🌸ചെമ്പരത്തി🌸: ഭാഗം 55

Chembarathi

രചന: SHOBIKA

രാവിലെ നേരത്തെ തന്നെ ഏണിച്ചു റെഡി ആയി.അമ്പലത്തിൽ പോവാൻ വേണ്ടി.സാരിയാണ് ഉടുത്തെ.എൽലോ കളർ സാരിയിൽ റെഡ് കളർ ബോർഡർ അതിനു മാച്ച് ആയി ഗ്രീൻ കളർ ബ്ലൗസും.സാദാരണ അമ്പലത്തിൽ പോവുമ്പോൾ അങ്ങനെ സാരിയുടുകാറില്ല.ഇന്നെന്തോ ഉടുക്കാൻ തോന്നി.നന്നായി ഒരുങ്ങി.താഴോട്ട് പോയി.അവരൊക്കെ നേരത്തെ റെഡി ആയി താഴെ പോയായിരുന്നു.എന്റെ വരവും കണ്ടു എല്ലാതും അന്തം വിട്ടു നിൽക്കുന്നുണ്ട്.വേറൊന്നുമല്ല.ഞാൻ ഇങ്ങനെ ഒരുങ്ങാറില്ല .അതെന്നെ. "സുന്ദരിയായിണ്ടല്ലോ.ആരെ കാണിക്കാനാണ് മോളെ.കണ്ണേട്ടനെങ്ങാനും വരാ പറഞ്ഞിട്ടുണ്ടോ."ചാരു "ഒന്ന് പോയെടി.എന്തോ ഒരുങ്ങണം തോന്നി.ഒരുങ്ങി അത്രന്നെ"ആദി "പെണ്ണിന് നാട്ടിൽ വന്നപ്പോ നോക്ക് എന്താ ഒരുന്മേഷം"ഐഷു. "പിന്നിലിതിരിക്കോ."നന്ദു "എന്താ ഇപ്പൊ പ്രശനം ഞാൻ ഇങ്ങനെ ഒരുങ്ങിയതാണോ.എന്നാ ഞാൻ പോയി മാറ്റിവരാം"ആദി "അയ്യടി.നീയെങ്ങാനും മാറ്റിയാൽ ഞങ്ങടെന്ന് നല്ലതു കിട്ടും"ലെച്ചു "ഞങ്ങൾക്കെ ഇങ്ങനെ ഒരുങ്ങി സുന്ദരിയായ ആദിയെയാണ് ഇഷ്ടം.ഞങ്ങൾ നിന്നെ ചുമ്മാ വട്ടാക്കിയതല്ലേ.

നീ വാ നമ്മുക്ക് ഇറങ്ങാം"അന്നമ്മ. "അല്ല അച്ചായിയും അമ്മയും വരുന്നില്ലേ"ആദി "ഇല്ല ഞങ്ങൾ വരുന്നില്ല.നിങ്ങൾ പോയിട്ടു വാ.വരുമ്പോഴേക്കും ഫുഡ് ഒക്കെ ഉണ്ടാക്കി വെക്കാം.മക്കള് ചെല്ലു"അമ്മ "എന്ന ശെരി ഞങ്ങൾ പോയി"നന്ദു അങ്ങനെ ഞങ്ങൾ ആറും കൂടെ അമ്പലത്തിലേക്ക് ഇറങ്ങി.അപ്പുറത്തെ വീട്ടിൽ ഇപ്പൊ ഒരു ബുള്ളറ്റും കാറുമൊക്കെ നിൽക്കുന്നുണ്ട്. ഞങ്ങൾ നടന്നു.കൊറച്ചു ദൂരം നടന്നതും നല്ല ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ എത്തി ചേർന്നു.രണ്ടു സൈഡും പാടം. അതിനു നടുവിലൂടെ റോഡ്.അതിലൂടെയാണ് ഞങ്ങളിപ്പോ നടക്കുന്നത്.ഒരു പോസിറ്റീവ് എനർജി തന്നെ നമ്മുക്ക് കിട്ടും അതിലൂടെ നടന്നാൽ. "എടി ഇവിടൊക്കെ കാണാൻ അടിപൊളിയായിട്ടുണ്ട്.എന്താ ഒരു ഭംഗി ലെ"ചാരു "നീ എങ്ങനെയാടാ ഇങ്ങനെയൊരു സ്ഥലം കണ്ടുപിടിച്ചേ. വീട്ടിന്നു അങ്ങോട്ടു പോയാൽ ടൗൺ ആയി .ഇങ്ങോട്ട് വന്നാൽ ഒരു ഗ്രാമ പ്രദേശം." "അതൊക്കെ കണ്ടുപിടിച്ചു"നന്ദു. 'കൊറേ വീട് പോയി കണ്ടു ഒന്നിലും ഇവള് പറഞ്ഞപോലെ ചെമ്പരത്തിച്ചെടി ഉള്ളതും ഇവള് പറഞ്ഞപോലെയുള്ള വീടും കിട്ടിയില്ല

