🌸ചെമ്പരത്തി🌸: ഭാഗം 52

Chembarathi

രചന: SHOBIKA

(ആദി) "ലീവ് തുടങ്ങുന്ന അന്ന് നമ്മൾ കോഴിക്കോട് പോവുന്നു.അവിടുന്ന് നേരെ പാലക്കാടും."ആദി "നീ മാത്രം പോയപോരെ.ഞങ്ങളന്തിനാ."ഐഷു "പോര എല്ലാരും വേണം.വീട്ടിലേക്ക് മാത്രല്ല പോണേ.7 വർഷങ്ങൾക്കു ശേഷം ഞാനെന്റെ കുഞ്ചുനേ കാണാൻ പോവുന്നു.അച്ഛനെയും അമ്മയെയും കാണാൻ പോവുന്നു.അപ്പൊ നിങ്ങളും വേണം എന്റെ കൂടെ"ആദി "അപ്പൊ നമ്മൾ പാലക്കാട് പോവുന്നുലെ"ലെച്ചു ഉസാഹത്തോടെ പറഞ്ഞു "അല്ല അപ്പൊ നമ്മൾ ആദ്യം എങ്ങോട്ട് പോവും"ചാരു "ആദ്യം നമ്മൾ പാലക്കാട് അച്ചായി വാങ്ങിയ വീട്ടിലേക്ക് പോവുന്നു."ആദി "ഒരു കാര്യം ചോദിക്കട്ടെ,അതെന്തിനാ അങ്കിൾ അവോടെ വീട് വാങ്ങിയെ"അന്നമ്മ "അതോ, അച്ഛനും അമ്മക്കും അങ്ങളമാർക്കും ഒന്നും അവരുടെ മകളെയും പെങ്ങളെയും കാണാതിരിക്കാൻ പറ്റില്ല.അവളെ ഇടക്കിടെ കാണാൻ വേണ്ടിയാണ് അവിടെ വീട് വാങ്ങിയെ.പിന്നെ നന്ദുന്റെ ബിസിനെസ്സ് അവിടെയാണല്ലോ"സഞ്ചുവേട്ടൻ

"സത്യമാണോ ഏട്ടാ.അതൊണ്ടണോ"ആദി "അയ്യടാ.അതൊന്നുമല്ല.എന്റെ പെണ്ണിന്റെ വീട് അവിടെയല്ലേ.എങ്ങാനും ദൂരത്താണ് പറഞ്ഞു കല്യാണം കഴിപ്പിച്ചു തന്നിലെങ്കിലോ.അതോണ്ടാ"കിച്ചു. "പോ അവിടുന്ന്. ഞാൻ മിണ്ടില്ല"ആദി. "ഞങ്ങൾക്കെ ഇവളെ കാണാതിരിക്കാൻ പറ്റില്ല.അതോണ്ടാ.ഇവൾക്ക് ഉ8ഇഷ്ടമുള്ള വീട് വാങ്ങാ പറഞ്ഞ്. പക്ഷെ ഇവള് ഞങ്ങൾക്ക് ഇഷ്ടമുള്ളത് വാങ്ങിച്ചോളാൻ പറഞ്ഞു.നന്ദു വീടിന്റെ pic ഒക്കെ അയ്യചിണ്ടായിരുന്നു.അപ്പൊ ഇവള് പറഞ്ഞു നേരിട്ട് കണ്ടാമതിയെന്നു."കിച്ചു "അതെ നേരിട്ട് കണ്ട മതി.ഞാൻ കൊറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ടായിരുന്നു."ആദി "അതൊക്കെ ഒക്കെയാണ് .ഞങ്ങൾ പോയി കണ്ടതാ.നിന്റെ ചെമ്പരത്തിയല്ലേ.പിന്നെ ഗാർഡനുള്ള സ്പേസും അല്ലെ.അതൊക്കെ ഉണ്ടന്നേ."അച്ചായൻ "അച്ചയനും പോയിരുന്നോ"ചാരു "അച്ചായൻ മാത്രല്ല ഞാനും പോയിരുന്നു."സഞ്ചുവേട്ടൻ. അല്ല ന്താ പറയാണെന്നു മനസിലായോ.അതുണ്ടല്ലോ ഞാൻ ജോലിക്ക് കേറിട്ട് ഇപ്പൊ ഒരു വർഷമായി.

