🌸ചെമ്പരത്തി🌸: ഭാഗം 34

Chembarathi

രചന: SHOBIKA

ഞാനും കുഞ്ചുവും കൂടി കോളേജിലേക്ക് വിട്ടു.കോളേജിൽ ഇന്നെന്തോ പ്രോഗ്രാം ഇണ്ട്. ന്തോ പാർട്ടി പ്രോഗ്രാമാണ്. "കുഞ്ചുവേ ഇന്നെന്തായാലും ഒരു fighting സീൻ കാണമെഡി"അമ്മു "ആഹ്. കൊറെയായി ഒരു അടിയൊക്കെ കണ്ടിട്ട്.നീ പിന്നെ നിന്റെ ചെക്കന്റെ ഫൈറ്റിംഗ് സീൻ ഒക്കെ രണ്ടാഴ്ച്ച മുന്നേ കണ്ടതല്ലേ"കുഞ്ചു "അതു രണ്ടാഴ്ച്ച മുന്നേ അല്ലെടി"അമ്മു "അപ്പൊ ന്താ പരിപാടി. കാന്റീനിൽ പോയാലോ"കുഞ്ചു "എന്ന വാ പോവാം"അമ്മു അങ്ങനെ ഞങ്ങൾ കാന്റീനിൽ എത്തി.ചായയും പരിപ്പുവടയും കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഫയുക്കാനെ കണ്ടത് "എടി അതു ഫയുക്ക അല്ലെടി"അമ്മു "അതെല്ലോ ഫയുക്ക തന്നെയാ.പക്ഷെ കൂടെ ഇരിക്കുന്ന ആളുടെ മുഖം കണ്ണുന്നില്ല.ആരായിരിക്കും അത്"കുഞ്ചു സത്യം പറഞ്ഞാൽ കുഞ്ചു പറഞ്ഞതൊന്നും ശ്രേധിക്കാൻ പറ്റിണ്ടായില്ല.ഹൃദയമിടിപ്പ്‌ കൂടികൊണ്ടിരിക്കാണ്. എന്താന്നറിയില്ല. "അമ്മു നീ ഇവിടെ തന്നെയില്ലെ.ഞാൻ ചോദിച്ചത് നീ കേട്ടോ"കുഞ്ചു

"എന്താ..എന്താ പറഞ്ഞേ"അമ്മു "Best ഇത്രയും നേരം ഞാൻ ആരോടാ ഇതൊക്കെ പറഞ്ഞേ"കുഞ്ചു "അല്ല നീയെന്താ പറഞ്ഞെ .ഞാൻ വേറെന്തോ ഓർത്തുപോയി"അമ്മു "നിന്റെ ഓർകാലൊക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.ഞാൻ പറഞ്ഞതെ ഫയുക്കന്റെ കൂടെയുള്ളത് ആരാണ് അറിയാൻ പറ്റുന്നില്ല എന്ന്"കുഞ്ചു "എവിടെ"അമ്മു "അവിടെയുണ്ടായിരുന്നു.പക്ഷെ ഇപ്പൊ കാണാൻ ഇല്ലാ."കുഞ്ചു "എന്താണ് രണ്ടാളുംകൂടി ആരെയാണ് നോക്കുന്നെ"ഫയുക്ക "ഞങ്ങൾ ഇങ്ങളെ തന്നെയാണ് നോക്കിയേ.അല്ല കൂടെ ആരാ ഉണ്ടായേ മുഖം കണ്ടില്ല."കുഞ്ചു "അതെന്റെ ഫ്രണ്ട ആണ്.എന്തേ"ഫയുക്ക "ഒന്നുല്ല ചുമ്മാ ചോദിച്ചതാ"കുഞ്ചു "എന്ന പിന്നെ ഞാൻ പൊയ്ക്കോട്ടെ"ഫയുക്ക "അയിനിപ്പോ ആരാ ഇങ്ങളെ പിടിച്ചു നിർത്തിയെ"കുഞ്ചു "ആരുമില്ല.ഞാൻ പോണ്"ഫയുക്ക അതും പറഞ്ഞു ഫയുക്ക പോയി. ഉച്ചക്ക് ഇന്റർവലിന് ഞങ്ങൾ സംസാരിച്ചോണ്ടിരിക്കായിരുന്നു.അപ്പോഴാണ് എല്ലാരുംകൂടെ ഗ്രൗണ്ടിലേക്ക് ഓടിയത്.അവിടെ ചെന്നപ്പോൾ മുട്ടൻ അടി നടനോണ്ടിരിക്ക.എന്തോ പാർട്ടി പ്രശ്നം.ഞങ്ങൾ പിന്നെ അവിടെ നിന്നില്ല,

