🌸ചെമ്പരത്തി🌸: ഭാഗം 26

Chembarathi

രചന: SHOBIKA

അങ്ങനെ ഞാനും കുഞ്ചുവും കൂടി വീട്ടിലേക്ക് പോയി.വീടെത്തുന്നതുവരെയും ആരായിരിക്കും ആ കത്തെഴുതിയത് എന്നായിരുന്നു എന്റെ ചിന്ത.കുഞ്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.അങ്ങനെ വീടെത്തി ഞാൻ എന്റെ വീട്ടിലേക്കും കുഞ്ചു അവളുടെ വീട്ടിലേക്കും പോയി.ഫ്രഷായി താഴേക്ക് ഇറങ്ങാൻ നിൽക്കുമ്പോളാണ് ഫോൺ അടിച്ചത്.നോക്കിയപ്പോൾ കുഞ്ചു.ഇവളെന്താ ഇപ്പൊ വിളിക്കാൻ.അതും പറഞ്ഞ ഫോണെടുത്തു. "ഹലോ,എന്താ കുഞ്ചു"അമ്മു "നീ ഇങ്ങോട്ട് വാ"കുഞ്ചു എന്താ ചോദിക്കുമ്പോൾക്കും ഫോൺ കട്ടായി. എന്തായാലും അവിടെ പോയി നോക്കാം "കുഞ്ചു എവിടെ ലക്ഷ്മിഅമ്മേ"അമ്മു "അവൾ റൂമിലുണ്ട്"ലക്ഷ്മി(കുഞ്ചുന്റെ 'അമ്മ) "ആ എന്ന ഞാൻ അങ്ങോട്ട് ചെല്ലട്ടെ" അതും പറഞ്ഞു ഞാൻ അവളുടെ റൂമിൽ കേറി "എന്താ കുഞ്ചു.നീയെന്തിനാ എന്നെ വിളിച്ചേ"അമ്മു "നീയൊന്ന് ശ്വാസം വിട് അമ്മു"കുഞ്ചു "ആ.നീയെന്തിനാ വിളിച്ച്"അമ്മു "നമ്മുക്കെ ആ കത്തിന്റെ ബാക്കി വായിക്കാം.അതിന് വേണ്ടിയാ വിളിച്ചേ.നിനക്ക് കിട്ടിയ കത്തല്ലേ. ഞാൻ ഒറ്റക്ക് വായിക്കുന്നത് ശെരിയല്ല."കുഞ്ചു "അതെന്താ"അമ്മു

"എന്തോ നീയില്ലാതെ ഞാനതു വായിക്കില്ല"കുഞ്ചു "എന്ന നീ വായിച്ചോ ഞാൻ ഇവിടിരിക്കാം"അമ്മു എനികറിയായിരുന്നു കത്ത് വായിക്കാൻ നേരം അവള് വിളിക്കുമെന്ന്.പക്ഷെ ഇപ്പൊ വിളിച്ചത് അതിനാന്ന് അറിയില്ലായിരുന്നു.എനിക്കും ആ കത്തിൽ എന്താന്ന് അറിയാനുള്ള ആഗ്രഹുമുണ്ടായിരുന്നു.പിന്നെ അവള് എന്നെ കളിയാക്കി അങ്ങനെ പറഞ്ഞതു കൊണ്ട് അവളോട് വായിക്കോ വായിക്കാതിരിക്കോ ചെയ്യാൻ പറഞ്ഞേ. "ഞാൻ വായിക്കാൻ പോവാന്നെ"കുഞ്ചു "ആഹ്"അമ്മു "നിർത്തിയവിടെന്ന് വായിക്കാവേ"കുഞ്ചു. "Mm" "ഈ വായിക്കുന്നത് തന്നെ അവളായിരിക്കും ലെ.ഇനി എനിക്ക് ആമിയോടാണ് പറയാനുള്ളത്. ആമി താൻ വിചാരിക്കുന്നത് പോലെ ഞാൻ തന്നെ ടൈം പാസ്സിന് വേണ്ടി പ്രണയിക്കുന്നതല്ലാ. എൻ്റെ ജീവന്റെ പാതിയാക്കാൻ വേണ്ടി തന്നെയാണ്.പക്ഷെ എനിക്ക് തന്റെ മുമ്പിലേക്ക് വരാനുള്ള ടൈം ആയിട്ടില്ല ആമി.ആവുമ്പോൾ ഞാൻ തന്നെ തന്റെ മുമ്പിലോട്ട് വരും.എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണ്.നിന്നെ കണ്ട നാൾ തൊട്ട് എന്റെ ഉറക്കം നഷ്ടമായതാണ്.പിന്നെ പറ്റുമെങ്കിൽ നിങ്ങൾ എന്നെ കണ്ടുപിടിച്ചോ.ഞാൻ തന്റെ മുമ്പിലേക്ക് ഇതുപോലെ ചെറിയ ച്ചെറിയ എഴുത്തുകളിലൂടെ വന്നോളാം.

