🌸ചെമ്പരത്തി🌸: ഭാഗം 48

Chembarathi

രചന: SHOBIKA

 "ഞാൻ പറഞ്ഞത് സത്യ . ഉറപ്പായും അതവൾ ആയിരിക്കണം.ഏട്ടൻ പറഞ്ഞപോലെ ഉളള ആൾ ഇന്ന് എന്റെ ക്ലാസ്സിൽ ആണ് എക്സമിനിരുന്നെ.പിന്നെ അവൾടെ നമ്പർ എന്റെ ക്ലാസ്സിൽ ആയിരുന്നല്ലോ.അപ്പൊ ന്തായാലും അതവളാണ് എന്റെ അമ്മു.ഉറപ്പാ"കുഞ്ചു "എടാ അപ്പൊ അവൾ നിന്നെ കണ്ടില്ലേ."ഫയു. "രാവിലെ തൊട്ട് എന്തോ ചെറിയ തുമ്മൽ.നിനകറിയാലോ എനിക്ക് ചില പൂക്കൾ smell അലർജി ആണ് എന്ന്.അതോണ്ട് ഞാൻ കർചീഫ് കെട്ടിയിണ്ടായിരുന്നു.അതോണ്ട് മുഖം കണ്ടില്ല.കണ്ണു മാത്രേ കണ്ടുള്ളൂ.പിന്നെ ലെൻസ് വെച്ചോണ്ട് അറിഞ്ഞും കാണില്ല."കണ്ണേട്ടൻ "ഈ കോളേജ് ഫുൾ തപ്പി എവിടെയുമില്ല അവൾ"കുഞ്ചു "അവൾ വരുമെന്നല്ലേ പറഞ്ഞേ.നമ്മുക്ക് കാത്തിരിക്കാന്നെ"കണ്ണേട്ടൻ "എന്നാൽ ഇനി നിന്റെ കയ്യിലെ കത്ത് വായിക്ക്. എനിക്ക് തോന്നുന്നു നിങ്ങൾക്ക് ഈ ലേറ്ററിലൂടെ പ്രണയിക്കാൻ പറ്റുന്നു. നീ നിർത്തിയപ്പോൾ അവൾ തുടങ്ങി. എന്തായാലും നീ വായിക്ക് മച്ചാനെ"ഫയു ചിരിച്ചോണ്ട് പറഞ്ഞു.

"നിന്നെ ഞാൻ പിന്നെ എടുത്തോളാ ഇപ്പൊ ഞാനിത് വായിക്കട്ടെ. എന്റെ അജ്ഞാതന്, എന്നെ മനസ്സിലായികാണും വിചാരിക്കുന്നു.താനിപ്പോഴും എന്നെ പ്രണയിക്കുന്നുണ്ടോ എന്ന് അറിയില്ല.പക്ഷെ മനസ്സ് പറയുന്നു ഉണ്ട് എന്ന്.അതോണ്ട് ഇതെഴുതിയെ. ഈ 🌺ചെമ്പരത്തി 🌺ഇപ്പോഴും തന്നെ കാത്തിരിക്കുന്നുണ്ടട്ടോ.ഒരു 🎶പൂമ്പാറ്റ🎶യായി നീ എന്നിലെ തേൻ നുകരാൻ വരുന്നതും കാത്ത് ഞാനിവിടെ കാത്തിരിക്കുന്നുണ്ട്.എന്റെ ആദ്യ പ്രണയവും അവസാന പ്രണയവും എനിക്ക് തോന്നുന്ന പ്രണയം പോലും നിന്നിലായിരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നിന്നെയൊരുനോക്ക് കാണാൻ കൊതിയുണ്ടെനിക്ക്.മനസ്സ് കൊണ്ട് നമ്മൾ എന്നോ അടുത്തതാണ് അതുകൊണ്ടാണല്ലോ എനിക്ക് നിന്നോടുള്ള പ്രണയം ഇത്രയും തീവ്രമായത്.പിന്നെ നിന്റെ എഴുത്തുകൾ വീണ്ടും വീണ്ടും വായിക്കും. അപ്പോഴൊക്കെ നിന്നോടുള്ള പ്രണയം കുടിയിട്ടേയുള്ളൂ.അതൊരിക്കലും കുറയാൻ പോവുന്നില്ല.

