❤️ചെകുത്താന്റെ പെണ്ണ്...❤: ഭാഗം 6

Chekuthante pennu

രചന: ആര്യ പൊന്നൂസ്

" ഒരൊറ്റൊന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ....കളിയാക്കാണോ നീ " അവൻ കൈ ഓങ്ങിയതും അവള് രണ്ടു കവിളും കൈകൊണ്ട് പൊത്തി..... " ഞാനേ അപ്പുവേട്ടന് തിന്നാൻ എന്തെങ്കിലും ഉണ്ടാക്കി തരാം... " അവളതും പറഞ്ഞു മുഖവും പൊത്തിപിടിച്ചു അകത്തേക്കു കയറി. ടേബിളിൽ പാത്രങ്ങളിൽ എന്തൊക്കയോ അടച്ചു വച്ചിട്ടുണ്ട് അവളത് വേഗം തുറന്ന് നോക്കി.. അവനു കഴിക്കാനുള്ളതൊക്കെ ഉണ്ടാക്കി വച്ചിട്ടാണ് അവര് പോയതെന്ന് അവൾക്ക് മനസിലായി.. അവള് മുഖം ചുളിച് പിന്നിൽ വന്ന് നിന്ന അപ്പുവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്തൊരു കള്ളച്ചിരി കാണാൻ ഉണ്ട്. " അപ്പുവേട്ടാ... ഇത് എന്താ.... തിന്നാനുള്ളത് അല്ലേ? അമ്മായി ഒക്കെ ഉണ്ടാക്കിയിട്ടാണല്ലോ പോയത് പിന്നെ എന്തിനാ ന്നോട് പറഞ്ഞെ ഉണ്ടാക്കി തരാൻ... " " ഇയ്യ് ഇത്രയ്ക്ക് പൊട്ടിയാണോ കല്ലോ? ജീവനിൽ കൊതിയുള്ള ആരെങ്കിലും നീയുണ്ടാക്കുന്നത് കഴിക്കോ? നീയുണ്ടാകുന്നത് കഴിച്ച് എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ പിന്നെ ഒറ്റയ്ക്കാവില്ലേ...? " " അത്രയ്ക്കു അങ്ങ് കൊച്ചക്കല്ലേ... ഞാൻ ഉണ്ടാകുന്നത് കഴിച്ചാൽ ഒന്നും പറ്റൊന്നും ഇല്ല്യ... " " ഉവ്വ് അതോണ്ടാകും നീയുണ്ടാക്കിയത് കൊടുത്താൽ പൂച്ച പോലും ജീവനുംകൊണ്ട് ഓടുന്നത് ല്ലേ? " അവളൊന്നും പറയാതെ മുഖം താഴ്ത്തി..

അവൻ വേഗം കൈ രണ്ടുമെടുത്തു അവളുടെ ഷോൾഡറിൽ വച്ചു.. " ഡീ... ഇന്ന് ഏതാ ദിവസം എന്ന് നിനക്ക് ഓർമ വന്നോ? നിനക്ക് ഓർമ ഉണ്ടാകില്ല എന്ന് എനിക്കറിയാടി... നിന്റെ ഇന്നലെ രാത്രിയിലെ ആറ്റിട്യൂട് കണ്ടപ്പോ തന്നെ എനിക്കത് ബോധ്യമായതാ....ഇങ്ങനെയൊരു ബോധം ഇല്ലാത്തതിനെയാണല്ലോ ദൈവമേ നീയെനിക്കു തന്നതു... " അവള് ഒരു പുഞ്ചിരിയോടെ അവനെ നോക്കി.. " ഉം എന്താ... ഒരു കിണി.... " " നിക്ക് അറിയാം..... " " എന്ത്... " " ഇന്നല്ലേ അപ്പുവേട്ടൻ ന്റെ പ്രൊപോസൽ അക്‌സെപ്റ് ചെയ്തേ? " തെല്ലൊരു നാണത്തോടെ അവളത് ചോദിച്ചതും അവൻ മെല്ലെ അവന്റെ നെറ്റി അവളുടെ നെറ്റിയോട് മുട്ടിച്ചു. അവളുടെ തോളിൽനിന്നും കയ്യെടുത്തു പെട്ടന്ന് പോയി വാതിലടച്ചു. " ഇതെന്തിനാ ഇപ്പൊ വാതിലടച്ചേ? " " നിന്നെയൊന്നു റേപ്പ് ചെയ്യാൻ... എന്തേയ്... എതിർപെന്തെങ്കിലും? " അവളൊന്ന് ചിരി കടിച്ചു പിടിച്ചു. " ഈ റേപ്പ് എന്ന് വച്ചാൽ എന്തുവാ.... ആരുടേലും സമ്മതത്തോടെയാണോ റേപ്പ് ചെയ്യാ.... " " അല്ല അതെന്താണെന്ന് ഞാൻ നിനക്കിപ്പോ കാണിച്ചു തരാം... ഇങ്ങോട്ട് വാടി " അവനവളുടെ കൈ പിടിച്ചു വലിച്ചു അകത്തേക്ക് നടന്നു.. " അപ്പുവേട്ടാ.... എന്താണ്.... വിട്... " " നിനക്ക് റേപ്പ് എന്താണെന്ന് അറിയണ്ടേ.... "