പിന്നെ നന്ദു ഇപ്പൊ ഒരു ബിസിനസ്‌ മാനാണ്.ഇവരുടെ കൂടെ കൂടിയതിന് ശേഷം ,ഇടക്കിടെ പറയും ഇപ്പൊ എല്ലാം ഒക്കെയായിണ്ടാവും നാട്ടിലേക്ക് പോയി അച്ഛനും അമ്മയെയും കാണാൻ പറയാറുണ്ട്.പക്ഷെ അതിനൊക്കെ ടൈം ആയിട്ടില്ല എന്നു ഞാൻ പറയാറുണ്ട്.പക്ഷെ രണ്ടു മാസം മുൻപ് ഞാൻ പറഞ്ഞായിരുന്നു നാട്ടിലേക്ക് പോവാനുള്ള ടൈം ആയിട്ടുണ്ട് എന്ന്. ഞാൻ അതു പറഞ്ഞപ്പോൾ കിച്ചുവെട്ടന്റെയും നന്ദുന്റേം അച്ചായിയുടെയും അമ്മയുടെയും ഒക്കെ മുഖം ആകെ വാടിയിട്ടുണ്ടായിരുന്നു. അതു ഞാൻ പോവാന്ന് പറഞ്ഞതുകൊണ്ടാ.എനിക്കും അറ്ജിൽ നല്ല സങ്കടമുണ്ട്.അവരെക്കാൾ കൂടുതൽ സങ്കടം എനിക്കായിരുന്നു.കാരണം എന്റെ താങ്ങും തണലും എല്ലാം അവരായിരുന്നു. എന്നെ ജീവിക്കാൻ പഠിപ്പിച്ചത്, അവരായിരുന്നു ഇത്രയും നാൾ എല്ലാം.പിന്നെ കൊറച്ചു ദിവസം കഴിഞ്ഞാണ് നന്ദു പറഞ്ഞേ അവന്റെ ഓഫീസ് പാലക്കാട് ഓപ്പൺ ചെയ്യുന്നുണ്ട് എന്ന്. അപ്പൊ അവിടേക്ക് മാറാം എന്നും തീരുമാനിച്ചേ.

വീട് എങ്ങനെയായിരിക്കണം എന്നൊക്കെ പറഞ്ഞു കൊടുത്തത് ഞാനായിരുന്നു. ഒരു ഗാർഡനുള്ള സ്പേസ് വേണം.പിന്നെ ചെമ്പരത്തി എന്തയാലും വേണം എന്ന് പറഞ്ഞായിരുന്നു.അതിന്റെ പുറകിൽ ഇങ്ങനെയൊരു ഉദേശമുണ്ട് എന്നെനിക്കറിയില്ലായിരുന്നു. എന്തോ പെട്ടന്ന് സങ്കടം വന്നപ്പോ ഞാൻ ബാൽകണിയിലേക്ക് ഏണിച്ചു പോയി. അവിടെ നിൽക്കുമ്പോൾ എന്തോ ഒരു സമാധാനമാണ്. ഇന്ന് നല്ല നിലാവുണ്ട്. ബാൽക്കണിയിൽ ഞാൻ ഒരു ചെമ്പരത്തി ചെടി വെച്ചിട്ടുണ്ട്.അതു നോക്കിയപ്പോഴാ കണ്ടേ ഇന്നൊരു മൊട്ടിട്ടുണ്ട് ചെടിയിൽ.നാളെ വിരിയും.ഞാനാ നിലാവും നോക്കിയിരുന്നു.അപ്പോഴെനിക്ക് ഓർമ വരുക കാപ്പി കണ്ണുകളെയാണ്.ആരെന്നോ എന്തെന്നോ അറിയാതെ കാപ്പി കണ്ണുകളെയും സ്വപ്നം കണ്ടു ജീവിക്കുയായിരുന്നു ഈ 7 വർഷം.നമ്മൾ തമ്മിൽ കാണാനുള്ള ടൈം എത്തറായി കണ്ണേട്ടാ. കൊറേ നേരം ഇങ്ങനെ നിലാവും നോക്കി നിൽക്കുമ്പോഴാണ് ഫോൺ റിങ് ചെയ്യണാ സൗണ്ട് കേട്ടെ.പോയി നോക്കിയപ്പോഴാ കണ്ടേ ലെച്ചുന്റെ ഫോൺ .നമ്പർ ആയിരുന്നു.

