🌸ചെമ്പരത്തി🌸: ഭാഗം 39

Chembarathi

രചന: SHOBIKA

"അല്ലാ നീ പറഞ്ഞപോലെ അല്ല."ആൽവി അതുപറഞ്ഞതും ആദിയുടെ മുഖം വാടി. "പേടിച്ചു പോയോ ഞാൻ ചുമ്മാ പറഞ്ഞതാ കൊച്ചേ.ഞങ്ങളൊക്കെ എന്നും തന്റെ കൂടെയുണ്ടാകും.നല്ല ഏട്ടന്മാരായി ഞങ്ങൾ മൂന്നാളും പിന്നെ എന്തിനും പോന്ന 6 ഫ്രണ്ട്സും പിന്നെ ഒരനിയനും പിന്നെ ദാ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരച്ചനും അമ്മയുമില്ലേ തനിക്ക്.അതുപോരെ.തൻ ഞങ്ങളെ വിട്ട് പോയാലും ഞങ്ങൾ തന്നെ വിട്ടു പോവില്ല.അതുപോരെ"ആൽവി ആൽവി അതുപറഞ്ഞതും ആദി ഇരുന്നു കരയാൻ തുടങ്ങി. "എന്തിനാ ആദി കരയണേ"നന്ദു "സന്തോഷം കൊണ്ടാ. സ്വന്തം കൂടെപിറപ്പുകൾ പോലും ചതിച്ചതാ. അങ്ങനെയുള്ളപ്പോ സ്വന്തമല്ലാതെ പോലും സ്നേഹിക്കുന്ന കൂടെപിറപ്പുകളെ കിട്ടിയ സന്തോഷത്തെ കൊണ്ട് കരഞ്ഞു പോയതാ."ആദി "അതിനു കരയുകയാണോ മോളെ വേണ്ടേ സന്തോഷിക്കല്ലേ വേണ്ടേ"'അമ്മ "അതേ സന്തോഷിക്കാണ് വേണ്ടത്.ഇവളുടെ സന്തോഷം കൂട്ടാൻ വേണ്ടി നമുക്കൊന്നു പുറത്തു പോയാലോ"ചാരു

"ഇന്ന് വേണ്ട നാളെ പോവാം"ആദി "അതെന്താ"അന്നമ്മ "എന്തോ ഇന്ന് നിങ്ങടെ കൂടെ ഇവടെ ഇരിക്കാനാണ് തോന്നണെ"ആദി "എന്ന ശേരി. നാളെ ന്തോ ലീവ് ആണ് കോളേജ് ഒക്കെ.അപ്പൊ നമ്മുക്ക് നാളെ പോവാം"സഞ്ചുവേട്ടൻ "ആദി ഒരു കാര്യം ചോയ്ക്കട്ടെ നിനക്ക് കുഞ്ചുസിനെ മിസ്സ് ചെയ്യുന്നുണ്ടോ"കിച്ചു "പിന്നില്ലാതെ.ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് അവളെയാണ്.ഒരിക്കൽ പോലും ഞങ്ങൾ ഇതുവരെ പിരിഞ്ഞിരുന്നിട്ടില്ല.വീട്ടിൽ നിന്നറിങ്ങുമ്പോൾ പോലും അവളെ വിളിച്ചാൽ വരുമായിരുന്നു.പക്ഷെ ഒരിക്കലും ഞാനത് ചെയ്യില്ല.വേറൊന്നുമല്ല അവൾ അവിടെയാണ് നിക്കണ്ടേ.സുദർശൻ അങ്കിളിനും ലക്ഷ്മിയമ്മക്കും അവൾ മാത്രേ ഉള്ളു.പ്രേമിച്ചു വിവാഹം കഴിച്ചത് കൊണ്ട് ബന്ധുക്കളാരുമില്ല. അവക്ക് ഞാൻ കൊണ്ടു വന്നത് അവരോട്‌ ചെയ്യുന്ന ചതിയായിരിക്കും.പിന്നെ അവൾ ഉണ്ടെങ്കിൽ എന്റെ അച്ഛനും അമ്മയ്ക്കും ചെറിയ ഒരു ആശ്വാസം കിട്ടും.ഞങ്ങളെ രണ്ടുപേരും ഒരേപോലെ ആയിരുന്നു അവർക്ക് .ഞാൻ പൊന്നേലുള്ള വിഷമം അവർ അവളിലൂടെ തീർക്കും അതേനികറിയാം. പിന്നെ അവൾ അവിടെ ആയാലും മനസ്സ് കൊണ്ട് എന്റെ കപോടെ തന്നെയുണ്ട്.