മുറിയിലെത്തിയതും അവൻ കൈ വിട്ടു. " കണ്ണടയ്ക്കെടി... " അവള് വേഗം കണ്ണുകളടച്ചു. ഇടയ്ക്ക് ആയാസപ്പെട്ട് ഒരു കണ്ണ് തുറന്ന് നോക്കി.. " അടയ്ക്കെടി കണ്ണ്.. കണ്ണിനിട്ട് കുത്തും ഞാൻ... " അപ്പൊ തന്നെ കണ്ണ് മുറുക്കെ അടച്ചു പിടിച്ചു... അവളുടെ കഴുത്തിൽ നേരിയ തണുപ്പ് അനുഭവപ്പെട്ടപ്പോൾ അവള് പതിയെ കണ്ണുകൾ തുറന്നു..വെള്ളിയുടെ ഒരു ചെയിൻ അവൻ അവളുടെ കഴുത്തിൽ അണിഞ്ഞിരുന്നു.. അവര് നിന്നിരുന്നത് കണ്ണാടിയുടെ മുൻപിലാണ്... അവളതിലൂടെ അവനെ നോക്കി. അവൻ എന്തേയ് എന്ന് പുരികം പൊക്കി ചോദിച്ചു.ഒന്നൂല്യ എന്ന് കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചു.. " ഇഷ്ടായോ... " " ഉം.... ഒരുപാട് ഇഷ്ടായി... അപ്പൊ ഈ ചെകുത്താന് സെലക്ഷൻ ഒക്കെ അറിയാം ല്ലേ? " " അതൊക്കെ അറിയാം ബട്ട്‌ ഒരു സെലക്ഷൻ മാത്രമാണ് അബദ്ധമായത്... അതിനി പറഞ്ഞിട്ട് കാര്യവുമില്ല... തലയിൽ ആയിപ്പോയില്ലേ എന്ത് ചെയ്യാൻ പറ്റും... " " എന്താ ഒഴിവാക്കണം എന്നുണ്ടോ? " " ആ ചെറുതായിട്ട്... " " അങ്ങനെ ആണേൽ ഞാൻ കുട്ടേട്ടനോട് പെണ്ണ് കാണാൻ വരാൻ പറയാം എന്തേയ്? "

അത് കേട്ടതും അവനു ദേഷ്യം വന്നു. നേരെ അവളുടെ കഴുത്തിന് പിടിച്ചു... " അപ്പുവേട്ടാ വിട് ഞാൻ വെറുതെ പറഞ്ഞതാ.... നിക്ക് വേദന ആകുന്നുണ്ട്ട്ടോ.... അപ്പുവേട്ടാ.... വിടെന്ന്.... " അവൻ പിടി മുറുക്കിയതല്ലാതെ പിടി വിട്ടില്ല.. അവളുടെ കണ്ണിൽനിന്നും വെള്ളം ചാടാൻ തുടങ്ങി... ഒന്നവളെ തറപ്പിച്ചു നോക്കിയിട്ട് അവൻ പിടിവിട്ടു. അവൾ നിന്ന് ചുമയ്ക്കാൻ തുടങ്ങി. ഒപ്പം കഴുത്തു ഉഴിയാനും.. " നീ പൊയ്ക്കോ..., " " അപ്പുവേട്ടാ... ഞാൻ വെറുതെ പറഞ്ഞതാ അപ്പുവേട്ടനെ ദേഷ്യം പിടിപ്പിക്കാൻ.... അപ്പുവേട്ടാ.... " " ഇറങ്ങി പോടി ഇവിടുന്ന്... " " അപ്പുവേട്ടാ... എന്താണ്.... അപ്പുവേട്ടാ.... ഞാൻ പറഞ്ഞില്ലേ തമാശയ്ക്ക് പറഞ്ഞതാ.... അപ്പുവേട്ടാ.... എന്ത് അപ്പുവേട്ടാ.... " " നിന്നോട് ഞാൻ നല്ല രീതിക്ക് ആണ് പറയുന്നേ പോകാൻ.... ഒന്ന് പോയി താടി... " അവനവളെ കഴുത്തിന് പിടിച്ചു തള്ളി... നേരെ നെറ്റി ചെന്ന് വാതിൽകട്ടിളയ്ക് ഇടിച്ചു. " ആഹ്.... " അവൾക്ക് നല്ലണം വേദനയായി. കരച്ചില് കേട്ടതും അവന്റെ ദേഷ്യം മാറി പകരം സങ്കടം വന്നു.അവള് കൈ വച്ചു തടവാൻ തുടങ്ങി. വേദന കടിച്ചുപിടിച്ചിട്ടുണ്ട്. " കല്ലൂ... സോറി.... ഞാൻ പെട്ടന്ന് ദേഷ്യത്തിൽ പറ്റിപോയതാ... നോക്കട്ടെ... കൈ മാറ്റ് നീയ്യ്... " അവനവളുടെ കൈ മാറ്റി. മുഴച്ചു വരുന്നുണ്ട്. അവൻ വേഗം ഉഴിയാൻ തുടങ്ങി.. അവള് പെട്ടന്ന് കൈ തട്ടി മാറ്റി.

