❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 2

Chekuthante pennu

രചന: ആര്യ പൊന്നൂസ്

സിറ്റൗട്ടിൽ അവളെയും കാത്ത് ഫോണിൽ കളിചിരിക്കാണ് അപ്പു. ആ വരവ് കണ്ടപ്പോൾ രണ്ടുവർഷം മുൻപ് നടന്ന കാര്യങ്ങൾ അവന്റെ മനസ്സിൽ നിറഞ്ഞു...... ****** " അമ്മിണിയേച്ചി..... ഏച്ചീ.... " അപ്പു സിറ്റൗട്ടിൽ ഇരുന്ന് പേപ്പർ നോക്കുകയാണ്. അവള് നിന്ന് വിളിക്കുന്നുണ്ടെങ്കിലും അവൻ മൈൻഡ് ചെയ്തില്ല. അവള് കൈ രണ്ടും പുറകിലേക്ക് വച്ചിട്ടുണ്ട്... " അപ്പുവേട്ടാ... ഗുഡ് ഈവെനിംഗ് ... " അവള് പറഞ്ഞെങ്കിലും അവനൊന്നു മുഖമുയർത്തി നോക്കി അത്ര മാത്രം. ' തിരിച്ചു പറഞ്ഞാൽ മുത്ത് പൊഴിയായിരിക്കും...' ഉള്ളിൽനിന്നും പ്രതികരണമൊന്നും ഇല്ലാതെ വന്നപ്പോൾ അവള് അങ്ങോട് കയറി ചെന്നു... " അമ്മിണിയേച്ചി.... ഇതെവിടെ.... അമ്മായി.... " അടുക്കളയിലേക്ക് കയറിയപ്പോൾ ഒരനക്കവും ഇല്ലാ... ' ഇവിടെ ഇല്ലേ... ആ സാധനത്തിനൊന്ന് വാ തുറന്ന് പറഞ്ഞൂടെ ഇവിടെ ഇല്ലെങ്കിൽ.' അവള് കോലായിലേക്ക് വരുമ്പോഴേക്കും അവൻ ഉള്ളിൽ കയറി ഉമ്മറത്തെ വാതിൽ ലോക്ക് ചെയ്തു. " എന്താ അപ്പുവേട്ടാ....എന്തിനാ വാതിലടച്ചേ എന്തിനാ എന്നെ ഇങ്ങനെ നോക്കുന്നെ? " " നിന്റെ കയ്യിലെന്താ? " " ഒന്നൂല്യ.... " " എന്താടി അത്... " " അത് അമ്മിണിയേച്ചിക്ക് കൊടുക്കാനുള്ള ബുക്കാണ്... " " താ ഞാൻ കൊടുത്തോളാം... " " വേണ്ടാ.... " " നീ തരുന്നുണ്ടോ? "

