🌸ചെമ്പരത്തി🌸: ഭാഗം 18

Chembarathi

രചന: SHOBIKA

അപ്പോഴാണ് ഒരു സംഭവമുണ്ടായത്.എന്തെന്നാൽ. ചെറിയച്ചൻ ഒളിച്ചോടി പോയി. ചെറിയച്ചന് പ്രേമം ഗായത്രി മേമയോട്. ചെറിയച്ചൻ മേമയെയും കൊണ്ടോയി കല്യാണം കഴിച്ചിട്ട് വന്നു. പക്ഷെ അച്ഛച്ചൻ അവരെ വീട്ടിൽ കേറ്റിയില്ല. പക്ഷെ നമ്മടെ ചെറിയച്ഛനാരാ മോൻ വീടിനു തൊട്ടുള്ള സ്ഥലം വാങ്ങി അവിടെ വീട് വച്ചു.അമ്മയും അച്ഛനൊക്കെ അങ്ങോട്ട് പോവാറുണ്ട്. പക്ഷെ വല്യമ്മ പോവാറില്ല.ഗായത്രി മേമയും ഞങ്ങളായി പെട്ടന്നു കൂട്ടായി.പക്ഷെ അച്ഛച്ചൻ വീട്ടിൽ കേറ്റില്ല. ഞങ്ങൾ ചെറിയച്ഛന്റെ വീട്ടിൽ പോയി കാണും.എന്താനറിയില്ല ആശ ചേച്ചി അങ്ങോട്ട് വരാറില്ല.

അങ്ങനെ ഞങ്ങൾ 8ത്തിൽ എത്തി.8ത്ത് മുതൽ ഞങ്ങൾ ഒരു ഗേൾസ് സ്കൂളിലേക്ക്‌ മാറ്റി.ഒരു ദിവസം സ്കൂളിൽ വച്ച് ടീച്ചർ ആരൊക്കെ കരാട്ടെക്കു ചേരുന്നുണ്ട് ചോദിച്ചു. "കുഞ്ചുസേ നമ്മക്ക് ചേർന്നല്ലോ"അമ്മു "ആ ചേരാം"കുഞ്ചു "നിങ്ങൾ ആർക്കൊക്കെ കാരട്ടേക്കു ചേരാൻ താല്പര്യം ഉണ്ടോ അവർ വീട്ടിൽ ചോദിച്ച് നാളെ പേരു തരേണ്ടതാണ്."ടീച്ചർ "ശരി മിസ്സ്"സ്റ്റുഡന്റ്‌സ☺ സ്‌കൂൾ വിട്ടു പോവുമ്പോൾ, "കുഞ്ചുസേ വീട്ടിൽ സമ്മതിക്കോ."അമ്മു. "സമ്മതിക്കും."കുഞ്ചു "ഡീ വീട്ടിൽ സമ്മതിക്കോന്നറിയില്ല"അമ്മു "അതൊക്കെ സമ്മതിക്കും.

നിനക്കു ഭയങ്കര ആഗ്രഹമല്ലേ കരാട്ടെ പഠിക്കണം എന്ന്"കുഞ്ചു "ഹാ"അമ്മു "അവര് സമ്മതിച്ചില്ലേലും നിന്നെ ഞാൻ കരാട്ടെ പഠിപ്പിക്കും കേട്ടോ"കുഞ്ചു "അതെങ്ങനെ"അമ്മു "അതൊക്കെയുണ്ട്"കുഞ്ചു. അങ്ങനെ ഞങ്ങൾ വീടെത്തി. ഞാൻ എന്റെ വീട്ടിലും അവൾ അവളുടെ വീട്ടിലേക്കും പോയി. "അമ്മാ"അമ്മു "എന്താ കൊച്ചേ"'അമ്മ "'അമ്മ സ്കൂളിലെ കരാട്ടെ പഠിപ്പിക്കുന്നുണ്ട്. ഞാൻ അതിനു ചേർന്നോട്ടെ"അമ്മു നിഷ്‌കു ഭാവത്തോടെ ചോദിച്ചു. "അച്ഛനോട് ചോദിച്ചു എന്തിനാവച്ചാൽ ചേർന്നോ"അമ്മ "അച്ഛൻ സമ്മതിച്ചാൽ ഞാൻ ചേർന്നോട്ടെ"അമ്മു "ആ ചേർന്നോടി"അമ്മ "അച്ഛനെവിടെ, ഞാൻ ഇപ്പൊ തന്നെ ചോദിക്കട്ടെ"അമ്മു "അപ്പുറത്തിരിപ്പുണ്ട്"അമ്മ "ആ ശരി. ഞാൻ അച്ഛന്റെയടുത്തേക്ക് പോണു

