🌸ചെമ്പരത്തി🌸: ഭാഗം 41

Chembarathi

രചന: SHOBIKA

(ആദി) അങ്ങനെ അവരൊക്കെ പോയപ്പോ തുടങ്ങിയത് ഇവിടെ രണ്ടെണ്ണം ലേറ്ററിൽ എന്താ എഴുതി കൊടുത്തെ എന്നു ചോദിച്ചു പുറകെ നടക്കാൻ തുടങ്ങിട്ട്. "നിങ്ങളിങ്ങനെ പുറകെ നടന്നിട്ട് ഒരുകാര്യവുമില്ല.ഞാൻ പറയാൻ പോണില്ല"ആദി "Pls ഒന്നു പറയടി"നന്ദു "ഇന്ന് ഒരുദിവസം കൂടെ wait ചെയ്യ് നാളെ പറയാലോ"ആദി ഞാൻ പറഞ്ഞ പിന്നെ അത് മാറ്റില്ല എന്നറിയുന്നോണ്ട തോന്നുന്നു പിന്നെ രണ്ടിനെയും കാണാനില്ല. രാവിലെ തന്നെ എല്ലാത്തിന്റെയും missed call ഇണ്ടായിരുന്നു .എന്നെ എണിപ്പിക്കാൻ.ശോ എന്നാലും ആ ലേറ്ററിൽ എന്താന്നറിയൻ ഇത്രയും ആവേശമോ. എഴുതിയ എനിക്ക് പോലുമിണ്ടായില്ല ഇത്രയും ആകാംഷ.അങ്ങനെ ഞങ്ങൾ റെഡി ആയി കോഴിക്കോട് ബീച്ചിലോട്ട് വിട്ടു.അച്ചായിയും അമ്മയും വന്നില്ലട്ടോ.ഞങ്ങൾ മൂന്നാളും കൂടെ ബീച്ചിലോട്ട് പോയി.

അവിടെ ഞങ്ങളെകാളും മുന്നേ എല്ലാരും പ്രെസെന്റ ആയിട്ടുണ്ട്. "നിങ്ങളെന്താ ഹോസ്റ്റലിലോട്ട് പോവാതെ ഇന്നലെ നേരിട്ട് ഇങ്ങോട്ടാണോ വന്നേ". "അതേലോ. നീയാ ലേറ്ററിൽ എന്താ എഴുതിയെ എന്നറിയാതെ ഒരു സമാധാനവുമുണ്ടായില്ല.അപ്പൊ നേരത്തെ അതറിയാൻ കുറ്റിയും പറിച്ചിറിങ്ങിയതാ. അപ്പോഴാ അവളുടെ ചോദ്യം"ചാരുവാണ്. "എന്റെ ദൈവമേ ആ കത്തിൽ എന്താന്നറിയാൻ ഇത്രയും ആകാംഷയോ"ആദി "പിന്നല്ലാതെ"ഐഷു "എന്ന ഞാൻ പറഞ്ഞു തരാം.നിങ്ങൾ വെറുതെ ടെന്ഷന് അടിക്കേണ്ട"ആദി "എന്ന പറ"കിച്ചു "കാണാമറയത്തുള്ള എന്റെ അജ്ഞാതന്, എന്തെഴുത്തണം അങ്ങനെ തുടങ്ങണം ഒന്നുമറിയില്ല.പക്ഷെ എനിക്കിതെഴുതിയെ മതിയാവൂ. തന്നെ നേരിൽ കാണാനുള്ള ഭാഗ്യം ഉണ്ടാവോ എന്നറിയില്ല.എന്നാൽ ഇങ്ങനെ ഒരു എഴുത്ത് എഴുതാനുള്ള ഭാഗ്യമുണ്ടായി.എന്താ പറയേണ്ടത് എന്നറിയില്ല.പക്ഷെ ഒന്നു പറയാം എനിക്ക് തന്നെയിഷ്ടടോ. തന്റെ എഴുത്തുകളെയൊക്കെ ഒത്തിരി ഇഷ്ടമാണ്