.അവസാനം ഇനി വേറൊന്നും നോക്കാൻ വയ്യാതെ ഒരു വീടിന് പൈസ ഒക്കെ കൊടുത്തു ഒക്കെ ആക്കിയതാ. ഇവളണേൽ വീട് കാണണ്ട നേരിൽ കണ്ടാൽമതി എന്ന്.വാങ്ങിയില്ല.ഇനിയൊന്നും പറയില്ല വിചാരിച്ചു.ഇതിപ്പോ പൊട്ടന് ലോട്ടറി അടിച്ച അവസ്ഥയായി.വീടും ഇഷ്ടായി.സ്ഥലവും ഇഷ്ടായി.സത്യം പറയാലോ അവള് ഇങ്ങനെ പറയും എന്നു കരുതിലാ'(നന്ദു's ആത്മ) "എന്നാലും നിനക്കു ഇങ്ങനെ ഒരു സ്ഥലം കണ്ടുപിടിക്കാൻ കഴിയും എന്ന് ഞാൻ കരുതിയില്ല."ആദി. "ഇതൊക്കെയെന്ത്."ഷർട്ടിന്റെ കോളർ പൊക്കി നന്ദു പറഞ്ഞു. അങ്ങനെ നടന്നു ഞങ്ങൾ അമ്പലത്തിലെത്തി. ഐഷുവും അന്നമ്മയും പുറത്തുനിന്നു.ഞങ്ങൾ നാലും കൂടെ ഉള്ളിലോട്ട് കേറി .ശിവ പാർവതിമാരുടെ പ്രതിഷ്ഠയായിരുന്നു അവിടെ.കണ്ണടച്ചു പ്രാർത്ഥിച്ചു.കൊറേ പേര് ഞങ്ങളെ നോക്കുന്നുണ്ട്.അങ്ങനെ നന്ദു പുഷ്പാഞ്ജലി റെസിറ്റ് വാങ്ങാൻ പോയി. അവിടെ ചെന്ന് പെറു. നാളൊക്കെ പറഞ്ഞു. "ആനന്ദ് കൃഷ്ണ പൂരം ആദിലേക്ഷ്മി പുണർതം ചാരുത കാർത്തിക ആത്മിക മകം"നന്ദു "ഈ ആത്മിക മകം ഇപ്പൊ കഴിച്ചു പോയേ ഉള്ളുലോ"വഴിപാട് കൗണ്ടറിൽ ഇരിക്കുന്നയാൾ.

"അതു തോന്നിയതായിരിക്കും"ആദി "അല്ല .മിക്ക ദിവസങ്ങളിലും ഈ ആളുടെ പേരിൽ ഇവിടെ പുഷ്പാഞ്ജലി കഴിക്കാറുണ്ട്."വഴിപാട്കാരൻ. ഞങ്ങൾ പിന്നെ തർക്കികാൻ നിന്നില്ല.അതും വാങ്ങി പോന്നു. "എന്നാലും ആരായിരിക്കും നിടെ പേരിൽ ഇവിടെ വന്നു പൂജ ചെയ്യാൻ"ചാരു. "എനിക്കെങ്ങനെ അറിയാനാണ്"ആദി "ഇനി നിന്റെ കണ്ണേട്ടനെങ്ങാനും ആയിരിക്കോ"ലെച്ചു "ആയിരിക്കോ.ഏയ് ആയിരിക്കില്ല"ആദി "നല്ല ആളോട് ആണ് ചോദിച്ചേ.നീയത് വിട്ടേക്ക് ചിലപ്പോൾ അയാൾക്ക് ആള് മാറിട്ടുണ്ടാവും"നന്ദു. "ആ ചിലപ്പോ മാറിട്ടുണ്ടാവും.നിങ്ങൾ വാ നമ്മുക്ക് തൊഴുത്തിട്ടു പോവാം.അവര് രണ്ടും അവിടെ നിക്കുകയല്ലേ."ആദി ~~~~~~~~~ (അന്നമ്മ) അവരെല്ലാം കൂടെ അമ്പലത്തിലേക്ക് പോയി.എനിക്കും ഐഷുവിനും പോവാൻ പറ്റാതോണ്ട് ഞങ്ങൾ പുറത്തു നിന്നു. "നല്ല ഭംഗിയുണ്ട് ലെ ഇവിടെയൊക്കെ കാണാൻ"അന്നമ്മ "ആടി എന്തു രസാലെ"ഐഷു "നീ വാ അവര് വരുമ്പോഴേക്കും നമ്മുക്ക് കൊറച്ചു ഫോട്ടോസ് എടുക്കാം"അന്നമ്മ.

