❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 11

Chekuthante pennu

രചന: ആര്യ പൊന്നൂസ്

ചോദ്യങ്ങൾ ഒന്നിന് പുറകെ ഒന്നായി അവളുടെ മനസിലൂടെ കടന്ന് പോയി... എവിടെയാണ് ഇരിക്കുന്നതെന്ന ബോധം പോലും അവൾക്കപ്പൊ ഇല്ലായിരുന്നു......അവളുടെ ആ ഇരിപ്പ് കണ്ട് കണ്ണൻ അന്ധാളിച്ചു. " ഡീ നീയെന്താ പന്തം കണ്ട പെരുചാഴിയെ പോലെ ഇരിക്കുന്നെ? " അത്... നാളത്തേക്ക്... നാളെ..... " " നാളെയെന്താ? " " സെമിനാർ.... " " എന്താ.... എന്താടി.... " " നാളെ സെമിനാർ ഉണ്ട്... ഞാനൊന്നും നോക്കിയില്ല... " " എന്ന പിന്നെ പെട്ടന്ന് കഴിക്കാൻ നോക്ക്... " മുന്നിലിരിക്കുന്ന സ്പെഷ്യൽ ഫാലൂദ വിത്ത്‌ ഐസ്ക്രീം അതിലേക്കവൾ ദയനീയതയോടെ നോക്കി. കണ്ണൻ ഇരിക്കുന്നത് കൊണ്ട് വേഗം എടുത്ത് കഴിച്ച്. ഐസ്ക്രീം തൊണ്ടയിൽ കുടുങ്ങി കിടക്കുന്ന പോലെ തോന്നി. ഇറക്കാൻ കഴിയുന്നില്ല... നെഞ്ചിലെ ഭാരം അനുനിമിഷം കൂടികൊണ്ടിരിക്കുന്നു...അപ്പുവേട്ടനോട് സംസാരിക്കാതെ ഇതിനി മാറില്ല... ഈ വേദനയ്ക്കുള്ള മരുന്ന് അപ്പുവേട്ടന് മാത്രേ തരാൻ കഴിയൂ.. " കല്ലൂ... നീ അതിനെ നോക്കി പേടിപ്പിക്കാതെ വേഗം കഴിക്ക്... പോകണ്ടേ... " ഏട്ടനോട് പറയണം എന്നുണ്ടായിരുന്നു അതിന് കഴിയില്ല എന്ന്... അങ്ങനെ പറഞ്ഞാൽ അതിനുള്ള കാരണം കൂടെ പറയേണ്ടി വരും... അപ്പുവേട്ടനെ സ്നേഹിക്കുന്നു എന്നറിഞ്ഞാൽ എന്താവും ഏട്ടന്റെ റിയാക്ഷൻ.... അതൊക്കെ എന്തിനാ ഇപ്പൊ ആലോചിക്കുന്നേ...

ആ ശ്രീലക്ഷ്മി അവളെ അവളെ കൊല്ലാൻ തോന്നുവാ...... പെട്ടന്ന് എന്തോ ഓർത്തു കൈ വീശിയതും ഫാലൂദ തട്ടി മറഞ്ഞു അവള് പേടിയോടെ കണ്ണനെ നോക്കി അവനും ആകെ വല്ലാതായി.. " സാരല്യ... പോട്ടെ... വേറെ പറയട്ടെ " " വേണ്ടാ.... എനിക്ക് പേടിയാകുന്നു... സാർ ചീത്ത പറയും.... " " ശരി വാ എണീക്ക്... ഡ്രെസ്സിലായോ? " ഇല്ലാന്ന് തലയാട്ടി.. അപ്പോഴേക്കും ക്‌ളീൻ ചെയ്യാൻ ആള് വന്നു. പൈസയും കൊടുത്ത് അവര് വേഗം ഇറങ്ങി... അവന്റെ ബൈക്കിന്റെ പുറകിലിരുന്ന് അവള് കരയുകയായിരുന്നു... 'ഇനി അപ്പുവേട്ടന് അവളോടെന്തെങ്കിലും... ഏയ്യ്..അതിനൊരു ചാൻസും ഇല്ലാ... പിന്നെ എന്താവും എന്നെ കണ്ടപ്പോൾ അപ്പുവേട്ടൻ പതറിപോയത്... കള്ളത്താരമൊന്നുമില്ലെങ്കിൽ അതിന്റെ ആവശ്യമെന്താ.... ന്റെ ദേവീ അങ്ങനെയൊന്നും ഉണ്ടാവല്ലേ.... അപ്പുവേട്ടാനില്ലാതെ... അയ്യോ ആലോചിക്കാൻ കൂടെ വയ്യാ....' വീട്ടിലെത്തിയതും അവള് വേഗം ചാടിയിറങ്ങി റൂമിലേക്കോടി കതകടച്ചു. ടി വി കണ്ടോണ്ടിരിക്കുകയായിരുന്നു അച്ഛനും അമ്മയും അവളുടെ വരവ് കണ്ട് അവരൊന്നു പേടിച്ചു.. പിന്നിൽ കവറുമായി അങ്ങോട്ട് കണ്ണൻ വന്നു. " എടാ കല്ലൂന് എന്താ പറ്റിയത്... നിങ്ങൾ അടി ഉണ്ടാക്കിയോ? " ഇല്ലാച്ചാ ഒരു പ്രേശ്നവും ഇല്ലല്ലോ...