പിന്നെ ഞാൻ പഠിക്കുന്ന കോളേജിൽ പോയി മൂന്നാഴ്ച കഴിഞ്ഞതും famous ആയിട്ടോ. പിന്നെ അവിടെത്തെ കോളേജ് ചെയർമാൻ എന്നെ വന്നു പ്രൊപോസ് ചെയ്തു. ന്റെ ഫ്രണ്ട്സ് എല്ലാം യെസ് പറയാനാ പറഞ്ഞേ.അവർക്കൊന്നും ഈ അജ്ഞാതന്റെ കാര്യം അറിയില്ലായിരുന്നെ.പിന്നെ ഞാൻ ആ ചേട്ടനോട് കമ്മിറ്റഡ് ആണ് പറഞ്ഞു ഒഴിവാക്കി.അതു സത്യം തന്നെയാണല്ലോ.പിന്നെ ചങ്ങായിസും ബ്രോസും അവരോടെക്കെ തന്റെ കാര്യവും എന്റെ ജീവിതം ഫുൾ അവരോട് പറഞ്ഞു.ഇപ്പൊ അവര് എന്റെ കൂടെ എന്തിനും ഏതിനും ഉണ്ട് കട്ട സപ്പോർട്ട് ആയി.അവരുടെ ബലത്തിലാണ് ഇപ്പൊ ഞാൻ നിക്കുന്നത് തന്നെ.ഈ അജ്ഞാതനെ കാണാൻ പറഞ്ഞു എക്സാം എഴുതാൻ വരുമ്പോൾ അവരും വരുന്നുണ്ട് എന്റെ കൂടെ.ഭാഗ്യമുണ്ടേൽ നാളെ കാണും. എനിക്ക് ഭാഗ്യമില്ല തോന്നുന്നു.തന്നെ കണ്ടില്ല.ഇനിയെപ്പോഴാ കാണാന്നറിയില്ല.പിന്നെ ഇന്ന് കോളേജിൽ വന്നിണ്ടായി .ഒരുത്തനെ എന്റെ കൈ പിടിച്ചു തിരിച്ചയിരുന്നു. പൃ മരമാക്രി.കർചീഫ് ഒക്കെ വച്ചു മറച്ചോണ്ട്. അവനെ ഒന്നു കൊടുത്തേക്കാണെ. എന്റെ കൈ എന്നാ പിടിയാ കാലമാടൻ പിടിച്ചെന്നോ.

ആ സമയത്തു താൻ അവിടെ എവിടെയോ ഉണ്ടായിരുന്നു. അതേനിക്കുറപ്പാ.പിന്നെ അവനോട് പറയണം ഞാൻ തന്റെ പെണ്ണാണ്.എന്ന്. നിനക്കു മാത്രേ എന്നെ തൊടാനും വേദനിപ്പിക്കാനും ഒക്കെ ഉള്ള അവകാശമുള്ളൂ എന്നു പറയണം.എന്നെ തൊട്ടവരെയൊക്കെ ഞാൻ ശേരിയാക്കിട്ടുണ്ട്. അല്ലേൽ ബ്രോസ് ശരിയാക്കികൊളുമായിരുന്നു.പക്ഷേ. ഇവനെ മാത്രമേന്തോ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. അതൊണ്ട തന്നോട് പറഞ്ഞേ.എന്ന ഇനി നേരിൽ കാണുവരേക്കും. നിന്റെ സ്വന്തം ചെമ്പരത്തി (ആമി)...."കണ്ണേട്ടൻ ഏട്ടനത് വായിച്ചു കഴിഞ്ഞതും ഞാനും ഫയുക്കയും ഇരുന്നോരെ ചിരിയായിരുന്നു. "എന്തിനാ നീയൊക്കെയിപ്പോ ചിരിക്കണേ"കണ്ണേട്ടൻ. "നിനക്കുള്ള കൊട്ടേഷൻ നിനക്കു തന്നെ തന്നതോർത്തു ചിരിച്ചതാ."ഫയു. "ശേ എന്നാലും മുന്നിൽ വന്നിട്ടും എനിക്കവളെ മനസ്സിലായില്ലലോ"കണ്ണേട്ടൻ "എന്തായാലും ഒരു കാര്യമുറപ്പാ അവള് ഏട്ടനെയും കൊണ്ടേ പോവു

