അസുരൻ 🔥: ഭാഗം 8

Asuran fanu

രചന: FANU

അവന്റെ കയ്യിലുള്ള കാലിയായ...ബോട്ടിൽ വലിച്ചെറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു... "എങ്ങനെ ".... സുമേഷ് ആകാംക്ഷയോടെ ചോദിച്ചു.... അവന്റെ മനസ്സിൽക്ക് അന്നെത്തെ ദിവസം കടന്നു വന്നു.... ദച്ചു ബസ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ആകാശ് വാൻ ആയി അവിടേക്ക് ചെന്നത് .... അവന്റെ പ്ലാൻ.... അവളെ ബോധം കെടുത്തി.... വണ്ടിയിൽ കയറ്റി കൊണ്ടു പോകാനായിരുന്നു.... അവൻ അവിടേക്ക് ചെല്ലുമ്പോൾ ആണ്.... മിന്നൽവേഗത്തിൽ... ഒരു വണ്ടി അവിടേക്ക് എത്തിയത്.... പെട്ടെന്നുതന്നെ അത് പോവുകയും ചെയ്തു.... ദച്ചു നിന്ന സ്ഥലത്ത്.... അവളെ കാണാനില്ലായിരുന്നു.... "അവൾ എവിടെ... പോയതാ..." സുമേഷ് സംശയത്തോടെ... ചോദിച്ചു "അവളെ അർജുൻ കൊണ്ടുപോയത..." പല്ലു കടിച്ചു കൊണ്ട് അവൻ പറഞ്ഞു.... "അതോടെ എന്റെ പ്ലാൻ എല്ലാം പോയി... പക്ഷേ ഞാൻ അവളെ വെറുതെ വിടില്ല.... ഞാൻ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ അവളെ ഞാൻ നേടിയെടുക്കും...... " ഒരു തരം വാശിയോടെ അവൻ പറഞ്ഞു... "ആകാശ് അത് വേണ്ട.... അത് തീക്കളിയാണ്.... എന്തിനാണ് വെറുതെ.. അർജുന് വെറുതെ... പണി ഉണ്ടാക്കുന്നത് ... " സുമേഷ് അവനോട് പറഞ്ഞു.....

"ഞാൻ അവളെ ആഗ്രഹിച്ചിട്ടുണ്ട് എങ്കിൽ ഞാൻ അവളെ സ്വന്തമാക്കി ഇരിക്കും... " ഒരു പുച്ഛ ചിരിയോടെ അവൻ പറഞ്ഞു.... അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്നത് കൊണ്ട് പിന്നെ സുമേഷ് ഒന്നും പറയാൻ പോയില്ല.... " അപ്പോ ശരി അളിയാ ഞാൻ പോയി... " ആടിആടി കൊണ്ട് അവൻ പറഞ്ഞു നടന്നുനീങ്ങി... **** " ശാരദാമ്മ ദിയ ഉറങ്ങിയോ... " വരാന്തയിൽ തന്നെ കാത്തുനിൽക്കുന്ന.... ശാരദാമ്മ യോട് ചോദിച്ചു ഉമ്മറത്തേക്ക് കയറി.... "ആ മോനെ ഇന്ന് എന്താ അറിയില്ല പെട്ടെന്ന് ഉറങ്ങിയിട്ടുണ്ട്"... തിണയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് അവർ പറഞ്ഞു.... "മ്മ്മ്" അവൻ മൂളുക മാത്രം ചെയ്തു.... " നിനക്ക് കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ "... ശാരദാമ്മ അവന്ക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു..... "വേണ്ട എനിക്ക് എടുക്കേണ്ട ഞാൻ കഴിച്ചതാണ്'"... മുണ്ട് മടക്കി കുത്തി സ്റ്റെപ്പുകൾ കേറി കൊണ്ട് അവൻ പറഞ്ഞു..... ശാരദാമ്മ അവനെ നോക്കി കൊണ്ട് ഒന്ന് നിശ്വസിച്ചു.... അവരുടെ മുറിയിലേക്ക് പോയി....

