🌸ചെമ്പരത്തി🌸: ഭാഗം 22

Chembarathi

രചന: SHOBIKA

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.അവിടെ ഒരു ബെഞ്ചിൽ പോയിരുന്നു.ഞങ്ങളിരുന്ന ബെഞ്ചിൽ തന്നെ വേറെ രണ്ടുപേർ കൂടി വന്നു.ഹിമയും സനയും. രണ്ടാളും ആവശ്യത്തിനു മാത്രേ സംസാരിക്കു.അവർ രണ്ടുപേരും ഞങ്ങളെ പോലെ ഫ്രണ്ട്സ് ആയിരുന്നു.പക്ഷെ ഞങ്ങൾ ജനിച്ചതെ സുഹൃത്ത്കളായാണ്.അവർ പ്ലസ് വണിൽ തുടങ്ങിയ സൗഹൃദവും.അവര് രണ്ടും ഞങ്ങളുമായി കമ്പനി ആയി.പക്ഷെ അതൊരിക്കലും എന്റെ കുഞ്ചുന്റെ അത്ര വരില്ലാട്ടോ.അവർ രണ്ടും സൈലന്റ് ആയിരുന്നു.ഞങ്ങടെത്തു മാത്രേ എന്തേലും പറയാറുള്ളു. ക്ലാസ്സിലുള്ള എല്ലാരും ആയി കമ്പനിയായി.പിന്നെ ടീച്ചർ വന്നു .1st ഡേ ആയത് കൊണ്ട് ഉച്ചക്ക് തന്നെ ക്ലാസ് കഴിഞ്ഞു. "എങ്ങനെയുണ്ട് മകളെ കോളേജ് ഒക്കെ.ഇഷ്ടയോ രണ്ടാൾക്കും"ലക്ഷ്മി "പിന്നെ. നല്ല കോളേജ് ആണ് അമ്മ.ഞങ്ങൾക്ക് ഇഷ്ടായി.അല്ലെ അമ്മു"കുഞ്ചു "ആ ഇഷ്ടായി."അമ്മു "എടി ചേച്ചിമാരെ രണ്ടാളും വന്നേ "അപ്പു അമ്മുനെയും കുഞ്ചുനേയും വലിച്ചോണ്ട് പോയി. "എന്താ അപ്പു.നീയെന്തിനാ ഞങ്ങളെ വലിച്ചോണ്ട് വന്നേ .വിളിച്ചാൽ പോരെ വരില്ലേ".അമ്മു "നിങ്ങൾ ഇന്നത്തെ കോളേജിലെ വിശേഷങ്ങൾ പറ അതിനാ രണ്ടാളെയും ഇവടെ കൊണ്ടുവന്നെ.

"അപ്പു "അതൊക്കെ നീയെന്തിനാ അറിയുന്നെ ചെക്കാ"അമ്മു "Pls .ഒന്നു പറയോ. എന്റെ ചേച്ചിമാരല്ലേ."അപ്പു. "പറയണോടി കുഞ്ചു"അമ്മു "പറയണം"അപ്പു ഇന്നത്തെ ഫുൾ കാര്യവും വിത്ത്‌ കുത്ത് കോമ എല്ലാതും പറഞ്ഞു കൊടുത്തു. പിന്നെ അവനോടല്ലാതെ പിന്നാരോടാണ് ഞങ്ങൾ ഇതൊക്കെ പറയാ. കുഞ്ചുനും അവൻ സ്വന്തം ചേച്ചി തന്നെയായിരുന്നു.ഡെയിലി സ്കൂൾ വിട്ടു വന്ന അന്നത്തെ കാര്യങ്ങൾ അവനോട് പറയുമായിരുന്നു.ഇന്നും അതാ ചോദിച്ചേ.അങ്ങനെ അന്നത്തെ കാര്യങ്ങളൊക്കെ പറഞ്ഞു രാത്രി കിടന്നുറങ്ങി.പിറ്റന്ന് കോളേജിലും പോയി. "അമ്മുസേ,ഇവിടെന്തോ പരിപാടിയുണ്ട് ഇന്ന് "കുഞ്ചു "അതു നിനക്കു എങ്ങനെ മനസ്സിലായി."അമ്മു "നീയങ്ങോട്ട് നോക്കിയേ"കുഞ്ചു. "എവിടെ"അമ്മു "ഓഡിറ്റോറിയത്തിൽ നോക്ക് പെണ്ണേ"കുഞ്ചു "ശെരിയാടി എന്തോ ഉണ്ട്.വാ ക്ലാസ്സിൽ പോയി ആരോടെങ്കിലും ചോദിക്കാം."അമ്മു. "എന്നാ വാ ക്ലാസ്സിൽ പോയി കണ്ടുപിടിക്കാം"കുഞ്ചു ഹിമയും സനയും വന്നിട്ടുണ്ടായിരുന്നു. "നിങ്ങൾ നേരത്തെ വന്നോ"കുഞ്ചു "ഹാ നേരത്തെ വന്നു അനു."ഹിമ "അല്ല സന ഇന്നിവിടെ എന്താ പ്രോഗ്രം ഉള്ളെ"അമ്മു "നിങ്ങൾ അറിഞ്ഞില്ലേ ഇന്നാണ് മക്കളെ freshers day"ഹിമ "What! Freshers day

