❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 12

Chekuthante pennu

രചന: ആര്യ പൊന്നൂസ്

ഓരോന്നു ആലോചിക്കും തോറും അവൾക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.. അജുവും ആദിയും അവളുടെ രണ്ട് സൈഡിലായി വന്നിരുന്നു അവളുടെ തോളിൽ കൂടെ കയ്യിട്ടു....അവള് രണ്ടുപേരെയും മാറി മാറി നോക്കി.. " കല്ലൂച്ചി... സാരല്യ പോട്ടെ ഇങ്ങനെ കരയല്ലേ... " അജു പറഞ്ഞതും അവളാവനെയൊന്ന് നോക്കി. " ഞങ്ങക്ക് മനസിലായി കല്ലൂച്ചി... മ്മക്ക് ഓൾടെ വായിൽ പന്നിപ്പടക്കം വച്ചു പൊട്ടിക്കാം... അല്ലാതെ ഏച്ചി ഈ കുളത്തിലേക്ക് നോക്കി കരഞ്ഞിരുന്നിട്ട് എന്താ... " കല്ലു ആദിയെ നോക്കി നെറ്റിച്ചുളിച്ചു.. " ഏച്ചിക്ക് അപ്പുവേട്ടനെ ഇഷ്ടല്ലേ.... ഞങ്ങക്ക് അറിയാം. " " കല്ലൂച്ചി കണ്ണ് തുടയ്ക്ക്... ഏച്ചി പറ ഓളെ എന്താ വേണ്ടത് അതുപോലെ ഞങ്ങള് ചെയ്തിരിക്കും അല്ലെടാ ആദി... " " അതെന്നെ ഇനി ഏച്ചിക്ക് ഓൾക്കിട്ട് രണ്ടെണ്ണം കൊടുക്കണോ... അതിനുള്ള ഏർപ്പാടും ഞങ്ങൾ ചെയ്യാം.. " അവളൊന്ന് ചിരിച്ചു.. അത് കണ്ടതും രണ്ടാൾക്കും സമാധാനമായി...പിന്നെയും അവൾ ഏകാന്തതയിലേക്ക് കണ്ണും നട്ട് ഇരുന്നു. " എണീക്ക് കല്ലൂച്ചി... ഇനി ഏച്ചിക്ക് ഇന്നാളത്തെ പോലെ കുളത്തിലേക്ക് എങ്ങാനും ചാടാൻ തോന്നിയാൽ ഇവിടെ രക്ഷപ്പെടുത്താൻ അപ്പുവേട്ടൻ ഇല്ലാ... " അവളാദിയെ നോക്കി കണ്ണുരുട്ടി. അവനൊന്നു ഇളിച്ചുകൊടുത്തു . " എണീക്ക് വാ... " രണ്ടാളും കൈപിടിച്ചു വലിച്ചതും അവളെണീറ്റു... പതിയെ അവരുടെ പിന്നാലെ നടന്നു.

" കല്ലൂച്ചി.... ഏച്ചി ഇനി രാത്രിയിലൊന്നും ഇറങ്ങി നടക്കേണ്ട.... യക്ഷി ഇറങ്ങി എന്ന് വിചാരിച് ആളുകൾ പേടിക്കും... " അജു അത് പറഞ്ഞതും അവള് ചിരിച്ചു... " ആ അതന്നെ... ഏച്ചി കരഞ്ഞാൽ എന്താന്ന് അറിയില്ല ഞങ്ങക്കും കരച്ചില് വരും... ദാ ഇങ്ങനെ ചിരിക്കണം എപ്പോഴും. " ഈ സമയം അവൾക്ക് കരച്ചില് വന്നു സന്തോഷം കൊണ്ട്.. രണ്ടാളുംകൂടി അവളെ കെട്ടിപിടിച്ചു... അവരുടെയും കണ്ണുകൾ നിറഞ്ഞു.. പിന്നെ രണ്ടാളും അവളുടെ തോളിൽ കയ്യിട്ട് ഉമ്മറത്തേക്ക് നടന്നു . " അല്ലാ മോളേ നീയിത് എപ്പോഴാ വന്നേ ഞാൻ കണ്ടില്ലല്ലോ... " " അതൊക്കെ വന്ന്.... അച്ഛമ്മേ കല്ലൂച്ചിക്ക് ഇപ്പൊ ചെറിയ ചാത്തൻസേവ ഒക്കെ ഉണ്ട്... " ആദി പറഞ്ഞതും അച്ഛമ്മ അവനെയൊന്ന് നോക്കി പേടിപ്പിച്ചു... അവള് വീട്ടിലേക്ക് പോയി രണ്ടാളും ഒപ്പം ചെന്നു. അവളെ അവിടെയാക്കി തിരിച്ചുപോന്നു. കണ്ണൻ അവിടെയിരുന്നു ചായ കുടിക്കുകയായിരുന്നു അവള് വേഗം അവന്റെ മടിയിലേക്ക് തലവച്ചു കിടന്നു... " എന്താടി ചോദ്യോം പറച്ചിലും ഒന്നുമില്ലേ... " അവള് മറുപടിയൊന്നും പറയാതെ എണീറ്റ് പോയി. അതാവനെന്തോ സങ്കടമായി. " കല്ലോ... വാ വന്ന് കിടന്നോ ഞാൻ വെറുതെ പറഞ്ഞതാ... വാടി.... " അവള് ഫോണും കയ്യിലെടുത്തു പിന്നെയും വന്ന് കിടന്നു.

