🌸ചെമ്പരത്തി🌸: ഭാഗം 47

Chembarathi

രചന: SHOBIKA

(കുഞ്ചു) ഒയ് മുത്തുമണിസ് ഇനി ഞാൻ കുറച്ചു പറയവേ. ഇന്ന് ഇമ്പ്രവേമെന്റ് എക്സാം ആയിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് എഴുതാൻ താത്പര്യമൊന്നുമില്ല.കാരണം ഞാനും അമ്മുവുകൂടെ ചേർന്നാണ് എക്സാം എഴുതിയെ.'അമ്മ ഉന്തി തള്ളിയാണ് കോളേജിലേക്ക് വിട്ടത്.ഇന്ന് കോളേജിലേക്ക് വന്നപ്പോ തന്നെ എനിക്ക് വേണ്ടപ്പെട്ട ആരോ ഇവിടെ ഉണ്ട് എന്നയായിരുന്നു.വണ്ടിയൊക്കെ പാർക്ക് ചെയ്ത് എക്സാം ഹാൾ തപ്പാൻ പോയി.എക്സാം ഹാൾ നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അത് കണ്ടേ. എന്താന്നല്ലേ,എന്റെ അതേ എക്സാം ഹാളിൽ അമ്മുന്റെ രെജിസ്റ്റർ നമ്പറും കിടക്കുന്നു.അതു നോക്കി കൊണ്ടിരിക്കുമ്പോഴാണ് പിന്നിൽ നിന്നാരോ വിളിച്ചേ നോക്കിയപ്പോൾ ഫയുക്കാ. "നീയെന്താ ഇബിടെ നിക്കണേ. എക്സാം എഴുതാൻ പോയില്ലേ. ടൈം അവറായല്ലോ അനു"ഫയു "പോവാൻ നിക്കാണ് കാക്കു.പിന്നെ കാക്കു അമ്മു വന്നിണ്ടോ എന്ന് നോക്കിയെക്കണേ"കുഞ്ചു. "അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ.

"ഫയു "എക്സാം ഹാളിൽ നമ്പറിട്ടേൽ അവളുടെയും ഉണ്ട്.അതാ പറഞ്ഞേ.ഒന്ന് നോക്കിയെക്കണേ."കുഞ്ചു "ആ നോക്കാം.ഞാൻ അവന്റേൽ പറയാം.പിന്നെ ഇപ്പൊ ന്റെ പെങ്ങൾ പോയിരുന്നു എക്സാം എഴുത്. ഒക്കെ"ഫയു "ഓക്കേ. എന്നാ ഞാൻ പോട്ടെ"കുഞ്ചു "Mm" ഞാൻ എക്സാം ഹാളിലേക്ക് പോവുമ്പോൾ കോളേജിലേക്ക് വന്നപ്പോൾ ഉണ്ടായ അതേ ഫീൽ പിന്നെയും വന്നു.ഞാൻ ചുറ്റിലും നോക്കി അമ്മു അവിടെ എവിടേലും ഉണ്ടോ എന്ന് .ആരെയും കാണാൻ പറ്റില്ല.പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിൽ കേറി എന്റെ സീറ്റിലിരുന്നു.അങ്ങനെയിരിക്കുമ്പോഴാണ്.ടീച്ചറും സെറ് കുട്ടിയും കൂടെ കേറി വന്നേ.പക്ഷെ ആ കുട്ടിടെ മുഖം മറഞ്ഞിണ്ടായിരുന്നു.ക്ലാസ്സിൽ വന്ന് ആ കുട്ടി ഫസ്റ്റ് ബെഞ്ചിൽ ആണ് ഇരുന്നെ.സീറ്റിലിരുന്നതും ആ കുട്ടി തലയിലിണ്ടയിരുന്ന സ്‌കാർഫ് കഴുത്തിലേക്കാക്കി.മുഖത്തെ മറയും അഴിച്ചു.പക്ഷെ മുഖം കാണാനില്ല.പിന്നെ ആള് ബോയ് കട്ട് ഒക്കെ അടിച്ചിട്ടാണ്.പിന്നിൽ നിന്ന് കണ്ടിട്ട് ആളെ മനസിലാവുന്നില്ല.