അവൾക്കെന്തോ സെമിനാർ ഉണ്ടെന്ന് പറഞ്ഞു അതിന്റെ ടെൻഷനിലാവും.. " അവൻ വേഗം ആ കവർ അമ്മയെ ഏല്പിച്ചു റൂമിൽ കയറി. ഫോണെടുത്തു രാധുവിനെ വിളിച്ചു. കല്ലു കട്ടിലിൽ കമഴ്ന്നു കിടന്ന് കരയുകയാണ്. ഫോണെടുത്തു അപ്പുവിനെ വിളിച്ചു. അവളുടെ കോള് കണ്ടതും അവൻ വേഗം ടെറസിലേക്ക് പോയി ശ്രീലക്ഷ്മി വരാതിരിക്കാൻ അങ്ങോട്ടേക്കുള്ള വാതിലടച്ചു. " കല്ലൂ.... " അവളൊന്നും പറയാതെ കരയുകയാണ്... " കല്ലൂ.... കരയല്ലേ.... എന്താ ഉണ്ടായതെന്ന് ഞാൻ പറയാം.... കല്ലൂ... നീ കേൾക്കുന്നുണ്ടോ... ഒന്ന് എന്തെങ്കിലും മിണ്ടു.... " അവൾക്ക് കരച്ചിലിനിടയിൽ സംസാരിക്കാൻ വല്ലാതെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.... ഒന്ന് ശ്വാസമെടുത്തു.. " അപ്പുവേട്ടൻ... എന്തിനാ.... അവളുടെ കൂടെ കറങ്ങി നടക്കുന്നെ.... " ഒരുവിധം അവള് പറഞ്ഞൊപ്പിച്ചു.. " കല്ലൂ ആദ്യം നീ കരച്ചില് നിർത്ത്.... ഞാൻ എല്ലാം പറയാം.... കല്ലൂ... എടീ ഞാൻ നിനക്ക് മെസ്സേജ് അയച്ചില്ലായിരുന്നോ അവളെ കൂട്ടാൻ പോകണം എന്ന്.. അച്ഛൻ വിളിച്ചു പറഞ്ഞതാ എന്നെ അവളെ കൂട്ടി കൊണ്ടുവരാൻ.. ഞാൻ ക്ലാസൊക്കെ കഴിഞ്ഞ് അവളെ കൂട്ടാനായി കോളേജിൽ പോയി അവിടുന്നിറങ്ങാൻ തന്നെ ലേറ്റ് ആയിരുന്നു. അപ്പോഴാ അവള് പറഞ്ഞെ എന്തോ ഇമ്പോര്ടന്റ്റ്‌ ആയിട്ടുള്ള ബുക്സ് വാങ്ങാൻ ഉണ്ടെന്ന് അങ്ങനെയാ അവിടെ എത്തിയെ.... കല്ലൂ സത്യം അവളുടെ കൂടെ കറങ്ങാൻ പോയതല്ലാ.. കല്ലൂ... എടോ.... " " ഉം.... " " എന്താ കല്ലൂ... ദേഷ്യമാണോ നിനക്ക്... പറാ.... "

" എനിക്കവളെ ഇഷ്ടല്ലാ... അവള് അപ്പുവേട്ടനെ കാണുന്നത് അവളുടെ ലവർ ആയിട്ടാണ്.... അപ്പുവേട്ടാ.... " " അത് നിന്റെ തോന്നലാണ് കല്ലൂ.... " " തോന്നലല്ല... സത്യമാ.... എനിക്ക് പേടിയാ അപ്പുവേട്ടാ.... അപ്പുവേട്ടനറിയില്ല ഞാൻ അപ്പുവേട്ടനെ എന്തോരം സ്നേഹിക്കുന്നുണ്ടെന്ന്... അപ്പുവേട്ടനെ നഷ്ടപെടുന്നത്... അതെനിക് ചിന്തിക്കാൻ പോലും കഴിയില്ലാ... അപ്പുവേട്ടാ..... എന്താ ഒന്നും മിണ്ടാത്തെ.... " അവള് കരഞ്ഞോണ്ട് ആണ് അതൊക്കെ പറയുന്നത്.. " നീയെന്താ പേടിക്കുന്നത്.... ഞാൻ നിന്നെ വിട്ട് വേറെ വല്ലവരുടെയും പുറകെ പോകും എന്നാണോ? ന്റെ കല്ലൂ നീയല്ലാതെ വേറെയൊരു പെണ്ണിനെ കുറിച് ഞാൻ ചിന്തിച്ചിട്ടു പോലും ഇല്ലാ..... നിന്നെ തഴഞ്ഞു മറ്റൊരുത്തിയുടെ കൂടെ പോകാൻ മാത്രം ചീപ് ആണോ ഞാൻ... നിനക്കങ്ങനെ തോന്നുന്നുണ്ടോ?... കല്ലൂ പറാ... " " അപ്പുവേട്ടൻ അങ്ങനെയല്ല എന്ന് എനിക്കറിയാം... എന്നാൽ എനിക്ക് പറ്റുന്നില്ല അപ്പുവേട്ടാ... അവള് അപ്പുവേട്ടൻ കരുതുന്ന ആളല്ല.... എനിക്കറിയില്ല അപ്പുവേട്ടാ... അവളോട് അവിടുന്ന് പോകാൻ പറാ... അവള് നമ്മളെ തെറ്റിക്കാനാണ് വന്നത്...അപ്പുവേട്ടാ.... " " എന്താ കല്ലൂ നിനക്ക് പറ്റിയത്.... നീയൊന്ന് സമാധാനപ്പെട്.... എടീ വല്ലവരും എന്തെങ്കിലും ചെയ്‌തെന്നോ പറഞ്ഞെന്നോ കരുതി തെറ്റോ നമ്മള്...