" എത്തിയോ... നിനക്ക് എങ്ങോട്ടെങ്കിലുമൊന്ന് പോകുമ്പോൾ പറഞ്ഞാൽ എന്താ... നിന്നിടത്തു നിന്ന് ഒന്ന് തിരിഞ്ഞു നോക്കിയാൽ പിന്നെ അവളെ കാണില്ല.... ഇങ്ങനെയൊരു കുട്ടി.... നിങ്ങൾക്ക് രണ്ടാൾക്കും പായസമെടുക്കട്ടെ... അപ്പൂന്റെ പിറന്നാൾ അല്ലായിരുന്നോ... എടുക്കട്ടെ... " " എനിക്ക് വേണ്ടാ.. " കണ്ണൻ പെട്ടന്ന് പറഞ്ഞു. " എനിക്കും വേണ്ടാ... അവന്റെയൊരു പിറന്നാൾ.... " കണ്ണനവളെയൊന്ന് നോക്കി... എന്നിട്ടൊന്ന് ചിരിച്ചു... അവള് ഫോണിൽ നോക്കിയപ്പോ അപ്പുവിന്റെ കുറേ കോൾസ്... ഒപ്പം മെസേജ്സും... അവൾക്കത് വായിക്കാനോ തിരിച്ചുവിളിക്കനോ തോന്നിയില്ല... ' ഹ്മ് എന്തിന് വിളിച്ചതാ... ജന്തു... അവളുണ്ടല്ലോ അടുത്ത് പിന്നെ എന്തിനാ എന്നെ വിളിക്കുന്നെ.. എന്നെ വിളിക്കണ്ട... നാളെ നിന്നെ ഞാൻ ശരിയാക്കി തരാടി നിന്റെ മോന്തേടെ ഷേപ് ഞാൻ മാറ്റും നോക്കിക്കോ നീയ്യ്... നിനക്കെന്റെ അപ്പുവേട്ടനെ വേണം ല്ലേ... അവളെയെന്തിനാ കുറ്റം പറയുന്നേ അവളുടെ കൂടെ തുള്ളാൻ നിന്നിട്ടല്ലേ....' അച്ഛൻ വന്നതും അവളവന്റെ മടിയിൽ നിന്നും എണീറ്റ് നേരെ ഇരുന്നു... " ഇതെന്താ ഇങ്ങടെ മുഖം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ... എന്തുപറ്റി? " കണ്ണനും കല്ലുവും അച്ഛനെയും നോക്കി ഇരിക്കുകയാണ്.. " ഞാൻ അമ്മയുടെ അടുത്ത് പോയിട്ടാ വരുന്നത്...

ഇന്നലെ ഞാൻ പറഞ്ഞ കാര്യമില്ലെ നിന്റെ ആങ്ങള പറഞ്ഞത് അത് അമ്മയോട് പറഞ്ഞു... " " എന്നിട്ട്.. " ഗീത പെട്ടന്ന് ചോദിച്ചു. " അവരോട് വരണ്ടാ എന്ന് പറയാൻ പറഞ്ഞു... അച്ഛൻ മരിക്കുന്നതിന് മുൻപേ പറഞ്ഞതല്ലേ കല്ലു അപ്പുവിനോ കുട്ടനോ ഉള്ളതാണെന്ന്. അമ്മയും അതാ പറയുന്നത്... അവരിലാരെയെങ്കിലും കൊണ്ട് തന്നെ കെട്ടിക്കാം എന്ന്... " ആ ഒരു തലവേദന ഒഴിഞ്ഞല്ലോ എന്ന സമാധാനമായിരുന്നു കല്ലുവിന്. ഗീത അങ്ങനെ ആകട്ടെ എന്ന് സമ്മതിച്ചു. " അതിലിപ്പോ എന്താ ഇത്ര ആലോചിക്കാൻ... നമുക്കിവളെ കുട്ടനെ കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കാം... " കണ്ണൻ വളരെ കൂളായി പറഞ്ഞു. " കണ്ണാ അത് നീയല്ല തീരുമാനിക്കേണ്ടത് ഇവളാണ്... ഇവളുടെ ഇഷ്ടപ്രകാരമേ അത് നടക്കൂ... " " എന്തായാലും ആ ചെകുത്താന് ഞാനെന്റെ കല്ലൂനെ കൊടുക്കില്ല... അവനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നതിലും നല്ലത് ഇവളെ വല്ല പൊട്ടകിണറ്റിലും ഇടുന്നതാ... അച്ഛനറിയില്ലേ അവന്റെ സ്വഭാവം... ഇവൾക്ക് ഒരു ദിവസമെങ്കിലും സന്തോഷത്തോടെ അവന്റെ കൂടെ ജീവിക്കാൻ കഴിയോ? " " അവന്റെ സ്വഭാവം എനിക്കറിയാം.. പിന്നെ നീയും അവനും തമ്മിൽ എന്തിന് വേണ്ടിയാ തെറ്റിയതെന്ന് എനിക്കറിയില്ല... ആ കാര്യവുമായി ഇത് ബന്ധിപ്പിക്കണ്ട.... കുട്ടനായാലും അപ്പുവായാലും ഇവളെ പൊന്നുപോലെ നോക്കും അതെനിക്കുറപ്പാ...

