🌸ചെമ്പരത്തി🌸: ഭാഗം 54

Chembarathi

രചന: SHOBIKA

(ആദി) കഴിഞ്ഞ 7 വർഷങ്ങളിൽ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ ആലോചിച്ചിരിക്കുകയായിരുന്നു. വീട്ടുകാരെ പിരിഞ്ഞതും കണ്ണേട്ടനേ ലാസ്റ്റ് ടൈം കോളേജിൽ വെച്ചു കണ്ടതും കുഞ്ചുനേ കണ്ടതുമൊക്കെ ഇന്നലെ നടന്ന പോലെ തോന്നുന്നു.7 വർഷം കൊണ്ട് പുതിയ ഒരു ആത്മിക തന്നെ രൂപം കൊണ്ടു എന്നു വേണം പറയാൻ.പക്ഷെ ഈ ആത്മികയിൽ കുടികൊള്ളുന്നത് പഴയ ആത്മിക തന്നെയാണ്. ഈ നിലാവിൽ ഇവിടിരിക്കുമ്പോൾ കൂട്ടിനു നമ്മടെ പാതി കൂടി ഉണ്ടായിരുന്നാൽ നന്നായിരുന്നു. ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും ജീവനും ജീവിതവുമാവണ്ടേ ആൾ കൂടെ ഉണ്ടായിരുന്നാൽ അതൊരു പ്രതേക അനുഭൂതി തന്നെയാണ്.ആ അനുഭൂദിക്കു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്. ഇനി ഞാൻ ഇവിടേക്ക് വരുമ്പോൾ എന്റെ കൂടെ കണ്ണേട്ടനും ഉണ്ടാവും.അല്ലെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ട് വരില്ല.ഇവിടെ വന്നു ഇതുപോലെ നിലാവുള്ള രാത്രിയിൽ വിരിയാനിരിക്കുന്ന ചെമ്പരത്തി മൊട്ടുകളുടെ ഇടയിൽ കണ്ണേട്ടനോ കൈയും പിടിച്ചു നിലാവിനെയും നോക്കി കണ്ണേട്ടന്റെ ഹൃദയതാളവും കെട്ടിരിക്കണം. ~~~~~~~~~

"ആദി.എണിക്ക് ആദി"ആദിയെ കുലുക്കി വിളിച്ചോണ്ട് നന്ദു "അഹ്" ആരോ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.ഇന്നലെ എന്തൊക്കെയോ ആലോചിച്ചിരുന്നു ഗാർഡനിൽ തന്നെയിരുന്നുറങ്ങി.മുന്നിൽ നിൽക്കുന്ന ആളെ നോക്കിയപ്പോഴാ കണ്ടേ നന്ദുവായിരുന്നു. "നീ ഇന്നലെ ഇവിടിരുന്നാണോ ഉറങ്ങിയെ"നന്ദു "അതേ.ഉറക്കം വന്നില്ല.അപ്പൊ ഇവിടെ വന്നിരുന്നു.എന്തൊക്കയോ ആലോചിച്ചു ഉറങ്ങിയതറിഞ്ഞില്ല"ആദി "ശെരി ശെരി.ഇപ്പൊ നീ പോയി ഫ്രഷായി വാ അമ്പലത്തിൽ പോയി വരാം.പിന്നെ ഐഷുന്റ വീട്ടിലും പോണം.ഇവിടെ അടുത്തന്നെയല്ലേ."നന്ദു "ആ ഞാന് വിചാരിച്ചത് അമ്പലത്തിൽ പോണമെന്നു.എന്ന ഞാൻ പോയി റെഡിയാവട്ടെ"ആദി അതും പറഞ്ഞു ഞാൻ റൂമിലേക്ക് വന്നു.അവിടെ ചെന്നപ്പോൾ എല്ലാരും ഫ്രഷായി റെഡിയായിരിക്കയന്ന്. ഞാൻ റെഡിയായി വന്നു അവരുടെ കൂടെ അമ്പളത്തിലോട്ട് വിട്ടു.അന്നമ്മയും ഐഷുവും കൂടെ വിഷുവിന്റെ വീട്ടിലേക്ക് പോയി.

