🌸ചെമ്പരത്തി🌸: ഭാഗം 40

Chembarathi

രചന: SHOBIKA

(ആദി) "അതൊക്കെയുണ്ട്.അതിനു മുൻപ് കിച്ചുവെട്ടനോട് ഒരു കാര്യം ചോദിക്കാനുണ്ട്"ആദി "എന്താ"കിച്ചുവേട്ടൻ "അതേ കിച്ചുവേട്ടൻ ഇപ്പോഴും ആ തേപ്പുപെട്ടി വൈഷ്ണവിയെ ഓർത്തിരിക്കാണോ"ആദി "നീയിപ്പോ എന്തിനാ അത് ചോയ്ച്ചേ. ഞാനൊന്നും അതിനെ ഓർക്കാറില്ല."കിച്ചുവേട്ടൻ "ഓർക്കാതിരുന്നാൽ നല്ലത്.പിന്നെ ഇനി ഏട്ടന് ആരേലും പ്രേമിക്കാൻ തോന്നിയാൽ എന്നോട് പറ"ആദി "അതെത്തിനാടി"നന്ദു "ആ പെണ്ണിനെ ഓടിച്ചു വിടാൻ അല്ലതെന്തിനാ"ആദി "അയിനെ ഓടിച്ചു വിട്ടിട്ട് നിനക്കെന്തു കിട്ടാനാണ്"ചാരു "അതുപിന്നെ എന്റെ നാത്തുനെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.ഏട്ടൻ തപ്പി പോണ്ടന്ന് പറയായിരുന്നു"ആദി "ആരാ അത്"നന്ദു "ഫോട്ടോ കാണിച്ചു തരാവേ"അതും പറഞ്ഞു ആദി ഫോട്ടോ എടുത്തു കാണിച്ചു. "ഇത് ആരാ. ഈ കുട്ടി എന്റെ ഏട്ടത്തിയമ്മ ആയി വരാൻ സമ്മതിക്കുമോ"നന്ദു "അതൊക്കെ സമ്മതിക്കും.ആദ്യം ഏട്ടന് ഇഷ്ടപ്പെട്ടോ പറ"ആദി "കാണാനൊക്കെ കൊള്ളാം.

ഇവൻ പറഞ്ഞപ്പോലെ ആ കുട്ടിക്ക് എന്നെ ഇഷ്ടമാവണ്ടേ"കിച്ചുവേട്ടൻ "അതൊക്കെ ഇഷ്ടാവും."ആദി "അല്ല മോളെ ആരാ ഇത്‌"'അമ്മ "ഇതാണ്.എന്റെ കുഞ്ചു"ആദി "What! ഇതാണോ കുഞ്ചു.കണ്ട പറയില്ലാട്ടോ"നന്ദു "നിന്റെ കുഞ്ചുനേയാണോ ഇവന് നീ കെട്ടിച്ചു കൊടുക്കാൻ പോണേ"സഞ്ചുവേട്ടൻ "അതെന്താ സഞ്ചുവേട്ടാ കിച്ചുവേട്ടന് കുഞ്ചുനേ കല്യാണം കഴിക്കാൻ പറ്റില്ലേ"ആദി "പറ്റും പറ്റും .അതൊക്കെ പറ്റും നീയെന്തോ ചെയ്യ്"സഞ്ചുവേട്ടൻ "ഇനി ഏട്ടൻ പറ ഇഷ്ടായ്യോ എന്റെ കുഞ്ചുനേ"ആദി "ആ മുഖം കണ്ടാൽ അറിയില്ലേ ഇഷ്ടപ്പെട്ടു എന്ന്"നന്ദു "അല്ല ഇതിപ്പോ എന്തിനാ ചോദിച്ചേ"ലെച്ചു "ഇനി വേറെ ഒരു പെണ്ണിനേയും നോക്കാതിരിക്കാൻ.നോക്കിയാൽ ഞാൻ കണ്ണു കുത്തിപൊട്ടിക്കും.കേട്ടല്ലോ"ആദി കിച്ചുവിനോടായി പറഞ്ഞു. "കേട്ടു മഹാറാണി"കിച്ചുവേട്ടൻ "നീയെന്റെ കൂടെ പെങ്ങളല്ലേ.എന്റെ കാര്യം കൂടി സെറ്റ് ആക്കി താടി"സഞ്ജു ആദി മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു.