ഇപ്പൊ ഇവള് പഠിക്കല്ലേ... അത് നടക്കട്ടെ ബാക്കി പിന്നെയല്ലേ അതപ്പോ തീരുമാനിക്കാം... " കണ്ണൻ പിന്നെയൊന്നും പറഞ്ഞില്ല. അവള് പിന്നെയും അവന്റെ മടിയിൽ കിടന്നു. ' എന്തായിരിക്കും ഇവര് തമ്മിലുള്ള പ്രശ്നം... രണ്ടുപേർക്കും പരസ്പരം ഇഷ്ടല്ല... കുട്ടേട്ടന് അറിയാമായിരിക്കും... ഇതെന്തായാലും സോൾവ് ചെയ്തേ പറ്റൂ.. അപ്പുവേട്ടന് വേണ്ടി കണ്ണേട്ടനെ എങ്ങനെയാ വേദനിപ്പിക്കാ... നേരെ തിരിച്ചും പറ്റില്ലാ... രണ്ടാളും വേണം... എപ്പോഴും കൂടെ...' അവള് കണ്ണന്റെ കയ്യിൽ പിടിച്ചു.. അവൻ ഫോണൊക്കെ മാറ്റി വച്ചു അവളുടെ തലയിൽ തലോടി... അവളെ കാണാൻ അപ്പു കുറേ മിട്ടായിയുമായി അങ്ങോട്ട് വന്നു.. കണ്ണന്റെ മടിയിൽ തലവച്ചു കിടക്കുന്ന കല്ലുവിനെ കണ്ടപ്പോൾ ചെറിയൊരു ദേഷ്യം വന്നു. അവനെ കണ്ടെങ്കിലും അവള് അവിടുന്ന് അനങ്ങിയില്ല.... " മാമീ.... " അവൻ നീട്ടി വിളിച്ചതും അവര് വേഗം വന്നു... " എന്താ അപ്പു ..? " " അത് മിട്ടായി.... " " നീയിരിക്ക്... ഞാൻ ചായ എടുക്കാം." " വേണ്ടാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ.... " അവൻ കല്ലുവിനെ നോക്കുന്നുണ്ടേലും അവള് ഫോണിൽ തന്നെ കുത്തിയിരിക്കുകയായിരുന്നു.. " കല്ലൂ... നാളെ നേരത്തെ റെഡി ആകണേ.... ഞാൻ ഡ്രോപ്പ് ചെയ്യാം.... " " വേണ്ടാ.... ഞാൻ ബസ്സിന് പൊക്കോളും... "

അവള് ഫോണിൽ നിന്നും മുഖമെടുക്കാതെ പറഞ്ഞു. അവസാന ശ്രമവും പരാജയപ്പെട്ടപ്പോൾ അപ്പുവിന് സങ്കടമായി... അവൻ വേഗം അവിടുന്നിറങ്ങി. അമ്മ മിട്ടായി കൊടുത്തെങ്കിലും അവള് വാങ്ങിയില്ല. " എന്താടി സാധാരണ അവൻ വന്നാൽ കിന്നരിക്കാൻ നിൽക്കുമല്ലോ ഇന്നെന്തു പറ്റി? " " ഇന്നൊരു മൂഡില്ല... നാളെ കിന്നരിക്കാം... മതിയോ? " " വേണ്ടാ.... ഇതാ നല്ലത്.... " കുറച്ചു കഴിഞ്ഞതും അവളെണീറ്റ് പോയി കിടന്നു.... അവിടെ കിടന്ന് അങ്ങനെ ഉറങ്ങി.. ഭക്ഷണം കഴിക്കാൻ പോലും അവളെണീറ്റില്ല... ഇതിനിടയിൽ ഫോണും ഓഫ് ചെയ്ത് വച്ചിരുന്നു.. അപ്പു കുറേ തവണ വിളിച്ചുനോക്കി... ' ലച്ചു അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല .... അവളോട് അതിനെ പറ്റി ചോദിക്കുകയും ചെയ്തു... ഏട്ടനെ കിസ് ചെയ്യുന്നതിൽ എന്താ തെറ്റ് എന്ന് അവള് മറുചോദ്യം ചോദിച്ചപ്പോ ഒന്നും പറയാനായില്ല... കല്ലു തെറ്റിദ്ധരിച്ചു കാണും.. എന്താ ഇപ്പൊ ചെയ്യാ .....' അവൻ കിടന്നെങ്കിലും ഉറക്കം വന്നില്ലാ... പിറ്റേന്ന് അവൻ ഇറങ്ങുന്നതിനു മുൻപേ അവള് പോയി. ഇന്നലെ വരില്ല എന്ന് പറഞ്ഞെങ്കിലും മനസില് എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവള് വരും എന്നത്... എന്നാൽ അവള് നേരത്തെ പോയപ്പോ ആകെയൊരു വീർപ്പുമുട്ടൽ.കുറച്ചു ദൂരം പോയതും കല്ലുവിനെ കണ്ടു അവനൊന്നു ശ്വാസം വലിച്ചു വിട്ടു.. അവളവനെയും കാത്തു നിൽക്കുകയാണെന്ന് അവനു മനസിലായി. വേഗം അവളുടെ അടുത്തായി വണ്ടി നിർത്തി... അവള് കേറാതെ അവിടെ തന്നെ നിന്നു.

