അസുരൻ 🔥: ഭാഗം 9

Asuran fanu

രചന: FANU

" ഏട്ടത്തി ആ പുട്ടിയെ കണ്ടോ..".. സ്റ്റേയിൽ ആയി നിൽക്കുന്നവളെ കാണിച്ചുകൊണ്ട് ദിയ പറഞ്ഞു " " ആ കണ്ടു" "അവൾ ഏടത്തി ക്ക് പാര ആണ് " ദിയ ദച്ചു വിനെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.... " മനസ്സിലായില്ല " ദിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ദച്ചു പറഞ്ഞു.... അത് ഏട്ടന്റെ lover ആണ്... അത് കേട്ടതും അവൾ ഞെട്ടലോടെ Diya ye nokki... Dachu വിന്റെ ഉള്ളൊന്നു കാളി യോ.... എന്നൊരു സംശയം ഇല്ലാതില്ല ഇല്ലാതില്ല "ആന്റി വ...". ദിയ അവരെ വീട്ടിലേക്ക് ക്ഷണിച്ചു അവരെല്ലാവരും വീട്ടിലേക്ക് കയറി സോഫയിൽ ഇരുന്നു.... " അല്ലാ ആരിത്.... സുജാതയും മക്കളോ " ശാരദാമ്മ അവരെ കണ്ടപ്പോൾ ചോദിച്ചു മഹാദേവൻ റെ പെങ്ങൾ സുജാത.... ഭർത്താവ് ജയൻ... മക്കൾ അഞ്ജലിയും.... അഞ്ജനയും യും....... അഞ്ജലിയാണ് മൂത്തത്.... അഞ്ജലി ആണ് നമ്മുടെ പുട്ടി ഇളയത് അഞ്ജന യും.... നമ്മുടെ നാടൻ സുന്ദരി "ഹ്ഹ്ഹ് എന്തൊക്കെയുണ്ട് ശാരദേ സുഖമല്ലേ " അവർ അവരോട് വിശേഷം തിരക്കി....

"സുഖം തന്നെ.... നിങ്ങൾ ഇരിക്കു ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം " എന്നും പറഞ്ഞ്... ശാരദാമ്മ അടുക്കളയിൽ പോയി "എന്താ മോളെ പേര് " ദിയ യുടെ അടുത്ത് നിൽക്കുന്ന.... ദച്ചു വിനോട്.... സുജാത ചോദിച്ചു " ദക്ഷിണ " ദച്ചു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.... " ചേച്ചി എന്താ പഠിക്കുന്നേ "... അഞ്ജന പുഞ്ചിരിച്ചുകൊണ്ട് ദച്ചു വിനോട് ചോദിച്ചു " ഡിഗ്രി സെക്കൻഡ് ഇയർ" അവളോട് ആയി ദച്ചു പറഞ്ഞു... അഞ്ജലി പുച്ഛത്തോടെ നോക്കി... നമ്മുടെ ദച്ചു അത് കണ്ടിട്ടുണ്ടോ..... " ഇവൾക്ക് കുറച്ച് എല്ലു കൂടുതല് ആണ് ഓടിക്കണം " ദച്ചു ആത്മ **** "എടോ ഒന്ന് നിൽക്കടോ.... " വേഗത്തിൽ നടന്നു പോകുന്നവളെ പിന്നിൽ നിന്ന് വിളിച്ചുകൊണ്ട് അവൻ പറഞ്ഞു.... എന്നാൽ അവൾ അതൊന്നും മൈൻഡ് വെക്കാതെ വേഗം നടന്നു.... "ഇവളെ ഇന്ന്.... " അവൻ ബൈക്കിനെ സ്പീഡ് കൂട്ടി കൊണ്ട് പറഞ്ഞു "എടോ തന്നോട് പറയുന്നത് ഒന്നും നിൽക്ക്... " അവൾ എന്നാൽ അതും കേൾക്കാതെ വേഗം നടന്നു കൊണ്ടിരുന്നു.... അവൻ സഹികെട്ട് അവളുടെ മുൻപിൽ ബൈക്ക് നിർത്തി....