അത്രയേ ഉള്ളോ നമ്മള് തമ്മിലുള്ള ബന്ധം.... ഇങ്ങനെയൊരു പൊട്ടിക്കാളി.... എടീ കല്ലൂ കരയല്ലെടി.... നല്ല കുട്ടിയല്ലേ....ന്റെ കല്ലൂ ഈ നെഞ്ചില് നീ മാത്രേ ഉള്ളൂ... അതെന്നും അങ്ങനെ ആകും... അതങ്ങനെ അല്ലാതാകണമെങ്കിൽ ഞാൻ മരിക്കണം.... കല്ലൂ ഹാപ്പി ആയോ... എന്തെങ്കിലുമൊന്ന് പറയെടി... " " നിക്ക് അപ്പുവേട്ടനെ കാണണം... ഇങ്ങോട്ട് വരോ ഇപ്പൊ.... ജനലിന്റെ ഇങ്ങോട് വന്ന മതി... " " എടീ കണ്ണൻ റൂമിലുണ്ട് ഞാൻ അങ്ങോട്ട്‌ വന്നാൽ അവൻ കാണും... ഞാൻ വരാം എന്നത്തേയും പോലെ... നീ ഒന്ന് പോയി കുളിക്ക് കുറേ കരഞ്ഞതല്ലേ ചെല്ല്." " അപ്പുവേട്ടാ..... " " എന്താ... പറാ.... അത് മനസിന്ന് കളഞ്ഞേക്ക്... കല്ലൂ.... കരച്ചില് നിർത്ത്... നോക്ക് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... നിർത്തേടി കരച്ചിൽ കുറേ നേരായി ഓള് തുടങ്ങിട്ട്...." അവൻ ശബ്ദമെടുത്തതും കരച്ചിലിന്റെ ശക്തി കൂടി. " കല്ലോ.... കരയല്ലേ..... എന്തെങ്കിലും അസുഖം വരുംട്ടോ ഇങ്ങനെ കരഞ്ഞാൽ... എടീ നിർത്താൻ... കല്ലൂ നീ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ. നീ നിർത്തുണ്ടോ... ശരി ഞാൻ പത്ത് വരെ എണ്ണും അതിനുള്ളിൽ നിർത്തിയില്ലെങ്കിൽ നിന്റെ മുൻപിൽ കൂടെ അവളുടെ കയ്യും പിടിച്ചു നടക്കും കാണണോ... അത് വേണ്ടെങ്കിൽ കരച്ചില് നിർത്ത്... " അവളെങ്ങനെയാക്കയോ കരച്ചിൽ നിർത്തി എന്നാൽ ചെറിയ ചെറിയ ഏങ്ങലുകളായി അത് തുടർന്നു... " അപ്പുവേട്ടാ...... " " എന്താ കല്ലൂ..." " നിക്ക് എന്തോ പേടിയാകുന്നു.... അപ്പുവേട്ടാ.... " " നീ എന്തിനാ പേടിക്കുന്നെ... ഞാനില്ലേ കൂടെ....

കല്ലൂ.... അത് വിട്ടേക്ക് അവൾക്കിപ്പോ സ്റ്റഡി ലീവ് ആണ് അത് കഴിഞ്ഞാൽ അവള് പോകും... ഒരു പത്തിസം.... അത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യെടോ... " അവള് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല... അപ്പുവേട്ടൻ എന്തൊക്കെ പറഞ്ഞിട്ടും ആ പേടി പോകുന്നില്ല... എന്തോ സംഭവിക്കാൻ പോകുവാണെന്ന് ഒരു തോന്നല്.... കുറച്ചുനേരം കൂടെ സംസാരിച്ച ശേഷം അവളെ കുളിക്കാൻ പറഞ്ഞു വിട്ടു. കണ്ണൊക്കെ തുടച് ഡ്രെസ്സുമെടുത്തു പെട്ടന്ന് ബാത്‌റൂമിലേക് നടന്നു. അമ്മ എന്തോ ചോദിച്ചെങ്കിലും അത് മൈൻഡ് ചെയ്തില്ല. പെട്ടന്ന് കുളിച്ചു വന്നു. " നീ സെമിനാർ റെഡി ആക്കിയോ? " കണ്ണൻ ചോദിച്ചതും അവന്റെ മുഖത്ത് നോക്കാതെ തലയാട്ടി.. ഭക്ഷണം കഴിക്കുമ്പോഴും മനസ് എവിടെയോ ആയിരുന്നു.. " മോളേ കല്ലൂ... എന്താണ് ഇത്ര വല്യ ആലോചന..? " " ഒന്നുല്ല അച്ഛാ.... " " മോളേ.... നമ്മുടെ രവി മാമൻ അച്ഛനെ വിളിച്ചിരുന്നു... " അത് കേട്ടതും അവളൊന്ന് നെറ്റിച്ചുളിച്ചു. കണ്ണൻ ഭക്ഷണം കഴിച്ചോണ്ട് അത് ശ്രദ്ധിക്കുകയാണ്... " ഇന്നാള് മോള് അമ്മയുടെ കൂടെ അങ്ങോട്ട് പോയില്ലായിരുന്നോ പൂരത്തിന്.... അന്ന് ഒരു പയ്യന് മോളേ ഇഷ്ടായിട്ട് മാമനോട് ചോദിച്ചതാ... ഈ ഞായറാഴ്ച അവര് വന്ന് കാണും എന്ന് പറഞ്ഞു.... അവര് വന്ന് കണ്ട് പൊക്കോട്ടെ ല്ലേ? " അവള് വേഗം കണ്ണനെ നോക്കി. " അല്ല അച്ഛാ കല്ലു പഠിക്കുകയല്ലേ...? " " അതൊക്കെ ഞാൻ പറഞ്ഞു... അവരിപ്പോ നിർബന്ധിക്കുകയാണ്. വന്നിട്ട് പൊക്കോട്ടെ... " " വേണ്ടാ.... ഇപ്പൊ ആരും കാണാനൊന്നും വരണ്ട.... ന്റെ പഠിപ്പൊക്കെ കഴിയട്ടെ... "

