❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 28 | അവസാനിച്ചു

Chekuthante pennu

രചന: ആര്യ പൊന്നൂസ്

കണ്ണാ എനിക്ക് ഭ്രാന്താവുന്നുണ്ട്...... അവൾക്ക് എന്നോട് ദേഷ്യമുണ്ടെൽ അവള് തെറ്റിക്കോട്ടെ എന്നാൽ ഇങ്ങനെയൊക്കെ എന്തിനാ കാണിക്കുന്നേ... " കണ്ണന് എന്തുപറയണമെന്ന് അറിയില്ലായിരുന്നു... അവൻ അപ്പുവിന്റെ തോളിൽ കയ്യിട്ടു......അവരങ്ങനെ ഇരിക്കുമ്പോഴാണ് രേഷ്മ അങ്ങോട്ട് വന്നത്... കുറേ ഫ്രൂട്ട്സും മറ്റുമായാണ് വരവ്.. എല്ലാവരുടെയും മുഖം കണ്ടപ്പോൾ അവൾക് വല്ലാത്തൊരു പന്തികേട് തോന്നി... ഗീതയും ശ്രീജയും ഒരു ഭാഗത്തു താടിയ്ക് കയ്യും കൊടുത്ത് ഇരിക്കുന്നുണ്ട്. അവള് വേഗം അവരുടെ അടുത്തേക്ക് ചെന്നു. " അമ്മേ.... എന്താ എല്ലാവരും ഇങ്ങനെ ഇരിക്കുന്നത്? എന്താ പറ്റിയെ? കല്ലു എവിടെ? " " എന്താന്ന് അറിയില്ല മോളേ വന്നപ്പോൾ കേറി കിടക്കാ അകത്തു... ആരോടും മിണ്ടുന്നുമില്ല... കൊടുത്തിട്ട് ഒന്നും കുടിക്കുന്നുമില്ല വെറും കരച്ചില് " " എന്തിനാ ചോദിച്ചില്ലേ? " " അതൊക്കെ ഞങ്ങളൊക്കെ മാറി മാറി ചോദിച്ചു കമ എന്നൊരു അക്ഷരം മിണ്ടുന്നില്ല... ആരെയും കാണണ്ട... ആരോടും മിണ്ടണ്ട എന്നൊക്കെ പറഞ്ഞു കിടക്ക... " " ഞാനൊന്ന് കേറി കണ്ടോട്ടെ... " " ഉം... മോള് ചെല്ല്.. " രേഷ്മ സാധനങ്ങൾ അവരുടെ കയ്യിൽ കൊടുത്ത് അകത്തേക്ക് ചെന്നു. കല്ലു കട്ടിലിൽ കമഴ്ന്നു കിടക്കുകയാണ് ഇടയ്ക്ക് ചില എങ്ങലുകൾ കേൾക്കാം.. രേഷ്മ വേഗം കതകടച്ചു... എന്നിട്ടവളുടെ അടുത്ത് ചെന്നിരുന്നു...

" ഏടത്തിയുടെ മോള് എന്തിനാ കരയുന്നെ.... എന്തുപറ്റി... ഈ സമയത്ത് ഇങ്ങനെ കരയാൻ പാടുണ്ടോ? " കല്ലു മറുപടിയൊന്നും പറഞ്ഞില്ല... " കല്ലൂ... ഒന്നെണീക്ക്... അയ്യേ മോശമാട്ടോ ഇങ്ങനെ... എണീറ്റെ... നല്ല മോളല്ലേ ഒന്ന് എണീറ്റെ " രേഷ്മ ഒരുവിധം അവളെ എണീപ്പിച് ഇരുത്തി... കണ്ണൊക്കെ ചുവന്നു തടിച്ചിട്ടുണ്ട്... " എന്താ ഇത്ര സങ്കടം കുട്ടിക്ക്? " " ഒന്നൂല്യ.... " " എന്താണെങ്കിലും ഏട്ടത്തിയോട് പറാ.... എന്താ പ്രശ്നം... എന്ത് പ്രശ്നം ആണെങ്കിലും അത് തീർത്തിട്ടെ ഏട്ടത്തി ഇവിടുന്ന് പോവൂ... പറാ... " അവള് മുഖവും താഴ്ത്തി ഇരുന്നു... രേഷ്മ വേഗം അവളുടെ കണ്ണൊക്കെ തുടച്ചു കൊടുത്തു... " പറാ കല്ലൂ.... മോളല്ലേ പറഞ്ഞത് ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്... അപ്പൊ എന്താണെങ്കിലും എന്നോട് പറയാലോ... ഞാൻ വേറെ ആരോടും പറയില്ല... മാത്രല്ല അതെപ്പോ സോൾവ് ആക്കി എന്ന് ചോദിച്ചാൽ മതി.... മോള് പറാ... " അവള് രേഷ്മയെ ഒന്ന് നോക്കി... പിന്നെ തല താഴ്ത്തി.. " എന്താ റിത്തിക്ക് ചീത്ത പറഞ്ഞോ? " " ഇല്ലാ... " " പിന്നെ എന്താ ന്റെ മോൾക്ക് ഇത്ര സങ്കടം... എന്താണെങ്കിലും തുറന്ന് പറാ... " " എനിക്കീ കുഞ്ഞാവേനെ വേണ്ടാ.... " ചെറിയമക്കളെ പോലെ അവളത് പറഞ്ഞതും രേഷ്മ തറഞ്ഞു ഇരുന്ന് പോയി... എന്ന അവളത് മുഖത്ത് കാണിക്കാതെ ഒന്ന് ചിരിച്ചു.. എന്നിട്ട് അവളോട് ചേർന്നിരുന്നു...