അവനൊച്ചയെടുത്തതും അവളത് നീട്ടി.. " ഇതാരുടേയാ? " " അപ്പുവേട്ടന്റെ.... അമ്മിണിയേച്ചി ചിത്രം വരച്ചു കൊടുക്കാൻ പറഞ്ഞപ്പോ ഞാൻ പെട്ടന്നെടുത്തു ഓടിയതാ... " അവള് വിക്കി പറഞ്ഞു... " എന്നാ ഞാൻ പോവാ.... അവര് വന്നാൽ പറഞ്ഞാൽ മതി.. " അവളവനെ മറികടന്നു പോയി വാതിൽ തുറക്കാൻ നോക്കി അപ്പോഴാണ് അത് കീ ഇട്ട് ലോക്കാക്കിയതാണെന്ന് മനസിലായത്... " അപ്പുവേട്ടാ ഒന്ന് തുറന്ന് തരോ... ഞാൻ പോട്ടെ...? " " നീ പൊക്കോ.... അതിന് മുൻപ് കുറച്ചു കാര്യങ്ങൾ വായിച്ചു തരണം... " അവനകത്തേക് നടന്നു മൂന്ന് ബുക്കുകൾ വേറെയും എടുത്തു വന്നു.. അവള് നിന്ന് വിറയ്ക്കാൻ തുടങ്ങി. അവൻ ആദ്യമൊരു ബുക്കെടുത്തു അത് മറച്ചു എന്നിട്ട് അവൾക്ക് നീട്ടി.. " വായിക്ക്.... " " അപ്പുവേട്ടന് വായിക്കാൻ അറിയില്ലേ...? " " വായിക്കെടി.... ന്നാ പിടിക്ക്.... വായിക്ക് വേഗം.... " അവളവനെ കുറച്ച്നേരം നോക്കി. ഒരു ഭാവഭേദവും ഇല്ലാ. അവളത് വായിക്കാൻ തുടങ്ങി. " എന്നിൽ പ്രണയം മൊട്ടിട്ടത് എന്നാണെന്നറിയില്ല.......... പൂവായി വിരിഞ്ഞതും ഞാൻ അറിഞ്ഞില്ല.... ഭ്രാന്തായി പടർന്നതും അറിഞ്ഞില്ല അത് നീയായിരുന്നെന്ന് മാത്രം അറിയാം... " അവളത് വായിച്ചു നിർത്തി അവന്റെ മുഖത്തേക്ക് നോക്കി.അവനടുത്ത പേജ് എടുത്ത് കൊടുത്തു. " ഇനി ഇത്.... "

" മാനത്തെ ചന്ദ്രൻ ഒളിക്കുന്ന രാവിൽ... നക്ഷത്രങ്ങൾ താഴോട്ടു നോക്കി കണ്ണുചിമ്മുമ്പോൾ.... നിന്റെ കയ്യിൽ കൈ കോർത്തു.....തോളോട് തോൾ ചേർന്ന് ആ പാടവരമ്പിൽ ഇത്തിരി നേരം ചെന്നിരിക്കണം..... " അവനവളെ തറപ്പിച്ചു നോക്കുകയാണ്.. " വായിക്ക്... " " എനിക്ക് വായിക്കാനൊക്കെ അറിയാം എന്ന് ഇപ്പൊ മനസിലായില്ലേ? പിന്നെ എന്തിനാ...? " " വായിക്കെടി.... തോന്യാസം എഴുതി കൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു.... വായിക്ക്... " " മകരമഞ്ഞിന്റെ തണുപ്പ് എന്നെ പുൽകുമ്പോൾ... നിന്റെ പുതപ്പിനടിയിൽ നിന്റെ ചൂടേറ്റ് കിടക്കുവാനുള്ളിൽ ഒരു മോഹം... " അവൻ നോക്കിയതും അവള് കണ്ണ് മുറുക്കെ ചിമ്മി.. " ഇനി അത്.... " " അപ്പുവേട്ടാ ഞാൻ പോട്ടെ പ്ലീസ്.... " അവൻ കസേര തട്ടി ശബ്ദമുണ്ടാക്കിയതും അവള് പേടിച്ചു വിറച്ചു. " നിന്റെ.... ചു..... ചുണ്ടുകൾ..... ചുണ്ടുകൾ.... ചു.... ചു..... " " വിക്കാതെ വായിക്ക് " " നിന്റെ ചുണ്ടുകൾ എന്റെ അധരത്തെ നിന്റേതാക്കുമ്പോൾ കണ്ണിമ പൂട്ടാതെ നിന്നിൽ അലിഞ്ഞുചേരണം... " അത് വായിച്ചു തീർന്നതും അവന്റെ കൈ അവളുടെ മുഖത്തു പതിച്ചു. " നിന്റെ കരച്ചിലെങ്ങാനും കേട്ടാൽ.... ഇതാവില്ല ഇവിടെ ഉണ്ടാക.... ഇതൊക്കെ എഴുതാൻ ആണോ നീ പഠിക്കാൻ പോകുന്നെ... അവളുടെ കോപ്പിലെ കവിത....