" തമ്പുരാട്ടി എഴുന്നള്ളിയാലും... അടിയന്‌ ലേറ്റ് ആകും... " അവൻ പറഞ്ഞതും അവളവന്റെ കവിളിലടിച്ചു... അവൻ മുഖത്തു കൈ വച്ചു വേദനയായില്ലെങ്കിലും അവൻ വേദനയുള്ളപോലെ അഭിനയിച്ചു.. " ഇതെന്തിനാ? " " ഇവിടെയല്ലേ ആ പരട്ട ഇന്നലെ .... " അവളവനെ നോക്കി പേടിപ്പിച്ചു.... " ഇവിടെ ഞാൻ ഇന്നലെ തന്നെ ഡെറ്റോൾ ഇട്ട് കഴുകി.... " " കൂടുതൽ അഭിനയിക്കല്ലേ എന്റടുത്തു... ഡെറ്റോൾ ഇട്ട് കഴുകി പോലും... " അവള് ചുണ്ടുകോട്ടി .. " ഇങ്ങോട്ട് കേറ് പെണ്ണേ നേരം വൈകുന്നു... " അവള് കേറി അവനെ ചേർത്തുപിടിച്ചു ഇരുന്നു. അവന്റെ കണ്ണ് നിറയുന്നത് അവള് മിററിലൂടെ കണ്ടു.. " എന്താ അപ്പുവേട്ടാ.... എന്തിനാ കരയുന്നെ? " അവൻ കണ്ണ് തുടച്ചു അവളുടെ കയ്യെടുത്തു നെഞ്ചിലേക്ക് ചേർത്തു വച്ചു. " കല്ലു നിന്നെപ്പോലെയാകാൻ ഒരു പെണ്ണിനും കഴിയില്ല... എനിക്കറിയാം ഞാൻ കാരണം നീ ഒരുപാട് വേദനിക്കുന്നുണ്ടെന്ന് ന്നിട്ടും അതൊക്കെ മറന്ന് നീയെന്റെ പിന്നാലെ വരുമ്പോൾ എനിക്കെഎന്നോട് തന്നെ ഒരു ദേഷ്യം... " " ഹും... എനിക്കറിയാം ഞാൻ ഇങ്ങനെ പുറകെ വരുന്നോണ്ടാ അപ്പുവേട്ടന് എന്നെയൊരു വിലയും ഇല്ലാത്തത് എന്ന്... നോക്കിക്കോ ഇനി ഇങ്ങനെ എന്തേലും ഉണ്ടാകട്ടെ അപ്പൊ ഞാൻ കാട്ടി തരാ .... ഞാൻ ഈ പുറകെ വരുന്നത് നിർത്തുമ്പോൾ അപ്പുവേട്ടൻ പഠിച്ചോളും.. " " ഓഹ് പിന്നെ.... " " അപ്പുവേട്ടന് ഇപ്പോഴേലും ഞാൻ പറഞ്ഞത് ബോധ്യപ്പെട്ടോ... അവള് അപ്പുവേട്ടനെ ഏട്ടനായല്ല കാണുന്നത്... " " ഞാനത് അവളോട് ചോദിച്ചു..

. അപ്പൊ അവള് പറഞ്ഞു ഏട്ടനായിട്ട് തന്നെയാ കാണുന്നതെന്ന്... നീ കണ്ണന് ഉമ്മ കൊടുക്കാറില്ലേ... അതേപോലെയാ... " " ദേ അപ്പുവേട്ടാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്... അപ്പുവേട്ടൻ പൊട്ടനായി അഭിനയിക്കാണോ? ആ അജുവിനും ആദിക്കും വരെ കാര്യം മനസിലായി ന്നിട്ട് അപ്പുവേട്ടൻ ഒരുമാതിരി മന്ദബുദ്ധി ആവല്ലേ.... " " എടീ കല്ലൂ ..... ഇനി അങ്ങനെയൊന്നും ഉണ്ടാവില്ലാ... പ്രോമിസ്.... " " ഇനിയെന്തെങ്കിലും ഉണ്ടായാൽ അപ്പുവേട്ടൻ എന്റെ തനിരൂപം കാണും നോക്കിക്കോ... " അവനൊന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.. അവളുടെ കോളേജിനു മുന്നിലിറക്കി അവൻ പോയി. വൈകുന്നേരം അവൻ പിക്ക് ചെയ്യാനും വന്നു. കുളിയൊക്കെ കഴിഞ്ഞു എന്നത്തേയും പോലെ അവള് തറവാട്ടിലേക്ക് വിട്ടു കുളത്തിന്റെ അവിടെയാണ് ഇരിക്കുന്നതെന്ന് പറഞ്ഞപ്പോൾ അങ്ങോട്ട് പോയി.. അപ്പുവിന്റെ കൂടെ ശ്രീലക്ഷ്മിയേയും കണ്ടപ്പോൾ അവൾക്ക് കലി കയറി. ശ്രീലക്ഷ്മി അപ്പുവിന്റെ തൊട്ടടുത്തു ഇരിക്കുന്നുണ്ട്. കല്ലു ചെന്ന് അജുവിന്റെ അടുത്തിരുന്നു.. ഇടയ്ക്കൊന്ന് അവള് ശ്രീലക്ഷ്മിയേ നോക്കി പേടിപ്പിച്ചു . അവളത് പുച്ഛിച്ചു തള്ളി. അപ്പുവിനൊരു കോൾ വന്നതും അവനവിടുന്ന് വേഗം എണീറ്റ് പോയി.. ശ്രീലക്ഷ്മി അവിടുന്ന് എണീറ്റ് താഴെ പടവിലേക്ക് ഇറങ്ങാൻ തുടങ്ങി.. " എടീ... "

കല്ലു വിളിച്ചതും അവള് തിരിഞ്ഞു നോക്കി. അജുവും ആദിയും അവരെ നോക്കിയിരിക്കാൻ തുടങ്ങി. " എന്താടി നിന്റെ ഉദ്ദേശം.... നിനക്കെന്റെ അപ്പുവേട്ടനെ വേണം ല്ലേ? " " നിന്റെ അപ്പുവേട്ടനോ... ഏത് വകുപ്പിൽ... ന്റെ അപ്പുവേട്ടൻ... ന്റെ മാത്രം അപ്പുവേട്ടൻ.. " " ഒന്ന് പോടീ... നീ എത്രയൊക്കെ ശ്രമിച്ചാലും ഒരിക്കലും നിന്റെ ഈ ആഗ്രഹം നടക്കില്ല... അപ്പുവേട്ടൻ ഈ കല്ലൂന്റെയാ.... " " അത് നീ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയോ... " " ഞാനൊറ്റയ്ക്കല്ല അപ്പുവേട്ടൻ കൂടി തീരുമാനിച്ചതാ... " " ഞാനെന്തേലും ആഗ്രഹിച്ചിട്ടുണ്ടെൽ അത് നേടുകയും ചെയ്യും... അപ്പുവേട്ടനെയും ഞാൻ നേടും.... നിന്നെ അപ്പുവേട്ടൻ വെറുത്തു തുടങ്ങിയാൽ അപ്പുവേട്ടൻ എന്നെ സ്നേഹിക്കും അതിന് വേണ്ടത് ഞാൻ ചെയ്യുകയും ചെയ്യും.. " " നീയൊന്നും ചെയ്യില്ല... " " ഞാൻ വന്നപ്പോഴേക്കും നിങ്ങൾ ഏറെക്കുറെ അകന്നിട്ടുണ്ട്... പിന്നെയാണോ ഇത് " അത് കേട്ടതും കല്ലു അവളെ അടിക്കാനോങ്ങി. ശ്രീലക്ഷ്മി അത് തടഞ്ഞു അവളുടെ കയ്യിൽ മുറുകെ പിടിച്ചു... അപ്പു അങ്ങോട്ട് വരുന്നത് കണ്ടതും ശ്രീലക്ഷ്മി ഒന്ന് ചിരിച്ചു... " നിങ്ങടെ കാര്യത്തിൽ ഇന്നത്തോടെ ഞാനൊരു തീരുമാനമുണ്ടാക്കി തരാം.. ഇന്ന് നിങ്ങള് തമ്മിൽ തെറ്റും... and താങ്ക്സ് for this ചാൻസ്... " കല്ലുവിന് കാര്യമൊന്നും മനസിലായില്ല അവള് നെറ്റി ചുളിച്ചു.

