🌸ചെമ്പരത്തി🌸: ഭാഗം 51

Chembarathi

രചന: SHOBIKA

രാവിലെ എഴുന്നേറ്റപ്പോൾ തൊട്ട് തീരെ വയ്യ.എന്നാലും ഓഫീസിൽ ഇന്ന് ഇത്തിരി പണി കൂടുത്തലായോണ്ട് പോയി.ഒരു പോലീസ് ഓഫീസർ വന്ന് ടെസ്റ്റ് ചെയ്യാനുള്ള സംഭവം കൊണ്ടുവന്നു തന്നിട്ട് പോയി. അത് ടെസ്റ്റ് ചെയ്യാനുള്ള പണി എന്റെ തലയിലും വന്നു പെട്ടു.ആകെ പൊല്ലാപ്പായി പറഞ്ഞാൽ മതിയല്ലോ.ആയത്തിന്റെ എല്ലാം കഴിയുമ്പോഴേക്കും 5 മണിയായി.ഇനി ഇത് പോലീസ് സ്റ്റേഷനിൽ കൊണ്ടുകൊടുക്കണം. "ഐഷു നീയിത് കൊണ്ടുപോയി കൊടുക്കോ. എനിക്ക് തീരെ വയ്യ മുത്തേ"ആദി "ഞാൻ കൊണ്ടുകൊടുക്കാം.എന്തു പറഞ്ഞ കൊടുക്കേണ്ടത്.ഇതിന്റെ ഡീറ്റൈൽസ് ഫുൾ നിനക്കല്ലേ അറിയാ"ഐഷു "എന്ത് തേങ്ങായായിതു. എനിക്കൊന്നും വയ്യ.നല്ല തലവേദന ആടി. ഇനി ഞാൻ പോയാലും ചിലപ്പോ എന്റെ ഇമോഷൻ കണ്ട്രോൾ ചെയ്യാൻ പറ്റിന്ന് വരില്ലാ. നിനക്കറിയില്ലേ എനിക്ക് തലവേദന വല്ലോം വന്നാലുള്ള അവസ്ഥ. പറഞ്ഞു തരണ്ടല്ലോ."ആദി "വേണ്ടയെ അനുഭവം ഗുരു"ഐഷു കൈകൂപ്പി കൊണ്ട് പറഞ്ഞു.

"ഞാൻ ഡീറ്റൈൽസ് ഒക്കെ പറഞ്ഞു തരാം.അല്ലേൽ ഞാനും കൂടെ വരാം .ഞാൻ പുറത്ത് നിൽക്കാം.പോവുന്ന വഴിക്ക് എല്ലാം പറഞ്ഞു തരാം.നീ ഉഥ് കൊണ്ടു കൊടുതേച്ചാൽ മതി"ആദി "ഒക്കെ എന്ന നമ്മുക്ക് പോയാലോ.ഞാൻ പോയി അവരോട് പറഞ്ഞിട്ടു വരാം"ഐഷു "സൂക്ഷിച്ചു പൊക്കോണേ"ചാരു "ആ സൂക്ഷിക്കാം.നിങ്ങൾ വിട്ടോ ഞങ്ങൾ എത്തികൊണ്ട്"ആദി ഞാനും ഐഷവും കൂടെ നേരെ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.അവൾക്ക് എല്ലാതും പറഞ്ഞു കൊടുക്കകയും ചെയ്തു.സ്റ്റേഷനിലെത്തി അവൾ ഉള്ളിലൊട്ടും പോയി.ഞാൻ സ്കൂട്ടിയിൽ തന്നെയിരുന്നു. "ആദി"ഐഷു "ഇത്രപെട്ടന്ന് തീർന്നോ"ആദി "എവിടെ, acp വന്നിട്ടില്ലത്രേ.അതുവരെ wait ചെയ്യാൻ പറഞ്ഞു.എന്താ ചെയ്യണ്ടേ"ഐഷു "എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടട്ടോ ഐഷു.വേറാരോടെങ്കിലും കൊടുക്കാൻ പറ്റോ"ആദി "മാഡം ഇത് അകപ് സാറിന്റെ കയ്യിൽ തന്നെ കൊടുക്കാൻ അല്ലെ പറഞ്ഞേ."ഐഷു "ഇനിയതുവരെ വൈത് ചെയ്യാം അല്ലാതെന്തു ചെയ്യാൻ"ആദി ഞങ്ങൾ കൊറേ നേരം നോക്കി നിന്നു.