" അതായിക്കോട്ടെ... വന്നു എന്ന് വിചാരിച് അപ്പൊ തന്നെ നിന്നെ കല്യാണം കഴിപ്പിക്കൊന്നും ഇല്ലാ... മാമന് വേണ്ടപ്പെട്ടവരാ.... അവരെ പിണക്കുന്നത് ശരിയല്ലല്ലോ... ഇതൊക്കെ ഒരു നാട്ടുനടപ്പ് അല്ലേ.... അതിന്റെ പേരിൽ വരുന്നു എന്ന് മാത്രം... " " സമ്മതിച്ചു... വരാ... കാണാ... പോകാ... അത് കഴിഞ്ഞു ഇഷ്ടായോ കിഷ്ടായോ ചോദിച്ചു പുറകെ വരരുത്.... " " അങ്ങനെ ആയിക്കോട്ടെ..... " അതുംകൂടി കേട്ടപ്പോ ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥയിൽ ആയി അവള്...... ഭക്ഷണം പാതി നിർത്തി അവളെണീറ്റു. റൂമിൽ ചെന്നിരുന്നു..... ഓരോന്ന് ആലോചിച്ചാലോചിച്ചു എവിടെയോ എത്തിയിരുന്നു. ഫോൺ റിങ് ചെയ്തപ്പോഴാണ് അതിനൊരു അന്ത്യമുണ്ടായത്... വേഗം കോളെടുത്തു. " ജനല് തുറക്ക്... " അവള് വേഗം ജനല് തുറന്നു.. അപ്പു ഫോൺ സൈലന്റ് ആക്കി പോക്കറ്റിൽ ഇട്ടു... " ഇതെന്താടി നിന്റെ കണ്ണ് കലങ്ങിയത്? നീ എന്തിനാ കരയുന്നെ? " " ഒന്നൂല്യ... " " വെറുതെ കരയാൻ നിനക്കെന്താ വട്ടാണോ?.... കല്ലൂ ന്റെ വായിലിരിക്കുന്നത് കേൾക്കണ്ടെങ്കിൽ കണ്ണ് തുടച്ചോ... അവളുടെയൊരു... " അവന്റെ മുഖം മാറിയതും അവള് വേഗം കണ്ണ് തുടച്ചു.. " അപ്പുവേട്ടാ.... എന്തിനെങ്കിലും വേണ്ടി എപ്പോഴെങ്കിലും അപ്പുവേട്ടൻ ന്നെ തള്ളിപ്പറയോ? " " നായിന്റെമോളെ ഒന്ന് അങ്ങട് തന്നാലുണ്ടല്ലോ....

എന്താ ശരിക്കും നിന്റെ പ്രശ്നം... ആ ലച്ചു ആണോ.... എടീ അവളെ ഞാൻ പെങ്ങളായിട്ടാ കാണുന്നത്... അതിനപ്പുറം എനിക്കവളോട് ഒന്നുമില്ല... ഡീ പെണ്ണേ അന്ന് ഞാൻ നിന്റെ കഴുത്തിലിട്ട് തന്ന മാലയുടെ ലോക്കറ്റ് നീ തുറന്നോ? " ഇല്ലാന്ന് അവൾ ആക്ഷൻ കാട്ടി... " ഇയ്യ് ഒന്ന് ഇങ്ങോട് അടുത്തിരിക്ക്... " അവള് കുറച്ചൂടെ അടുത്തിരുന്നതും അവൻ ജനലിലൂടെ കയ്യിട്ട് അവളുടെ കഴുത്തിൽ കിടക്കുന്ന ലോക്കറ്റ് പിടിച്ചു. അതിന്റെ ഒരു സൈഡിൽ പ്രെസ്സ് ചെയ്തതും അത് ഓപ്പൺ ആയി.. അതിൽ ഒരു ചെറിയ താലി... അവനതിൽ പിടിച്ചു. " ഇതെന്താ എന്ന് നിനക്കറിയാലോ? " അവളപ്പൊഴാണ് അങ്ങനെയൊരു കാര്യം ഉണ്ടെന്ന് പോലും അറിയുന്നത്... അവളുടെ കണ്ണുകൾ രണ്ടും വികസിച്ചു.. " അപ്പുവേട്ടാ... ഇത്.... " " ഇത് താലി.... ഇപ്പൊ നിനക്ക് മനസിലായോ നീ എന്റെ ആരാണെന്ന്.... നമ്മുടെ ആചാരപ്രകാരം നീയിപ്പോ എന്റെ ഭാര്യയാണ്.... ഇനി ഞാൻ നിന്നെ എന്ത് പറഞ്ഞാ കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടതെന്ന് എനിക്കറിയില്ല... കല്ലൂ എടീ നിനക്ക് പകരം മറ്റൊരാള് ഒരിക്കലും ഉണ്ടാകില്ല എന്റെ ജീവിതത്തിൽ.... " അവളവന്റെ കയ്യിൽ പിടിച്ചു.. എന്താ പറയേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു..പെട്ടന്നാണ് ഫോണിൽ അലാറം അടിഞ്ഞത്... അവള് വേഗം അത് ഓഫ് ചെയ്തു.. " അപ്പുവേട്ടാ..... happy birthday..... " അവൻ കൈ നീട്ടി അവളതിൽ ചുണ്ടുകളമർത്തി... " ഇങ്ങ് അടുത്ത് വാടി... " അവള് ജനലിന്റെ അടുത്തേക് മുഖം ചേർത്തു അവൻ അവളുടെ നെറ്റിയിൽ ചുണ്ടുകളമർത്തി...