" അതെന്തുപറ്റി ഇപ്പൊ അങ്ങനെ തോന്നാൻ... ഇന്നലെ മോള് തന്നെയല്ലേ വല്യ സന്തോഷത്തിൽ ഏട്ടത്തിയെ വിളിച്ചു കുഞ്ഞാവ വരാൻ പോവാ പറഞ്ഞത്... ഇപ്പൊ എന്തേയ്? " " നിക്ക് വേണ്ടാ ഏട്ടത്തി.... " അവള് തേങ്ങി കൊണ്ട് പറഞ്ഞു... " അതെന്തേ.... " " ന്നെ ക്ലാസിലെ ചില കുട്ട്യോളൊക്കെ ന്ന് കളിയാക്കി.... " അവളതും പറഞ്ഞു പൊട്ടികരഞ്ഞു... രേഷ്മ വേഗം അവളെ സമാധാനിപ്പിക്കാനെന്നോണം ചേർത്തുപിടിച്ചു..... " എന്തിന്? " " കല്യാണം കഴിഞ്ഞ് ഇത്ര പെട്ടന്ന് കുഞ്ഞാവ ആയതിനു.... നിക്ക് വേണ്ടാ ഏട്ടത്തീ.... " രേഷ്മയ്ക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഒരു തരം തരിപ്പാണ് അവൾക്കനുഭവപ്പെട്ടത്... അവള് പതിയെ കല്ലുവിന്റെ മുടിയിൽ തലോടി.. " ഞാൻ മോളോട് കുറച്ചു കാര്യങ്ങൾ ചോദിച്ചാൽ മോൾ സങ്കടപെടോ? " " ഇല്ലാ... " " ഹ്മ്..... മോൾക്ക് കുഞ്ഞാവകളെ ഇഷ്ടാണോ? " " ഉം... " " ഫ്രെണ്ട്സ് കളിയാക്കിയില്ലായിരുന്നെങ്കിൽ മോൾക്ക് ഇങ്ങനെ തോന്നുമായിരുന്നോ? " അവള് കുറച്ചുനേരം ആലോചിച്ചു... പിന്നെ ഇല്ലെന്ന് തലയാട്ടി..... " മോളേ ഏട്ടത്തി ചില കാര്യങ്ങൾ മോളോട് പറഞ്ഞു തരാം.. മോള് സമാധാനത്തിൽ അതൊക്കെ കേട്ടിട്ട് തീരുമാനിക്ക് എന്തു വേണം എന്ന്... അപ്പോഴും മോൾക്ക് ഈ തീരുമാനം തന്നെയാണെങ്കിൽ ഏടത്തി തന്നെ മോൾടെ കൂടെ വരാം ഹോസ്പിറ്റലിൽ.... " കല്ലു അതിന് മറുപടിയൊന്നും പറഞ്ഞില്ല.. " മോളേ ഒരു പെണ്ണ് സ്ത്രീയാവുന്നത് അവളൊരു അമ്മയാകുമ്പോഴാണ്.... മോൾക്കറിയോ ഈ ലോകത്ത് എത്ര സ്ത്രീകളുണ്ടെന്നറിയോ ഒരമ്മയാകുന്നത് സ്വപ്നം കണ്ടു നടക്കുന്നവർ...

നൂറു വഴിപാടുകളുമായി നടക്കുന്ന കുറേ ആളുകളുണ്ട്.... ഒരു കുഞ്ഞിനെ പ്രസവിച്ചു കഴിയുമ്പോഴല്ല അമ്മയാക... മോളിപ്പോ ഒരമ്മയാ... ഒരു കുഞ്ഞ് ഇവിടെ ജന്മമെടുക്കുന്ന ആ നിമിഷം മുതൽ അവൾ അമ്മയായി മാറും..... കല്ലൂന്റെ മുന്നിൽ വച്ചു ഒരു ചെറിയ വാവയെ ആരെങ്കിലും കൊല്ലുന്നത് കണ്ടാൽ കല്ലുവിനത് സഹിക്കോ? ഇല്ലല്ലോ... അപ്പൊ മോൾടെ വാവയെ മോള് അറിഞ്ഞോണ്ട് കൊല്ലുന്നതോ...? " കല്ലുവിന്റെ കണ്ണുകളിൽ മറ്റെന്തെക്കയോ ഭാവങ്ങൾ രൂപംകൊണ്ട്. " ഒരുപക്ഷെ ഇപ്പൊ മോള് വേണ്ടാന്ന് വച്ചിട്ട് പിന്നീട് മോൾക്ക് ദൈവം ഒരു കുഞ്ഞിനെ തന്നില്ലെങ്കിലോ.... മോൾക് അതെന്നും ഒരു വേദനയായി മാറില്ലേ?... ഈ കുഞ്ഞാവ മോൾടെയും റിത്തിക്കിന്റെയും സ്നേഹത്തിനു ദൈവം തന്ന സമ്മാനം ആണ്.... അതാണോ മോള് വേണ്ടാന്ന് വെക്കുന്നെ?... എനിക്ക് അറിയാം കുട്ടികള് പലതും പറഞ്ഞിട്ടുണ്ട്... അതൊക്കെ വെറും കളി ആയിട്ട് ആകും... അതൊന്നും മോള് കാര്യമാക്കണ്ട.....മോളേ ഈ ഏട്ടത്തിക്ക് മോൾടെ അത്ര ഭാഗ്യമില്ല.... എനിക്ക്.... എനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ കഴിയില്ല.... " രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു... കല്ലു ഞെട്ടിത്തരിച്ചു പോയി... " സത്യാ മോളേ... മോൾടെ ഏട്ടനും പിന്നെ ന്റെ അമ്മയ്ക്കും ഇപ്പൊ മോൾക്കും മാത്രേ ഇതറിയു....

