🌸ചെമ്പരത്തി🌸: ഭാഗം 42

Chembarathi

രചന: SHOBIKA

(ആദി) അങ്ങനെ ഞങ്ങൾ തിരയിൽ കളിച്ചോണ്ടിരിക്കുമ്പോഴാണ് കിച്ചു ഒരു കാര്യം പറഞ്ഞത്. വേറൊന്നുമല്ല ഞങ്ങളുടെ first sem result വന്നു.exam എഴുത്തിട്ട് വർഷം ഒന്ന് കഴിഞ്ഞു .എന്നിട്ട് result ഇപ്പോഴാ വരുന്നേ.അവരുടെയൊക്കെ റിസൾട്ട് നോക്കി എല്ലാരും പാസ്സായിട്ടുണ്ട്. "ആദി ഇനി നിന്റെ രെജിസ്റ്റർ നമ്പർ പറ"കിച്ചുവേട്ടനാണ്. "958317"ആദി "അടിപ്പാവിയെ"കിച്ചു "എന്താടാ"സഞ്ചുവേട്ടൻ "ഇവളുടെ റിസൾട്ട് നോക്ക്.physics ഒഴിച്ച് ബാക്കിയെല്ലാത്തിലും ഫുൾ മാർക്ക്."കിച്ചു "എന്താ ,എന്താ പറഞ്ഞേ"ആദി "Physics ഒഴിച്ച് ബാക്കി എല്ലാത്തിലും ഫുൾ മാർക് ഉണ്ട്."കിച്ചു കിച്ചു അത് പറഞ്ഞതും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. "ആദി, അതിന് ഇത് നിന്റെ പേരല്ലല്ലോ.ഏതോ അനാമികയുടെ പേരാണ്"ഫോണും നോക്കി ചാരു പറഞ്ഞു. അവൾ അത് പറഞ്ഞിട്ടും ഞാൻ അവിടെ കിടന്നു തുള്ളിച്ചാടുകയായിരുന്നു. "എടി നീയൊന്നു തുള്ളിചാടാതെ അവിടെ നിക്ക്.ഇത് നിന്റെ result അല്ല"ലെച്ചു "അതേനികറിയാം"ആദി

"എന്ത് നിനകറിയന്നോ. അപ്പൊ ഈ അനാമിക ആരാ"കിച്ചു "എടാ പൊട്ട അനാമിക എന്റെ കുഞ്ചുസ് ആണ്.അവളുടെ രെജിസ്റ്റർ നമ്പർ ആണ് പറഞ്ഞു തന്നെ"ആദി. "ബെസ്റ്റ്. അപ്പൊ എന്ന നിന്റെ നമ്പർ പറ നോക്കട്ടെ"അജു "അതു നോക്കണ്ട ആവശ്യമൊന്നുമില്ല. എനിക്കും അതുപോലെ തന്നെയായിരിക്കും"ആദി "അത് നിനക്കെങ്ങനെ അറിയാം"അന്നമ്മ "എന്ന നിങ്ങൾ നോക്കി നോക്ക്"ആദി അങ്ങനെ അവർ എന്റെ രെജിസ്റ്റർ നമ്പർ അടിച്ചു നോക്കി.അതും കണ്ട് കണ്ണും തളളി നിൽക്കുണ്ട് എല്ലാവരും "ഇപ്പൊ എങ്ങനെയുണ്ട്"ആദി "ഇതെങ്ങനെ"ഐഷു "അതുണ്ടല്ലോ. എപ്പോഴും അങ്ങനെയാണ്.രണ്ടാൾക്കും same ആയിരിക്കും മാർക് ഇണ്ടാവ.വല്ലപ്പോഴും ഒന്നോ രണ്ടോ മാർക് difference വരും അല്ലാത്ത അപ്പോഴൊക്കെ same ആയിരിക്കും."ആദി "എന്നാലും ഇതൊക്കെ എങ്ങനെ സാധിക്കുന്നു.നിന്നെ കണ്ടാൽ പറയില്ലാട്ടോ പടിപ്പിയാണ് എന്ന്"അച്ചായൻ "എല്ലാരും പറയും.എന്താ ചെയ്യാ"ആദി "ഞങ്ങൾക്ക് ചിലവ് വേണം മോളെ"അജു

