❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 25

Chekuthante pennu

രചന: ആര്യ പൊന്നൂസ്

അവൻ റൂമിലേക്കു ഫോൺ എടുക്കാൻ വന്നപ്പോൾ അവള് പിന്നെയും ചുരുണ്ടു കൂടി കിടക്കുന്നതാണ് കണ്ടത്...... " നിന്നെ ഞാൻ ശരിയാക്കി തരാടി മോളേ... അവളുടെ ഒടുക്കത്തെ ഉറക്കം... ഇന്നത്തോടെ ഞാനിതിനൊരു തീരുമാനം ഉണ്ടാക്കും നീ നോക്കിക്കോ... " അവൻ വേഗം അടുക്കളയിലേക്ക് പോയി. അവിടെ അമ്മയും അമ്മിണിയും ശ്രീലക്ഷ്മിയും ഒക്കെയുണ്ട്... അവൻ വേഗം ഫ്രിഡ്ജ് തുറന്ന് ഐസ് ക്യൂബ്സ് ഒരു പാത്രത്തിലേക്ക് എടുത്തിട്ട്. " എടാ നിനക്കിത് എന്തിനാ? " " ഒരു ആവശ്യമുണ്ട് അമ്മേ.... " " എന്ത് ആവശ്യാടാ രാവിലെ തന്നെ? " അമ്മിണി " അപ്പുവേട്ടൻ രാവിലെ തന്നെ വെള്ളം കലക്കാൻ പോകാണോ? " ശ്രീലക്ഷ്മി " അതിനൊന്നുമല്ല.... അവളുടെ ഉറക്കം ഞാൻ ഇന്നുകൊണ്ട് അവസാനിപ്പിക്കും... " " എടാ.... വേണ്ടട്ടോ അത്... അവന്റെയൊരു കളി... " " ഞാൻ പോയി വിളിക്കാം അവളെ... " " മോളേ അമ്മിണിയെ നീയെങ്ങാനും പോയി അവളെ ഉണർത്തിയാൽ ഇത് മൊത്തം നിന്റെ മേല് ഞാൻ ഇടും... അടങ്ങി ഒതുങ്ങി ഇവിടെ നിന്നോ.... " അവൻ വേഗം അതുമെടുത്തു റൂമിലേക്ക് കയറി വാതിലടച്ചു.. അത് ടേബിളിൽ വച്ചു അവളെ വിളിച്ചു... " കല്ലോ.... എണീക്ക്.... മോള് ഏട്ടന്റെ നെഞ്ചിൽ തലവച്ചു കിടന്നോ... വാ.. എടീ... വാ മോളേ... " അവനവളെ എണീപ്പിച്ചു നെഞ്ചിലേക്ക് തലചാരി വച്ചു കിടത്തി..

അവള് നല്ല സുഖത്തിൽ കിടന്നു... അവൻ അവളുടെ വയറിലൂടെ കയ്യിട്ട് രണ്ടും കയ്യും കൂട്ടി മുറുക്കെ പിടിച്ചു... മറ്റേ കൈ കൊണ്ട് ഐസ് ക്യൂബ്സ് എടുത്തു അവളുടെ ടോപിന്റെ ഉള്ളിലേക്ക് ഇട്ടു.. അവള് ഞെട്ടി എണീറ്റു അവിടുന്ന് എണീക്കാൻ നോക്കി അവൻ വിടാതെ പിടിച്ചു ബാക്കിയുള്ള ഐസ് ക്യൂബ്സും ഇട്ടുകൊടുത്തു. അവള് കുറേ കുതറി മാറാൻ നോക്കി... അവൻ രണ്ടു കൈ കൊണ്ടും അവളെ കൂട്ടി പിടിച്ചു ... " അപ്പുവേട്ടാ ന്നെ വിട് അപ്പുവേട്ടാ.... എന്താണിത്.... " " നീ ഉറങ്ങേടി.... ഉറങ്.... " " വേണ്ടാ വിട് ഞാൻ എണീക്കട്ടെ.... " " ഇനി നീ എണീക്കണ്ട... ഇവിടെ കിടക്ക് .... " " അപ്പുവേട്ടാ.... എന്ത്.... പ്ലീസ്... വിടെന്നെ... " " ഇനി നീ നേരത്തെ എണീക്കോ? " " ആ എണീക്കാം.... ഇപ്പൊ വിട്.... " " സത്യം ചെയ്യെടി... " " സത്യം ഞാൻ നേരത്തെ എണീറ്റോളാം... " " താലി തൊട്ട് സത്യം ചെയ്യെടി.... " " ആ സത്യം... ഞാൻ നേരത്തെ എണീറ്റോളാം.... ന്നെ വിട് ... " ഐസ് ഉരുകി ഒലിക്കുന്നുണ്ടായിരുന്നു.. അവൻ വിട്ടതും അവള് ബാത്‌റൂമിലേക്കോടി..... "എന്നോടാണോ നിന്റെ കളി...ഡീ പെട്ടന്ന് കുളിച്ചിറങ്ങണം അവിടെ നിന്ന് ഉറങ്ങരുത്..." അവളതിന് മറുപടിയൊന്നും പറഞ്ഞില്ല... അവൻ വാതിൽ തുറന്നപ്പോൾ അമ്മിണിയു ശ്രീലക്ഷ്മിയും മുന്നിൽ നിൽക്കുന്നുണ്ട്... " മം എന്താ... രണ്ടാളും? "

" കല്ലു എവിടെ? " " കുളിക്കാൻ പോയി... എന്തേയ്... " " ഒന്നൂല്യ... " രണ്ടാളും വേഗം അവിടുന്ന് പോന്നു... അവള് കുളിച്ചിറങ്ങിയതും അപ്പു മാറ്റി ഇരിക്കുന്നുണ്ട്... " അപ്പുവേട്ടൻ എവിടെ പോവാ? " " ന്റെ വായേൽ നല്ലതല്ല വരുന്നത്... വേഗം പോയി റെഡി ആവാൻ നോക്ക്... ഇപ്പൊ തന്നെ നേരം വൈകി... ഇനി നിന്റെ ഒരുക്കം കൂടെ കഴിയുമ്പോൾ അമ്പലം അടയ്ക്കും... " അവളൊന്ന് മൂക്ക് ചുളിച്ചു... " അല്ല ഞാൻ എന്താ ഇടാ? " " ന്റെ മുണ്ടും ഷർട്ടും ഉണ്ട് വേണോ? കിന്നാരം പറയാതെ പോയി മാറ്റെടി... " അവള് അടുക്കളയിലേക്ക് ചെന്നു.. " എങ്ങനെയുണ്ടായിരുന്നു ഐസ് പ്രയോഗം.... " " അപ്പൊ അമ്മിണിയേച്ചിയും കൂടെ അറിഞ്ഞോണ്ടാണല്ലേ ദുഷ്ടേ.... " " ആ ഇനി എന്നെ പറഞ്ഞോ.... ഞങ്ങള് അവനോട് വേണ്ടാന്ന് പറഞ്ഞതാ... നിന്റെ ഉറക്കപ്രാന്ത് മാറ്റിയെ അടങ്ങു എന്നും പറഞ്ഞു വന്നതാ... " കല്ലു മുഖം ചുളിച്ചു... " മോളേ അമ്പലത്തിൽ പോകണ്ടേ... അവനതാ മാറ്റിയിരിക്കുന്നു... വേഗം റെഡി ആയിക്കോ ഇല്ലേൽ ഇപ്പൊ അതിനാകും അടുത്തത് " ശ്രീജ പറഞ്ഞതും അവള് അവരെയൊന്നു നോക്കി.. " എന്തേയ്? " " എന്താ ഉടുക്കാൻ? " " സാരി... ഉടുപ്പിച്ചു തരണം ല്ലേ.... ദാ അമ്മായി വരാം... " ശ്രീജ പോയി അവൾക്ക് സാരി ഉടുത്തു കൊടുത്തു.... പിന്നെ രണ്ടാളും കൂടെ അമ്പലത്തിലേക്കിറങ്ങി...