അതറിഞ്ഞിട്ട ഏട്ടൻ എന്നെ ഏട്ടന്റെ ജീവിതത്തിലേക്ക് കൂട്ടുന്നെ... ഇന്നലെ മോള് അമ്മയാകാൻ പോകാണ് എന്നറിഞ്ഞപ്പോൾ ഞാനും ഏട്ടനും എന്തോരം സന്തോഷിച്ചു എന്നറിയോ... ഇന്നലെ എന്നോട് പറയാ നമുക്ക് കുട്ടികൾ ഉണ്ടായില്ലെങ്കിലെന്താ നമ്മുടെ കല്ലൂന്റെ കുഞ്ഞാവ നമ്മുടെയും കുഞ്ഞാവ അല്ലെന്ന്... ഇന്നലെ മുഴുവൻ ഏട്ടൻ സംസാരിച്ചതത്രയും വരാൻ പോകുന്ന കുഞ്ഞാവയെ പറ്റിയാ....ഇന്നലെ ഒരു ദിവസം കൊണ്ട് ഞങ്ങള് ഒരുപാട് സ്വപ്നങ്ങൾ കണ്ടു കുഞ്ഞാവയെ എന്ത് വിളിക്കണം... എങ്ങനെ കളിപ്പിക്കണം എങ്ങനെ ഒരുക്കണം... അങ്ങനെ ഒരുപാട്......... പിന്നെ റിത്തിക്ക് അവനു നീയെന്നു വച്ചാൽ ജീവനാ.... മോള് ഇവിടെ ഇങ്ങനെ കിടക്കുന്നത് കണ്ട് ആ പാവം അവിടെ ചങ്ക് പൊട്ടിയിരിക്കാണ്...... മോളേ എന്താ ഒന്നും മിണ്ടാത്തെ? മോൾക്ക് ഇപ്പോഴും ഇത് വേണ്ടാന്ന് തോന്നുന്നുണ്ടോ? ഉം? " അവള് രേഷ്മയെ കെട്ടിപിടിച്ചു കരഞ്ഞു... " മോളേ കരയല്ലേ... കല്ലൂ.... " " ഏട്ടത്തി....ഞാൻ എന്ത് ദുഷ്ടത്തിയാ..... " " മോളെന്താ ഇങ്ങനെ പറഞ്ഞെ? മോൾടെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കിയാൽ അതാണ് ശരി... മോൾടെ പ്രായത്തിന്റെയാ ഇത്... ഇങ്ങനെ കരയല്ലേ... അത് മോൾക്കും കുഞ്ഞാവക്കും കേടാ... " രേഷ്മ അവളുടെ കണ്ണ് തുടച്ചു കൊടുത്തു... അവള് രേഷ്മയുടെ മടിയിലേക്ക് തലവച്ചു കുറച്ചുനേരം കിടന്നു...

അവളുടെ വാക്കുകൾ കല്ലുവിന്റെ സംശയങ്ങളെല്ലാം അകറ്റുകയായിരുന്നു.... കുറേ കഴിഞ്ഞതും കല്ലു ഓക്കേ ആയി... അത് കണ്ടതും രേഷ്മയ്ക്ക് സമാധാനമായി... " വാ... ഇനിയൊന്നു പോയി കുളിക്ക്... എണീക്ക്... " രേഷ്മ വിളിച്ചതും അവള് ഒപ്പം ചെന്നു... അത് കണ്ടതും എല്ലാവർക്കും സമാധാനമായി...കല്ലു ആദ്യം നോക്കിയത് അപ്പുവിനെയാണ്... അവന്റെ മുഖം കണ്ടതും അവൾക് സങ്കടം വന്നു അവന്റെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത പോലെ... അവള് ആരോടും ഒന്നും പറയാതെ അവിടുന്നിറങ്ങി വീട്ടിലേക്ക് നടന്നു.. അപ്പു എണീറ്റ് പുറകെ പോകാൻ നോക്കിയപ്പോ രേഷ്മ വേഗം ചെന്ന് അവന്റെ കൈ പിടിച്ചു...അവനെന്താ എന്നർത്ഥത്തിൽ അവളെ നോക്കി.. " എടാ അവളാകെ സങ്കടപെട്ട് നിൽക്കാണ്... നീ ഇത്തിരി കഴിഞ്ഞിട്ട് അങ്ങോട്ട് പൊയ്ക്കോ അവളൊന്ന് കുളിച്ചാൽ റെഡിയാകും... " " അവൾക്കെന്താ പറ്റിയത്? എന്തിനാ ഇങ്ങനെയൊക്കെ? " എല്ലാവർക്കും അറിയേണ്ടത് അത് തന്നെ ആയിരുന്നു... രേഷ്മ കാര്യങ്ങളൊക്കെ പറഞ്ഞു.. അപ്പൂന് വല്ലാത്തൊരു ടെൻഷൻ... " നിങ്ങളൊന്നും ഇതറിഞ്ഞതായി ഭാവിക്കണ്ട... ഡാ റിത്തിക്ക്....

നീ ടെൻഷൻ ആകണ്ട അവളുടെ പ്രായത്തിന്റെ ആണത്... ഇന്നലെ വരെ ഓടി ചാടി നടന്നൊരാള് പെട്ടന്ന് ലൈഫിന്റെ മറ്റൊരു തലത്തിലേക്ക് മാറുമ്പോൾ ഈയൊരു പ്രശ്നം ഉണ്ടാകും... " അപ്പു തല കുലുക്കി... " ഞാൻ എന്നാ അങ്ങോട്ട് പോയി നോക്കട്ടെ... ".. അവൻ വീട്ടിലേക്ക് നടന്നു.. കണ്ണൻ വേഗം രേഷ്മയുടെ അടുത്തേക്ക് ചെന്നു... " എടോ.... നിന്നോട് ഞാൻ എങ്ങനെയാ താങ്ക്സ് പറയേണ്ടേ? കല്ലൂനെ അങ്ങനെ കണ്ടപ്പോ എന്താ പറയാ ആകെ വല്ലാതായി... ഞാൻ മാത്രല്ല എല്ലാരും... ഒരുപാട് നന്ദി... " " എന്തായിത്.... അവള് എന്റേം അനിയത്തി അല്ലേ.... അവൾക്കൊരു പ്രശ്നം വന്നാൽ കൂടെ നിന്ന് സോൾവ് ചെയ്യേണ്ടത് എന്റെ കടമ അല്ലേ.... " കണ്ണാനൊന്ന് ശ്വാസം വിട്ടു... എന്നിട്ട് രേഷ്മയുടെ ചുമലിൽ തട്ടി.. അപ്പു നോക്കുമ്പോൾ കല്ലു ബാത്‌റൂമിൽ ആയിരുന്നു... അവൻ വേഗം ചെന്ന് കിടന്നു... ' ഇത്ര പെട്ടന്ന് ഇത് വേണ്ടായിരുന്നു...കല്ലു.... സോറി മോളേ... ഞാൻ....' അവനോരോന്ന് ആലോചിച്ചു കിടക്കുമ്പോഴാണ് കല്ലു കുളി കഴിഞ്ഞ് വന്ന് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞത്. അവൻ വേഗം അവളെ ചേർത്തു പിടിച്ചു... " അപ്പുവേട്ടാ.... സോറി അപ്പുവേട്ടാ.... ഞാൻ അറിയാതെ എന്തോ ചെയ്തതാ.... ന്നോട് ദേഷ്യമാണോ? " " ഏയ്‌.... എനിക്കതിനു കഴിയോ.... ഉം.... എന്തിനാ നീ ഇങ്ങനെയൊക്കെ.... "