നീ എഴുതാണേൽ എഴുതിക്കോ നിന്റെ ബുക്കിൽ.... നിനക്ക് തോന്ന്യാസം എഴുതാൻ അല്ല ഞാൻ ഇത് വാങ്ങിയത്....നീ എത്രേലാ പഠിക്കുന്നത്? " " പ്ലസ് ടു.... " " ഇത്രേം ചെറിയ പ്രായത്തിൽ അവളുടെ ഒരു മനസിലിരുപ്പ്....... എന്താടി.... നോക്കി പേടിപ്പിക്കുന്നോ...? " അവളുടെ കണ്ണുകൾ നിറഞ്ഞു.. " തുടയ്ക്കെടി കണ്ണ്..." വേഗം കണ്ണ് തുടച്ചു. " ന്നാ ഇത് വാങ്ങു.. " അവൻ നാല് ബുക്കുകളും അവൾക്ക് നീട്ടി. " ഇതെന്തിനാ നിക്ക്? " " പുതിയ നോട്ട് വാങ്ങിയിട്ട് ഞാൻ എഴുതിയ നോട്സ് ഒക്കെ മാറ്റി അതിലേക് എഴുതി തരണം.. " " ഞാൻ ചെയ്യൂല....ഇതൊക്ക എഴുതിയത് അപ്പുവേട്ടൻ വെട്ടിയാൽ പോരെ? " " നീ എഴുതണ്ട... നിന്റെ ഈ കലാവാസന ഞാൻ മാമനും മാമിക്കും കാണിച്ചു കൊടുക്കാം... നീ വാ...നടക്ക്... " " അത് വേണ്ടാ... ഞാൻ എഴുതി തരാം.... " " ന്നാ.... ഇന്ന് വെള്ളി തിങ്കളാഴ്ച രാവിലെ എനിക്കിതൊക്കെ കിട്ടണം.... കേട്ടല്ലോ... കിട്ടിയില്ലെങ്കിൽ ഞാൻ അവരോട് പറയും.." " ഇത്രേം ഞാൻ രണ്ടീസം കൊണ്ട് എങ്ങനെ എഴുതാനാണ്... ഒരാഴ്ച... " " പറഞ്ഞത് മറക്കണ്ട... വേഗം ബുക്ക് വാങ്ങി എഴുതി തുടങ്ങിക്കോ " " പൈസ താ... ബുക്ക് വാങ്ങാൻ " " നീ എഴുതി നശിപ്പിച്ചതല്ലേ നീ തന്നെ പൈസ കൊടുത്ത് വാങ്ങി എഴുത്... അപ്പൊ ചെല്ല് വേഗം തുടങ്ങിക്കോ... " " ചെകുത്താൻ...." അവൻ കേൾക്കാതെ മെല്ലെയാണ് പറഞ്ഞതെങ്കിലും അവനത് കേട്ടു. " ചെകുത്താൻ നിന്റെ ഏട്ടൻ കണ്ണൻ... ഞാനല്ല.. " അവൻ വാതിൽ തുറന്ന് കൊടുത്തതും അവള് വേഗം വീട്ടിലേക്ക് പോയി..