ബൈക്കിലാണ് പോയത്...... " എന്താ നിന്റെ നാവിറങ്ങി പോയോ? " അവള് മിണ്ടാതിരിക്കുന്നത് കണ്ട് അവൻ ചോദിച്ചു... " പോ അവിടുന്ന് ഞാൻ അപ്പുവേട്ടനോട് തെറ്റി... " " എന്തിന്? " " എന്തിനാ ന്റെ മേല് ഐസ് ഇട്ടത്... " " വടിയെടുക്കാനാണ് ആദ്യം വിചാരിച്ചത്.. പിന്നെ നിനക്ക് തല്ല് കിട്ടിയിട്ട് കാര്യമില്ലല്ലോ... അതാ... " അവള് ചുണ്ട് കോട്ടി...... രണ്ടുപേരും പെട്ടന്ന് തൊഴിതിറങ്ങി..... വരുന്ന വഴിക്ക് അവൻ മുല്ല വാങ്ങി അവൾക് വച്ചു കൊടുത്തു.. പകുതിയെത്തിയതും നല്ല മഴ പെയ്തു കയറി നിൽക്കാൻ ഒരു സ്ഥലവുമില്ല.... അവൻ വേഗം വണ്ടി വിട്ടു.. അവളവനെ മുറുകെ പിടിച്ചിരുന്നു.... " അപ്പുവേട്ടാ മെല്ലെ പോകോ പ്ലീസ്.... " " ഒന്ന് പോയേടി.... " " ന്നാ അപ്പുവേട്ടൻ വണ്ടി നിർത്ത്... " " എന്തിനാ... " " മ്മക്ക് മഴയത്ത് കളിക്കാം .... " " മോളേ കല്ലൂ നിനക്കീ അടി ഇരന്നു വാങ്ങിയില്ലേൽ സമാധാനം കിട്ടില്ലേ? ഇങ്ങനെയൊരു സാധനം.... " അവൻ വേഗം വണ്ടി വിട്ടു.. വീട്ടിലെത്തിയതും എല്ലാവരും അപ്പുവിനെ ചീത്ത പറഞ്ഞു മഴയും കൊണ്ട് വന്നതിന്... " മോളേ പോയി മാറ്റ്.... പനി പിടിക്കേണ്ട ഇനി... " അവള് വേഗം റൂമിലേക്ക് ചെന്നു കതകടച്ചു അപ്പു തല തൂവർത്തുകയായിരുന്നു.. അവളെ കണ്ടതും അവൻ അവളുടെ തല തോർത്തി കൊടുക്കാൻ തുടങ്ങി..... പിന്നെ അവളെ കെട്ടിപിടിച്ചു..

ആ തണുപ്പത്ത് അവൻ കെട്ടിപിടിച്ചതും അവൾക്ക് നല്ല സുഖം തോന്നി... അവളും അവനെ ഇറുകെ പുണർന്നു.... അവനവളെ ബെഡിൽ കിടത്തി അവളിലേക്ക് ചാഞ്ഞു... അവള് തട്ടി മാറ്റാൻ നോക്കിയെങ്കിലും അവൻ കൂടുതൽ അടുത്ത്.....അവന്റെ കൈ അവളിൽ കുസൃതി കാട്ടി ഇഴയാൻ തുടങ്ങി... അവള് കണ്ണുകൾ അടച്ചു.... " കല്ലേ.... വാ ചായ കുടിക്കാം.... " അമ്മിണി കതകിൽ തട്ടി വിളിച്ചതും അപ്പു വേഗം എണീറ്റു ബാത്‌റൂമിലേക്ക് പോയി.. അവള് വേഗം മാറ്റി അങ്ങോട്ട് ചെന്നു... കുറച്ചു കഴിഞ്ഞ് അവനും മാറ്റി അങ്ങോട്ട് ചെന്നു.. എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിച്ചു..... " ഇനിയിപ്പോ കല്ലിന്റെ വീട്ടിലേക്ക് വിരുന്ന് " " ആ അതേ.... എത്ര ബസ്സിന് ആളുണ്ട്? " അത് കേട്ടതും എല്ലാവരും ഒന്ന് ചിരിച്ചു... " ഇവള്ടെ ഒരു ഭാഗ്യം... ഇവനോട് അടി ഉണ്ടാക്കി ഏത് പാതിരായ്ക്കു വേണേലും വീട്ടിൽ പോകാലോ.... " " അതെന്നെ അമ്മിണിയേച്ചിയെ ...." " മോള് അതും കിനാവ് കണ്ട് നടന്നോ... അങ്ങനെ തെറ്റി പോയാൽ കാലേൽ വാരി തൂക്കിയെടുത്തു ഇങ്ങോട്ട് കൊണ്ടോരും ..... " അവള് പുച്ഛിച്ചു.... " എന്താടി അനക്കൊരു പുച്ഛം.... ഞാൻ അങ്ങനെ തന്നെ ചെയ്യൂ... " " ഓ ശരി... " ചായ കുടിച് കഴിഞ്ഞതും അവരെല്ലാം കൂടി അങ്ങോട്ട് പോയി... " എന്താണ് ഇത്ര താമസിച്ചത്? വഴിയിൽ വല്ല ബ്ലോക്കും ഉണ്ടായിരുന്നോ? " കുട്ടൻ..