അറിഞ്ഞെങ്കിലും അവൻ ചോദിച്ചു.. അവളെല്ലാം പറഞ്ഞു... " കല്ലൂ നിനക്ക് വേണ്ടാന്ന് ആണെങ്കിൽ നമുക്ക് നാളെ ഡോക്ടറെ പോയി കാണാം... എനിക്ക് നിന്റെ സന്തോഷമാ വലുത്... മറ്റെന്തിനേക്കാളും... " അവള് വേഗം അവന്റെ വാ പൊത്തി... " ഇങ്ങനെ പറയല്ലേ അപ്പുവേട്ടാ.... ഞാൻ അറിയാതെ പറഞ്ഞതല്ലേ.... നിക്ക് വേണം മ്മടെ കുഞ്ഞാവയെ.... " " ഉം.... " അവനവളെ കെട്ടിപിടിച്ചു..... " ഏയ്‌ കരയല്ലേ.... അത് പോട്ടെ.... നമുക്കത് ഒഴിവാക്കാം... ഉം.... ന്റെ മോളൊന്ന് ചിരിച്ചേ.... ചിരിക്കെടി പെണ്ണേ.... " അവളൊന്ന് ചിരിച്ചു.. അത് കണ്ടതും അവനു സമാധാനമായി..അവനൊന്നു ശ്വാസം വിട്ടു..... അവളെ ചേർത്തുപിടിച്ചു അങ്ങനെ കിടന്നു....... ******** മൂന്ന് കൊല്ലങ്ങൾക്കിപ്പുറമുള്ള ഒരു രാവിലെ. എന്നത്തേയും പോലെ കളിക്കാൻ പോയിട്ട് വന്നതാണ് അപ്പു.. ഫോൺ എടുക്കാൻ മറന്നതുകൊണ്ട് വേഗം റൂമിലേക്ക് നടന്നു.. ആ റൂമിന്റെ അവസ്ഥ കണ്ട് അവനൊന്നു അന്താളിച്ചു കുറേ ടോയ്‌സ് പൊട്ടി കിടക്കുന്നുണ്ട് അവന്റെ രണ്ട് മൂന്ന് ബുക്സും ഒപ്പം ഒരു സൈഡിൽ അവന്റെ ഫോണ് പൊട്ടിച്ചിതറി കിടക്കുന്നു.. അവനു നല്ല ദേഷ്യം വന്നു.. ' മൂന്നെണ്ണത്തിൽ ആരാണാവോ ഇതൊക്കെ ചെയ്തേ? ശരിയാക്കി തരാം ഞാൻ. ' കട്ടിലിലേക് നോക്കി മൂടി പുതച് കിടക്കുന്നത് ആരൊക്കെയാണെന്നറിയാൻ.. പുതപ് പതിയെ മാറ്റി മോനും മോളും സുഖമായി കിടന്നുറങ്ങുന്നു.... കല്ലു അവിടെ ഒന്നും ഇല്ലാ... അവൻ വേഗം അടുക്കളയിലേക്ക് ചെന്നു നോക്കി .

അവളവിടെയുമില്ല പുറത്തേക്ക് ചെന്ന് നോക്കിയപ്പോൾ അലക്കുകല്ലിന്റെ അടുത്തായി നിന്ന് ശര്ദിക്കുന്നുണ്ട്.. അവൻ വേഗം അങ്ങോട്ട് ചെന്നു.. " അയ്യോ... നിക്ക് വയ്യായെ ഞാനിന്ന് ചാവേ... " അത് കേട്ടതും അപ്പുവിന് ചിരി വന്നു. ഒരു റസ്റ്റ്‌ എടുക്കാനെന്നോണം അവള് അലക്കുകല്ലിൽ കയറി ഇരുന്ന്. അവൻ തോളിൽ കയ്യിട്ടു... അവളൊന്ന് തറപ്പിച്ചു നോക്കി ... " എന്താണ് മോളേ പതിവില്ലാതെ ഒരു ശർദ്ധി?? ഉം.... " " ഞാൻ ശര്ദിക്കുന്നതിന് അപ്പുവേട്ടൻ എന്തിനാ കിണിക്കുന്നെ? " " അല്ല ഇനി ഇവിടെ ആരേലും വന്നതിന്റെ സൈൻ ആണോ ഈ ശർദ്ധി? " ഒരു കള്ളച്ചിരിയോടെ അവനത് പറഞ്ഞതും അവള് കണ്ണുരുട്ടി. " അതേ അകത്തു കിടക്കുന്ന ആ രണ്ടെണ്ണത്തിനെ മേയ്ക്കാൻ ന്നെ കൊണ്ട് ആവുന്നില്ല... എന്നിട്ട ഇനിയും " " ആദ്യം ഞാൻ പറയുന്നത് നീയൊന്ന് സമാധാനത്തിൽ കേൾക്ക്... ഇപ്പൊ നിന്റെ ആഗ്രഹം പോലെ ഒരു മോനെയും എന്റെ ആഗ്രഹം പോലെ ഒരു മോളെയും കിട്ടി... ഇനി എന്റെ അച്ഛന്റെയും മാമന്റെയും അളിയന്റെയും ആഗ്രഹം പോലെ ഓരോരോ പെൺകുട്ടികളും പിന്നെ നിന്റെ അമ്മയുടെയും അമ്മായിടെയും ഏട്ടത്തിയുടെയും ആഗ്രഹം പോലെ ഓരോരോ ആൺകുട്ടികളും... " " ടോട്ടൽ ഇനിയും ആറെണ്ണം ". . " ആഹ് അതെന്നെ... വേണെങ്കിൽ ഇനിയും കൂട്ടാം... " " ന്നാ പിന്നെ ഒരു അംഗനവാടി തുടങ്ങാം എന്തേ... " " നീ ഓക്കേ ആണെങ്കിൽ ഞാൻ റെഡിയാ... " " ഒരൊറ്റ കുത്തങ് തന്നാലുണ്ടല്ലോ... " അവളതും പറഞ്ഞു കയ്യോങ്ങി...