" നമുക്ക് ഈ ജനലങ്ങ് മാറ്റിയാലോ? " ഒരു കള്ളച്ചിരിയോടെ അവനത് പറഞ്ഞപ്പോൾ അവളവന്റെ കയ്യിൽ പതിയെ പിച്ചി.. അവരവിടുന്ന് സംസാരിക്കുമ്പോൾ ശ്രീലക്ഷ്മി അപ്പുവിനെ വിഷ് ചെയ്യാൻ അവന്റെ റൂമിൽ ചെന്നു. അവിടെ കാണാതിരുന്നപ്പോൾ അവള് ടെറസിലേക് പോകാൻ നോക്കി.. അവിടെ കതക് ലോക്ക് ചെയ്തതുകൊണ്ട് അവളവിടെ തന്നെ നിന്നു.. അവന്റെ ഫോണിലേക്ക് കുറേ തവണ വിളിച്ചു.... കല്ലുവിനോട് ബൈ പറഞ്ഞു അപ്പു അവിടുന്നിറങ്ങി. അവളുടെ ടെൻഷനെല്ലാം കാറ്റിൽ പറന്നിരുന്നു. അവളാ കൊച്ചുതാലി നെഞ്ചോട് ചേർത്തു പിടിച്ചു കിടന്നു... ടെറസിലെ വാതിൽ തുറന്നപ്പോൾ മുൻപിൽ നിൽക്കുന്ന ശ്രീലക്ഷ്മിയേ ആണ് കണ്ടത്.. " അപ്പുവേട്ടൻ ഇവിടെ എന്ത് ചെയ്യാ? " " ഒന്നൂല്യ... ഉറക്കം വന്നില്ല അപ്പൊ ഇങ്ങോട്ട് വന്നു... " " എന്നാ എന്നെ വിളിക്കായിരുന്നില്ലേ? " " എന്തിന്? " " നമുക്ക് കഥ പറഞ്ഞിരിക്കായിരുന്നല്ലോ... " അവൻ മറുപടിയൊന്നും പറയാതെ കതകടച്ചു താഴേക്ക് ഇറങ്ങി.അവളും പിന്നാലെ വന്നു.. അവന്റെയൊപ്പം റൂമിലേക്ക് അവളും ചെന്നു. " ഹാപ്പി birthday അപ്പുവേട്ടാ..... "

അവള് വിഷ് ചെയ്തതും അവൻ ചിരിച്ചു. " താങ്ക്സ് .... " " 12 മണിക്ക് വിഷ് ചെയ്യാൻ വേണ്ടിയാ ഞാൻ അലാറം വച്ചു എഴുന്നേറ്റത്.. അപ്പുവേട്ടൻ വിളിച്ചിട്ട് ഫോണും എടുത്തില്ല... ബട്ട്‌ i'm happy.... ഞാനല്ലേ അപ്പുവേട്ടനെ ഫസ്റ്റ് വിഷ് ചെയ്തേ... ".. അതിനവൻ ഒന്നും പറഞ്ഞില്ല. " ഗുഡ് നൈറ്റ്‌... " അതും പറഞ്ഞു കതകടച്ചു...പിറ്റേന്ന് കല്ലു അപ്പുവിനെയും വെയിറ്റ് ചെയ്തിരിക്കാൻ തുടങ്ങി. അവന്റെ വണ്ടിയുടെ സൗണ്ട് കേട്ടതും അവള് വേഗം വീട്ടിൽ നിന്നും ഇറങ്ങി നോക്കുമ്പോൾ ശ്രീലക്ഷ്മി ഉണ്ട് പുറകിൽ. അവൻ അവളുടെ മുന്നിൽ വണ്ടി നിർത്തി. " കല്ലോ... ഇവൾക്കെന്തോ ആവശ്യത്തിന് കോളേജിൽ പോകാനുണ്ട് പോലും... നീ ബസിനു പോകില്ലേ..? " അവളൊന്നും പറയാതെ അവനെ നോക്കി. ശ്രീലക്ഷ്മിയുടെ മുഖത്ത് ഒരു വിജയചിരി ഉണ്ടായിരുന്നു... അവളുടെ മുഖം മാറിയത് അപ്പു ശ്രദ്ധിച്ചു. " കല്ലൂ... നീയിത് എന്താ നോക്കുന്നെ.. ഞാൻ പോവട്ടെ ന്നാൽ... " അതിനും മറുപടിയില്ല... അവള് തല താഴ്ത്തി. ഇന്നലത്തെ സന്തോഷമെല്ലാം ദാ അവസാനിച്ചു.. " അപ്പുവേട്ടാ പോവാം... നമുക്ക് രണ്ടുപേർക്കും ലേറ്റ് ആകും.. " കല്ലു ഒന്ന് അപ്പുവിനെ നോക്കി. അവള് വേഗം അവിടുന്ന് മുന്നോട്ട് നടന്നു..അവൻ വണ്ടിയെടുത്തു.. മിററില്ലൂടെ അവളെ നോക്കി അവളെന്തോ ആലോചിക്കുകയാണെന്ന് അവനു മനസിലായി മനസ് വേറെയെന്തൊക്കയോ ആലോചിക്കുന്നു.. ആലോചിച്ച കൂട്ടുന്നതെല്ലാം തെറ്റാണെന്നറിഞ്ഞിട്ടും അത് മാറുന്നില്ല.. അവളവിടെ വഴിയിൽ അങ്ങനെ നിന്നു. പെട്ടന്നൊരു വണ്ടി മുന്നിൽ വന്നു നിന്നു