. " ഈ നല്ല ചീഞ്ഞ ചളി.... " അവിടുന്ന് ഭക്ഷണമൊക്കെ കഴിച്ചു ഇറങ്ങി. കല്ലുവും അപ്പുവും കുറച്ചു കഴിഞ്ഞാണ് അങ്ങോട്ട് ചെന്നത്.. അവര് ചെന്നപ്പോഴേക്കും ശ്രീലക്ഷ്മി പോയിട്ടുണ്ട്.. അമ്മിണി പോകാൻ റെഡിയാകുന്നു..... " അമ്മിണിയേച്ചി ഇന്നെന്നെ പോകണോ? " " ആ ഡീ എബി ഏട്ടന് സുഖമില്ലാത്തത് അല്ലേ... ഞാൻ ഇപ്പൊ ഒരാഴ്ച കഴിഞ്ഞില്ലേ വന്നിട്ട്... " " ഉം... എങ്ങനാ പോകുന്നെ? " " കുട്ടനോട് പറഞ്ഞിട്ടുണ്ട്.... ഇവൻ വല്ലാത്ത സാധനമാ എന്നാലും... എത്രയായി എബിയേട്ടൻ വയ്യാതെ കിടക്കുന്നു... ഇവനൊന്ന് വന്ന് നോക്കിയോ... അറ്റ്ലീസ്റ്റ് ഒന്ന് വിളിക്കെങ്കിലും ചെയ്തോ " " ഇല്ലാ.... ഞാൻ ഒന്നും ചെയ്തില്ല ഇനിയൊട്ടു ചെയ്യുന്നുമില്ല... പോരെ.... " " അതിനും വേണ്ടി എന്താടാ ആ പാവം നിന്നോട് ചെയ്തത്.... നിന്നെ സ്വന്തം അനിയനായിട്ടല്ലേ കാണുന്നത്? " " നോക്ക് നീ വെറുതെ കൂടുതൽ പറയിപ്പിക്കാൻ നിൽക്കണ്ട.... " " എന്താടാ നിനക്ക് പറയാനുള്ളത്... നീ പറാ ഞാനും അറിയണമല്ലോ... " കല്ലുവും ശ്രീജയും മുഖത്തോട് മുഖം നോക്കി... കല്ലു പെട്ടന്ന് അകത്തേക്ക് പോയി.. " അപ്പുവേട്ടാ.... ദാ ഫോൺ... ഇങ്ങോട്ട് വാ.... " അത്കേട്ടതും അവൻ അങ്ങോട്ട് ചെന്നു.. " ആരാടി? " " ആരുമില്ല... ഞാൻ വെറുതെ പറഞ്ഞതാ. " " നിന്നെ ഞാൻ.... എന്തിന്റെ കേടാടി നിനക്ക്... "

അവൻ പുറത്തേക്കിറങ്ങാൻ നോക്കിയതും അവളവന്റെ കയ്യിൽ പിടിച്ചു... എന്നിട്ട് വേഗം വാതിലടച്ചു... " എന്താടി നിനക്കെന്താ വേണ്ടത്? " " അപ്പുവേട്ടൻ എന്താ അമ്മിണിയേച്ചിയോട് പറയാൻ പോകുന്നത്? " " എല്ലാ കാര്യങ്ങളും.... അവള് വല്യ പുണ്യാളൻ ആക്കുന്നുണ്ടല്ലോ.... അവളറിയട്ടെ തനി കൊണം... " " ആദ്യം അപ്പുവേട്ടൻ ഒന്നിവിടെ ഇരിക്ക്... എന്നിട്ട് ഞാൻ പറയുന്നതൊന്ന് സമാധാനത്തോടെ കേൾക്ക്... " " നീ പറ... " " അപ്പുവേട്ടാ ഏതൊരു പെണ്ണും തന്റെ ഭർത്താവ് എത്ര കൊള്ളരുതാത്തവൻ ആയാലും ക്ഷമിക്കും.. കൊലപാതകിയോ, കള്ളനോ എന്തോ ആയിക്കോട്ടെ ഒക്കെ ക്ഷമിക്കും... എന്നാൽ മറ്റൊരു പെണ്ണിന്റെ പുറകെ പോയി എന്നറിഞ്ഞാൽ ഒരു പെണ്ണിനും സഹിക്കാൻ പറ്റില്ല... അവിടെ സത്യത്തിൽ തോറ്റു പോകുന്നതവളാ.... ഇപ്പൊ കാര്യങ്ങളൊക്കെ അമ്മിണിയേച്ചി