" അല്ല ഈ ശര്ധിയുടെ കാരണമെന്താ? " അവളൊന്ന് ഇളിച്ചു... " ഇളിക്കാതെ പറയെടി .... " " അത് ഉണ്ടല്ലോ ഇന്നലെ ഞാൻ കറി ഉണ്ടാക്കിയപ്പോ അപ്പുവേട്ടൻ കളിയാക്കിയില്ലേ ആ ദേഷ്യത്തിൽ ഞാൻ അത് കുറച്ചധികം കഴിച്ചു.. അപ്പൊ തുടങ്ങിയതാ... " " ഡീ നീയത് മക്കൾക്കൊന്നും കൊടുത്തില്ലല്ലോ... " " അതിനു അപ്പുവേട്ടൻ സമ്മതിച്ചില്ലല്ലോ... " " അതിന്റെ റിസൾട്ട് അറിയുന്നതുകൊണ്ടാണല്ലോ സമ്മതിക്കാഞ്ഞേ... " " ഓ.... " " എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്? " " സമാധാനമുണ്ട്... " " ന്നാ ന്റെ മോളൊന്ന് വന്നേ നിനക്കുള്ളത് ഞാൻ ഇപ്പൊ തരാം ... " അവനവളെ അവിടുന്ന് റൂമിലേക്കു എടുത്തു നടന്നു .. " ഇതൊക്കെ വാരിവലിച്ചിട്ടിട്ട് അത് കാണിക്കാൻ എന്നെ കൊണ്ടുവന്നതാണോ? മര്യാദക് എടുത്തു വച്ചോ... " " ഒരൊറ്റൊന്ന് തന്നാലുണ്ടല്ലോ... നീയെന്തിനാടി ഫോണ് പൊട്ടിച്ചത്... " " ഡാ.... ഡീ... എണീക്ക്... " അവള് പോയി പുതപ്പ് മാറ്റി അവരെ എണീപ്പിച്ചു.. " സത്യം പറഞ്ഞോ ഇതൊക്കെ ആരാ ചെയ്തേ? " " ആ... ഇച് അഞ്ഞൂടെ... " മോൻ പറഞ്ഞതും അവള് മോളേ നോക്കി.. " പറയെടി... നീയാണോ? " . " ഞാ ഒന്നു അയ്യമേ..... " " രണ്ടാൾക്കും ഇപ്പൊ കിട്ടും പറാ ഇങ്ങോട്" അവള് മോളേ ചെറുതായൊന്ന് പിച്ചി... അവള് കരഞ്ഞതും അപ്പു വേഗം അവളെ എടുത്തു... " കരഞ്ഞാൽ നിന്റെ കണ്ണിനിട്ട് കുത്തും.. പറയെടി... " അതോടെ കരച്ചിലിന്റെ ശക്തി കൂടി. " ഇല്ലാ... അച്ഛേടെ മോള് കരയണ്ടാ...അമ്മ വെറുതെ പറഞ്ഞതാ... " " വെറുതെ ഒന്നുമല്ല പറാ ..... "

" ഞാൻ അയ്യാ... ഓനാ " കല്ലു മോനെ നോക്കിയതും അവൻ വേഗം അപ്പുവിന്റെ പുറകിലേക്ക് നിന്നു... " നീയെന്താ അങ്ങോട്ട് നിൽക്കുന്നെ ഇങ്ങ് വാ.... പറയെടാ.... എന്തിനാ അച്ചേടെ ഫോണ് പൊട്ടിച്ചേ? " " ഓള് നിച് കാറ് തന്നിയാ... " " അമ്മേ ഞാ അത് കളിച്ചാന് എത്തതാ.... " " ഓളോട് ഞാ എത്ത പാവിച്ചം ചോയ്ച്ചു അര്യോ? " " അതിനാണോ നീ ഫോണ് പൊട്ടിച്ചത്? " " ആ അമ്മേ.... അയിനാ ഓൻ പൊചിച്ചേ.... " " ആ അതിനി പോട്ടെ... വിട്ടേക്ക് വേറെ വാങ്ങാം.... " അപ്പു പറഞ്ഞതും കല്ലുവിന് ദേഷ്യം വന്നു. " ഓഹ്... നിങ്ങടെ പിള്ളേരായതുകൊണ്ട് നിങ്ങൾക്ക് പ്രശ്നമില്ല... ഞാൻ എങ്ങാനും ആയിരുന്നേൽ കടിച്ചുകീറാൻ വരുമായിരുന്നല്ലോ.... അല്ലെങ്കിലും ചെക്കന് ദേഷ്യം കുറച്ചു കൂടുതലാ എങ്ങനെയാ തന്തേടെ തനി സ്വഭാവാ... മര്യാദക്ക് ഇതൊക്കെ റെഡി ആക്കിക്കോ ഇല്ലേൽ മൂന്നെണ്ണത്തിനും എന്റേന്ന് കിട്ടും... " " ഇയ്യ് പോതീ കല്ലോ " " എടാ നിന്നെ ഞാൻ... " അതും പറഞ്ഞു മോനവിടുന്ന് ഇറങ്ങി ഓടി. പിന്നാലെ കല്ലുവും... " മാമാ ലചിക്കണേ.... അമ്മ തയ്യാൻ വന്നേ... " അവൻ അങ്ങോട്ട് ഓടി കണ്ണന്റെ മടിയിൽ കയറി ഇരുന്നു.. " എന്താ മോളേ? " " ഈ ചെറുക്കനെ ഞാനിന്ന് ശരിയാക്കും... അവനു കുറച്ചു കൂടിയിട്ടുണ്ട്. അപ്പുവേട്ടന്റെ ഫോണ് പൊട്ടിച്ചു... " " അതെന്തിനാ അല്ലൂട്ട....? " " അല്ലി കാറ് തന്നിയാ... " അപ്പോഴേക്കും അപ്പുവും മോളും അങ്ങോട്ട് വന്നു.. അല്ലുവിന്റെ ശബ്ദം കേട്ട് രേഷ്മയും..... " എന്താണ് കല്ലൂ രാവിലെ നല്ല ഫോമിലാണല്ലോ... "