. " കല്ലോ.... എടോ.... മോളെന്താ ഇപ്പൊ വഴിയിൽനിന്നുമാണോ സ്വപ്നം കാണുന്നെ? " എബി കളിയായി ചോദിച്ചതും അവളൊന്ന് ഇളിഞ്ഞു. " ബ്രേക്ക് കിട്ടിയില്ലെങ്കിൽ കാണായിരുന്നു ഇപ്പൊ... " " അമ്മിണിയേച്ചിയും മോളും എവിടെ? " " മോൾക്ക് ചെറിയൊരു പനി... ഇന്ന് ഇങ്ങോട്ട് വരണം എന്ന് വിചാരിച്ചതാ... അസുഖമുള്ളപ്പോൾ യാത്ര ചെയ്താ അത് കൂടും... അതാ... നിനക്കിപ്പോ ക്ലാസ്സ്‌ ഉണ്ടോ? " ഉണ്ടെന്ന് തലയാട്ടി. " ക്ലാസ്സിലേക്കാണോ? " " ആ... " " എന്ന ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യ്.. ഞാൻ ഡ്രോപ്പ് ചെയ്യാം... ഇതൊന്ന് അവിടെ കൊടുക്കട്ടെ. ഇന്ന് അപ്പൂന്റെ ബര്ത്ഡേ അല്ലേ അമ്മിണി കുറച്ചിസമായി വാങ്ങി വച്ചിട്ട് ഇത് " മുൻപിൽ തൂക്കിയ കവർ ചൂണ്ടി അവൻ പറഞ്ഞു. എന്നിട്ട് അതുമായി പോയി. കല്ലുവിന്റെ മനസ് നിറയെ അപ്പുവിന്റെ പുറകിൽ അവനോട് ഒട്ടിച്ചേർന്നിരുന്ന ശ്രീലക്ഷ്മിയുടെ മുഖമാണ്.. ' എത്ര പറഞ്ഞിട്ടും അപ്പുവേട്ടന് എന്താ മനസിലാകത്തെ... അപ്പുവേട്ടൻ നെഞ്ചോട് ഒട്ടികിടക്കുന്നുണ്ട് എന്നാൽ.... ഒരുപാട് ദൂരവും ഉണ്ട്... അവളെ എന്തിനാ....' കണ്ണ് നിറഞ്ഞു തുടങ്ങി. പിന്നിൽ നിന്ന് ഹോണടി കേട്ടതും കണ്ണ് തുടച്ചു. എബിയുടെ പുറകിൽ കയറി. " എന്താ കല്ലേ.... കല്ലുപോലെ മുഖം... any പ്രോബ്ലം? " അവളെന്തോ ആലോചനയിലാണെന്ന് മനസിലായി എബിക്ക്. അവൻ സടൻ ബ്രേക്ക് ഇട്ടതും അവള് ഞെട്ടി. " കല്ലുവിന് എന്തേലും പ്രശ്നം ഉണ്ടോ? " " ഏയ്‌... ഇല്ലാ... " " നിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല....എന്താണെങ്കിലും തുറന്ന് പറാ.... ഞാനും തന്റെ ഏട്ടൻ തന്നെ അല്ലേ? "

" ഒന്നുല്ല്യ എബിച്ചായ... അത് ഒരു സെമിനാറുണ്ട്... അതിന്റെ ടെൻഷനിലാ... " " ഒരു സെമിനാറിന് ഇത്രയും ടെൻഷനോ... എന്റമ്മോ... " അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. " കല്ലൂ പിടിച്ചിരുന്നോ... ഞാൻ സ്പീഡിലാണ് പോകാ ലേറ്റ് ആയിട്ടുണ്ട്... " അവള് വേഗം കയ്യെടുത്തു അവന്റെ ഷോൾഡറിൽ വച്ചു... അവൻ പറഞ്ഞപോലെ നല്ല സ്പീഡിലാണ് ഡ്രൈവ് ചെയ്തത് ഇടയ്ക്ക് പാറിപോകോ എന്നുപോലും അവൾക്ക് തോന്നി..കോളേജിന്റെ മുന്നിൽ ഇറക്കി അവൻ പോയി. കല്ലു എന്തോ ആലോചിച് നടക്കാൻ തുടങ്ങി. ഗൗരി പുറകിൽ നിന്നും വിളിക്കുന്നുണ്ട് എന്നാൽ അവൾക്കത് കേൾക്കാനായില്ല.. ആരെയോ ചെന്ന് ഇടിച്ചപ്പോഴാണ് അവള് മുഖം ഉയർത്തുന്നത്... മുൻപിൽ കിരൺ... അവനെയാണ് ഇടിച്ചതു.... അവന്റെ മുഖത്തൊരു ചിരി ഒളിഞ്ഞിരിപ്പുണ്ട്. ഒപ്പം നിരാശയും... കല്ലു അവന്റെ മുഖത്തേക്ക് നോക്കി അപ്പോഴേക്കും ഗൗരി അവിടെ എത്തി. " നീ ഇന്നലെ ഉച്ചയ്ക്ക് പോയല്ലേ... അതെന്തേ? " . " അത്... ബുക്സ് വാങ്ങാൻ ഉണ്ടായിരുന്നു... " " ഓഹ്.... ഇപ്പൊ എനിക്കൊരു കാര്യം ഉറപ്പായി... ദക്ഷ യു are ലയിങ്.... നിനക്ക് റിലേഷൻ ഉണ്ടെന്ന് പറഞ്ഞത് കള്ളമാണ്... എന്നെ ഒഴിവാക്കാൻ പറഞ്ഞ കള്ളം... അങ്ങനെ അല്ലായിരുന്നെങ്കിൽ നീ ഇന്നലെ മുങ്ങില്ലായിരുന്നു... ലൗ യു..... ദക്ഷാ..... "

