🌸ചെമ്പരത്തി🌸: ഭാഗം 25

Chembarathi

രചന: SHOBIKA

"ആ നോക്കാം"കുഞ്ചു "അമ്മു ദേ നോക്കിയേ"കുഞ്ചു "എന്താടി "അമ്മു "അമ്മു ഇതിൽ നിന്റെ പേരാണ്"കുഞ്ചു "ദേ നോക്കിയേ"കുഞ്ചു "To ആത്മിക മാധവൻ 1st yr bsc chemistry " ഞാൻ അതു വായിച്ചു നോക്കി.കുഞ്ചു പറഞ്ഞത് ശെരിയാണ് അതിൽ എന്റെ പേരാണ് ഉള്ളത്. "അതാരെങ്കിലും പറ്റിക്കാൻ ചെയ്തതായിരിക്കും"അമ്മു "എനിക്ക് തോന്നുന്നില്ല"കുഞ്ചു "അതെന്താ "അമ്മു "എന്തോ എനിക്കങ്ങനെ തോന്നുന്നു."കുഞ്ചു "നീയത് കീറികളഞ്ഞിട്ട് വാ കുഞ്ചു.ക്ലാസ്സിലോട്ട് പോവാം"അമ്മു "അങ്ങനെയിപ്പോ കീറികളയുന്നില്ല. എനിക്കെ ഇതാരന്ന് അറിയാതെ ഒരു സമാധാനവുമില്ല."കുഞ്ചു "തമാശ പറയാതെ അതു കളഞ്ഞിട്ട് വാ കുഞ്ചു"അമ്മു "തമാശയൊന്നുമല്ല.നീ കാണുന്നതിന് മുമ്പ് ഞാൻ ഇതെഴുതിയാളെ കണ്ടുപിടിക്കും നോക്കിക്കോ"കുഞ്ചു. "നീ എന്തോ ചെയ്യ്.ഇപ്പൊ ക്ലാസ്സിലോട്ട് പോവാം.വാ"അമ്മു "ഇപ്പൊ ശരി. പക്ഷെ ഞാൻ കണ്ടുപിടിച്ചിരിക്കും."കുഞ്ചു അങ്ങനെ ക്ലാസ്സിലോട്ട് പോയി. പിന്നെ ആ കാര്യം ഞാൻ മറന്നേ പോയി.പിന്നെ ഞങ്ങൾ ഉച്ചക്ക് ചുമ്മാ ഇങ്ങനെ കത്തിയടിച്ചോണ്ടിരിക്കുമ്പോൾ ആണ് ഒരാളെ കണ്ടേ. "അമ്മുസേ അവിടെ നോക്ക് ദേ മറ്റവൻ"കുഞ്ചു

"ഏതവൻ ആ കുഞ്ചു"അമ്മു "ആ ബ്ലൂ shirt കാരൻ"കുഞ്ചു "കുഞ്ചു ഇത് മറ്റവൻ അല്ലെ.ആ കാറുകാരൻ."അമ്മു "ആ അവൻ തന്നെ.അവനെന്താ ഇവിടെ" "ആവോ .എനിക്കെങ്ങനെ അറിയാനാ."അമ്മു അല്ല നിങ്ങൾക്ക് ആളെ മനസ്സിലായില്ലേ.ഫസ്റ്റ് ഡേ കോളേജിക്ക് വരുമ്പോ ഒരു കാർ ഇടിക്കാൻ വന്നില്ലേ.അയാളാണ് ഇയ്യാൾ. "നിനക്കയാളെ അറിയോ"ഹിമ അവൾ ചോദിച്ചപ്പോൾ അന്നത്തെ കാര്യമെല്ലാം പറഞ്ഞു കൊടുത്തു. "നിനകറിയോ ഹിമ അതാരന്ന് "കുഞ്ചു "അവിടെ നിൽക്കുന്നതെല്ലാം പിജി കാരാണ്.അപ്പൊ അയാളും പിജി ചെയ്യായിരിക്കും."ഹിമ "ചിലപ്പോ അങ്ങനെ ആയിരിക്കും"കുഞ്ചു "എന്നാലും ഇത്ര ദിവസായിട്ട് ഇങ്ങനെ ഒരു ആളെ കോളേജിൽ കണ്ടിട്ടില്ലല്ലോ."അമ്മു "അതിനു നീ പിജി സെക്ഷനിൽ പോയിട്ടില്ലല്ലോ.പിജിയിലെ ഒരാളെ പോലും അറിയില്ലല്ലോ.പിന്നെങ്ങനെ കാണാന ഇയാളെ."ഹിമ "അതും ശേരിയാ."കുഞ്ചു കോളേജിൽ മിക്ക ആളുകളായും കമ്പനിയാണ്.പക്ഷെ പിജി സെക്ഷനിലോട്ട് ഇതുവരെ പോയിട്ടില്ല.ഇവിടെയുള്ള ആൾക്കാരെ പരിചയപ്പെട്ട് തന്നെ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ പിജി സെക്ഷൻ.പിന്നെ പരിചയമുള്ള. ആളൊക്കെ ഉണ്ട് കേട്ടോ.