" ന്നെ കൊന്നാള് അപ്പുവേട്ടാ... കൊന്നാള്... ന്നാ കൊല്ല്.... ഞാൻ ദാ അനങ്ങാതെ നിന്ന് തരാം... " " കല്ലൂ.... സോറി ഞാൻ.... സോറി മോളെ.... ഇവിടെ ഇരിക്ക് ഞാൻ തടവി തരാം... " " വേണ്ടാ അപ്പുവേട്ടൻ മാറ് ഞാൻ വീട്ടിൽ പോവാ... " അവളവിടുന്ന് വേഗം പോകാനൊരുങ്ങി . " ഛീ.... ഇവിടെ വന്ന് ഇരിക്കെടി... ഒന്ന് താഴ്ന്നു തരുമ്പോൾ തലയിൽ കയറാണോ... " അവൻ സൗണ്ടെടുത്തതും അവള് ചെന്നിരുന്നു. അവൻ വേഗം അടുക്കളയിൽ പോയി ഒരു പാത്രത്തിൽ വെള്ളമെടുത്തു വന്നു.. എന്നിട്ട് തടവി കൊടുത്തു. വേദനകൊണ്ട് അവള് കൈ തട്ടി മാറ്റാൻ നോക്കി. രണ്ടു കയ്യും അവൻ പിടിച്ചുവച്ചു. അവളവന്റ മുഖത്തേക് നോക്കിയപ്പോൾ അവന്റെ കണ്ണ് നിറയുന്നത് കണ്ടു.. കുറേ തടവിയ ശേഷം അവൻ ആ പാത്രവും വെള്ളവും അടുക്കളയിൽ കൊണ്ട് വച്ചു... " കല്ലൂ... വീട്ടിൽ പൊയ്ക്കോ... " " ഞാൻ പോകുന്നില്ല.... " " കല്ലൂ... ചെല്ല് നീ... നല്ല മോളല്ലേ ചെല്ല്.... " " ന്നെ വേദനയാക്കിയതും പോരാ ന്നിട്ട് ഇപ്പൊ ഉന്തിത്തള്ളി പറഞ്ഞയക്കാൻ നോക്കുന്നോ.... ഞാൻ പോണില്ല... നിക്ക് നല്ല ക്ഷീണം ഞാൻ ഒന്ന് ഉറങ്ങട്ടെ.. " അവള് അവന്റെ കട്ടിലിൽ കയറി കിടന്നു. " എന്താ നോക്കുന്നെ അപ്പുവേട്ടന് പോവണേൽ അപ്പുവേട്ടൻ പൊക്കോ.... ആ ഫാനൊന്ന് ഇട്ടേ.... " അവൻ ഫാനിട്ടു കൊടുത്ത് റൂമിൽനിന്നും പുറത്തേക്കിറങ്ങി.. സിറ്റൗട്ടിൽ വന്നിരുന്നു.കുറച്ചു കഴിഞ്ഞു അവളെ ചെന്നു നോക്കിയപ്പോൾ നല്ല ഉറക്കത്തിലാണ്.. "ഇങ്ങനെയൊരു ഉറക്കപ്പിശാച്...ഡീ... കല്ലൂ.... എണീക്ക്... എടോ.... എണീക്ക്..."

അവൻ മുഖത്ത് തട്ടിയതും അവളെണീറ്റു. " ഉം എന്താണ് അപ്പുവേട്ടാ.... " " എനിക്ക് വിശക്കുന്നു... വിളമ്പി താ.... " " അപ്പുവേട്ടൻ എടുത്ത് കഴിച്ചോ.. " അവനൊന്നു കനപ്പിച്ചു നോക്കിയതും അവള് വേഗം എണീറ്റു. " ഏത് സമയത്താണാവോ എനിക്കിത് തോന്നിയത്... " അവള് മുന്നോട്ട് നടന്നതും അവൻ കൈയിൽ പിടിച്ചു. " എന്താടി.... നീയിതൊക്കെ അറിഞ്ഞിട്ട് തന്നെയല്ലേ എന്റെ പിന്നാലെ വന്നത്... എനിക്ക് ഇങ്ങനെയേ പറ്റൂ.... അല്ലാതെ ഒലിപ്പിച്ചു നടക്കാനൊന്നും എന്നെ കിട്ടില്ല.. നീയത് എസ്‌പെക്റ്റും ചെയ്യണ്ട..." " ന്റെ അപ്പുവേട്ടാ ഞാനത് മീൻ ചെയ്ത് പറഞ്ഞതല്ല. പറഞ്ഞുപോയതാ... ഇനി ഇതിന് എന്നെ വഴക്ക് പറയല്ലേ പ്ലീസ് ഇന്ന് ആവിശ്യത്തിലധികം എനിക്ക് കിട്ടിയിട്ടുണ്ട്.. " അവനൊന്നു അവളുടെ കവിളിൽ പിച്ചി. പിന്നെ കൈ വിട്ടു. അവള് വേഗം ചെന്ന് മുഖമൊന്നു കഴുകി. അപ്പു വേഗം കൈ കഴുകി വന്നിരുന്നു.. അവള് അവനു അതൊക്കെ എടുത്ത് വിളമ്പി കൊടുത്തു.. ഒരു പ്ലേറ്റിൽ അവൾക്കും എടുത്തു. " നീയെന്താ കോഴിക്ക് കൊടുക്കാൻ എടുത്തതാണോ? " " അതെന്തേ... " " കുറച്ചൂടെ എടുത്ത് ഇടെടി അങ്ങോട്ട്... അവളൊരു നുള്ള് ചോർ എടുത്ത് ഇരിക്ക... " " അതല്ല ഇവിടുന്ന് കുറച്ചു കഴിക്കും പിന്നെ വീട്ടിൽ നിന്ന് കുറച്ചു കഴിക്കും... അതാ... "