.ഒന്നു വിളിച്ചു പറയായിരുന്നില്ലേ."അമ്മു "എന്നാൽ ഞങ്ങൾ വരില്ലായിരുന്നു."കുഞ്ചു "ഞങ്ങളും ഇവിടെ വന്നെന് ശേഷമാണ് അറിഞ്ഞേ."സന "ഇതൊക്കെ എന്ത് നമ്മൾ ഇതിനെ തരണം ചെയ്യും അല്ലെ അമ്മു"കുഞ്ചു "പിന്നല്ലേ"അമ്മു. അങ്ങനെ announcement വന്നു.ഓഡിറ്റോറിയത്തിലേക്ക് പോവാൻ പറഞ്ഞ്. അവിടെപോയി ഒരു സൈഡിൽ മാറിയിരുന്നു.ആദ്യം കൊറേ പേരുടെ പ്രസംഗമായിരുന്നു.എല്ലാരെയുംപോലെ ഞങ്ങൾക്കും അതിഷ്ടല്ലായിരുന്നു.അപ്പൊ ഞങ്ങൾ ഇരുന്നു ലുഡോ കളിച്ചു.അങ്ങനെ പ്രസംഗം ഒക്കെ കഴിഞ്ഞപ്പോൾ ഫോൺ എടുത്തു വച്ചു.പിന്നെ സ്റ്റേജ് യൂണിയന് വിട്ടു കൊടുത്തു. അവർ ഓരോരുത്തരെ വിളിച്ച് ഓരോ പണി കൊടുക്കുന്നുണ്ടായിരുന്നു. "അടുത്തതായി അനാമിക from bsc chemistry"അമലേട്ടനാണ്. "ഡീ നിന്നായല്ലേ വിളിക്കണേ. ചെല്ല്"അമ്മു "അതു വേണോ "കുഞ്ചു "പോയിട്ടുവാടി. നല്ല പണി തന്നെ കിട്ടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം."അമ്മു. "ഇതേ പ്രാർത്ഥന ഞാൻ നിനക്കു വേണ്ടിയും ചെയ്യട്ടോ"കുഞ്ചു "അതു വേണോ"അമ്മു "പിന്നെ വേണ്ടാതെ. ഞാൻ പോയിട്ടു വരാട്ടോ"അതും പറഞ്ഞു കുഞ്ചു സ്റ്റേജിലോട്ട് പോയി. "അഹ് താനാണോ അനാമിക"വിനോദ്