പിന്നെ ടീച്ചർ വന്ന് question പേപ്പർ ഒക്കെ തന്നു.പിന്നെ എന്റെ concentration ഫുൾ അതിലായി.അമ്മു പറഞ്ഞിട്ടുണ്ട് എക്സാം പേപ്പർ കയ്യിൽ കിട്ടികഴിഞ്ഞാൽ ഫുൾ concentration അതിൽ കൊടുക്കണം.ചുറ്റുമുള്ളതൊന്നും ശ്രെദ്ധിക്കരുതെന്ന്.അത് ഇതുവരെ തെറ്റിച്ചിട്ടില്ല. എക്സാം ഒക്കെ എഴുതി കഴിഞ്ഞ് ഫ്രണ്ടിൽ ഉണ്ടായ ആ കൊച്ചിനെ നോക്കിയപ്പോൾ അവിടില്ല.ഏകസാം കഴിഞ്ഞു പോയിരിക്കുന്നു.ശോ ആ കുട്ടിടെ മുഖം കൂടെ കാണാൻ പറ്റിയില്ല.കൊറേ നോക്കി കണ്ടില്ല.അപ്പോഴാണ് താഴെ ഞങ്ങടെ സ്ഥിരം പ്ലേസിൽ ഫയുക്കാനെ കണ്ടേ അപ്പൊ അങ്ങോട്ടേക്ക് പോയി. "ഏട്ടനെവിടെ കാക്കു."കുഞ്ചു "അവൻ ആരെയോ കാണാൻ പോയി.അല്ല നിന്റെ എക്സാം എങ്ങനെയുണ്ടായിരുന്നു"ഫയു "എക്സാം ഒക്കെ നന്നായി എഴുതി."കുഞ്ചു. ഫയുക്കാനോട് പറഞ്ഞോണ്ടിരിക്കുമ്പോഴാണ് കാക്കുന് ഒരു ഫോൺ വന്നിട്ട് പോയേ. ഞാൻ പിന്നെ അവിഡിങ്ങാനെ പോസ്റ്റ് ആയി നിൽക്കുമ്പോഴാണ് ഐഷ മെഹ്‌റിൻ പറഞ്ഞ കുട്ടി വന്നേ.

ആ കുട്ടി വന്ന് ഏതോ ആദിയുടെ കാര്യമൊക്കെ പറയുന്നുണ്ടായി.പിന്നെ ഗിഫ്റ്റ് ഒക്കെ തന്നു.പിന്നെ ഉണ്ടായതൊക്കെ നിങ്ങക്കറിയാലോ.ഫയുക്കാനെ കൂടെ അറിയാം എന്ന് പറഞ്ഞപ്പോൾ ഇവള് ആരെന്നായിരുന്നു ചിന്തിച്ചേ. അപ്പോഴാണ് അവൾക്കൊരു ഫോൺ വന്നേ. ആ ഫോൺ വന്നതും എന്തോ ബിസിയാണ് പറഞ്ഞു പോവാൻ നിന്നു.അപ്പോഴാണ് ഞാൻ ചോദിച്ചേ ആദി ആരെന്ന്. "ഞങ്ങടെ ആദിയും നിന്റെ അമ്മുവും ഒന്നാണ്.പിന്നെ അവളുടെ അജ്ഞാതനുള്ള കത്തും അതിലുണ്ട്"ഐഷു അതും പറഞ്ഞ് ഐഷ പോയി.അവൾ പറഞ്ഞത് കേട്ട് സ്റ്റക്കായി കൊറച്ചു നേരം ഞങ്ങൾ അവിടെ നിന്നു പിന്നെയാണ് ബോധത്തിലേക്ക് വന്നേ. "കാക്കു അവൾ പറഞ്ഞിട്ട് പോയത്.അതുതന്നെയാണോ കകുവും കേട്ടെ"കുഞ്ചു. "അവരുടെ ആദിയാണ് നിന്റെ കുഞ്ചു എന്നല്ലേ"ഫയു. "അപ്പൊ എന്റെ അമ്മു എവിടാന്ന് അവൾക്കറിയുമായിരിക്കും. അവക് എവിടേക്ക് പോയേ"കുഞ്ചു "അവിടേക്കാണ് പോയേ.വാ പോയി നോക്കാം"