."അതും പറഞ്ഞ് അമ്മു പോയി. "അച്ഛാ"അമ്മു "എന്താ മോളെ"അച്ഛൻ "അച്ഛാ , സ്കൂളിൽ കരാട്ടെ പഠിപ്പിക്കുന്നുണ്ട് .ഞാൻ ചേർന്നോട്ടെ.അമ്മ പറഞ്ഞു അച്ഛനോട് ചോദിക്കാൻ."അമ്മു "നിനക്കെല്ലാം കൂടി മാനേജ് ചെയ്യാൻ പറ്റോ മോളെ."അച്ഛൻ "അതെന്താ അച്ഛൻ അങ്ങനെ പറഞ്ഞേ."അമ്മു "അല്ല മോളെ നിന്റെ പാട്ട് ക്ലാസ്,പിന്നെ പഠിപ്പ്, കരാട്ടെ എല്ലാം കൂടി കൊണ്ടുപോവാൻ പറ്റോ"അച്ഛൻ. "പറ്റും അച്ഛാ പറ്റും

"അമ്മു "Pls അച്ഛാ ചേർന്നോട്ടെ.ഞാൻ ഒരു പെണ്കുട്ടിയല്ലേ അച്ഛാ അപ്പൊ ഇതൊക്കെ പഠിച്ചു വെക്കുന്നത് നല്ലതാ. pls...."അമ്മു "എന്ന ശേരി ചേർന്നോ.കരാട്ടെ ഒക്കെ പഠിച്ചു വെക്കുന്നത് ഇന്നത്തെ കാലത്ത് നല്ലതാ. അല്ലാ ,അപ്പൊ കുഞ്ചുവും ഉണ്ടാവല്ലോ"അച്ഛൻ "ആ ഉണ്ട് അച്ഛാ"അമ്മു. "ചേച്ചി വാ അമ്മ ഫുഡ് കഴിക്കാൻ വിളിക്കുന്നുണ്ട്.അച്ഛനും വാ"അപ്പു "വേഗം വാ എനിക്ക് വിശന്നിട്ട് വയ്യ"അപ്പു "ഇങ്ങനെ ഒരുത്തൻ. നീ കുറച്ചു നേരത്തെയല്ലേ ചിപ്സ് ഇരുന്നു തിന്നെ"അമ്മു "അതൊക്കെ ഇപ്പൊ ദേഹിച്ചു"അപ്പു "ആ രണ്ടാളും നടന്നോ"അച്ഛൻ. പിറ്റേന്ന് സ്കൂളിൽ പോവാൻ കുഞ്ചുനേ വിളിക്കാൻ പോയി. "ലക്ഷ്മിയമ്മേ"അമ്മു. "അല്ല ഇന്ന് നേരത്തേ ആണല്ലോ"ലക്ഷ്മി "അതെല്ലൊ ഇന്ന് നേരത്തെ ആണ്. അല്ലാ അവളെവിടെ."അമ്മു. "അനു റൂമിലുണ്ട് മോളെ്.പോയി നോക്ക്.അപ്പോഴേക്കും ഞാൻ ഫുഡ് എടുത്തു വെക്കാം"ലക്ഷ്മി. "ഓക്കേ ലക്ഷ്മിക്കുട്ടി"അതും പറഞ്ഞ് അമ്മു കുഞ്ചുന്റെ റൂമിലേക്ക് പോയി. ഞാനൊഴിച് എല്ലാരും കുഞ്ചുനേ അനുന്ന വിളിക്കുക.പിന്നെ ലക്ഷ്മി കുഞ്ചുന്റെ അമ്മയാണുട്ടോ.

"ഡീ"അമ്മു "നീയായിരുന്നോ.ഞാൻ പേടിച്ചു പോയി"കുഞ്ചു നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു. "അതെല്ലൊ ,ഞാൻ തന്നെ.പിന്നെ നീയരാണ് എന്നു വിചാരിച്ചേ"അമ്മു. "ഞാൻ ആരേയും വിചാരിച്ചില്ല.നടക്ക് അങ്ങോട്ട് .താഴെ പോവാം."കുഞ്ചു അങ്ങനെ ലക്ഷ്മികുട്ടിടെ ഫുഡും കഴിച്ച് ഞങ്ങൾ സ്കൂളിലോട്ട് വിട്ടു. "കരാട്ടെക്ക് ചേരാൻ അച്ഛൻ സമ്മതിച്ചോ"കുഞ്ചു. "പിന്നെ സമ്മതിച്ചല്ലോ.നിന്നെയോ"അമ്മു. "സമ്മതിച്ചു അമ്മുസേ."കുഞ്ചു. "അപ്പൊ നമുക്ക് പൊളിക്കാല്ലേ"അമ്മു "പിന്നല്ലേ"കുഞ്ചു. അങ്ങനെ സ്കൂളിൽ പോയി.കാരട്ടക്കു പേരൊക്കെ കൊടുത്തു.അങ്ങനെ തല്ലുകൂടിയും കച്ചറയാക്കിയും ഉറങ്ങിയുമൊക്കെ അന്നത്തെ ക്ലാസ് തീർത്തു.വീട്ടിലേക്കു പോവുമ്പബോഴാണ് ആ കാഴ്ച കണ്ടത്..തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story