🌸ചെമ്പരത്തി🌸: ഭാഗം 29

Chembarathi

രചന: SHOBIKA

അങ്ങനെ arts day വന്നെത്തി മക്കളെ വന്നെത്തി.നല്ല ഒരു പാട്ടൊക്കെ പഠിച്ചോണ്ടാണ് കോളേജിലേക്ക് പോയത്.ആർട്‌സ് ഡേ ആയതു കൊണ്ട് വേറെ കോളേജിലെ പിള്ളേർ എല്ലാം വന്നിട്ടുണ്ട്.കുഞ്ചുന്റെ പ്രോഗ്രാം രാവിലെയും എന്റെ ഉച്ചക്കുമാണ്. "നിന്റെ പ്രോഗ്രാം രാവിലെ ആയത് നന്നായി ലെ."അമ്മു "ഹാ.അല്ലെങ്കിൽ നിന്റെ പ്രോഗ്രാം എനിക്ക് കാണാൻ പറ്റില്ലായിരുന്നു."കുഞ്ചു അങ്ങനെ കുഞ്ചുനെ കൊണ്ടുപോയി മേക്കപ്പ് ഒക്കെ ചെയ്തു കൊടുത്തു.ഇന്ന് ഭരതനാട്യം മാത്രമേയുള്ളു.മോഹിനിയാട്ടവും കുച്ചുപിടിയുമൊക്കെ നാളെയാണ്.അങ്ങനെ അവളുടെ മേക്കപ്പ് ഒക്കെ കഴിഞ്ഞു.സ്റ്റേജിലോട്ട് പോയി.അവളുടെ ചെസ്റ് നമ്പർ വിളിച്ചു. അടിപൊളിയായി അവൾ കളിച്ചു.ഫസ്റ്റ് തന്നെ കിട്ടും.അത്രക്ക് കോണ്ഫിഡന്റ ആണ്.അങ്ങനെ ഞങ്ങൾ അവളെയും കൊണ്ട് പോയി മേക്കപ്പ് ഒക്കെ കഴുകി കളഞ്ഞു.ഞാനും കുഞ്ചുവും ഹിമയും കൂടിയാണ് പോയത്.തിരിച്ചു വരുമ്പോഴാണ് അവളുടെ മാല അവിടെ വച്ചു മറന്ന കാര്യം പറഞ്ഞത്. "അമ്മുസേ മാല അവിടെ വച്ച് മറന്നു.പോയി എടുത്തിട്ട് വരാം."കുഞ്ചു "നീയും ഹിമയും കൂടി പോയി എടുത്തിട്ട് വാ.ഞാൻ ലൈബ്രറിയിൽ ഒന്ന് പോയിട്ട് വരാം."അമ്മു

"ആ ശേരി."കുഞ്ചു മൈൻഡ് ഒന്ന് relax ആവാൻ വേണ്ടിയാണ് ലൈബ്രറിയിൽ പോയത്.പാട്ടുപാടുന്നതിനു മുൻപ് മനസ്സ് ഒന്ന് relax ആവുന്നത് നല്ലതാണ്.അങ്ങനെ ലൈബ്രറിയിൽ പോയി. അവിടെ പോയപ്പോൾ ആരുണ്ടായില്ല. രജിസ്റ്ററിൽ നമ്പർ എഴുതി വച്ച് ഉള്ളിലോട്ട് കയറി.ബാക്കിലെ ഒരു ബെഞ്ചിൽ പോയിരുന്നു.സൗണ്ട് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പെട്ടന്ന് കാലടികളുടെ സൗണ്ട് വന്നു.അതു കുഞ്ചു വായിരിക്കും കരുതി.എന്നാൽ അവർ എന്റെയടുത്തെത്തി അപ്പോഴാണ് കുഞ്ചുവല്ല എന്നു മനസ്സിലായത്. ആളെ കണ്ടപ്പോൾ ഞാൻ ഞെട്ടി.ആരാന്നല്ലേ. ശരത്ത്.അന്ന് ആശചേച്ചിയുടെ കൂടെ കണ്ടവൻ. ആ കഞ്ചാവ്. "നീ നീയെന്താ ഇവിടെ"അമ്മു "നിന്നെയൊന്ന് കാണാൻ വന്നതാ"അവളെ ഒന്നുഴിഞ്ഞു നോക്കി കൊണ്ടു ശരത്ത്പറഞ്ഞു "എന്തിനാ എന്നെ കാണുന്നത്. ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല.പിന്നെ എന്തിന്റെ പേരിലാണ് നീ എന്നെ കാണാൻ വന്നത്"അമ്മു നല്ല ധൈര്യത്തോടെ ചോദിച്ചു.

