🌸ചെമ്പരത്തി🌸: ഭാഗം 19

Chembarathi

രചന: SHOBIKA

സ്കൂൾ വിട്ടു വീട്ടിലേക്കു വരുമ്പോളാണ് ആ കാഴ്ച കണ്ടത്.ബസ് ഇറങ്ങി വീട്ടിലേക്കു കുറച്ചു നടക്കാനുണ്ട് .അങ്ങനെ ഞാനും കുഞ്ചുവും കൂടി വീട്ടിലേക്കു പോവുമ്പോളാണ് സ്വാതി ചേച്ചി ചെടികളെല്ലാം വെട്ടിയൊതുക്കുന്നത് കണ്ടത്.കുഞ്ചുന് ഈ പൂച്ചെടികളോടെ വല്യ ക്രൈസ് ആണ്.സ്വാതി ചേച്ചി ചെടി വെട്ടുന്നത് കണ്ടതും ഇവിടൊരുത്തി എന്നെയും വിളിച്ചോണ്ട് അങ്ങോട്ട് ഓടി. "സ്വാതി ചേച്ചി"കുഞ്ചു "അല്ല ആരൊക്കെയാ ഇത്.സയാമീസ് ഇരട്ടക്കളോ."സ്വാതി ചേച്ചി. "അതെല്ലൊ"അമ്മു. "എന്താ രണ്ടാളും ഈ വഴിയൊക്കെ.അല്ലേൽ ഇതിലൂടെ പോയാൽ പോലും തിരിഞ്ഞു നോക്കുലല്ലോ രണ്ടാളും"സ്വാതി ചേച്ചി. "അങ്ങനെയൊന്നുമില്ല ചേച്ചി.ഇതുവഴി പോവുബോ പുറത്താരേലും കണ്ടാൽ സംസാരികാറുണ്ടല്ലോ.ചേച്ചിയെ അതിനു പുറത്തു കാണാറിലല്ലോ. അതുകൊണ്ടല്ലേ സംസാരിക്കാത്തെ."അമ്മു. "എന്ത് ചെയ്യാനാ ആത്മി , പ്ലസ് ടു ആയി പോയില്ലേ.അമ്മ പുറത്തിറങ്ങാൻ സമ്മതികണില്ല. ഏതു സമയവും പഠിക്ക് പഠിക്ക് പറഞ്ഞോണ്ടിരിക്കാണ്."സ്വാതി ചേച്ചി. "അല്ല അതിരിക്കട്ടെ എന്താണ് ഇങ്ങോട്ടുള്ള വരവിന്റെ ഉദ്ദേശ്യം."സ്വാതി ചേച്ചി.

"അതുപിന്നെ ഈ ചെടിയുടെ കമ്പ് വാങ്ങാൻ വന്നതാ.ചേച്ചി ഏതായാലും വെട്ടിയിട്ടുണ്ട്.അപ്പൊ അതെനിക്ക് തരുമോ."കുഞ്ചു. "തോന്നി"സ്വാതി. "തോന്നിലെ"കുഞ്ചു ചമ്മിയ ചിരിയോടെ പറഞ്ഞു. "ഏതാണ് വേണ്ടേ ,ഏതു വേണേലും എടുത്തോ ദാ അവിടെ റോസാ കമ്പും ചെമ്പരത്തി കൊമ്പും ഉണ്ട്.പോയി എടുത്തോ."സ്വാതി കൈചൂണ്ടികൊണ്ടു പറഞ്ഞു. "ചേച്ചി ഈ ചെമ്പരത്തിയുടെ കമ്പാണോ. എന്ന എനിക്ക് അതു വേണം.നീ ആ റോസ കമ്പ് എടുത്തോ കുഞ്ചു.ഇതു ഞാൻ എടുക്കാണ്."അമ്മു "അതെന്താടി നിനക്ക് അപ്പൊ റോസ കമ്പ് വേണ്ടേ."കുഞ്ചു. "ആ വേണ്ട മുത്തേ.എനിക്ക് ഈ ചെമ്പരത്തി മതി. ഇതിലെ പൂ കാണാൻ നല്ല ഭംഗിയുണ്ട് നോക്കിയേ"അമ്മു ഒരു ചെമ്പരത്തി പൂ കാണിച്ചു പറഞ്ഞു. "എന്ന നീയത്തെടുത്തോ"കുഞ്ചു. "ആ ശെരി"അമ്മു. "സ്വാതി ചേച്ചി ഞങ്ങൾ പോവട്ടോ.എന്ന ശേരി.പോയിരുന്നു പഠിക്ക് കേട്ടോ"കുഞ്ചു. "ആ ശേരി എന്ന നിങ്ങൾ വിട്ടോ"സ്വാതി. അങ്ങനെ ഞങ്ങൾ അവിടുന്ന് വീട്ടിലേക്ക് പോയി.ഞാൻ വീട്ടിൽ പോയി ചെമ്പരത്തി കമ്പ് കുഴിച്ചിട്ടു.