പിന്നെ ഞാൻ മിസ് ചെയ്യുന്നത് എന്റെ അപ്പുനെയാണ്.ഏറ്റവും കൂടുതൽ എന്നെ കാണാതത്തിലുള്ള വിഷമം അവനായിരിക്കും.ഞാൻ കഴിഞ്ഞിട്ടേയുള്ളൂ വേറാരും.അവനെ ആലോചിക്കുമ്പോൾ സങ്കടമുണ്ട്.നല്ല ഒരു ജോലിയൊക്കെ വാങ്ങി അവരുടെ അടുത്തേക്ക് തിരിച്ചു പോണം.എന്നിട്ടു വേണം നിങ്ങളെയല്ലാം കാണിച്ചുകൊടുക്കാൻ.എന്നിട്ട് അവരുടെ പറയണം ആത്മിക ഒരിക്കലും തനിച്ചായിട്ടില്ല എന്ന്"ആദി "അപ്പൊ നിനക്ക് നിന്റെ കണ്ണേട്ടനെ മിസ് ചെയ്തിട്ടില്ലേ"അജു "മിസ് ചെയ്തിട്ടില്ലേ ചോദിച്ചാൽ മിസ് ചെയ്തിണ്ട്.കണ്ണേട്ടനെ മിസ് ചെയ്തില്ലേ ചോദിച്ചാൽ അദ്ദേഹത്തിന്റെ എഴുത്തുകളെയാണ് മിസ് ചെയ്യുന്നത് സത്യം പറഞ്ഞാൽ.മിസ് ചെയ്യാൻ ആയി കണ്ണേട്ടനെ ഞാൻ കണ്ടിട്ടില്ലല്ലോ."ആദി "സത്യം പറയാലോ നിന്റെയും കുഞ്ചുന്റെയും ഫ്രണ്ട്ഷിപ്പിനെ കുറിച്ചു പറഞ്ഞപ്പോൾ ശേരിക്കും അസൂയ തോന്നുന്നുണ്ട്."കിച്ചു

"എന്റെയും കുഞ്ചുന്റെയും ഇടയിലേക്ക് മൂന്നാമതൊരു ഫ്രണ്ട് ഇതുവരെ വന്നിട്ടില്ല.ആ സ്ഥാനത്തേക്കാണ് നിങ്ങളൊക്കെ വന്നിരിക്കുന്നത്.ഞാൻ നിങ്ങളെ എന്റെ ബെസ്റ്റീസ് ആയി കണ്ടു.പക്ഷെ ഇപ്പോഴും കുഞ്ചു എന്നെയല്ലാതെ വേറൊരാളെ ഫ്രണ്ട ആയി കണ്ടിട്ടുണ്ടാവില്ല.അതേനിക്കുറപ്പാണ്. നിങ്ങളിൽ ഞാൻ എന്റെ കുഞ്ചുവിനെ കണ്ടു അതുകൊണ്ടാണ് നിങ്ങളെ ഞാനെന്റെ ബെസ്റ്റീസ് ആക്കിയത്.അല്ലെങ്കിൽ ചിലപ്പോൾ മറ്റുള്ളവരെ പോലെ തന്നെയാകുമായിരുന്നു നിങ്ങളും.എന്നെ ഫ്രണ്ട് ആയി കാണുന്ന പോലെ തന്നെ കുഞ്ചുനേയും കാണണം.അവള്ക്കും ഇഷ്ടാവും നിങ്ങളെ"ആദി "പിന്നെന്താ അവളും ഇപ്പൊ ഞങ്ങളിൽ ഒരാൾ തന്നെയാണ്.കണ്ടിട്ടില്ലെങ്കിലും അവളും ഇപ്പൊ ചങ്ങായിസിൽ ഒരാളാണ്."ലെച്ചു "ഇവിടുള്ള ആരും അവളെ കണ്ടിട്ടില്ല.

അതുകൊണ്ട് ഞാനിപ്പോ അവളെ കാണിച്ചു തരാവേ"ആദി "അവളുടെ pic നിന്റെ കയിലുണ്ടോ.അതോ നീ വരച്ചതോ.ഇതു വരെ ഞങ്ങൾക്ക് കാണിച്ചു തന്നില്ലല്ലോ"നന്ദു പരിപാവം പറഞ്ഞു. "അതിനൊക്കെ അതിന്റെതായ സമയുമില്ലേ നന്ദു."ആദി. "കുഞ്ചുനേ മാത്രമല്ല എല്ലാരേയും കാണിച്ചു തരാം"ആദി ആദി ഏണിച്ചു ഷെല്ഫിനടുത്തേക്ക് പോയി.അവൾ അതിനക്കത്തു നിന്നുനോര് ബോക്സ് എടുത്തു.ബാക്കിയെല്ലാരും അതിനക്കത്തു എന്താന്നറിയാണുള്ള ആകാംക്ഷയിൽ നോക്കുന്നുണ്ട്. "ഇതിലെന്താ ആദി"കിച്ചുവേട്ടൻ ....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story