"ഹഹ... നമ്മൾ തമ്മിൽ ഒരു കണക്ക് തീർക്കാനുണ്ടല്ലോ ആത്മിക"ശരത്ത് "എന്തു കണക്കാണാവോ"അമ്മു പുച്ഛത്തോടെ മുഖം തിരിച്ചു. "എന്നെയും ആശയെയും തമ്മിൽ പിരിച്ചത്.നീയെന്താടി കരുതിയത് നീ പറഞ്ഞാൽ അവൾ കേൾക്കുമെന്നോ.ഒരിക്കലുമില്ല.നിന്നെ ഇപ്പോ ഞാൻ ഇവിടെ വച്ച് എന്തെങ്കിലും ചെയ്താൽ ആരുമാറിയാൻ പോണില്ല."ശരത്ത് പുച്ഛത്തോടെ പറഞ്ഞു. "നീയെന്നെ ഒരു ചുക്കും ചെയ്യാൻ പോണില്ല.നിനക്കെന്നെകുറിച് അറിയാതെയാ."അമ്മു കലിപ്പിൽ പറഞ്ഞു. "നിന്റെ കരാട്ടെ വച്ച് ഇവിടുന്ന് നീ രക്ഷപ്പെടാം എന്നു വിചാരികണ്ടാ.എന്തായാലും നീ ആശയെക്കാളും സുന്ദരിയാ. നീ ഇവിടുന്നു ഇറങ്ങുമ്പോൾ നിന്റെ എല്ലാം നഷ്ടമായിരിക്കും."ശരത്ത് "ഡാ.."അതും പറഞ്ഞു അമ്മു അവന്റെ മോന്തകിട്ടു ഒന്നു കൊടുത്തു. പക്ഷെ അപ്പോഴേക്കും ശരത്തിന്റെ കൂട്ടാളികൾ പുറത്തു നിന്ന് അകത്തേക്ക് വന്നു.അവരെല്ലാം കൂടി അവളെ പിടിച്ചു വച്ചു.ഒരു തുണിയിൽ ക്ലോറോഫോം എടുത്ത അവളെ മണപ്പിച്ചു.അവൾ കഴവിന്റെ പരമാവധി ശ്വാസം പിടിച്ചു നിന്നു.അധിക നേരം നിൽക്കാൻ കഴിഞ്ഞില്ല.അതിനു മുമ്പ് അവളുടെ ബോധം പോയി. ~~~~~~~~~ (ഇതേ സമയം പുറത്ത്)

കുഞ്ചുവും ഹിമയും കൂടി അവിടുന്ന് തിരിച്ചു വരുവായിരുന്നു. "അല്ല അനു, ആത്മി എന്തിനാ ഇപ്പൊ ലൈബ്രറിയിൽ പോയേ"ഹിമ "അവൾക്ക് മൈൻഡ് ഫ്രീ ആവണം തോന്നുമ്പോളാണ് ലൈബ്രറിയിൽ പോവുന്നത്."കുഞ്ചു "അനു ലൈബ്രറി പൂട്ടി കിടക്കാണല്ലോ"ഹിമ "ശെരിയാ അപ്പൊ അമ്മു എവിടെ"കുഞ്ചു "ചിലപ്പോൾ ലൈബ്രറി പൂട്ടി കിടക്കാണ് കണ്ടപ്പോൾ ഡ്രെസിങ് റൂമിൽ പോയിണ്ടാവും.നീ ഫോണിൽ വിളിച്ചു നോക്ക്"ഹിമ "ഫോൺ ബെല്ലടിക്കുന്നുണ്ട്.പക്ഷെ അത് എന്റെ കയ്യിലാണ്."കുഞ്ചു "ഹിമ എനിക്കെന്തോ പേടിയാവുന്നു."കുഞ്ചു "പേടിക്കേണ്ട അവൾക്കു കോഴപ്പൊന്നുമുണ്ടാവില്ല.നീ വാ നമ്മുക്ക് എല്ലാടവും നോക്കാ"ഹിമ "നമ്മൾ എല്ലായിടത്തും നോക്കില്ലേ അവളെ കാണാൻ ഇല്ലല്ലോ."കുഞ്ചു പേടിയോടെ പറഞ്ഞു. ~~~~~~~~~ "എന്താണ് കള്ളകാമുക.ഇവിടെയിരിക്കുന്നെ." "എന്തോ മനസ്സിനൊരു സമാധാനമില്ല ഫയു." "എന്താടാ എന്തുപറ്റി."ഫയു "അറിയില്ല." "നിന്റെ പെണ്ണിന്റെ പാട്ടു കേക്കുമ്പോൾ ഒക്കെ ശെരിയാവും. വാ"ഫയു അവർ രണ്ടുപേരും കൂടി ഓഡിറ്റോറിയത്തിലേക്ക് പോയി.

"ഡാ നിന്റെ ആമിയെ അവിടെങ്ങും കാണുന്നില്ലല്ലോ."ഫയു "അനുനേം കാണാനില്ല.ഈ രണ്ടുംകൂടി എവിടെ പോയി കിടക്കാ" "ഡാ അതാ അനു ആരെയോ തിരയുന്നു."ഫയു "ഡാ ആമി അവളുടെ കൂടെയില്ല. നീയൊന്നു പോയി ചോദിക്ക്.എന്താന്ന്" "ആ ശെരിയടാ."ഫയു "ആ പിന്നെ ഞാൻ ഫോണിലേക്ക് വിളിക്കാ. നീയെടുക്ക്. എന്താ എന്നറിയാതെ എനിക്കൊരു സമാധാനവുമില്ല." "ആ ശെരിടാ"ഫയു ~~~~~~~~~ "എന്താ ഇവിടെ നിൽക്കുന്നെ രണ്ടാളും"കുഞ്ചുനേയും ഹിമയെയും നോക്കി ഫയു ചോദിച്ചു "അത് പിന്നെ ഒരു ഫ്രണ്ടിനെ നോക്കാ"കുഞ്ചു "അല്ല തന്റെയൊപ്പം എന്നുണ്ടാവുന്ന കുട്ടിയെ കാണാനില്ലല്ലോ.എവിടെ"ഫയു "അവളെ തന്നെയാ നോക്കുന്നെ"കുഞ്ചു "അവളെവിടെ "ഫയു "അനു നമ്മുക്ക് ഈ ചേട്ടനോട് പറയാം.എനിക്കെന്തോ പേടിയാവുന്നു"കുഞ്ചു കേൾക്കുന്നവിധത്തിൽ മെല്ലെ ഹിമ പറഞ്ഞു. അങ്ങനെ കാര്യങ്ങളൊക്കെ ഫയുനോട് പറഞ്ഞു.മറ്റൊരാൾ ഇതു കേൾക്കുന്നുണ്ട് എന്നറിയാതെ......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story