"അതെല്ലൊ.ഇന്നലെ പരിചയപ്പെട്ടില്ലേ"കുഞ്ചു. "ഹാ പരിചയ പെട്ടുലെ.തന്റെ കൂടെ ഒരുത്തി കൂടെ ഉണ്ടല്ലോ.അപ്പൊ അവളെ കൂടി വിളിക്കാം"അമൽ കുഞ്ചുന്റൽ പറഞ്ഞു. "ഫ്രണ്ട്സ് ,അനാമികയെ എന്തായാലും വിളിച്ചു.അപ്പൊ നമ്മുക്ക് അവളുടെ വാലിനെ കൂടി വിളിച്ചാലോ"അമൽ എല്ലാരും"yes"എന്ന് പറയുന്നുണ്ട്. "ആത്മിക ഫ്രം bsc chemistry"അമൽ ദൈവമേ പെട്ടോ.ഞാൻ സ്റ്റേജിലോട്ട് പോയി. "ദൈവം നിന്റെ പ്രാർത്ഥനക്ക് മുമ്പേ എന്റെ പ്രാർത്ഥന കേട്ടു"കുഞ്ചു അമ്മു കേൾക്കും വിധം പറഞ്ഞു. "അടിപ്പാവി. ഞാൻ ചുമ്മാ പറഞ്ഞതാ"അമ്മു "ഞാൻ സീരിയസ് ആയിട്ടാ"കുഞ്ചു. "അപ്പൊ നമ്മുക്ക് ഇവർക്ക് എന്തു പണിയാ കൊടുക്കാ."അജിത്‌ "ഫ്രണ്ട്സ് ഇവർക്ക് കൊടുക്കാൻ പോവുന്ന ടാസ്‌ക് ഡാൻസ് with സോങ്.അതായത് ആത്മിക പാടും അതിനനുസരിച്ച്‌ അനാമിക ഡാൻസും കളിക്കും.എങ്ങനെ"അമൽ "അടിപൊളി"കവിത "എന്താ."ഫൈസൽ "കണ്ടറിഞ്ഞോ"കവിത ഞങ്ങൾക്ക് എന്തു ടാസ്‌ക് ആണ് കിട്ടാന്ന് വിചാരിച്ചു നല്ല ടെന്ഷന് ഉണ്ടായിരുന്നു. പക്ഷെ ടാസ്‌ക് പറഞ്ഞതും ടെന്ഷന് ഒക്കെ പമ്പ കടന്നു.വേറെന്താ ഞാൻ പാട്ടിലും അവൾ ഡാൻസിലും പുലിയല്ലേ.അതിവിടുത്തെ ചേട്ടന്മാർക്കറിയില്ലല്ലോ.

കവിത ചേച്ചിക്കറിയാം. ചേച്ചി ഞങ്ങടെ സീനിയർ ആയിരുന്നല്ലോ.അവിടെ പഠിക്കുമ്പോൾ ഞങ്ങൾ കലോത്സവത്തിലൊക്കെ പങ്കെടുത്ത് സമ്മാനം വാങ്ങിയവരാ.ആ ഞങ്ങൾക്കണോ ഈ task .ഇതൊക്കെ എന്ത് എന്ന ഭാവത്തിലാണ് ഇപ്പൊ ഞങ്ങടെ നിർത്താം.എല്ലാരും കൂടി ആന്നൊക്കെ പറഞ്ഞു കൂവുന്നുണ്ട്. അവർ സ്റ്റേജ് ഞങ്ങൾക്ക് വിട്ടു തന്നു.ഫോണിൽ പാട്ടിന്റെ ട്യൂണ് വച്ച് കവിത ചേച്ചിയുടെ കയ്യിൽ കൊടുത്തു.എന്നിട് മൈയ്ക്കെടുത്തു പാടാൻ തുടങ്ങി ഒപ്പം കുഞ്ചു ഡാൻസ് ചെയ്യാനും. "ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ നിൻ മൗനമോ പൂമാനമായ് നിൻ രാഗമോ ഭൂപാളമായ് എൻ മുന്നിൽ നീ പുലർ കന്യയായ് ശ്രീ രാഗമോ തേടുന്നു

നീ ഈ വീണ തൻ പൊൻതന്തിയിൽ പ്ലാവിലപ്പൊൻ തളികയിൽ പാൽപ്പായസ ചോറുണ്ണുവാൻ പിന്നെയും പൂമ്പൈതലായ് കൊതി തുള്ളി നിൽക്കുവതെന്തിനോ ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം ശ്രീ രാഗമോ തേടുന്നു നീ ഈ വീണ തൻ പൊൻതന്തിയിൽ..."അമ്മു ഞാൻ പാടിയും കുഞ്ചു കളിച്ചു നിർത്തിയതും.എല്ലാരും ഒരേ കയടിയായിരുന്നു. എല്ലാരും നന്നായിട്ടുണ്ട് പറഞ്ഞു.......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story