🌸ചെമ്പരത്തി🌸: ഭാഗം 49

Chembarathi

രചന: SHOBIKA

(7 വർഷങ്ങൾക്ക് ശേഷം) "രണ്ടും ഒന്നെഴുന്നേൽക്കുന്നുണ്ടോ."ചാരു "കൊറച്ചുടെ കിടക്കട്ടെ മുത്തേ"അതും പറഞ്ഞ് ആദി അടുത്ത് കിടക്കുന്ന ആളെ കെട്ടിപിടിച്ചു കിടന്നു. "അന്നമോ നീയാ jug ഇങ്ങെടുത്തെ. ഇവരെ രണ്ടിനേം എണിപ്പിക്കാൻ പറ്റോന്ന് ഞാനൊന്ന് നോക്കട്ടെ"ചാരു. അന്നമ്മ ജഗ് എടുത്ത് കൊടുത്തു.ചാരു ആ ജഗ് വാങ്ങി അവിടെ കിടക്കുന്ന രണ്ടിന്റെയും തലവഴി വെള്ളം ഒഴിച്ചു. "അയ്യോ ന്റമ്മേ സുനാമി"ആദി "നോക്ക് അജുവേട്ടാ മഴ" അതുകേട്ടതും ഇളരും അങ്ങോട്ട് നോട്ടം തെറ്റിച്ചു.എന്താന്നല്ലേ.ആദി സുനാമിയെന്ന പറഞ്ഞത് കാര്യകണ്ടാ. അതവിടെ സാധാരണമാണ്.തിര്മയുള്ള ഡയലോഗ് ആണ്. "ഡി ,ലെച്ചു ഏണിക്ക്. "ആദി വിളിച്ചിട്ട് കേൾക്കാതെ പിന്നേം കുലുക്കി വിളിച്ചു . അപ്പോഴാണ് ആൾ ബോധത്തിലേക്ക് വന്നേ.നിങ്ങൾക്കാളെ മനസിലായില്ലേ.അതെന്നെ ലെച്ചു തന്നെ. "ഡി ലെച്ചു നീയെന്തൊക്കെയ വിളിച്ചു പറഞ്ഞേ.ആരാ ഞങ്ങളാറിയാത്ത നിന്റെ അജുവേട്ടൻ."ചാരു.

"നീയല്ലെടി ഇവള് തലേക്കൂടി വെള്ളമൊഴിച്ചപ്പോൾ വിളിച്ചുകൂവിയെ.അജുവേട്ടാ മഴ എന്ന്"ആദി "അതുപിന്നെ ഞാനൊരു സ്വപ്നം കണ്ടതാ."ലെച്ചു ഒരു വളിച്ച ചിരിയോടെ പറഞ്ഞു. "അതിരിക്കട്ടെ ആരാ ആ ചെക്കൻ.നീ അതു പറ"അന്നമ്മ "ഡിയെ ചാരുവേ, അച്ചയാനെ നാളെ വരും എന്നല്ലേ പറഞ്ഞായിരുന്നെ."ആദി "അതേ എന്താടി"ചാരു "എന്നിട്ട് ഇവിടൊരുതിക്കെ ലെച്ചു സ്വപ്നം കണ്ടത് ആരെ ആണ് എന്നറിയാതെ ഒരു സമാധാനമില്ലെന്നെ"ആദി "ചതികല്ലേ മോളെ.ഞാൻ വിട്ടു എനികറിയേണ്ട"അന്നമ്മ "അങ്ങനെ പറ , ഇനി ലെച്ചു പറ ആരാ അത് ഞങ്ങളറിയാത്ത നിന്റെ അജുവേട്ടൻ"ആദി "അതുണ്ടല്ലോ ഇന്നലെ 'അമ്മ വിളിച്ചയിരുന്നു.അപ്പോഴേ ഒളിച്ചോടിപോയ അച്ഛന്റെ പെങ്ങൾ. തിരിച്ചു വന്നു.അവരുമാത്രല്ല അവരുടെ ഫാമിലിയും.ആ അപ്പച്ചീടെ മോനാണ് അർജുൻ എന്ന അജുവേട്ടൻ.ഇന്നലെ 'അമ്മ വിളിച്ചപ്പോൾ. പറഞ്ഞതാ. അപ്പച്ചിക്ക് മോനെ കൊണ്ട് എന്നെ കെട്ടികണം എന്ന്. വീട്ടുകാര് ഉറപ്പിക്കുകയും ചെയ്തു.