നമ്മടെ സ്വാതി ചേച്ചില്ലേ.ചേച്ചി ഇവിടെ പിജി ചെയ്യുന്നുണ്ട്.ചേച്ചിനെ മാത്രം അറിയാം.പിന്നെ വേറെ കൊറച്ചു പേരെ കണ്ടാൽ അറിയാം അത്രയുള്ളൂ. അങ്ങനെ അന്നത്തെ ദിവസം ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോവാനായി ഇറങ്ങി. "അമ്മു ഒന്നു വേഗം വായോ .ഇപ്പൊ തന്നെ ലേറ്റ് ആയി."കുഞ്ചു "ആ ദാ വരുന്നു."അമ്മു അങ്ങനെ ഞങ്ങൾ പാർക്കിങ്ങിൽ എത്തി.ഞങ്ങൾ സ്കൂട്ടിയുടെ അടുത്തേക്ക് പോയപ്പോളാണ്.അതിലെന്തോ ഇരിക്കുന്നത് കണ്ടേ. "അമ്മു നോക്ക്.ഒരു ചെമ്പരത്തിപ്പൂ "കുഞ്ചു ഞാൻ ആ പൂവെടുത്തു. "അതിനടിയിൽ ഒരു ലെറ്റർ ഉണ്ട് അമ്മു"കുഞ്ചു "എവിടെ നീ അതേടുത്തു വായിച്ചു നോക്ക്"അമ്മു "ഇതെന്തായാലും. മറ്റേ ആൾ എഴുതിയതായിരിക്കും"കുഞ്ചു "ആര്."അമ്മ "രാവിലെ ബുക്കിൽ നിന്ന് കത്ത് കിട്ടിലെ അയാൾ എഴുതിയതായിരിക്കും ഇതും"കുഞ്ചു "അതോന്നുമായിരിക്കില്ല.ഇതു വേറെന്തെലും ആയിരിക്കും."അമ്മു "ഒരിക്കലും അല്ല.ഇതയാൾ തന്നെയാണ്."കുഞ്ചു "അത് നിനക്കങ്ങനെ മനസ്സിലായി."അമ്മു

"ആ ചെമ്പരത്തി തന്നെ.രാവിലെ കിട്ടിയ കത്തിൽ എഴുതിയത് ഓർത്തു നോക്ക്.അയാൾക്ക് പ്രണയം ചെമ്പരത്തിയോട് ആണ് എന്ന്."കുഞ്ചു "അങ്ങനെ ആണെങ്കിൽ നീ അതു തുറന്നു നോക്ക് അപ്പൊ അറിയാല്ലോ."അമ്മു "അതു ശേരിയാ.ഞാൻ വായിക്കാവേ."കുഞ്ചു "മ്മ്. വായിക്ക്"അമ്മു "എന്റെ ആമി, ഞാൻ കരുതി ആ കത്ത് കിട്ടിയപ്പോളേക്കും നീയെന്നെ കണ്ടുപിടിയ്ക്കാൻ ശ്രെമിക്കും എന്ന്. എവിടെ ലെ.പക്ഷെ എന്റെ പെങ്ങള് പുലിയാണ് കേട്ടാ. നിനക്കില്ലാത്ത ആവേശം ആണ് അവൾക്ക്.നീ കണ്ടടുപിടിച്ചില്ലേലും അവള് കണ്ടു പിടിക്കും. പക്ഷെ അവളോട് ഒരു കാര്യം പറഞ്ഞേക്ക് സമയമാവുമ്പോൾ ഞാൻ മുമ്പിലേക്ക് വരും എന്ന്.നീ പറയേണ്ട ആവശ്യമൊന്നുമുണ്ടാവില്ല എന്നെനിക്കറിയാം. ഇതുവായിക്കുന്നത് തന്നെ അവളായിരിക്കും ലെ."കുഞ്ചു

"നീയെന്തിനാ നിർത്തിയെ.മുഴുവൻ വായിക്ക്."അമ്മു "ആ വായിക്കാം.പക്ഷേ ഞാൻ അതല്ല ആലോചിക്കുന്നത്.എന്നാലും അയാൾക്ക് നമ്മളെ കുറിച്ച് എല്ലാം അറിയലോ അമ്മു.ഞാനാണ് ഇതു വായിക്കുക എന്ന് അയ്യാൾക്കെങ്ങനെ അറിയാം.പിന്നെ എന്നെ അയാൾ പെങ്ങൾ ആക്കിയിരിക്കുന്നു."കുഞ്ചു "ആരോ നമ്മളെ പറ്റിക്കാൻ എഴുതിയിരിക്കുന്നതാണ്. നീ വെറുതെ വേറൊന്നും ചിന്തിക്കണ്ടാ. ബാക്കി വായിക്ക്"അമ്മു "എന്താ മോളെ വായിക്കാൻ ഇത്ര, തിടുക്കം."കുഞ്ചു "എനിക്ക് തിടുക്കമൊന്നുമില്ല.നീ. എന്തോ കാണിക്ക്. എനിക്ക് അതു ഇനി കേൾക്കണ്ടാ.ഇപ്പൊ നമ്മുക്ക് വീട്ടിൽ പോവാം. വീട്ടിൽ പോയി നീ വായിക്കോ വായിക്കാതിരിക്കോ ചെയ്യ്.ഇപ്പൊ വണ്ടിയിൽ വന്നു കയറ്."അമ്മു "ഇതു വായിച്ചു കഴിഞ്ഞിട്ട് പോയാൽ പോരെ.നമ്മൾ ഇതും വായിക്കുന്നത് നോക്കി ആങ്ങള ഇവിടെ എവിടേലും ഉണ്ടാവും"കുഞ്ചു "നീ നിന്റെ അങ്ങളെയും നോക്കി ഇവിടെ നിക്ക് ഞാൻ പോണു."അമ്മു "നിക്ക് ഞാനും വരുന്നു."കുഞ്ചു.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story