🌸ചെമ്പരത്തി🌸: ഭാഗം 23

Chembarathi

രചന: SHOBIKA

പാട്ടു പാടി കഴിഞ്ഞപ്പോൾ എല്ലാരും ഭയങ്കര കയടിയായിരുന്നു. പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഒരു പോസിറ്റീവ് എനർജി എന്നിൽ വന്നു നിറഞ്ഞായിരുന്നു. "ഇപ്പൊ എങ്ങനെയുണ്ട്."കവിത ഫൈസലിനോട്‌ ചോദിച്ചു. "നിനക്കിത് മുമ്പേ അറിയായിരുന്നോ."ഫൈസൽ "പിന്നെ. സ്കൂളിൽ പഠിക്കുമ്പോൾ കലോത്സവത്തിനൊക്കെ അവർക്കല്ലേ പാട്ടിനും ഡാൻസിനൊക്കെ ഫസ്റ്റ്."കവിത. "ആണോ"ഫൈസൽ "ആന്നെ"കവിത സ്റ്റേജിൽ നിന്നു താഴെ ഇറങ്ങിയതും എല്ലാരും വന്നു നന്നായിട്ടുണ്ട്,സൂപ്പർ എന്നൊക്കെ പറഞ്ഞു. അത് കഴിഞ്ഞു സീറ്റിൽ പോയിരുന്നു. നമ്മളെ തന്നെ ആരെങ്കിലും നോക്കിയാൽ നമ്മുക്ക് അറിയില്ലേ.അതുപോലെ ആരോ എന്നെയും നോക്കുന്ന പോലെ തോന്നി.നോക്കിയപ്പോൾ ആരെയും കണ്ടില്ല.പിന്നെ കരുതി എനിക്ക് തോന്നിയതാവും എന്ന്. അങ്ങനെ പ്രോഗ്രാം ഒക്കെ കഴിഞ്ഞ ക്ലാസ്സിലോട്ട് വിട്ടു. "നിങ്ങൾ പൊളിച്ചടുക്കി മക്കളെ"സന "നിങ്ങൾ പാട്ടും ഡാൻസ് ഒക്കെ പഠിച്ചിണ്ടോ"ഹിമ "ചെറുപ്പം തൊട്ടേ ഞാൻ പാട്ടും ഇവൾ ഡാൻസും പഠിക്കുന്നുണ്ട്"അമ്മു കുഞ്ചുനേ നോക്കി പറഞ്ഞു.

"അതൊക്കെ അവിടെ നിക്കട്ടെ നമ്മുക്ക് കോളേജ് കാണാൻ പോയാല്ലോ"കുഞ്ചു "ഞങ്ങളില്ലാ നിങ്ങൾ രണ്ടാളും കൂടി പോയി ചുറ്റി കണ്ടിട്ട് വാ.ഞങ്ങൾ ഒരുപ്രാവശ്യം രാവിലെ ചുറ്റിയതാ."സന "എന്ന നിങ്ങൾ ഇവിടെയിരി ഞങ്ങൾ പോയി കണ്ടിട്ടു വരാം."അമ്മു "ഓക്കേ. എന്ന നിങ്ങൾ വിട്ടോ"ഹിമ. ഞാനും കുഞ്ചുവും കൂടി കോളേജ് ഒക്കെ ഒന്നു ചുറ്റി കാണാൻ പറഞ്ഞ് പുറത്തിറങ്ങി. "ആദ്യം നമ്മുക്ക് കാന്റീനിൽ പോവാം അമ്മു.നല്ല വിശപ്പുണ്ട്. ഡാൻസ് കളിച്ചപ്പോൾ എനർജി ഫുൾ പോയി"കുഞ്ചു "എന്ന ശരി .പക്ഷെ അതിനുശേഷം ലൈബ്രറി. ഒക്കെ"അമ്മു "Double ഒക്കെ"കുഞ്ചു. അങ്ങനെ ഞങ്ങൾ കാന്റീനിൽ പോയി ഫുഡ് കഴിച്ചു.ലൈബ്രറി തപ്പിയിറങ്ങി. "എടി കുറെ നേരായില്ലേ നടക്കാൻ തുടങ്ങിട്ടു.ഇതുവരെ ലൈബ്രറി എവിടാന്ന് കണ്ടുപിടിച്ചില്ലല്ലോ.ഇപ്പൊ കഴിച്ചത് എല്ലാം ദേഹിച്ചു പോകാറായി."കുഞ്ചു "എന്റെ കുഞ്ചു നമ്മളിപ്പോ കഴിച്ചല്ലേയുള്ളൂ അപ്പോഴേക്കും അതെല്ലാം ദേഹിച്ചോ."അമ്മു "ചെറുതായിട്ട്"കുഞ്ചു