വേഗം സൈക്കിൾ എടുത്ത് അടുത്തുള്ള കടയിൽ പോയി നാല് ബുക്കും വാങ്ങി വന്ന് നേരെ കേറിയിരുന്നു എഴുതാൻ തുടങ്ങി.. " ഇവൾക്കിത് എന്താ പറ്റിയത്? നന്നാവാൻ തീരുമാനിച്ചോ? " ഇരുന്നിടത്തു നിന്നും അനങ്ങാതെ അവളിരുന്ന് എഴുതുന്നത് കണ്ടപ്പോൾ അച്ഛൻ കൗതുകം തോന്നി.. " ദേ... അച്ഛാ വേണ്ടാട്ടോ.... " അയാൾ പിന്നെയൊന്നും പറയാതെ ടിവി കാണാൻ തുടങ്ങി. അവളെ കാണാഞ്ഞിട്ട് അജുവും ആദിയും അങ്ങോട്ട് വന്നു. " വല്യച്ഛാ കല്ലൂച്ചി എവിടെ? " " ഏച്ചി ഇരുന്ന് പഠിക്കാ... എന്തേയ്... " " ഞങ്ങളോട് കളിക്കാൻ വരാം എന്ന് പറഞ്ഞതാണല്ലോ " അതും ചോദിച്ചു അങ്ങോട്ട് കേറി വന്നു. " കല്ലൂച്ചി വാ നമുക്ക് കളിക്കാൻ പോകാം... " " ഡാ അജൂ ഞാനിവിടെ കുറച്ചു പണിയില... രണ്ടിസത്തേക്ക് എന്നെ നോക്കണ്ട... രണ്ടും വിട്ടോ... " " ഏച്ചി വന്നില്ലേൽ അപ്പുവേട്ടൻ വരും ട്യൂഷൻ എന്നും പറഞ്ഞു... ഇത് കണ്ടോ ഇന്നലെ ഇവന്റെ ചെവിയിൽ നുള്ളിയത്... " ആദി അജുവിന്റെ ചെവിയിലെ പാട് കാണിച്ചു കൊടുത്തു. " നിങ്ങൾ എന്ന ഇവിടെ നിന്നോ... കളിക്കാൻ ഞാൻ ഇപ്പൊ ഇല്ലാ... " അവളിരുന്ന് എഴുതാൻ തുടങ്ങി... രാവും പകലും ഇരുന്ന് എഴുതി ഒടുക്കം അത് തീർത്തു. ഞായാറാഴ്ച വൈകുന്നേരത്തോടെ തീർന്നപ്പോൾ അതൊക്കെ കെട്ടിപെറുക്കി ഒരു കവറിലിട്ടു അങ്ങോട്ട് പോകാനൊരുങ്ങി.

" അച്ഛാ... ഞാൻ നേരം വൈകുംട്ടോ... " " അതെന്തേ? " " ഞാൻ അച്ഛമ്മേടെ അടുത്ത് പോയിട്ടേ വരൂ.. " അവള് വേഗം ഇറങ്ങി അവിടെ അമ്മായിയും മാമനും ഇരിക്കുന്നുണ്ട്.. " എവിടായിരുന്നു? " " കുറച്ചു തിരക്കിലായിരുന്നു. അപ്പുവേട്ടൻ എവിടെ? " " അവനതാ അകത്തു... " അവള് വേഗം അങ്ങോട്ട് കയറിപ്പോയി.. അവനിരുന്നു പഠിക്കുകയായിരുന്നു. അവളൊന്ന് മുരടനക്കി. " എന്തേയ്? " " ദാ... കഴിഞ്ഞു.... പിന്നെ ഇതിൽ വേറെ കുറച്ചു സാധനങ്ങൾ കൂടെ ഉണ്ട്... ഞാൻ പോവാ... " അവളത് അവിടെ വച്ചു ഇറങ്ങി. അവനെടുത് നോക്കിയപ്പോ അവന്റെ കാണാതായ ഒരു ഷർട്ട്‌ പെൻ പെൻസിൽ അങ്ങനെ കുറച്ചു ഐറ്റംസ് കൂടി ഉണ്ട്.. അമ്മിണിയേച്ചി അവിടെ ഇല്ലാത്തതുകൊണ്ട് അവള് വേഗം തറവാട്ടിലേക്ക് പോയിരുന്നു അജുവിന്റെയും ആദിയുടെയും അടുത്തേക്ക്. കുറച്ചു കഴിഞ്ഞതും ആദിയെയും അജുവിനെയും പഠിപ്പിക്കാനെന്നും പറഞ്ഞു അപ്പുവും അങ്ങോട്ട് പോയി... ഉമ്മറത്തു ജയ മാമനും മിനി മാമിയും അമ്മമ്മയും ഇരിക്കുന്നത് കണ്ടു... "അപ്പൂ ഇന്ന് പിള്ളേര് മുങ്ങി..." " എങ്ങോട്ട്? "