" തത്കാലം അത് വേണ്ടാ... അങ്ങോട്ട് എടുത്തിട്... അല്ലേൽ വേണ്ടാ ഞാൻ എടുത്ത് തരാം... " അവൻ വിളമ്പി കൊടുത്തു. അവളത്തിലേക് ഒന്ന് നോക്കി. " അപ്പുവേട്ടാ ഞാൻ എന്താ ആനയോ.... നിക്ക് ഇത്രയൊന്നും വേണ്ടാ.... ന്റെ വയർ പൊട്ടി പോകും... " " കൊഞ്ചാതെ തിന്നെടി... അത് തിന്നിട്ട് നിനക്കെന്തെങ്കിലും പറ്റുവാണേൽ ഞാൻ അങ്ങട് സഹിച്ചോളാം... മര്യാദക് മുഴുവൻ കഴിക്കണം... കഴിക്ക്... " അവളിരുന്ന് കഴിക്കാൻ തുടങ്ങി... കാൽ ഭാഗം കഴിച്ചതും അവളുടെ വയറു നിറഞ്ഞു.. അവളാവനെയൊന്ന് നോക്കി അപ്പോഴേക്കും അവന്റെ കഴിക്കല് കഴിഞ്ഞിരുന്നു. " അപ്പുവേട്ടാ.... നിക്ക് മതി.... അപ്പുവേട്ടാ.... പ്ലീസ്..... " അവനൊന്നും മിണ്ടാതെ അവിടുന്ന് എണീറ്റ് പോയി കൈ കഴുകി തിരിച്ചു വരുമ്പോൾ കയ്യിൽ പേരക്കയുടെ വടി ഉണ്ടായിരുന്നു. അവള് കഴിക്കാതെ അവനെ നോക്കി.. " നിനക്കറിയാലോ ഞാൻ അടിക്കും എന്ന് പറഞ്ഞാൽ അടിക്കും... കഴിക്ക്... മെല്ലെ കഴിച്ചാൽ മതി... അതിലൊരുമണി വറ്റ് ഉണ്ടാകാൻ പാടില്ല... " അവളിരുന്ന് കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് അവന്റെ കണ്ണ് തെറ്റുമ്പോൾ മുൻപിലുള്ള സ്റ്റീൽ ഗ്ലാസ്സിലേക്ക് കുറച്ചു വാരിയിടും.. ഗീത അവളെ കാണാഞ്ഞിട്ട് അങ്ങോട്ട് വന്നപ്പോൾ കണ്ടത് അവള് കഴിക്കുന്നതും അവളുടെ മുന്നിലായി വടിയുമായി അപ്പു ഇരിക്കുന്നതുമാണ്.

" നീ ഇവിടുന്ന് കഴിക്കാണോ... ഞാൻ നിന്നെ കാണാഞ്ഞിട്ട് വന്നതാ.... " " ഞാൻ കഴിച്ച് കഴിഞ്ഞമ്മാ.... ഞാൻ ദാ അങ്ങോട്ട് വരാ... " " വേണ്ടാ മോളിരുന്ന് കഴിച്ചോ ഞാൻ പോവാ... " അവര് വേഗം തിരിഞ്ഞു നടന്നു. അവള് ഒന്ന് അപ്പുവിന്റെ മുഖത്തേക്ക് നോക്കി. " അപ്പുവേട്ടാ.... പ്ലീസ് അപ്പുവേട്ട... നിക്ക് ഇപ്പൊ തന്നെ ശ്വാസം മുട്ടുവാ.... എന്ത്... ഞാൻ എണീക്കട്ടെ... " " ഉം ശരി.... " അവള് ഇളിച്ചോണ്ട് പെട്ടന്ന് എണീറ്റു പാത്രമൊക്കെ കഴുകി വച്ചു അങ്ങോട്ട് ചെന്നു.. " എടീ... കല്ലൂ... " " ഉം... എന്താ? " " ഇന്നാൾ മാമൻ പറഞ്ഞിട്ട് ഞാനൊരു കമ്പനിയിൽ അപ്ലിക്കേഷൻ കൊടുത്തില്ലായിരുന്നോ.... " " അവിടെയല്ലേ കഴിഞ്ഞാഴ്ച ഇന്റർവ്യൂന് പോയത്..? " " ഉം... അവര് വിളിച്ചിരുന്നു... ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടോന്ന് ചോദിച്ചു.. " " എന്നിട്ട് അപ്പുവേട്ടൻ എന്ത് പറഞ്ഞു? " " എനിക്ക് താല്പര്യം ഇല്ല്യ... നിനക്കറിയില്ലേ അത്... എനിക്ക് ടീച്ചിങ് ആണ് ഇഷ്ടം... വരുന്ന തിങ്കളാഴ്ച നിന്റെ കോളേജിന്റെ അടുത്തുള്ള ആ എഞ്ചിനീയറിംഗ് കോളേജ് ഇല്ലേ... അവിടെ ഇന്റർവ്യൂ ഉണ്ട്... അത് കിട്ടുമായിരിക്കും ല്ലേ? " " ഉറപ്പായും കിട്ടും... പ്രിപ്പയർ ചെയ്തോ? " " ഇല്ലാ.... എനിക്കൊന്നും വയ്യാ... അറിയാവുന്നത് വച്ചു അഡ്ജസ്റ്റ് ചെയ്യാം... പിന്നെ ന്റെ കല്ലൂന്റെ പ്രാർത്ഥന ഉണ്ടല്ലോ അത് മതി... " " സുഖിച്ചുട്ടോ.... "