ഫയു അതും പറഞ്ഞ ഞാനും ഫയുക്കയും പോയി.എല്ലാവിടെയും തിരിഞ്ഞു പക്ഷെ എവിടെയും കണ്ടില്ല.പിന്നെ ഞാൻ അവിടിരിന്നു കരയാൻ തുടങ്ങി. "എന്നാലും ഫയുക്കാ,അവളെ കണ്ടുപിടിക്കാൻ ഇത്രയും നല്ലൊരു അവസരം വന്നിട്ടും കിട്ടിയില്ലല്ലോ."കുഞ്ചു "നീ പറഞ്ഞത് ശരിയായിരുന്നു.ആത്മി അപ്പൊ ഇവിടെ വന്നിട്ടുണ്ടായിരുന്നിരിക്കണം.അവളയിരിക്കും ചിലപ്പോ ആ കുട്ടിയെ വിളിച്ചിട്ടുണ്ടാവുക"ഫയു. ഞങ്ങൾ ഇങ്ങനെ അമ്മുനെ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോഴാണ് എട്ടായി വന്നേ.എട്ടായിനെ നിങ്ങൾറിയും.അമ്മുനെ കണ്ണേട്ടൻ തന്നെയാണ് ആള്. എന്നെ ഇത്രയെങ്കിലും ഒക്കെയായി എടുത്തിട്ടുണ്ടെങ്കിൽ അത്‌ ഇവർ രണ്ടാളും ചേർന്നാണ്. "എന്തിനാ അനു കരയുന്നെ. എന്താടാ പറ്റിയെ"കണ്ണേട്ടൻ എട്ടായി അതു പറഞ്ഞോണ്ടിരിക്കുമ്പോഴാണ് ആ നാറി ശരണിനെയും കൊണ്ട് അവന്റെ ഫ്രണ്ട്സ് പോകുന്നത് കണ്ടേ. "ഡാ ഇവനിത് എന്തു പറ്റി .ഇനി നീയെന്തെലും ചെയ്തോ"ഫയു എനിക്കും അതായിരുന്നു സംശയം.ഈ ശരൻ പിജി ഫസ്റ്റ് ഇയര് ആണ് പടിക്കണേ. കോളജിലേക്ക് വന്നപ്പോ തൊട്ടു ഇവരുമായിട്ട് ഒടക്കാണ്. "ഇത് എൻറെന്ന് കിട്ടിയതോന്നുമല്ല.ഒരു പെണ്ണിന്റെന്നു കിട്ടിയതാ.