.വെറും ഇഷ്ടമല്ല പ്രണയമാണ്.എഴുത്തുകളോടും അതെഴുത്തുന്ന ആളോടും.പക്ഷേ അതനുഭവിക്കാൻ കഴിയൊന്നാറിയില്ല.കാരണം ഈ എഴുത്ത് തന്റെ കയ്യിൽ കിട്ടുമ്പോൾ തനിക്ക് എന്നെ കാണാൻ പറ്റിയെന്നു വരില്ല.എന്താന്ന് വച്ചാൽ ഇനി ഞാൻ ഈ കോളേജിലേക്ക് വരത്തില്ല.ടിസി വാങ്ങിച്ചു.എന്തിനാ ഇപ്പൊ ടിസി വാങ്ങിയെ എന്നു തന്ന കരുതും. ഞാൻ ഒളിച്ചോടി പോയെടോ. ആരുടെ കൂടെയാ എന്നു വിചാരിക്കിണ്ടാവും ലെ.ആരുടെ കൂടെയുമില്ല ഒറ്റക്കാണ് ഒളിച്ചോടിയെ.പക്ഷെ വീട്ടിൽ ഒരെഴുത് എഴുതിയിട്ട് പോയേ.അതിൽ കാമുകന്റെ കൂടെ പോവന്നൊക്കെ എഴുതിൻഡ്.താൻ പേടിക്കൊന്നും വേണ്ട.എനിക്ക് കാമുകനൊന്നുമില്ല.ആദ്യമായി പ്രണയം തോന്നിയത് തന്നോടാണ്. തന്റെ എഴുത്തുകളോടാണ്. അപ്പൊ പിന്നെ എന്റെ കാമുകനും താനായിരിക്കുമല്ലോ.അപ്പൊ വിചാരിക്കുന്നുണ്ടാവും എന്തിനാ ഒളിച്ചോടിയെന്ന്. നിവർത്തികേടുകൊണ്ടാഡോ.ഒഎസ് വഴിയുണ്ടായില്ല.എന്തേലും വഴിയുണ്ടായിരുന്നേൽ ഞാൻ ഇങ്ങനെ ചെയ്യില്ലായിരുന്നു.

പിന്നെ താൻ ഒരു ഹെല്പ് ചെയ്യണം.എന്റെ കുഞ്ചുനോട് കൂടെ പറയാതെയാണ് ഞാൻ വീട് വിട്ടിറിങ്ങിയത്.താൻ അവളുടെ ആങ്ങളെയാണ് എന്നല്ലേ പറയുന്നേ. അപ്പൊ ഒരു ഏട്ടന്റെ സ്ഥാനത്തു നിന്നു അവളെ ആശ്വസിപ്പിക്കണം. ഞാൻ അവളുടെ അടുത്തുനിന്ന് പോയേൽ പിന്നെ അവള് മെന്റലി വീക് ആയിണ്ടാവും.അത് ഒക്കെയാവാൻ താൻ ഒന്നു ഹെല്പ് ചെയ്യണം.പിന്നെ അവളോട് പറയണം അവളുടെ അമ്മു ഒരു ദിവസവും തിരിച്ചുവരുമെന്ന്.അപ്പോൾ അവൾ പഠിച്ചു നല്ല മാർക് ഒക്കെ വാങ്ങി വെക്കാൻ പറയണം.പിന്നെ എന്റെ അസഹാനെയും അമ്മയെയും ഒക്കെ നോക്കാൻ പറയണം.എനിക്ക് കോഴപ്പമൊന്നുമില്ല എന്നു പറയണം.സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു അച്ഛനും അമ്മയും പിന്നെ ഒരനിയനേയും എനിക്ക് കിട്ടിയിട്ടുണ്ട് എന്ന് പറയണം. എന്നെ വെറുകരുത് എന്നു പറയണം.പിന്നെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറയണം.കുഞ്ചുന്റെ അമ്മു തെറ്റൊന്നും ചെയ്യിൽ പറയണം ഇനി തന്നോട് പറയാനുള്ളത്‌.

എന്നെ താൻ ആത്മാർഥമായാണ് പ്രണയിച്ചത് എങ്കിൽ എനിക്കുവേണ്ടി കാത്തിരിക്കണം.ഞാൻ വരും തന്റെ പാതിയാവാൻ.നേരിൽ കാണാത്ത എന്റെ പാതിയെ കാണാൻ ഈ ആമി തീർച്ചയായും വരും.തന്നെ കാണാതെ ഇത്രയും നാൾ പ്രണയിച്ചില്ലേ.ഇനിയും അതുപോലെ തന്നെ പ്രണയിക്കും. അതിന് ആരുടെയും അനുവാദം വേണ്ടല്ലോ.എല്ല ഋതുകളിലും തന്റെ പ്രിയതമനു വേണ്ടി വിരിഞ്ഞു നിൽക്കുന്ന 🌺ചെമ്പരത്തി🌺യെപോലെ തനിക്കുവേണ്ടി ഞാനും എവിടേലുംവിരിഞ്ഞു നിൽക്കുന്നുണ്ടാവും.ഒരിക്കലും കൊഴിഞ്ഞു പോവാതെ തനിക്കുവേണ്ടി കാത്തിരിക്കും ഞാൻ നമ്മുടെ സംഗമത്തിനായി. എന്ന് നിന്റെ സ്വന്തം ആമി." ആദി പറഞ്ഞു നിർത്തി. "ഇത്രയുമാണ് ഞാനതിൽ എഴുതിയെ.Any doubts"ആദി "എന്നാലും ആധി നീയിതൊക്കെ സീരിക്കും അതിലെഴുതിയോ"അന്നമ്മ "ആടി.ശെരിക്കും എഴുതി."ആദി "അപ്പൊ ആ ലെറ്റർ നിന്റെ കണ്ണേട്ടന് കിട്ടിയുണ്ടാവോ"അച്ചായൻ(ഇന്നലെ തൊട്ട് ആൽവിൻ എട്ടനായതോടെ ആദി വിളി അച്ചായൻ എന്നാക്കിട്ടോ)