"എവിടേക്കാ ഈ പാഞ്ഞു പോകുന്നത്... എനിക്ക് പറയാനുള്ളത് കേൾക്ക ടോ " അവൾ ബൈക്കിൽ നിന്നിറങ്ങി ബൈക്കിൽ ചാരി നിന്ന്...കൊണ്ട് അവളോട് പറഞ്ഞു " എനിക്കൊന്നും കേൾക്കണമെന്നില്ല... " പേടിച്ചു വിറച്ചുകൊണ്ട് അവർ പറഞ്ഞു..... അവളുടെ നെറ്റിയിൽ നിന്ന് വിയർപ്പുതുള്ളികൾ ഒഴുകുന്നു ഉണ്ടായിരുന്നു...... "താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്" അവൻ അവളോട് കടുപ്പിച്ച് ചോദിച്ചു " എനിക്ക് പേടിയൊന്നും ഇല്ല.... " അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു "പേടി ഇല്ലാഞ്ഞിട്ടാണോ.... ഇങ്ങനെ നിന്ന് വിറക്കുന്നത്" ഒരു കളി യാലേ അവൻ ചോദിച്ചു.... അത് കേട്ടതും അവളുടെ ചുണ്ടുകൾ കൂർത്തു.... അവനെ ഒന്ന് അമർത്തി നോക്കി.... അവൻ അതിനു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു ..... "തനിക്ക് എന്താ വേണ്ടത് " അവൾ കൈകൾ കെട്ടി കൊണ്ടു അവനോട് ചോദിച്ചു.... " ഞാൻ പറഞ്ഞല്ലോ അത് എന്തായി.... " അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചു " എന്ത് എന്തായി എന്ന് " മനസ്സിലാവാതെ നെറ്റിചുളിച്ചു കൊണ്ട് അവൾ ചോദിച്ചു....

" ഞാൻ മിനിഞ്ഞാന്ന് പറഞ്ഞില്ലേ.... " അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു " എന്ത് " പിരികം ചുളിച്ചു കൊണ്ട് അവൾ ചോദിച്ചു " എനിക്ക് ഇഷ്ടം ആണെന്നുള്ള കാര്യം... അതിനുള്ള മറുപടി " മീശപിരിച്ചു കൊണ്ട് അവൻ പറഞ്ഞു അത് കേട്ടതും അവൾ ഒന്ന് പതറി.... "ഞാൻ അപ്പോൾ തന്നെ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ല എന്ന് " എവിടേക്കോ നോട്ടം തെറ്റിച്ചുകൊണ്ട് അവൾ അവനോട് പറഞ്ഞു.... " എന്തുകൊണ്ട് ഇഷ്ടമല്ലേ... " മുണ്ട് മടക്കി കുത്തി പിരികം പൊന്തിച്ചു കൊണ്ട് അവൻ ചോദിച്ചു.... "അത് പിന്നെ കല്യാണം ഒരുവട്ടം നടന്നത് ആണ് " തലതാഴ്ത്തി കൊണ്ട് അവൾ പറഞ്ഞു.... "Ayn..." ഒരു കൂസലും ഇല്ലാതെ അവളെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.... "എന്റെ കാട്ടിലും നല്ല പെൺകുട്ടിയെ തനിക്ക് കിട്ടും.... എന്തിനാ എന്റെ പിറകെ നടന്ന വെറുതെ സമയം കളയുന്നത്..... ഒരു രണ്ടാം കെട്ടു കാരിയെ അതും എന്തിന്... തനിക്കായി തരാം മാത്രം പരിശുദ്ധമായ ശരീരം പോലും എന്റെ അടുത്ത് ഇല്ല.... " അവൾ എവിടെ കോ നോക്കിക്കൊണ്ട് പറഞ്ഞു അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....

അവൾ അവൻ അത് കാണാതെ തുടച്ചു "നോക്ക് മഹിമ..... ഞാൻ നിന്റെ മനസ്സിനെയാണ് സ്നേഹിച്ചത് അല്ലാതെ നിന്റെ ശരീരത്തെ അല്ല.... ഞാൻ നിന്നെ അത്രയും സ്നേഹിക്കുന്നുണ്ട് .... ഞാൻ കെട്ടുകയാണെങ്കിൽ നിന്നെ കേട്ടു " അവളെ നോക്കി കൊണ്ട് കടുപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു "പിന്നെ int എല്ലാം കാര്യവും എനിക്ക് അറിയാം.... നിന്റെ husband എന്തിനാ നിന്നെ ഉപേക്ഷിച്ചത് വരെ..." അവളെ നോക്കി കൊണ്ട് അവൻ പറഞ്ഞു അത് കേട്ടതും അവൾ ഞെട്ടി അവനെ നോക്കി "തനിക്ക് എന്ത..പറഞ്ഞ...മനസ്സിലാവില്ല " സങ്കടം മറച്ചുവെച്ച് കലിപ്പിൽ അവനോട് അവൾ ചോദിച്ചു... " ഇല്ല മനസ്സിലായില്ല.... ഞാൻ ഇപ്പോൾ നിന്നോട് പറയാം ആദിത്യൻ.. കെട്ടുക ആണെങ്കിൽ....മഹിമ യെ തന്നെ കേട്ടു.... എന്റെ കൈകൊണ്ട് നിന്റെ കഴുത്തിലേക്ക് എത്രയും പെട്ടെന്ന് ഒരു താലിയും.... " മുണ്ടിന്റെ മടക്കു കുത്തിയത് . ബൈക്കിൽ കയറി... അവനെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് അവൻ പറഞ്ഞു.... "അപ്പൊ ഞാൻ പോട്ടെ.... ഭാവി പൊണ്ടാട്ടി "