"അതിനെന്താ അതൊക്കെ തരാല്ലോ."ആദി "എന്ന ഇപ്പൊ എല്ലാർക്കും ഐസ്ക്രീം വാങ്ങിച്ചു താ"ഐഷു "ഒക്കെ"ആദി അതും പറഞ്ഞു ഞാൻ ചാരുനെയും വലിച്ച് ഐസ്ക്രീം വാങ്ങാൻ പോയി.ചാരുനെ കൂട്ടിയിട്ട് പോയതിൽ ഒരു കാര്യമുണ്ടട്ടോ "ചാരു ഞാൻ ഒരുകാര്യം ചോദിച്ചാൽ നീ സത്യം പറയോ"ആദി "എന്താ ആദി"ചാരു "അതുപിന്നെ നിനക്ക് സഞ്ചുവേട്ടനെ ഇഷ്ടമല്ലേ"ആദി "അതെന്താ നീയങ്ങനെ ചോദിച്ചേ"ചാരു "അല്ല മീ സഞ്ചുവേട്ടൻ പ്രൊപോസ് ചെയ്തിട്ട് ഇതുവരെയായിട്ടും accept ചെയ്തിട്ടില്ലല്ലോ അതോണ്ട് ചോദിച്ചതാ"ആദി "Mm"ചാരു ഒന്ന് മൂളി "പറയ് ചാരു നിനക്കിഷ്ടമല്ലേ"ആദി "നീ വേറെന്തെലും ചോദിക്കുന്നുണ്ടോ.ഇതന്നെ ചോദിക്കാനുള്ളോ"ചാരു "ഇതന്നെ ചോദികനുള്ളു"ആദി "ഡി പറയ്"ആദി "എനിക്കിഷ്ടല്ല"ചാരു "അതെന്താ ഇഷ്ടല്ലാത്ത. എല്ലാർക്കും ഇഷ്ടപ്പെടുന്നു character ആണ് സഞ്ചുവേട്ടന്റെ. പിന്നെ കാണാനും സുന്ദരൻ.പിന്നെ നിന്നെ ഇഷ്ടപെടുന്ന ആൾ.എല്ലാം കൊണ്ടും നിനക്ക് മാച്ച് ആണ്.

പിന്നെന്താ പ്രശ്നം"ആദി "നീ പറഞ്ഞതെല്ലാം ശെരിയാണ്"ചാരു "പിന്നെന്താ"ആദി "പിന്നെ ഒന്നുല്ല" ചാരു "കളിക്കാതെ ചാരു.എനിക്കറിയാം നിനക്ക് സഞ്ചുവേട്ടനെ ഇഷ്ടാന്ന്.ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് സഞ്ചുവേട്ടനോടുള്ള നിന്റെ പ്രണയം."ആദി "അതൊക്കെ നിനക്ക് വെറുതെ തോന്നുന്നതാ"ചാരു "നിന്റെ കണ്ണുകൾ പറയുന്നുണ്ട് ചാരു നിനക്ക് സഞ്ചുവേട്ടനെ ഇഷ്ടാന്നു. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യാൻ പറ്റോ നിനക്ക് സഞ്ചുവേട്ടനെ ഇഷ്ടലാന്ന്.നീയങ്ങേരെ പ്രണയിക്കുന്നിലാന്ന്"ആദി "നീയെന്തൊക്കയാ ആദി പറയുന്നേ."ചാരു "എന്താ നിനക്കിഷ്ടല്ല എന്നല്ലേ പറഞ്ഞേ.അപ്പൊ പിന്നെ സത്യം ചെയ്യ്"ആദി "അതേ നീ പറഞ്ഞതു ശരിയാ എനിക്ക് സഞ്ചുവേട്ടനെ ഇഷ്ടാ"ചാരു "പിന്നെ നീയെന്താ ഇതു ഏട്ടനോട് പറായാത്തെ"ആദി "അത് നിനകറിയാല്ലോ എന്റെ അച്ഛനും അമ്മക്കും ഈ പ്രേമിക്കുന്നത് ഇഷ്ടല്ലാന്ന്.ഞങ്ങൾ മൂന്നു പെണ്മക്കളെ കഷ്ടപ്പെട്ടാണ് അച്ഛൻ പഠിപ്പിക്കുന്നത്.ഞാൻ അങ്ങനെയൊന്നും ചെയ്യില്ലെന്നുള്ള ഒറ്റ വിശ്വാസത്തിലാ അച്ഛൻ എന്നെ ഇത്രയും ദൂരം വിട്ടു പഠിപ്പിക്കുന്നത്.