അജു... ദിയയുടെ റൂമിലെ ഡോർ തുറന്ന് അവളുടെ റൂമിലേക്ക് പ്രവേശിച്ചു.... ദിയ യുടെ റൂമിലേക്ക് പോകുന്ന അജു നെ നോക്കി മഹാദേവ്( അജു വിന്റെ അച്ഛൻ ) അയാളുടെ മുറിയിലേക്ക് കയറിപ്പോയി.... ഒരു ടെഡി ബിയർ ഉം കെട്ടിപ്പിടിച്ചു നിഷ്കളങ്കമായി ഉറങ്ങുകയായിരുന്നു... ദിയ..... അവൻ അവളുടെ അടുത്തേക്ക് വന്നിരുന്നു.... മുഖത്തേക്ക് വീണ മുടികൾ എല്ലാം ഒതുക്കി കൊടുത്തു..... അവന്റെ കയ്യിന്റെ പാട് കണ്ടതും അവന്റെ ഉള്ളു ഒന്ന് വിങ്ങി.... "Sorry മോളേ അപ്പോഴാതെ ദേഷ്യത്തിന് അടിച്ചതാണ്...." അവൻ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.... കവിളിൽ തലോടി യതും അവൾ മുഖം ചുളിച്ച് കടന്നു.... അപ്പോൾ തന്നെ അവനു മനസ്സിലായിരുന്നു.... താൻ അടിച്ചതിന് വേദനയാണ്.... "നിന്നെ കൂടെ നഷ്ടപ്പെടുത്താൻ കഴിയാത്തതുകൊണ്ടാണ്.... അടിച്ചു പോയത് " അവൻ വിഷമത്തോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.... പുതപ്പെടുത്ത് അവളെ പുതപ്പിച്ചു.... അവളുടെ നെറുകയിൽ ചുംബിച്ച്....

അവൻ എഴുന്നേൽക്കാൻ നിന്നതും... അവന്റെ കയ്യിൽ ഒരു പിടി വീണിരുന്നു.... "പോവല്ലേ ഏട്ടാ ഇന്ന് എന്റെ കൂടെ കിടക്കുമോ... Plzz" അവന്റെ മുഖത്തേക്ക് നോക്കി ദയനീയമായി ദിയ ചോദിച്ചു..... അതുകേട്ടതും അവന്റെ ഉള്ളൂ ഒന്ന് വിങ്ങി... അവൻ അവളുടെ അടുത്തു കിടന്നു " സോറി മോളെ.... ഏട്ടൻ മനപ്പൂർവ്വം തല്ലിയത് അല്ല.... നിന്നെ ഇവിടെ കാണാത്തത് അപ്പോൾ ഒരുപാട് ഭയന്നു.... അതുകൊണ്ട് ചെയ്തത് ആണ് ".... അവളുടെ മുഖം ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു.... " അതിനെന്തിനാണ് എന്റെ ഏട്ടന് എന്നോട് സോറി പറയുന്നത്... അതെനിക്ക് കിട്ടേണ്ടത് തന്നെ ya..... ഏട്ടനോട് പറയാതെ പോയതിന്..... പക്ഷേ ഏട്ടത്തിയുടെ വിഷമം കണ്ടപ്പോൾ..... സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് പോയത്..... ഇനി ഞാൻ ഏട്ടനോട് ചോദിക്കാതെ എവിടേക്കും പോവില്ല sorry " അവനെ കെട്ടിപ്പിടിച്ചു കൊണ്ടു അവൾ പറഞ്ഞു.... "മ്മ്മ് " അവൻ അതിനും മൂളുക മാത്രം ചെയ്തു... "ഏട്ടാ.... " ദിയ ചിണുങ്ങി കൊണ്ട് വിളിച്ചു....