"ഐഷു നീ പോയി അതിനകുത്തുള്ള ആരോടെങ്കിലും ചോദിക്ക് ഈ acp എപ്പോഴാ വരുവാ എന്ന്"ആദി "ആ ഞാൻ ചോദിച്ചിട്ട് വരും .ഇപ്പൊ തന്നെ ഒരുമണിക്കൂർ കഴിഞ്ഞു ഇവിടെ നിൽക്കാൻ തുടങ്ങിട്ട്"ഐഷു "എടി ഒരു അരമണിക്കൂർ കൂടെ നിൽക്കാൻ അപ്പോഴേക്കും വരും എന്ന്"ഐഷു "എടി ഞാൻ പോവ എനിക്ക് ഓക്കേ കൂടെ വയ്യാതിരിക്ക.ഇപ്പൊ തന്നെ ആകെ വല്ലാണ്ടായി.ഇനിയും നിന്നാൽ എന്റെ കണ്ട്രോൾ പോവും.പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ലട്ടോ"ആദി "കൊറച്ചു നേരം കൂടെ നോക്കാം എന്നിട്ടും കണ്ടിലേൽ പോവാം.നല്ല കുട്ടിയല്ലേ. ദാ ഈ ചോക്ലേറ്റ് കഴിച്ചു നിലക്ക്"ഐഷു അലറേഡി വയ്യാതെ നിൽക്കാണ്.അതിന്റെ കൂടെ ഇങ്ങനെ നിന്നു കാലുകടയാനും തുടങ്ങി. പിന്നെ നല്ല ദേഷ്യവും വരുന്നുണ്ട്.പിന്നെ അവള് തന്ന ആ ചോക്ലേറ്റിലാണ് ഇപ്പൊ നിൽക്കുന്നത് തന്നെ. "ഞാൻ പോവാണ് നീ വരുന്നുണ്ടേൽ വാ"ആദി "ഡാ ഒരു 5 മിനിറ്റ് കൂടെ നോക്കാം"ഐഷു അതു പറയുമ്പോഴേക്കും ആരോ വന്ന് അവിടെ വണ്ടി നിർത്തിയിട്ട് ഉള്ളിലോട്ട് പോയി.

"അത് acp ആയിരിക്കും.ഞാനിത് കൊടുത്തിട്ട് വരാം."ഐഷു "വേഗം വന്നോണം.പിന്നെ എല്ലാം സ്പീഡിൽ പറഞ്ഞു കൊടുത്തേക്ക്.അപ്പൊ പെട്ടന്ന് തീരും.നീ പോയി വാ"ആദി ഐഷു പോയി.5 മിനിറ്റു കഴിഞ്ഞതും അവൾ വന്നു. "ഇത്ര പെട്ടെന്ന് പറഞ്ഞു കഴിഞ്ഞോ"ആദി "അതിനു പറഞ്ഞിട്ടു വേണ്ടേ കഴിയാൻ."ഐഷു "എന്തേ"ആദി "ഞാൻ പോയി ഒരു പോലീസ് കാരനോടെ പറഞ്ഞു acp സാറിനെ കാണണം shr industrial solutioനിൽ നിന്നാണ് പറയാൻ പറഞ്ഞു.അപ്പൊ അയാൾ വന്നിട്ട്, പറയാ.ഫയൽ തന്നിട്ട് പൊയ്കോളാൻ.അപ്പൊ ഇത്രേ നേരം എന്തിനാ wait ചെയ്യിപ്പിച്ചേ ചോദിച്ചപ്പോ പറയാ.സർ എന്തോ ടെന്ഷനിലാണ് അതാണ് എന്ന്. ഞാൻ പിന്നെ രീക്ഷപെട്ടല്ലോ പറഞ്ഞു ഇങ്ങോട്ട് വന്നു"ഐഷു "എടി അങ്ങേരുടെ തല തല്ലിപൊളിക്ക വേണ്ടേ. ഇത്രയും നേരം നമ്മളെ ഇവിടെ നിർത്തിച്ചിട്ട്. ഇത് നേരത്തെ പറഞ്ഞാർനെൽ നമ്മൾ ഇപ്പൊ വീടത്തിയേനെ.എന്തു ചെറ്റയാണ് അങ്ങേരു.എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടട്ടോ ഐഷു.പണ്ടരകാലനെ തള്ളി കൊല്ലാനാ തോന്നുന്നത്