അറിഞ്ഞാൽ സഹിക്കാൻ പറ്റോ.... പിന്നെ ഏച്ചിക്ക് എന്റെ മുഖത്ത് നോക്കാൻ പോലും ഒരുമാതിരി ആകും.... ഇതിങ്ങനെ പോട്ടെ അമ്മിണിയേച്ചിയെ ഓർത്തു നമുക്ക് ഒഴിവാക്കാം... " അവനൊന്നു ശ്വാസം വലിച്ചു വിട്ടു... " ഉം ശരി.... " " നമുക്ക് രണ്ടുപേർക്കും ഒപ്പം ചെല്ലാം... " " എന്തിനാ? " " എനിക്കയാളെ ഒന്ന് കാണണം.. നമുക്ക് പോകാം.... " " ഉം പോകാം... നിനക്ക് മാറ്റാൻ ഉണ്ടോ? " " ഇല്ലാ... " " ന്നാ വാ.... " അവൻ വാതില് തുറന്നു. അപ്പോഴേക്കും കുട്ടൻ അങ്ങോട്ട് എത്തിയിരുന്നു. " എടീ അമ്മിണി ഞങ്ങളും ഉണ്ട്... " അപ്പു പറഞ്ഞതും അമ്മിണിക്ക് വിശ്വാസം വന്നില്ല...

അവള് കല്ലുവിനെ നോക്കി . അവളൊന്ന് ചിരിച്ചു .... " എടാ അപ്പൂ... ഇപ്പൊ എന്തിനാ കല്ലൂനെ അങ്ങോട്ട് കൂട്ടുന്നത്... നീ ഒറ്റയ്ക്കു പൊക്കോ " " കുട്ടാ കല്ലു ഇങ്ങോട്ട് പറഞ്ഞതാ... അവൾക്ക് അന്നത്തെ പേടി മുഴുവനായിട്ട് പോയിട്ടില്ല.... അത് തീരാണെങ്കിൽ തീർന്നോട്ടെ എന്ന് കരുതിയാ ഞാൻ ഇപ്പൊ സമ്മതിച്ചത്.... " " എന്നാ പിന്നെ നിങ്ങള് വിട്ടോ... ഞാനില്ലാ... ആ നാറിനെ കാണുന്നത് തന്നെ എനിക്ക് ദേഷ്യാ... " കുട്ടൻ അവിടുന്നിറങ്ങി. അപ്പു വേഗം തറവാട്ടിൽ ചെന്ന് കാറെടുത്തു വന്നു അവരങ്ങോട്ട് പോയി..... എബിയുടെ അച്ഛനും അമ്മയും അനിയനുമൊക്കെ അവരെയും കാത്ത് നിൽക്കായിരുന്നു... അമ്മ വേഗം മോളേ വാങ്ങി പിന്നെ എല്ലാവരും കൂടെ അകത്തേക്ക് ചെന്നു... കുറച്ചു നേരം അവരോട് സംസാരിച്ചിരുന്നശേഷം അപ്പുവും കല്ലുവും കൂടി എബി കിടക്കുന്ന റൂമിലേക്ക് പോയി..... അവരെ കണ്ടതും അവൻ വേഗം മുഖം താഴ്ത്തി ... കല്ലുവിന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. അപ്പു വേഗം അവളുടെ തോളിൽ കൂടെ കയ്യിട്ടു നിന്നു... " ഹ്മ്... എന്തായി ഒടിഞ്ഞതൊക്കെ ചേർന്ന് തുടങ്ങിയോ? " കല്ലു ചോദിച്ചെങ്കിലും അവനൊന്നും മിണ്ടിയില്ല .... " അന്ന് നീയെന്താ എന്നോട് ചോദിച്ചേ? എന്നെ രക്ഷിക്കാൻ അപ്പുവേട്ടൻ വരോ എന്നോ? ഒരു പെണ്ണിന്റെ ഏറ്റവും വലിയ ധൈര്യം എന്താണെന്നറിയോ തന്റെടമുള്ള ആണൊരുത്തൻ... ഇനി ആരുടേലും പിന്നാലെ പോകണമെന്ന് തോന്നുമ്പോൾ ഇത് ഓർത്താൽ നന്ന്... " അവനൊന്നും മിണ്ടാതെ തലയും കുനിച്ചു നിന്നു ......