അവളൊന്നും പറയാതെ അവനെ നോക്കി... എന്ത് പറയണം എന്ന് അറിയില്ലായിരുന്നു... ഒന്നും അറിയില്ല.... അവൻ കുറച്ചുനേരം അവിടെ നിന്നശേഷം പോയി. അവള് ഗൗരിയുടെ കൂടെ നടന്നു. ഗൗരി എന്തൊക്കയോ പറയുന്നുണ്ട്... ഒന്നിനും അവള് മറുപടി പറയുന്നില്ല... " എടീ ദക്ഷേ നിന്റെ ചെവി പൊട്ടിയോ....? " ഗൗരി അവളുടെ തലകുലുക്കി. " എന്താടി.... എന്താ പറ്റിയത്... നീയെന്താ നിലാവാത്ത് അഴിച്ചിട്ട കോഴിയെ പോലെ നടക്കുന്നെ... എന്താണെങ്കിലും പറാ... " അവള് ഗൗരിയെ കെട്ടിപിടിച്ചു കരഞ്ഞു... " എന്താ... നീ കരയാതെ കാര്യം പറാ.... " അവള് വേഗം എല്ലാം പറഞ്ഞു... " അപ്പൊ ആ ശ്രീലക്ഷ്മിയാണ് പ്രശ്നം... നമുക്കവളെയങ്ങു കൊന്നാലോ? " " ഗൗരി... നീ തമാശ നിർത്ത്... " " എടീ ദക്ഷേ.... അപ്പുവേട്ടൻ ഒരിക്കലും നിന്നെ ഒഴിവാക്കാൻ പോകുന്നില്ല... പിന്നെ എന്താ അവള് വെറുതെ പുറകെ നടന്നോട്ടെ... അവൾക്കല്ലേ നഷ്ടം നമുക്കാണോ? " " നിന്റെ കെട്ടിയോന്റെ പുറകെ വേറൊരുത്തി നടക്കുമ്പോൾ നിനക്കൊന്നും തോന്നില്ലേ... " " ഉം... തോന്നും... " " അതെന്നെയാ എനിക്കും.... അപ്പുവേട്ടൻ ഒരിക്കലും അവളുടെ പുറകെ പോകില്ലാ... എന്നാൽ അവള്....എനിക്കെന്തോ എനിക്കും അപ്പുവേട്ടനും ഇടയിൽ എന്തൊക്കയോ പ്രശ്നങ്ങൾ ഉണ്ടാകാൻ പോകാണ് എന്നൊരു തോന്നൽ... തോന്നലല്ല അവളുണ്ടാക്കും ഉറപ്പാ.... " " എടീ നീ ഇങ്ങനെ ടെൻഷനാകല്ലേ... എന്തുണ്ടായാലും നമുക്കത് സോൾവ് ചെയ്യാലോ... പിന്നെ എന്താ.... " ഗൗരി സമാധാനിപ്പിച്ചെങ്കിലും അവൾക്ക് വല്ലാത്തൊരു ബുദ്ധിമുട്ട്.... വൈകുന്നേരം അവളവനെ കാത്തില്ല... ഒരു കീ ചെയിൻ ഓർഡർ ചെയ്തിരുന്നു രണ്ടുപേരുടെയും പേര് വച്ചു ചെയ്യാൻ അത് വാങ്ങാനുള്ളത്കൊണ്ട് അവള് വേഗം പോയി...

അവളെത്തി കുറച്ചു കഴിഞ്ഞാണ് അവൻ വന്നത് കൂടെ ആ ശ്രീലക്ഷ്മിയും ഉണ്ട്.. അജുവും ആദിയും വന്ന് വിളിച്ചപ്പോൾ അവളവരുടെ കൂടെ അപ്പുവിന്റെ വീട്ടിലേക്ക് ചെന്നു. അമ്മായിയും മാമനും അമ്മയും ഉണ്ട്... അപ്പുവിന്റെ തൊട്ടടുത്തായി ശ്രീലക്ഷ്മിയും ഉണ്ട്.. അപ്പു കേക്ക് കട്ട്‌ ചെയ്ത് അച്ഛനും അമ്മയ്ക്കും പിന്നെ ഗീതയ്ക്കും കൊടുത്തു.. ഗീതയും ശ്രീജയും അടുക്കളയിലേക്ക് പോയി... മാമൻ ഫോൺ വന്ന് പുറത്തേക്കും പോയി... അപ്പു വേഗം ഒരു പീസ് കട്ട്‌ ചെയ്ത് കല്ലുവിന്റെ വായിലേക്കിടാൻ നോക്കിയതും ശ്രീലക്ഷ്മി അവന്റെ കൈപിടിച്ചു വച്ചു അത് വാങ്ങി കഴിച്ച്. അജുവും ആദിയും ഇത് മാറി നിന്ന് കാണുകയായിരുന്നു... കല്ലു അപ്പുവിനെ തന്നെ നോക്കി കണ്ണുരുട്ടി. അപ്പു സൈറ്റ് അടിച്ചതും അവളൊന്ന് കൂളായി... അവള് വാങ്ങിയ കീ ചെയിൻ ടോപിന്റെ പോക്കറ്റിൽ നിന്നുമെടുക്കാൻ നോക്കിയതും ശ്രീലക്ഷ്മി അവനൊരു ഗിഫ്റ്റ് കൊടുത്ത് അവന്റെ കവിളിൽ ചുണ്ടമർത്തി. ആദിയും അജുവും അത് കണ്ട് വായ തുറന്നുപോയി.. കല്ലുവിന്റെ കണ്ണ് നിറയാൻ തുടങ്ങി അവള് വേഗം അവിടുന്നിറങ്ങി... അപ്പു ആകെ മരവിച്ചു നിൽക്കുകയാണ്.. അവനെന്താ വേണ്ടതെന്നു അറിയില്ലായിരുന്നു.. കല്ലുവിന് എന്താ പറ്റിയത് എന്ന ചിന്തയിലായിരുന്നു ആദിയും അജുവും..... " മോളേ കല്ലൂ... ഇങ്ങോട്ട് വാ... " ശ്രീജ അടുക്കളയിൽ നിന്നും അവള് പോയതറിയാതെ നീട്ടി വിളിച്ചു. മറുപടിയൊന്നും ഇല്ലാതെ വന്നപ്പോൾ അവരങ്ങോട്ട് ചെന്നു.. " കല്ലു എവിടെ? മോനെ അജൂ ഏച്ചി എവിടെ.... "

