🌸ചെമ്പരത്തി🌸: ഭാഗം 37

Chembarathi

രചന: SHOBIKA

"തൃശൂർ ആണ് ഇറങ്ങിയത്.ഇനിയെന്തു ചെയ്യും എന്ന് ഒരുപിടിയുമില്ല.മരിച്ചാലോ എന്നു വരെ തോന്നിപോയ നിമിഷം.ഒരന്ധവുമില്ലാതെ എങ്ങോട്ടന്നറിയാതെ നടന്നു. ചുറ്റുമുള്ളതും ഒന്നുമറിയാത്ത അവസ്ഥയായിരുന്നു.അങ്ങനെ നടന്നോണ്ടിരിക്കുമ്പോഴാണ് ഒരു വണ്ടി വന്നു എന്നെ ഇടിച്ചത്."അമ്മു കരഞ്ഞോണ്ട് പറഞ്ഞു. ~~~~~~~~~ (Come to പ്രെസെന്റ) (നന്ദു) "ബാക്കി ഞാൻ പറയാം.ചേച്ചി ഈ ചോക്ലേറ്റും കൊണ്ട് റൂമിലോട്ട് പൊയ്ക്കോ.ആ പിന്നെ അത് മുഴുവനും കഴിച്ചോണം.അല്ലെങ്കിൽ വേണ്ട.അമ്മ കൂടെ ചെല്ല്"നന്ദു അമ്മയെ നോക്കി പറഞ്ഞു നിർത്തി. ആദിയും അമ്മയും കൂടെ റൂമിലോട്ട് പോയി. "നീയെന്തിനാടാ അവളെ റൂമിലേക്ക് പറഞ്ഞയച്ചേ. പിന്നെ എന്തിനാ ആ ചോക്ലേറ്റ് കൊടുത്തു വിട്ടേ"കിച്ചുവേട്ടൻ "അതൊക്കെ പറയാം.ആദ്യം ബാക്കി കേൾക്ക്"നന്ദു "എന്ന പറയ്"ചാരു. "രണ്ടര മാസങ്ങൾക്ക് മുൻപ് അപ്പച്ചിയുടെ മോളുടെ കല്യാണത്തിന് ഞാനും അച്ഛനും അമ്മയും കൂടെ പോയി."നന്ദു

"അപ്പൊ കിച്ചുവോ"ആൽവിൻ "ഏട്ടൻ ആ സമയത്താണ് മുംബൈക്ക് പോയത്.അങ്ങനെ ഞങ്ങൾ കല്യാണത്തിന് പോയി തിരിച്ചുവരുമ്പോൾ തൃശൂർ വഴിയാണ് വന്നത്.അങ്ങനെ പാട്ടും കേട്ട് വണ്ടിയോടിച്ചു വരുമ്പോഴാണ് വണ്ടിയുടെ മുമ്പിൽ ഒരാൾ വന്നു ചാടിയത്."നന്ദു "അതു ആദിയായിരിക്കും ലെ"അജു "എന്നാ പിന്നെ നിങ്ങൾ തന്നെ എല്ലാം തിരുമാനിച്ചോ. ഞാൻ എന്തിനാ പറയണേ."നന്ദു "സോറി സോറി നീ ബാക്കി പറ. ക്യൂരിയോസിറ്റി കൊണ്ട് പറഞ്ഞു പോയതാ"അജു "Mm അത് ആദി തന്നെയാണ്. അങ്ങനെ അന്ന് വണ്ടിയിൽ നിന്നിറങ്ങി നോക്കിയപ്പോൾ കണ്ടത് ബോധം കെട്ടു കിടക്കുന്ന ഒരു പെണ്കുട്ടിയെയാണ്.ആരെന്നോ എന്തന്നോ അറിയാത്ത ഒരു പെണ്കുട്ടി."നന്ദു ~~~~~~~~~ (ഇനി നമ്മക്ക് അന്നത്തെ ദിവസത്തിലേക്ക് പോവാം.) "നന്ദു നീ എന്തു പണിയ കാണിച്ചേ. നോക്കിയും കണ്ടും വണ്ടിയോടിച്ചുടെ"അമ്മ വെപ്രാളത്തോടെ പറഞ്ഞു. "നീ ആ കുട്ടിയെ പിടിക്ക് നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോവാം."അച്ചായി. "ആ ശെരി"അതും പറഞ്ഞ് നന്ദു ആ കുട്ടിയെ എടുത്ത് വണ്ടിയിൽ കെറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഹോസ്പിറ്റലിൽ കൊണ്ടുപോയി. Icu വിലക്ക് മാറ്റി.