ഞങ്ങൾ അമ്പലത്തിൽ പോയെന്നു ശേഷം ഐഷുന്റ വീട്ടിലേക്ക്.പോയി.അവിടെ ചെന്ന് സംസാരിച്ചിരുന്നു ടൈം പോയതറിഞ്ഞില്ല. അവിടുന്ന് വീട്ടിലോട്ട് പോയി .പാലക്കാട് പോവാൻ റെഡി ആയി.ഞങ്ങൾ രണ്ടു കാറിലായിട്ടാണ് . ഒന്നിൽ അച്ചായിയും അമ്മയും നന്ദുവും കേറി.മറ്റേ കാറിൽ ഞങ്ങൾ അഞ്ചും കേറി. ഞാനാണ് ഡ്രൈവ് ചെയ്തേ.നന്ദുന്റെ കാർ ഫോളോ ചെയ്താണ് ഞങ്ങടെ കാർ പോയി കൊണ്ടിരിക്കുന്നെ.അങ്ങനെ പാലക്കാട് എന്ന ബോർഡ് കണ്ടുട്ടോ. പിന്നെ കൊറച്ചു ടൈം കഴിഞ്ഞതും ഒരു രണ്ടുനില വീടിന്റെ അടുത്തെത്തി.അതായിരുന്നു ഞങ്ങടെ വീട്.സത്യം പറയാല്ലോ അടിപൊളി വീട്.പക്ഷെ എന്റെ കണ്ണ് പോയത് തൊട്ടടുത്ത വീട്ടിലേക്കാണ്.കാണാൻ നല്ല രസമുള്ള വീട്.ആ വീടിന്റെ ഫ്രണ്ടിൽ ആണേൽ ഒരുപാട് ചെടികളുണ്ട്.അതിൽ എന്റെ കണ്ണു പോയത് പൂത്തു തളിർത്തു നിൽക്കുന്ന ചെമ്പരതിയിലൊട്ടാണ്. ഇനി ഇങ്ങോട്ട് ഞങ്ങടെ വീടിനെ കുറിച്ചു പറയാണേൽ ലുക്ക് ഒക്കെ അടിപൊളിയാണ്.

ഇവിടെ ഗാർഡൻ ഇനി നമ്മൾ വേണം സെറ്റ് ചെയ്യാൻ.പക്ഷെ ഞാൻ പറഞ്ഞത് കൊണ്ടാണ് തോന്നുന്നു.രണ്ടു സൈഡിലുമായി ഓരോ ചെമ്പരത്തി ചെടി നിൽക്കുന്നുണ്ട്.അതിൽ ഒരെണ്ണം പുത്തിട്ടുമുണ്ട്. "എങ്ങനെയുണ്ട് വീട് ഇഷ്ടപ്പെട്ടോ"നന്ദു. "കൊള്ളാം"'അമ്മ "പുറമെന്നു കാണാനൊക്കെ കൊള്ളാം. അകത്തു കേറി നോക്കിയിട്ട് ബാക്കി പറയാം"ആദി "എന്നാ ഇതാ പിടിച്ചോ താക്കോൽ. എന്നിട്ട് തുറന്നു അകത്തു കേറിക്കോ"നന്ദു. "ഇന്നാ 'അമ്മ താക്കോൽ 'അമ്മ തന്നെ ആദ്യം കേറ്"ആദി 'അമ്മ വാതിൽ തുറന്ന് അകത്തു കേറി.അകത്തു കയറിയതും ഹാളിലേക്കാണ്. താഴെ രണ്ടു റൂമും.മുകളിൽ മൂന്നു റൂമാണ് ഉണ്ടായിരുന്നെ. "എങ്ങനെയുണ്ട്.ഫുൾ കണ്ടില്ലേ.ഇനി പറ"നന്ദു "നന്നായിട്ടുണ്ട്.എനിക്കിഷ്ടപെട്ടു.പിന്നെ മുകളിലെ ആ റൈറ് സൈഡിൽ ഫസ്റ്റ് റൂം ഞാൻ എടുത്തുട്ടോ"ആദി "അയ്യടാ എനിക്ക് വേണം അത്."നന്ദു "ഞാൻ അത് ഫസ്റ്റ് പറഞ്ഞേ"ആദി "ഈ വീട് വാങ്ങിയ അന്ന് തന്നെ ഞാൻ ഫിക്സ് ചെയ്തത് ആ റൂം എന്റേത് ആണെന്ന്"നന്ദു. ഇനി സോപ്പിട്ടിലേൽ ചിലപ്പോ ആ റൂം കിട്ടില്ല.സോ ഒന്ന് പതപ്പിച്ചു നോക്കാം(ആദിടെ ആത്മ). "ഡാ നന്ദു ,pls ഡാ എനിക്കാ റൂം താടാ.