" ഈ.... എടീ ഇന്റർവ്യൂന്റെ കാര്യം ആരോടും പറയണ്ട... ജോലി കിട്ടിയാൽ പറയാം... ഓക്കേ.... " അവള് സമ്മതിച്ചു... " കല്ലൂ.... ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ..? " " അപ്പൊ ഇത്രേം കാലം ഞാൻ കള്ളമാണോ പറഞ്ഞത്..? " " ഡീ... " " അപ്പുവേട്ടൻ ചോദിക്ക്... " " നിനക്ക് ഇപ്പൊ തോന്നുന്നുണ്ടോ ഇത് വേണ്ടായിരുന്നു എന്ന്... " . " എന്ത്...? " " ഞാനുമായുള്ള ഈ റിലേഷൻ... " " അപ്പുവേട്ടൻ എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കുന്നെ? " " നീ മറുപടി പറാ.... " " എനിക്ക് അങ്ങനെ തോന്നിയിട്ട് തന്നെ ഇല്ലാ... " " ഞാൻ നിന്നെ ഈ വഴക്ക് പറയുകയും വേദനയാക്കുകയും ഒക്കെ ചെയ്യുന്നില്ലേ എന്നിട്ടും നിനക്കെന്നെ ഇഷ്ടാണോ? " " ന്നെ അപ്പുവേട്ടൻ വേദനിപ്പിക്കുമ്പോ അതിന്റെ ഇരട്ടി വേദന അപ്പുവേട്ടൻ അനുഭവിക്കുന്നുണ്ടെന്ന് എനിക്കറിയാം... എന്താ ശരിയല്ലേ? " അവനതേ എന്ന് സമ്മതിച്ചു.അവനൊന്നു ശ്വാസം വിട്ടു... അവളുടെ മുഖത്തേക്ക് നോക്കി... " കല്ലൂ... തമാശയ്ക്കു പോലും നീ മറ്റൊരാളുടേതാകും എന്ന് പറയല്ലേ... എനിക്കത് സഹിക്കില്ല... " അവളവന്റെ കയ്യിൽ പിടിച്ചു.. അവനാ കൈ നെഞ്ചോട് ചേർത്തു വച്ചു.. " അപ്പുവേട്ടാ മ്മക്ക് തറവാട്ടിലേക്ക് പോയാലോ... " " നീ നടന്നോ ഞാൻ വന്നേക്കാം... ചെല്ല്... " അവള് വേഗം അങ്ങോട്ട് പോയി... അവള് ചെന്നപ്പോൾ ആദി കാര്യമായ എന്തോ എഴുത്തിലാണ്. അവള് ശബ്ദം ഉണ്ടാക്കാതെ പിന്നിലോടെ പമ്മി ചെന്നു അത് വായിക്കാൻ നോക്കി. അവളെത്തിയതൊന്നും അവൻ അറിഞ്ഞിരുന്നില്ല...

അവളത് വായിക്കുന്നതിനിടയ്ക് സംഭവം ഒന്നുമറിയാതെ വന്ന അജു അവളെ തട്ടി മുട്ടുകാലിൽ ഇരുന്ന അവൾക്ക് ബാലൻസ് തെറ്റി. നേരെ ഉരുണ്ട് മറിഞ്ഞു വീണു.. ആദി പേടിചു പോയി അവൻ കൊണ്ടുവച്ച പെയിന്റും മറഞ്ഞു അത് നേരെ അവളുടെ കവിളിൽ പറ്റി അവളവിടുന്ന് എണീറ്റതും അവളുടെ മുടിയിലും മുഖത്തും പറ്റിയ പെയിന്റ് കണ്ട് അജു ചിരിക്കാൻ തുടങ്ങി. " കല്ലൂച്ചിയെ കാണാൻ ഇപ്പൊ നല്ല ലുക് ആയിട്ടുണ്ട്.... " അവളാ പെയിന്റ് കയ്യിലെടുത്തു അവന്റെ മുഖത്ത് മുഴുവനായി തേച്ചു... " ഇപ്പൊ എന്നേക്കാൾ ലുക്ക് ആയിട്ടുണ്ട് നീ... " അവനവളെയൊന്ന് നോക്കി.. ന്നോട് ഇത് വേണമായിരുന്നോ എന്ന ഭാവത്തിൽ.. അവരുടെ രണ്ടുപേരുടെയും കോലം കണ്ട് ആദി പൊട്ടിച്ചിരിക്കാൻ തുടങ്ങി.. " രണ്ടാളും വേഗം പാടത്തേക് വിട്ടോ വേറെ കൊലമൊന്നും വെക്കേണ്ട.... " " അജൂ പിടിക്കെടാ അവനെ.. " അത് കേട്ടതും അജു ആദിയെ പിടിച്ചു കൈ രണ്ടും ബാക്കിലേക്ക് ആയി പിടിച്ചു വച്ചു... ബാക്കിയുള്ള പെയിന്റ് എടുത്ത് അവളവന്റെ മുഖത്തും തേച്ചു... " എടാ അജൂ അവനെ വിടല്ലേ... എനിക്ക് വേറൊരു കാര്യം നോക്കാനുണ്ട്... " അവള് വേഗം അവന്റെ നോട്ട് ബുക്ക് തുറന്നു.. അവനെഴുതികൊണ്ടിരുന്ന പേജ് എടുത്തു... " കല്ലൂച്ചി... വേണ്ടാ.... അത് വായിക്കണ്ട.... "