."ആദി "ഡി നമ്മുക്ക് ഇപ്പോ പോവാം വാ.നിനക്ക് വയ്യന്നല്ലേ പറഞ്ഞേ"ഐഷു "ഒരു മിനിറ്റു, അയാൾക്ക് ഒരു പണികൊടുത്തിട്ടു നമ്മുക്ക് പോവാം."ആദി "നീയെന്തുചെയ്യാൻ പോവാ"ഐഷു "ദേ ആ നിൽക്കുന്ന ബുള്ളറ്റ് കണ്ടോ അത് അയാൾടെയാണ് തോന്നുന്നു. നമ്മുക്കത്തിന്റെ കാറ്റഴിച്ചുവിടം.അതെങ്കിലും ചെയ്യത്തിലേൽ എനിക്ക് ഒരു സമാധാനമിണ്ടാവില്ല."ആദി "ആരേലും കണ്ടാ പ്രേശ്നമാവുട്ടോ"ഐഷു "ആരും കാണില്ല.നീയിവിടെ നിക്ക്.ഞാനിപ്പോ വരാം"ആദി. ഞാനത്തും പറഞ്ഞു പോയി ആ ബുള്ളെറ്റിന്റെ രണ്ടു ടൈറിന്റെയും കാറ്റഴിച്ചു വിട്ടിട്ട് വന്നു.എനിക്കൊന്നു കാണണം ആ acp ഇന്നി ബുള്ളറ്റിൽ പോണത്. "പോവാം.നീ വണ്ടിയെടുക്ക്‌"ആദി. അവിടുന്ന് ഞങ്ങൾ നേരെ ഫ്ലാറ്റിലോട്ട് വിട്ടു.ഐഷുന് നല്ല പേടിയുണ്ട്.ഫ്ലറ്റിലെത്തിയതും ഐഷു എല്ലാതും അവരോട് പറയുന്നുണ്ട്.പിന്നെ ഞാൻ പോയി ഫ്രഷായി കിടന്നു.നല്ല ക്ഷീണമുണ്ട്.അവിടേകിടന്ന് ഉറങ്ങി പോയി. ~~~~~~~~~ ഇതേ സമയം പോലീസ് സ്റ്റേഷനിൽ.

ചെയറിൽ കണ്ണടച്ചിരിക്കുയാണ് acp. "സർ, സമയമൊരുപാടായി വീട്ടിൽ പോവുന്നില്ലേ"ഒരു പോലീസ്കാരൻ. "ആ പോവുകയാണ്"acp Acp വണ്ടിയുടെ അടുത്തേക്ക് ചെന്നപ്പോൾ ടയറിൽ കാറ്റില്ലാത്തതാണ്. "ശെടാ, ഞാൻ നേരത്തെ വരുമ്പോൾ ഒരു കോഴപ്പവുമുണ്ടായിരുന്നില്ലല്ലോ.ഇതിപ്പോ ന്താ പറ്റിയെ"acp യുടെ ആത്മ "സാഗർ"acp. "എന്താ സർ"സാഗർ "ഡോ എന്റെ ബുള്ളെറ്റിന്റെ ടൈരിൽ കാറ്റില്ല. നാളെ വരുമ്പോഴേക്കും ഒന്ന് ശെരിയാക്കി വെച്ചേക്ക്"acp "ശെരി സർ, സർ പിന്നെ ഇന്ന് shr ഇൻഡിസ്ട്രിയൽ സൊല്യൂഷനിൽ നിന്ന് ഒരു കുട്ടി വന്നിട്ട് ഫയൽ തന്നിട്ടുണ്ടായിരുന്നു.അതെന്താ ചെയ്യണ്ടേ "സാഗർ "ഞാനത് മറന്നു താനത്തെടുത്തിട്ട് വാ.അപ്പോഴേക്കും ഞാനെന്റെ ഫ്രണ്ടിനെ ഒന്നു വിളിക്കട്ടെ"acp. അങ്ങനെ acp യുടെ ഫ്രണ്ട് വന്ന് acp യെ കൊണ്ടുപോയി. ~~~~~~~~~ (ആദി) "ആദി"കിച്ചു "ആദി"കിച്ചു "അഹ്, എന്താ കിച്ചുവെട്ടാ"ആദി "നിനക്കെന്താ വയ്യേ .ഹോസ്പിറ്റലിൽ പോണോ.വന്നപ്പോ തൊട്ടു കിടക്കാന്ന് ഇവർ പറഞ്ഞു"കിച്ചു