ഞാൻ എന്റെ ഇഷ്ടം സഞ്ചുവേട്ടനോട് പറഞ്ഞാൽ എന്റെ അച്ഛനോടും അമ്മയോടും ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും അത്.ഞാൻ പറഞ്ഞത് നിനക്കുമനസിലാവും എന്ന് വിചാരിക്കുന്നു"ചാരു "എനിക്ക് മനസ്സിലാവും ചാരു.ഞാനും ഒരച്ചന്റെയും അമ്മയുടെയും മകളാണ്.എല്ലാവരും നമ്മളെ പോലെ തന്നെയാണ്.ഞാനും നിന്നെ പോലെ പ്രേമിക്കില്ല എന്നു കരുതിയത് തന്നെയാ. നിനക്കറിയില്ലെ എന്റെ കാര്യം ഒന്ന് കാണുക പോലും ചെയ്യാത്ത ഒരാളെ പ്രണയിക്കുന്ന ആളാണ് ഞാൻ എന്ന്. പ്രേമിച്ചു നടക്കണം എന്നൊന്നും ഞാൻ പറയുന്നില്ല.അതേനിക്കും ഇഷ്ടമല്ല.വിവാഹത്തിനുശേഷം പ്രണയിക്കുന്നതില്ലാ എനിക്കിഷ്ടം.പക്ഷേ ഈ പ്രണയത്തിന് കണ്ണും മൂക്കും പ്രായവും ജാതിയും മതവും ഒന്നുലന്നെ.അതുകൊണ്ടല്ലേ ആരാന്നറിയാത്ത ഒരാളെ ഞാൻ പ്രണയിക്കുന്നത്.നീ നിന്റെ ഇഷ്ടം ഏട്ടനെ അറിയിക്കണം.പ്രേമിച്ചു നടക്കാൻ ഒന്നും ഞാൻ പറയുന്നില്ല.ഇഷ്ടാന്നു പറയാൻ മാത്രേ ഞാൻ പറയുന്നുള്ളൂ.

നിന്നെ ഏട്ടന് അത്രക്കും ഇഷ്ടമാണെങ്കിൽ ഏട്ടൻ നന്നയി പഠിച്ചു നല്ലൊരു ജോലിയൊക്കെ വാങ്ങി നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചു നിന്നെ കെട്ടികൊണ്ട് പൊയ്കൊളും. ഞാൻ പറയുന്നത് നിനക്ക് മനസിലാവുന്നുണ്ടോ"ആദി "ആ മനസിലാവുന്നുണ്ട്"ചാരു "അപ്പൊ എങ്ങനെയാ ഇന്ന് തന്നെ പറയല്ലേ"ആദി "എന്ത്"ചാരു "ഏട്ടനെ ഇഷ്ടാന്ന്"ആദി "പറയണോ"ചാരു "ആ പറയണം.അതും ഇന്ന് തന്നെ പറയണം"ആദി "എന്ന പറയാല്ലേ"ചാരു "ആ പറയാം"ആദി അതും പറഞ്ഞോണ്ട് ഞങ്ങൾ ഐസ്ക്രീമും വാങ്ങി അവരുടെ അടുത്തേക്ക് പോയി. പക്ഷെ ഇതൊക്കെ മൂന്നാമതൊരാൾ കേൾക്കുന്നുണ്ടായിരുന്നു. "നിങ്ങൾ എന്താ വൈകിയേ"ഐഷു "ഒന്നുല്ലന്നേ"ആദി. അങ്ങനെ ഐസ്ക്രീമൊക്കെ കഴിച്ചോണ്ട് ഇരികയിരുന്നു.ഇവിടൊരാള് ടെന്ഷനടിച്ചു നഖവും തിന്നോണ്ടിരിക്കുന്നു. "ഡി നീയതെന്തോന്ന കാട്ടാണെ. അതാ സഞ്ചുവേട്ടൻ അങ്ങോട്ട് പോയിട്ടുണ്ട് .നീ പോയി പറയ്"ആദി "അതുവേണോ"ചാരു ടെന്ഷനോടെ ചോയ്ച്ചു "ആ വേണം ചെല്ല്"ആദി ചാരുനെ ഉന്തി തള്ളി പറഞ്ഞു വിട്ടു.

