🌸ചെമ്പരത്തി🌸: ഭാഗം 31

Chembarathi

രചന: SHOBIKA

അങ്ങനെ ഞങ്ങൾ സ്റ്റേജിന്റെ അവിടേക്കു പോയി .എന്റെ ചെസ്റ് നമ്പർ ആവുന്നെയുള്ളു.അപ്പോഴേക്കും കുഞ്ചുനോട് അവിടെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. "എന്തൊക്കെയാടി നീ പറയണേ. എനിക്ക് പേടിയാവുണ്ട് നീ പറയണത്തെല്ലാം കേട്ടിട്ട്.ആ ശരത് അപ്പൊ ഇനിയും വരോ"കുഞ്ചു "അതെങ്ങനെ വരാനാണ്.അവൻ ജീവിച്ചിരിക്കുന്നത് തന്നെ വല്യ കാര്യ."അമ്മു "അതെന്താ"കുഞ്ചു "അങ്ങനെയല്ലേ ആ കലിപ്പൻ അവനെ അടിച്ചേ."അമ്മു "എന്നിട്ട് നീ അയാളുടെ മുഖം കണ്ടില്ലേ"കുഞ്ചു "ഇല്ല കണ്ടില്ല.മുഖം കർചീഫ് കൊണ്ടു മറച്ചായിരുന്നു. അതുകൊണ്ട് കണ്ടില്ല."അമ്മു. "ചെസ്റ് നമ്പർ 6 ഓണ് സ്റ്റേജ്" "അമ്മു നിന്റെ നമ്പർ വിളിച്ചു ചെല്ല് "കുഞ്ചു "Mm , ശേരി "അമ്മു അങ്ങനെ ഞാൻ സ്റ്റേജിലേക്ക് കയറി. എന്തോ ചെറിയ ടെന്ഷന് ഒക്കെ ഇണ്ടായിരുന്നു.പക്ഷെ സ്റ്റേജിൽ കയറിയതും കണ്ടത് എന്നെ തന്നെ നോക്കി നിക്കുന്ന ആ കാപ്പി കണ്ണുകളെയാണ്.എന്തോ എന്റെ ടെന്ഷന് എല്ലാം ആ കണ്ണുകളിൽ നോക്കി നിൽക്കുമ്പോൾ ഇല്ലാതാവുന്നതുപോലെ. എന്റെ സ്വരം ഞാൻ പോലുമറിയതെ പുറത്ത് വന്നു.ഞാൻ പോലുമറിയതെ പാടാൻ തുടങ്ങി.

"വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങി നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി അവളെ പനിനീര്‍ മലരാക്കി വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി കിളി വന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ്‌ ചാരിയതാരെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി മിഴി പെയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാറിയതാരെ വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളി ഉറങ്ങി മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരെ അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരെ നിനവുകളെഴുതിയതാരെ അവളെ തരളിതയാക്കിയതാരെ നിമി നേരമെന്തിനോ തേങ്ങി നിലാവില്‍ വിരഹമെന്നാലും മയങ്ങി ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരെ അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരെ മുകുളിതയാക്കിയതാരെ അവളെ പ്രണയിനിയാക്കിയതാരെ നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങി പുലരിതന്‍ ചുംബന കുങ്കുമമല്ലെ ഋതു നന്ദിനിയാക്കി അവളെ പനിനീര്‍ മലരാക്കി......"