" കല്ലു വന്നിട്ടുണ്ട്... അവളുടെ കൂടെ കളിക്കാൻ ആണെന്നും പറഞ്ഞു കുളത്തിന്റെ അങ്ങോട്ട് പോയി... " " ഞാൻ പോയി കൂട്ടിയിട്ട് വരട്ടെ മാമാ? " " ആ വിളിച്ചോ.... അവളെയും കൂട്ടിക്കോ.... " അവൻ വേഗം അങ്ങോട്ട് പോയി നോക്കി. കുറച്ചുനേരം അവരെന്താ ചെയ്യുന്നതെന്ന് അറിയാൻ അവിടെ മറഞ്ഞു നിന്നു. " കല്ലൂച്ചി.... മ്മക്ക് ആ ആമ്പൽ പറിച്ചാലോ? " " അത് വേണോ....? " " ചേച്ചി ചെന്ന് പറയ്ക്ക്... കാല് നനയ്ക്കാതെ വേണം ട്ടോ " " എടാ ഞാൻ വെള്ളിനക്ഷത്രത്തിലെ പ്രേതം അല്ലാ... ഞാനൊന്ന് കിട്ടോ നോക്കട്ടെ.. " അപ്പു ഏന്തി നോക്കിയപ്പോൾ കുളത്തിന്റെ ഒത്ത നടുക്കാണ് ആമ്പൽ. അവള് ഇറങ്ങാൻ നോക്കിയതും അവൻ അലറി കൊണ്ട് എടീ എന്ന് വിളിച്ചതും ഒരുമിച്ചായിരുന്നു. അവള് ഞെട്ടി കുളത്തിലേക്ക് വീണു. അപ്പുവിനെ കണ്ടതും ആദിയും അജുവും വേഗം അവിടുന്ന് കയറിപ്പോയി.അവൻ വേഗം അങ്ങോട്ട്‌ ചെന്നു. അവളാകെ നനഞ്ഞു ഒട്ടി കേറി വന്നു..

അവള് അവനെയൊന്ന് തറപ്പിച്ചു നോക്കി കുളത്തിന്റെ പടവിൽ ചെന്നിരുന്നു.. " എടീ നിന്നെക്കാൾ ഇളയതല്ലേ അവന്മാർ രണ്ടും നിനക്കിത്തിരി ബോധമില്ലേ? " അവളൊന്നും മിണ്ടാതെ മുഖം കോട്ടി. " എന്റെ ഷർട്ടൊക്കെ നീയെന്തിനാ അടിച്ചുമാറ്റിയത്? " അതിനും മറുപടിയൊന്നുമില്ല. അവൻ ദേഷ്യം വന്ന് അവളുടെ ചെവിക്ക് പിടിച്ചു.അവള് കൈ തട്ടി മാറ്റി. " പറയെടി.. എന്തിനാ അതൊക്കെ മോഷ്ടിച്ചത്? " " ഞാൻ മോഷ്ടിച്ചതൊന്നും അല്ലാ... കണ്ടപ്പോൾ എടുത്തതാ... " " ആരോട് ചോദിച്ചിട്ട്? " " ആരോടും ചോദിച്ചില്ല... " " അതിനെയാ മോഷണം എന്ന് പറയാ... " " തിരിച്ചു തന്നല്ലോ പിന്നെ എന്താ? " അവനവളുടെ പുറത്ത് ഒരു തട്ടും തട്ടി അവിടുന്ന് എഴുന്നേറ്റു. അവളുടെ പാവാട ഉണങ്ങാനെന്നോണം അവിടെ പരത്തിയിട്ടു അവള് നേരെ ഇരുന്നു........ (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story