"കുഞ്ചു "ഇനി നിന്റെ കയ്യിലുള്ള ഗിഫ്റ്റുകൾ തുറക്ക്"ഫയു അതു പറഞ്ഞപ്പോഴാ ഗിഫ്റ്റുകളുടെ കാര്യം ഓർത്തെ.അതു തുറന്നു നോക്കി.ഒന്നിൽ കൊറേ ചോക്ലേറ്സ് നിറഞ്ഞതായിരുന്നു. Dairy milk,kitkat,snikers,munch,എല്ലാം ഉണ്ടായിരുന്നു. അതിന്റെ മുകളിൽ to my ഏട്ടത്തി, ചേച്ചികുട്ടി,and മൈ crime പാർട്ണർ like മൈ aadhi from ur ബ്രോ നന്ദു.അതെനിക്ക് ഒരുപാടിഷ്ടായി. ഇവനെ കാണാൻ ഒക്കെ തോന്നുന്നുണ്ട്.അമ്മുന്റ വാക്കുകളിലൂടെ എന്നെ സ്നേഹിക്കുന്ന ഒരു brother. "ഇവനാള് പൊളിയാണല്ലോ എന്തായാലും. എട്ടത്തിനോക്കെയാ പറയണേ.അപ്പൊ അതിനർത്ഥം ഇവന്റെ ബ്രോ ആയിരിക്കണം അമ്മു നിനക്കു വേണ്ടി കണ്ടെത്തിയിരിക്കുന്നത്.എന്തായാലും അടിപൊളി.ഇനി next ആവല്യ ഗിഫ്റ് പൊളിക്ക്"ഫയു കാക്കു പറഞ്ഞപോലെ അതുപോളിച്ചപ്പോൾ ഒരു വലിയ ഫ്രെയിം ആയിരുന്നു.അതിൽ എന്റെയും അമ്മുനെയും കൂടാതെ വേറെ 6 പേരുടെ pic ഉണ്ടായിരുന്നു.എനിക്കവരെ അറിയില്ലാ. പക്ഷെ ഫോട്ടോയിൽ കണ്ടാൽ നല്ല പരിചയമുള്ള പോലെയാണ്.അതിൽ ഐഷു പറഞ്ഞ ആ കുട്ടിയും ഉണ്ടായിരുന്നു. അതിന്റെ ഒരു സൈഡിൽ ചങ്ങായിസ് എന്നെഴുതിയിട്ടുണ്ട്.പിന്നെ ത്തിൽ ഒരു പേപ്പർ ഉണ്ടായിരുന്നു.