കുറച്ചുനേരം കൂടെ അവിടെയിരുന്നശേഷം അവര് രണ്ടുപേരും അവിടുന്നിറങ്ങി... " കല്ലൂ..... " " ഉം.... എന്താ അപ്പുവേട്ടാ..., " " നിക്ക് അന്നെ പെരുത്ത് ഇഷ്ടാടി പെണ്ണേ.... " " ഈ..... തന്നെ... " " ഉം.... മ്മക്ക് വേഗം വീട് പിടിക്കാം.... " " എന്തേയ് " " നിക്ക് അന്നോടുള്ള ഇഷ്ടം വല്ലാതെ കൂടുന്നുണ്ട്... " അവനതും പറഞ്ഞു സൈറ്റടിച്ചു... അവള് മൂക്ക് വീർപ്പിച്ചു.....അവൻ പുരികം പൊക്കി... " ഡീ നിന്നെക്കൊണ്ട് ബൈക്കിൽ പോകുന്നതാ രസം... " " ഉം അതെന്താ? " " നീയിങ്ങനെ എന്നോട് ഒട്ടിയിരിക്കുമ്പോൾ നല്ല സുഖാ.... " അവളൊന്ന് ചിരിച്ചു... " ഇനിയെന്ന് മുതലാ ക്ലാസ്സിൽ പോകുന്നത്? " " തിങ്കളാഴ്ച... " " ശരി.... നാളെ മുതൽ ഇരുന്ന് പഠിക്കണം ട്ടോ " അത്കേട്ടതും അവള് മുഖം ചുളിച്ചു... " എന്താടി ഇത് കേട്ടപ്പോ നിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങനെ പോലെ... രാവിലെ ഞാനും കണ്ണനും കളിക്കാൻ പോകുമ്പോ നിന്നെ വിളിക്കും എന്നിട്ട് നീയിരുന് പഠിക്കും.. ആദ്യത്തെ പോലെ നടക്കാനാണ് ഉദ്ദേശമെങ്കിൽ... " അവള് തലയും താഴ്ത്തി ഇരുന്ന്... അവര് തിരിച്ചെത്തിയതും കുട്ടനും മറ്റും തിരിച്ചു പോയി... എല്ലാവരും പോയപ്പോൾ കല്ലുവിന് വല്ലാത്തൊരു സങ്കടം നെഞ്ചിലെവിടെയോ ഒരു നീറ്റല്... അവള് എന്തോ ആലോചിച്ചു ഇരിക്കുമ്പോൾ കണ്ണൻ അടുത്ത് വന്നിരുന്നു തോളിൽ കൂടെ കയ്യിട്ടു... " എന്തുപറ്റി മോളേ.... "

" ഒന്നൂല്യ ഏട്ടാ... എല്ലാവരും പോയപ്പോൾ എന്തോ ഒരു വല്ലായ്മ... " " ഏയ്‌.... പിന്നെ അവർക്കൊക്കെ എന്നും ഇവിടെ നിൽക്കാൻ പറ്റോ... ഓരോ കാര്യങ്ങൾ ഉള്ളതല്ലേ... ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും അതൊക്കെ റെഡിയാകും... " " മം.... " " മോളെന്തിനാ എബിയെ കാണാൻ പോയത്? " " എന്റെ മുന്നിൽ അയാള് തലയും കുനിച്ചു ഇരിക്കുന്നത് കാണാൻ.... " കണ്ണനൊന്ന് അവളുടെ പുറത്ത് തട്ടി... " ഏട്ടാ.... ഏട്ടൻ നാളെ കളിക്കാൻ പോകണ്ടാ ട്ടോ... കുറച്ചു ദിവസം കൂടെ കഴിഞ്ഞിട്ട് പോകാം... " " അതെന്തേ? " " കുറേ ദിവസായില്ലേ ഓടി നടക്കുന്നു ആ ക്ഷീണം ഒക്കെ തീരട്ടെ... " " ഓ അവന്റെ ക്ഷീണം തീർക്കാൻ ആണല്ലേ അല്ലാതെ നിനക്ക് പഠിക്കാൻ മടി ആയിട്ടല്ല അല്ലേടി... " അപ്പു പിന്നിൽ വന്നത് അറിയാതെയാണ് അവള് പറഞ്ഞത്.... " അതിനാണോ നീ എന്നോട് പോകണ്ട എന്ന് പറഞ്ഞത്.... എടാ അപ്പൂ കുറച്ചിസം കഴിഞ്ഞിട്ട് പഠിച്ചോട്ടെ... " " പുന്നാര പെങ്ങള് സപ്ലി വാങ്ങിയത് ഏട്ടൻ അറിഞ്ഞായിരുന്നോ? " ' ഓ തുലച്ചു...' അവള് കണ്ണനെ ഒന്ന് നോക്കി.. അവനവളുടെ ചെവിക്ക് പിടിച്ചു.. " നീയെന്താ പറയാതിരുന്നത്? " " പേടിച്ചിട്ട്... " " എന്താണ് കല്ലു ഇത്.... ഇങ്ങനെ ഉഴപ്പിയാൽ എങ്ങനെയാ.... ഇവിടെ ആരെങ്കിലും ഉണ്ടോ നിന്നെ പോലെ... എല്ലാവരും നന്നായി പഠിക്കുന്നവർ അല്ലേ? " " ഇവളുടെ കൂട്ടിന് അജുവും ആദിയും ഉണ്ടല്ലോ... ഇവളെ കണ്ടാ അവന്മാര് ഇത്രയ്ക്ക് വഷളായത്... " അവള് മുഖവും താഴ്ത്തി ഇരുന്നു .. " നാളെ മുതൽ ഇരുന്ന് പഠിച്ചോ... കേട്ടല്ലോ... "

" ഉം.... " അവളപ്പുവിനെ കൊഞ്ഞനം കുത്തി അങ്ങോട്ടേക്ക് നടന്നു... അവനും പിന്നാലെ ചെന്നു... അവള് വേഗം അകത്തു കയറി വാതിലടച്ചു. ശ്രീജ എന്താന്ന് അറിയാതെ നോക്കി.. പിന്നാലെ അപ്പു വരുന്നത് കണ്ടപ്പോ അവരൊന്ന് ചിരിച്ചു.. അവൻ വേഗം അകത്തേക്ക് കയറി വാതില് ലോക്ക് ചെയ്തു... അവൻ നോക്കുമ്പോൾ അവള് കിടക്കാണ് അവനും കേറി കിടന്നു അവളെ കെട്ടിപിടിച്ചു അവള് കൈ തട്ടി മാറ്റാൻ നോക്കിയെങ്കിലും നടന്നില്ല... അവന്റെ കാലും കൂടെ അവളുടെ മേലേക്ക് വച്ചു... " ഒന്ന് മാറ് അപ്പുവേട്ടാ.... എന്താ ഇത്.... " " നീ ഇങ്ങട്ട് വാടി... " അവനവളെ വലിച്ചടുപ്പിച്ചു എന്നിട്ട് തിരിച്ചു കിടത്തി... അവളുടെ കണ്ണിലേക്കു നോക്കിയതും മറ്റെന്തൊക്കയോ വികാരങ്ങൾ അവനിൽ നിറഞ്ഞു... പതിയെ അവനത് പ്രകടിപ്പിക്കാൻ തുടങ്ങി.... ഒടുക്കം അവനവളിലേക്ക് കത്തിപ്പടരാൻ തുടങ്ങി.... എല്ലാം കഴിഞ്ഞ് അവളവന്റെ നെഞ്ചിൽ അവനോടൊട്ടി കിടന്നു... അവന്റെ ഒരു കൈ തലയ്ക്കു പുറകിലും മറുകൈ അവളെ ചേർത്ത് പിടിക്കുകയും ചെയ്തിരുന്നു........പതിയെ അവർ ഉറക്കത്തിലേക്ക് വഴുതി വീണു... പിറ്റേന്ന് അവൻ കളിക്കാൻ പോകുമ്പോൾ അവളെ എണീപ്പിച്ചു... ബുക്കൊക്കെ വീട്ടിലായതുകൊണ്ട് അവളങ്ങോട്ട് പോയി.. അവര് രണ്ടും പോകുമ്പോൾ അവൾക്ക് പഠിക്കാനുള്ളത് അവൻ കാണിച്ചു കൊടുത്തു. അവര് പോയതും ബുക്കടച്ചു വച്ചു അവള് കിടന്നുറങ്ങി... സുധാകാരനും ഗീതയും വന്ന് നോക്കുമ്പോൾ അവള് നല്ല സുഖത്തിൽ ഉറങ്ങുകയാണ്...