അപ്പു പടവ് ഇറങ്ങുന്നത് കണ്ടതും കല്ലുവിന്റെ കൈ വിട്ട് അവള് കുളത്തിലേക്ക് ചാടി... അവിടുന്ന് കൈ കാലിട്ട് അടിക്കാൻ തുടങ്ങി...അപ്പു വേഗം വെള്ളത്തിലേക്ക് ചാടി അവളെ അവിടുന്ന് പൊക്കിയെടുത്തു... കല്ലുവിന് ദേഷ്യം വന്നെങ്കിലും അതടക്കി ആദിയും അജുവും അങ്ങോട്ട് ചെന്ന്.. കുറച്ചു കഴിഞ്ഞതും അവള് ഓക്കേ ആയി.. " എന്തിനാ കല്ലൂ നീയിങ്ങനെ ചെയ്തത്? ഞാനെന്ത് ദ്രോഹ നിനക്ക് ചെയ്തേ... എന്നെ കുളത്തിലേക്ക് തള്ളിയിട്ടു കൊല്ലാൻ മാത്രം.. " അത് കേട്ടതും കല്ലുവും അജുവും ആദിയും ഞെട്ടി. അപ്പു ദേഷ്യത്തോടെ കല്ലുവിനെ നോക്കി... അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.. " കല്ലൂ നീ കരുതുന്ന പോലെ ഞാൻ അപ്പുവേട്ടനെ അങ്ങനെ കരുതിയിട്ടൊന്നും ഇല്ലാ... ന്നാലും നീ ഇത്രക്കാരി ആണോ? " അപ്പു അവിടുന്ന് എണീറ്റു കല്ലുവിനെ നോക്കി... " എന്താടി നിനക്കൊന്നും പറയാനില്ലേ? " " അപ്പുവേട്ടാ... ഇവള് കള്ളം പറയാ... ഞാനൊന്നും ചെയ്തില്ലാ... " " ഛീ നിർത്തേടി എനിക്കൊക്കെ മനസിലായി... ഇത്രയ്ക്കും വിഷം ആയിരുന്നോ നീ... ഒരാളെ കൊല്ലാൻ മാത്രം വൃത്തികെട്ട മനസാണോ നിന്റെ...നീ ഇത്രയ്ക്കും തരം താഴുമെന്ന് വിചാരിച്ചില്ല... ഏത് സമയത്താണാവോ നിന്നെ പോലെയൊരുത്തിയെ സ്നേഹിക്കാൻ തോന്നിയത്.. "

അവൻ കൈ വീശി അവളെ അടിച്ചു. അവളുടെ കണ്ണുകൾ രണ്ടും നിറയുന്നുണ്ടായിരുന്നു.. ആദിക്കും അജുവിനും സങ്കടവും ദേഷ്യവും വരാൻ തുടങ്ങി.. " അപ്പുവേട്ടനെന്തിനാ കല്ലൂച്ചിയെ ഇങ്ങനെ പറയുന്നത്... ഒന്നും തിരിച്ചു പറയില്ലാന്ന് അറിഞ്ഞിട്ടല്ലേ... " അജു പറഞ്ഞതും അപ്പുവിന് അവനോട് ദേഷ്യമായി. " എന്താടാ നീ എന്നെ പഠിപ്പിക്കാൻ മാത്രം വളർന്നോ? " അവന്റെ നേരെ കയ്യോങ്ങിയതും കല്ലു അജുവിനെ പിടിച്ചു മാറ്റി.അപ്പുവിന് അപ്പോഴും ദേഷ്യം തീർന്നിട്ടില്ലായിരുന്നു. അവൻ പെട്ടന്ന് കല്ലുവിന്റെ കഴുത്തിനു പിടിച്ചു. അത് വിടുവിപ്പിക്കാൻ പോലും അവള് നോക്കിയില്ല. ആദി വേഗം അത് വിടുവിപ്പിച്ചു. " ഡീ....എന്റെ മനസ്സിൽ ഇന്നത്തോടെ നീ മരിച്ചു.... ഇനി മേലാൽ എന്റെ പിന്നാലെ വന്ന് പോകരുത്... വന്നാൽ നിന്റെ അന്ത്യമാകും... കേട്ടോടി... " അവൻ ശ്രീലക്ഷ്മിയെ അവിടുന്ന് എണീപ്പിച്ചു അവളെയും കൂട്ടി തിരിച്ചു നടന്നു ... കല്ലു അവിടെ ഇരുന്നു പൊട്ടിക്കരയാൻ തുടങ്ങി... അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്നറിയാതെ അജുവും ആദിയും കൂടെ കരഞ്ഞു.. " കല്ലൂച്ചി അയാളോട് പോകാൻ പറാ..... അയാളെ ആലോചിച്ചു ഏച്ചി എന്തിനാ കരയുന്നെ.... ഏച്ചീ.... നിർത്ത്.... " അജു " വെറുതെയല്ല കണ്ണേട്ടൻ പറയുന്നത് ഇത് ചെകുത്താനാണെന്ന്... തനി ചെകുത്താൻ...