"എന്താ da" അജു വിളി കേട്ടു.... "ഏട്ടത്തി പാവമാണ് ഏട്ടാ.... ഏട്ടത്തിക്ക് ഒന്നുമറിയില്ല " ദിയ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു "ദിയ അവളുടെ കാര്യം ഇവിടെ മിണ്ടണ്ട കിടക്കാൻ നോക്ക് " അവളെ നോക്കി കടുപ്പിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു.... ദിയ ഒന്നും പറയാതെ അവനെ കെട്ടിപ്പിടിച്ചു കിടന്നു..... അജുവും അവളെ ചേർത്തു പിടിച്ചു.... എന്നാൽ ഇതേ സമയം ഉറക്കം നഷ്ടപ്പെട്ട് കിടക്കുകയായിരുന്നു ദച്ചു.... അവളുടെ മനസ്സിലേക്ക് പല ജാതി ചിന്തകൾ കടന്നുകൂടി.... *** " എവിടെയായിരുന്നു കുട്ടാ... നീ ഇത്രയും നേരം ".... രാത്രി വീട്ടിലേക്ക് കയറി വരുന്ന... രാഹുലിനെ നോക്കി അവന്റെ അമ്മ ( ജാനകി ) ചോദിച്ചു.... "എനിക്ക് കുറച്ചു പണിയുണ്ടായിരുന്നു അമ്മേ" ഉമ്മറത്തേക്ക് കയറി കൊണ്ട് അലസമായി അവൻ പറഞ്ഞു.... "നിനക്ക് ഭക്ഷണം എടുത്തു വെക്കട്ടെ... " അമ്മ അവനോടു ചോദിച്ചു "വേണ്ട.... " അവരുടെ മടിയിൽ കിടന്നുകൊണ്ട് അവൻ പറഞ്ഞു.... " എന്താ എന്റെ കുട്ടിക്ക് പറ്റിയത് " അവന്റെ മുടിയിൽ തലോടി കൊണ്ട് അവർ പറഞ്ഞു "ഒന്നും ഇല്ല അമ്മേ.... " അവൻ അവരുടെ വയറ്റിൽ മുഖം പൂഴ്ത്തി കൊണ്ട്.... പറഞ്ഞു "ഇല്ല എന്റെ കുട്ടിക്ക് എന്തൊക്കെയോ സങ്കടമുണ്ട്... "

അവർ അവനോടു പറഞ്ഞു " എന്റെ പൊന്നു അമ്മേ അത് അമ്മക്ക് തോന്നുന്നത് ആണ്.... " അവരുടെ മടിയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു.... " ഇപ്പോൾ എന്റെ അമ്മ കുട്ടി പോയി ഉറങ്ങ് ഞാനും ഉറങ്ങാൻ പോട്ടെ... " അവരുടെ കവിളിൽ വലിച്ചു കൊണ്ട് അവൻ പറഞ്ഞു.... " ഈ ചെക്കൻ " അവന്റെ കയ്യിൽ അടിച്ചു കൊണ്ട് അവർ പറഞ്ഞു.... **** " അജു...." സോഫയിൽ നിന്ന് പത്രം നോക്കുന്ന... മഹാദേവ്( അർജുനന്റെ അച്ഛൻ ) പത്രം മടക്കി കൊണ്ട്... സ്റ്റെയർ ഇറങ്ങിവരുന്ന അർജുനെ വിളിച്ചു.... "മ്മ്മ് എന്താ... " താൽപര്യമില്ലാത്ത മട്ടിൽ അവൻ വിളികേട്ടു... " നീ എന്താ ഓഫീസിലേക്ക് ഒന്നും .. വരാത്തത്.... എത്ര ദിവസമായി " അവനെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു..... "എനിക്കറിയാം ഓഫീസിലേക്ക് എപ്പോൾ വരണം എപ്പോൾ വേണ്ട എന്ന്... അതൊക്കെ ഞാൻ നോക്കിക്കോളാം എന്നോട് ആരും പറയേണ്ട ആവശ്യമില്ല " അയാളെ നോക്കിക്കൊണ്ട് കൊണ്ട് കനപ്പിച്ചു അവൻ പറഞ്ഞു..... അയാൾക്ക് പിന്നെ ഒന്നും പറയാൻ ആയി തോന്നിയില്ല....

എല്ലാവരും ഡൈനിങ് ഹാളിൽ ഭക്ഷണം കഴിക്കാനായി ചെന്നു.... "ദച്ചു...ഉണ്ടാക്കിയത് എല്ലാം അവിടെ കൊണ്ടു വച്ചു " ( ഇതുവരെ അടുക്കളയിൽ കയറാത്ത നമ്മുടെ ദച്ചു.... അടുക്കളയിൽ കയറി നമ്മുടെ യൂട്യൂബ് ചേച്ചിയോട് ചോദിച്ചു.... ഭക്ഷണം എല്ലാം ഉണ്ടാക്കാൻ തുടങ്ങി ) " ഇനി നിന്നോട് പ്രത്യേകം പറയണോ വിളമ്പി തരാൻ " അജു കടുപ്പിച്ചു കൊണ്ട് പറഞ്ഞു.... അവൾ എല്ലാവർക്കും വിളമ്പിക്കൊടുത്തു...... "ഇതെന്താ" അവളെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു കണ്ടാൽ മനസ്സിലാവില്ല അവൾപിറു പിറുത്തു നിന്നോടാണ്... ചോദിച്ചു ദോശ.... ചുണ്ടു പിളർത്തി..നിഷ്കളങ്കമായി പറഞ്ഞു... " ദോശ ഇത്... ഇത് കണ്ടിട്ട് ദോശ അല്ല തോന്നുന്നത് വേറെ പലതുമാണ് " അവളെ നോക്കിക്കൊണ്ട് കടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.... "ഞങ്ങൾക്കൊന്നും അങ്ങനെ തോന്നുന്നില്ലല്ലോ ഏട്ടാ.. " ദിയ അവനെ നോക്കി കൊണ്ട് പറഞ്ഞു.... "പിന്നെ ഇത് കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ" അവന്റെ പാത്രത്തിലുള്ള ദോശ മുകളിലേക്ക് പൊന്തിച്ചു കൊണ്ട് അവൻ പറഞ്ഞു....