" മോളേ... കല്ലൂ നിന്നെ പഠിക്കാൻ ഇരുത്തി പോയതല്ലേ അവൻ.... വരുമ്പോൾ ഇത് കണ്ടാൽ എന്താകും എന്നറിയാലോ.... കിട്ടുന്നത് നീ വാങ്ങിക്കോ " സുധാകരൻ പറഞ്ഞെങ്കിലും അവള് അതൊന്നും കേട്ടിട്ട് പോലുമുണ്ടായിരുന്നില്ല.... " നിങ്ങള് ഇങ്ങോട്ട് പോരെ... അവൾക്ക് രണ്ടെണ്ണം അവന്റെ കയ്യിൽ നിന്ന് കിട്ടണം... അപ്പോഴേ നേരെ ആവു... വേറൊന്നും വേണ്ടാ ഒന്നിരുന്നു പഠിക്കാൻ പോലും അവൾക്ക് പറ്റില്ലാ.... ഇന്നലെ ഏതിലോ തോറ്റേന്നല്ലേ കണ്ണൻ പറഞ്ഞത്.... എന്നിട്ടും ഒരു ബോധവുമില്ല... എണീപ്പിക്കണ്ട അവൻ വന്നിത് കാണട്ടെ... " അവര് രണ്ടും വാതിലും ചാരി വച്ചു പോയി.... ഏകദേശം അവര് വരാൻ നേരത്തേക്ക് അവള് അലാറം സെറ്റ് ചെയ്തിരുന്നു. അതടിഞ്ഞതും വേഗം എണീറ്റ് മുഖമൊക്കെ കഴുകി വന്നിരുന്നു ബുക്കെടുത്തു തുറന്നു വച്ചു... അഞ്ചു മിനിറ്റ് കഴിഞ്ഞ് അവൻ വന്ന് നോക്കിയപ്പോൾ അവള് പഠിക്കുന്നതാണ് കണ്ടത്.... അവൻ വേഗം അവളുടെ അടുത്ത് വന്നിരുന്നു... " പഠിച്ചു കഴിഞ്ഞോ? " " ഇല്ലാ അപ്പുവേട്ടാ... നിക്കൊന്നും മനസിലാകുന്നില്ല.... " " ശരിക്കുമിരുന്നു വായിക്ക് അപ്പൊ മനസിലാകും... " അവളെ ചീത്ത പറയുന്നതൊന്നും കേൾക്കാഞ്ഞിട്ടാണ് ഗീത അങ്ങോട്ട് വന്നത്.. നോക്കുമ്പോൾ അവള് പഠിക്കാണ് അവൻ ഫോണിൽ നോക്കുന്നു അവരൊന്നും മിണ്ടാതെ തിരിച്ചു പോയി..... " ഡീ കഴിഞ്ഞോ? " " ഇല്ലാ... ഞാൻ എന്താ റോബോട്ടോ ബുക്ക് അങ്ങോട്ടും ഇങ്ങോട്ടും ആക്കുമ്പോഴേക്കും മൊത്തം പഠിക്കാൻ... " അവൻ കണ്ണുരുട്ടിയതും അവള് ഒന്നും പറയാതെ ബുക്കിൽ നോക്കി..... അവിടുന്നങ്ങോട്ട് ഇത് പതിവായി.... അങ്ങനെ തിങ്കളാഴ്ച.... രണ്ടാളും കോളേജിൽ പോകാൻ റെഡിയാകുന്നു............. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story