എന്ന് ആമിയുടെ സ്വന്തം. "കുഞ്ചു "ആരാടി ഇത് നിന്നെ സ്നേഹിക്കുന്ന ഒരാൾ."കുഞ്ചു. "എനിക്കെങ്ങനെ അറിയനാ"അമ്മു "ഒരെന്നാലും ഇല്ല.അത് ചുമ്മാ പറ്റിക്കാൻ എഴുതിയതായിരിക്കും.അല്ലെങ്കിൽ നമ്മുടെ മുന്നിൽ വന്ന് പറഞ്ഞേനെ."അമ്മു "എനിക്ക് തോന്നുന്നില്ല. അയാൾ എല്ലാം അറിഞ്ഞു വെച്ചോണ്ട് തന്നെയാ.അയ്യാൾ കണ്ടുപിടിച്ച് നല്ലവനാണെങ്കിൽ നിങ്ങടെ പ്രണയത്തിന് കട്ട സപ്പോർട്ട് ആയി. ഞാനുണ്ടാവും"കുഞ്ചു "നിങ്ങളുടെ പ്രണയമോ.അതിനു ഞാനരേയും പ്രണയ്ക്കുന്നില്ല.എനിക്കാരോടും പ്രണയവുമില്ല. നിനകറിയില്ലേ കുഞ്ചു അച്ഛനും അമ്മയും കാണ്ടുപിടിക്കുന്ന ആളെയാ ഞാൻ കല്യാണം കഴിക്കു എന്ന്."അമ്മു "അതും ശേരിയാ. അപ്പൊ ഇയാളെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെട്ടാൽ നീ കൂടെ കൂട്ടൊ"കുഞ്ചു "തീർച്ചയായും. അങ്ങനെ അവർക്കും പിന്നെ നിനക്കും ഒക്കെ ഇഷ്ടപെട്ട ആളെ മാത്രമേ എന്റെ ജീവിതത്തിൽ ഞാൻ കൂടെകൂട്ടുകയുള്ളൂ.പിന്നെ ഈ കാര്യമൊക്കെ നീ മറന്നേക്ക്.ഞാൻ ഇപ്പോഴൊന്നും ഒരു കല്യാണത്തിനെ കുറിച്ച് ചിന്തിച്ചിട്ടില്ല.പിന്നെ നാളെയല്ലേ ഗുരുവായൂർ പോവുന്നത്.ഇപ്പൊ അതിനെ കുറിച്ച് ചിന്തിക്കു .കേട്ടോ കുഞ്ചു"അമ്മു