നീയ ലെഫ്റ്റിൽ കാണുന്ന റൂം എടുത്തോ. അവിടുന്ന് നോക്കിയാലെ ചുറ്റുമുള്ള വീടൊക്കെ കാണാം."ആദി "സത്യമാണോ പറഞ്ഞേ.ആ റൈറ്റ് സൈഡിൽ ഉള്ള വീടൊക്കെ കണോ"നന്ദു. "ആ കാണൂന്നുണ്ടാല്ലോ. നീ കണ്ടില്ലേ."ആദി മണ്ടൻ വിശ്വസിച്ചു.അവിടെ നിന്നു നോക്കിയപ്പോൾ ഒരു വീട് പോലും ഞാൻ കണ്ടില്ല.എന്നിട്ടല്ലേ ആ റൈറ്റ് സൈഡിലുള്ള വീട് ആളൊരു ചിന്ന കോഴിയാണ്.ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കിയതാ. ഏറ്റമട്ടുണ്ട്.(ആദിടെ ആത്മ) "എന്ന നീ ആ റൂം തന്നെയെടുത്തോ"നന്ദു "അല്ല വേണ്ടടാ ഞാൻ മറ്റേ റൂം എടുത്തോളം നീ ഇതേടുത്തോ"ആദി "അല്ല വേണ്ട നിനിക്കിഷ്ടപെട്ടതല്ലേ.അപ്പൊ നീയെടുത്തോ.എനിക്കാ റൂം മതി"നാണ്ട് "ശെരി ഞാൻ ആ റൂം എടുക്കാം.പിന്നെ ആ റൂം വേണം പറഞ്ഞു വരരുത്."ആദി "ഇല്ല വരില്ല.ഞാൻ പറഞ്ഞത് ഇത്രയും പേര് കേട്ടില്ലേ പിന്നെന്താ.പpls ഡീ"നന്ദു. "എന്ന ഓക്കേ"ആദി. മണ്ടൻ ഞാൻ പറഞ്ഞതും വിശ്വസിച്ചു പോയിട്ടുണ്ട്.ഇനിയെന്താവോ എന്തോ.എന്തയാലും ഇങ്ങോട്ട് വരില്ല.

അതുറപ്പാ.ഞങ്ങൾ അഞ്ചും കൂടെ എന്റെ റൂമിലോട്ട് പോയി.ഒരാൾ ഫ്രഷ് അവൻ പോയി ഒരാൾ വന്നയുടനെ ബെഡിൽ വീണു.രണ്ടാൾ ഫോൺ കൊണ്ടു പോയിട്ടുണ്ട് ഇനി കൊറച്ചു കഴിഞ്ഞു നോക്കിയാൽ മതി.ഞാൻ നേരെ ബാൽകോണിയിലേക്ക് പോയി.ഞാൻ ഈ റൂം തന്നെ വേണം എന്ന് പറഞ്ഞത് എന്തു കൊണ്ടാണ് വച്ചാൽ.ഈ റൂമിന്റെ അടുത്താണ് ബാൽക്കണി ഉള്ളെ.ഇവിടുന്ന് നേരെ നോക്കിയാൽ കാണുന്നത് അപ്പുറത്തെ വീടിന്റെ ബാൽക്കണി ആണ്. പിന്നെ താഴോട്ട് നോക്കിയാൽ അപ്പുറത്ത വീട്ടിലെ ചെമ്പരത്തി ചെടിയാണ്. അതിൽ നിറയെ ചുവന്ന ചെമ്പരത്തി പൂക്കൾ ഉണ്ടായിരുന്നു. അവ എന്നോടെന്തോ പറയുന്ന പോലെ തോന്നി. അപ്പോഴാണ് നന്ദു അങ്ങോട്ട് വന്നേ.ദൈവമേ പെട്ടോ. "നീയെന്താ ഇവിടെ നിൽക്കണേ"നന്ദു "ഒന്നുമില്ല. അല്ല നിനക്ക് ആ റൂം ഇഷ്ടയോ"ആദി ചുമ്മാ ചോദിച്ചതാണ് .പണിയാവോ "എടി പട്ടി ചേച്ചി അവിടുന്ന് നോക്കിയാൽ ഒരു വീട് പോയിട്ട് ഒരു കുന്തവും കാണുന്നില്ല.പിന്നെ പാവല്ലേ പാവടല്ലേ വിജരിച്ചാണ് ഞാൻ അതിന്റെ അപ്പുറത്തെ റൂം എടുത്തെ. എബത്തോ ഭാഗ്യം പറയണേ അവിടുന്നു നോക്കിയാൽ അപ്പുറത്തെ രണ്ടു വീട് കാണാം.