"അതൊക്കെ ഞാൻ സെറ്റ് ആക്കി താരം ബ്രോ"ആദി. "എന്താ അവിടെ രണ്ടാളും കൂടി ഒരു സ്വകാര്യം പറച്ചിൽ"ഐഷു "അത് ഞങ്ങൾ അങ്ങളെയും പെങ്ങളും തമ്മിൽ ഉള്ള secret ആണ് അല്ലെ"സഞ്ജു "ആ അതേ"ആദി "അല്ല കുഞ്ചുനേ മാത്രം കണ്ട മതിയോ ബാക്കിയുള്ളോരെ കാണണ്ടേ"ആദി "പിന്നെ വേണ്ടേ"ചാരു "ദേ ഇതാണ് ന്റെ അപ്പു.ഇത് അമ്മ പിമ്മേ ഇത് അച്ഛൻ"ഒരു ഫോട്ടോ കാണിച്ചോണ്ട് ആദി പറഞ്ഞു. ഞാനാ ഫോട്ടോ കാണിച്ചു കൊടുക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞിണ്ടായിരുന്നു.ആരും കാണാതിരിക്കാൻ പെട്ടന്ന് കണ്ണ് തുടച്ചു. "ഇത്ര ഫോട്ടോയെയുള്ളോ.എല്ലാരുടേയും കാണിച്ചു തരാ പറഞ്ഞിട്ട് "നന്ദു "ഇനിബിഫോട്ടോയില്ല.pics ഒക്കെ ദാ ഈ മെമ്മറി കാർഡിലുണ്ട്."ഒരു മെമ്മറി കാർഡ് പൊക്കി കൊണ്ട് ആദി പറഞ്ഞു.

"ഇവിടെ ഇങ് താ ഞ്ഞം ഫോണിലിട്ട് നോക്കട്ടെ"മെമ്മറി കാർഡ് തട്ടി പറച്ചോണ്ട് നന്ദു പറഞ്ഞു. നന്ദു എന്റെ കയ്യിൽ നിന്ന് മെമ്മറി കാർഡ് വാങ്ങി അവന്റെ ഫോണിലിട്ടു. "ഇതിൽ ഒരുപാടുണ്ടല്ലോ."നന്ദു "പിന്നെ കൊറേ ഉണ്ട്"ആദി. ഞാൻ അവന്റെ കയ്യിൽ നിന്ന് ഫോണ് വാങ്ങി ഒരുരുത്തരേയും പറഞ്ഞു കൊടുത്തു.അച്ചുനേയും കുട്ടുനെയും എല്ലാരേയും കാണിച്ചു.പിന്നെ ഞങ്ങടെ പല ടൈപ്പിലുള്ള ഫോട്ടോസും വിഡിയോസും ഒക്കെ ഉണ്ട്.പിന്നെ ഞങ്ങടെ കോളേജും വീടും എല്ലാം ഉണ്ടായിരുന്നു. ഞാൻ അവർക്ക് പറഞ്ഞുകൊടുത്ത എന്റെ ജീവിതത്തിലെ മിക്ക കാര്യങ്ങളും അതിലുണ്ടായിരുന്നു.പിന്നെ ഞാൻ first വച്ചാ എന്റെ ചെമ്പരത്തി ചെടിയൊക്കെ ഉണ്ടായിരുന്നു. "എന്തോരം ഫോട്ടോസ് ആടി ഇതിലുള്ളത്"കിച്ചു

"ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ എന്റെ സർട്ടിഫിക്കേറ്റിന്റെ കൂടെ എടുത്തത് എന്റെ കൊറച്ചു ഡ്രെസ്സും പിന്നെ ഈ ഒരു ബോക്സും മാത്രമാണ്."ആദി "ഇനിയാ ബോക്സിൽ എന്തുണ്ട്"അജു "ഇനിയിതിൽ കണ്ണേട്ടൻ എനിക്ക് തന്ന ലേറ്റേഴ്സും പിന്നെ ചെമ്പരത്തി പൂവും മാത്രം"ആദി "ലേറ്റേഴ്സ് ഒക്കെ.ഈ ചെമ്പരത്തി എങ്ങനെയാ നീ സൂക്ഷിച്ചേക്കണേ"ആൽവി "ദാ നോക്ക്"അതികം പറഞ്ഞ് ആദി ബോക്സിൽ നിന്നു കുഞ്ഞു ബോക്സ് എടുത്തു കൊടുത്തു. "ഇതെന്താ"അജു "അത് ചെമ്പരത്തി എടുത്ത് വെച്ചു.അത് വാടിയത് ഒണങ്ങിയപ്പോൾ എടുത്ത് ബോക്സിൽ വച്ചു .അത്രയേയുള്ളൂ"ആദി. "അല്ല ആദി ഒരുകാര്യം ചോയ്ക്കട്ടെ .നീ വീട് വിട്ടു വന്നല്ലോ.പിന്നെ വരുന്നെന് മുമ്പ് ലെറ്ററും എഴുതിവച്ചില്ലേ.അപ്പൊ ഇതൊക്കെ അറിയുമ്പോൾ നിന്റെ കണ്ണേട്ടൻ നിന്നെ വിശ്വസിക്കോ"ചാരു "അതൊക്കെ വിശ്വാസിക്കും. കണ്ണേട്ടൻ എന്നെ ആത്മാർത്തമായാണ് സ്നേഹിച്ചതെങ്കിൽ എന്നെ ഉറപ്പായും വിശ്വസിക്കും.