" ന്റെ ഏട്ടത്തീ ഈ പിള്ളേരെകൊണ്ട് ഞാൻ തോറ്റു... ആ റൂമോന്ന് വന്ന് നോക്ക്... സകല സാധനവും വാരി വലിച്ചു ഇട്ടിട്ടുണ്ട്... " " മാമീ ഞാടെ ടോയ്‌ച്ചു മാത്തെ എത്തുള്ളു... " മോള് പറഞ്ഞതും കല്ലു അവളെയൊന്ന് പിച്ചി. ഒപ്പം മോനെയും രണ്ടുപേരും കരയാൻ തുടങ്ങി.... " ഡീ നീയെന്തിനാ പിള്ളേരെ വേദനയാക്കുന്നെ... ഒരെണ്ണം അങ്ങട് തന്നാലുണ്ടല്ലോ... " അത് കേട്ടതും കല്ലൂന്റെ കണ്ണ് നിറഞ്ഞു.... " ആ നിക്കറിയാം നിങ്ങക്കിപ്പോ പിള്ളേരെ മതിയല്ലോ ഞാൻ പോവാ... " അവള് വേഗം അങ്ങോട്ടേക്ക് നടന്നു.. അപ്പു ഒന്ന് ശ്വാസം വിട്ടു... " നിങ്ങള് രണ്ടും ന്റെ അവസ്ഥ മനസിലാക്കണം അവളുടെ ഭാഗം നിന്നാൽ ഇതിറ്റുങ്ങൾ രണ്ടും ചിണുങ്ങും...ഇവരിൽ ആരുടേലും ഒന്നിനെ സപ്പോർട്ട് ചെയ്ത മറ്റേ ആൾക്ക് അത് പ്രശ്നകും.. ഇനി ഇവരുടെ സൈഡ് നിന്നാലോ ദാ ഇപ്പൊ പോയ പോലെ അവള് ചവിട്ടിതുള്ളി പോകും.... ഞാനിപ്പോ ഇതെന്താ വേണ്ടത്? " കണ്ണനും രേഷ്മയും ഇരുന്ന് ചിരിക്കായിരുന്നു.. " തത്കാലം നീയിപ്പോ ആ പ്രശ്നം സോൾവ് ആക്ക്... ചെല്ല് " അവൻ മോളേ രേഷ്മയുടെ കയ്യിൽ കൊടുത്ത് വീട്ടിലേക്ക് നടന്നു.. കല്ലു അടുക്കളയിൽ ചെന്ന് പച്ചക്കറി മുറിക്കായിരുന്നു. അപ്പു വേഗം പിന്നിൽ കൂടെ കയ്യിട്ട് ചേർത്തു പിടിച്ചു.. " ന്നെ വിട്.... " " നിന്നെ എനിക്ക് അങ്ങനെ വിടാൻ പറ്റോ? "

അവളതിനൊന്നും മിണ്ടിയില്ല.. " കല്ലോ.... ഡീ പെണ്ണേ.... സോറി.... " " കയ്യെടുക്ക്... മതി സോപ്പിട്ടത്... എനിക്കറിയാം അപ്പുവേട്ടന് ഇപ്പൊ എന്നെ വേണ്ടാ മക്കളെ മതിയെന്ന്.. " " ആരാ നിന്നോട് അങ്ങനെ പറഞ്ഞത്... ഉം... ദാ എന്റെ ഈ മോളേ കഴിച്ചേ വേറാരും ഉള്ളൂ... കല്ലൂ... എന്താടി പെണ്ണെയിത്.... എടീ നിന്നെ സ്നേഹിക്കുന്ന പോലെയും വഴക്കിടുന്ന പോലെയും ദേഷ്യപെടുന്ന പോലെയും വേറെ ആരോടേലും എനിക്ക് ചെയ്യാൻ പറ്റോ? ഇല്ലല്ലോ അതെന്താ എന്ന് അറിയോ നിന്നെ പോലെ മറ്റൊന്നിനെയും ഞാൻ ഇന്ന് വരെ സ്നേഹിച്ചിട്ടില്ല... ഇനിയതിന് പറ്റുകയുമില്ല.... പിന്നെ അല്ലിയും അല്ലുവും നമ്മുടെ കുഞ്ഞാവകളല്ലേ.... ഉം " അവള് വേഗം അപ്പുവിനെ കെട്ടിപിടിച്ചു.. അവൻ തിരിച്ചും... പതിയെ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ഒന്നുകൂടെ അടുപ്പിച്ചു.... പിന്നെ അവളുടെ ചുണ്ടുകളെ നുകരാൻ തുടങ്ങി...പതിയെ അവന്റെ കൈ അവളുടെ ശരീരത്തിൽ ഇഴയാൻ തുടങ്ങിയതും അവളവനെ തട്ടി മാറ്റി... " അപ്പുവേട്ടൻ പോയെ... ചെല്ല്... എനിക്കിവിടെ പണിയുണ്ട്... " അവളതും പറഞ്ഞു തിരിഞ്ഞു.. അപ്പു പുറകിൽ കൂടെ കയ്യിട്ട് പിടിച്ചു... " നിനക്കിവിടെ എന്താ പണി... ഉം? " " ചായേം ചോറും കറിയുമൊക്കെ ഉണ്ടാക്കണ്ടേ? " അത്കേട്ടതും അപ്പു അവളെ തിരിച്ചു നിർത്തി.. " നീ ഞങ്ങളെ കൊല്ലാൻ പോവാണോ? അമ്മയും അച്ഛനും എന്നാ വരാ? " " നാളെ.... " " എന്നാൽ ഒന്നുകിൽ ഫുഡ് പുറത്ത് നിന്ന് വാങ്ങാം അല്ലെങ്കിൽ അവിടുന്ന് കഴിക്കാം... നീയെന്തായാലും ഉണ്ടാക്കേണ്ട...