" മിണ്ടാതെ അവിടെയിരിക്കെടാ... " " ഏച്ചി ഉറക്കെ വായിക്ക് ഞാനും കേൾക്കട്ടെ... " അജു ആവേശത്തിൽ പറഞ്ഞു. " എന്റെ പ്രിയപ്പെട്ട പ്രിയേ......നിന്നെ കാണാതെയുള്ള ഈ ദിവസങ്ങൾ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്..... നിനക്കറിയാലോ ഉപ്പില്ലെങ്കിൽ ഒന്നിനും ഒരു ടേസ്റ്റും ഉണ്ടാകില്ല.....കഞ്ഞിക്കായാലും കറിക്ക് ആയാലും ഉപ്പ് നിർബന്ധ....അതൊക്ക പോട്ടെ അതല്ലല്ലോ നമ്മുടെ വിഷയം.... ഇടയ്ക്കൊക്കെ നിന്റെ വീട്ടിലേക്ക് അങ്ങ് വന്നാലോ എന്ന് തോന്നുവാ....നിന്നെയൊന്നു കാണാൻ.... പിന്നെ നിന്റെ അച്ഛനെന്നെ ഓടിച്ചിട്ട് തല്ലിയാലോ എന്നോർത്തിട്ടാണ് അത് വേണ്ടാന്ന് വച്ചത്.. പണ്ടൊക്കെ ക്ലാസ് ഇല്ലാതിരിക്കാനാണ് ഞാൻ പ്രാർത്ഥിക്കാറുള്ളത് എന്നാൽ ഇപ്പൊ വിചാരിക്കും ഈ വെക്കേഷന് ഒന്നും വേണ്ടായിരുന്നു എന്ന്... അത്രയും നേരം എനിക്കെന്റെ പ്രിയയെ കണ്ടിരിക്കാലോ..... എന്റെ അറയിൽ നീയാണ്... " അത് വായിച്ചതും അവളവനെ നോക്കി. " നിന്റെ അറയോ... അതെന്താ...? " " അത് ഹൃദയത്തിന്റെ എന്നത് വിട്ട് പോയതാ... " ഇളിച്ചുകൊണ്ട് അവൻ പറഞ്ഞു. " ഏച്ചി ഡൌട്ട് പിന്നെ ക്ലിയർ ചെയ്യാം... ബാക്കി വായിക്ക്... " അവള് പിന്നെയും വായിക്കാൻ തുടങ്ങി. " എന്റെ ചോരയിൽ അലിഞ്ഞുച്ചേർന്ന പഞ്ചസാരയാണ് നീ... എന്റെ കണ്ണീരിലേ ഉപ്പും നീയാണ്... പ്രി...... "

" ബാക്കി വായിക്ക് ഏച്ചി.... അവന്റെയൊരു പ്രേമലേഖനം.... " " എടാ ഇത്രേ ഉള്ളൂ... കഴിഞ്ഞു... നീയല്ലേ അത് നശിപ്പിച്ചത്.... ഇല്ലെങ്കിൽ ബാക്കി മുളകിന്റെയും മഞ്ഞളിന്റെയും കാര്യമൊക്കെ അറിഞ്ഞൂടായിരുന്നോ? " അജു അപ്പോഴും അവനെ വിട്ടില്ലായിരുന്നു.. " എടാ... കള്ള ഇരട്ട തെണ്ടി... നിനക്കെന്നോട് പറയായിരുന്നില്ലേ... ഏതാടാ പ്രിയ... നമ്മുടെ ക്ലാസിൽ എന്റെ അറിവിൽ അങ്ങനെയൊരു പെണ്ണില്ലല്ലോ... " " അങ്ങനെയൊരു പെണ്ണ് ഇല്ലേ? " " ഇല്ലാ കല്ലൂച്ചി... " " പിന്നെ ഏതാടാ.... പറാ നീ.... ഞങ്ങൾ ആരോടും പറയില്ലാ..." അവനൊന്നും പറയാതെ ഇളിക്കുകയാണ്. " പേര് നിന്റെ ബുക്കിൽ നിന്ന് തന്നെ തപ്പിയെടുത്തോളാം... " അവള് പേജ് മറച്ചതും കാർബൺ പേപ്പർ താഴെ വീണു... " എടാ ആദി നീയെന്തിനാ ഇത് കോപ്പി ചെയ്യുന്നത്...? " " അതൊരു കാര്യത്തിന്... " " എന്ത് കാര്യം? " " ഒരു വെടിക്ക് രണ്ട് പക്ഷി... അത്രേ ഉള്ളൂ... " അത് കേട്ടതും കല്ലുവും അജുവും പരസ്പരം നോക്കി... " എങ്ങനെ...? " " ഈ കല്ലൂച്ചിന്റെ ഒരു കാര്യം... ഇത് ഒരു രണ്ടുമൂന്നു കുട്ടികൾക്കു കൊടുക്കാനാ.... ഞാൻ രണ്ടെണ്ണം എഴുതിയാൽ പോരെ രണ്ടെണ്ണം ഒപ്പം റെഡി ആകില്ലേ... അതൊക്കെ നശിപ്പിച്ചപ്പോ സന്തോഷായോ... ന്റെ ഭാവന പോയി... " " അതെതാ പെണ്ണ്? " " പെണ്ണല്ല കവി ഭാവന.... "