എനിക്ക് വന്ന ഈ എഴുത്തുകളിൽ നിന്ന് തന്നെ മനസ്സിലാവും കണ്ണേട്ടൻ എന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന്"ആദി "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ."ചാരു "നീ ഒരിക്കൽ പോലും തിരിച്ചൊരു മറുപടി കത്തുകൾക്ക് കൊടുത്തിട്ടില്ലേ"ഐഷു "കൊടുത്തിട്ടുണ്ട്.അവസാനമായി എഴുതിയത് ഞാനാണ്."ആദി "അതെപ്പോ"കിച്ചു "ഞാനന്ന് ടിസി വൻഫാൻ പോയ അന്ന്. അന്ന് അവിടെ പിജികാർക്ക് ക്ലാസ്സുണ്ടായിരുന്നു.കണ്ണേട്ടൻ വന്നിണ്ടാവും എന്ന് എനിക്കുറപ്പായിരുന്നു."ആദി "അതെന്താ നിനക്ക് അത്രക്കുറപ്പ്"ആൽവി "അതോ. അതുണ്ടല്ലോ അബ്‌നു ലൈബ്രറിയിൽ വച്ച് അങ്ങേരെ ജൂസ്റ് ഒന്ന് കണ്ടില്ലേ.അതിനുശേഷം കണ്ണേട്ടൻ എന്റെ അടുത്തെവിടെങ്കിലും ഉണ്ടെങ്കിൽ എനിക്കറിയാൻ പറ്റുമായിരുന്നു.പിന്നെ എനിക്കൊരു പോസിറ്റീവ് എനർജി ഉണ്ടാവും.അന്ന് കോളേജിൽ ടിസി വാങ്ങാൻ പോയപ്പോഴും ആ ഫീൽ ഉണ്ടായിരുന്നു.അപ്പൊ തന്നെ ഞാനൊരു ലെറ്റർ എഴുതി "ആദി "എന്താ ആ ലേറ്ററിൽ എഴുതിയിണ്ടായിരുന്നെ"ആകാംഷയോടെ ലെച്ചു ചോദിച്ചു

"ദേ പിള്ളേരെ ടൈം നോക്ക് നിങ്ങൾക്ക് ഹോസ്റ്റലിൽ കേറണ്ടതല്ലേ."അമ്മ ടൈം നോക്കിയപ്പോഴാണ് 5.30. 6 മണിക്കുളളിൽ ഇവളുമാർക്ക് ഹോസ്റ്റലിൽ കയറണം. ഇല്ലേൽ വീട്ടിൽ വിളിച്ചു പറയും.പിന്നെ വാർഡന്റന്ന് നല്ലത് കേള്കുക്കയും ചെയ്യും. "എന്ന നിങ്ങള് വിട്ടോ നാളെ കാണാം"ആദി "അതിലെന്താ എഴുതിയെ എന്ന് അതുടെ പറയ്.എന്നിട്ടു പോവാം"ചാരു "അതു നാളെ പറയാം ഇപ്പൊ മകള് ചെല്ല്"ആദി "പറയ് മുത്തേ.അതറിയാതെ ഇനി ഞങ്ങൾക്ക് ഉറക്കം വരില്ല."അന്നമ്മ "ഇന്നെന്തായാലും പറയില്ല പോരെ.നാളെ തന്നെയാ പറയുള്ളൂ.ഇപ്പോ ചെല്ല് ഇല്ലേൽ വർഡന്റെന്ന് നല്ലത് കേൾക്കാം"ആദി "ഒക്കെ എന്നാ ഞങ്ങൾ ഇറങ്ങാണ്.പിന്നെ നാളെ നേരത്തെ ഞങ്ങൾ ഇവിടെ ലാൻഡ് ചെയ്യും അപ്പോഴേക്കും റെഡി ആയിരുന്നോ"ലെച്ചു "ആ ശേരി നിങ്ങൾ ചെല്ല്"ആദി....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story