. എനിക്കൊന്നും വയ്യാ പിള്ളേരേം കൊണ്ട് ഓടാൻ... " അവള് ചുണ്ടുകോട്ടി... " ഓ... കണക്കായി പോയി.. ന്നോട് മിണ്ടണ്ട അപ്പുവേട്ടൻ... " അവനവളെ ഒന്ന് ചേർത്തുപിടിച്ചു.. " എന്റെ പൊന്നുമോളെ നിന്നോടുള്ള സ്നേഹം കൊണ്ടാ... നീയന്നെ അല്ലേ അവിടുന്ന് ശര്ധിച്ചത്... ഞാൻ ആണോ... " അവനവളെ കെട്ടിപ്പിടിക്കാൻ നോക്കി അവളവനെ തട്ടി മാറ്റുന്നുണ്ട്.. " പിള്ളേരെ രണ്ടിനെയും അവിടെയാക്കി കെട്ടിയോനും കെട്ടിയോളും ഇവിടെ വന്ന് ആർമാദിക്കാല്ലേ... " കുട്ടന്റെ ശബ്ദം കേട്ടതും രണ്ടാളും അങ്ങോട്ട് ചെന്നു.....അപ്പോഴാണ് അവന്റെ പുറകിൽ ഗൗരിയെ കണ്ടത്. " കുട്ടേട്ടാ... ഇതെന്താ സംഭവം? " " എന്ത് ഇവളെ ഞാനങ്ങു പൊക്കി... ആ തന്തപ്പടി ഒരു നടയ്ക്ക് അടുക്കുന്നില്ല... പിന്നെ വേറെ എന്ത് ചെയ്യാനാ... " കല്ലു വേഗം ഗൗരിയെ കെട്ടിപിടിച്ചു... " ഇതെപ്പോഴാ സംഭവം? " " ഇന്ന് പുലർച്ചയ്ക്ക്... അയാളെ കൊണ്ട് രക്ഷേം ഇല്ലാ.... " " ആ കുട്ടേട്ടാ ന്നേം വിളിച്ചു ചീത്ത പറഞ്ഞു... പിന്നെ ഇവളുടെ അച്ഛനല്ലേ കരുതിയാ വെറുതെ വിട്ടത്... " " അതൊക്കെ പിന്നെ പറയാം... രണ്ടാളും വേഗം മാറ്റി വാ നമുക്ക് രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്യാം... " " എടാ വേണേൽ അയാളെ നമുക്ക് ഒന്നുകൂടി പോയി കാണണോ? " അപ്പു ചോദിച്ചതും കുട്ടൻ ഗൗരിയെ നോക്കി.. " വേണ്ടാ അച്ഛൻ സമ്മതിക്കില്ല... " " ന്ന പിന്നെ ഇതെന്നെയാ നല്ലത് അല്ലെടാ കുട്ടാ .... " " ഹ്മ്... നിങ്ങള് വേഗം റെഡിയാക്... " " അല്ല അപ്പൊ മക്കളോ? "കല്ലു " അവരവിടെ നിന്നോളും... "കുട്ടൻ " ഏട്ടനും ഏടത്തിയും വരുന്നില്ലേ? " കല്ലു " ആ ഉണ്ട്... "

" അമ്മയ്ക്ക് ഒറ്റയ്ക്കു ആവില്ല... കുട്ടേട്ടൻ ഒരു കാര്യം ചെയ്യ് അവരെ തറവാട്ടിൽ ആക്കിക്കോ " " അല്ലെടി... അവർക്ക് ഭക്ഷണം ഒക്കെ കൊടുത്തോ? " " അതൊക്കെ ഏട്ടനും ഏടത്തിയും കൊടുത്തിട്ടുണ്ടാകും.... " " നല്ല തള്ള.... ഇങ്ങനെ വേണം... അപ്പൊ കുളിപ്പിക്കാനോ? " " അത് അവിടുന്ന് മേമയോ അച്ഛമ്മയോ കുളിപ്പിച്ചോളും... " " എടാ അപ്പു ഇവള് തന്നെയാണോ തള്ള? " " അതൊന്നും പറയാത്തതാ നല്ലത്... ഇവള് സത്യം പറഞ്ഞാൽ പ്രസവിച്ചു.. പിന്നെ ഫീഡും ചെയ്തു... നോക്കിയതൊക്കെ ബാക്കി എല്ലാവരും കൂടെയാ... " " ഓ വല്യ കാര്യമായി പോയി... " " ന്നാ മോളേ വേഗം റെഡിയാക്... ഞാൻ അവരെ അങ്ങോട്ട് ആക്കാം... " ഗൗരി അവിടെ തന്നെ നിന്നു.. " എടീ നീ ഓക്കേ അല്ലേ? " " ആഹ്ടി... നീ വേഗം റെഡിയായി വാ " കല്ലുവും അപ്പുവും വേഗം റെഡിയായി. കണ്ണനും കുട്ടനും കൂടെ അല്ലുവിനെയും അല്ലിയെയും തറവാട്ടിൽ ആക്കി വന്നു... അവര് എല്ലാവരും കൂടെ രജിസ്റ്റർ ഓഫീസിൽ പോയി. കുട്ടന്റെ കുറച്ചു ഫ്രെണ്ട്സും ഉണ്ടായിരുന്നു... രജിസ്റ്റർ കഴിഞ്ഞ് ഇറങ്ങലും ഗൗരിയുടെ അച്ഛനും പാപ്പന്മാരും വന്നു... അവരവളെ കൂട്ടിക്കൊണ്ടുപോകാൻ നോക്കിയെങ്കിലും അവള് കുട്ടന്റെ ഒപ്പം നിന്നു.....