" അത്... ഏച്ചി... പോയി... " " എങ്ങോട്ട്? " " അറിയില്ല.... " അവര് തിരിച്ചുപോയി. ആദിയും അജുവും ഒരു മൂലയിലേക്ക് മാറി നിന്നു. " ആദി ഇവിടെ ഇപ്പൊ എന്താ ഉണ്ടായത്... കല്ലൂച്ചി എന്തിനാ കരഞ്ഞേ? " " അജൂ.... ഞാൻ പറഞ്ഞു തരാം... കല്ലൂച്ചിക്ക് അപ്പുവേട്ടനെ ഇഷ്ടാണ്..... നിക്ക് തോന്നുന്നത് അപ്പുവേട്ടനും കല്ലൂച്ചിയെ ഇഷ്ടാ... പിന്നെ ദാ ആ നിൽക്കുന്ന സാധനത്തിന് അപ്പുവേട്ടനെ ഇഷ്ടാ... കല്ലൂച്ചിക്ക് അത് ഇഷ്ടല്ല.... ഇപ്പൊ ക്ലിയർ ആയോ? " " ഉം.... കല്ലൂച്ചി എങ്ങോട്ടാകും പോയത്... നമുക്ക് പോയാലോ? " " ആ നീ വാ... അമ്മായീ.... വല്യമ്മേ ഞങ്ങൾ പോവാ.... " അവര് വേഗം അവിടുന്നിറങ്ങി.തറവാട്ടിലേക്ക് നടന്നു. പുറത്ത് അച്ഛമ്മ ഇരിക്കുന്നുണ്ട്.. " രണ്ടും തിരിച്ചെത്തിയോ? " " ആ അച്ഛമ്മേ... കല്ലൂച്ചി ഇങ്ങോട്ട്.... " ആദി നുള്ളിയതും അജു അത് നിർത്തി. " എന്താ കല്ലൂന് എന്തേ? " " അത് കല്ലു ഇവനോട് തെറ്റി അത് പറഞ്ഞതാ ഇവൻ അല്ലെടാ അജൂ " അവൻ വേഗം ആ ന്ന് തലയാട്ടി. " ഇങ്ങോട്ട് വാടാ മണ്ടാ അവിടുന്ന് ഉരുളതെ " ആദിയുടെ പിന്നാലെ അവൻ നടന്നു... " എടാ നീയിത് എങ്ങോട്ടാ... ഏച്ചി അകത്തുണ്ടാകും... "

" മോനെ അജൂ ഏച്ചി ഉറപ്പായും കുളത്തിന്റെ അവിടെ തന്നെ കാണും നീ വാ... " അവരങ്ങോട്ട് നടന്നു. കല്ലു കുളത്തിലേക്ക് കാലും നീട്ടി ഇരിക്കായിരുന്നു. അപ്പുവിന് വാങ്ങിയ കീ ചെയിൻ കുളത്തിലേക്ക് വലിച്ചെറിഞ്ഞു. കണ്ണടച്ചാലും തുറന്നാലും മനസ്സിൽ നിറയുന്നത് അവള് അവനെ..... അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു... ' അവളെന്തിനാ ഇങ്ങനെയൊക്കെ... എനിക്ക് ഇഷ്ടാണ് എന്നറിഞ്ഞിട്ടും എന്തിനാ..... അപ്പുവേട്ടനും അത് എൻജോയ് ചെയ്യല്ലേ.... ന്നെ പറ്റിക്കാണ് അപ്പുവേട്ടൻ അല്ലായിരുന്നെങ്കിൽ അവളെ തള്ളി മാറ്റായിരുന്നല്ലോ... അറ്റ്ലീസ്റ്റ് വഴക്കെങ്കിലും പറയായിരുന്നല്ലോ... ഒന്നും ചെയ്തില്ലല്ലോ.... എനിക്കൊക്കെ മനസിലായി.... ഞാനാ മണ്ടി..... അപ്പുവേട്ടന്റെ പിന്നാലെ നടക്കുന്ന ഞാൻ മണ്ടി തന്നെയാ.... എന്റെ വാക്കിനു ഇത്തിരിയെങ്കിലും വില തരുന്ന ആളായിരുന്നെങ്കിൽ പിന്നെയും അവളുടെ ഒപ്പം നടക്കോ.....' ഓരോന്നു ആലോചിക്കും തോറും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.. അജുവും ആദിയും അവളുടെ രണ്ട് സൈഡിലായി വന്നിരുന്നു അവളുടെ തോളിൽ കൂടെ കയ്യിട്ടു................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story