തുറന്നു.... ബെഡിന്റ ഓരത്ത് ചേർന്ന് ചുരുണ്ട് കൂടി കടക്കുന്ന ദച്ചുവിനെ കണ്ടു...... അവൻ ഉള്ളിലേക്ക് കയറി ഡോർ അടച്ചു... അവളുടെ അടുത്തേക്ക് നടന്നു.... നിഷ്കളങ്കമായി ഉറങ്ങികിടക്കുന്ന അവളെ അവനൊന്നു നോക്കി.... ഫാൻ ന്റെ കാറ്റിൽ... മുടി മുഖത്തേക്ക് പാളി പറ്റി കിടക്കുന്നുണ്ട് .... അവൻ അവിടെ ഒട്ടും കുത്തി ഇരുന്നു എന്നിട്ട് അവളുടെ മുഖത്തേക്ക് പറ്റിച്ചേർന്നു കിടക്കുന്ന മുടികളെ.... ചെവിയുടെ അരികിലേക്ക് ഒതുക്കി കൊടുത്തു...... ദച്ചു നിവർന്ന് കിടന്നു..... അവൻ കുറച്ചു നേരം നിഷ്കളങ്കമായി ഉറങ്ങുന്ന...അവളെ തന്നെ നോക്കി നിന്നു...... പതിയെ അവളുടെ മുഖത്തേക്ക് അവന്റെ മുഖം കൊണ്ടുപോയി...........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story