🌸ചെമ്പരത്തി🌸: ഭാഗം 24

Chembarathi

രചന: SHOBIKA

ഞങ്ങൾ കോളേജിൽ നിന്നിറങ്ങി.പക്ഷെ ബ്ലോക്കിൽ പെട്ട് അരമണിക്കൂർ late ആയി ആണ് വീടെത്തിയെ.കുഞ്ചു അവളുടെ വീട്ടിലേക്ക് പോയി.ഞാൻ എന്റെ വീട്ടിലേക്കും. "ആരുടെ കൂടെ കറങ്ങിട്ടാടി വരുന്നേ"അമ്മു വീട്ടിൽ കേറാൻ നിന്നതും ആശ വന്നു ചോദിച്ചു. "ചേച്ചിയെ പോലെ ഞാൻ ആരുടെ കൂടെയും പോയില്ല."അമ്മു "പിന്നെ ഇത്രേം നേരം നീയെവിടായിരുന്നു."ആശ "അതിപ്പോ ചേച്ചിയെന്തിനാ അറിയുന്നെ."അമ്മു "എന്താ മോളെ വൈകിയേ"അതും ചോദിച്ചു അമ്മ വന്നു. "ബ്ലോക്ക് ആയിരുന്നു അമ്മ. അതാ വൈകിയത്."അമ്മു "ഞാൻ കുടിക്കാൻ എന്തേലും എടുത്തു വെക്ക നീ പോയി ഡ്രെസ് ഒക്കെ മാറ്റി വാ"'അമ്മ "ശെരിയെന്റെ അമ്മ കുട്ടി"അതും പറഞ്ഞു അമ്മു പോയി അന്നത്തെ സംഭവത്തിനു ശേഷം ആശചേച്ചിയും ഞാനും തമ്മിൽ ഉടക്കാണ്‌.എന്തേലും കുറ്റം കണ്ടുപിടിച്ചോണ്ട് വരും.ഇപ്പൊ വല്യമ്മയും തുടങ്ങി.പിന്നെ അച്ഛനെ വിചാരിച്ചു മാത്രമാണ് ഞാൻ മിണ്ടാതെ നിൽക്കുന്നത്.ബന്ധങ്ങളെയൊക്കെ വല്യ വില കൽപ്പിക്കുന്ന ആളാണ് അച്ഛൻ.അമ്മയും അങ്ങനെ തന്നെയാ.വല്യച്ഛനെയും ചെറിയച്ഛനെയും ഒക്കെ അച്ഛന് വല്യ കാര്യ.

അതുകൊണ്ടാണ് അച്ഛച്ചൻ മരിച്ചിട്ടും ഞങ്ങൾ വേറെ മാറി തമാസിക്കാത്തത്. അതു കൊണ്ട് ഞാൻ എന്തേലും പറഞ്ഞ ചിലപ്പോ എന്നെയായിരുക്കും അച്ഛൻ ചീത്ത പറയാ. ഞാൻ റൂമിൽ പോയി ഫ്രഷായി താഴെ പോയി ജ്യൂസ് കുടിച്ചു.എന്നിട്ട് നേരെ വിട്ടു കുഞ്ചുന്റെ വീട്ടിലേക്ക്.അവിടെ എല്ലാരുമുണ്ടായിരുന്നു.അതയായത് പിള്ളേർ എല്ലാരും.അപ്പു,കൂട്ടു ,പൂജ ,പുണ്യ, അച്ചു പിന്നെ കുഞ്ചുവും.എല്ലാരും കൂടി ഇരിക്കുന്നുണ്ട്.എന്തോ സംഭവമുണ്ട് അല്ലാതെ എല്ലാരും കൂടെ കൂടില്ല. "എന്താണ് ഇവിടെ ഞാനില്ലാതൊരു ചർച്ച"അമ്മു "ചേച്ചിയെ എങ്ങനെ ഇവിടുന്ന് ഓടിക്കാം എന്ന് പ്ലാൻ ചെയ്യാ"പൂജ "അയ്യടാ ഓടിക്കാൻ വാ ഞാൻ നിന്നു തരാം. മര്യാദക്ക് പറഞ്ഞോ . ഇല്ലെങ്കിൽ എല്ലാം പൊളിച്ച് കയ്യിൽ തരും നോക്കിക്കോ"അമ്മു "അതോന്നുല്ല ചേച്ചി നമ്മുക്കെ കടൽ കാണാൻ പോയാലോ.അതിനെ കുറിച്ചുള്ള ചർച്ചയാണ് ഇവിടെ"അപ്പു "അതിന് ഇവിടെ കടൽ ഒന്നുമില്ലല്ലോ"അമ്മു. "നമ്മുക്ക് സ്നേഹതീരത്തു പോവാന്നെ"കുഞ്ചു "നല്ല ദൂരമില്ലേ.നമ്മളെല്ലാരും കൂടി പോവാൻ പറ്റില്ലല്ലോ.വലിയവർ ഇല്ലാതെ എങ്ങനെ പോവും."അമ്മു "അതന്നെ അല്ലെ ചർച്ച.അവരെ എങ്ങനെ സമ്മതിപ്പിക്കാം എന്ന്."പുണ്യ