"കണ്ണേട്ടൻ. "പെണ്ണിന്റെന്നോ. എതാടാ ഇത്ര ധൈര്യമുള്ള പെണ്ണ്.എന്തായാലും നമ്മടെ കോളേജിലെ അല്ലാ"ഫയു. "നമ്മുടെ കോളേജിലെ ഒന്നുമല്ല. പിന്നെ ആ പെണ്ണും അവനും തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.പിന്നെ അവൻ ആ പെണ്ണിന്റെ കൈ പിടിച്ചു.ആദ്യം തന്നെ അവന്റെ കരണത്തിക്ക് ഒന്നു കൊടുത്തിണ്ടായിരുന്നു. പിന്നെ കൈയിൽ കേറി പിടിച്ചപ്പോൾ അവന്റെ ഗോൾ പോസ്റ്റിനിട്ട് ഒന്ന് കൊടുത്തു. "കണ്ണേട്ടൻ. "എന്നാലും just മിസ് കാണാൻ പറ്റില്ലല്ലോ.കയ്യിൽ കേറി പിടിച്ചെന് പോസ്റ്റിനിട്ട് കൊടുത്തല്ലോ അപ്പൊ ആള് പൊളിയായിരിക്കും"ഫയു. "കയ്യിൽ കേറി പിടിച്ചെന് മാത്രയായിരിക്കില്ല .വേറെന്തെലും ഉണ്ടാവും.അങ്ങനെയാണേൽ എനിക്കും കിട്ടേണ്ട"കണ്ണേട്ടൻ. "എന്താ പറഞ്ഞേ."കുഞ്ചു "അതുണ്ടല്ലോ ഞാൻ ഓഫീസിൽ പോണ വഴി നോട്ടീസ് ബോർഡ് ഒന്ന് നോക്കിയായിരുന്നു.അപ്പോൾ ആമിടെ നമ്പർ അതിൽ കിടാക്കുണ്ടായിരുന്നു.

അപ്പൊ തന്നെ ആ ക്ലാസ്സിലേക്ക് പോയി.പോകുന്ന വഴി ആ പെണ്ണിനേയും തട്ടി വീണു.ആ കോപ്പ് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഞാനും തിരിച്ചു പറഞ്ഞു.അതേ സമയത്തു തന്നെ എന്റെ heart ഒക്കെ വല്ലാതെ ഉയർന്നിണ്ടായിരുന്നു. അങ്ങനെ ഉയരണമെങ്കിൽ അവിടെ എവിടേലും ആമി ഉണ്ടായിരുന്നിരിക്കണം.ആ പെണ്ണ് വിടാൻ ഉദേശമിണ്ടായിരുന്നില്ല.അപ്പൊ ഞാൻ അതിന്റെ കൈ പിടിച്ചൊന്നു തിരിച്ചയിരുന്നു.പിന്നെ ആ പെണ്ണ് വിട് പറഞ്ഞു കണ്ണ് നിറച്ചപ്പോഴാ വിട്ടെ .എന്നിട്ട് ഞാൻ ആ ക്ലാസ്സിൽ പോയപ്പോഴേക്കും അവിടെ ആമി ഒന്നുണ്ടായില്ല."കണ്ണേട്ടൻ വിഷമത്തോടെ പറഞ്ഞു. "അല്ലേടാ ആ കുട്ടിയെങ്ങനെ കാണാൻ."ഫയു "അതിന് മുഖമോന്നും കണ്ടില്ല .മുഖമൊക്കെ മൂടിയിട്ടായിരുന്നു.കണ്ണുമത്രെ ഉണ്ടായുള്ളു."കണ്ണേട്ടൻ. അതു പറഞ്ഞപ്പോഴാണ് എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആ കുട്ടിയുടെ കാര്യം ഓർമ വന്നേ. "അതൊക്കെ പോട്ടെ നീയെന്തിനാ കരഞ്ഞെ. പിന്നെ നിനക്കെവിടെന്നാ ഈ ഗിഫ്റ്റ്. ഒക്കെ"കണ്ണേട്ടൻ.

