അസുരൻ 🔥: ഭാഗം 7

Asuran fanu

രചന: FANU

നന്ദു ആരെയാ സ്നേഹിച്ചത്.... ദച്ചു അവളോട് ആകാംക്ഷയോടെ ചോദിച്ചു "രാഹുൽ ഏട്ടൻ".... ദിയ ദച്ചു വിനെ നോക്കി പറഞ്ഞു "What.... " ദച്ചു വിശ്വാസം വരാതെ ചോദിച്ചു "മ്മ് അവർ നല്ല സ്നേഹത്തിലായിരുന്നു... പിന്നെ എന്താ ഉണ്ടായത് എന്ന് അറിയില്ല രാഹുൽ ചേട്ടൻ ചേച്ചിയെ കാണാൻ വന്നിട്ടില്ല " ദിയ...ദുഃഖത്തോടെ പറഞ്ഞു.... ചേച്ചി ഇത് ഇങ്ങനെ പറ്റിയത് ഒന്നും ഇവിടെ ആർക്കും അറിയില്ല..... ചേച്ചി വിദേശത്തേക്ക് പഠിക്കാൻ പോയി എന്ന് പറഞ്ഞത് എല്ലാവരോടും..... ദച്ചു... ഇതെല്ലാം ഞെട്ടലോടെയാണ് കേട്ടത്..... അവൾക്ക് വിശ്വസിക്കാതിരിക്കാൻ ആവില്ല.... " രാഹുൽ ഒരു പ്രണയം തന്നോട് പറഞ്ഞിട്ടില്ല.... എന്തുകൊണ്ട് തന്നോട് പറഞ്ഞില്ല.." ഇങ്ങനെ ഒരുപാട് ചിന്തകൾ അവളുടെ മനസ്സിലേക്ക് വന്നു "എന്നോട് എന്തൊക്കെയോ പറയാൻ അവൻ ശ്രമിച്ചിട്ടുണ്ട്... പക്ഷേ അത് താൻ കേൾക്കാൻ തയ്യാറായിട്ടില്ല ആയിരുന്നു " അവളുടെ മനസ്സ് അവളോട് തന്നെ വാദിച്ചു കൊണ്ടിരുന്നു... "ഏട്ടാത്തിക്ക് എങ്ങനെ രാഹുൽ ചേട്ടൻ അറിയാം" ദിയ അവളോട് ചോദിച്ചതും ഞെട്ടി കൊണ്ട് ദിയയെ അവൾ നോക്കി.... "അത് " അവൾ എന്തു പറയണമെന്നറിയാതെ കുഴിഞ്ഞു.... " ബുദ്ധിമുട്ടണ്ട എനിക്കറിയാം " ദിയ അവളെ നോക്കിക്കൊണ്ട് പറഞ്ഞു....

" ദിയ എനിക്കൊന്നും അറിയില്ലായിരുന്നു.. നന്ദുവിനെ ഒരു പ്രണയമുണ്ടെന്ന് എനിക്കറിയാമായിരുന്നു.... അത് രാഹുൽ ഏട്ടൻ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു " കണ്ണ് നിറച്ചുകൊണ്ട്... ദച്ചു... ദിയ യോട് പറഞ്ഞു.... "സാരമില്ല ഏട്ടത്തി.... ഏട്ടത്തിയുടെ ഏട്ടൻ എന്തൊക്കെയോ തെറ്റിദ്ധാരണ ഉണ്ട് അതുകൊണ്ടാണ് " ദിയ അവളെ സമാധാനിപ്പിച്ചു.... "ദിയ ഞാൻ നന്ദുവിന്റെ അടുത്തേക്ക് പോകട്ടെ" "മ്മ് " ദിയ സമ്മതം അറിയിച്ചതും അവൾ നന്ദുവിനെ അടുത്തേക്ക് പോയി... *** അജു ശാരദാ അമ്മയുടെ അടുത്തേക്ക് പോയപ്പോൾ.... കരയുന്ന ശാരദാമ്മ ആണ് കണ്ടത്...... അവൻ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു അവരെ.... "ഞാൻ പോവാ... " ശാരദാമ്മ.... വിക്കി കൊണ്ടു പറഞ്ഞു.. "എവിടേക്ക്... " അജു കടുപ്പിച്ച് കൊണ്ട് അവരോട് ചോദിച്ചു.... " നീയല്ലേ എന്നെ ഞാൻ ഇനി ഇവിടെ വേണ്ട എന്ന് പറഞ്ഞത്.... " അത് പറഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞു ഇരുന്നു... അവൻ അവരെ ബലമായി പിടിച്ചു അവന്റെ നേരെ തിരിച്ചു നിർത്തി..