അതാ ഒരു സമദാനം."നന്ദു നേടുവിർപ്പിട്ടുകൊണ്ട് പറഞ്ഞു. "എന്തുവാടെ ഇത്. "ആദി "ചുമ്മാ ഒരു നേരമ്പോക്ക് അത്രതന്നെ"നന്ദു. "നീ ഫ്രഷ് ആവുന്നില്ലേ"നന്ദു. "അവരൊക്കെ ഫ്രഷ് ആവട്ടെ.എന്നിട്ട് ഞാൻ ഫ്രഷ് ആയിക്കോളാം. പിന്നെ കിച്ചുവേട്ടനെ ഒന്നു വിളിക്കണം.ഇവിടെ എത്തിയാൽ വിളിക്കണം പറഞ്ഞതാ"ആദി "ഞാനത് മറന്നു.കിച്ചുവെട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു.നിന്നോട് അങ്ങോട്ട് വിളിക്കാൻ പറഞ്ഞു."നന്ദു "മറക്കും .നീ മറന്നിലെങ്ങിലെ അത്ഭുതമുള്ളൂ.പക്ഷെ നീ കണ്ട പെണ്കുട്ടികളുടെ പേരും നാളുമൊക്കെ നല്ല ഓർമയുണ്ടാവും."ആദി "Eee" "വല്ലാതെ ഇളികല്ലേ"ആദി. അവൻ പോയപ്പോ ഞാൻ കിച്ചുവെട്ടനെ വിളിച്ചു .അതു കഴിഞ്ഞു ഫ്രഷായി താഴെ പോയി.അപ്പോഴേക്കും 'അമ്മ ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിണ്ടായിരുന്നു.

പിന്നെ ഞങ്ങൾ കഴിവ് കഴിഞ്ഞു. അവിടിരിന്നു സംസാരിച്ചു. "അപ്പുറത്തെ വീട്ടിലൊക്കെ ആളിലെ"ചാരു. "ഇല്ലാതിരിക്കോ.പക്ഷേ ഇപ്പൊ അവിടെ ആളെയൊന്നും കാണാനില്ല."നന്ദു. "അതെന്താ"ലെച്ചു "അവരെവിടേലും പോയിട്ടുണ്ടാവും."ആദി. "അതന്നെ."നന്ദു . "ഇവിടെ അടുത്ത് വല്ല അമ്പലവുമുണ്ടോ"ആദി . "ആ ഇവിടുന്ന് കൊറച്ചു അങ്ങോട്ടു പോയാൽ ഒരു അമ്പലമുണ്ട്."നന്ദു. "അപ്പൊ നാളെ അവിടേക്ക് പോയാലോ"ആദി "പോവാല്ലോ"നന്ദു. "നാടൊക്കെ ഒന്നു കാണല്ലോ"ആദി എന്റെ വീടും ഈ വീടും തമ്മിൽ നല്ല ദൂരമുണ്ട്.ഇവിടെയൊക്കെ ഞാൻ ആദ്യയിട്ട് കാണുവാണ്.അപ്പൊ നാടൊക്കെ ഒന്നു കാണാല്ലോ. അതു വിജരിച്ചാണ് ചോദിച്ചേ.അപ്പൊ നാളെ എല്ലാടെയും ഒന്നു കാണാം. ...തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story