🌸ചെമ്പരത്തി🌸: ഭാഗം 33

Chembarathi

രചന: SHOBIKA

"എന്ത്"സഞ്ചുവേട്ടൻ "അതുണ്ടല്ലോ ന്റെ കണ്ണിന്റെ കളർ ഇനി മാറില്ല എന്ന്. ഇനി എപ്പോഴും ന്റെ കണ്ണിന് ബ്രൗൺ നിറമായിരിക്കും.അതെന്താണ് വച്ചാൽ ചിലർക്കു age മാറുന്നതിനനുസരിച്ച് മേലാനിന്റെ അളവ് കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും.അപ്പൊ കണ്ണിന്റെ കളർ ചെയ്യൻജ് ആവും.പിന്നെ ചിലർക്ക് sunlight കണ്ണിലേക്ക് അടിക്കുമ്പോൾ അപ്പോഴും കളർ ചെയ്ഞ്ച് ഇണ്ടാവും.എന്റെ കാര്യത്തിലാണേൽ ഇതു രണ്ടും ഇണ്ട്. ഇത്രെയും നാളും ഉണ്ടായിരുന്ന കളർ മാറി ബ്രൗണ് ആയത് ആരേലും അറിഞ്ഞ ന്താ വിചാരിക്ക, കളിയാക്കോ,അങ്ങനെ ഒക്കെ തോന്നിട്ട് ഇതു മാറ്റാൻ വല്ല വഴിയുണ്ടോ എന്നു ഡോക്ടറോട് ചോയ്ച്ചു. അപ്പോഴാണ് സ്പെക്സിന്റെയും ലെന്സിന്റെയും കാര്യം പറഞ്ഞത്.അച്ഛൻ പിന്നെ atm കാർഡ് ഒക്കെ തന്നിട്ടുണ്ടായിരുന്നു.അതുകൊണ്ട് സ്പെക്സിന്റെയും ലെന്സിന്റെയും കാര്യം സെറ്റ് ആക്കിയിട്ടാണ് വീട്ടിലേക്ക് വന്നത്.കുഞ്ചുവും ഞാനും പിന്നെ ഡോക്ടറും ഒരു നഴ്സിനും മാത്രേ ഈ കാര്യം അറിയുമായിരുന്നുള്ളൂ.

വേറാരോടും പറയണ്ട പറഞ്ഞു.എന്തോ ആരും അറിയേണ്ട തോന്നി.ആരോടും പറഞ്ഞില്ല.പഴയത് പോലെ തന്നെ പക്ഷേ ഒരു സ്‌പെക്‌സും വച്ചു വീട്ടിലേക്ക് പോയി.പിന്നെ ഇപ്പൊ നിങ്ങളും അറിഞ്ഞു ഈ കാര്യം."അമ്മു "എന്തൊക്കെയാടി നീ പറയണേ.ഇങ്ങനെയൊക്കെ ഇണ്ടാവോ"ലെച്ചു "പിന്നെ ഇല്ലാതെ.ഇങ്ങനെയൊക്കെ ഇണ്ട്..അപ്പൊ എല്ലാം അറിഞ്ഞില്ലേ.ഇനി ഞാൻ ബാക്കി പറഞ്ഞോട്ടെ.പിന്നെ ഇനി ആരും ഇടയിൽ ഒന്നും ചോയ്ക്കരുത്.കേട്ടല്ലോ"അമ്മു "ആയിക്കോട്ടെ തമ്പുരാട്ടി"അജു ~~~~~~~~~ (ഇനി past ) "എന്റെ അമ്മു എന്താടി ഇത്."കുഞ്ചു "ഞാൻ ഒളിപ്പിച്ച നമ്മൾ രണ്ടുപേരും മാത്രം കണ്ടിട്ടുള്ള എന്റെ കണ്ണുകൾ ഇന്ന് മൂന്നാമതൊരാൾ കണ്ടിരിക്കുന്നു"അമ്മു "ഇനി ഇപ്പൊ ന്തു ചെയ്യും"കുഞ്ചു "ഈ കത്ത് വച്ചു നോക്കണേൽ ഇതരോടും പറയില്ല തോന്നുന്നു."അമ്മു "അതെന്താ നിനാക്കിത്ര ഉറപ്പ്"കുഞ്ചു "എനികുറപ്പാണ്. ഇതരോടും പറയില്ലെന്ന്."അമ്മു "അമ്മു നോക്ക് ബാക്കിൽ എഴുതിയത് നീ വായിച്ചാ"കുഞ്ചു

