🌸ചെമ്പരത്തി🌸: ഭാഗം 21

Chembarathi

രചന: SHOBIKA

 നാളെയാണ് കോളേജിലെ ഫസ്റ്റ് ഡേ.നല്ല പേടിയുണ്ട് . വേറൊന്നുമല്ല 5 വർഷം ഗേൾസ് ഒൺലി സ്കൂളിൽ പഠിച്ചു മിക്സഡ് കോളേജിൽക്കു പോവുമ്പോ ഇണ്ടാവില്ലേ ആ പേടി.നാളത്തെ ദിവസം നന്നായിരിക്കണേ പ്രാർത്ഥിച്ചു കിടന്നുറങ്ങി.രാവിലെ അമ്മേടെ ചീത്ത വിളി കേട്ടാണ് ഏണിച്ചേ. ഫ്രഷായി താഴെ പോയി അമ്മേടെ അടിപൊളി ഫുഡും തട്ടി പുറത്തിറങ്ങിയപ്പോഴേക്കും കുഞ്ചു അവളുടെ സ്കൂട്ടിയുമായി പുറത്ത് എന്നെ wait ചെയ്യുന്നു.ആ പിന്നെ ഞങ്ങൾക്ക് രണ്ടാൾക്കും സ്‌കൂട്ടി ഉണ്ട് കേട്ടോ. പ്ലസ് ടുവിൽ ഫുൾ A+ കിട്ടിയെന് അച്ഛന്മാരുടെ ഗിഫ്റ്റ്.രണ്ടാളും ഒരേ സ്ഥലത്തേക്ക് പോവുന്നത് കൊണ്ട് കുഞ്ചുന്റെ സ്കൂട്ടി മാത്രേ എടുത്തുള്ളു.സ്കൂട്ടിയെടുത്തത് അവളുടെയാണെങ്കിലും ഓടിച്ചത് ഞാനാണ്. "അമ്മുസേ പേടിയുണ്ടോടി"കുഞ്ചു "എന്തിനാടി പേടിക്കുന്നത്.നീ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാ പേടിക്കുന്നത്."അമ്മു "അതല്ല നമ്മൾ ഇത്രെയും നാൾ പഠിച്ച അന്തരീക്ഷത്തിൽ നിന്നു തികച്ചും വ്യത്യസ്തമായ ഒന്നിലേക്കാണ് നമ്മൾ പോവുന്നത്. അതുകൊണ്ട് ചോദിച്ചതാ."കുഞ്ചു. "എന്ത് വ്യത്യാസമുള്ളതായാലും നമ്മൾ നമ്മളായിരുന്നാൽ മതി കുഞ്ചു.പിന്നെ പ്രേശ്നമൊന്നുമുണ്ടാവില്ല"അമ്മു.

ഞാൻ അതു പറഞ്ഞു തിരിഞ്ഞതും ഒരു വണ്ടി വന്നു ഫ്രണ്ടിൽ നിന്നു.അയാൾ ബ്രെക് പിടിച്ചിലായിരുന്നു എങ്കിൽ തെറിച്ചു പോയേനെ.ഒരു കാർ ആയിരുന്നു അത്.അതിൽ ഡ്രൈവിംഗ് സീറ്റിൽ നിന്നു ഒരുത്തൻ ഇറങ്ങി വന്നു.കാണാൻ ഒക്കെ കൊള്ളാം .ഒരു മൊഞ്ചൻ. പക്ഷെ അത് നോക്കിനിന്നാൽ ശെരിയാവില്ല. "ആരുടെ അമ്മക്ക് ഗുളിക വാങ്ങാൻ പോവാണ് രണ്ടാളുംകൂടി"that മൊഞ്ചൻ "സോറി ചേട്ടാ പെട്ടന്നു ശ്രെദ്ധിച്ചില്ല"അമ്മു "ഇപ്പൊ എങ്ങാനും വന്നു വണ്ടിയിടിച്ചിരുന്നെങ്കിലോ.ആരു സമാധാനം പറയും"ആ മൊഞ്ചൻ "നിങ്ങൾ സമാധാനം പറയും അല്ലാതെ ആരു പറയും"കുഞ്ചു. "രാവിലെ തന്നെ എവിടുന്നു കുറ്റിയും പറിച്ചു വരുന്നു.ഒന്നു വണ്ടി സൈഡ് ആക്കിയാൽ ഞങ്ങൾക്ക് പോവമായിരുന്നു."കൈക്കുപ്പി കൊണ്ട് കളിയാക്കണ രീതിയിൽ ആ മൊഞ്ചൻ പറഞ്ഞു. "സോറി ചേട്ടാ, പെട്ടന്ന് തിരിഞ്ഞപ്പോൾ കാണാതിരുന്നതാണ്.വണ്ടി ഇപ്പൊ മാറ്റാം."അമ്മു. അതും പറഞ്ഞു ഞാൻ സ്കൂട്ടി സൈഡിൽ ഒതുക്കി.ആ മൊഞ്ചൻ കാറും കൊണ്ട് പോവുകയും ചെയ്തു. "ഡീ നീയെന്തിനാ അയാളോട് സോറി പറഞ്ഞേ."കുഞ്ചു. "തെറ്റു നമ്മുടെ ഭാഗത്താണ് കുഞ്ചു.ഞാൻ നിന്നോട് സംസാരിച്ചുവന്നത് കൊണ്ട് ആ വണ്ടി വന്നത് കണ്ടില്ല.