. "ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ... Sorry... ദിയയെ കാണാതായപ്പോൾ ഒരുപാട് വിഷമിച്ചു... നന്ദുവിനെ സംഭവിച്ചതുപോലെ അവൾക്കും സംഭവിക്കുമോ എന്ന ഭയം... അതുകൊണ്ട് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് " അവൻ അവരുടെ കണ്ണുകൾ തുടച്ചു കൊടുത്തു കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.... " സാരമില്ല പോട്ടെ'" അവർ അവരെ ആശ്വസിപ്പിച്ചു..... "Sorry ഇനി ഇങ്ങനെയൊന്നും പറയില്ല " " മതി മതി ഞാൻ പോയി എന്തെങ്കിലും ഉണ്ടാകട്ടെ...." അതും പറഞ്ഞ് ശാരദാമ്മ അടുക്കളയിലേക്ക് പോയി... ** "ദാ...രാഹുലേ" ആകാശ് അവന്റെ അടുത്തേക്ക് വന്ന് ഇരുന്നുകൊണ്ട് വിളിച്ചു.... "എന്താ da..." "നീ എന്താ da നിരാശ കാമുകനെപ്പോലെ നിൽക്കുന്നത് " രാഹുലിന്റെ മറ്റൊരു ഫ്രണ്ട് അവനോട് പറഞ്ഞു "ഒന്നുല്ല " രാഹുൽ താൽപര്യമില്ലാതെ പറഞ്ഞു... " എന്നാലും സുമേഷേ ദക്ഷിണയും നന്ദനയും ഇവനെ തേച്ചൊട്ടിച്ച ല്ലോ . " അവനെ എരിവ് കേറ്റാൻ വേണ്ടി രാഹുൽ പറഞ്ഞു "നീയൊന്നു മിണ്ടാതിരിക്കാൻ ആകാശ്" ആകാശ് യോടെ അവന്റെ ഫ്രണ്ട് പറഞ്ഞു "അവൾ പോണെങ്കിൽ പോട്ടെ.... നല്ലൊരു കുട്ടിയെ കണ്ടു പിടിക്കാം.." സുമേഷ് അവനെ സമാധാനിപ്പിച്ചു.... "ഇല്ലടാ ഇനിയൊരു പെണ്ണിന്റെ ജീവിത ത്തിൽ ഇല്ല... ദച്ചു എന്നെ മനഃപൂർവം ഒഴിവാക്കി പോയതല്ല.... അവളെ സമ്മതം പോലുമില്ലാതെയാണ്.... അർജുൻ അവളെ വിവാഹം കഴിച്ചത്....

പക്ഷേ നന്ദന... അവൾ എന്നെ ചതിച്ചിട്ട് പോയത..." അതു പറയുമ്പോൾ അല്ലാഹുവിന്റെ കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു.... "നന്ദന അവളോട് എനിക്ക് വെറുപ്പാണ്.... അത്രയേറെ ഞാൻ അവളെ സ്നേഹിച്ചിരുന്നു..... ഒരുപക്ഷേ ദച്ചു വിനെ സ്നേഹിച്ചതിന് കാട്ടിലും " അതു പറയുമ്പോൾ അവനിൽ വെറുപ്പ് നിറയുന്നുണ്ടായിരുന്നു.... അത് കണ്ട് ആകാശ് ന്റെ മനസ്സ് തുള്ളിച്ചാടി കൊണ്ടിരുന്നു "എടാ ഞാൻ പോവുകയാ വീട്ടിൽ അമ്മ ഒറ്റക്കാണ്... " അതും പറഞ്ഞ് രാഹുൽ അവിടെ നിന്ന് പോയി... " എന്തിനാണ് ആകാശ് നീ അവനെ വെറുതെ.... കഴിഞ്ഞു പോയ സംഭവങ്ങൾ.... ഓർമിപ്പിക്കുന്നത്...." സുമേഷ് ആകാശിന് നോടായി ചോദിച്ചു അതിന് ആകാശ് ഒന്നു പുച്ഛിച്ചു ചിരിച്ചു..... " നിനക്കറിയുമോ ഞാനെന്താ ആഗ്രഹിക്കുന്നു അതെല്ലാം അവനാണ് ആദ്യം നേടിയെടുക്കുന്നത്.... " രാഹുൽ സുമേഷിനെ നോക്കിക്കൊണ്ട് പറഞ്ഞു.... " മനസ്സിലായില്ല ".... സുമേഷ് മനസ്സിലാവാതെ അവനോടു ചോദിച്ചു "നീ ഇന്ന് രാത്രി 2 അടിക്കാൻ വ പറഞ്ഞു തരാം" അതും പറഞ്ഞ് അവൻ അവിടെ നിന്ന് പോയി......