"നീ വാ അതാ അവിടെ അമലേട്ടൻ നിൽക്കുന്നുണ്ട്. ഏട്ടനോട് ചോദിക്കാം ലൈബ്രറി എവിടാന്ന്."അമ്മു "ഹേയ് അമലേട്ടാ"കുഞ്ചു "അല്ലാ ആരിത് വിക്രമാദിത്യനും വേദളമോ."അമൽ "അതെല്ലൊ"കുഞ്ചു. "അമലേട്ടാ ഈ ലൈബ്രറി എവിടാ"അമ്മു "അതു ചോദിക്കാനാണോ ഇപ്പൊ എന്നെ വിളിച്ചേ"അമൽ "പിന്നല്ലാതെ. ഒന്നും വേഗം പറഞ്ഞു കൊടുക്കുന്നുണ്ടോ എനിക്ക് നടന്ന് കാല് കഴച്ചു."കുഞ്ചു "നേരെപോയി വലത്തോട്ട് തിരിഞ്ഞാൽ കാണുന്നതാണ് ലൈബ്രറി."അമൽ "താങ്ക്സ്"അമ്മു "വരവ് വച്ചിരിക്കുന്നു."അമൽ ഞാനും കുഞ്ചുവും കൂടെ ലൈബ്രറിയിൽ പോയി. "എടി എന്തു വലിയ ലൈബ്രറിയാടി."കുഞ്ചു "ശരിയാ.എന്തൊരു വലുതാ. ഇവിടെ എല്ലാ ബുക്‌സും കിട്ടുമായിരിക്കും അല്ലെ കുഞ്ചു."അമ്മു "പിന്നല്ലേ. വാ നമ്മുക്ക് അകത്തേക്ക് കയറാം"കുഞ്ചു എനിക്ക് വായിക്കാൻ വളരെ ഇഷ്ടാണ്. വീടിനടുത്തുള്ള ലൈബ്രറിയിൽ പോയാണ് വായിക്കാൻ ബുക്ക്സ് എടുകറുള്ളേ. എന്റത്രേയില്ലെങ്കിലും കുഞ്ചുവും വായിക്കും.

"വാടി ഇപ്പൊ തന്നെ പോയി ലൈബ്രറി കാർഡ് വാങ്ങാം."അമ്മു "ശരി നടക്കങ്ങോട്ട്.ഇനി ഇതിനകത്തു ത്തന്നെ എപ്പോഴും ഇരിക്കാന്ന് വിചാരിക്കേണ്ടട്ടോ അമ്മു"കുഞ്ചു. "ആയിക്കോട്ടെ"അമ്മു. അങ്ങനെ ഞങ്ങൾ ലൈബ്രറി കാർഡ് ഒക്കെയെടുത്തുട്ടോ. പിന്നെ നേരെ ക്ലാസ്സിലോട്ടു വിട്ടു.അതിനുശേഷം വീട്ടിലേക്കും. അങ്ങനെ ദിവസങ്ങളൊക്കെ ഇങ്ങനെ കഴിഞ്ഞു പോയി. "കുഞ്ചുസേ"അമ്മു "എന്താ അമ്മു"കുഞ്ചു "നമ്മുക്ക് ഒന്ന് ലൈബ്രറിയിൽ പോയാലോ."അമ്മു "അതു വേണോ"മുഖം ചുളിച്ചോണ്ട് കുഞ്ചു ചോദിച്ചു. "വേണം.എനിക്കെ കെ ആർ മീരയുടെ ആരാച്ചാർ ബുക്ക് എടുക്കണം."അമ്മു "നാളെ എടുത്താൽ പോരെ "കുഞ്ചു "പോരാ ഇപ്പോ തന്നെ വേണം നീ വന്നേ"അമ്മു അതും പറഞ്ഞ് കുഞ്ചുനേയും കൂട്ടി ലൈബ്രറിയിലേക്ക് പോയി.

"Mam, കെ ആർ മീരയുടെ ആരാച്ചാർ നോവലിണ്ടോ"അമ്മു. "ഇല്ലല്ലോ ആത്മി.നാളെ വന്നു നോക്കിയെക്ക്. ചിലപ്പോൾ കിട്ടും."ലൈബ്രേറിയൻ. "ഒക്കെ mam. നാളെ വരാം."അമ്മു "ഞാൻ അപ്പോഴും പറഞ്ഞില്ലേ നാളെ വരാം എന്ന്.അപ്പൊ നിനക്കല്ലേ ഇപ്പൊ കിട്ടണം എന്ന്"കുഞ്ചു "നീയങ്ങനെ കലിപ്പാവല്ലേ കുഞ്ചു.എനിക്ക് വായിക്കാനുള്ള ത്വരാ കൊണ്ടല്ലേ."അമ്മു "മ്മ്, ഇത്തവണ ക്ഷമിച്ചു."കുഞ്ചു "നീ വാ ടൈം നോക്കിയേ . നേരം വൈകി.വീട്ടിൽ പോയാലുള്ള കാര്യം അറിയാല്ലോ."കുഞ്ചു "അറിയാം നീ നടക്ക്."അമ്മു ഞാനറിഞ്ഞില്ല നാളെ ആ ലൈബ്രറിയിൽ വച്ച് എന്റെ ജീവിതം മാറ്റിമറിക്കാൻ പോവുന്ന സംഭവം ഉണ്ടാവും എന്ന്.......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story