എന്നോട് സമ്മതം ചോദിച്ചു.ഞാൻ ഓക്കേ പറഞ്ഞു."ലെച്ചു "ഇതെന്താ നീ ഞങ്ങളോട് പറയാതിരുന്നെ"ചാരു "ഞാൻ ഫിനെ ചെയ്തു കഴിഞ്ഞു വരുമ്പോഴേക്കും നിങ്ങളെല്ലാരും ഉറങ്ങി.അപ്പൊ പിന്നെ ഇന്ന് പറയാം വിചാരിച്ചു.അപ്പോഴേക്കും സ്വപ്നം കാണുന്നു വിചാരിച്ചില്ല."ലെച്ചു ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു. "എന്താ ഇവിടെ. നിങ്ങളൊന്നും ഇനിയും റെഡി ആയില്ലേ"ഐഷു "ഐഷു നീയറിഞ്ഞാ ഇവളും ലോക്ക് ആയെടി.ഇനി നീ മാത്രേ ലോക്ക് അവനുള്ളു"അന്നമ്മ ഐഷുനോടെ പറഞ്ഞു കൊടുക്കുന്നു. അന്നമ്മ പിന്നെ കാര്യങ്ങളൊക്കെ ഐഷുനോട് വിവരിച്ചു കൊടുക്കണ തിരക്കിലാ.പിന്നെ ചാരു കിച്ചനിലോട്ട് പോയി.ലെച്ചുവും ആടിയും ഫ്രഷ് അവൻ പോയി. (ആദി) അല്ലാ ചങ്ങായിമാരെ ഇവിടിപ്പോ ന്താ ഉണ്ടായേനല്ലേ ചിന്തികണേ. ഞാൻ പറഞ്ഞു തരലോ. അതിനല്ലേ ഞാനുള്ളെ. ഞങ്ങളിപ്പോ പഴയ കോളേജ് സ്റ്റുഡന്റ്‌സ് ഒന്നുമല്ലാട്ടോ.ഞങ്ങളൊക്കെ ജോലികാരായി. ചങ്ങായിസിലെ ഞങ്ങൾ അഞ്ചു ഗേൾസും ഇപ്പോഴും ഒരുമിച്ചു തന്നെയാണുട്ടോ.

കിച്ചു ഡൽഹിയിൽ കമ്പനയിൽ കെമിക്കൽ എൻജിനിയർ ആയി വർക് ചെയ്യാണ്. പിന്നെ അജു നാട്ടിൽ ഒരു ഇൻഡ്സ്‌ട്രിൽ കേറി.എന്തോ കെമിക്കൽ എക്സിക്യൂട്ടീവ് മാനേജർ എങ്ങാണ്ടാണ്.പിന്നെ ഞങ്ങൾ അഞ്ചും ഒരുമിച്ചു തന്നെയാണ്.ഞാഗേൾ മുംബൈയിൽ SHR industrial solution പറഞ്ഞ കമ്പനിയിൽ ക്വാളിറ്റി കണ്ട്രോൾ ഡെസ്കിൽ കെമിസ്റ്റായി വർക് ചെയ്യാണ്. ഞങ്ങളിവിടെ ഒരു ഫ്ലാറ്റ് എടുത്ത് അതിലെ താമസിക്കാന് അഞ്ചുംകൂടെ. എന്നു രാവിലെ ഇവിടെ ഉണ്ടാവുന്ന സ്ഥിരം കലാപരിപാടിയാണ് നിങ്ങൾ കണ്ടേ. ഐഷും ചാരും അന്നമ്മയുമൊക്കെ രാവിലെ നേരത്തെ ഏണിച്ചു ഫുഡ് ഒക്കെ ഉണ്ടാക്കി വെക്കും.എന്നിട്ട് ജ്ഞാനികൾ വിളിക്കാന് വരാ.ഞജനും ലെച്ചു ഇതൊന്നുമറിയാതെ ഉറങ്ങായിരിക്കും.വിളിച്ചാലും ഏണിക്കില്ല. അപ്പൊ അവർ വെള്ളമെടുത്ത് തലവഴി ഒഴിക്കും തിനിവിടെ വലിയ കശപിശ ഉണ്ടാവുന്നതാ.പക്ഷെ ലെച്ചുന്റെ ഇന്നത്തെ കാര്യം കേട്ടപ്പോൾ അതിൽ മുങ്ങി പോയി.