" അത് പോയത് നന്നായി... ഇല്ലേൽ നീയി കടലാസിൽ സാമ്പാർ ഉണ്ടാക്കുമായിരുന്നു..... എടാ അജൂ ഇവന്റെ ഉള്ളിലുള്ള കോഴിയെ നീ അറിഞ്ഞില്ലേ? " " അറിഞ്ഞില്ല്യ.... ന്നോട് ആരും പറഞ്ഞുല്യ.... " " നിന്റെ കാട്ടുകോഴിയുടെ സ്വഭാവം ഞാൻ ഇന്ന് തീർത് തരാം... ഞാനിത് മേമയ്ക്കും പാപ്പനും കാണിക്കട്ടെ... " അജു വിട്ടതും അവനാ ബുക്ക് പിടിച്ചു വാങ്ങി ഓടി. അവന്റെ പിന്നാലെ കല്ലുവും അജുവും ഓടി... ഓട്ടത്തിനിടയ്ക് അവൻ ആ രണ്ടു പേജും വലിച്ചു കീറി... അവനടുക്കളയുടെ അതിലെ ഓടിയതും മേമ വായിലെ വെള്ളം തുപ്പിയതും ഒരുമിച്ചായിരുന്നു.. അത് കറക്റ്റ് അവന്റെ തലയിൽ തന്നെ ആയി... " താങ്ക് യു അമ്മാ... ഇപ്പൊ സംസാരിക്കാൻ എനിക്ക് സമയമില്ല... ഞാൻ വന്ന് കണ്ടോളാം ... " അവന്റെ ഓട്ടവും പറച്ചിലും കണ്ടു പുറത്തേക്ക് നോക്കിയ മിനി കണ്ടത് പിന്നാലെ മുഖത്ത് ചായവും തേച്ചോടുന്ന കല്ലുവിനെയും അജുവിനെയും ആണ്... " കല്ലൂ നീയെപ്പോ വന്ന്... ഇതെന്താ മുഖത്ത്... " " അവനെയൊന്ന് കിട്ടിക്കോട്ടേ ഞാൻ പറയാം.... " അവള് വേഗം ഓടി... അവള് നേരെ ഓടി വന്നത് അപ്പുവിന്റെ മുന്നിലേക്കാണ്. അജുവിന്റെയും ആദിയുടെയും പൊടി പോലുമില്ല.. അവളുടെ കോലം കണ്ട് അവനൊന്നു നോക്കി... " ഇതെന്താടി ഇത്.... നീയെന്താ ഗുളികൻതിറയ്ക് പോവാണോ...? "

അവള് കിടന്ന് പരുങ്ങാൻ തുടങ്ങി... അവനവളുടെ ചെവിക്ക് പിടിച്ചു. " നിന്നോട് ഞാൻ പറഞ്ഞതാണ് പിള്ളേരുടെ കൂടെ ഓടി കളിക്കരുതെന്ന്.... " " ഞാൻ ഓടി കളിച്ചതല്ല അപ്പുവേട്ടാ.... ഒരു കാര്യത്തിന് പോയതാ.... " " മുഖത്ത് ചായവും തേച് വീടിന് ചുറ്റും ഓടുന്നതാണോടീ നിന്റെ കാര്യം... " " അല്ല ഞാൻ പറയാം ന്നെ വിട്.... ആ അജുവും ആദിയും ഇങ്ങോട്ട് വന്നോ? " " ഞാനൊന്നും കണ്ടില്ല... നീ ഇങ്ങോട്ട് വന്നിട്ട് അരമണിക്കൂറു പോലും ആയില്ലല്ലോ അതിനിടയ്ക് അവളുടെ ഒരു ചായം തേക്കൽ... " മിനി അങ്ങോട്ട് വന്നപ്പോൾ കല്ലുവിന്റെ ചെവിയിൽ പിടുത്തമിട്ട് നിൽക്കുന്ന അപ്പുവിനെയാണ് കണ്ടത്.. " മേമേ ന്നെ വിടാൻ പറാ... " അവൻ വേഗം കയ്യെടുത്തു... അവനൊന്നും നോക്കാതെ കോലായിൽ കേറി ഇരുന്നു. " അപ്പുവേട്ടാ ഇരിക്കല്ലേ.... " അവളത് പറയുന്നതിന് മുൻപേ അവനിരുന്നു കഴിഞ്ഞിരുന്നു. " എന്താടി.... " " ഒന്നൂല്ല്യ..... " അവള് വന്ന ചിരി അടക്കി പറഞ്ഞു. " അജുവും ആദിയും എവിടെ? " " ദുഷ്ടന്മാര് അപ്പുവേട്ടനെ കണ്ടപ്പോൾ മുങ്ങി... " " അമ്മേ ഓടി വാ ഞാനിപ്പോ ചത്തു പോകേ.... " അജുവിന്റെ കരച്ചില് കേട്ടതും അവര് മൂന്ന്പേരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടി... അവന്റെ കരച്ചില് മാത്രേ കേൾക്കുന്നുള്ളു ആളെ കാണാൻ ഇല്ലാ.. " അജോ... മോനെ... എവിടെയാടാ നീ.... " " അമ്മേ ഇങ്ങോട്ട് നോക്കമ്മേ... ഇവിടെയാ അമ്മേ... " മുകളിലോട്ട് നോക്കിയപ്പോ അജുവും ആദിയും പറ്റിപ്പിടിച്ചു മുറ്റത്തുള്ള മാവിൻ കൊമ്പിൽ കയറി ഇരിക്കുകയാണ്.