ഫോൺ ഞാനെടുത്തു. "ഹലോ"ആദി "ഹലോ ആദി ലക്ഷ്മിയല്ലേ." "അല്ല അവളുടെ ഫ്രണ്ട് ആണ്.തനാരാണ്"ആദി "ഞാൻ അർജുൻ.ആദിലക്ഷ്മിയെ കല്യാണം കഴിക്കാൻ പോണ"അർജുൻ. "ആ ബ്രോ മനസ്സിലായി. അവൾ അപ്പുറത്തുണ്ട്.ഫോൺ കൊടുക്കാവേ"ആദി "അല്ല ബ്രോ എന്താ ചെയ്യണേ. ഒന്നും അവൾ പറഞ്ഞില്ല"ആദി "Af എന്ന് കേട്ടിട്ടുണ്ടോ. ആ കമ്പനിടെ ഓണർ ആണ്"അർജുൻ. "ആ കേട്ടിട്ടുണ്ട്.അതേ ബ്രോക്ക് അവളെ ശെരിക്കും ഇഷ്ടയോ.അതോ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണോ ഈ കല്യാണത്തിന് സമ്മതിച്ചേ"ആദി "ശെരിക്കും ഇഷ്ടായിട്ടാഡോ.പിന്നെ അകൾ എന്റെ മുറപെണ്ണാണെങ്കിലും കൊറച്ചു ദിവസം മുമ്പാണ് അവളുടെ ഫോട്ടോ പോപ്പും കണ്ടേ.അവൾ വരുമ്പോ ഞാൻ അവിടെ ഉണ്ടാവില്ല. ഞാനുണ്ടാവുമ്പോ അവളുണ്ടാവില്ല. പിന്നെ ഫോട്ടോ ഒന്നും കണ്ടിട്ടുമില്ല.ഈ നമ്പർ തന്നെ ഇന്ന് അമ്മടെ കയിന്ന് വാങ്ങിയതാ."അർജുൻ "ബ്രോ ദാ ലെച്ചു ഇവിടെ നിൽപ്പുണ്ട്.ഞാൻ കൊടുക്കാട്ടോ"ആദി "ആരാ ഈ ലെച്ചു"അർജുൻ

"ബ്രോ, അത് ആദിലക്ഷ്മിനെ ഞനഫൽ ലെച്ചുന്ന വിളിക്കാ"ആദി. "അവളുടെൽ കൊടുക്കാം"ആദി "അഹ്" "ലെച്ചു ദാ നിനക്ക് ഫോൺ"ആദി ഫോൺ ലെച്ചുന് കൊടുത്തു. "ആരാടി"ലെച്ചു "സംസാരിച്ചു നോക്ക്"ആദി. ഞാൻ ഫോൺ കൊടുത്തപ്പോ ലെച്ചു അതുകൊണ്ടു പോയി. "ആരാടി വിളിച്ചേ"കിച്ചു "അത് നിങ്ങടെ അളിയൻ"ആദി "ആര് നിന്റെ കണ്ണേട്ടനോ"കിച്ചു "അല്ല ,അവളെ കെട്ടാൻ പോവുന്നവൻ"ആദി "What അവളുടെ കല്യാണം ഉറപ്പിച്ചോ.ഞങ്ങളോട് പറഞ്ഞില്ലലോ"സഞ്ജു "അത് നിങ്ങൾ അറിഞ്ഞില്ലല്ലേ.ഇന്നലെ അവളുടെ അമ്മ വിളിച്ച പറഞ്ഞേ .അവളുടെ മുറചെറുക്കനാണ് കക്ഷി. പേര് അർജുൻ. AF കമ്പനിയുടെ ഓണർ."ആദി "ഇതൊക്കെ നിനക്കെങ്ങനെ അറിയാം.ഇതൊന്നും അവൾക്ക് പോലും അറിയില്ലലോ."ചാരു. "ഞാനിപ്പോ പരിജയപ്പെട്ടേയുള്ളൂ . സംസാരം കണ്ടിട്ട് നല്ലയാളാണ് തോന്നുന്നു.പിന്നെ ലെച്ചുനും ചേരും"ആദി. "Mm. അല്ല ആദി നീ ഈ ആഴ്ച്ച തന്നെ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചോ"കിച്ചു

"ആ ഏട്ടാ.ഈ ആഴ്ച എന്തായാലും ലീവ് തുടങ്ങും.രണ്ടാഴ്ച്ച ഉണ്ട്. അപ്പൊ പിന്നെ പോവല്ലോ.ഏട്ടന് ലീവ് കിട്ടില്ലേ രണ്ടു ദിവസം.അന്ന് മൂന്നും കൂടെ അങ്ങോട്ട് വാ.നമ്മടെ പുതിയ വീട്ടിലേക്ക്.അപ്പൊ അവിടേക്ക് ഞാനെ എന്റെ അച്ഛനും അമ്മയെയും അപ്പുനേം കുഞ്ചുനേയുമൊക്കെ അങ്ങോട്ട് കൊണ്ടുവരാം. നിങ്ങൾക്ക് പരിജയപെടലോ.എന്താ വേണ്ടേ ഏട്ടാ.അല്ലേൽ കുഞ്ചുനേ കൊണ്ടുവരണ്ടല്ലേ"ആദി കിച്ചുനേ നോക്കി ചോദിച്ചു. "മര്യാദക്ക് കൊണ്ടുവന്നോണം.ഇത്ര നാളും ഫോട്ടോയും നോക്കി പ്രണയിച്ചു ഇനി നേരിട്ട് ആവലോ."കിച്ചു "ആ അങ്ങനെ പറ. ഞാനും കരുതിഎന്താ പറയാത്തെ എന്ന്."ആദി "അല്ലാ ഇവരെ മാത്രം കണ്ടാ മതിയോ.നിന്റെ കണ്ണേട്ടനേ കാണണ്ടേ"അന്നമ്മ "പിന്നെ കണ്ടുപിടിക്കണം.അതിനാണല്ലോ മെയിൻ ആയിട്ട് പോണേ"ആദി "അല്ല ആദി ഇനി അവന്റെ കല്യാണം കഴിഞ്ഞെങ്കിലോ"കിച്ചു. "ഇല്ലാ ഏട്ടാ കഴിഞ്ഞിണ്ടാവില്ല.എനികുറപ്പാണ്. എന്റെ പ്രണയത്തിൽ എനിക്ക് പൂർണ വിശ്വാസമാണ്.ഇപ്പൊ തന്നെ നോക്ക് കിച്ചുവെട്ടൻ കുഞ്ചുനേ കണ്ടിട്ടില്ലലോ എന്നിട്ടും ഇത്ര വർഷം കാത്തിരുന്നല്ലേ.