അതാ വണ്ടി പി ഇടിക്കാൻ പോയേ.ആയാൾ ബ്രെക് പിടിച്ചില്ലയിരിന്നേൽ നമ്മൾ ഇപ്പൊ ജീവനോടെ ഇവിടെ നിൽക്കിലായിരുന്നു കുഞ്ചു."അമ്മു "ശെരിയെന്റമ്മോ.നീ വണ്ടിയെടുക്ക് ഇല്ലെങ്കിൽ ഇന്ന് late ആവും."കുഞ്ചു. അങ്ങനെ ഞങ്ങൾ കോളേജിൽ എത്തി വണ്ടി പാർക്ക് ചെയ്തു ക്ലാസ്സിലേക്ക് വിട്ടു.ക്ലാസ്സിലേക്ക് പോവുമ്പോളാണ് ആരൊക്കെയോ ഞങ്ങളെ പിന്നിൽ നിന്ന് വിളിക്കുന്നത്. "ഏയ് ചെല്ലകിളീസ്,ഇവടെ വരു" "എടി നോക്ക് ആ ചേട്ടന്മാർ ഏതോ കിളികളെ വിളിക്കുന്നു.പക്ഷേ എനിക്ക് കിളിനെ ഒന്നും കാണാനില്ലടി"കുഞ്ചു. "ഞാനും കണ്ടില്ലടി.അവര് നമ്മടെ സൈഡിൽ നോക്കിയ വിളിക്കുന്നെ.ഇവടെ എവിടെലും നീ കണ്ടാ"അമ്മു. "ഇല്ലെടി.ന്നാ ബാ നമ്മുക്ക് ചോയ്ക്കാം. കിളിയെവിടെ ഞങ്ങള് കണ്ടില്ലെന്ന്"കുഞ്ചു "എന്ന ബാ"അമ്മു. "ചേട്ടന്മാരെ നിങ്ങൾ വിളിക്കുന്ന കിളികളെവിടെ ഞങ്ങൾ കണ്ടില്ലല്ലോ.ഇവടെ കിളിനെയൊന്നും കാണാൻ ഇല്ലല്ലോ"കുഞ്ചു ആ ചേട്ടന്മാരോട് ചോദിച്ചു. "രാവിലെ തന്നെ എവിടുന്ന് കുറ്റിയും പറിച്ചു വരുന്നു."അതിലൊരു ചേട്ടൻ "രണ്ട്"കുഞ്ചു "എന്ത്"seniors "അതല്ല ഇപ്പൊ ചോദിച്ച ചോദ്യം ഇന്ന് രണ്ടാമത്തെ വട്ടമാണ് കേൾക്കുന്നത്.അത് പറഞ്ഞത്."കുഞ്ചു.

"നമിച്ചു മകളെ"സീനിയേഴ്‌സ് "അല്ല നിങ്ങടെ പേരെന്താ"സീനിയേഴ്സിൽ ഒരാൾ "എന്റെ പേര് ആത്മിക ഇവള് അനാമിക"അമ്മു കുഞ്ചുനെ ചൂണ്ടി പറഞ്ഞു. "ഡാ അവരെ വിട്ടേക്ക്"കവിതചേച്ചി "നിനക്കിവരെ അറിയോ"സീനിയർ "പിന്നെ അറിയാല്ലോ. പ്ലസ്ടു പഠിക്കുമ്പോൾ എന്റെ ജൂനിയേഴ്‌സ് ആയിരുന്നു ഇവർ.സ്കൂളിൽ സയാമീസ് ട്വിൻസ് എന്നറിയ്യപ്പെടുന്ന ആത്മിക&അനാമിക അവരാണ് ഇവർ.ജനിച്ചത് പോലും ഒരേ ദിവസമാണ്. രണ്ടാളും ബെസ്റ്റ് ഫ്രണ്ട്സ് ആണ്."കവിത "ആത്മി, അനു ഇതു എന്റെ ഫ്രണ്ട്സ് ആണ്.അമൽ,അജിത്,ഫൈസൽ & വിനോദ്"കവിത "ഹലോ"അമ്മു&കുഞ്ചു. "നിങ്ങൾ ഇതാ ഡിപ്പാർട്ട്‌മെന്റ്."കവിത "Chemistry"അമ്മു "Right തിരിഞ്ഞ് നാലാമത്തെ ക്ലാസ് ആണ്.എന്ന നിങ്ങൾ വിട്ടോ പിന്നെ കാണാം."കവിത "എന്ന ശേരി ചേച്ചി കാണാം"അതും പറഞ്ഞു ഞങ്ങൾ ക്ലാസ്സിലോട്ട് പോയി. "എടി എന്നാലും ആ കിളികളെ കണ്ടില്ലലല്ലോ."കുഞ്ചു "ഇനി കാണുമ്പോൾ ചോദിക്കാം"അമ്മു "എന്ന ശരി വാ ക്ലാസ്സിൽ പോവാം"കുഞ്ചു........തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story