"ആ വാ"ഐഷു അങ്ങനെ ഞങ്ങൾ രണ്ടും കൂടെ നിന്നു ഫോട്ടോയെടുത്തു. "ടാ ഇത്ര നേരം സെൽഫി എടുത്തില്ല.ഇനി വേറാരോടെങ്കിലും പറയാം"അന്നമ്മ "അവർ വന്നിട്ടു ഒന്നിച്ചെടുത്താൽ പോരെ"ഐഷു. "അവര് വന്നിട്ടും എടുക്കാം ഇപ്പോഴും എടുക്കാം.നീയിവിടെ നിക്ക്.അതാ ആ ചെക്കനെ വിളിക്കാം"അന്നമ്മ "എസ്ക്യൂസ്‌ മീ, ഒരു ഹെല്പ് ചെയ്യോ.ഒരു ഫോട്ടോ എടുത്തു തരുമോ"അന്നമ്മ "അതിനെന്താ എടുത്തു തരാല്ലോ"ആ പയ്യൻ. അങ്ങനെ അവൻ ഫോട്ടോ ഒക്കെ എടുത്തു. പെട്ടന്നാണ് ആരോ ഫോൺ വിളിച്ചേ. "അതു കട്ട് ചെയ്തിട്ടു ഫോട്ടോ എടുക്ക്"അന്നമ്മ അവന്റേത് കട്ട് ചെയ്തിട്ടു ഫോട്ടോ എടുക്കാൻ പറഞ്ഞു.പക്ഷെ അവൻ ഫോണിൽ തന്നെ നോക്കി നിൽക്കുന്നു. "ഇവനിത് എന്തു തേങ്ങായായിതു കാണിക്കുന്നെ."അന്നമ്മ

"അവർ വരുമ്പോഴേക്കും എടുക്കുന്നുണ്ടേൽ എടുക്ക് ഇല്ലെങ്കിൽ നല്ലതുകേൾക്കും അവരുടെ അടുത്തു നിന്ന്.അവരില്ലാതെ ഫോട്ടോ എടുത്തിന്"ഐഷു "ഡാ നീ ഫോട്ടോ എടുക്കുന്നുണ്ടോ"അന്നമ്മ ഞാൻ ചെന്നു നോക്കിയപ്പോൾ അവൻ വോൾപപ്പേറും നോക്കി നിൽക്കുകയാണ്.ഞങ്ങൾ ചങ്ങായിസ് എല്ലാരും കൂടെയുള്ള pic ആണ് വാൾപേപ്പർ.ഇവൻ ഇതു എന്താ നോക്കുന്നെ. "നീയിത് എന്താ നോക്കുന്നെ.ഫോട്ടോ എടുക്കുവാനെൽ എടുക്ക്.ഇല്ലേൽ ഫോൺ ഇങ്ങു താ"അന്നമ്മ "ഇവളെ അറിയോ"ഫോട്ടോയിലെ ആദിയെ ചൂണ്ടി കൊണ്ട് അയാൾ ചോദിച്ചു. "പിന്നെ അറിയാതെ അവളുടെ കൂടെ നിന്നു ഫോട്ടോ എടുക്കോ"ഐഷു "ഇവള് എവിടെ ഉണ്ടാവും എന്നറിയോ" "അറിയാലോ"അന്നമ്മ "എവിടാ"അവൻ ആകാംഷയോടെ ചോദിച്ചു. "അതൊക്കെ പറയാം.നിനക്കു ഇവളെ എങ്ങനെ അറിയാം.അതാദ്യം പറ"അന്നമ്മ "അത് അവളെന്റെ .......തുടരും...…..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story