അജു നേരെ പോയി ഇരുന്നത് നീറിന്റെ കൂട്ടിൽ... അവന്റെ മേല് നിറയെ നീറ് പൊതിഞ്ഞിട്ടുണ്ട്... " എടാ ഇങ്ങോട്ട് ഇറങ്ങി വാടാ.... " അവനെങ്ങനെയോ താഴെ ഇറങ്ങി..... " അമ്മേ ഈ ജന്തുക്കള് ന്നെ ഇപ്പൊ കൊല്ലും.. ഒന്ന് ഓടിച്ചു വിടമ്മേ... " മൂന്ന് പേരും വേഗം നീറിനെയൊക്കെ തട്ടി കൊടുത്തു. ഒരു വിധം എല്ലാത്തിനെയും കളഞ്ഞ്. അപ്പോഴും ആദി പേടിച്ചിട്ട് അവിടെ തന്നെ ഇരിക്കുന്നുണ്ട്. " ഇങ്ങോട്ട് ഇറങ്ങി വാടാ.... " മേമ ശബ്ദമെടുത്തതും അവൻ വേഗം ഇറങ്ങി വന്നു. മേമ അവനൊരു തട്ട് വെച്ചുകൊടുത്തു. അപ്പു തിരിഞ്ഞു നടന്നിട്ടുണ്ടായിരുന്നു ആദി അവനെ നോക്കി ചിരിക്കാൻ തുടങ്ങി. " കല്ലൂച്ചി അത് നോക്ക് അപ്പുവേട്ടന്റെ ബാക്കിൽ... " അവരുടെ മുഖത്തുള്ളതിന്റെ ബാക്കി പെയിന്റ് മുഴുവൻ അവന്റെ മുണ്ടിന്റെ പുറകിലുണ്ട്. കല്ലൂന് ചിരി നിർത്താൻ കഴിഞ്ഞില്ല. മേമയും ഒപ്പം കൂടി. നീറ് കടിച്ച വേദനയിൽ ചിരിക്കണോ കരയണോ എന്നറിയാതെ നിൽക്കുകയാണ് അജു. അവരുടെ ചിരി കേട്ടതും അപ്പു തിരിഞ്ഞ് നോക്കി .. " എടാ അപ്പൂ.... എന്താടാ അത്.... " അവൻ കാര്യം അറിയാതെ അവരെ നോക്കി. ഈ ബഹളമൊക്കെ കേട്ട് അച്ഛമ്മ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. " എന്താണ് പിള്ളേരെ.... എന്ത് ഒച്ചയാ... ഒന്ന് കിടക്കാനും സമ്മതിക്കില്ല ഈ കുട്ട്യോള്.... എന്തിനാ ഇങ്ങനെ ചിരിക്കുന്നെ... നിങ്ങടെ ഒക്കെ മുഖത്ത് ഇത് എന്താ " " അച്ഛമ്മേ... അപ്പുവേട്ടന്റെ ബാക്കിൽ നോക്ക്... " കല്ലു ഒരുവിധം ചിരി അടക്കി അത് പറഞ്ഞു. അവര് നോക്കി അവരും ചിരിക്കാൻ തുടങ്ങി.

. " എന്താ അപ്പൂ ഇയ്യും കൂടിയോ പിള്ളേരുടെ ഒപ്പം.? " അവൻ കാര്യമറിയാതെ പുറകിലേക്ക് ഏന്തി വലിഞ്ഞു നോക്കി.. " എന്താടി.... " അവൻ ഇത്തിരി ദേഷ്യത്തോടെ കല്ലുവിനോട് ചോദിച്ചു. " അപ്പുവേട്ടന്റെ മുണ്ടിൽ പെയിന്റ്... ഞാൻ അവിടെ ഇരിക്കേണ്ട എന്ന് പറഞ്ഞതല്ലേ... ഇപ്പൊ എന്തായി... " " നാലെണ്ണവും വിട്ടോ കുളത്തിലേക്ക്... ഇതൊക്കെ കഴുകിയിട്ടു ഇങ്ങോട്ട് വന്നാൽ മതി.. " അച്ഛമ്മ പറഞ്ഞതും അവര് വേഗം അങ്ങോട്ട് നടന്നു.........അജുവും ആദിയും മുന്നിൽ ഓടി.......കല്ലു ഇതിനിടയിൽ ബാക്കിയുള്ള പെയിന്റ് കയ്യിലെടുത്തിരുന്നു. " അപ്പുവേട്ടാ ഒരു മിനിറ്റ് ഒന്ന് നിന്നേ... " " ഉം എന്താ? " അവൻ നിന്നതും അവളാ പെയിന്റ് അവന്റെ മുഖത്ത് തേച്ചു ഓടി..പിന്നാലെ അപ്പുവും കലി തുള്ളി ഓടി... " നിന്നെ ഇന്ന് ഞാൻ ശരിയാക്കി തരാടി..... മൂന്നെണ്ണത്തിനും ഞാൻ തരാം... " അവള് കുളക്കരയിൽ എത്തിയപ്പോൾ അജുവും ആദിയും തല്ല് പിടിക്കുന്നുണ്ട്. " എടാ തമ്മിൽ പിന്നെ തല്ലാം ദാ അപ്പുവേട്ടൻ വരുന്നുണ്ട്... ജീവൻ വേണേൽ കുളത്തിലേക് ചാടിക്കോ... " കേട്ടപാതി കേൾക്കാത്ത പാതി രണ്ടും കുളത്തിലേക് ചാടി.. അവള് കുളത്തിലേക് ഇറങ്ങാൻ നോക്കിയപ്പോഴേക്ക് അപ്പു അവളെ പിടിച്ചു. " ഇങ്ങോട്ട് വാടി... " അവള് വേഗം തിരിഞ്ഞു നോക്കി. " അപ്പുവേട്ടനെ നല്ല രസമുണ്ട് കാണാൻ.. " അവൻ അവളുടെ കൈ ഞെരിക്കുന്നുണ്ട്. അവളൊന്ന് അവനെ നോക്കി. അജുവും ആദിയും വേഗം അക്കരയ്ക് നീന്തി അവിടുന്ന് നോക്കി നിൽക്കുകയാണ്. കല്ലു അവന്റെ കൈ അവളുടെ ശക്തി മുഴുവനും എടുത്ത് വലിച്ചു അത് പ്രേതീക്ഷിക്കാത്തതോണ്ട് രണ്ടാളും കുളത്തിലേക് വീണു................. (തുടരും)....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story