ന്റെ കല്ലൂച്ചിക്ക് അയാളെക്കാൾ നല്ലത് കുട്ടേട്ടൻ തന്നെയാ... മ്മക്ക് ഇത് വേണ്ടാ കല്ലൂച്ചി " ആദി. അവളൊന്നും പറഞ്ഞില്ല. അവന്റെ ഓരോ വാക്കുകളും ഇടുത്തീ പോലെ അവളുടെ നെഞ്ചിൽ വന്ന് പതിച്ചു.... ' ഞാൻ പറയുന്നത് പോലും അപ്പുവേട്ടൻ വിശ്വാസമില്ല.... പിന്നെ ഈ റിലേഷന്റെ അർത്ഥം എന്തായിരുന്നു.... ഞാൻ പിന്നാലെ നടന്നതല്ലേ അപ്പുവേട്ടൻ വേണ്ടാന്ന് പറഞ്ഞിട്ടും..... വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു.....' അവള് പിന്നെയും ഇരുന്ന് കരയാൻ തുടങ്ങി... അജുവും ആദിയും എന്തൊക്കെ പറഞ്ഞിട്ടും അവള് കരച്ചില് നിർത്തിയില്ല... കുറേ കഴിഞ്ഞതും അവളവിടുന്ന് എണീറ്റ് കുളത്തിന്റെ അങ്ങോട്ട് നടന്നു. ആദി വേഗം അവളുടെ കയ്യിൽ പിടിച്ചു. " ഏച്ചി ഇതെങ്ങോട്ടാ? " " എടാ എന്നെ ഇങ്ങനെ എല്ലാവരും കണ്ടാൽ പ്രശ്നം ആകും.. ഞാനൊന്ന് മുങ്ങിട്ട് വരാം... " അവന്റെ കണ്ണുകളിൽ പേടി അവൾക്ക് മനസിലായി.. " ആദി... ന്നെ മനസിലാക്കാത്തവർക്കും വേണ്ടാത്തവർക്കും വേണ്ടി ഞാനെന്റെ ജീവിതം അവസാനിപ്പിക്കില്ല.... നീ വെറുതെ ടെൻഷനാകേണ്ട... " അവൻ കൈവിട്ടു അവള് വേഗം കുളത്തിലിറങ്ങി ഒന്ന് മുങ്ങിനിവർന്നു.. പിന്നെ അങ്ങനെ കയറി വന്ന് അവിടെ ഇരുന്നു... പിന്നെ അവിടുന്ന് എണീറ്റ് വീട്ടിലേക്ക് പോയി നേരെ കേറി കിടന്നു....

തന്നെ മനസിലാക്കാത്ത ഒരാളെയാണല്ലോ ജീവനായി കൊണ്ടുനടന്നതെന്ന് ഓർക്കും തോറും അവളുടെ കണ്ണിൽ കണ്ണുനീർ അടിഞ്ഞുകൂടി.. ' വേണ്ടായിരുന്നു.... ഇനി ഒരിക്കലും പോവില്ല.... ഞാൻ മരിച്ചെന്നല്ലേ പറഞ്ഞത്.... അതേ മരിച്ചു.... എല്ലാ ബന്ധങ്ങളും അവസാനിച്ചു ഇനി ആ പേരും പറഞ്ഞു ഒരിക്കലും ഞാൻ വരില്ല അങ്ങോട്ട്... ഒരു റിലേഷന്റെ ബേസ് എന്ന് പറയുന്നത് വിശ്വസം ആണ്... എന്നെ വിശ്വാസമില്ലാത്ത ഒരാളെ തന്നെ ഞാൻ എങ്ങനെയാ തിരഞ്ഞു പിടിച്ചത്.... സ്വപ്നമായെങ്കിലും ഇതെനിക്ക് കാണിച്ചു തരാമായിരുന്നില്ലേ ന്റെ ദേവീ.... എന്നാ ഇത്രയ്ക്ക് വേദനിക്കേണ്ടി വരുമായിരുന്നോ.... കണ്ണേട്ടൻ പറഞ്ഞതാ ശരി... എനിക്കാ തെറ്റ് പറ്റിയത്.....ആ തെറ്റ് ഞാൻ തിരുത്തുവാ....' അവള് കണ്ണ് തുടച്ചു അപ്പു കഴുത്തിലിട്ട് കൊടുത്ത മാല അയച്ചു കട്ടിലിന്റെ അടിയിലേക്ക് വലിച്ചെറിഞ്ഞു..വാതിൽ ചാരി വച്ചു വേഗം കട്ടിലിൽ കിടന്നു പുതപ്പെടുത്തു മൂടി പുതച്ചു കിടന്നു.... ഗീത വന്ന് നോക്കിയപ്പോ മൂടി പുതച് ഉറങ്ങുന്ന കല്ലുവിനെയാണ് കണ്ടത്.. " എടീ എന്തൊരു ഉറക്കമാ നിനക്ക്... ഇന്നാ ചായ.... കല്ലൂ... എണീക്ക് ഞാനങ്ങോട്ടു വന്നാൽ നിനക്ക് നാലെണ്ണം പൊട്ടിച്ചു തരും വേഗം എണീറ്റോ.. " ഒരു മറുപടിയും ഇല്ലാതായപ്പോൾ അവര് പോയി പുതപ്പ് മാറ്റി. അവളുടെ കയ്യിൽ പിടിച്ചപ്പോൾ നല്ല ചൂട്. വേഗം നെറ്റിയിൽ കൈ വച്ചു നോക്കി..