ഒടുക്കം അവര് സീനാക്കാൻ തുടങ്ങിയതും കണ്ണനും അപ്പുവും പിന്നെ കുട്ടന്റെ ഫ്രെണ്ട്സും അത് ഭംഗിയായി ഹാൻഡ്‌ൽ ചെയ്തു... അവര് നേരെ തറവാട്ടിലേക്കാണ് പോയത്.. അവരെത്തുമ്പോഴേക്കും കുട്ടന്റെ അമ്മയും അച്ഛനുമൊക്കെ അങ്ങോട്ടെത്തിയിരുന്നു അവര് ഗൗരിയെ സ്വീകരിച്ചു.. പിന്നെ ചെറിയൊരു സദ്യ.... എല്ലാം കഴിഞ്ഞു വൈകുന്നേരം എല്ലാവരും കുളത്തിന്റെ അവിടെ പോയിരുന്നു... അപ്പുവിനെ കണ്ടാൽ പിന്നെ അല്ലി അവന്റെ കൂടെയേ നിൽക്കൂ... അവൻ പടവിലിരുന്നതും അവള് വേഗം അവന്റെ മടിയിൽ കയറി ഇരുന്നു.. അല്ലുന് അത് കണ്ട് കുശുമ്പായി അവനവളെ തള്ളി മാറ്റാൻ തുടങ്ങി.... " എനീച്ചു..... നിച് ഇക്കണം.... ഇയ്യ് മാര് അല്ല്യേ.... " " ഇയ്യ് പോ.... അച്ഛാ പരാ.... ഓനോത് പരാ പോവാന്.... " അല്ലി അവനെ തള്ളി.... ബാക്കിയെല്ലാവരും അവരുടെ കളി കണ്ടിരിക്കാണ്.. ഗൗരിയും കല്ലുവും രേഷ്മയും ടോപ് കഥയിലും....അപ്പുവിന് ദേഷ്യം വരുന്നുണ്ടേലും ഒന്നും പറയാതെ ഇരിക്കുന്നുണ്ട്.... " എന്ന വാ രണ്ടുപേരും കൂടെ ഇരുന്നോ... " " വേന്താ.... പോതീ അല്ല്യേ.... മാര്... " ഒടുക്കം അല്ലുവിന് ദേഷ്യം വന്ന് അല്ലിയുടെ മുഖത്തടിച്ചു... അവളാർത്ത് കരയാൻ തുടങ്ങി... അപ്പു അവളെ എടുത്തു നടന്നു... അത് കണ്ടതും അല്ലുവും കരഞ്ഞു... " വാ അല്ലൂട്ടൻ വാ മാമൻ എടുക്കാം... " " വേന്താ.... " " ന്നാ വാ പാപ്പൻ എടുക്കാം മോനെ... " കുട്ടൻ എടുക്കാൻ നോക്കിയതും അവന്റെ കൈ തട്ടി മാറ്റി... കല്ലു അവനെയും നോക്കി ഇരിക്കായിരുന്നു..

അജുവും ആദിയും ഒക്കെ മാറി മാറി വിളിച്ചു അവൻ മൈൻഡ് ചെയ്യാതെ നിന്ന് കരയാ... " അച്ഛന്റെ വാശിയും ദേഷ്യവും മോന് അതേ പോലെ കിട്ടിയിട്ടുണ്ട് " കുട്ടൻ.. " അത് പിന്നെ കിട്ടാതിരിക്കോ കുട്ടാ " കണ്ണൻ രേഷ്മ എടുക്കാൻ നോക്കിയെങ്കിലും അവൻ കരച്ചിലിന് ശക്തി കൂട്ടി...ഗൗരിയെ അറിയാത്തത് കൊണ്ട് അവളുടെ മുഖത്തേക്ക് പോലും നോക്കിയില്ല " അല്ലൂട്ടാ.... ഇങ്ങോട്ട് വാ അമ്മേടെ മോൻ.... വാ.... അമ്മേടെ മടിയിൽ ഇരുന്നോ... " അവള് വിളിച്ചതും അവളുടെ അടുത്തേക്ക് ചെന്നു അവളുടെ മടിയിൽ കയറിയിരുന്നു..... ചെറിയ ചെറിയ ഏങ്ങലുകളായി ആ കരച്ചില് മാറി.. അവള് അവന്റെ മുഖമൊക്കെ തുടച്ചു കൊടുത്തു നെഞ്ചോട് ചേർത്ത് ഇരുത്തി.... " എന്തിനാ അല്ലൂട്ടൻ കരഞ്ഞേ... " " അച്ഛ മതീല് ഇത്തിയില്ലലോ... " " അതിനെന്താ അമ്മ മടിയില് ഇരുത്തിയില്ലേ... ഇനി കരയല്ലേ... " അവനവളുടെ തോളിലേക് ചാഞ്ഞു കിടന്നു.. അപ്പോഴേക്കും അല്ലിയുടെ കരച്ചില് മാറ്റി അപ്പു അങ്ങോട്ട് വന്ന് കല്ലുവിന്റെ അടുത്തായി ഇരുന്നു.. അല്ലിയെ കണ്ടതും അല്ലു നേരെ ഇരുന്ന് അവളുടെ മുഖം തടവി കൊടുക്കാൻ തുടങ്ങി....

" ന്റമ്മോ എന്തൊരു സ്നേഹം... " ഗൗരി... കല്ലു ഒന്ന് ചിരിച്ചു.. കുട്ടൻ വേഗം അത് ഫോട്ടോയെടുത്തു.... കുറച്ചു കഴിഞ്ഞതും രണ്ടുപേരും അവരുടെ മടിയിൽ നിന്നുമിറങ്ങി കൈ പിടിച്ചു അജുവിന്റെയും ആദിയുടെയും അടുത്തേക്ക് ചെന്നു ചെവിയിൽ എന്തോ പറഞ്ഞു... " കല്ലൂച്ചി രണ്ടാളെയും കുളത്തിലേക്ക് ഇറക്കട്ടെ നീന്തല് പഠിപ്പിക്കാൻ? " അജു കല്ലു അപ്പുവിനെ നോക്കി അവൻ സമ്മതിച്ചു... അജു അല്ലിയെയും ആദി അല്ലുവിനെയും എടുത്ത് കുളത്തിലേക്കിറങ്ങി അവരുടെ കയ്യിൽ വച്ചു നീന്താൻ പഠിപ്പിക്കാൻ തുടങ്ങി... മറ്റുള്ളവർ പടവിൽ അതും നോക്കിയിരുന്നു..... അപ്പു വേഗം കയ്യെടുത്തു കല്ലുവിന്റെ തോളിൽ വച്ചു... അവള് തിരിഞ്ഞ് നോക്കിയതും അവൻ ചിരിച്ചുകൊണ്ട് കണ്ണ് രണ്ടും ചിമ്മി... അവരിൽ നിന്നും ഒരു ദീർഗനിശ്വാസം ഉയർന്നു............ ( end..... ഇനി അവര് ജീവിച്ചോട്ടെ....... ഇനിയും വലിച്ചു നീട്ടിയാൽ നല്ല ബോറാകും... ഇനി ഇതിൽ കാര്യമായി ഒന്നും എന്റെ മനസ്സിൽ വരുന്നില്ല.... അതുകൊണ്ടാണ് നിർത്തുന്നത്.)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story