സുമേഷിനെ ഒന്നും മനസ്സിലാകുന്നില്ല ആയിരുന്നു..... *** " നന്ദു.. " ദച്ചു അവളെ വിളിച്ചു "നിനക്ക് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ ആവും.... എനിക്ക് അറിയില്ലായിരുന്നു.... നീ രാഹുലിനെ പ്രണയിച്ചിട്ടുണ്ട്... എന്ന് " അവൾ നന്ദുവിനെ നോക്കിക്കൊണ്ട് പറഞ്ഞു "എന്താ നിങ്ങളുടെ ജീവിതത്തിൽ നടന്നതെന്നും എനിക്കറിയില്ല.... എന്നാൽ രാഹുൽ അവൻ നല്ലവനാണ്.... അവൻ ആവില്ല പിന്നെ ഇങ്ങനെ ചെയ്തത്.... നിന്നെ ഇങ്ങനെ ചെയ്തവരെ നമുക്ക്.... മുൻപിലേക്ക് കൊണ്ടുവരണം..... " അതു പറയുമ്പോൾ... ദച്ചുവിന്റെ കണ്ണുകളിൽ ദേഷ്യം എരിയുന്നുണ്ടായിരുന്നു ഉണ്ടായിരുന്നു... "അതിന് നീ എഴുന്നേൽക്കണം.... നിനക്ക് അറിയും ആരാണവൻ... എന്ന്.... അവനെ നമുക്ക് മുൻപിലേക്ക് കൊണ്ടുവരണം... അതിനു നീ എഴുന്നേൽക്കുക...തന്നെ വേണം " ദച്ചു അവളോട് പറഞ്ഞു കൊണ്ടിരുന്നു.... നന്ദുവിനെ ഉള്ള വീർപ്പുമുട്ടി..... അവൾക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് എന്നാൽഒന്നും കഴിയുന്നില്ലായിരുന്നു.... ***

"നീ എന്തിനാ ട ദിയ യെ അടിച്ചത്.... " കാർത്തി അവനോട് ചോദിച്ചു.... അത് ചോദിക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരു നിരസം ഉണ്ടായിരുന്നു..... "അപ്പോഴത്തെ ദേഷ്യത്തിൽ അടിച്ചു പോയത്.... ആണ്... എന്റെ കുഞ്ഞിനെ ഞാൻ ഇതുവരെയായിട്ടും അടിച്ചിട്ടില്ല " അതു പറയുമ്പോൾ അവന്റെ ഉള്ള് വിങ്ങുന്നു ഉണ്ടായിരുന്നു..... " നീ നിന്റെ ദേഷ്യം കുറക്കണം അത് പറഞ്ഞാൽ കേൾക്കില്ല... " നിരഞ്ജൻ അവനോട് പറഞ്ഞു " ശരി ഞാൻ പോവാ.... " അവൻ അവരോടു പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ആക്കി പോയി **** "ഡാ നീ പറ എന്താണ് നിനക്ക് രാഹുൽ... നോട്‌ ഇത്രയും ദേഷ്യം എന്ന്.... " ഒരു പെഗ് കുടിച്ചുകൊണ്ട് സുമേഷ് ആകാശ് നോട് ചോദിച്ചു.... " നന്ദന അവളെ ഞാൻ ആഗ്രഹിച്ചത്... ആണ്.... " നന്ദന... രാഹുൽ ന്റെ ആദ്യത്തെ പ്രണയം... സുമേഷ് അവനോട് ചോദിച്ചു "മ്മ് അവളെ തന്നെ... ഞാൻ ഒരുപാട് അവളുടെ പിന്നാലെ നടന്നിട്ടുണ്ട്.... ഇഷ്ടം പറഞ്ഞപ്പോൾ അവൾ എന്നെ കൈ .. നീട്ടി അടിച്ചു.... ഒരിക്കൽ അവളുടെ കൈയിൽ കയറി പിടിച്ചതിന്......"