ആ ദോശയുടെ കോലം കണ്ടു... ദിയ അറിയാതെ ചിരിച്ചു പോയി.... ദച്ചു അവളെ കടുപ്പിച്ച് നോക്കി..... അവൾ ദയനീയമായി ശാരദാമ്മ യെ നോക്കി... അതായത് എന്താണെന്നുവെച്ചാൽ നമ്മുടെ ദോശ ചുട്ടത് ശാരദാമ്മ ആണ്... ഏറ്റവും ലാസ്റ്റ് എത്തിയതും ദച്ചു വാങ്ങിയത് ചൂടാൻ നിന്നു..... ആദ്യം ചുട്ടത് എല്ലാം.... അച്ഛനും ദിയ ക്കും കൊടുത്തു.... അവസാനം ചുട്ടത് നമ്മുടെ അജു ന് ആണ് കിട്ടിയത്..... " അതു മോനെ മോൾ അടുക്കളയിൽ ഒന്നും കയറാറില്ല ല്ലോ.... അതുകൊണ്ടാ ഇങ്ങനെയൊക്കെ " ശാരദാമ്മ അവനെ നോക്കി കൊണ്ട് പറഞ്ഞു..... ശാരദാമ്മ അവന്റെ പ്ലേറ്റിൽ ഉള്ള ദോശ എഴുത്തു വേറെ ദോശ ഇട്ടുകൊടുത്തു.... ദച്ചു എല്ലാവർക്കും ചട്ടിണി വിളമ്പിക്കൊടുത്തു.... അജുവിന് അതിന്റെ ടേസ്റ്റ് മനസ്സിലായതും അത് ആരാ ഉണ്ടാക്കിയത് എന്ന് അവർക്ക് മനസ്സിലായി..... അവൻ കടുപ്പിച്ച് ശാരദ അമ്മയെയും ദക്ഷിണയും നോക്കി.... ശാരദാമ്മ ഒന്നുമറിയാത്തപോലെ കഴിക്കാൻ തുടങ്ങി എല്ലാവരും ഭക്ഷണം കഴിച്ചു എഴുന്നേറ്റു.... ****

"Da അജു... " ബൈക്കിനു.... മുകളിൽ കണ്ണുകളടച്ചു കിടക്കുന്ന... അജുവിനെ കാർത്തിക് വിളിച്ചു..... "മ്മ്മ് എന്താ " അവൻ കണ്ണുകൾ തുറക്കാതെ അവനോട് ചോദിച്ചു.... "എന്താ നിന്റെ ഉദ്ദേശം " അർജുന ഉറ്റു നോക്കിക്കൊണ്ട് തന്നെ... കാർത്തിക് ചോദിച്ചു "എന്ത് ഉദ്ദേശം... " എഴുന്നേറ്റിരുന്നു കൊണ്ട് അവൻ ചോദിച്ചു "അല്ല ദക്ഷ എന്തിനാ അവളുടെ ജീവിതം നശിപ്പിച്ചത്.... അവൾക്ക്... എന്തൊക്കെ ആഗ്രഹം ഉണ്ടാവും അതെല്ലാം നീ കാണണം പോയില്ലേ " അവനെ നോക്കിക്കൊണ്ട് തന്നെ അർജുൻ പറഞ്ഞു... നിരഞ്ജൻ അവനെ ഉറ്റു നോക്കുകയായിരുന്നു.... " അജു ഒന്നും മിണ്ടാതെ.....എവിടേക്കോ നോട്ടം തേച്ചിരുന്നു " " നിന്നോട് ചോദിച്ചത്... " അവനിൽ നിന്ന് മറുപടി ഇല്ലാത്തതുകൊണ്ട് നിരഞ്ജൻ ചോദിച്ചു.... " അവൾ എന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചതിന്... അവളുടെ ജീവിതവും നരകിച്ച ജീവിക്കാൻ ഉള്ളതാണ് " കലിപ്പായി കൊണ്ട് അവൻ പറഞ്ഞു... "എടാ ഒരു തെറ്റിദ്ധാരണ ആണെങ്കിലോ" കാർത്തിക് അവനോട് പറഞ്ഞു "അവളെ പറ്റി ഇവിടെ ഒന്നും സംസാരിക്കേണ്ട മിണ്ടാതിരുന്നോ"