എല്ലാരുടെയും കൈയടി കേട്ടപ്പോളാണ് ഞാൻ പാടി കഴിഞ്ഞു എന്നു മനസിലായത്.അത്രയും നേരം ഞാൻ ആ കണ്ണുകളിൽ നോക്കി നിൽക്കുകയായിരുന്നു.പാടി കഴിഞ്ഞത് സ്റ്റേജിൽ നിന്നിറങ്ങി കുഞ്ചുനേയും വലിച്ചോണ്ട് ആ കാപ്പി കണ്ണുകളുടെ ഉടമയെ കാണാൻ പോയി.കുഞ്ചു എങ്ങോട്ടാ എന്നൊക്കെ ചോദിക്കുന്നുണ്ട്. അവിടേ പോയി നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു.എന്തോ എന്റെ മുഖത്തു അപ്പോൾ നിരാശയാണ് ഉണ്ടായത്. "നീയരെയാ അമ്മു നോക്കന്നെ.അതു പറഞ്ഞിട്ട് ഇനി തിരഞ്ഞ മതി."കുഞ്ചു. "അതു ആ കലിപ്പനെ"അമ്മു തിരയുന്നതിനിടയിൽ പറഞ്ഞു "ഏതു കലിപ്പൻ"കുഞ്ചു "എന്നെ രക്ഷിച്ചില്ലേ അയാൾ"അമ്മു "നീയിപ്പോ എന്തിനാ അയാളെ തിരയുന്നേ.ഇവിടെയുണ്ട് എന്നു നീയെങ്ങാനെയാ അറിഞ്ഞേ"കുഞ്ചു "ഞാൻ കണ്ടതാ. ഇവിടെ നിക്കുന്നെ. ആ കാപ്പികണ്ണുകൾ ഞാൻ കണ്ടതാ ഇവിടെ ."അമ്മു "നീയങ്ങനെ തിരയുന്നത് എന്റെ ആങ്ങള കണ്ടാ നിന്നെ ശെരിയാക്കും ട്ടോ അമ്മു"കുഞ്ചു "ഏതാടി ഞാൻ അറിയാത്ത ആങ്ങള നിനക്ക്"അമ്മു സംശയ രൂപേണ ചോദിച്ചു. "നിന്റെ ആ ലെറ്റർ കാരൻ തന്നെ"കുഞ്ചു

"അങ്ങേരെ തന്നെയാണ് നോക്കുന്നെ"അമ്മു "എന്താ നീ പറഞ്ഞേ.അങ്ങേരാണോ നിന്നെ അപ്പൊ രക്ഷിച്ചേ"കുഞ്ചു അത്ഭുതത്തോടെ ചോദിച്ചു "അതേ.ഞാൻ കണ്ണു തുറന്നത് കണ്ടപ്പോൾ ആമി വിളിച്ചു എന്റടുത്തേക്ക് വന്നതായിരുന്നു.പക്ഷെ അപ്പോളാണ് സ്പെക്‌സ് ഇല്ലത്തെ കാര്യം ഓർമ വന്ന് ഞാൻ കണ്ണടച്ചേ"അമ്മു "ശേ. എന്നാലും മുൻപിൽ വന്നിട്ട് അങ്ങളെയെ കണ്ടില്ലെന്നു പറഞ്ഞ"കുഞ്ചു. "എന്താണൂ മോളെ എന്റെ അങ്ങളെയെ ഇഷ്ടപ്പെട്ടോ നിനക്ക്"അമ്മുന്റെ മുഖത്തെ സങ്കടം കണ്ട് കുഞ്ചു ചോദിച്ചു. "അങ്ങനെയൊന്നുലാ. എന്നെ രക്ഷിച്ചതല്ലേ.ഒരു താങ്ക്സ് പറയാ വിജരിചു"അമ്മു "എന്തോ,എങ്ങനെ നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല.ജനിച്ചപ്പോൾ തൊട്ട് കാണാൻ തുടങ്ങിയതാ. ആ എനിക്ക് നിന്റെ മനസ്സിലുള്ളത് അറിയാൻ സാധിക്കും.നിനക്ക് അങ്ങേരോടുള്ള പ്രണയം ഈ കണ്ണുകളിൽ കാണാൻ കഴിയുന്നുണ്ട് അമ്മു.ഇന്ന് നീ പാടുമ്പോൾ പോലും നിന്റെ കണ്ണുകളിലും സ്വരത്തിലും പ്രണയം നിറഞ്ഞു നിന്നിട്ടുണ്ടായിരുന്നു.എന്നെ പറ്റിക്കാൻ നീ നോക്കണ്ട."കുഞ്ചു "അതുപിന്നെ"അമ്മു