"അപ്പൊ അയാൾ നിന്റെ മുൻപിൽ വന്നാൽ എന്തു ചെയ്യും."കുഞ്ചു "അത് അപ്പോഴല്ലേ.നീയത് വിട് കുഞ്ചു.ഇപ്പൊ നമ്മുക്ക് താഴെ പോവാം .'അമ്മ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വച്ചിട്ടുണ്ടാവും."അമ്മു "ആ ശേരി വാ"കുഞ്ചു അങ്ങനെ ആ കാര്യം പാടെ മറവിക്ക് വിട്ടുകൊടുത്തു.നാളെയാണ് ഗുരുവായൂർ പോവാൻ പ്ലാൻ ചെയ്തത്.അതിനെ കുറിച്ചു മാത്രമാണ് പിന്നീട് ചിന്തിച്ചത്.വീട്ടുകരെല്ലാരും സമ്മതിച്ചു.അപ്പോ പിന്നെ പോവാ വെച്ചു. അങ്ങനെ ഞങ്ങൾ രാവിലെ നേരത്തെ തന്നെ വീട്ടിൽ നിന്നിറങ്ങി.പോവുമ്പോൾ എല്ലാരും നല്ല ഉറക്കായിരുന്നു. ഞങ്ങൾ രണ്ടു വണ്ടിയിലായാണ് പോയത്.ഞങ്ങൾ പിള്ളേരെല്ലാരും ഒരു വണ്ടിയിൽ കയറി.അങ്ങനെ ഗുരുവായൂർ അമ്പലത്തിൽ എത്തി.അമ്പലത്തിൽ എത്തിയപ്പോൾ എന്തോ ഒരു പുത്തൻ ഉണർവ് വന്ന പോലെ.പോലെയല്ല സത്യം തന്നെയാണ്. ഗുരുവായൂരപ്പന്റെ ദർശന സമയം എല്ലാം മറന്ന് നിൽക്കുക ആയിരുന്നു.കള്ളകണ്ണന് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ എന്തോ ഒരു കുളിര് ശരീരത്തിലൂടെ കേറി പോയി.

എല്ലാ വർഷവും വരാറുണ്ട്‌.പക്ഷെ എല്ലാരുംകൂടി ഇതാദ്യമായാണ്.രാവിലത്തെ ഉഷപൂജയും ദർശനവും അഭിഷേകവും ശീവേലിയുമെല്ലാം കഴിഞ്ഞാണ് അവിടെ നിനിറങ്ങിയത്.അവിടുന്ന് നേരെ സ്നേഹതീരത്തിലേക്ക് വിട്ടു.വണ്ടി നിർത്തിയതും ഞങ്ങൾ എല്ലാരും കൂടി ഇറങ്ങി കടൽ തീരത്തേക്ക് പോയി.കുട്ടുന് ഇത് ആദ്യ കാഴ്ച്ചയാണ്. ബാക്കി ഞങ്ങളെല്ലാം മുമ്പ്‌ ഇവിടെ വന്നിട്ടുണ്ട്.ഗുരുവായൂർ അമ്പലത്തിൽ വരുബോഴെല്ലാം ഇവിടെയും വരാറുണ്ട്. "ചേച്ചി വാ എന്താ ഇവിടെ നിൽക്കുന്നെ.വാ നമ്മുക്ക് തിരയിൽ കളിക്കാം"അപ്പു. "ആ ഇതാ വരുന്നു"അമ്മു "അമ്മു വന്നേ നമ്മുക്ക് രണ്ടാൾക്കും കൂടി ഒരു സെൽഫി എടുക്കാം"കുഞ്ചു "അഹ്"അമ്മു "എല്ലാരും വന്നേ.എല്ലാർക്കും കൂടെ ഒരു pic എടുക്കാം വാ."അമ്മു അങ്ങനെ ഫോട്ടോയൊക്കെ എടുത്ത് .തിരയിൽ കളിച്ചോണ്ടിരുന്നു. വലിയവരെല്ലാം അവിടെ നോക്കിയൊരിക്കുന്നുണ്ട്.പക്ഷെ പെട്ടെന്നാണ് അപ്പുനെ കാണാതെ ആയത്.നോക്കിയപ്പോൾ അവൻ തിരയിൽ മുങ്ങി താഴുന്നു.എല്ലാരും അങ്ങോട്ട് ഓടി.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story