അതിന് വെള്ളമൊഴിച്ചു.പിന്നെ അതിൽ ഒരു പൂ വളരാനുള്ള കാത്തിരിപ്പയുരുന്നു.ഡെയിലി പോയി അതിൽ പൂ വന്നുണ്ടോ നോക്കും.പിന്നെ ഇതിനിടയിൽ ഞങ്ങളുടെ കരാട്ടെ ക്ലാസ്സും പഠിപ്പും പാട്ടുമൊക്കെ നല്ലപോലെ പോകുന്നുണ്ട്.അങ്ങനെ കാത്തിരുന്നു കാത്തിരുന്ന് എന്റെ ചെമ്പരത്തിയിൽ ഒരു പൂവുണ്ടായി.നല്ല ഭംഗിയുള്ള ചോരച്ചുവപ്പുള്ള ചെമ്പരത്തി.പിന്നെ ഞങ്ങൾ 9ത്തിൽ പഠിക്കുമ്പോൾ ഞാനും കുഞ്ചുനും കാരട്ടെയിൽ ബ്ലാക്ക്‌ ബെൽറ് നേടിയെടുത്തു. ~~~~~~~~~ "അപ്പൊ അതാണ് നീയന്ന് നിതിനിട്ടു കൊടുത്തെ അല്ലെ."ചാരു "ഹാ അതുതന്നെ"ആദി "അപ്പൊ ചെമ്പരത്തിഭ്രാന്ത് വന്നതും അന്ന് തൊട്ടണല്ലേ."കിച്ചുവേട്ടൻ. "അല്ലാ"ആദി "പിന്നെ"അജു "ചെമ്പരത്തി പൂവിനോട് ഇഷ്ടം തോന്നി തുടങ്ങിയത് ഞാൻ 8ത്തിൽ പഠിക്കുമ്പോൾ തന്നെയാണ്.പക്ഷെ ചെമ്പരത്തിയോട് ഭ്രാന്തായി മാറിയത് ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോളാണ്."ആദി. "അപ്പൊ ഒരു വർഷല്ലേ ആയിട്ടുള്ളു.അതെന്താ"ഐഷു "അതൊക്കെ പറയാന്നെ.

ബാക്കി കൂടി കേൾക്ക്"ആദി. "ശരി u continue"കിച്ചു. ~~~~~~~~~ അങ്ങനെ 9ത്തും പാസ്സായി 10ത്ത് എത്തി.പിന്നെ അച്ചു ഞാൻ പഠിക്കുന്ന സ്കൂളിൽ തന്നെ 8ത്തിൽ ചേർന്നു.ആശചേച്ചി 10ത്തിൽ മാർക്ക് കുറവായതുകൊണ്ട് പ്രൈവറ്റ് സ്കൂളിൽചേർത്തു. പ്ലസ് 2 റിസൾട്ടിനു വേണ്ടി വെയ്റ് ചെയ്യുന്നു..പിന്നെ ഇതിനിടയിൽ ചെറിയച്ചന് 3 മക്കളുണ്ടായിട്ടൊ.അതുവിട്ടു പോയി.പൂജ, പുണ്യ പിന്നെ ഞങ്ങടെ കുട്ടൂസ്.പിന്നെ നമ്മുടെ അപ്പുക്കുട്ടൻ ഇപ്പൊ 7ത്തിൽ പഠിക്കുന്നു. 10ത്തിൽ എത്തിയതോടെ പഠിത്തത്തിൽ കൂടുതൽ concentrate ചെയ്യാൻ തുടങ്ങി.ഞാൻ പഠിക്കാൻ തുടങ്ങിയാൽ ആശചേച്ചി അപ്പൊ വന്നു ടി വി വെക്കും.അപ്പൊ പിന്നെ എനിക്ക് പഠിക്കാൻ കിട്ടില്ല.

അതുകൊണ്ട് ഞാൻ പിന്നെ കുഞ്ചുന്റെ വീട്ടിൽ പോയിരുന്നു പഠിക്കും.അവിടെത്തന്നെയായിരുന്നു ഉറക്കവും ഒക്കെ.അങ്ങനെ 10th exam ഒക്കെ കഴിഞ്ഞു.റിസൾട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ്.ആശചേച്ചി പ്ലസ്2 പാസ്സായി ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രിക്ക് പോവുന്നുണ്ട്. ഒരു ദിവസം ആശചേച്ചി വെക്കേഷൻ ക്ലാസ് ഉണ്ട് പറഞ്ഞ് കോളേജിൽ പോയി.അന്ന് തന്നെയായിരുന്നു ഞങ്ങടെ 10th റിസൽറ്റും വരുന്നത്.അന്ന് ഞാനും കുഞ്ചുവും കൂടി കഫയിൽ റിസൾട്ട് പ്രിൻറെടുക്കാനും പിന്നെ റിസൽറ്റും നോക്കാന്നും കരുതി പോയത്.കഫയിലേക്ക് പോവുമ്പോളാണ് ആ കാഴ്ച്ച കണ്ടത്......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story