"ഒരു കാര്യം ചെയ്യാം."കുഞ്ചു "എന്താ"അമ്മു "നമ്മുക്ക് എല്ലാർക്കും കൂടി ഗുരുവായൂർ അമ്പലത്തിലേക്ക് തൊഴാൻ പോവാം.അതിനടുത്തല്ലേ സ്നേഹതീരം"കുഞ്ചു "അതു നല്ല ഐഡിയ ആണ്. പക്ഷേ പോവും.അവരൊക്കെ സമ്മതിക്കോ"അമ്മു "സമ്മതിക്കും .ഇല്ലെങ്കിൽ സമ്മതിപ്പിക്കണം.അത് നിങ്ങളുടെ ഉത്തരവാദിത്തം.പിന്നെ നമ്മുക്ക് ഈ വരുന്ന ശനിയാഴ്ച പോവാം ഏതു പറയുന്നു."കുഞ്ചു "അടിപൊളി പ്ലാൻ.ഇതു നമ്മുക്ക് ഒക്കെ ആക്കാം"അപ്പു അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.പിറ്റേന്ന് കോളേജിൽ, "കുഞ്ചു വാ നമ്മുക്ക് ലൈബ്രറിയിൽ പോയി ബുക് എടുത്തിട്ട് വരാം."അമ്മു "ബുക് വന്നിണ്ടാവോ"കുഞ്ചു. "ഇണ്ടാവും വാ പോവാം"അമ്മു അങ്ങനെ ഞങ്ങൾ ലൈബ്രറിയിലേക്ക് പോയി. "Mam, ആരാച്ചാർ ബുക്ക് വന്നോ"അമ്മു "ആ വന്നിട്ടുണ്ട് ആത്മി.അതാ ആ ഷെൽഫിൽ ഉണ്ട് എടുത്തോളൂ."ലൈബ്രേറിയൻ "താങ്കയു mam"അമ്മു അങ്ങനെ ബുക്കും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി. "എന്റെ അമ്മു ഇപ്പൊ സമാധാനമായോ നിനക്ക് .

നിന്റെ ബുക്ക് കിട്ടിലെ"കുഞ്ചു "കിട്ടി.ഇന്ന് ഇതിരുന്നു ഫുൾ വായിക്കണം."അമ്മു "നീയതിങ്ങു തന്നേ"കുഞ്ചു "ന്നാ പിടിച്ചോ"അമ്മു കുഞ്ചു ബൂക്ക്‌ വാങ്ങി മറിച്ചു നോക്കി പെട്ടന്നാണ് ഒരു പേപ്പർ അതിൽ നിന്ന് വീണേ. "കുഞ്ചു ദേ നോക്കിയേ ഒരു പേപ്പർ ഇതിൽ നിന്നു വീണതാണ്"അമ്മു "എവിടെ നോക്കട്ടെ"കുഞ്ചു "അത് ആ ബുക്കിൽ തന്നെ വെച്ചേക്ക്"അമ്മു "നമ്മുക്ക് ഇതെന്താണ് എന്ന് നോക്കിയിട്ട് അതിൽ വെക്കാം"കുഞ്ചു "അതു വേണോ"അമ്മു "വേണം."കുഞ്ചു "ന്നാ വായിക്ക്"അമ്മു "എന്റെ ആമി...."കുഞ്ചു "എന്തോ"അമ്മു "അമ്മുന്നല്ല.ആമിന്ന് .ഇതിൽ എഴുതിയത് വായിച്ചതാ"കുഞ്ചു "എന്നാ ബാക്കി വായിക്ക്"അമ്മു "എന്റെ ആമി, വേനലിൽ പൂക്കുന്ന വാകയോടല്ല പ്രണയ പുഷ്പമായ പനിനീർ പൂവിനോടല്ല എനിക്ക് പ്രണയം.എന്റെ പ്രണയം 🌺ചെമ്പരത്തി🌺യോടാണ്.അതേ എന്റെ പ്രണയം നീയെന്നാ 🌺ചെമ്പരത്തി🌺യോടാണ്.ആമിയെന്ന 🌺ചെമ്പരത്തി🌺 പൂവിനോടാണ് എന്റെ പ്രണയം. എന്ന് ആമിയുടെ സ്വന്തം "കുഞ്ചു "ആരാ കുഞ്ചു ഈ ആമി"അമ്മു "എനിക്കെങ്ങനെ അറിയാനാണ്. ഇതാരെഴുതിയതാ, ആർക്കെഴുതിയതാ ഒന്നുമില്ല"കുഞ്ചു "കുഞ്ചു അപ്പുറത്തെന്തോ എഴുതിയിട്ടുണ്ട് നോക്ക്"അമ്മു "എവിടെ"കുഞ്ചു "അപ്പുറത്തും നോക്ക്"അമ്മു "ആ നോക്കാ"കുഞ്ചു .......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story