"നീ വെറുതെ കിടന്ന് വിക്കേണ്ടാ അമ്മു.എനിക്കെല്ലാം മനസിലായി"കുഞ്ചു "മനസിലാക്കി കളഞ്ഞല്ലോ കൊച്ചുകള്ളി"അമ്മു കുഞ്ചു പറഞ്ഞത് ശേരിയാ എനിക്ക് അയാളെ ഇഷ്ടമാണ്.ഓരോ കത്തു വരുമ്പോളും അയാളെ കാണാൻ തോന്നാറുണ്ട്.ഇന്ന് അയാളെ കണ്ടപ്പോൾ കണ്ണെടുക്കാതെ നോക്കി നിന്നതും അതുകൊണ്ടായിരിക്കണം.അയാൾ എനിക്ക് ആദ്യമായി തന്ന 🌺ചെമ്പരത്തി🌺 ഇപ്പോഴും സൂക്ഷിച്ചു വെച്ചിരിക്കുന്നത് അതുകൊണ്ടായിരിക്കും.അയാളുടെ കണ്ണുകളിൽ ഇന്നെനിക്കു പ്രണയം മാത്രമാണ് കാണാൻ കഴിഞ്ഞത്.🌺ചെമ്പരത്തി🌺 യെപോലെ ഭ്രാന്തമായ പ്രണയം. അങ്ങനെ ആർട്‌സ് ഒക്കെ കഴിഞ്ഞു വീടെത്തി.ഒന്നു ഫ്രഷായി പഠിക്കാനിരിന്നു.അടുത്ത ആഴ്ച മുതൽ exam തുടങ്ങും. അങ്ങനെ പഠിക്കാൻ വേണ്ടി ബുക്ക്സ് ബാഗിൽ നിന്നു എടുത്തു വെക്കുമ്പോഴാണ് അതിൽ നിന്നൊരു പേപ്പർ വീണത്.

ആ കത്തു വരവിനുശേഷം പേപ്പർ കണ്ടാൽ അപ്പോൾ എടുത്തു നോക്കും.അതുപോലെ ഇതും എടുത്തു നോക്കിയതാ.ആളുടെ ലെറ്റർ തന്നെയാ മക്കളെ.ഞാൻ വായിച്ചു നോക്കി.ഇതു കുഞ്ചനോട്‌ പറയാതെ ഇരിക്കാൻ പറ്റാത്തതുകൊണ്ട് അപ്പൊ ത്തന്നെ പഠിക്കാനാ പറഞ്ഞു ബുക്കും എടുത്തു കുഞ്ചുന്റെ വീട്ടിലേക്ക് വിട്ടു. "നീയെന്താ ഈ സമയത്ത്"കുഞ്ചു "എനിക്കൊരു doubt ഉണ്ട്.നീയൊന്നു വാ"അതും പറഞ്ഞു ബുക്കും എടുത്തു അമ്മു അവളെയും വലിച്ചോണ്ട് പോയി. "എടി എന്താ എനിക്കില്ലാത്ത ഒരു doubt നിനക്ക്."കുഞ്ചു "ഡീ ലെറ്റർ പിന്നെയും വന്നു"അമ്മു "എവിടുന്ന് കിട്ടി"കുഞ്ചു "ബുക്കിന്റെ ഇടയിൽ.നിന്നോട് പറയാതെ ഒരു സമാദാനവുമില്ല.അതാ ബുക്കും എടുത്ത് പഠിക്കാനാ പറഞ്ഞു വന്നത്"അമ്മു "എന്നിട്ട് ആ ലെറ്റർ ഇവിടെ.അതേടുക്ക്. ഞാൻ വായിക്കട്ടെ"കുഞ്ചു "ന്നാ"അമ്മു "ആമി....." ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story