നിന്നില്ല എന്നല്ല ടീച്ചർസ് ഓടിച്ചുവിട്ടു എന്നു പറയുന്നതാവും ശേരി.അങ്ങനെ ഞങ്ങൾ പോവുമ്പോഴാണ് 2nd flooril നിന്ന് എന്റെ കയ്യിലേക്ക് ഒരു ചെമ്പരത്തി വീണത്.നോക്കിയപ്പോൾ കണ്ടത് കാപ്പികണ്ണുകൾ . എന്നെ നോക്കി സൈറ്റ് അടിച്ചിട്ടുപോയി. "നീയെന്ത് അവിടെ തന്നെ നിന്നെ"കുഞ്ചു നടത്തം നിർത്തി അമ്മുനെ നോക്കി ചോദിച്ചു "അതുപിന്നെ"അമ്മു "നിനക്കെവിടുന്ന ചെമ്പരത്തി .നിയിത്തെപ്പോ പൊട്ടിച്ചു"കുഞ്ചു അമ്മുന്റെ അടുത്തു വന്നു ചോദിച്ചു "ഡി ഇതു മോളിൽ നിന്നു വീണതാ എന്റെ കയ്യിലേക്ക്"അമ്മു "മോളിൽ നിന്നോ"അതും ചോദിച് കുഞ്ചു മോളിലേക്ക് നോക്കി. "അവിടെ ആരെയും കാണുന്നില്ലല്ലോ"കുഞ്ചു "ഇപ്പൊ ആരുമില്ല.കണ്ണേട്ടനാണ് ഇട്ടത്.ആള് ഇതു എന്റെ കയ്യിലേക്ക് ഇട്ടിട്ട് സൈറ്റും അടിച്ചോണ്ട് പോയി"ചെമ്പരത്തിയിലേക്ക് നോക്കി അമ്മു പറഞ്ഞു. "ചെ,എന്നാലും ഇന്നും ഞാൻ കണ്ടില്ല"കുഞ്ചു വിഷമത്തോടെ പറഞ്ഞു "ഇതിപ്പോ എനിക്കില്ലാത്ത വിഷമമാണല്ലോ നിനക്ക്"അമ്മു അതും പറഞ്ഞോണ്ട് ഞങ്ങൾ ക്ലാസ്സിൽ പോയി.

പിന്നെ അവിടെ നല്ല അടിയാണ് നടന്നത് എന്നാ കേട്ടെ.കോളേജ് ഒക്കെ വിട്ടു.പക്ഷെ ബസ്‌കളൊന്നും അടിനടന്നതുകൊണ്ട് ഓടുന്നുണ്ടായില്ല. എന്തോ അന്ന് ഞങ്ങൾ സ്കൂട്ടിയും എടുത്തിണ്ടായില്ല. പോസ്റ്റായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് ഫയുക്ക കാറിൽ വന്നത്. "എയ്യ്‌ പെങ്ങൾസ് ഇനി ബസ്സ് ഒന്നുല്ല. നിങ്ങൾ വാ ഞാൻ ഡ്രോപ്പ് ചെയ്യാം"ഫയുക്ക "അതുവേണ്ട ഞങ്ങൾ ബസിൽ പോയ്കോളാം ഫയുക്ക"അമ്മു "അതു പറ്റില്ല നിങ്ങളെ ഞാൻ പെങ്ങളെ എന്ന വിളിച്ചത്.അപ്പൊ അവർക്കെന്തെലും പറ്റിയാൽ പിന്നെ ഞാൻ ഉത്തരവാദിത്തം പറയണം.പിന്നെ നിങ്ങളെന്തെലും പറ്റിയാൽ അങ്ങളായാണ് പറഞ്ഞിട്ട് എന്താ കാര്യം."ഫയുക്ക "എന്റമ്മോ.എന്ന ഇതാ ഞങ്ങൾ കേറി അങ്ങളെ ഇനി വണ്ടി വിട്ടോ"കുഞ്ചു "ഇവിടെ നിർത്തിയാൽ മതി.ഇവിടുന്നു ബസ് കിട്ടും"അമ്മു "എന്ന ശേരി.സൂക്ഷിച്ചുപൊക്കോ"ഫയുക്ക

"ശേരി അങ്ങളെ"കുഞ്ചു അതും പറഞ്ഞു ബസ് കേറി ഞങ്ങൾ വീട്ടിലെത്തി . റൂമിൽ കേറി ഫ്രഷ് ആവാൻ പോയി. ഫ്രഷായി വന്നു താഴോട്ടു പോയപ്പോൾ അവിടെന്തൊക്കെയോ വഴക്കു നടക്കുന്നുണ്ടായിരുന്നു.എന്താന്ന് ശ്രെദ്ധിച്ചപ്പോഴാണ് അതിൽ എന്റെ പേരും അവിടെ പറയുന്നുണ്ടായിരുന്നു. "എന്താണ് ഇവിടെ ഒരു ചർച്ചാ"അമ്മു "വന്നോ തമ്പുരാട്ടി"'അമ്മ "ആ വന്നു.ന്താ ഇവിടെ ഒരു ബഹളം"അമ്മു "എല്ലാം ഒപ്പിച്ചു വചിട്ട് എന്താ ബഹളം എന്നോ"വല്ല്യമ്മ സത്യം പറയാലോ എന്താ അവർ പറായനെ എന്ന് എനിക്ക് മനസ്സിലായില്ല. "ഇന്നലെ ആരാ ഇവിടെ വന്നത്"അച്ഛൻ അമ്മുനോടെ ചോദിച്ചു "ആരു വരാൻ.ഇവിടരും വന്നില്ലല്ലോ.ആരേലും വന്നോ."അമ്മു സംശയത്തോടെ. ചോദിച്ചു "നീ ഇന്നലെ ആരെയാടി ഇവിടെ വിളിച്ചു കേറ്റിയെ"ആശചേച്ചി ദേഷ്യത്തിൽ ചോദിച്ചു "ദേ ആശ ചേച്ചി വെറുതെ വേണ്ടാത്തതൊന്നും പറയല്ലേ"അമ്മു കലിപ്പിൽ പറഞ്ഞു. "അപ്പൊ പിന്നെ ഇതെന്താ"ആശ ചേച്ചി കാണിച്ചത് നോക്കിയതും ഞാൻ ഞെട്ടി.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story