ഏട്ടന്റെ പ്രണയത്തിൽ വിശ്വാസമുള്ളതുകൊണ്ടല്ലേ ഇപ്പോഴും അവൾക്കു വേണ്ടി കാത്തിരിക്കുന്നെ. അതും ഞാൻ കാരണം.അതുപോലെതന്നെയാണ് എബിടെ പ്രണയവും. അതിനു നേരിൽ കാണുകയൊന്നും വേണ്ടാ."ആദി "ശെരിയെന്റെ പൊന്നോ.അപ്പൊ നമ്മൾ ഈ ആഴ്ച തന്നെ പോകുന്നു.അതായത് മറ്റന്നാൾ അല്ലെ."ഐഷു "അതേ.മറ്റന്നാൾ നമ്മൾ പോവുന്നു.നാളെ കൂടിയല്ലേ ഓഫീസ് ഉള്ളെ ."ആദി ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോഴാണ് ലെച്ചു വന്നേ. "എന്താണ് ലെച്ചു നിന്റെ ചെക്കൻ പറഞ്ഞേ"ചാരുവാണ് "എടി അതുപിന്നെ 26ത്തിന് എൻഗേജ്‌മെന്റ് വച്ചിരിക്കാ.എനിക്കെന്തെലും പ്രോബ്ലെം ഉണ്ടോ ചോദിക്കാൻ വിളിച്ചതാ.കൂട്ടത്തിൽ എന്നെ കുറിച്ചറിയാനും,എനിക്കി കല്യാണത്തിൽ താൽപര്യമില്ല എന്നൊക്കെ ചോദിക്കാൻ വിളിച്ചതാ."ലെച്ചു

"അമ്പടി, ഇത്ര പെട്ടെന്ന് അതുവരെയൊക്കെ ആയോ"ആദി "വീട്ടുകാർ ഉറപ്പിച്ചെടി. പിന്നെ എന്റെ അഭിപ്രായം ചോദിച്ചു.അപ്പൊ ഞാൻ ആലോചിച്ചു പറയാ പറഞ്ഞു."ലെച്ചു "അതെന്തിനാ അങ്ങനെ പറഞ്ഞേ"അച്ചായൻ "അത് നിങ്ങളുടെ അഭിപ്രായം അറിയാൻ"ലെച്ചു "അതെന്തിനാടി ഞങ്ങടെ അഭിപ്രായം.കാണാൻ മൊഞ്ചനാണ്.നിനക്കു ചേരും.പിന്നെ സംസാരം കേട്ടിട്ടും നല്ലതാ തോന്നുന്നു.പിന്നെ നിന്റെ വീട്ടുകാർ കണ്ടുപിടിച്ചതല്ലേ.എന്തായാലും നല്ലതായിരിക്കും.നീ സമ്മതം പറഞ്ഞേക്ക്"ആദി. "പറയാല്ലേ"ലെച്ചു "നിനാക്കിഷ്ടണെങ്കിൽ ഒക്കെ പറഞ്ഞേക്ക്"ചാരു. "എനിക്കിഷ്ടായി"ലെച്ചു "എന്ന വിളിച്ചു പറഞ്ഞേക്ക്"ഐഷു. ലെച്ചു ഫോണും കൊണ്ടുപോയി. "അപ്പൊ ലെച്ചുന്റെ എൻഗേജ്‌മെന്റും കൂടെ കഴിഞ്ഞു തിരിച്ചു ഇങ്ങോട്ടു വരാല്ലോ"അന്നമ്മ "അതു ശെരിയല്ലോ"അച്ചായൻ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story