അതു പറയുമ്പോൾ അവന്റെ കൈ അവന്റെമുഖത്ത് തലോടി " അവളുടെ കയ്യിൽ പിടിച്ചതിന് ആ അർജുൻ എന്നെ തല്ലിച്ചതച്ചു.... ഒരു മാസമാണ് ഞാൻ ഹോസ്പിറ്റലിൽ കിടന്നത് .... അതുകൊണ്ട് എനിക്ക് അവളോടും അർജ്ജുനനോടും ദേഷ്യമായിരുന്നു...... രാഹുൽ എന്റെ.... ചെറുപ്പത്തിൽ തൊട്ടുള്ള എന്റെ ഫ്രണ്ട് ആണ്.... ആറാം ക്ലാസിൽ നിന്ന് അവൻ ഇവിടെ നിന്ന് പോയി.... പിന്നെ അവൻ ഒരുപാട് കാലങ്ങൾക്കു ശേഷം ആണ് തിരിച്ചു വന്നത്.... രാഹുൽ അവനൊരു പാവമായിരുന്നു.... എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നവൻ.....അങ്ങനെ അവൻ ഒരു വളേ ഇഷ്ടമാണെന്നും.... അത് നന്ദന ആണെന്നും എന്നോട് പറഞ്ഞു... അതോടെ എനിക്ക് അവനോടും പാക ആയി..... ഞാൻ സ്നേഹിച്ചവളെ അവൻ സ്വന്തമാക്കും എന്നുള്ള ഒരു ഭയം എനിക്കുണ്ടായിരുന്നു അങ്ങനെ അവനിൽ നിന്ന്... നന്ദനയെ ഞാൻ പിരിച്ചു...." അതു പറയുമ്പോൾ അവനെ ഒരു വിജയചിരി മോട്ടിയിരുന്നു... നന്ദനയുടെ എനിക്ക് അവളോട് ശരിക്കും ഉള്ള പ്രണയം ഒന്നും അല്ലായിരുന്നു....

അവളുടെ ശരീരത്തോട് ഉള്ള മോഹം ആയിരുന്നു... അവൻ ഒരു കുപ്പി എടുത്തു വായിലേക്ക് കമിഴ്ത്തി സുരേഷ് അവൻ പറയുന്നത് എല്ലാം ഞെട്ടലോടെ ആയിരുന്നു കേട്ടത്.... "നീ എങ്ങനെയാണ് അവരെ പിരിച്ചത്... " സുമേഷ് ആകാംക്ഷയോടെ ചോദിച്ചു... "അതിപ്പോൾ നീ അറിയാൻ ആയിട്ടില്ല...." ആകാശ് അവനോട് പറഞ്ഞു.... "ദക്ഷിണ അവളെന്തിനാ നീ... ഇടക്കിടക്ക് പറയുന്നത് " ടച്ചിങ്സ് ന്നക്കിക്കൊണ്ട് സുമേഷ് ചോദിച്ചു.... '"അവളെ ഞാൻ . പക്ഷേ അതും രാഹുലിന്റെ അടുത്ത.എത്തി ... ഞാൻ എന്ത് ആഗ്രഹിക്കുന്നു അതെല്ലാം.... രാഹുൽ... ആദ്യംസ്വന്തമാക്കും.... അതോടെ തന്നെ എനിക്ക് അവനോട് പക..... കൂടിക്കൊണ്ടിരുന്നു..... ദക്ഷിണ അവളെ സ്വന്തമാക്കാം നിൽക്കുമ്പോഴാണ് .... ആ അർജുൻ.....എല്ലാം കുളമാക്കിയത്...." അവന്റെ കയ്യിലുള്ള കാലിയായ...ബോട്ടിൽ വലിച്ചെറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു... "എങ്ങനെ ".... സുമേഷ് ആകാംക്ഷയോടെ ചോദിച്ചു.... അവന്റെ മനസ്സിൽക്ക് അന്നെത്തെ ദിവസം കടന്നു വന്നു..... ....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story