"ഞാൻ കണ്ടില്ല എവിടെ"അമ്മു "ഇത്രയും നാൾ ഞാൻ തനിക്ക് എഴുതിയില്ലേ. ഇനി തനിക്കെഴുത്താൻ ഒരവസരം തരാം.തനിക്ക് എന്നോട് ഇഷ്ടമുണ്ടേൽ മാത്രം എഴുതിയാൽ മതി.എഴുത്തുന്നുണ്ടേൽ അതു ലൈബ്രറിയിൽ ലാസ്റ്റ് ഷെൽഫ് അതായത് അതർ language ബുക്സിന്റെ ഷെൽഫിൽ ലാസ്റ് സെക്കന്റ് റോയിൽ മൂന്നാമത്തെ ബുക്കിൽ വച്ചാൽമതി.പിന്നെ തനിക്ക് എപ്പോഴെങ്കിലും എന്തേലും എന്നോട് പറയാനുണ്ടേൽ അതിൽ എഴുതി വച്ചാൽ മതി" "എന്നിട്ട് നീ വല്ലതും എഴുത്തുന്നുണ്ടോ അമ്മു"കുഞ്ചു "ഞാൻ എഴുതുന്നില്ല കുഞ്ചു.അതുശേരിയാവില്ല."അമ്മു "അതെന്താ.നിനക്ക് ആ ആളെ ഇഷ്ടമാണ് എന്നറിയാം.പിന്നെന്താ പ്രശ്നം.എന്തേലും ഉണ്ടേൽ തന്നെ ഞാൻ നിന്റെ കൂടെ ഇണ്ടാവും അമ്മു"കുഞ്ചു "അതേനിക്കറിയല്ലോ നീ എന്നെവിട്ട് പോവുല്ല എന്ന്. ഇതാതോന്നുമല്ലടി.അയാളുടെ പേര് പോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതെങ്കിലും കണ്ടെത്തട്ടെ.എന്നിട്ട് വെക്കാം"അമ്മു

"അഹം ശേരിയാ.ഈ പെരു പോലും അറിയാതെ ലെ.ഒരു പണി ചെയ്യ് നിനക്കു അങ്ങേര് ആമി എന്നു പേരിട്ടില്ലേ.അപ്പൊ അതുപോലെ നീയും ഒരു പേര് ഇട് അങ്ങേർക്ക്"കുഞ്ചു "എന്ന ഞാൻ കണ്ണേട്ടൻ എന്നു വിളിക്കല്ലേ"അമ്മു ഒരു ചമ്മിയ ചിരിയോടെ ചോദിച്ചു "അമ്പടി നീ ആള് കൊള്ളാല്ലോ.പേരൊക്കെ മുമ്പേ കണ്ടുപിടിച്ചു വെച്ചിരിക്കുന്നു"കുഞ്ചു "നീയല്ലേ പറഞ്ഞേ "അമ്മു "അതു ഞാൻ ചുമ്മാ പറഞ്ഞതാ. എന്തായാലും കൊള്ളാം."കുഞ്ചു പിന്നെ കുഞ്ചുനോട് കത്തിയടിച്ചിരുന്നും പിന്നെ examനു പഠിച്ചു ദിവസങ്ങൾ കഴിഞ്ഞു.

അങ്ങനെ ദിവസങ്ങളൊക്കെ കഴിഞ്ഞുപോയി. Exam കഴിഞ്ഞു.ഒരുദിവസം കോളേജിലേക്ക് പോവാൻ നിക്കുമ്പോഴാണ് അവിടെ ഒരു ചർച്ചാ. എന്താന്ന് ശ്രെദ്ധിച്ചപ്പോഴാണ് അറിഞ്ഞേ രാത്രി അടുക്കളയുടെ വാതിൽ അടച്ചിട്ടാണ് എല്ലാരും കിടന്നത്.എന്നാൽ രാവിലെ ആവുമ്പോഴേക്കും അത് തുറന്ന് കിടക്കുന്നു എന്ന്. ആർക്കും അറിയില്ല അതാരാ തുറന്ന് എന്ന്. ഞാൻ പിന്നെ അത് ശ്രെദ്ധിക്കാതെ കോളേജിലേക്ക് വിട്ടു.ഇനി വെക്കേഷൻ ആവാൻ കൊറച്ചു ദിവസം കൂടിയേയുള്ളൂ.അങ്ങനെ ഞാൻ കോളേജിലേക്ക് വിട്ടു.വരാൻ പോകുന്ന സംഭവങ്ങളെ കുറിച്ചറിയാതെ.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story