അർജുൻ കലിപ്പിൽ രണ്ടുപേരോടും പറഞ്ഞു... അവർ പിന്നെ അവളെ പറ്റി ഒന്നും മിണ്ടാൻ പോയില്ല.... വേറെ കാര്യങ്ങൾ സംസാരിച്ചിരുന്നു.... *** "എന്താ da... " അവരെ നോക്കി കൊണ്ടിരിക്കുന്ന... സുമേഷിനെ... നോക്കിക്കൊണ്ട് നിരഞ്ജൻ കടുപ്പിച്ചു ചോദിച്ചു... "അവൻ ഒന്നും ഇല്ലെന്നു പറഞ്ഞ് അവിടെ നിന്ന് പോയി " " അവന്റെ പോക്കിന് എന്തോ കള്ള ലക്ഷണം ഉണ്ടല്ലോ.. " സുമേഷിനെ പോക്ക് നോക്കിക്കൊണ്ട് കാർത്തിക് പറഞ്ഞു.... "അവനാ രാഹുലിന്റെ ടീമിലുള്ള താ " നിരഞ്ജൻ പറഞ്ഞതും അർജുൻ അവൻ പോകുന്നത് നോക്കി *** ദച്ചു മുറിയിലേക്ക് ചെന്നതും... കാണുന്നത് മധ്യ സേവയിൽ ഇരിക്കുന്ന അജു നെ ആണ്.... അവൾ പല്ലും കടിച്ചു അവനെ നോക്കി.... "രാക്ഷസൻ " അവൾ അവനെ നോക്കി പതിയെ പറഞ്ഞു... ഒരു ഡ്രസ്സ് എടുത്തു ദച്ചു ഫ്രഷ് ആവാൻ പോയി.... ഫ്രഷ് ആയി വന്നപ്പോഴും അജുവിന് തന്നെ പണി.... അവൾ അവന്റെ കാലിന്റെ അടിയിലേക്ക് നോക്കി.... രണ്ടു കുപ്പി അവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്.... "ദൈവമേ ഇയാൾ രണ്ടു കുപ്പി കെയറ്റിട്ട് മൂന്നാമത്തെ കുപ്പി ആണോ ഈ രാക്ഷസൻ കയറ്റുന്നത്... ഇതൊക്കെ ഇയാൾക്ക് എങ്ങനെ കയ്യിന്നു "

ദച്ചു ആലോചിക്കാതെ ഇരുന്നില്ല.... അവൾ പല്ല് കടിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ചെന്നു.... അവളുടെ സാമീപ്യം അറിഞ്ഞതും അവൻ തലയുയർത്തി നോക്കി.... എന്നിട്ട് ഒരു മൈൻഡും ഇല്ലാതെ കുടിക്കാൻ തുടങ്ങി.... അത് കണ്ട് അവനെ നോക്കി ദച്ചു പല്ലു കടിച്ചു... " അതെ " അവൾ അവനെ വിളിച്ചു... "മ്മ് എന്താ... " കടുപ്പിച്ചു കൊണ്ട് അവന്റെ ചോദ്യം വന്നു.... " ഈ മുറിയിൽ മദ്യസേവ പാടില്ല... " അവനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു " എന്റെ റൂമിൽ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം...." അവൻ ഒരു ഗ്ലാസ് പെഗ്ഗ് കുടിച്ചു കൊണ്ട് പറഞ്ഞു... "ഇതിപ്പോൾ എന്റെ room കൂടെയാണ്... " വിട്ടുകൊടുക്കാതെ ദച്ചു പറഞ്ഞു.... "പഫ് ........ മോളെ..... എന്നെ ധിക്കരിക്കാൻ നിൽക്കുന്നോ...". ഇരുന്ന് ചെയർ തട്ടിത്തെറിപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു.... ദച്ചു ഇത് എവിടെത്തെ ഭാഷ എന്ന നിലക്ക് അവനെ നോക്കി.... അവൾ തലയൊന്ന്... കുടഞ്ഞ് അവനെ നോക്കി " എന്താടി നിന്റെ നാവിറങ്ങിപ്പോയോ " അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു.... "ഹ്ഹ്ഹ് വീട്..." വേദന കൊണ്ട് അവൾ പറഞ്ഞു.... " എന്നെ ധിക്കരിക്കാൻ നിൽക്കണ്ട കൊന്നുകളയും ഞാൻ" അവളെ പിന്നിലേക്ക് തള്ളി കൊണ്ട് അവൻ പറഞ്ഞു....