നല്ല പനി ഒപ്പം വിറയലും.... " മോളേ..... എണീക്ക്.... എടാ കണ്ണാ... കണ്ണാ ഇങ്ങോട്ട് വാ.... " അവൻ ചായയും കുടിച് അങ്ങോട്ട് വന്നു. " എന്തേ അമ്മ... ".. " എടാ... ഇവൾക്ക് പൊള്ളുന്ന പനി ... " അവൻ ചായഗ്ലാസ് അവിടെ വച്ചു അവളെ തൊട്ട് നോക്കി. " കല്ലൂ... എണീക്ക്... വാ ഹോസ്പിറ്റലിൽ പോകാം... ഇങ്ങനെ കിടക്കല്ലേ.... മോളേ എണീക്ക്... " അവനവളെ എണീപ്പിച്ചിരുത്തി. " മാറ് ഞാൻ കിടക്കട്ടെ.... " " ആ കിടന്നോ ഹോസ്പിറ്റലിൽ പോയി വന്നിട്ട് കിടക്കാം... വാ എണീക്ക്... " അവനവളെ അവിടുന്ന് എടുത്ത് സിറ്റൗട്ടിൽ ഇരുത്തി. " അമ്മേ അവളുടെ മുടിയൊന്ന് ഒതുക്കി കൊടുക്ക്.. " അവൻ വേഗം അകത്തു പോയി മാറ്റി വന്നു. അപ്പോഴേക്കും അച്ഛൻ എത്തിയിരുന്നു.. " എന്തുപറ്റി? " " നല്ല പനിയാ..... " അയാള് വേഗം നെറ്റിയിൽ കൈ വച്ചു നോക്കി... " വാ മോളേ ഡോക്ടറെ കണ്ടിട്ട് വരാം... " " കണ്ണനതാ ഡ്രെസ് മാറ്റാണ് ഇവളെ കൊണ്ടുപോകാൻ.. " അവൻ മാറ്റി വന്നിരുന്നു. " ഞാൻ കൊണ്ടുപോകാം അച്ഛാ... വാ മോളേ എണീക്ക്... " കണ്ണനവളുടെ കൈ പിടിച്ചു... ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവള് പുറകിൽ കയറി അവളവന്റെ പുറകിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു...ഡോക്ടറെ കാണിച്ചു തിരിച്ചു വന്നശേഷം വേഗം മരുന്നും കഴിച്ച് കിടന്നു.. ഫോൺ ഓഫാക്കിയിരുന്നു... അപ്പുവിന് ഒന്നും മനസിലാകുന്നില്ല.. '

കല്ലു അങ്ങനെ ചെയ്യോ? ചെയ്തത് കൊണ്ടല്ലേ അവള് വീണത്... അവൾക്കെങ്ങനെ തോന്നി ഇങ്ങനെയൊക്കെ ചെയ്യാൻ... എന്നിട്ട് ഒന്നും ചെയ്യാത്ത പോലെ അഭിനയിക്കാൻ... ലച്ചുവിനെന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്താവുമായിരുന്നു. എന്തെങ്കിലും ചെയ്യുന്നതിന് മുൻപൊന്ന് ആലോചിക്കണ്ടേ... അവളോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു... പെട്ടന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞുപോയതാ... സാരല്യ ഇനിയിപ്പോ എന്ത് ചെയ്യാനാ... നാളെ സംസാരിച്ചു റെഡി ആക്കാം.... ഇവളെന്തിനാ അനങിയാൽ ഫോൺ ഓഫ് ചെയ്യുന്നേ... അത് ഞാൻ നിർത്തി തരാടി മോളേ... നീയിങ്ങ് വാ അപ്പുവേട്ടാന്നും വിളിച്ചു... നിനക്കിപ്പോ കുറച്ചു അഹങ്കാരം കൂടിയിട്ടുണ്ട് അത് ഞാൻ തീർത്തു തരാം.....' എപ്പോഴത്തെയും പോലെ അവളെങ്ങോട്ട് വരും എന്ന ഉറപ്പിൽ അവനുറങ്ങി................ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story