"എന്റെ അച്ചായോ അതൊക്കെ കിട്ടിണ്ടാവും"ആദി "അതെങ്ങനെ"ലെച്ചു "അതോ ഞാൻ പറഞ്ഞില്ലേ എനിക്ക് കണ്ണേട്ടൻ അടുത്തെവിടേലും ഉണ്ടെങ്കിൽ മനസിലാവും എന്ന്. അതൊണ്ടല്ലേ ലെറ്റർ എഴുതിയെ.പിന്നെ ഈ ലെറ്റർ ഞാൻ ലൈബ്രറിയിൽ കണ്ണേട്ടൻ മറുപടി വെക്കാൻ പറഞ്ഞ സ്ഥലത്തു വെക്കാൻ പോവുമ്പോഴാണ് ഫയുക്കാനെ കണ്ടത്.എന്നെ കണ്ടതും ഫയുക്ക പെങ്ങളെ വിളിച്ച് എന്റടുത്തേക്ക് വന്നു."ആദി "എന്നിട്ട്"കിച്ചുവേട്ടൻ "എന്നിട്ടെന്താ വന്നപാടെ ചോദിച്ചത് ഈനാംപേച്ചി ഇവിടുണ്ട്.അപ്പൊ മരപ്പട്ടിയെവിടെ എന്നാണ്"ആദി "അതെന്താ അങ്ങനെ ചോദിച്ചേ"ഐഷു "ഓ എന്റെ ഐഷു ഫയുക്ക കുഞ്ചുനേയാണ് ചോദിച്ചേ.ഞങ്ങൾ എപ്പോഴും ഒരുമിച്ചുല്ലേ ഉണ്ടാവാ. അപ്പൊ ചോദിച്ചതാ.അതുവിട്. അപ്പൊ ഞാൻ പറഞ്ഞു ഞാൻ അച്ഛന്റെ കൂടെയാ വന്നിയിരിക്കുന്നെ കുഞ്ചു വന്നിട്ടില്ല എന്ന്.പിന്നെ എന്തിനാ വന്നിരിക്കുന്നെ ചോദിച്ചപ്പോൾ ഒരു ceritificate വാങ്ങാൻ വന്നതാ പറഞ്ഞു. പിന്നെ ഞാൻ ലൈബ്രറി തുറന്നിണ്ടോ ചോയ്ച്ചു.

എന്തിനായിപ്പോ ലൈബ്രറി ചോയിച്ചപ്പോ.ഞാനെല്ലാം പറഞ്ഞു.അതായത് കോളേജിൽ ഒരാൾക്ക് എന്നെ ഇഷ്ടമുള്ള കാര്യവും എനിക്ക് തിരിച്ചുള്ള കാര്യവും പിന്നേ മറുപടി വെക്കാൻ പോവാന്നും പറഞ്ഞു.ഫയുക്കയും എനിക്ക് കിച്ചുവേട്ടനെയും അ അച്ചായാനെയും സഞ്ചുവേട്ടനെയൊക്കെ പോലെയായിരുന്നു.പിന്നെ ഫയുക്ക ഇതറിഞ്ഞാൽ കണ്ണേട്ടനും അറിയും"ആദി "അതേങ്ങനെ"അജു ""അതുണ്ടല്ലോ ഫയുക്ക ഇല്ലേ പിജിയാണ്. അപ്പൊ എന്തായാലും കണ്ണേട്ടനെ അറിയാൻ വഴിയുണ്ട്.പിന്നെ ലൈബ്രറിയിൽ വെച്ചു ശരത്തിനെ കണ്ണേട്ടനെ അടിച്ചില്ലേ.അപ്പൊ കുഞ്ചുന്റെ കൂടെ ഫയുക്കയും ഉണ്ടായിരുന്നു. ലൈബ്രറിയിൽ അന്ന് കുഞ്ചു കണ്ണേട്ടനെ കണ്ടില്ല.അത് അവൾ എന്നെ മാത്രം ശ്രെദ്ധിച്ചത് കൊണ്ടാണ്.പക്ഷെ ഫയുക്ക കണ്ടിട്ടുണ്ടാവും.അപ്പൊ ഫയുക്ക കണ്ണേട്ടന്റെയടുത്ത് പറയും എന്നുള്ള വിശ്വാസം അത്രേയുള്ളൂ."ആദി "കണ്ടിട്ടുണ്ടാവോ"ഐഷു "കണ്ടിട്ടുണ്ടായിരിക്കും."ആദി "ഇപ്പൊ സമാധാനയില്ലേ എല്ലാർക്കും."ആദി "സധാമാനമായി മോളെ"ചാരു ..തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story