അതിൽ ആ ഫോട്ടോയിൽ ഉള്ളവരെ കുറിച്ചാണ് എഴുതിയിട്ടുണ്ടായിരുന്നത്.അതിൽ അവരുടെ പേരും കാര്യങ്ങളുമൊക്കെയാണ് എഴുതിയിട്ടുണ്ടായിരുന്നെ.അതു എനിക്കൊതിരി ഇഷ്ടായി.കാരണം എന്നെ കാണുന്നതിനുമുമ്പേ അമ്മുവിലൂടെ എമ്മിനെ അറിഞ്ഞു എന്നിവ അവരുടെ ഗ്യാങിൽ ചേർതിരിക്കുന്നു.അമ്മുന്റെ വരികളിലൂടെയും, ഈ ഗിഫ്റ്റിലൂടെയും അവർ എത്ര നല്ലവരാണ് എന്ന് തെളിയിച്ചിരിക്കുന്നു.ഇങ്ങനെ ഒരു ഫ്രണ്ട്ഷിപ്പ് അനുഭവിക്കാൻ പറ്റിയതിൽ അമ്മു ഭാഗ്യവദിയാണ്.അവളിലൂടെ ഞാനുമിപ്പോ ഭാഗ്യവദിയാ. "ഇവരാണ് ഇന്ന് ആമിടെ കൂടെ വന്നിട്ടുണ്ടായിരുന്നെ.ഞാൻ കണ്ടതാ"കണ്ണേട്ടൻ. "ഇതിൽ ഈ കുട്ടിയാണ് ഇതെല്ലാം കൊണ്ടു തന്നെ"ഫയു ഐഷുനെ കാണിച്ചു പറഞ്ഞു. "അതും കൂടെ തുറക്ക്"കണ്ണേട്ടൻ അവസാനത്തെ ഗിഫ്റ്റ് തുറന്നതും അതിൽ നല്ല ഭംഗിയുള്ള ലൗ ഷൈപ്പിൽ ഉള്ള ഒരു റിങ് ആയിരുന്നു. അതിൽ ലൗന്റെ ഉള്ളിൽ k എഴുതിയിട്ടുണ്ടായിരുന്നു.അതിലും ഒരു ചെറിയ പേപ്പർ ഉണ്ടായിരുന്നു.

'To my love by kichu' എന്നെഴുതിയിട്ടുണ്ടായിരുന്നു.തനിക്കു ഇതിഷ്ടമാവും എന്നറിയാം.കാരണം ഇത് തന്റെ അമ്മുന്റെ സെലെക്ഷൻ ആണ്.അപ്പൊ മോശമാവില്ലല്ലോ.തന്നെ പോലെ.ഇത്രയുമാണ് അതിലുണ്ടായിരുന്നെ. "കൊളടിച്ചല്ലോ. അങ്ങനെ നിനക്കു ഒരാൾ സെറ്റ് ആയി. പാവം ഞാൻ.പിന്നെ ഇന്ന് വന്ന ഐഷുല്ലേ ആത്മിടെ ഫ്രണ്ട് അവളെ സെറ്റ് ആക്കി തരാൻ ഇനി അവളെ കാണുമ്പോൾ പറയണം."ഫയു "Best ഇനിയവളെ ഇപ്പൊ കാണുമോ എന്തോ."കണ്ണേട്ടൻ "നിനക്കും ഒരു അജ്ഞാതനാണ് ലെ അനു. എന്തായാലും ആള് പൊളിയാണ്.ഗിഫ്റ് ഒക്കെ അയച്ചിരിക്കുന്നു.നീയത് കയ്യിൽ ഇട്ടേക്ക്.എന്തായാലും തന്റെ അമ്മു ആള് പൊളിയാണുട്ടോ.അല്ലേൽ നോക്ക് കുഞ്ചു എന്നുള്ളെലും കിച്ചു എന്നുളെലും ഫസ്റ്റ് ലെറ്റർ k ആണ്.അതൊണ്ടയിരിക്കും കെ പ്രിന്റ് ഉള്ള റിങ് തന്നെ എടുത്തിരിക്കുന്നെ"ഫയു.. ~~~~~~~~~ (നന്ദു) കാറിൽ കേറിയപ്പോ തൊട്ട് ആദി ആകെ മൂഡ് ഓഫ് അണ്. കണ്ണൊക്കെ നിറഞ്ഞു തുളുമ്പാൻ ആയി നിൽക്കുന്നുണ്ട്.