"ഡോക്ടർ ഇപ്പൊ ആ കുട്ടിക്ക് എങ്ങനെയുണ്ട്"അച്ചായി. "കോഴപ്പമൊന്നുമില്ല. But she is unconsious.കൊറച്ചു ടൈം എടുക്കും ബോധം വരാൻ.ഇപ്പൊ റൂമിലേക്ക് മറ്റും"അതും പറഞ്ഞ് ഡോക്ടർ പോയി. അവളെ റൂമിലേക്ക് മാറ്റിയത്തിനുശേഷം ഞങ്ങൾ റൂമിലേക്ക് ചെന്നു. (ആദി) 'ഞാൻ കണ്ണുതുറക്കുമ്പോൾ എവിടയാണ് എന്ന് മനസ്സിലായില്ല.പിന്നെയാണ് വണ്ടിയിടിച്ചതും ബോധം പോയതുമെല്ലാം ഓർമ വന്നേ.പെട്ടന്നാണ് എനിക്കെന്റെ ബാഗിനെ കുറിച്ച് ഓര്മവന്നത്.അതിലാണ് എന്റെ സർട്ടിഫിക്കേറ്റസും പിന്നെ എന്റെ പ്രിയപ്പെട്ടവരുടെ ഓർമകളും ഉണ്ടായത്'(ആത്മ ഓഫ് അമ്മു) "എന്റെ ബാഗ് എവിടെ"അവിടെയുണ്ടായിരുന്ന നഴ്സിനോട് അമ്മു ചോദിച്ചു. "ദാ അവരുടെ ചോദിക്ക് കുട്ടി"നഴ്‌സ് മറ്റേ സൈഡിൽ നിക്കുന്നവരെ ചൂണ്ടി പറഞ്ഞു. മറ്റേ സൈഡിൽ നോക്കിയപ്പോൾ ആണ് അച്ഛന്റെ പ്രായുമുള്ള ഒരാളും അമ്മയുടെ പ്രായമുള്ള ഒരാളും പിന്നെ ഏകദേശം എന്റെ പ്രായമുള്ള ഒരാളും അവിടെ നിൽക്കുണ്ടായിരുന്നു.

"മോൾക്കിപ്പോൾ എങ്ങനെയുണ്ട്"ആ അമ്മ എന്നോട് ചോദിച്ചു "കൊഴപ്പമില്ല ആന്റി.എന്റെ bag"അമ്മു "ഡാ നന്ദു ആ കുട്ടിയുടെ ബാഗ് എടുത്തിട്ടു വാ"അമ്മ "ഏത് ബാഗിന്റെ കാര്യ 'അമ്മ പറയണേ"നന്ദു സംശയരൂപേണ ചോദിച്ചു. "ആ കുട്ടിയുടെ ബാഗ് വണ്ടിയിൽ ഇരിപ്പുണ്ട്. നീ ചെന്നെടുത്തിട്ട് വാ"അമ്മ "ആ ശേരി"നന്ദു അങ്ങനെ ആ നന്ദു പറയുന്നവൻ എന്റെ ബാഗ് എടുക്കാൻ പോയി. "മോളുടെ പേരെന്താ"'അമ്മ "ആത്മിക" "ശ്രെദ്ധിച്ചു നടക്കായിരുന്നില്ലേ ആത്മിക അതുകൊണ്ടല്ലേ വണ്ടിയിടിച്ചേ.ഞങ്ങളുടെ വണ്ടിയായത് കൊണ്ട് കോഴപ്പില്ല. വേറെ വല്ലൊരുമായിരുന്നെൽ വണ്ടി നിർത്താതെ പോയേനെ"അച്ചായി "അതുപിന്നെ"അമ്മു "അതിനു ബോധമുണ്ടെൽ അല്ലെ പോവു"അതുപറഞ്ഞു ബാഗും കൊണ്ട് നന്ദുവന്നു. (നന്ദു) ഞാനത് പറയലും ആ കുട്ടി കരയാൻ തുടങ്ങി. "മോൾ അവൻ പറഞ്ഞത് കാര്യക്കണ്ടാ"അമ്മ "കൊച്ചേ ഒന്ന് കരായതിരിക്കോ.ഞാൻ ചുമ്മാ പറഞ്ഞതാ."നന്ദു "താൻ പറഞ്ഞതു ശേരിയാ. ഞാൻ ബോധമില്ലാതെ തന്നെയാ നടന്നെ.അന്നേരം ഞാൻ മരിച്ചുപോയിരുന്നേൽ ഇപ്പൊ ഇങ്ങനെ കിടന്നു സങ്കടപെടേണ്ടയിരുന്നു."അമ്മു "തനെന്താ പറയുന്നേ"അച്ചായി പിന്നെ അവൾ കാര്യങ്ങളെല്ലാം പറഞ്ഞു.അപ്പോഴാണ് ശേരിക്കും സങ്കടമായത്....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story