എന്നാലേ ഞാനങ്ങോട്ട് ചെല്ലട്ടെ.ഇല്ലേൽ ഒക്കെ കൂടെ കടിച്ചു കീറാൻ വരും .ഇനി വൈകിയാൽ എന്നെ ചവിട്ടികൂട്ടും ഒക്കെ കൂടെ.ഞാനും ലെച്ചുവും കാരണ നേരം വൈകുന്നേ എന്ന പറയണെ ഞാൻ നേരേ ഫുഡ് കഴിക്കാൻ വിട്ടു.അവിടെ എല്ലാരും പ്രെസെന്റായിരുന്നു.ഞാനുംകൂടെ എത്തിയതോടെ കോളം തികഞ്ഞു. "അല്ല ലെച്ചു ശെരിക്കും നിന്റെ കല്യാണം ഉറപ്പിച്ചോ."ഐഷു "ഉറപ്പിച്ചെന്നെക്കൊയാണ് പറയണേ"ലെച്ചു "അപ്പൊ ചെക്കനെ നിനക്കിഷ്ടപെട്ടോ.നീ കണ്ടിട്ടുണ്ടോ"ചാരു. "കണ്ടിട്ടുണ്ടാവും.അവളുടെ മുറച്ചേക്കനല്ലേ.അപ്പൊ കാണാതിരിക്കോ"ആദി "ഇല്ലെടി ഞാനിന്നാലെയാ കണ്ടേ.അതും ഫോട്ടോയിൽ.'അമ്മ അയച്ചു തന്നതാ"ലെച്ചു "എന്നിട്ട് ഫോട്ടോ കാണിച്ചേ നോക്കട്ടെ"അന്നമ്മ അപ്പൊ അവൾ ഫോൺ എടുത്തു ഫോട്ടോ കാണിച്ചു തന്നു.

"നല്ല മൊഞ്ചനാണല്ലോ മോളെ.വെറുതെയല്ല നീ ഒക്കെ പറഞ്ഞേ .നിനക്കു നന്നായി ചേരും.അല്ല എവിടാ എന്നിട്ട് നിന്റെ അജുവേട്ടന്റെ വീട്.എന്തു ചെയ്യുന്നു.ഫുൾ ഡീറ്റൈൽസ് പോരട്ടെ"ചാരു "വീട് നമ്മടെ ആദിടെ സ്വന്തം നാട്ടിലാണ്.പാലക്കാട്"ലെച്ചു "പലക്കാടോ.അതു പൊളിച്ച്. "ആദി "ബാക്കി നമ്മക്കെ ഓഫീസിൽ പോയിട്ട് പറയാം.ബേങ്ക്ക് ഇറങ്ങാൻ നോക്ക്"ഐഷു അങ്ങനെ ഞങ്ങൾ ഓഫീസിലോട്ട് വിട്ടു. അവിടെ ഞങ്ങൾക്കത്രക്ക് പണിയൊന്നുണ്ടായില്ല ഇന്ന്.ബീഗം പണിയൊക്കെ തീർത്തു അവിടെ കത്തിയടിച്ചിരികലാണ് പണി.പക്ഷെ എല്ലാം ചെയ്തു തീർത്തിട്ടെ കത്തിയടികാൻ ഇരിക്കു.പിന്നെ അന്നത്തെ പണിയൊക്കെ കഴിഞ്ഞു വേഗം ഇറങ്ങി.പിന്നെ ഞങ്ങൾ വരുന്നതും പോകുന്നതും ഒക്കെ സ്കൂട്ടിയിലാണട്ടോ.3 സ്കൂട്ടിയാണുള്ളേ. ഞങ്ങൾ ഫ്ലാറ്റിലെത്തിയപ്പോൾ അവിടെ മൂന്നാൾ ഞാനങ്ങളെയും കാത്തു നിൽക്കുന്നു.....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story