അപ്പോഴാണ് ഐഷു തന്ന ഗിഫ്റ്റിന്റെ കാര്യം ഓർമ വന്നേ.അപ്പോ തന്നെ ഞാൻ ഫയുക്കാനെ നോക്കി. "ഫയുക്കാ ഇത് ആ ഐഷ തന്നതാണ്."ഞാൻ സന്തോഷത്തോടെ പറഞ്ഞു.കാരണം ഇത് അമ്മുന്റെ വകയാണെന്നർത്ഥം. "അപ്പൊ ഇത് അമ്മു"ഫയു. അങ്ങനെ പറഞ്ഞപ്പോൾ തന്നെ ഞാൻ തലയാട്ടി. "എന്താ നിങ്ങൾ പറയണേ."കണ്ണേട്ടൻ പിന്നെ ഫയുക്ക കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. "അപ്പൊ ന്റെ ആമി ഇന്നിവിടെ വന്നിണ്ടായിരുന്നല്ലേ. എന്നിട്ട് എനിക്ക് ഒന്ന് കാണാൻ പോലും പറ്റിയില്ലല്ലോ"കണ്ണേട്ടൻ "എന്തായാലും നീ അതൊന്നു തുറക്ക്"ഫയു അപ്പൊ തന്നെ ഞാൻ അതും തുറക്കും വിചാരിച്ചു .ആദ്യം ഞാൻ കണ്ടത് രണ്ടു ലെറ്റർ ആണ്.ഒന്നിൽ എന്റെ പേരും മറ്റെത്തിൽ എന്റെ അജ്ഞാതന് എന്നും എഴുത്തിട്ടുണ്ട്.അപ്പൊ തന്നെ അത് കണ്ണേട്ടൻ കൊടുത്തു.മറ്റേത് ഞാനും എടുത്തു. ഫയുക്ക പറഞ്ഞു ആരേലും ഒരാൾ ആദ്യം വായിക്കാൻ.അപ്പൊ തന്നെ ഞാൻ വായിക്കാം പറഞ്ഞു. "ഞാൻ വായിക്കാം."

കുഞ്ചു അതിൽ അവള് അവിടെ എത്തിയതും അവൾക്ക് കിട്ടിയ ഫ്രണ്ടിസിന്റെ കാര്യവും brotherസിന്റെ കാര്യവുമൊക്കെ പറഞ്ഞു. 'കുഞ്ചു നിന്നോട് പറയാതെ പോയതിൽ എന്നോട് ക്ഷേമിക്കണെടി.നിവർത്തികേട് കൊണ്ടുപോയത് .നിന്നോട് പറഞ്ഞയിരുന്നെൽ നീയും എന്റെ കൂടെ വരും എന്നെനിക്കറിയമായിരുന്നു.അതാ നിന്നോട് പറയാതെ പോയേ.പിന്നെ നിന്നെ കണ്ടായിരുനെൽ ഞാൻ അവിടേം വിട്ട് പോവാൻ സാതിക്കിലായിരുന്നു.പിന്നെ നിന്റെ അമ്മു നിന്റടുത്തേക്ക് തന്നെ വരും.അതിനുള്ള സമയമായിട്ടില്ല.പിന്നെ അച്ഛനും അമ്മയെയും അപ്പുനേയും ഒക്കെ നോക്കിയേക്കാണെടി.പിന്നെ ഞാൻ വരുന്നത് വരെ നീ കല്യാണം ഒന്നും കഴിച്ചേക്കാരുതെ.നിന്നാക്കുള്ള ചെക്കാനെയുമായിട്ടായിരിക്കും ഞാൻ വരുന്നേ.പിന്നെ എന്നെ ഒരു അജ്ഞാതന് സ്നേഹിക്കുന്നില്ലേ.ആയാളെ നീ കണ്ടിട്ടുണ്ടാവും എന്നറിയാം.അപ്പൊ നിന്നെ സ്നേഹിക്കുന്ന ഒരു ചെക്കൻ ഇവിടെയും ഉണ്ടെന്ന്.എന്റെ കിച്ചുവെട്ടൻ. അങ്ങേര് നിന്നെ നേരിൽ കണ്ടിട്ടില്ല.ഞാൻ പറഞ്ഞ ആണ് നിന്നെ അറിഞ്ഞത്.എന്നിലൂടെ അറിഞ്ഞതാണ് നിന്നെ.പിന്നെ ഫോട്ടോയും കണ്ടിട്ടുണ്ട്.അപ്പൊ നിനക്കുള്ള അജ്ഞതനെയും ആയി ഞാൻ വരും.'