ചാരുനെ പറഞ്ഞു വിട്ടേന് ശേഷം എല്ലാരോടും ഈ കാര്യം പറഞ്ഞു ഞങ്ങൾ അബ്‌റു പറയണത് എന്താണ് എന്ന് കേൾക്കാൻ കൊറച്ചു മാറിനിന്നു.ഒരു ചെറിയ ഒളിച്ചുനോട്ടം.നമ്മുകവിടെക്ക് പോയി നോക്കാം.നിങ്ങലും വാ. (സഞ്ജയ്) അതേ ഇനി കൊറച്ചു നേരം ഞാൻ പറയാം.അതുണ്ടല്ലോ.ചാരുനെ സെറ്റ് ആക്കി തരാൻ ഞാൻ ആദിയോട് പറഞ്ഞിട്ടുണ്ട്‌.പക്ഷേ ആയ പെങ്ങൾ കുരിപ്പ് ചെയ്യോനറിയില്ലായിരുന്നു.അവര് രണ്ടാളും കൂടെ ഐസ്ക്രീമ് വാങ്ങാൻ പോയി.അപ്പോഴാണ് ഒരു കാൾ വന്നത് നോക്കുമ്പോൾ ആദി.ഇവളെന്തിനാ വിളിക്കണേ. ഇപ്പൊ ഇവിടുന്ന് പോയല്ലേ ഉള്ളു. അതു വിചാരിച്ചു ഞാൻ ഫോൺ എടുത്തു.പിന്നെ അപ്പുറത്ത് പറയുന്ന കാര്യങ്ങൾ കേട്ട് എനിക്കെന്താ ചെയ്യേണ്ടത് എന്നറിയാൻ പാടില്ലാത്ത അവസ്ഥയായിരുന്നു.ചാരുനെ എന്നെ ഇഷ്ടാന്ന്.അവര് രണ്ടാളും കൂടെ പറയുന്നത് മുഴുവൻ കേട്ടു.അതു കേൾക്കാൻ വേണ്ടിതന്നെയാണ് ആദി വിളിച്ചത്.

എന്നാലും ഞാൻ കരുതിയില്ല എന്റെ പെങ്ങള് കുരിപ്പ് ഇത്ര ഫാസ്റ്റ് ആണെന്നുള്ള കാര്യം.ഞാൻ ഒരു കാൾ വന്ന് അവിടുന്ന് കൊറച്ചു മാറി നിന്നു.അപ്പോഴാണ് ചാരു എന്റടുത്തേക്ക് വരുന്നത് കണ്ടേ.ഞാൻ കാൾ കട്ട് ചെയ്തു. "സഞ്ചുവേട്ടാ"ചാരു "അഹ് ചാരു താനെന്താ ഇവിടെ.അവരൊക്കെ എവിടെ"സഞ്ചുവേട്ടൻ ആദി msg അയച്ചിണ്ടായിരുന്നു ഇപ്പൊ ചാരുനെ വിടും എന്ന് പറഞ്ഞു.അതറിഞ്ഞിട്ടും അറിയാത്ത പോലെ ചോദിച്ചു. "അവരൊക്കെ അവിടെയുണ്ട്.എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു സഞ്ചുവേട്ടനോട്"ചാരു "എന്താ"സഞ്ജു "അതുപിന്നെ"ചാരു "എന്തായാലും പറായഡോ"സഞ്ജു "അതുപിന്നെ എനിക്ക് ഇഷ്ടാണ്"ചാരു "എന്ത് ഇഷ്ടാന്നുള്ള കാര്യമാ പറയുന്നേ"സഞ്ജു "അതുപിന്നെ സഞ്ചുവേട്ടനെ ഇഷ്ടാന്നു"ചരട് എങ്ങനെയൊക്കെയോ പറഞ്ഞു.

"എഹ്, സത്യണോ പറയണേ."സഞ്ജു ചോദിച്ചു.കാരണം ചാരു ഇത്ര പെട്ടെന്ന് പറയും എന്നവൻ വിചാരിച്ചില്ല. "സത്യം.പക്ഷെ എനിക്ക് വേറൊരു കാര്യം പറയാനുണ്ട്"ചാരു "അതേനികറിയാം."സഞ്ജു "എന്ത്"ചാരു. "എടി പൊട്ടികാളി. നീ ഇപ്പൊ പറയാൻ ഉദ്ദേശിച്ച കാര്യം അങ്ങേർക്ക് അറിയാന്ന്"ആദി ഇതിപ്പോ എവിടുന്ന നോക്കിയപ്പോ ഉണ്ട് എല്ല കുരിപ്പുകളും കൂടെ ഇളിച്ചോണ്ട് നിൽക്കുന്നു. "നീ എന്നോട് പറഞ്ഞ കാര്യങ്ങളല്ലേ പറയാനുള്ളെ"ആദി "അതേ "ചാരു തലയാട്ടികൊണ്ട് പറഞ്ഞു "അതുണ്ടല്ലോ. നീ നേരത്തെ എന്നോട് പറഞ്ഞതെല്ലാം സഞ്ചുുവേട്ടനും കെട്ടായിരുന്നു.ഞാൻ ഏട്ടനെ കാൾ ചെയ്തിട്ടാ നിന്നോട് സംസാരിച്ചിരുന്നെ.ഏട്ടൻ എല്ലാം ഫോണിലൂടെ കെട്ടായിരുന്നു."ആദി ചാരു എന്നെ നോക്കിയപ്പോൾ അതെന്നുള്ള രീതിയിൽ തലയാട്ടി കൊടുത്തു. ..തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story