അവളെ നോക്കിക്കൊണ്ട് പറഞ്ഞ് ചുണ്ടു കൂർപ്പിച്ചു ഒരു ഉമ്മയും കൊടുത്തു.... അവൻ ബൈക്കുമെടുത്ത് പോയി.... അവളൊരു നിർവികാരതയോടെ.... അവൻ പോകുന്നത് നോക്കി നിന്നു.... ***** വീട്ടിലേക്ക് കയറിയ അജു വിനെ ആരോ വന്ന് ഇറക്കി കെട്ടിപ്പിടിച്ചു.... അവൻ തല താഴ്ത്തിയപ്പോൾ തന്നെ കെട്ടിപ്പിടിച്ചു നിൽക്കുന്ന അഞ്ജലിയെ ആണ് കണ്ടത്.... അടിയിലേക്ക് ഇറങ്ങിവന്ന... Dachu... കാണുന്നത് അജുവിനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന അഞ്ജലിയാണ്.... അത് കണ്ടപ്പോൾ അവളുടെ ചുണ്ടുകൾ കൂർത്തു..... " എന്താ ഓരു കെട്ടിപ്പിടുത്തം " പിറുപിറുത്തുകൊണ്ട് അവൾ പറഞ്ഞു നീ എപ്പോൾ വന്നു . Anjali" "ഇപ്പോൾ വന്നിട്ട് ഒള്ളു ഞാൻ നിന്നെ ഒരു പാട് miss cheyithu...." അഞ്ജലി അവനെ നോക്കി കൊണ്ടു പറഞ്ഞു.... "Mmm" അവൻ ഒന്ന് മൂളി "എല്ലാവരും ഉണ്ടോ.... "

അവൻ അവോളോട് ആയി ചോദിച്ചു... " ആ ഉണ്ട് അമ്മയും അച്ഛനും... അഞ്ജനയും ഉണ്ട് " അവൾക്ക് അവൻ മറുപടി കൊടുത്തു.... " ഞാനിപ്പോൾ വരാം ഒന്ന് ഫ്രഷ് ആവട്ടെ.... " അവളോട് അതും പറഞ്ഞ് സ്റ്റെയർ ൽ കയറാൻ നൽകുമ്പോൾ അവിടെ നിൽക്കുന്ന.... ദച്ചു വിനെ കണ്ടത്.... "അവൾക്ക് ഒരു ലോഡ് പുച്ഛം വാരിവിതറി കൊണ്ട് സ്റ്റെയർ കയറിപ്പോയി " അത് കണ്ട് അവളുടെ ചുണ്ടുകൾ കൊടുത്തു.... " രാക്ഷസൻഎന്നെ എന്താ അയാൾക്ക് മൈൻഡ് ചെയ്താൽ.... " അവൾ പിറുപിറുത്തു " അയാൾ നോക്കിയില്ലെങ്കിൽ നിനക്കെന്താ.... ദച്ചു ആത്മ " " അത് തന്നെ അയാൾ എന്തിനാ ഇപ്പൊ എന്നെ നോക്കുന്നെ അയാൾ എന്ത് വേണമെങ്കിലും ചെയ്തോട്ടെ..... ആരോട് വേണമെങ്കിലും സംസാരിച്ചോട്ടെ.... എനിക്ക് അതിന് ഒന്നുമില്ല " അവൾ സ്വയം പറഞ്ഞുകൊണ്ട് ആശ്വസിച്ചു..... എന്നാൽ അവളുടെ ചിന്ത പിന്നെയും അവർ കെട്ടിപ്പിടിച്ച് തരംഗത്തിലേക്ക് പോയി.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story