"ഇപ്പൊ കോഴപ്പമില്ല ഏട്ടാ. രവിലേത്തോട്ട് നല്ല ക്ഷീണം ഉണ്ടായിരുന്നു. പിന്നെ ഓഫീസിൽ നല്ല പണിയുണ്ടായിരുന്നു.പിന്നെ ആ പോലീസ് സ്റ്റേഷനിൽ പോയി കൊറേ നേരം നിന്നിലേ അതിന്റെയൊക്കെ ക്ഷീണം കൊണ്ടുറങ്ങിയതാ."ആദി "എന്ന വാ ഫുഡ് കഴിക്ക് അപ്പൊ കൊറച്ചുടെ ഒക്കെയാവും"കിച്ചു. അവര് എന്നെ ഫുഡ് കഴിക്കാൻ വിളിച്ചോണ്ട് പോയി.ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞപ്പോഴാണ് നന്തഉ വിളിച്ചേ. "ഹലോ"നന്ദു "ആ പറയെടാ" "നിന്റെ സൗണ്ട് ഒക്കെയെന്താ ആദി മറിയിരിക്കണേ"നന്ദു "അതോന്നൂല്ലേടാ, ചെറിയ ഒരു തലവേദന ഇപ്പൊ ഒക്കെയായി.അത് വിട്. നീ ഇപ്പൊ പാലക്കാട് ആണോ അതോ കോഴിക്കോടോ"ആദി "ഞാനിപ്പോ നമ്മടെ വീട്ടിലാ ആദി.പിന്നെ പാലക്കാട് പോയ കാര്യമൊക്കെ ഒക്കെയായി.പിന്നെ നീ വന്നിട്ട് വേണം ഇനി അങ്ങോട്ട് പോവാൻ.അച്ഛനും അമ്മയ്ക്കുമൊക്കെ നിന്റെയൊപ്പ്മ പയ മതിയെന്ന പറയണേ.ഇനി നിനക്കെപ്പോഴാ ലീവ് ഉള്ളെ"നന്ദു "ഞാൻ വന്നിട്ട് എന്നോടൊപ്പം പോവന്ന് പറ.

ഇനി അടുത്ത രണ്ടാഴ്ച്ച ലീവ് ഉണ്ട്.അപ്പൊ നമ്മുക്ക് അങ്ങോട്ട് പോവാം.പിന്നെ ഈ പ്രാവശ്യത്തെ പോക്കിന് ഒരുദേശം കൂടെയുണ്ട്.അച്ഛന്റെയും അമ്മയുടെയും അടുത്ത് പോണം.കുഞ്ചുനേ കാണണം.അപ്പുനേ കാണണം."ആദി "അപ്പൊ നമ്മൾ ഈയൊരാഴ്ച്ച കഴിഞ്ഞ പാലക്കാട്‌ പോവുന്നു ലെ.ഏട്ടനോട് പറഞ്ഞേക്ക് ആൾക്കായിരിക്കും കൂടുതൽ സന്തോഷം."നന്ദു "അതു ശേരിയാ. പറയണം.പിന്നെ നീ ഫോൺ അമ്മയുടെ അടുത്ത് കൊടുക്ക്."ആദി പിന്നെ കൊറേ നേരം അമ്മയോടും അച്ചായിയോടും സംസാരിച്ചിട്ടാ ഫോൺ വെച്ചേ. "എന്താണ് ഇവിടെ ഒരു ചർച്ച."ആദി "അതോ നെസ്റ് രണ്ടു വീക് ലീവ് അല്ലെ.അതിനെ കുറിച്ചാണ് ചർച്ചാ"അച്ചായൻ. "എന്തു ചെയ്യണം എന്ന് ഞാൻ പറഞ്ഞു തരാം"ആദി "എന്താ"അന്നമ്മ ....തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story