'ഞാനിന്ന് നമ്മടെ കോളേജിൽ വന്നിട്ടുണ്ടായിരുന്നു.പിന്നെ നിന്നെ കാണുകയും ചെയ്തു.എന്തു കോലാടി ഇത്.നീ ഫുടൊന്നും കഴികാറില്ലേ.ആകെ മെലിഞ്ഞു കോലുപോലെ. കണ്ണിനൊന്നും ഒരു തെളിച്ചമില്ലലോ മുത്തേ.ഞാൻ വരുമ്പോഴേക്കും ഒക്കെ ഒക്കെയായിരിക്കണം.ഞാൻ നിന്നെ കണ്ടു.അതുപോലെ നീയും എന്നെ കണ്ടിട്ടുണ്ടാവും. പക്ഷെ മുഖം കണ്ടിട്ടുണ്ടാവില്ല.നിന്റെ എക്സാം ഹാളിൽ തന്നെ ഞാനും ഉണ്ടായിരുന്നു. പിന്നെ ഫയുക്കാനോടും എന്റെ അനേഷണം പറയണം.മുപേരെ ഞാൻ കണ്ടായിരുന്നു.പിന്നെ എൻറെയാ അജ്ഞാതാനെ മാത്രം കണ്ടില്ല.ഇതിൽ വേറൊരു കത്തു കൂടെയുണ്ടാകും.അത് അങ്ങേർക്കു കൊടുക്കണം.പിന്നെ അതിൽ രണ്ടുമൂന്നു ഗിഫ്റ് ഒക്കെയിണ്ടാവും.അതൊന്നും എന്റെ വക അല്ലാട്ടാ മുത്തേ.ന്റെ ചങ്ങായിസ് അജിൽ നീയുമുണ്ട്.

അവരുടെ വക,പിന്നെ നന്ദുന്റെ വക അവന്റെ ഏട്ടത്തിയമ്മക്ക്,പിന്നെ നിന്റെ ചെക്കന്റെ വകയും ഉണ്ട്. നോക്കിയെക്കു.എന്ന ശെരി.ഇനയെപ്പോഴാ കാണാൻ പറ്റുക എന്നറിയില്ല.. എന്ന് നിന്റെ അമ്മു. '"കുഞ്ചു "എന്തൊക്കെയാ ഈ പെണ്ണെഴുതിയിരിക്കുന്നെ.ആപ്പോ അവൾ ഇന്ന് ഇവിടെ വന്നിട്ടുണ്ട്.എന്റെ ക്ലാസ്സിൽ ഉണ്ടായിരുന്ന ആ കുട്ടി അവളായിരുന്നോ.മുടിയൊക്കെ വെട്ടി ആകെ മാറിയിട്ടുണ്ട്.അതുകൊണ്ട് പിന്നിക് നിന്നു കണ്ടപ്പോൾ മനസിലായില്ല"കുഞ്ചു "അപ്പൊ നീ കണ്ടോ"കണ്ണേട്ടൻ "ഞാൻ മാത്രല്ല ഏട്ടനും കണ്ടു"കുഞ്ചു "ഞാനോ. ഞാനെങ്ങനെ."കണ്ണേട്ടൻ. "ഏട്ടൻ ഒരുത്തിടെ കൈ പിടിച്ചു തൊരിച്ച കാര്യവും,പിന്നെ ശരണിന്റെ പോസ്റ്റ് അടിച്ചു തകർത്തതുമെല്ലാം അവളായിരുന്നു."കുഞ്ചു "What!!"(കണ്ണേട്ടനും ഫയുക്കയും ഒരുമിച്ച് ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story