അത് അവളുടെ കുഞ്ചുനേ കണ്ടതോണ്ടാണ്. "അയ്യേ എല്ലാരും നോക്കിക്കേ ഇവള് ആകെ ശോക മൂകമായിട്ടിരിക്കുന്നെ.ഇവള് നമ്മടെ പ്ലാൻ ഒക്കെ കൊളമാക്കുന്ന തോന്നുന്നെ."നന്ദു അപ്പോഴും അവള് ശ്രദ്ധിക്കുന്നില്ല. "അല്ലാ കർചീഫ് കെട്ടിയാൾ കയ്യിൽ കേറി പിടിച്ചിട്ട് വേദനിപ്പിച്ചിട്ടും ഇവൾ അങ്ങനെയൊന്നും പ്രതികരിച്ചില്ലാ.പലശേ മറ്റേ ചെക്കാന് ഒരടിയും പിന്നെ അവന്റെ പോസ്റ്റും അടിച്ചു തകർത്തു.സത്യം പറ അതെന്താ അങ്ങനെ"നന്ദു "അതന്നെ"ചാരു അവനെ പിന്താങ്ങി. "എനിക്കറിയില്ല"ആദി കൊറച്ചൊക്കെ മാറ്റം വരുന്നുണ്ട്. "എനിക്കറിയാം എന്നാൽ"നന്ദു "എന്താ."ലെച്ചു "കാരണം.ഫസ്റ്റ് പിടിച്ചത് ഇവളുടെ കണ്ണേട്ടനായിരുന്നു.അല്ലെ"നന്ദു "എന്താ കണ്ണേട്ടനോ. ആയിരിക്കില്ല.ആ സമയത്തു അങ്ങേര് അവിടെ തന്നെ ഉണ്ടായിരുന്നു.അതേനിക്കുറപ്പാ.പിൻമേ ഇയാളുടെ കണ്ണ് ബ്രൗണ് ആയിരുന്നില്ല"ആദി "എന്തുകൊണ്ട് അയാൾ നിന്നെ പോലെ ലെന്സ് വെച്ചൂടാ.ഒന്നാലോജിച്ചേ"കിച്ചു

"അതുശേരിയ"അന്നമ്മ അവൾ ആലോജിക്കുന്നുണ്ട്.മൂഡ് ഒക്കെ മാറി.ഇവിടെന്ന് തിരിച്ചു പോവുമ്പോൾ പഴയ ആദിയാക്കി വേണം കൊണ്ടുപോവാൻ. "അപ്പൊ അത് കണ്ണേട്ടൻ ആയിരുന്നോ.ഞാൻ ഈ കാര്യം ചിന്തിച്ചേയില്ല.ശേ.ഇന്നും കണ്ടില്ല"ആദി "ദർശനം കിട്ടിലേൽ എന്താ സ്പർശനം കിട്ടിണ്ടല്ലോ"അജു "എന്താ"ആദി "കണ്ടിലെങ്കിൽ എന്താ നിന്റെ കണ്ണേട്ടന്റെ വക ഒരു സ്പർശനം കിട്ടിയല്ലോ.അതുപോരെ"ചാരു ആള് ഇപ്പ്പ് ഫോമിലായിട്ടോ. അവളുടെ കണ്ണേട്ടൻ പിടിച്ച കയ്യിൽ നോക്കിയിരിപ്പുണ്ട്. "എന്താ മോളെ ഒരു നാണമൊക്കെ കാണാനുണ്ടല്ലോ മുഖത്തു"ഐഷു "ഒന്നു പോടി"ആദി ചിരിച്ചോണ്ട് പറഞ്ഞു. അങ്ങനെ ചിരിച്ചുംച്ചിരിപ്പിച്ചും അവളെ പഴയപോലെയാക്കി ഞങ്ങൾ യാത്ര തിരിച്ചു....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story