അവൾ നിലത്തു വീണു പോയിരുന്നു.... അജു നേരെ പോയി ബെഡ്ഡിൽ നീണ്ടുനിവർന്നു കിടന്നു.... "ദച്ചു വിന്റെ കവിൾ ആകെ ചുവന്നിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി " "എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്" അവൾ അവനെ... നോക്കി കൊണ്ട് മനസ്സിൽ ചോദിച്ചു.... ദച്ചു... കരഞ്ഞുകൊണ്ട് ഉറങ്ങിയിരുന്നു നിലത്ത്.... **** ഒരു ബെൻസ് കാർ... വീടിനു മുൻപിൽ വന്ന് നിർത്തി.... അതിൽനിന്ന്... 45 46 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി... കാണാൻ തന്നെ ഐശ്വര്യം തുളുമ്പുന്ന മുഖം..... ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരു അൻപത് വയസ്സ് തോന്നിക്കുന്ന ഒരാൾ ഇറങ്ങി ബേക്ക് സീറ്റിൽ നിന്ന് രണ്ട് പെൺകുട്ടികളും.... കാറിന്റെ ശബ്ദം കേട്ടതും... ദച്ചു ദിയ യും വീടിനു വെളിയിലേക്ക് ഇറങ്ങി റെഡ് അനാർക്കലി ചുരിദാർ.. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും അര വരെ മുടിയുള്ള....

വെളുത്തു കുറച്ചു തടി ഉണ്ടായിട്ടുള്ള... മേക്കപ്പ് ഒന്നും ചെയ്യാത്തത് ഒരു പെൺകുട്ടി... കാണാൻ തന്നെ ഒരു കൊച്ചു സുന്ദരി വേറെ ഒരു പെൺകുട്ടി.... ഇറക്കം ഇല്ലാത്ത ഒരു ഷർട്ടുംജീൻസും.... ഷോട്ട് ആയിട്ടുള്ള മുടിയും മുഖം പുട്ടി വാരി തേച്ചു.. .. ചുണ്ടിൽ ചുവന്ന ലിഫ്റ്റിക് തേച്ചു.... ഹൈഹീൽ ഇട്ട് ഒരു പെൺകുട്ടിയും.... കണ്ടാൽ തന്നെ കുറച്ച് അഹങ്കാരിയാണെന്ന് പറയും.. ആ പെൺകുട്ടിയെ കണ്ടാൽ പറയും "ആരാ ദിയ ഇത് ഒക്കെ.... " മുറ്റത്ത് നിൽക്കുന്നവരെ മനസ്സിലാവാതെ ദച്ചു ദിയ യോട് ചോദിച്ചു " അത് അച്ഛന്റെ പെങ്ങളും... മക്കളുമാണ്.". ദിയ മറുപടി പറഞ്ഞു " ഏട്ടത്തി ആ പുട്ടിയെ കണ്ടോ..".. സ്റ്റേയിൽ ആയി നിൽക്കുന്നവളെ കാണിച്ചുകൊണ്ട് ദിയ പറഞ്ഞു " " ആ കണ്ടു" "അവൾ ഏടത്തി ക്ക് പാര ആണ് " ദിയ ദച്ചു വിനെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.... " മനസ്സിലായില്ല " ദിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ദച്ചു പറഞ്ഞു.... അത് ഏട്ടന്റെ lover ആണ്.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story